അത് ഒന്നുമില്ല കുറച്ചു ദിവസമായി ശിവമ്മ എന്നോട് മിണ്ടിയിട്ട്……. എന്തോ ഒരു അകൽച്ചപോലെ….. അതിന്റെ സങ്കടമുണ്ടായിരുന്നു വേറെ ഒന്നുമില്ല…..

(രചന: വൈഗാദേവി)

എക്സാം കഴിഞ്ഞു കോളേജ് വരാന്തായിലൂടെ നടക്കുവായിരുന്നു പാർവതി…… പുറത്ത് നല്ല മഴക്കാർ കൊണ്ട് ആകാശം ഇരുണ്ടുമൂടി കെട്ടിയിരിക്കുന്നു….. ക്ലാസ്സ്‌ മുറികളിൽ എങ്ങും ഇരുട്ട് വ്യാപിച്ചു കിടക്കുന്നു…..

“ട്രിങ് ട്രിങ് ട്രിങ്……

“പെട്ടന്നാണ്….. പാർവതിയുടെ ഫോൺ ബെല്ലടിച്ചത്…..

നോക്കിയപ്പോൾ അച്ഛൻ കാളിങ്….

“Hello…… പാറുവേച്ചി….. ഞാൻ ഒന്ന് ദേവൂന്റെ കൂടെ വൈക്കത്ത് പോയിട്ട് വരാവേ…. പ്രാർത്ഥന എന്ന അവളുടെ അനിയത്തിയായിരുന്നു മറുതലകൽ….

“ശെരിയെന്നാൽ ഞാൻ വെയിറ്റ് ചെയാം….. എന്നും പറഞ്ഞു… ഫോൺ കട്ട്‌ ചെയ്തു….. വരാന്തയിലൂടെ നടക്കുമ്പോൾ പാറു…. അവളുടെ അനാമികചേച്ചിയുടെ ഫോണിലേക്ക് വിളിച്ചു…… ബെൽ മുഴുവൻ അടിച്ചിട്ടും നിന്നിട്ടും ഫോണെടുത്തില്ല…. ബിസി ആയിരിക്കുമെന്ന് ചിന്തിച്ചു പാറു വരാന്തയിൽ കുടി നടന്നു നീങ്ങി….

പാറു പടവുകൾ നടന്നു ഇറങ്ങി കൊണ്ടിരുന്നപ്പോളാണ്….അനാമിക കാളിങ് എന്ന് ഫോണിൽ തെളിഞ്ഞു വന്നത്…..

“ഹലോ ….. മോളെ… ഞാൻ കുറച്ചു ബിസിയായിരുന്നു അതാണ് നേരത്തെ വിളിച്ചപ്പോൾ ഫോണെടുക്കാതിരുന്നത്….

“നീ ഇപ്പൊ എവിടെയാ പാറു?

“ഞാൻ കോളേജിലാണ് ചേച്ചി ഇന്ന് എക്സാം ഉണ്ടായിരുന്നു….. അത് കഴിഞ്ഞു ഇറങ്ങിയതാണ്…. എവിടെ നല്ല മഴക്കാറുണ്ട്….. ഭൂമിയിരുണ്ട് മൂടിയിരിക്കുന്നു……

“മ്മ്…. പിന്നെ എന്തായൊക്കെയുണ്ട്….സുഖാണോ

അങ്ങനെ ഒരാന്നും സംസാരിക്കുന്ന കുട്ടത്തിലാണ്….. വിച്ചേട്ടന്റെ കാര്യം പറയുന്നേ…..

“പാറുക്കുട്ടി…….. നീ വിച്ചേട്ടനുമായിട്ട് വഴക്കണോ….

അല്ലാലോ ആമിയെച്ചി….. എന്തെ ചേച്ചി
എന്നും ഉണ്ടാവാറുള്ള വഴക്കുകളെ ഉണ്ടാവാറുള്ളു അല്ലാതെ വേറെ ഒന്നും ഇല്ല…..
“മം മ്മ്…. പിന്നെ എന്താ മോൾക്ക് ഒരു സങ്കടം…. ഇപ്പൊ കുറച്ചായാലോ എന്തെ പോലെ …….

“അതാണോ……. അത് ഒന്നുമില്ല കുറച്ചു ദിവസമായി ശിവമ്മ എന്നോട് മിണ്ടിയിട്ട്……. എന്തോ ഒരു അകൽച്ചപോലെ…..
അതിന്റെ സങ്കടമുണ്ടായിരുന്നു വേറെ ഒന്നുമില്ല…..
ചേച്ചി ഞാൻ പിന്നെ വിളികാം….. എവിടെ മഴ കൂടി….

ശെരിയെന്നാൽ……അത് പറഞ്ഞു ആമി ഫോൺ കട്ട്‌ ചെയ്തു……

പുറത്തു അന്തരീഷമാക്കെ ഇരുണ്ട് മൂടികെട്ടി…. നല്ല ശക്തമായ മഴയും മിന്നലും…..

പാർവതി ആ മഴയെ നോക്കി നിന്നു……

പാർവതി മഹേന്ദ്രൻ…. മഹേന്ദ്രന്റെയും ഹിമയുടേം രണ്ടുംമക്കളിൽ മൂത്തവൾ….. ഡിഗ്രി…. അവസാനവർഷവിദ്യാര്ഥി…. താഴെയുള്ളത് പ്രാർത്ഥന എന്നാ പാച്ചു…..

പാർവതിക്ക് അവളുടെ ജീവവായു പോലെ പ്രാണനാണ് എഴുത്ത്…..
പുസ്തകങ്ങളിൽ കുത്തിക്കുറിച്ചു തുടങ്ങിയതാണ്….. പിന്നെ എപ്പോഴോ ഓൺലൈൻ എഴുത്തിലേക്ക് വഴി മാറി…… അവിടെ നിന്ന് അവൾക്ക് ഒരുപാട് സൗഹൃദങ്ങൾ കിട്ടി…… അമ്മയുടേം ചേച്ചിയുടേം ചേട്ടന്റേം അനിയത്തിയുടേം സ്ഥാനത്ത് നിർത്താൻ പറ്റുന്ന ഒരു പിടി നല്ല സൗഹൃദങ്ങൾ …..

അങ്ങനെ അവൾക്ക് കിട്ടിയ സൗഹൃദങ്ങളിൽ ഒന്നാണ്… അനാമികയെന്ന ആമി…. പാറുവിന് എന്നും ഒരു ചേച്ചിയും കൂട്ടുകാരിയുമായിരുന്നു ആമി…. പലപ്പോഴും……. പാറുവിന്റെ മനസ് മനസിലാക്കിയത് ആമിയാണെന്ന് തോന്നിയിട്ടുണ്ട്……

എഴുത്തുകളുടെ ലോകത്ത് പാറുവിന് ആമിയെ കൂടാതെ കിട്ടിയ ഒരു സഹോദരനായിരുന്നു വിഷ്ണുയെന്ന എല്ലാവരുടേം വിച്ചേട്ടൻ എല്ലാവർക്കും വിഷ്ണു വിച്ചേട്ടനായപ്പോൾ പാറുവിന് മാത്രം അവളുടെ മാത്രം ഇച്ചേട്ടനായി…..

അവൾ അവളുടെ ഇച്ചേട്ടന്… കുഞ്ഞുവാവയും….

പാർവതിയുടെ ദേഷ്യതിനും വാശിക്കും മുൻപിലെന്നും തോറ്റു തന്നിട്ടേ ഉള്ളു വിഷ്ണു…. അതുകൊണ്ട് തന്നെ വഴക്ക് ഉണ്ടാക്കാനേ പാറുവിന് നേരം ഉള്ളു……. പ്രേതേകിച്ച് വിച്ചൂന്റെയും താരായുടേം സൗഹൃദത്തിന്റെ പേരും പറഞ്ഞു
പാറുവിന് താരയെ ഒരുപാട് ഇഷ്ട്ടമാണെങ്കിലും പാറുവിനെ ചൊറിയാൻ കിട്ടുന്നവാസരം വിച്ചു മുതലാക്കും….. പാറുവിനെ ചൊറിയാൻ വേണ്ടി മാത്രം താരയെ പ്രണയിക്കുന്നുവെന്ന് പറഞ്ഞു പാറുവിനെ ദേഷ്യം കേറ്റും
അങ്ങനെ മിക്ക ദിവസവും ഓരോന്നും പറഞ്ഞു അടി കൂടന്നേ രണ്ടിനും നേരമുള്ളൂ….. എന്തായൊക്കെ പറഞ്ഞാലും താരയെയും വിച്ചൂനെയും ജീവനാണ് പാറുവിന്
തിരിച്ചും അങ്ങനെ തന്നെ…..
മഴ കുറഞ്ഞു….. പിള്ളേര് പോയി തുടങ്ങി….. ആകാശം വീണ്ടും ഇരുട്ടി തുടങ്ങി……

വീണ്ടും അച്ഛൻ കാളിങ്…….

Hello….. പാറുവേച്ചി എവിടെ നല്ല മഴയാണ്……. ഞാൻ ഒരിടത്ത് കേറി നില്കുവാണ് കുറച്ചു കഴിയുമ്പോൾ വരാമേ……

ശെരി മോളെ…… എന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു……

വെറുതെ ഓൺലൈൻ കേറി നോക്കിയപ്പോൾ വിച്ചേട്ടൻ ഓൺലൈൻ ഉണ്ട്…..

ഇന്നലെ വഴക്ക് ഇട്ടു പോയിട്ട് ഇനി ഇങ്ങോട്ട് msg അയക്കില്ലെന്നും പറഞ്ഞു പോയതാണ് വിച്ചേട്ടൻ…..
എന്നാൽ അങ്ങനെ തന്നെ ഇരിക്കട്ടെ ഞാനും വിചാരിച്ചു……

അപ്പോഴാണ് ഓരോന്നും പറഞ്ഞു whatsup ഗ്രൂപ്പിൽ പിളേരും…. ഓരോ msg ഇടുന്നത് കണ്ടത്…. അപ്പോൾ അതിന് ഒക്കെ വിച്ചേട്ടൻ മറുപടിയും കൊടുക്കുണ്ടായിരുന്നു……

പിള്ളേര് ഓരോരുത്തരായി പോയികൊണ്ടിരിക്കുന്നു…….

അപ്പോഴാണ് ഞാൻ കോളേജിലാണെന്നും എവിടെ മഴയാണെന്നും ഗ്രൂപ്പിൽ msg ഇടുന്നെ വിച്ചേട്ടൻ അത് കണ്ടാങ്കിലും no reaction…….

അപ്പൊ എന്താനില്ലാത്ത സങ്കടം തോന്നി ……. താൻ എവിടെ ഒറ്റക്കണെന്ന് പറഞ്ഞിട്ടും ഒരു അനക്കവും ഇല്ലന്ന് കണ്ടപ്പോൾ ആകെ ദേഷ്യവും സങ്കടവുമായി…..
അത്രക്ക് അന്യയായി പോയൊയെന്ന് ചിന്തിച്ചു ….. അങ്ങനെ ഒരാന്നും ചിന്തിച്ചു നിന്നപ്പോളാണ്….. അനിയത്തി വന്നെന്നും പറഞ്ഞു വിളിച്ചത്……. പെട്ടന്ന് എന്തൊരാശ്വാസം കിട്ടിയപോലെ……

വീട്ടിൽ ചെന്നിട്ടും ഒരു msg പോലുംമില്ലെന്ന് കണ്ടപ്പോൾ….. വിച്ചേട്ടന് ഞാൻ അന്യയായി പോയോ എന്നൊരു തോന്നൽ…..
അപ്പോഴാണ്…… ഒരു ദിവസം താരാ താമസിച്ചുവെന്ന് പറഞ്ഞു….. വിച്ചേട്ടന്റെ പേടി കാണിച്ചത് ഓർമ്മയിൽ വന്നത് വല്ലാത്ത സങ്കടം തോന്നി……

താൻ അത്രക്ക് അന്യയായി പോയോ സങ്കടo സഹിക്കാൻ കഴിയാതെ കണ്ണിൽ നിന്ന് നിർ തുള്ളികൾ ഒഴുകിയിറങ്ങി…….

ആ msg കണ്ട് കാണില്ല എന്ന് മനസ് വീണ്ടും വീണ്ടും പറഞ്ഞു….
ആ msg സീൻ ചെയ്തത് അല്ലെയെന്ന് ബുദ്ധിയും പറഞ്ഞു…..
അങ്ങനെ മനസിന്റെയും ബുദ്ധിയുടേം പിടിവലിക്ക് ഓടിവിൽ ബുദ്ധി ജയിച്ചു…… മനസ് വീണ്ടും പറഞ്ഞു കണ്ടാൽ തന്നെ എന്താ….. മായിലുകൾ ദൂരെ ഉള്ള ഒരാൾ തന്റെ അടുത്ത എങ്ങനെ വരുമെന്ന് ചോദിച്ചപ്പോൾ മനസ്സാക്ഷി അതിന് മറു ചോദ്യം
അടുത്ത ഉണ്ടാകണമെന്ന് എന്താ നിർബന്ധം എന്ന് ഒരു വാക്ക് കൊണ്ടായാലും അടുത്ത നിന്നാൽ പോരെയെന്ന്…..
വീണ്ടും ചോദ്യങ്ങൾ മനസും മനസാക്ഷിയും തമ്മിൽ നടത്തി….
മനസിന്റെയും മനസാക്ഷിയുടെയും ചോദ്യം ശാരത്തിന് മുന്നിൽ ഉത്തരങ്ങൾ പറഞ്ഞു പറയാതെയും പാറു കണ്ണിരോടെ ഇരുന്നു….

സമയം കടന്നു പോയി…….

പാറു ഫോണിൽ നോക്കി….. ഗ്രൂപ്പിൽ msg കൾവരുണ്ട് ആരും തന്നെ പറ്റി ചോദിക്കുന്നില്ല എന്തിന് വിച്ചേട്ടൻ പോലും……

പിള്ളേരെ…… നിങ്ങളുടെ താരച്ചി ഇപ്പൊ വരുവേ എന്ന് പറഞ്ഞു വിച്ചേട്ടന്റെ msg വന്നതും എന്തോ ഒരു തരാം നിസ്സഹായവസ്ഥാ……. സങ്കടവും ദേഷ്യം എല്ലാം കുടി……. ഗ്രൂപ്പ്‌ ക്ലിയർ ചാറ്റ് ചെയ്ത് ഫോൺ ഓഫാക്കി…… വെച്ച്……. പോയി കിടന്നു….

“ചിലർ ഉണ്ട് എന്നും കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് തരുന്ന കുറച്ചു പേര്….. മറ്റ് ചിലർ ഉണ്ട് ഒരു വാക്ക് പോലും പറയാതെ കൂടെ നിൽക്കുന്നവർ………. പക്ഷെ ആദ്യം പോകുന്നത് എന്നും കാണും എന്ന് പറഞ്ഞവർ ആയിരിക്കും……”

എന്തൊക്കെയോ ചിന്തിച്ചു കുട്ടി കിടന്നു ഉറങ്ങി…..

രാവിലെ അമ്മ വിളിച്ചപ്പോളാണ്….. പാറു ഉറക്കത്തിൽ നിന്ന് ഉണർന്നത്…..

പിന്നെ എഴുന്നേറ്റ് പല്ലു തേച്ചു പാത്രമൊക്കെ കഴുകി….. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ എടുത്ത് ഓൺലൈൻ നോക്കിയപ്പോൾ വിച്ചേട്ടന്റെ ഒരു msg കഴിച്ചോ എന്ന്….. അത് കണ്ടപോലെ ആകെ ദേഷ്യം വന്നു….. Msg റിപ്ലൈ കൊടുക്കരുത് എന്ന് ആദ്യം വിചാരിച്ചേകിലും റിപ്ലൈ കൊടുത്തു……

എന്താന്നിലത്തെ വിച്ചുവിനോട് ഓരോ കാര്യം പറഞ്ഞു പാറു വഴക്ക് ഉണ്ടാക്കി കൊണ്ടിരുന്നു…… വിച്ചു പറയുന്നതിന് എല്ലാം എതിര് പറയാൻ തുടങ്ങി അന്ന് ആദ്യമായി താരയോട് വല്ലാത്ത ഒരു തരാം ദേഷ്യം പാറുവിൽ വന്നു നിറഞ്ഞു……

“പാർവതി സൂക്ഷിച്ചു സംസാരിക്കാണം….. Ok…. കുറച്ചു ദിവസമായി ഞാൻ ഇത് കാണുന്നു നിനക്ക് എന്നോട് എന്തിനാ ഇത്ര ദേഷ്യം….. ഞാൻ എന്ത് ചെയ്തിട്ട…… എന്നെ ഓരോന്നും പറയുന്നേ…..

” നിങ്ങൾ ഒന്നും ചെയ്തില്ല ഒന്നും പോകാവോ….. എന്ന് ദേഷ്യത്തിൽ പറഞ്ഞു വിച്ചു ആയിട്ടുള്ള ചാറ്റിംഗ് അവസാനിപ്പിച്ചു……

കുറച്ചു കഴിഞ്ഞപ്പോൾ ആമിയുടെ ഒരു msg……

പാറുക്കുട്ട….. എന്താ മോൾക്ക് പറ്റിയെ എന്തിനാ വിച്ചേട്ടനോട് മോൾക് ഇത്ര ദേഷ്യം മോള് എന്തിനാ ഒരു ശത്രുനെ പോലെ ഏട്ടനോട് പെരുമാറുന്നത്……എന്ന് അമിയേച്ചി ചോദിച്ചതും

അത്രയും നേരം പാറു പിടിച്ചു വെച്ച സങ്കടം ഒരു പേമാരി പോലെ ഒഴുകി ഇറങ്ങി……

തലേ ദിവസം താൻ കുറച്ചു മണിക്കൂർ കൊണ്ട് അനുഭവിച്ച ഒറ്റപ്പെടലും അവഗണനയും എണ്ണി എണ്ണി…. ആമിയേച്ചിയോട് പറഞ്ഞു….. എന്താനില്ലാത്ത ഒരു ആശ്വാസം തോന്നി…..

ആമി എല്ലാ കാര്യങ്ങളും വിച്ചുവിനോട് പറഞ്ഞു…..

“ആമി…. ഇത് ഒന്നും ഞാൻ അറിഞ്ഞില്ല…… അത് കൊണ്ട് ആണ് അല്ലാതെ പാറു വിചാരിക്കുന്ന പോലെ ഒന്നും മനപൂർവമല്ല ഞാൻ അത് ശ്രെദ്ധിച്ചില്ല അതാണ് അല്ലാതെ വേറെ ഒന്നും അല്ല…..

മ്മ് മ്മ് ശെരി ശെരി…… അവൾക്ക് msg അയച്ചോ….. അവൾക്ക് സങ്കടമായിട്ടുണ്ട്….. അത് അവളുടെ ഓരോ വാക്കിലും ഉണ്ട്……

” വാവേ sry…… എന്നാ msg കണ്ടപ്പോളാണ്….. പാറു ഫോൺ നോക്കിയത്….. വിച്ചൂന്റെ msg ആയിരുന്നു…..

“എന്തിന്…..

“തനിച്ചാക്കിയതിന്…… Sry….

“Its ok…. സാരമില്ല…..

“ഞാൻ അറിഞ്ഞില്ല മോളെ മനപ്പൂർവം അല്ല…. മോളെ വേദനിപ്പിച്ചതിന് ഈ ഏട്ടനോട് ഷെമിക്ക്…..

“എനിക്ക് ആരോടും ദേഷ്യമില്ല ഏട്ടാ….. പെട്ടന്ന് ദേഷ്യം വരും അതാ അല്ലാതെ എനിക്ക് ആരോടും ദേഷ്യമില്ല…. പിന്നെ പബ്ലിക്‌ ആയിട്ട് ഏട്ടനെ ഹെർട്ട് ചെയ്തതിന് sry…. ഏട്ടാ…..

“എന്തിനാ മോളെ ഏട്ടനോട് sry പറയുന്നേ….. അതിന് മോള് ഒരു തെറ്റും ചെയ്‌തില്ലലോ….

ഏട്ടനോട് മോൾക്ക് ദേഷ്യം ഉണ്ടോ……

ഇല്ല ഏട്ടാ….. ഏട്ടന്റെ വാവക്ക് എന്റെ ഏട്ടനോട് ഒരു ദേഷ്യം ഇല്ല…. ഈ പാർവതിക്ക് ഒരിക്കലും ഈ വിഷ്ണുവിനെ പിരിയാൻ വയ്യ അതാ ഞാൻ എങനെ…..

അല്ലെകിലും രക്തബന്ധം കൊണ്ട് അല്ലാലോ കർമബന്ധം കൊണ്ട് സഹോദരങ്ങൾ ആയവർ അല്ലെ…. പാർവതിയും വിഷ്ണു അത് പോലെ ഈ പാർവതിയും വിഷ്ണുവും കർമബന്ധം കൊണ്ട് സഹോദരങ്ങൾ ആയവർ ആണ്…. അവരുടെ ബന്ധത്തെ ഒരു ശക്തികും തകർക്കാൻ ആവില്ല…..

അവരുടെ സ്നേഹത്തിന്റെ ആഴം കണ്ടത് കൊണ്ട് ആകാശത്തു നിന്ന് മഴ പെയിതു കൊണ്ടിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *