(രചന: മഴമുകിൽ)
വലിയ ചവിട്ടും കുത്തും ഇല്ലാതെ നിന്നാൽ ഞാൻ വേഗം കൊടുത്ത കാശ് മുതലാക്കി പോകും അതല്ല ബഹളം വച്ചു എന്നെ മെനക്കെടുത്താനാണ് ഭാവം എങ്കിൽ നീ നല്ലവണ്ണം അനുഭവിക്കും.
മീശയും പിരിച്ചുകൊണ്ട് തന്റെ മുമ്പിൽ നിൽക്കുന്ന ആളിനെ നോക്കുമ്പോൾ അവൾ പേടിയോടെ പിന്നിലേക്ക് നീങ്ങിയിരുന്നു.
എവിടേക്കാണ് ഈ പിന്നിലേക്ക് നിരങ്ങി നീങ്ങുന്നത്.ചുവരു തുരന്നു അപ്പുറത്തേക്ക് ഇറങ്ങാനുള്ള പരിപാടി ആണോ. അവളുടെ മുടികുത്തിനു പിടിച്ചു.
നിന്റെ തള്ള എന്റെ കയ്യിൽ നിന്നും കാശ് മേടിച്ചിട്ടുണ്ടെങ്കിൽ അത് മുതലാക്കാനും എനിക്ക് അറിയാം.കുറെ നാളായി ഇന്നുതരാം നാളെ തരാം എന്നുപറഞ്ഞു പറ്റിക്കുന്നു.
ഒരുപാട് കഷ്ടപ്പെട്ട് ഞാൻ ഉണ്ടാക്കുന്ന പൈസ വല്ലവൾ മാർക്കും കൊടുക്കാൻ എനിക്ക് തലയിലെഴുത്തു ഒന്നുമില്ല.
ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ പിന്നെന്തിനാ എന്നെ വെറുതെ…..വാക്കുകൾ പെറുക്കി കൂട്ടി കണ്ണുനിറഞ്ഞു പറഞ്ഞവൾ.
അവർ എന്റെ അമ്മയൊന്നുമല്ല.എന്നെ ഇവിടെ പിടിച്ചുകൊണ്ട് വന്നെന്നു കരുതി നിങ്ങൾക്ക് അവർ പണവും തരാൻ പോകുന്നില്ല. എന്നെ ഇവിടെ ഇട്ട് കൊന്നാൽ പോലും ചോദിക്കാൻ ആരും വരില്ല.
എനിക്ക് ഞാൻ കൊടുത്ത കാശ് മുതലാവണം. അതിനു നീയെങ്കിൽ നീ.
അവളുടെ അടുത്തേക്ക് പാഞ്ഞവനേ അവൾ പിടിച്ചു തള്ളി. പ്രതീക്ഷിക്കാത്ത തള്ള് ആയതിനാൽ അവൻ വേച്ചു പോയി.
പക്ഷേ വീഴാതെ പിടിച്ചുനിന്നു. കലികൊണ്ട് ചുമന്ന കണ്ണുകളുമായി അവളുടെ അടുത്തേക്ക് പാഞ്ഞു വന്ന് അവളുടെഇരു കവിളുകളിലും മാറിമാറി അടിച്ചു ദേവൻ.
മൂന്നാമതായി അടിക്കാൻ കൈഉയർത്തു മ്പോഴേക്കും അവൾ പിന്നിലേക്ക് മറിഞ്ഞു വീണിരുന്നു.
ദേവൻ നിലത്ത് ബോധമറ്റു കിടക്കുന്ന പെണ്ണിന്റെ അരികിലായിരുന്നു. അവളുടെ ഇരു കവിളിലും അവന്റെ കൈവിരൽ പാടുകൾ പതിഞ്ഞിരുന്നു.
നിലത്ത് വീണു കിടക്കുന്നവളുടെ മാറിൽ നിന്നും ദാവണി തെന്നി മാറിയിരിക്കുന്നു. അപ്പോഴാണ് അവന്റെ കണ്ണുകളിൽആ കാഴ്ച പതിഞ്ഞത്
വെളുത്ത തുടുത്ത ശരീരമാണ് പെണ്ണിന്റെത്.
പക്ഷേ അവിടവിടെയായി ചുമന്നുത്തിനർത്ത പാടുകൾ .. അവൻ പതിയെ ആ പാടുകളിലൂടെ വിരൽ ഓടിച്ചു.. വയറിലും തോളിലും ഒക്കെ പാടുകൾ ഉണ്ട്. അവൻ പതിയെ അവളെ ചരിച്ചു കിടത്തി.
മറഞ്ഞു കിടക്കുന്ന മുടിയേ വകഞ്ഞുമാറ്റി. കാണാൻ പറ്റുന്ന മുതുകിന്റെ ഭാഗം എല്ലാം അടികൊണ്ടുള്ള പാടുകൾ.. ദേവന് സംശയം അടക്കാനായില്ല അവൻ വേഗം അവളുടെ പാവാട മുട്ടുവരെ ഉയർത്തി നോക്കി.
കണം കാൽ മുഴുവനും അടികൊണ്ടുതിണർത്ത് കിടക്കുന്നു. അവൻ കയ്യിലിരുന്ന മൊബൈൽ എടുത്ത് വീഡിയോ ഓൺ ചെയ്ത് അവളുടെ ശരീരത്തിലെഅടികൊണ്ട് പാടുകൾ അതിൽ പകർത്തി… വെളുത്ത ശരീരത്തിൽ ആകമാനം ചുവന്ന പാടുകൾ.
ഇപ്പോഴാണ് ശരിക്കും അവന പെൺകുട്ടിയുടെ മുഖം ശ്രദ്ധിച്ചത്.
വട്ട മുഖമാണ്.. കൂട്ടുപുരികങ്ങൾ. ഒരു കുഞ്ഞു പൊട്ടല്ലാതെ മുഖത്ത് മറ്റു ചമയങ്ങൾ ഒന്നുമില്ല. കവിളുകളിൽ ദേവന്റെ കൈവിരൽ പാടുകൾ പതിഞ്ഞിട്ടുണ്ട്…
അവൾക്ക് ബോധം ഇല്ലെന്നുള്ള ഓർമ്മ പെട്ടന്നാണ് അവന്റെ തലച്ചോറിൽ എത്തിയത്. ദേവൻ മൊബൈൽ കയ്യിലെടുത്ത്….
എടാ നീരാളി നീ പെട്ടെന്ന് ഒരു മിനറൽ വാട്ടർ വാങ്ങി വാ..
ദേവന്റെ കൂടെ നടക്കുന്ന ഇത്തിൾ കണ്ണിയാണ് നീരാളി.. അവന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും കൂടെനിരാളികാണും
നീരാളി മിനറൽ വാട്ടർ വാങ്ങി വേഗം ദേവന്റെ അടുത്തേക്ക് കൊണ്ടുവന്നു.ദേവൻ കുപ്പിയുടെ അടപ്പു പൊട്ടിച്ചതിനുശേഷം വെള്ളം അവളുടെ മുഖത്തേക്ക് തളിച്ചു.
ബോധം വീണ കല്ലൂ ചുറ്റും നോക്കുമ്പോഴേക്കും ദേവനെയും നീരാളിയും കണ്ടു ഒന്നുകൂടി പിന്നിലേക്ക് നീങ്ങി.
എന്നെ ഒന്നും ചെയ്യരുത് എനിക്ക് ഒന്നും അറിയില്ല. ദേവന് എന്തുകൊണ്ടോ ആ പെൺകുട്ടിയോട് ഒരു അലിവ് തോന്നി. നീരളിയെയും കൂട്ടി അവളെ വീട്ടിലേക്ക് പറഞ്ഞു വിട്ടു ദേവൻ.
ദേവന്റെ വണ്ടിയിൽ വന്നിറങ്ങുന്ന ക ല്ലുവിനെ കണ്ടപ്പോഴേക്കും പരിസരവാസികൾ ഒക്കെ അർത്ഥം വച്ച് നോക്കാൻ തുടങ്ങി.
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ചെറിയമ്മയുടെ കുത്തുവാക്കുകൾ കേൾക്കാം..
നീയോ നശിച്ചു ബാക്കിയുള്ള കുട്ടികൾക്ക് കൂടി ഉപദ്രവം ഉണ്ടാക്കാൻ വേണ്ടിയാണ്. നിനക്ക് അവിടെ എവിടെയെങ്കിലും പോയി ചത്തു തുലഞ്ഞു കൂടായിരുന്നോ.
നിന്റെ അമ്മയെപ്പോലെ എന്തിനാണ് ഈ നാട്ടുകാരെ കൊണ്ട് പറയിക്കാൻ ഇങ്ങനെ കിടക്കുന്നത്. അവൾക്ക് നിന്നെപ്പോലെ നല്ല സൗന്ദര്യം ആയിരുന്നു ആണുങ്ങളെ മയക്കാൻ. നീയും ആ തള്ളയുടെ വഴി തന്നെ തിരഞ്ഞെടുത്തു.
അത്രയും നേരം എല്ലാം കേട്ടുനിന്ന കല്ലു അമ്മയെ കുറിച്ച് പറഞ്ഞപ്പോഴേക്കും കൈവീശി അവരുടെ കവിളിലേക്ക് അടിച്ചു.
ഇനി ഒരക്ഷരം എന്റെ അമ്മയെപ്പറ്റി. പറഞ്ഞാൽ നിങ്ങടെ നാവ് ഞാൻ പിഴുതെടുക്കും.
നിങ്ങൾക്ക് എന്തറിയാം എന്റെ അമ്മയെ കുറിച്ച്. എന്റെ അമ്മ നല്ലൊരു കുടുംബത്തിന് പിറന്ന ഒരു സ്ത്രീ തന്നെയാണ് അല്ലാതെ ഭാര്യ മരിച്ചിരിക്കുന്ന എന്റെ അച്ഛനെകറക്കി എടുക്കാൻ വന്ന നിങ്ങളെ പോലെയുള്ള ഒരു താടകയല്ല.
നിങ്ങൾ ഇപ്പോൾ അച്ഛന്റെയാ ണെന്ന് അവകാശപ്പെടുന്ന രണ്ട് മക്കളുണ്ടല്ലോ അത് ശരിക്കും അച്ഛന്റെ തന്നെയാണോ. അതോ മറ്റാരുടെയെങ്കിലും കൊച്ചുങ്ങളെ നിങ്ങൾ അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നതാണോ.
ആവേഷത്തോടുകൂടി കല്ലു വിളിച്ചുപറയുന്ന ഓരോ വാക്കുകളും ചെറിയമ്മയുടെ ഹൃദയത്തിൽ തന്നെ കൊണ്ടു.
കയ്യിൽ കിട്ടിയതൊക്കെ എടുത്ത് അവർ കല്ലുവിനെ അടിക്കാൻ തുടങ്ങി. ആണെടി ഇത് നിന്റെ അച്ഛന്റെതല്ല അയാളെ കൊണ്ട് എന്തിന് കൊള്ളാം. എന്റെ രഹസ്യക്കാരന്റെ മക്കൾ തന്നെയാണ് നീ പോയി തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്ക്.
അതുവരെ ക്ഷമയോടുകൂടി നിന്ന കല്ലു ചാടി എഴുന്നേറ്റ് ചെറിയമ്മയുടെ നേർക്ക് ചീറി.അങ്ങനെ വല്ലവരുടെയും കുഞ്ഞുങ്ങളെ എന്റെ അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ ഞാൻ സമ്മതിക്കില്ല.
അതിന്റെ പരിണിത ഫലമായിരുന്നു അവളുടെ ശരീരത്തിലെ പാടുകൾ.
ചെല്ലപ്പൻ ഒരു കൂലിപ്പണിക്കാരൻ ആണ്. കുടുംബം നോക്കാൻ എന്തുപണിയും ചെയ്യും.പ്രാരാബ്ധങ്ങൾ ഒരുവിധം മാറിയപ്പോഴാണ് അവനെ വീട്ടുകാർ പിടിച്ചു കല്യാണം കഴിപ്പിച്ചത്.
വനജ കാണാൻ അതി സുന്ദരിയായിരുന്നു. അവളുടെ മനം മയക്കുന്ന സൗന്ദര്യത്തിൽ ചെല്ലപ്പൻ മയങ്ങിപ്പോയി.
പൊന്നുപോലെയാണ് ചെല്ലപ്പൻ വനജയെ നോക്കിയിരുന്നത്. കിട്ടുന്ന കാശ് മുഴുവൻ വനജക്കും ഓരോന്ന് വാങ്ങി കൊടുക്കും. വിവാഹം കഴിഞ്ഞു ആറുമാസം പിന്നിടുമ്പോൾ വനജ രണ്ടുമാസം ഗർഭിണിയായി.
അതും കൂടി ആയപ്പോൾ ചെല്ലപ്പൻ താഴത്തും തറയിലും വയ്ക്കാതെയാണ് അവളെ നോക്കിയത്. പ്രസവദിവസം അടുത്തതോടുകൂടി ചെല്ലപ്പൻ ജോലിക്ക് പോലും പോകാതെ വീട്ടിൽ ഇരുന്ന് അവളെ ശുശ്രൂഷിക്കാൻ തുടങ്ങി.
അങ്ങനെ ആ ദിവസം വന്നെത്തി.ഏകദേശം ഉച്ച ഊണ് കഴിഞ്ഞ് ചെല്ലപ്പൻ ഒന്നു മയങ്ങുമ്പോഴായിരുന്നു വനജക്ക് പെട്ടെന്ന് വേദന വന്നത്. ചെല്ലപ്പന ഉടനെ തന്നെ ഇരുകൈകൾ കൊണ്ടും അവളെ താങ്ങിയെടുത്ത്. വീടിന് പുറത്തേക്കിറങ്ങി.
അടുത്ത വീട്ടിലെ കണാരന്റെ ഓട്ടോറിക്ഷയിൽ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി. ഒരു പെൺകുഞ് ജനിച്ചെന്നറിഞ്ഞപ്പോൾ അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തുമ്പോൾ എല്ലാവർക്കും വളരെ സന്തോഷമായിരുന്നു. പക്ഷേ ഇടയ്ക്കിടയ്ക്ക് വനജയ്ക്ക് വരുന്ന ചെറിയ പനി ആദ്യമൊന്നും കാര്യമാക്കാതെ ഇരുന്നുവെങ്കിലും പിന്നീട് അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി.
വനജയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു .അവൾക്കു കിടക്കയിൽ നിന്നും എഴുനേൽക്കാൻ തന്നെ കഴിയാത്ത അവസ്ഥയായി.
ഒടുവിൽ ചെറുതായി തുടങ്ങിയ പനി നിമോണിയയിൽ കൊണ്ടെത്തിക്കുകയും, വനജ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
വനജയുടെ മരണശേഷം കുഞ്ഞിനെ നോക്കാൻ ആളില്ലാത്ത ഒരവസ്ഥ ആയി തീർന്നു. ആ ഇടക്കാണ് അടുത്ത വീട്ടിൽ പുതിയ താമസക്കാർ എത്തിയത്… അവരുടെ കൂടെ ആറുമാസവും ഒരു വയസ്സും പ്രായമായ രണ്ടു കുട്ടികൾ കൂടിയുണ്ടായിരുന്നു.
രാത്രിയിൽ വിശന്നു നിലവിളിച്ചു കരയുന്ന കുഞ്ഞിനെയും എടുത്തുകൊണ്ട് ചെല്ലപ്പൻ ആ വീട്ടിലേക്ക് നടന്നു. കുഞ്ഞുമായി കടന്നുവരുന്ന ചെല്ലപ്പനെ അവളാദ്യം സംശയത്തോടെ കൂടിയാണ് നോക്കിയത്.
കുഞ്ഞ് വിശന്നു നിലവിളിക്കുകയാണ് അവൾ പാല് കൊടുക്കാമോ എന്ന് അവന്റെ ചോദ്യം കേട്ടപ്പോൾ അവള കുഞ്ഞിനെ കൈകളിൽ വാങ്ങി. അവിടുന്ന് അങ്ങോട്ട് ചെല്ലപ്പൻ തന്നെയാണ് ആ കുട്ടികളുടെയും അവളുടെയും കാര്യങ്ങൾ എല്ലാം നോക്കിയത്.
കുഞ്ഞുങ്ങൾക്ക് ഏകദേശം അറിവ് വച്ചപ്പോൾ തന്നെ അവർ ആ നാട് ഉപേക്ഷിച്ച് ഇവിടേക്ക് വന്നു.
കല്ലുവളർന്ന് ഏകദേശം അറിവ് വച്ചപ്പോഴേക്കും ചെല്ലപ്പൻ പണിസ്ഥലത്ത് വെച്ചുണ്ടായ ഒരു അപകടത്തിൽ വീണു മരിച്ചു. മരണത്തോടുകൂടി അവരുടെ സ്വഭാവമാക്കുകയും കല്ലുവിനെ നോക്കാൻ കൂട്ടാക്കാത്ത അവസ്ഥയുമായി.
അവളോട് മാത്രം കാണിക്കുന്ന വേർതിരിവ് പലപ്പോഴും അവളെ വിഷമിപ്പിച്ചു എങ്കിലും അവൾ അതൊന്നും പുറത്ത് കാട്ടിയില്ല.
ജീവിക്കാൻ നിവൃത്തിയില്ലാതെ ആയപ്പോൾ ചെറിയമ്മ പലരും നിന്നും പണം കടം വാങ്ങാൻ തുടങ്ങി. പലരും വീട്ടിൽ അന്വേഷിച്ചു വരുമ്പോഴും അവർ അവധി പറയുന്നതിനായി കല്ലുവിനെയാണ് പറഞ്ഞു വിട്ടുകൊണ്ടിരുന്നത്.
കല്ലുവിനെ കാട്ടി പലരിൽ നിന്നും അവർ പണം കടം വാങ്ങാൻ തുടങ്ങി. അങ്ങനെയാണ് ദേവനെയും അവർ വലയിൽ വീഴ്ത്തിയത്..
ദേവൻ പലതവണ പണം വാങ്ങുന്നതിന് വേണ്ടി വീട്ടിലേക്ക് വന്നെങ്കിലും ചെറിയമ്മ പണം നൽകിയില്ല ഒടുവിൽ അവരെ ഒന്ന് പേടിപ്പിക്കുന്നതിന് വേണ്ടിയാണ് കല്ലുവിനെ കൂട്ടി വന്നത് പക്ഷേ അവർക്ക് അതൊരു പ്രശ്നമേ അല്ലായിരുന്നു….
ദേവൻ അവളെ നേരെ അവന്റെ ഔട് ഹോ സിലേക്ക് കൊണ്ടുപോയി. പരാതിയുമായി ചെറിയമ്മ പോലീസ് സ്റ്റേഷനിൽ കൃത്യമായി എത്തി.
മകളെ തട്ടിക്കൊണ്ടുപോയി എന്ന പേരിലായിരുന്നു ദേവനെതിരെ കേസ് കൊടുത്തത്.
എന്നാൽ സ്റ്റേഷനിലേക്ക് എത്തിയപ്പോഴേക്കും കേസ് അപ്പാടെ തിരഞ്ഞു മാറി.
ദേവന്റെ ഭാര്യയെ പീഡിപ്പിക്കാൻ ചെറിയമ്മ കൊട്ടേഷൻ കൊടുത്തു എന്നതായി കേസ്. അതിന് സമ്മതിക്കാത്തവളെ ഉപദ്രവിച്ചു സമ്മതിപ്പിക്കാൻ നോക്കി..എന്നായി..
ഒടുവിൽ ദേവന്റെ പരാതി ശരി വയ്ക്കുന്നതിനുവേണ്ടി ഭാര്യയെ ഹാജരാക്കുവാൻ പോലീസ് ആവശ്യപെട്ടു. ദേവനോടൊപ്പം സുമംഗലിയായി വരുന്ന കല്ലുവിനെ കണ്ടപ്പോൾ ചെറിയമ്മയുടെ കണ്ണുകൾ തള്ളി.
എടി ഉരുമ്പിട്ടവളെ നി കണ്ടവന്റെ ഒപ്പം ഇഷ്ടത്തിനിറങ്ങി പോയി അല്ലേ….. ഈ വിവാഹം അനുവദിച്ചു കൊടുക്കരുത് സാർ എന്റെ കുഞ്ഞിനെ പേടിപ്പിച്ചു നടത്തിയ വിവാഹം ആണ്…
തള്ളേ ഇത്രയും നേരം മിണ്ടാതെ നിന്നത് നിങ്ങൾ ഏതറ്റം വരെ പോകും എന്ന് അറിയാൻ വേണ്ടി തന്നെയാണ്. നിങ്ങൾ. പെൺകുട്ടിയോട് കാണിച്ച ക്രൂരതകളൊക്കെ ഞങ്ങളുടെ കൈയിൽ ഉണ്ട്.
എന്നിട്ട് മിണ്ടാതെ നിൽക്കുന്നത് ഈ പെൺകുട്ടിക്കു നിങ്ങളുടെ മേൽ പരാതിയൊന്നുമില്ല എന്ന് പറഞ്ഞതുകൊണ്ടാണ്. ഇത്രയും കാലം നോക്കി വളർത്തിയതിന്റെ ഔദാര്യമായി കണക്കാക്കിയാൽ മതി.
അതുകൊണ്ട് ഇനിയും ഇവിടെ നിന്ന് ഷോ കാണിക്കാതെ മര്യാദയ്ക്ക് ഇറങ്ങിപ്പോകാൻ നോക്കൂ. അല്ലെങ്കിൽ എല്ലാത്തിനെയും പിടിച്ചു ഞാൻ അകത്താക്കും.
അത്രയും ആയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി എന്ന് ചെറിയമ്മയ്ക്ക് മനസ്സിലായി. അവർ ഒന്നും മിണ്ടാതെ ദേവനെയും കല്ലുവിനെയും ഒന്നു നോക്കിയിട്ട് ഇറങ്ങിപ്പോയി.
ദേവൻ ഇനിയെങ്കിലും പഴയതുപോലെയുള്ള തല്ലുകൊള്ളി സ്വഭാവം മാറ്റി കുടുംബമായി ജീവിക്കാൻ നോക്കൂ…….
എസ് ഐ പറഞ്ഞത് കേട്ട് കല്ലുവിനെ നോക്കി ഒന്ന് ചിരിച്ച് ദേവൻ അവളുടെ കൈയും പിടിച്ചു പുറത്തേക്ക് പോയി…
പുതിയ തുടക്കത്തിലേക്കു….