(രചന: ഹേര)
അയല്പക്കത്തെ വീട്ടിലെ സുന്ദരിയായ റാണി ചേച്ചിയെ സനൂപിന് ഭയങ്കര ഇഷ്ടമാണ്. പ്ലസ് ടുവിനു പഠിക്കുന്ന സനൂപ് റാണി ചേച്ചിയുടെ സൗന്ദര്യം കണ്ട് ആസ്വദിക്കാൻ വേണ്ടി മാത്രമാണ് അവളുടെ അടുത്ത് ടൂഷ്യന് പോയിരുന്നത്.
മുറ്റമടിക്കാൻ കുനിയുമ്പോൾ ചുരിദാറിന്റെ ടോപ്പിനിടയിലൂടെ കാണുന്ന ചേച്ചിയുടെ മാറി,ടത്തിന്റെ മുഴുപ്പ് അവന് റാണിയോടുള്ള ആസക്തി കൂട്ടുന്നതായിരുന്നു. മലയാളത്തിന് മാർക്ക് കുറവാണെന്നു പറഞ്ഞ് ഡിഗ്രിക്ക് കേറിയ ശേഷവും സനൂപ് ട്യൂഷന് പോക്ക് നിർത്തിയില്ല.
റാണി ബി എ മലയാളം കഴിഞ്ഞു വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുത്ത് കഴിയുകയാണ്. വയസ്സ് ഇരുപത്തി ആറായി. ജാതകത്തിൽ ചൊവ്വയുള്ളത് കൊണ്ട് കല്യാണമൊന്നും ആകുന്നില്ല.
നാൾക്ക് നാൾ വർധിച്ചു വരുന്ന റാണിയുടെ സൗന്ദര്യം സനൂപിനെ കൊതിപ്പിച്ചു കൊണ്ടിരുന്നു. ഒരു രാത്രിയെങ്കിലും ചേച്ചിയോടുത്തു കഴിയണം എന്നതാണ് അവന്റെ ആഗ്രഹം. എന്നും ചേച്ചിയെ കണ്മുന്നിൽ കണ്ട് കൊണ്ടിരിക്കാൻ വേണ്ടി അവൾക്കൊരിക്കലും കല്യാണം ആകല്ലെന്നുള്ള പ്രാർത്ഥനയിലാണ് സനൂപ്.
റാണി പക്ഷേ അവനെ ഒരു അനിയനെ പോലെയാണ് കാണുന്നത്. ഒരു കുടുംബം പോലെ കഴിയുന്ന ഇരു വീട്ടുകാർക്കും സനൂപിന്റെ മനസ്സിലെ ദുഷിച്ച ചിന്തയെ കുറിച്ച് യാതൊന്നും അറിയില്ല.
റാണി ചേച്ചി അടുത്തൂടെ പോകുമ്പോൾ അറിയാത്ത ഭാവത്തിൽ തട്ടിയും മുട്ടിയുമൊക്കെ അവൻ സ്വയം സുഖം കണ്ടെത്താറുണ്ട്. പല രാത്രികളിലും റാണിയെ മനസ്സിൽ വിചാരിച്ചാണ് വികാരമടക്കി അവൻ ഉറങ്ങുന്നത് പോലും.
കോളേജിലെ കൂട്ടുകാർക്കിടയിൽ നിന്നും അവർക്കുണ്ടായ സെ ക്സ് അനുഭവങ്ങൾ കേൾക്കുമ്പോൾ തനിക്ക് അതിനുള്ള അവസരമൊന്നും കിട്ടുന്നില്ലല്ലോ എന്ന നിരാശയിലാരുന്നു സനൂപ്. ഏത് വിധേനയും റാണി ചേച്ചിയുടെ കൂടെ ഒരു രാത്രിയെങ്കിലും കഴിയണമെന്ന ചിന്തയിൽ അവൻ ദിവസങ്ങൾ കഴിച്ച് കൂട്ടി.
അങ്ങനെയിരിക്കെയാണ് സനൂപിന് അച്ഛനൊരു മൊബൈൽ ഫോൺ വാങ്ങി കൊടുക്കുന്നത്. കോളേജ് കഴിയാറായിട്ടും തനിക്ക് മാത്രം ഇതുവരെ അച്ഛൻ ഫോൺ വാങ്ങി തരുന്നില്ലെന്ന നിരന്തരമായ പരാതി ഒഴിവാക്കാനാണ് അച്ഛൻ അവന് മൊബൈൽ ഫോൺ സമ്മാനിച്ചത്.
ഫോൺ കൈയ്യിൽ കിട്ടിയപ്പോൾ മുതൽ സനൂപ് നിലത്തൊന്നുമായിരുന്നില്ല. സന്തോഷം കൊണ്ട് മതി മറന്നവൻ മനസ്സിൽ പല പ്ലാനിങ്ങും നടത്തി. ഒടുവിൽ ഒരു ദിവസം റാണി ചേച്ചിയുടെ വീട്ടിൽ ട്യൂഷന് പോയ നേരം അവൻ കാത്തിരുന്നത് പോലെ ഒരു അവസരം വീണ് കിട്ടി.
വൈകുന്നേരം ട്യൂഷൻ പഠിക്കാനായി ചെല്ലുമ്പോൾ റാണിയുടെ വീട്ടിൽ അവളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. കുളിക്കാനായി എണ്ണ തേച്ച് നിന്നിരുന്ന അവൾ അവന് പഠിക്കാനായി കുറച്ച് പോർഷൻസ് പറഞ്ഞ് കൊടുത്തിട്ട് കുളിക്കാനായി ബാത്റൂമിലേക്ക് പോയി. ആ തക്കം നോക്കി അവളുടെ ബാത്റൂമിന്റെ ജനലിൽ കൂടി റാണി കുളിക്കുന്ന വീഡിയോ മുഴുവനും സനൂപ് മൊബൈലിൽ പകർത്തി.
എല്ലാം ക്ലിയർ ആയി റെക്കോർഡ് ആയിട്ടുണ്ടോന്ന് അറിയാനായി അവനതൊന്ന് ഓടിച്ചു കണ്ട് നോക്കി. എല്ലാം ക്ലിയർ ആയിട്ട് കിട്ടിയത് കണ്ടപ്പോൾ അതൊന്ന് കൊതി തീരെ കണ്ടോളാൻ അവന് ആവേശമായി. എത്രയും പെട്ടെന്ന് വീട്ടിൽ ചെന്ന ശേഷം അത് കണ്ടിട്ട് വേണം അവസരം നോക്കി അത് കാണിച്ച് ചേച്ചിയെ ഭീഷണി പെടുത്തി തന്റെ വരുതിക്ക് കൊണ്ട് വരാമെന്ന് സനൂപ് മനസ്സിൽ പദ്ധതി മെനഞ്ഞു.
കുളിച്ച് സുന്ദരിയായി വരുന്ന റാണി ചേച്ചിയുടെ സൗന്ദര്യം അവന്റെ പൌരുഷത്തെ ഉണർത്തി. അവളെ കെട്ടിപ്പിടിച്ച് ആ ഇളം റോസ് നിറത്തിലെ ചുണ്ടിൽ അമർത്തി ചുംബിച്ചു നുണയാൻ അവന് കൊതി തോന്നി. സനൂപിന്റെ കണ്ണുകൾ അവളുടെ ശരീരം മുഴുവൻ ഇഴഞ്ഞു നടന്നു.
അന്ന് റാണി പഠിപ്പിച്ചതൊന്നും അവന്റെ തലയിൽ കേറിയില്ല. മനസ്സിൽ മുഴുവനും അവളുടെ കുളി രംഗങ്ങൾ കണ്ടത് മാത്രമാണ് മാത്രമാണ്.
ട്യൂഷൻ കഴിഞ്ഞു വീട്ടിൽ എത്തിയ പാടെ മൊബൈൽ എടുത്തുകൊണ്ടു അവൻ ബാത്റൂമിലേക്ക് പോയി. കുറച്ചു മുൻപ് റെക്കോർഡ് ചെയ്ത റാണി കുളിക്കുന്ന വീഡിയോ അവൻ പ്ലേ ചെയ്ത് നോക്കി.
വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ച് പൂർണ്ണ നഗ്നയായി കുളിക്കുന്ന റാണി ചേച്ചിയെ കാണവേ സനൂപിന്റെ ഹൃദയം അതിവേഗം മിടിച്ചു. എത്ര കണ്ടിട്ടും മതി വരാതെ അവനാ വീഡിയോ വീണ്ടും വീണ്ടും കണ്ട് കൊണ്ടിരുന്നു.
“ഇത് വച്ച് റാണി ചേച്ചിയെ ഞാൻ എന്റെ അരികിലെത്തിക്കും. എന്റെ ചേച്ചി നിങ്ങളുടെ സൗന്ദര്യം എന്നെ വല്ലാതങ്ങു മത്തു പിടിപ്പിക്കുന്നുണ്ട്.” മനസ്സിൽ പറഞ്ഞ് കൊണ്ടവൻ ബാത്റൂമിൽ നിന്നിറങ്ങി കിടക്കയിൽ വന്ന് കിടന്നു.
റാണിയുടെ സൗന്ദര്യം ആവോളം നുകരാനുള്ള ആവേശത്തോടെ അവളുമായി രമിക്കുന്നത് മനസ്സിൽ കണ്ടുകൊണ്ട് കിടക്കുമ്പോഴാണ് സനൂപ് ആരുടെയോ അടക്കി പിടിച്ച തേങ്ങൽ ശബ്ദം കേട്ടത്.
എഴുന്നേറ്റ് ചെന്ന് നോക്കുമ്പോ അവൻ കണ്ട് അമ്മയെ കെട്ടിപിടിച്ചു കരയുന്ന തന്റെ അനിയത്തിയെ.
“എന്ത് പറ്റി മോളെ നിനക്ക്. ട്യൂഷൻ വിട്ട് വന്നപ്പോൾ മുതൽ തുടങ്ങിയ കരച്ചിലാണല്ലോ. അമ്മേടെ മോള് എന്താ കാര്യമെന്ന് പറ.”
സനൂപിന്റെ അനിയത്തി സൗമ്യ പ്ലസ് ടുവിനു പഠിക്കുകയാണ്. സ്കൂൾ കഴിഞ്ഞു അതിന് അടുത്ത് തന്നെയുള്ള ഒരു ടീച്ചറുടെ വീട്ടിൽ ട്യൂഷന് പോയി കഴിഞ്ഞതീന് ശേഷമാണ് അവൾ മടങ്ങി വരുന്നത്.
“ഞാൻ ട്യൂഷന് പോകുന്ന വീട്ടിലെ ടീച്ചറിന്റെ മോൻ ഞാൻ ബാത്റൂമിൽ പോകുന്ന വീഡിയോ മൊബൈലിൽ എടുത്ത് വച്ച് എനിക്ക് കാണിച്ചു തന്നു. അവൻ പറയുന്നത് പോലെയൊക്കെ ഞാൻ നിന്ന് കൊടുത്തില്ലെങ്കിൽ അത് നെറ്റിൽ ഇടുമെന്ന് പറഞ്ഞു പേടിപ്പിച്ചു. നാളെ വൈകുന്നേരം ട്യൂഷൻ ടീച്ചർ വീട്ടിൽ കാണില്ല. അതുകൊണ്ട് നാളെ ആർക്കും ട്യൂഷൻ ക്ലാസ്സില്ല. പക്ഷേ ഞാൻ അവിടെ ചെല്ലണമെന്നാ അവൻ പറഞ്ഞത്. ഇല്ലെങ്കിൽ ആ വീഡിയോ എല്ലാരേം കാണിക്കുമെന്ന്. പീരിയഡ്സായിട്ട് പാന്റീലൊക്കെ ബ്ലഡ് ആയപ്പോൾ കുറച്ച് യൂണിഫോം ടോപ്പിന്റെ പുറകിലും പറ്റി. വെള്ള ടോപ് ആയോണ്ട് എല്ലാരും കാണുമല്ലോന്ന് കരുതി അതൊക്കെ കഴുകാൻ വേണ്ടിയാ അവിടത്തെ ബാത്റൂമിൽ പോയത്. പക്ഷേ ടീച്ചറിന്റെ മകൻ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. എനിക്ക് മരിക്കാനൊക്കെ തോന്നാ. ആകെ പേടിയാവുന്നു അമ്മേ. അമ്മ എന്തെങ്കിലും ചെയ്യില്ലേ.” സൗമ്യയുടെ കരച്ചിൽ ഉച്ചത്തിലായി.
മകളോട് എന്ത് പറയണമെന്നറിയാതെ തരിച്ചു നിൽക്കുകയാണ് അമ്മ നിർമല.
അനിയത്തി പറഞ്ഞതൊക്കെ സനൂപും കേൾക്കുന്നുണ്ടായിരുന്നു. കുറച്ചു മുൻപ് താൻ ഒരു പെണ്ണിനോട് ചെയ്ത അതേ പ്രവർത്തി മറ്റൊരുത്തൻ തന്റെ സഹോദരിയോടും കാട്ടിയിരിക്കുന്നു. സ്വന്തം ചോരയ്ക്ക് അതുപോലെ ഒരു അനുഭവം ഉണ്ടായപ്പോഴാണ് ഒരു നിമിഷത്തെ സുഖത്തിന് വേണ്ടി താൻ ചെയ്ത് കൂട്ടിയ കാര്യങ്ങൾ കുറ്റബോധത്തോടെയാണ് അവൻ ഓർത്തത്.
എങ്ങാനും താനിത് കാട്ടി ചേച്ചിയെ ഭീഷണി പെടുത്തിയിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നെന്ന് ഓർത്തപ്പോൾ അവനു സ്വയം അറപ്പ് തോന്നി ഇപ്പൊ തന്റെ അനിയത്തി വിഷമിക്കുന്നത് പോലെ തന്നെ ചേച്ചി വിഷമിക്കും. മരിക്കാൻ തോന്നിയേക്കും. ഒരു അനിയനായി കണ്ട തന്നിൽ നിന്ന് ഇങ്ങനെയൊന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതിനാൽ ചേച്ചി ചിലപ്പോൾ തകർന്ന് പോയേക്കാം. അപ്പോൾ തന്നെ മൊബൈലിൽ നിന്ന് റാണി ചേച്ചിയുടെ വീഡിയോ ഡിലീറ്റ് ചെയ്ത ശേഷം അവൻ സൗമ്യയുടെ മുറിയിലേക്ക് കയറി ചെന്നു.
“നീ പറഞ്ഞതൊക്കെ ഞാൻ കേട്ടു. ഇക്കാര്യത്തിൽ അമ്മ ഇടപെടേണ്ട. എന്ത് വേണമെന്ന് എനിക്കറിയാം. നിന്റെ കൂടെ നിന്റെ ചേട്ടനായ ഞാനുള്ളപ്പോൾ നീയെന്തിനാ സൗമ്യേ വിഷമിക്കുന്നത്. ഏട്ടനില്ലേ നിനക്ക്. ഈ ചെറിയ കാര്യത്തിനൊന്നും കരഞ്ഞു വിളിച്ചു പേടിച്ചിരിക്കാതെ ചെന്ന് കുളിച്ചിട്ട് വല്ലോം കഴിക്ക്. നാളെ നിന്റെ സ്കൂൾ ടൈം കഴിഞ്ഞു നമുക്ക് ഒരുമിച്ച് പോയേക്കാം. അവനെ ഒതുക്കുന്ന കാര്യം ഞാൻ ഏറ്റു.”
സൗമ്യയെ ചേർത്ത് പിടിച്ച് അവൻ ധൈര്യം പകർന്നു. ഈ പ്രശ്നത്തെ എങ്ങനെ നേരിടുമെന്ന് അറിയാതെ ഒരു നിമിഷത്തേക്ക് പരിഭ്രമിച്ചു നിന്ന നിർമലയ്ക്ക് അപ്പോഴാണ് ആശ്വാസം തോന്നിയത്. ഏത് അവസ്ഥയിലും തന്നെ സംരക്ഷിക്കാൻ തന്റെ ഏട്ടനുണ്ടെന്ന് ധൈര്യത്തിൽ അതുവരെ പേടിച്ച് വിറച്ചു നിന്ന സൗമ്യക്കും ഏട്ടന്റെ വാക്കുകൾ ധൈര്യം പകർന്നു. സന്തോഷത്തോടെ അവൾ അവനെ കെട്ടിപിടിച്ചു.
തന്റെ അനിയത്തിയെ നെഞ്ചോട് ചേർത്തണയ്ക്കുമ്പോൾ ഇനിയൊരിക്കലും ഇത്തരത്തിൽ ഒരു തെറ്റായ പ്രവർത്തി താനും ഒരു പെണ്ണിനോടും ചെയ്യില്ലെന്ന് സനൂപ് മനസ്സിൽ ഉറപ്പിച്ചു.