ഗിരിയേട്ടാ.. വാ ഗിരിയേട്ടാ… എന്നേം മോളേം കൊണ്ട്വോ..എനിക്കൊരു തെറ്റ് പറ്റിപോയതല്ലേ.. എന്നോട് ക്ഷമിക്ക്…എത്ര നാളായി ഞാൻ കാത്തിരിക്കുന്നത്..

പറന്നു പോയ പൈങ്കിളി
രചന: Vijay Lalitwilloli Sathya

ഗിരിയേട്ടാ.. വാ ഗിരിയേട്ടാ… എന്നേം മോളേം കൊണ്ട്വോ..എനിക്കൊരു തെറ്റ് പറ്റിപോയതല്ലേ.. എന്നോട് ക്ഷമിക്ക്…എത്ര നാളായി ഞാൻ കാത്തിരിക്കുന്നത്..

അവളുടെ വാക്ക് കേട്ട് ഗിരീഷ് പുഞ്ചിരിച്ചു അവളെത്തന്നെ നോക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല..

വൈകിട്ട് ഓഫിസിൽ ജോലി കഴിഞ്ഞു നേരത്തെ വരുന്ന ഗിരീഷ്
പിന്നെ ഭാര്യയോടും കുഞ്ഞിനോടും ഒത്തായിരിക്കും ബാക്കിയുള്ള സമയം ആസ്വദിക്കുക

അത്താഴത്തിന് വേണ്ടുന്നതൊരുക്കാൻ ആയാൽ അവളെ സഹായിക്കും..

വിവാഹത്തിന് ആദ്യനാളുകളിൽ ഗിരിഷ് അടുക്കളയിൽ തന്നെ കൈമെയ് മറന്നു സഹായിക്കുന്നത് കണ്ടപ്പോൾ ഇതുവരെ പല അടുക്കളയും കണ്ട താൻ,സ്ത്രീകൾ വേണം ഇതൊക്കെ ചെയ്യണമെന്നുള്ള തന്റെ പഴയ വിശ്വാസങ്ങൾ പാടെ തകർന്നുപോയി.

അടുക്കളയിൽ പെണ്ണുങ്ങൾ മാത്രമേ കയറാൻ പാടുള്ളൂ… അവര് വേണം അവിടെ പണിയെടുക്കാൻ.. ആണുങ്ങൾക്ക് എന്നും തീൻമേശയിൽ ആണ് സ്ഥാനം ഇങ്ങനെയൊക്കെയുള്ള ചിന്ത ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല.
ഇന്നത്തെക്കാലത്ത് ആൺപെൺ വ്യത്യാസം പാടില്ല… നീ മടിക്കാതെ കഴിക്കെടി ശ്യാമേ..

അമ്മയ്ക്കും എനിക്കും വിളമ്പി ഗിരീഷേട്ടൻ കഴിക്കാൻ ഇരിക്കുമ്പോൾ പറഞ്ഞു

അവൻ അവന്റെ അപ്പനെ പോലെയാണ് മോളെ..

സ്ത്രീകളോടെന്നും ബഹുമാനവും ആദരവുമാണ്. പെണ്ണുങ്ങൾ ആണുങ്ങളാൽ ഭരിക്കപ്പടേണ്ടവൾ ആണെന്നുള്ള പ്രാകൃത ചിന്തയൊന്നും അവനില്ല..

അനിയത്തികുട്ടിയായ ശ്രീക്കുട്ടിയുടെ എല്ലാ കാര്യങ്ങളും അവനാ ഒരമ്മയായ എന്നെ ക്കാൾ ശ്രദ്ധിക്കാറ്.. എന്തിനധികം പറയണം, അപ്പഴേ നടുവയ്യായ്ക മുലം കഷ്ടപെടുന്ന ഞാൻ സത്യത്തിൽ അവളുടെ തലമുടിയിൽ നിന്നും ഒരു പേൻ പോലും എടുത്തിട്ടുണ്ടോന്ന് സംശയാ…

ഒക്കെ അവനാ.അവളുടെ മുടിയിൽ എണ്ണതേക്കലും സ്കൂളിൽ പോകുമ്പോൾ മുടി ചികി പിന്നിയിടലും ഒക്കെ…അവളുടെ കൊഴിയാത്തുള്ള ഇപ്പോഴുള്ള മുടിയൊക്കെ എന്റെ ഗിരിമോന്റെ പരിചരണം കൊണ്ടാ..
കുഞ്ഞിന്നാളിലെ അവൻ അങ്ങനെയാ അവന്റെ സ്കൂൾ ഒഴിവ് സമയങ്ങളിൽ അടുക്കളയിൽ എനിക്ക് ഒരു കൂട്ടാണ്..പാചകത്തിൽ അച്ഛന്റെ കൈപ്പുണ്യം അവനുമുണ്ട്..

അടുക്കളയിൽ ഗിരിയേട്ടന്റെ ഉപരിപ്ളവമായ പ്രവർത്തനങ്ങൾ.
അതിൽ വിരിഞ്ഞ രുചിക്കൂട്ടുകളുമായി സമൃദ്ധമായ വിഭവം അതെല്ലാം ശ്യാമയുടെ നാവിൽ വെള്ളമൂറിക്കുന്ന കാര്യമാണ്…

ഗിരിഷിനു ഒരു കാറുണ്ട്. അതിലാണ് ഓഫീസിൽ പോകുക. ശ്യാമയ്ക്കും ഡ്രൈവിംഗ് അറിയാം. ഇവിടുത്തെ അച്ഛനെ ഹോസ്പിറ്റലിൽ കാണിക്കേണ്ടുന്ന ദിവസം ഗിരി ബൈക്കിൽ പോകും.. ആ ദിവസം അച്ഛനെയുംകൊണ്ട് ആ കാറിൽ അവളാണ് ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്തു പോകുക..

ബാങ്കിലെ ജോബിനായി അടുത്തുള്ള നാട്ടിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ lപ്രത്യേക പരിശീലനം ചെയ്യുന്ന അവസരത്തിൽ ആണ് ആ നാട്ടിൽ അവിടത്തെ കോളേജ് കാരിയായ ശ്യാമയെ ആദ്യമായി കാണുന്നത്..
പിന്നെ യാദൃശ്ചികമായി ഇരുവരും പലയിടത്തും ഒന്നിച്ചു കണ്ടപ്പോൾ സംസാരിച്ചുതുടങ്ങി.അതൊരു സഹൃദത്തിനു അപ്പുറം വഴിമാറുന്ന പ്രണയ ബന്ധമായി മാറി. ഇതിനിടെ ഗിരീഷിന് ബാങ്കിൽ ജോലി ലഭിച്ചു. വീട്ടിൽ അച്ഛനും അമ്മയും അച്ഛനും വിവാഹത്തിനു നിർബന്ധിച്ചു ഗിരീഷ് പവിത്രമായ അവരുടെ പ്രണയബന്ധം വീട്ടിലറിയിച്ചു.. ആർക്കും എതിർപ്പൊന്നുമില്ല.. ശ്യാമയുടെ വീട്ടിലും അങ്ങനെതന്നെ. അവൾ അപ്പോഴേക്കും ഡിഗ്രി കഴിഞ്ഞിരിക്കുകയായിരുന്നു. അങ്ങനെ നല്ലൊരു മുഹൂർത്തത്തിൽ ഇരുവരും വിവാഹിതരായി..

പെങ്ങളെ ലാളിച്ച വാത്സല്യതിനപ്പുറം അതേ കരം കൊണ്ടു ഒരു ഭാര്യയ്ക്ക് വേണ്ട സ്നേഹവും സന്തോഷവും നൽകി ശ്യാമയെ ഗിരീഷ് പൊതിഞ്ഞു..മുടിയുടെ കാര്യവും അവളുടെ ഭക്ഷണത്തിലും, ആരോഗ്യത്തിലും അവൻ അതീവ ശ്രദ്ധ പുലർത്തി..

ശ്യാമേ ഞാൻ പോകുകയാണ്.. കാർ ഇവിടെ വെച്ചിട്ടുണ്ട്.. നീ അച്ഛനെയും കൊണ്ടു ഹോസ്പിറ്റലിൽ പോകാൻ മറക്കല്ലേ..

ഗിരീഷ് അന്ന് ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു പോകവേ ശ്യാമയെ വിളിച്ചു പറഞ്ഞു..

ശരി ഗിരിയേട്ട..ഞാൻ പൊക്കോളാം..

അച്ഛനെയും ഡോക്റെ കാണിച്ചു തിരിച്ചു വരുമ്പോൾ കാറിന്റെ ഡാഷ് ബോർഡ് തുറന്ന ശ്യാമ ഞെട്ടിപ്പോയി.. ഒരു ലേഡീസ് വാളറ്റു.. അതു തുറന്നപ്പോൾ ഒരു പ്രെഗ്നൻസി കാർഡ് അതും ടെസ്റ്റ്‌ ചെയ്തു ചുവന്ന രണ്ടു വര പ്രത്യപ്പെട്യത്…
ഈശ്വരാ ഇതാരുടേത്..

എങ്ങനെയെക്കൊയോ അച്ഛനെയും കൊണ്ടു വീട്ടിലെത്തി…

കാർ നിർത്തിയപ്പോൾ അച്ഛൻ ഡോർ തുറന്നു ഇറങ്ങി പോയി.അപ്പോൾ ആ വാളറ്റ് ഒന്നുകൂടി തുറന്ന് എല്ലാം ഒന്നുകൂടി നോക്കി..സങ്കടം അടക്കാൻ പറ്റുന്നില്ല..
ഗിരിയേട്ടൻ തന്നെ ചതിക്കുകയായിരുന്നോ…
അവൾ ഒരുപാട് ആലോചിച്ചു.

ഗിരിയേട്ടൻ വരട്ടെ.. നേരിട്ട് ചോദിച്ചു നോക്കാം..

അങ്ങനെ സമാധാനിച്ചു ഇരിക്കവേ ഉള്ളിൽ ഒരു ഭയം പൊങ്ങി വന്നു.ഒരു പക്ഷെ ഇതിൽ വല്ല വിധത്തിലും ഗിരിയേട്ടൻ പ്രതിയെങ്കിൽ തന്റെ അവസ്ഥ എന്താകും പിന്നെ.ഇന്നു തൊട്ടു തകരില്ലേ ഈ ബന്ധം.ഇത്രയും സ്നേഹിക്കുന്ന എന്നെ ചതിച്ചതിലുള്ള കുറ്റബോധം എങ്ങനെ ഗിരിയേട്ടൻ താങ്ങും. എല്ലാം കണ്ടുപിടിച്ചെന്ന അപകർഷത കാരണം തന്നെ എങ്ങനെ ഫേസ് ചെയ്യും.. ഇതൊക്കെ നെഗറ്റീവ് ആയി വരുമ്പോൾ ഇടയ്ക്ക് എപ്പോഴോ ഒരു പോസറ്റീവ് ചിന്ത കടന്നു വന്നു.. തന്നെ ചതിക്കില്ല എന്ന വാക്ക്..

അതുകൊണ്ട് തന്നെ അങ്ങനെയുള്ള ചിന്തയോടെ അവൾ ആശ്വാസം കണ്ടെത്തി.. കാർ ഗിരിയേട്ടന്റെ പല സുഹൃത്തുക്കളും ചിലപ്പോൾ അത്യാവശ്യത്തിനു കൈമാറുന്നു. ആ വഴിക്ക്
വന്നതായിരിക്കാൻ സാധ്യത തള്ളികളയാൻ കഴിയില്ല. ഫ്രെണ്ട്സും ഫ്രണ്ടിന്റെ ഭാര്യമാരും ചിലപ്പോൾ ഹോസ്പിറ്റലിൽ പോകാൻ കാർ കൊണ്ടുപോയിയിക്കാം.
തനിക്ക് അറിയേണ്ട ഒരു കാര്യവും പറയാതിരിക്കില്ല ഗിരിയേട്ടൻ.. അതൊക്കെ ആലോചിച്ചപ്പോൾ അവളുടെ സംശയം പമ്പ കടന്നു..
അന്ന് ഗിരിഷിനെ കണ്ടിട്ടും അവൾ ഒന്നും അതേക്കുറിച്ച് ചോദിച്ചില്ല..

ദിവസങ്ങൾ കടന്നുപോയി…
അച്ഛന്റെ മരുന്ന് തീർന്നു. നാട്ടിലെ മെഡിക്കൽസിൽ കിട്ടില്ല.

ശ്യാമ നേരെ ടൗണിൽ ചെന്നു..
മരുന്നുകൾ വാങ്ങി വരവേ
അവൾ കണ്ടു ഗിരിയേട്ടൻ ഒരു പെൺകുട്ടിയെയും കൊണ്ടു ഗൈനോ ക്ലിനിക്കിന്റെ വെയിറ്റിങ് ബെഞ്ചിൽ ഒന്നിച്ചിരുന്നു വർത്തമാനം പറയുന്നു..
വേറെ ഓ പി പേഷ്യന്റിനെ ഒന്നും കാണുന്നില്ല..

ആർക്കും കണ്ടാൽ തോന്നും ആ പെണ്ണിനെ ഡോക്ടറെ കാണിക്കാൻ കൂടെ വന്ന ഭർത്താവാണെന്നു അയാളെന്നു.. അതുമാതിരിയാണ് സംസാരവും ഒന്നിച്ചുരുമിയുള്ള ആ ഇരിപ്പും..
പിന്നെ അവൾ ഒരു നിമിഷം അവിടെ നിന്നില്ല..

വീട്ടിലെത്തിയതും കുഞ്ഞിനേയും. കൂട്ടി അവൾ ഇറങ്ങിപോയി സ്വന്തം വീട്ടിലേക്ക്..

ഈയടുത്തായി വീട്ടിലെ പല സംഭവങ്ങളും ഓരോന്നും കണക്ട് ചെയ്തു അവളോർത്തു.. പല കോളുകളും വരുമ്പോൾ ഗിരിയേട്ടൻ ഇറങ്ങി പുറത്ത് പോയാണ് സംസാരിക്കുന്നത്.. എന്തൊക്കെയോ കള്ളത്തരം ഉണ്ട്..

എന്നാലും ആ പെണ്ണിനെ ഗിരിയേട്ടൻ….

അവൾക്ക് അതൊന്നും ഓർക്കാൻ പോലുമായില്ല…

വീട്ടിൽ അച്ഛനും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി രാത്രി ഗിരീഷ് വന്നു ശ്യാമയുടെ വീട്ടിൽ.

താൻ കണ്ടുപിടിച്ച തെളിവുകള് ഓരോന്ന് നിരത്തി ശ്യാമ ഗിരീഷിനെ ആക്രോഷിച്ചു തെറി വിളിച്ചു.

ശ്യാമയുടെ ക്രോധത്തിനു മുമ്പിൽ ഗിരീഷ് നിരത്തിയ കൊച്ചു കുഞ്ഞു പോലും വിശ്വസിക്കാത്ത പല കപട ന്യായങ്ങളും അവളുടെ കോപം വർദ്ധിപ്പിച്ചു..

നിരാശയോടെ വീട്ടിലെത്തിയ ഗിരീഷിനെ വീട്ടുകാരും സംശയിച്ചു.

ആഴ്ചകൾ മാസങ്ങളായി കടന്നുപോയി.. ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു..

ശ്യാമ ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു.
ഇതൊന്നും ഗിരിഷിനു താങ്ങാൻ പറ്റുന്നതല്ല..
സുഹൃത്തായ വക്കിൽ വക്കാലത്ത് ഒപ്പിടും തരൂ ഞാൻ കേസ് നടത്താം എന്ന് പറഞ്ഞിട്ടൊന്നു
ഗിരീഷ് കൂട്ടാക്കിയില്ല..

ഗിരീഷ് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോയി…

അന്ന് രാവിലെ ശ്യാമയുടെ വീടന്ന്വേഷിച്ചു
ഒരു എട്ടുമാസം ഗർഭം തോന്നിക്കുന്ന ഒരു ലേഡി ഡോക്ടറും ഭർത്താവും വന്നു.

ഞാനൊരു ഡോക്ടർ ആണ്.പേര് വസുധ ഗിരിഷിന്റെ കോളേജ് ക്ലാസ് മാറ്റ്.. ഞാൻ ടൗണിൽ ക്ലിനിക് നടത്തുന്നു.

കുറച്ചു മാസങ്ങൾക്ക്‌ മുമ്പേ എന്റെ കാർ നടു റോഡിൽ ബ്രേക്ക് ഡൌൺ ആയി. അപ്പോൾ വളരെ യാദൃശ്ചികമായി അതുവഴി വന്ന ഗിരീഷാണ് എന്റെ വീട്ടിലേക്ക് ലിഫ്റ്റ് തന്നു സഹായിച്ചത്.. എന്റെ വാളറ്റ് അതിൽ മറന്നു. അതിൽ എന്റെ പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്ത കാർഡ് ഉണ്ടായിരുന്നു.

പാവം ഗിരീഷിനെ ഇതെ ചൊല്ലി സംശയിക്കല്ലേ.. ഒരു കാര്യത്തിനും അവൻ ഉത്തരവാദി അല്ല..ഇതേച്ചൊല്ലി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായ അസ്വാരസ്യം ഞാൻ അറിഞ്ഞത് വളരെ വൈകിയാണ്.

ഹസ്ബൻഡ് ഡോക്ടർ നിർബന്ധിച്ചത് കൊണ്ടാണ് എട്ട് മാസത്തിലും ഞാൻ നിങ്ങളെ വന്ന് കാണാൻ തീരുമാനിച്ചത്
ഇതൊക്ക ഇത്ര പ്രശ്നം സൃഷ്ടിക്കും എന്ന് അറിഞ്ഞില്ല.

എത്രയും പെട്ടെന്ന് സത്യം നേരിൽ വന്നു കണ്ടു അറിയിക്കണം എന്നു എന്റെ ഭർത്താവാണ് ഇന്നലെ ഉപദേശിച്ചത്..

ഗിരീഷിനെ എന്റെ ഭർത്താവ് എന്നും വിളിക്കാറുണ്ട്.അവന്റെ ജീവിതം തകർന്നു കൊണ്ടിരിക്കുന്ന വിവരം വളരെ മടിച്ചാണ് ഇന്നലെയെങ്കിലും അവൻ പുള്ളിയോട് പറഞ്ഞത്.ഗിരീഷ് അന്ന് നിങ്ങളുടെ വീട്ടിൽ വന്നു പറഞ്ഞത് ആ സാഹചര്യത്തിൽ നിങ്ങൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല എന്ന് അറിഞ്ഞപ്പോൾ തൊട്ട് പുള്ളിക്ക് ആകെ വിഷമമാണ്..

ആ കേസൊക്കെ പിൻവലിച്ചു നിങ്ങൾ ഒന്നാവണം.. എത്രയുംപെട്ടെന്ന് ഗിരീഷിനോട് വിളിച്ചു എസ്ക്യൂസ്‌ പറയ്.. പ്ലീസ്..
അതും പറഞ്ഞു അവർ അതേ വണ്ടിയിൽ തിരിച്ചു പോയി…

.ഒക്കെ കേട്ടപ്പോൾ ശ്യാമയുടെ കിളി പോയി..

പുന്ന വിറകിട്ടെരിച്ച നൽ കാച്ചെണ്ണ

അന്നമായി തിന്നുയിർ കൊണ്ട കാർ കൂന്തലേ..

കിന്നാരിച്ചൊമനിച്ചെjന്നുമാ സന്ധ്യയിൽ
.
പിന്നിയിടും പിന്നിൽ നിന്നുമെന്കാന്താനോൻ…

ശോകാർദ്രമായ ആ വരികൾ അവളുടെ ഉള്ളിൽ നിന്നും വരുന്നതാണ്..

അതു പാടി അവൾ കരഞ്ഞു..

ഗിരിയേട്ടനെക്കുറിച്ച് അവളെന്നും പാടുന്ന വരികൾ ആണിത്…

ഈയിടെയായി ഗിരിയേട്ടൻ അങ്ങനെയാണ്.. ശ്യാമയെ എന്നും കരയിപ്പിക്കും…

ഗിരിയേട്ടൻ ഒരുനാൾ ത്തന്നെ കൂട്ടാൻ വരും അന്ന് താൻ പോകും..

അന്ന് ഗിരിയേട്ടന്റെ വീട്ടിൽ നിന്നും മൂന്ന് വയസുകാരി മോൾടെ കൈപിടിച്ച് ഇറങ്ങുമ്പോൾ കാരണമൊന്നുമറിയാതെ ഗിരിയേട്ടന്റെ ആ പാവം മാതാപിതാക്കൾ കരഞ്ഞത് കണ്ടില്ലെന്നു നടിക്കെടി വന്നു..

ഗിരിയേട്ടൻ തനിക്കു മുന്നിൽ വ്യക്തിത്വത്തിന്റെ മഹത്വം പൂണ്ട ഒരു മല ആയിരുന്നു.. അത്രയും ഉയർന്ന നിലയിലായിരുന്നു കണ്ടിരുന്നത്..

പിന്നെ എപ്പോഴാ ചെറുതാണെന്ന് തോന്നിപ്പോയി.. ആ തോന്നളിലൂടെ താൻ ശരിക്കും ഒറ്റപ്പെടുകയായിരുന്നു….അങ്ങനെ ആണ് ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചത്..
തന്നെ പിരിയുന്ന ആ അവസ്ഥ താങ്ങാൻ ആവാതെയാണ് നാടുവിട്ടു പോയത്..
.
മോൾടെ ബർത്ത് ഡേ യ്ക്ക് ഉടുപ്പുമായി വന്നപ്പോൾ കതക് കൊട്ടിയടച്ചത് ഓർത്തപ്പോൾ അവൾക്ക് കരച്ചിൽ അടക്കാനായില്ല..

കൈയിൽ ഉള്ള ഗിരീഷേട്ടന്റെ ഫോട്ടോയിൽ നോക്കി പിന്നെയും അവൾ പദം പറഞ്ഞു ഓരോന്നും പുലമ്പികൊണ്ടിരിക്കുന്നു

പുന്ന വിറകിട്ടെരിച്ച നൽ കാച്ചെണ്ണ

അന്നമായി തിന്നുയിർ കൊണ്ട കാർ കൂന്തലേ..

കിന്നാരിച്ചൊമനിച്ചെjന്നുമാ സന്ധ്യയിൽ
.
പിന്നിയിടും പിന്നിൽ നിന്നുമെന്കാന്താനോൻ…

ഗിരിയേട്ടാ.. വാ ഗിരിയേട്ടാ… എന്നേം മോളേം കൊണ്ട്വോ..എനിക്കൊരു തെറ്റ് പറ്റിപോയതല്ലേ.. എന്നോട് ക്ഷമിക്ക്…എത്ര നാളായി ഞാൻ കാത്തിരിക്കുന്നത്..

അവളുടെ വാക്ക് കേട്ട് ഗിരീഷ് പുഞ്ചിരിച്ചു അവളെത്തന്നെ നോക്കുന്നതല്ലാതെ ഒന്നും പറഞ്ഞില്ല..

Leave a Reply

Your email address will not be published. Required fields are marked *