ജീവിതം
(രചന: സൂര്യ ഗായത്രി)
ശ്രീജയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ അവനു പ്രായം മൂന്ന് വയസു…… ശ്രീജയുടെ രണ്ടാം വിവാഹം ആയിരുന്നു……
ഒരിക്കലും അവൻ തന്റെ മകൻ അല്ലെന്നു തോന്നിയിട്ടില്ല….. അത്രയും ലാളിച്ചും ഓമനിച്ചും ആണ് വളർത്തിയത്………
പ്രായത്തിന്റെ അറിവില്ലായിമയിൽ അവൻ ചെന്നുപെട്ട കൂട്ടുകെട്ടുകൾ എല്ലാം… അവനെ ചതിച്ചു…..
പലപ്പോഴും പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു… അപ്പോൾ എല്ലാം പരാജയപെട്ടു… മകന്റെ കുത്തഴിഞ്ഞ ജീവിതം ശ്രീജയെയും…..
വിവേകിനെയും ഒരുപാട് വിഷമിപ്പിച്ചു…. പല പല കേസുകളിലായി അവൻ ചെന്നു പെട്ടു….. പോലീസ്‌കാർ വീട്ടിൽ കയറി ഇറങ്ങുന്നത് പതിവായി……….
വിവേകിന്റെ ബന്ധങ്ങൾ വച്ചു ഓരോ തവണയും മകനെ കേസുകളിൽ നിന്നും ഒഴിവാക്കി………….. അത് അവനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി…………….
മ യ ക്കുമരുന്ന് വരെ അവൻ അളവില്ലാതെ ഉപയോഗിക്കാൻ തുടങ്ങി..
കുഞ്ഞുനാൾ മുതൽ അവനെ കണ്ടും അറിഞ്ഞും മനസ്സിലാക്കിയും അവന്റെ കൂടെ നിന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു…… ശാലിനി….
ശാലിനിയും സുജിത്തും ഒരുമിച്ചു പഠിച്ചതാണ് അവന്റെ എല്ലാ പോരായിമയും അറിഞ്ഞു അവനെ സ്നേഹിച്ച അവന്റെ പെണ്ണ്…..
അവനൊപ്പം കറങ്ങാൻ അവൾക്കു ഒരുപാട് ഇഷ്ടമായിരുന്നു.. അവന്റെ സാനിധ്യം ഉള്ള ഇടങ്ങൾ അവളുടെ ഇഷ്ട സ്ഥലങ്ങളും ആയിരുന്നു…..
ശ്രീജയും….. വിവേകും ശാലിനിയുടെ വീട്ടുകാരെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു…..
ഞങ്ങൾക്ക് കാര്യങ്ങൾ ഏകദേശം അറിയാം..
പ്രായത്തിനേക്കാൾ കൂടുതൽ ആയി അവന്റെ ഓരോ പ്രവർത്തിയും… നിയന്ത്രിക്കാവുന്നതിന്റെ മാക്സിമം ഞങ്ങൾ നോക്കി………
എല്ലാം അറിഞ്ഞു വെച്ചുകൊണ്ട് ഞങ്ങൾ എങ്ങനെ ഇതിനു കൂട്ടു നിൽക്കും….
ഒരു പെൺകുട്ടിയുടെ ജീവിതം പരീക്ഷ വസ്തുവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല… അതുകൊണ്ട് നിങ്ങൾ ആലോചിച്ചു ഒരു തീരുമാനം എടുക്കു……
ഒരുപാട് ആലോചനകൾക്ക് ശേഷം ഒടുവിൽ ശാലിനിയുടെ വീട്ടുകാർ തന്നെ മുൻകൈ എടുത്തു വിവാഹം നടത്താൻ തീരുമാനിച്ചു….. ഒടുവിൽ എല്ലാത്തിനും മുന്നിട്ടിറങ്ങി വിവേകും ശ്രീജയും അതിൽ പങ്കുചേർന്നു….
ഡ്രസ്സ് എടുപ്പും സ്വർണ്ണം എടുപ്പും അങ്ങനെ എല്ലാം വളരെ വേഗത്തിൽ ആയി… ഇതിനിടയിൽ സേവ് ദി ഡേറ്റ് എന്നും പറഞ്ഞു അതിന്റെ പിന്നാലെ ആയിരുന്നു രണ്ടുപേരും…..
സർവാഭരണ വിഭൂഷിതയായി ശാലിനി ഒരുങ്ങി കതിർമണ്ഡപം വലം വച്ചു സുജിത്തിന്റെ അരികിൽ വന്നിരുന്നു….. വിവേക് എടുത്തു നൽകിയ താലി അണിയിച്ചു ശാലിനിയെ സുജിത് തന്റെ വധുവാക്കി……
വിവാഹം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ സുജിത് ഒരു കമ്പനിയിൽ ജോലിക്ക് കയറി……. പതിയെ പതിയെ ജീവിതത്തിൽ കുറച്ചു മാറ്റങ്ങൾ വന്നു ചേർന്നു……..
അവന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി…. എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന സ്വഭാവത്തിൽനിന്നും ക്ഷമിക്കാൻ പഠിച്ചു തുടങ്ങി…….
ആറു മാസങ്ങൾ കടന്നുപോകുമ്പോൾ…. അറിഞ്ഞു താൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്ന്… അതിന്റെ സന്തോഷം ചെറുതായിരുന്നില്ല…….
നല്ല രീതിയിൽ പോയിരുന്ന ജീവിതത്തിലേക്ക് പെട്ടെന്ന് ആണ് സങ്കടത്തിന്റെ കരിനിഴൽ വീണത്……..
ഓഫീസിൽ നിന്നും മടങ്ങി വരും വഴിയിൽ സുജിത്തിന് ഒരു ആക്‌സിഡന്റ് ഉണ്ടായി… എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ചു….. റോഡിലേക്ക് തെറിച്ചു വീണ ഉടനെ മരണം സംഭവിച്ചു……
വിവേക് വീട്ടിൽ ഇരിക്കുമ്പോൾ ആണ് ഫോൺ വരുന്നത് പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തി അപ്പോഴേക്കും അറിഞ്ഞു അവൻ തങ്ങളെയൊക്കെ വിട്ടുപോയി എന്ന്…. തകർന്നുപോയി അയാൾ………
തൊണ്ടയിൽ കുടുങ്ങിയ നിലവിളിയോടെ വിവേക് നിലത്തേക്ക് ഊർന്നു വീണു…..
എങ്ങനെ എല്ലാപേരോടും ഈ വിവരം അറിയിക്കും… അയാൾക്ക് ആലോചിച്ചപ്പോൾ ഒരു പിടിത്തവും കിട്ടിയില്ല…….
സുജിത്തിന്റെ ഫോണിലേക്കു ശാലിനിയുടെ വിളി വന്നുകൊണ്ടിരുന്നു……. ഓരോ തവണ ഫോൺ അടിച്ചു കട്ട് ആകുമ്പോഴും വിവേകിന്റെ മിഴികൾ നിറഞ്ഞു തൂവും……..
ഒടുവിൽ എല്ലാപേരെയും വിളിച്ചു വിവരം അറിയിച്ചു……. ശാലിനിയെയും ശ്രീജയെയും എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് ആർക്കും അറിയില്ലായിരുന്നു…….
വിടരും മുൻപേ കൊഴിഞ്ഞു പോയ ആ പൂവിനെ നോക്കി വിലപിക്കുവാനേ എല്ലാപേർക്കും കഴിഞ്ഞുള്ളു…….
ചടങ്ങുകൾ എല്ലാം തീർത്തു അവന്റെ ദേഹം ചിതയിലേക്ക് എടുത്തു വച്ചു… വിവേകിനു ഒന്നും തന്നെ കണ്ടുനിൽക്കാൻ കഴിഞ്ഞില്ല……….
ജീവിതം എന്തെന്ന് അറിഞ്ഞു തുടങ്ങും മുൻപേ അത് ശാലിനിക്ക് നഷ്ടമായി…. അവളെ നോക്കി സഹതപിക്കാൻ ആൾക്കാർ ഒരുപാട് ഉണ്ടായിരുന്നു….
സുജിത് മരിച്ചു ഒരു മാസം കഴിഞ്ഞതും അവൾ പഠിക്കാനായി ചേർന്നു…. പഠനത്തോടൊപ്പം ചെറിയ ഒരു ജോലിയും കിട്ടി…..
പാർട്ട് ടൈം ആയി ജോലിയും പഠനവും മുന്നോട്ടു കൊണ്ടുപോയി….. അവൾ അവളുടെ വീട്ടിലേക്കു പോയി….
അച്ഛനും അമ്മയ്ക്കും ഒപ്പം നിന്നു… കുഞ്ഞിനെ അബോർശൻ ചെയ്യാൻ എല്ലാരും അവനെ നിർബന്ധിച്ചു… പക്ഷെ തന്റെ കുഞ്ഞിനെ വേണ്ടെന്നുവയയ്ക്കാൻ അവൾ തയ്യാറല്ലായിരുന്നു………
പഠിത്തവും ജോലിയും ഗർഭത്തിന്റെ ആലസ്യവും ഒക്കെ അവളെ തളർത്തി അപ്പോഴും അവൾ പിടിച്ചു നിന്നു……
സുജിത്തിന്റെ ഓർമ്മകൾ മനസ്സിൽ വിങ്ങൽ ആയി നിറയുമ്പോൾ അവൾ കുഞ്ഞിനെ കുറിച്ച് ഓർക്കും…
ഒരുപാട് സ്വപ്നം കണ്ടതാണ് കുഞ്ഞിനെ കുറിച്ചു..പക്ഷെ കാണുവാൻ അവസരം ഈശ്വരൻ കൊടുത്തില്ല…..
ശാലിനി പ്രസവിച്ചു ഒരു ആൺകുഞ്ഞു….. കുഞ്ഞിനെ അടുത്ത് കിടത്തി മാറു ചുരത്തുമ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു… ഒപ്പം തന്നെ സുജിത് കൂടേ ഇല്ലല്ലോ എന്ന വേദനയും…..
കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങുകൾ കഴിഞ്ഞു… മൂന്നുമാസം കഴിഞ്ഞപ്പോൾ ശാലിനി psc യുടെ കോച്ചിങ് ക്‌ളാസിന് പോയി ചേർന്നു…… എഴുതാൻ കഴിയുന്ന പരീക്ഷകൾ ഒക്കെ അവൾ അറ്റൻഡ് ചെയ്തു…….
ആദ്യമൊക്കെ എഴുതിയ ടെസ്റ്റുകളിൽ ഒന്നിലും ലിസ്റ്റിൽ ഉൾപ്പെട്ടില്ല…. തുടർച്ചയായി ഉള്ള പരിശ്രമവും പഠനവും ഉയർന്ന റാങ്ക് ലിസ്റ്റിൽ എത്താൻ ശാലിനിക്ക് കഴിഞ്ഞു……….
ഇന്ന് ശാലിനി ഒരു ബാങ്ക് ഉദ്യോഗസ്ഥ ആണ്…. അവളും മോനും സന്തുഷ്ടരാണ്….
സുജിത്തിനെ കുറവ് ജീവിതത്തിൽ ഒരിക്കലും നികത്താൻ ആകാത്തതാണ്…. വീട്ടിൽ അവളെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്…….
എനിക്ക് ഒരു കൂട്ടു വേണം എന്ന് തോന്നുമ്പോൾ ഞാൻ പറയാം അതുവരെ എന്നെ ഒന്നിനും നിർബന്ധിക്കരുത്…………..
എന്റെ മോനെ നല്ലപോലെ വളർത്തണം അതു മാത്രം ആണ് എന്റെ ചിന്ത………. ബാക്കിഎല്ലാം പിന്നെ…. അതും പറഞ്ഞു മോനെയും കൊണ്ട് അവൾ മുറിയിലേക്ക് പോയി……..
ശാലിനിയുടെ ഓഫീസിൽ പുതുതായി വന്ന മാനേജർക്കു അവളുടെ മേൽ ഒരു കണ്ണുണ്ട്…. ശാലിനിയുടെ സുഹൃത്തായ വീണയാണ് അത് അവളോട് പറഞ്ഞത്…….
എടി അയാൾ ഒരു നല്ല മനുഷ്യൻ ആണ്… നമുക്ക് ഈ പ്രപ്പോസൽ ആയിട്ട് മുന്നോട്ടു പോയാലോ…..
എല്ലാം അറിയുന്ന നീ തന്നെ എന്നോട് ഇങ്ങനെ പറയുമ്പോൾ എനിക്ക് സങ്കടം ഉണ്ട്…….. നിനക്ക് അറിയില്ലേ എന്നെ……
എനിക്കറിയാം മോളെ പക്ഷെ നീ ചെറുപ്പമാണ് എത്രനാൾ എന്ന് വച്ചാണ് ഇങ്ങനെ ഒറ്റയ്ക്ക്… നിനക്ക് ഒരു കൂട്ടു വേണ്ടേ…….. ഒടുവിൽ തനിച്ചാണ് എന്ന് തോന്നരുത്….
നീ ആലോചിക്കൂ എന്നിട്ട് ഒരു തീരുമാനത്തിൽ എത്തു…. ഇതു ജീവിതം ആണ്… ഇവിടെ വേഷം കെട്ടി ആടിയാലേ നിലനിൽപ്പ് ഉള്ളു…..മകന് വേണ്ടി ജീവിക്കുമ്പോൾ നീ നിനക്ക് വേണ്ടി ജീവിക്കാൻ മറക്കരുത്………
ഒരുദിവസം ഓഫീസ് സമയത്തു മാനേജർ ശാലിനിയെ കേബിനിലേക്ക് വിളിപ്പിച്ചു….
അവളെ കണ്ടപ്പോൾ തന്നെ അയാളുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു…..
ഞാൻ ചോദിച്ച കാര്യത്തെ കുറിച്ച് ശാലിനി യുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം….
ഞാൻ ഒരു വിഭാര്യൻ ആണ് എനിക്ക് ഒരു മോള് ഉണ്ട് രണ്ട് വയസാണ്…… ശാലിനിയെ കുറിച്ച് എനിക്ക് എല്ലാം അറിയാം…. ഒരു മോൻ ഉള്ളത് ഉൾപ്പെടെ…..
ശാലിനിയുടെ മോനു അച്ഛനാകാൻ എനിക്കും എന്റെ മകൾക്കു അമ്മയാകാൻ ശാലിനിക്കും കഴിയുമെങ്കിൽ നമുക്ക് ഈ ആലോചനയും ആയി മുന്നോട്ടു പോയാലോ…..
രണ്ട് വീടുകളിൽ കഴിയുന്ന നമുക്ക് മക്കൾക്ക് വേണ്ടി ഒരു കുടകീഴിൽ ഒന്നിച്ചുകൂടെ…….
പ്രവീണിന്റെ തുറന്നപെരുമാറ്റവും മറ്റും ശാലിനിക്കും ഇഷ്ടപ്പെട്ടു……..ചെറിയ രീതിയിൽ ഉള്ള വിവാഹം ആയിരുന്നു….
വളരെ കുറച്ചു ബന്ധുക്കളെ മാത്രെ അറിയിച്ചുള്ളൂ………. അങ്ങനെ ശാലിനിയും പ്രവീണും പുതിയൊരു ജീവിതത്തിലേക്ക് ചേക്കേറി……….
കാലം മായ് ക്കാത്ത മുറിവുകൾ ഇല്ലെന്നു ശാലിനിയും പ്രവീണും തെളിയിച്ചു…………… അവരുടെ ജീവിതം കൊണ്ട്……..
ഇന്നാണ് പ്രവീണിന്റെയും ശാലിനിയുടെയും കുഞ്ഞിന്റെ ഒന്നാം പിറന്നാൾ….. ഇരു വീട്ടുകാരും ആ സന്തോഷത്തിൽ ആണ്…..
കുഞ്ഞു പ്രണവിന്റെ ഒപ്പം അവന്റെ ചേട്ടനും ചേച്ചിയും ഉണ്ട്….. പിറന്നാൾ ആഘോഷം അവർ രണ്ടുപേരും കൂടിയാണ് ഏറ്റെടുത്തിരിക്കുന്നത് അത്രക്കും സന്തോഷത്തിൽ ആണ്………
ആഘോഷം ഒക്കെ കഴിഞ്ഞു അച്ഛനും അമ്മയും മൂന്ന് മക്കളും കൂടി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അവരുടെ സന്തോഷത്തിൽ വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കുചേർന്നു…..