(രചന: J. K)
ഇഷ്ടപ്പെട്ട കുട്ടിയെ തന്നെ ജീവിത സഖിയായി കിട്ടുക എന്നത് വലിയ ഭാഗ്യമാണ്.. അതും ഇഷ്ടം കൊണ്ട് കുറെ നാൾ പുറകെ നടന്ന ഒരു കുട്ടിയാകുമ്പോൾ ആ സന്തോഷത്തിന് മധുരം കൂടും…
അതുകൊണ്ടുതന്നെ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു മഹേഷ്.. എത്രയോ നാളത്തെ തന്റെ ആഗ്രഹമാണ് ആതിര എന്ന പെൺകുട്ടിയെ സ്വന്തമാക്കുന്നതിലൂടെ സഫലമാകാൻ പോകുന്നത് നിലത്തൊന്നുമല്ലായിരുന്നു ആള്…
പേരുകേട്ട് തറവാടാണ് തന്റേത് എങ്കിലും തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും തന്നിരുന്നു അതുകൊണ്ടാണ് അവരെ ആ ജോലി ഏൽപ്പിക്കാതെ അത് സ്വയം ഏറ്റെടുത്തത്…
തങ്ങളുടെ മാർജിൻ ഫ്രീ മാർക്കറ്റിന്റെ ഓപ്പോസിറ്റ് തന്നെയാണ് ഒരു പ്രൈവറ്റ് ബാങ്ക് ഉള്ളത് അവിടെ പുതിയതായി ജോയിൻ ചെയ്ത കുട്ടിയായിരുന്നു ആതിര അവളെ കണ്ടപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത തോന്നി..
വലിയ പൈസക്കാർ മാർജിൻ ഫ്രീ മാർക്കറ്റും ടെക്സ്റ്റൈൽസും സിനിമാ തിയേറ്ററും ഒക്കെയായി ഒരുപാട് സ്ഥാപനങ്ങൾ തങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ട് അതുകൊണ്ടുതന്നെ
ഏതൊരു പെൺകുട്ടിയോട് പ്രൊപ്പോസ് ചെയ്താലും തന്റെ പ്രൊപ്പോസ് തട്ടി കളയില്ല എന്നൊരു ധാർഷ്ട്യം ഉണ്ടായിരുന്നു മഹേഷിന് അങ്ങനെയാണ് ആതിരയോടെ ഇഷ്ടമാണ് എന്ന് പറഞ്ഞതും…
പക്ഷേ അവനെ അത്ഭുതപ്പെടുത്തി കൊണ്ടാണ് അവൾ ഇഷ്ടമല്ല എന്ന് തിരിച്ചു പറയുന്നത് അത്ഭുതപ്പെട്ടു ഇങ്ങനെയും പെൺകുട്ടികളും ഉണ്ടോ…
തന്റെ ഒരു നോട്ടം കിട്ടാൻ അല്ലെങ്കിൽ ഒരു ചിരി കാണാൻ എത്രയോ പെൺകുട്ടികൾ തന്റെ പുറകെ ദിവസവും നടക്കുന്നുണ്ട് അതിൽ നിന്നും തീർത്തും വ്യത്യസ്ത ആയിരുന്നു ആതിര..
അതുകൊണ്ടുതന്നെയാണ് പ്രേമം എന്ന റൂട്ട് മാറ്റി വീട്ടിൽ വിവാഹാലോചനയുമായി വന്നാൽ സമ്മതിക്കുമോ എന്ന് ചോദിച്ചത്…
“”” അതൊന്നും ശരിയാവില്ല ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞ് അവൾ എന്നെ വിലക്കാൻ നോക്കിയതാണ് പക്ഷേ ഞാൻ അത് സമ്മതിച്ചു കൊടുക്കാൻ ഒരുക്കമല്ല ആയിരുന്നു എന്തായാലും ഞാൻ എന്റെ വീട്ടുകാരെ വിളിച്ച് ഒരു പ്രൊപ്പോസൽ ആയി നിന്റെ വീട്ടിലേക്ക് വരും എന്നു പറഞ്ഞു..
വരുന്നപോലെ വരട്ടെ എന്ന് അവളും കരുതിക്കാണും… അങ്ങനെയാണ് അമ്മയുടെ അനിയത്തിയെയും, അച്ഛന്റെ പെങ്ങളെയും മാമന്മാരെയും എല്ലാം കൂട്ടി അവളുടെ വീട്ടിലേക്ക് ചെല്ലുന്നത്..
അമ്മയുടെ അനിയത്തി ബാംഗ്ലൂരിൽ ഒരു ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ആണ്.. ആന്റി അവളെ കണ്ടതും തിരിച്ചറിഞ്ഞ് ആതിരയല്ലേ എന്ന് ചോദിച്ചു അവളുടെ മുഖത്തും അൽഭുതം കണ്ടു..
പെട്ടെന്നാണ് ആന്റി അമ്മയുടെ ചെവിയിൽ പറഞ്ഞത് എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണോ മഹേഷ് ഇതിന് സമ്മതിച്ചത് എന്ന്…
ഈ കുട്ടി ഒരു കുഞ്ഞിന് ജന്മം കൊടുത്തിട്ടുണ്ട് ഞാനായിരുന്നു അന്ന് ഈ കുട്ടിക്ക് ട്രീറ്റ്മെന്റ് കൊടുത്തത്..
ഇതും കൂടി പറഞ്ഞപ്പോൾ എല്ലാവരും അക്ഷരാർത്ഥത്തിൽ ഞേട്ടി പോയി ഞാനും…
ഒരിക്കലും അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ല അല്ലെങ്കിൽ അവൾക്ക് പറയാൻ ഞാൻ സമയം കൊടുത്തിട്ടില്ലായിരുന്നു..
എല്ലാവരും അന്ന് ഒന്നും മിണ്ടാതെ ഒരു തീരുമാനവും ആക്കാതെ അവിടെ നിന്നും ഇറങ്ങിപ്പോയി പിറ്റേദിവസം അവളെ കണ്ടപ്പോൾ ഞാൻ ദേഷ്യപ്പെടുകയാണ് ചെയ്തത് ഇങ്ങനെ ഒരു സംഭവം ഉണ്ടെങ്കിൽ നിനക്ക് നേരത്തെ എന്നോട് അത് പറയാമായിരുന്നു വെറുതെ വീട്ടുകാരെ വിളിച്ചുവരുത്തി അപമാനിച്ചില്ലേ എന്നെല്ലാം പറഞ്ഞു…
ശാന്തയായി അവളെല്ലാം കേട്ടുനിന്നു പിന്നെ എന്നോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ഞാൻ ഒരിക്കലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല ഇങ്ങനെയൊരു വിവാഹാലോചനയുമായി വീട്ടിലേക്ക് വരാൻ..
തന്നെയുമല്ല ഞാൻ എല്ലാം പറയാൻ ശ്രമിച്ചതാണ് നിങ്ങളാണ് എനിക്കതിന് ഒരു അവസരം പോലും തരാതെ ധൃതിപിടിച്ച് വീട്ടുകാരെയും വിളിച്ചു വീട്ടിലേക്ക് വന്നത്…
അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായിരുന്നു അത് തന്നെയാണ് സത്യം എന്ന് അതുകൊണ്ട് തന്നെ എന്റെ ദേഷ്യം ഒക്കെ അടങ്ങി..
അവൾ തുടർന്നു നിങ്ങൾ ഞാൻ ചതിച്ചു എന്ന് പറഞ്ഞതുകൊണ്ട് മാത്രം ഞാൻ പറയാം..
പാവപ്പെട്ട വീടായിരുന്നു എന്റേത് അതും ജപ്തിയുടെ വക്കിൽ ആയിരുന്നു.. എനിക്ക് രണ്ട് ചേച്ചിമാർ ഉണ്ട്… അവരുടെ പോലും വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു അന്ന് ഞാൻ കരുതിയത് എനിക്കെന്തെങ്കിലും ഒരു ജോലി കിട്ടിയാൽ അച്ഛനെ സഹായിക്കാൻ കഴിയും എന്നായിരുന്നു..
വെറും പ്ലസ്ടുവിന് പഠിക്കുന്ന എനിക്ക് എന്ത് ജോലി കിട്ടാനാണ്.. തുടർന്ന് പഠിപ്പിക്കാൻപോലും അച്ഛനു പാകം ഉണ്ടായിരുന്നില്ല അതുകൊണ്ടാണ് അകന്ന ഒരു ബന്ധു പഠിപ്പിക്കാം എന്ന് പറഞ്ഞ് മുന്നോട്ടു വന്നപ്പോൾ ഞങ്ങൾ സന്തോഷിച്ചത് പക്ഷേ ആ സന്തോഷം ഏറെ നിലനിന്നില്ല…
കുഞ്ഞുങ്ങളില്ലാത്ത അവർക്ക് ഒരു സറോഗേറ്റ് മദറിനെ ആവശ്യമായിരുന്നു… ആ ഒരു ലക്ഷം മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ് എനിക്ക് നേരെ അവർ സഹായം നീട്ടിയത് അത് സ്വീകരിച്ച എനിക്ക് അവരോട് നോ പറയാൻ പറ്റാതെയായി..
എല്ലാം അവർ ഉദ്ദേശിച്ച പോലെ നടന്നു എന്റെ രണ്ട് ചേച്ചിമാരെയും വിവാഹം കഴിപ്പിക്കാനുള്ള പൈസ അവർ അച്ഛന് കൊടുത്തു…
ഒരുവശത്ത് ആശ്വാസവും മറുവശത്ത് അസ്വസ്ഥതയും തന്ന ഒരു തീരുമാനമായിരുന്നു എന്റേത്..
പക്ഷേ ചെയ്തത് തെറ്റാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് മഹത്തായ കാര്യമല്ലേ അത് എന്നാലെ കഴിയുമെങ്കിൽ അതൊരു വലിയ കാര്യം തന്നെ എന്ന് ഞാനും കരുതി…
അവരുടെ കുഞ്ഞിനെ പ്രസവിച്ച് അവർക്ക് തന്നെ കൊടുത്തു പിരിയാൻ ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും കുഞ്ഞിനെ പിരിയേണ്ടി വന്നു..
അതുകൊണ്ടൊന്നും ജീവിതം അവസാനിക്കുന്നില്ലല്ലോ ഇനിയും ജീവിച്ചേ പറ്റൂ അതുകൊണ്ടാണ് ഈ പ്രൈവറ്റ് ബാങ്കിലെ ജോലിക്ക് ഞാൻ കയറിയത്…
അത്രയും പറഞ്ഞുകൊണ്ട് അവൾ അവിടെ നിന്നും പോയി… മഹേഷ് ഇരുത്തി ചിന്തിച്ചു എന്തുവേണമെന്ന്.
ഇത്രയും നന്മയുള്ള ഒരു പെൺകുട്ടിയെ ഉപേക്ഷിക്കാൻ അയാൾക്ക് മനസ്സ് വന്നില്ല അതുകൊണ്ട് തന്നെ വീട്ടിൽ അയാൾ അയാളുടെ തീരുമാനം അറിയിച്ചു വിവാഹം കഴിക്കുന്നെങ്കിൽ അത് അവളെ മാത്രമായിരിക്കും എന്ന്
എല്ലാവരും എതിർത്തു ഇങ്ങനെയൊരു പെൺകുട്ടിയെ മാത്രമേ നിനക്ക് കണ്ടുള്ളൂ എന്ന് പറഞ്ഞ് പക്ഷേ അയാളുടെ തീരുമാനത്തിൽ അയാൾ ഉറച്ചുനിന്നു അങ്ങനെ മനസ്സില്ല മനസ്സോടെ വീട്ടുകാർക്ക് സമ്മതം മൂളേണ്ടി വന്നു …
ഒപ്പം ഡോക്ടർ ആന്റിയും അവനെ സപ്പോർട്ട് ചെയ്തു… ഇതൊരു വലിയ തെറ്റൊന്നുമല്ല നാളെ ഒരുപക്ഷേ കോമൺ ആയി നമുക്കിടയിൽ നടക്കാൻ പോകുന്ന ഒന്നാണ് എന്ന് പറഞ്ഞു…
വീട്ടുകാരെ ഒരുപാട് പറഞ്ഞാൽ ഞാൻ സമ്മതിപ്പിച്ചു അവർക്ക് ഒരു അനിഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ ഒരിക്കലും ഈ വിവാഹബന്ധം ഒരു സുഖകരമായി മുന്നോട്ടു പോവില്ല എന്ന് എനിക്ക് അറിയാമായിരുന്നു..
അതുകൊണ്ടുതന്നെ അവരുടെ പൂർണ്ണസമ്മതം ഇക്കാര്യത്തിൽ എനിക്ക് ആവശ്യമായിരുന്നു…
കുറെ സംസാരിക്കേണ്ടിവന്നു കുറെ കൗൺസിലിംഗ് കൊടുക്കേണ്ടി വന്നു അവർക്ക് എല്ലാം ഇത് പൂർണമനസ്സോടെ സ്വീകരിക്കാനായി..
എന്നിട്ടും ചില ബന്ധങ്ങൾക്കൊക്കെ മുറിമുറുപ്പ് ഉണ്ടായിരുന്നു അവരെ മനഃപൂർവ്വം അവഗണിച്ചു..
വീണ്ടും അവളെ കാണാൻ ചെന്നു.. എല്ലാവരുടെയും മുന്നിൽ നിന്ന് അവൾ അവളുടെ അന്നത്തെ സിറ്റുവേഷൻ പറഞ്ഞു കൊടുത്തു..
ഒരു സറോഗസിയിലേക്ക് അവളെ നയിച്ച കാര്യങ്ങൾ… എല്ലാം എല്ലാവരും കേട്ടു…
ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല..
വിവാഹം നടന്നു…
ആദ്യം തന്നെ അവൾ എന്നോട് ആവശ്യപ്പെട്ടത് ഒരു കുഞ്ഞിനെയാണ്.. ഒപ്പം അന്ന് മൂന്ന് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ പിരിഞ്ഞപ്പോൾ നേരിടേണ്ടി വന്ന പ്രശ്നങ്ങളും..
കുഞ്ഞിനെ കിട്ടിയപ്പോൾ അവളെ അവർ അവിടെ നിന്നും പറഞ്ഞയക്കുകയായിരുന്നു… അവളുടെ മാനസികാവസ്ഥ പോലും ഒന്ന് പരിഗണിക്കാതെ…
മൂന്നുമാസം നിർത്തിയത് പോലും ആ കുഞ്ഞ് ബർത്ത് ഡേ കുറവായതുകൊണ്ട് മാത്രമാണ്…
പിന്നെയും പറഞ്ഞു അവളുടെ അന്നത്തെ അവസ്ഥകൾ… മുലപ്പാൽ നിറഞ്ഞ് മാറിടങ്ങൾ നീര് വച്ചു വീർത്തതും.. കുഞ്ഞിനെ ഓർത്ത് ഡിപ്രെഷനിലേക്ക് പോയതും എല്ലാം…
എല്ലാം എന്നോട് ഏറ്റു പറയുമ്പോൾ അവൾക്ക് പല പല നിയന്ത്രണം നഷ്ടപ്പെടുന്നുണ്ടായിരുന്നു അവൾ വിതുമ്പുന്നുണ്ടായിരുന്നു…
എന്തുമാത്രം ട്രോമയിലൂടെയാണ് അവൾ കടന്നുപോയത് എന്നോർ എനിക്കും വല്ലാത്ത വിഷമം തോന്നി..
എന്നും അവൾക്ക് ഒരു ചേർത്ത് പിടിക്കൽ ആവശ്യമാണ് എന്ന് മനസിലായി എനിക്ക്..
ഇനിയൊരിക്കൽ കൂടി ആ മനസ്സ് വിഷമിപ്പിക്കാൻ ഞാൻ അവസരം ഒരുക്കിയില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു അതുകൊണ്ടുതന്നെ, കുടുംബത്തിൽ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാൻ അവളുടെ കൂടെ നിന്നു കട്ടക്ക്…
എന്റേതായതിൽ പിന്നെ ആ മിഴികൾ നിറയാൻ ഒരിക്കൽ പോലും ഞാൻ അനുവദിച്ചില്ല..
അവൾ പറഞ്ഞ പ്രകാരം ഇപ്പോൾ ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പാണ്..
ആരാലും പിരിക്കാൻ കഴിയാതെ.. ആവോളം മുലയൂട്ടി.. അവൾ എന്റെ കുഞ്ഞിന്റെ കൂടെ തന്നെ കാണും… ഒരു നല്ല അമ്മയായിട്ട്… അതെനിക്ക് ഉറപ്പാണ്…