“എന്റെ അമ്മേ… ഞാൻ എവിടെയൊക്കെ തിരഞ്ഞ് നടന്നു…” കണ്ണിൽ നിന്ന് വരുന്ന നീർതുള്ളികളിൽ മകനോടുള്ള സ്നേഹം പറയാതെ പറഞ്ഞു…. അവൾ കണ്ണുകൾ മിഴിച്ചു നില്ക്കുന്നത് കണ്ടു..

(രചന: Jamsheer Paravetty)

“തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ…”” അവസാനമായി ഒരു പെണ്ണിനെ അനുഭവിക്കണമെന്നുണ്ടായിരുന്നു.. അത് കഴിഞ്ഞു”

“താനെന്താ മരിക്കാൻ പോവാണോ” രൂക്ഷമായി അവളെ നോക്കി…

“തനിക്ക് പറഞ്ഞ കാഷ് തന്നില്ലേ.. പിന്നെന്തിനാണ് ഇതൊക്കെ അറിയുന്നത്..” ആഞ്ഞ് വലിച്ച പുകച്ചുരുളുകൾ അവളുടെ മുഖത്തേക്ക് ഊതി…

ന മുടിയിഴകൾ ഒതുക്കി പിറകിലേക്ക് വെച്ചു അവൾ….

“ഇനി വേണ്ടേ… വാ..”

“ജീവിതത്തിൽ ഒരു വട്ടം പെണ്ണിനെ അറിയണമായിരുന്നു.. മതി.. ഇനി
സമയമായി”

“താനെന്താ മരിക്കാൻ പോവാണോ”

“എന്താ താൻ കൂടി പോരുന്നോ”
“ആ ഞാനുമുണ്ട്.. ഈ പൈസ വീട്ടിൽ കൊടുത്ത് ഒരുമിച്ച് മരിക്കാം നമുക്ക്”
“എനിക്കാരുടേയും കൂട്ടൊന്നും വേണ്ട”

“എന്നാ വേണ്ട.. താനെങ്ങനെയാ മരിക്കുന്നത്..”
“അത്….. ട്രെയിനിൽ തലവെച്ച്”
“അല്ല..താനെന്തിനാണ് മരിക്കുന്നത്…”
“അവൾക്കും എന്നെ വേണ്ട… പിന്നെ ഞാനെന്തിന് ജീവിക്കണം”

“കാമുകി തേച്ചു ല്ലേ”
“ചിരിക്കല്ലേ.. തന്റെ വർഗം എല്ലാം ഒരു പോലെയാണ്” അതിനവൾ മറുപടി പറഞ്ഞില്ല..

“തനിക്ക് വീട്ടിൽ ആരും ഇല്ലേ”

“അച്ഛൻ മരിച്ചു”
“അമ്മയോ”

“ആരുടെ കൂടെയോ പോയി”
“താനൊറ്റയ്ക്കാണോ അപ്പോ”
“അത് തന്നെയല്ലേ തന്നോട് പറഞ്ഞത്”
“ഓഹ് സോറി”

സാരിയുടുത്ത് ചുറ്റി.. കണ്ണാടിയിൽ ഒട്ടിച്ചു വെച്ച പൊട്ടെടുത്ത് നെറ്റിയിൽ ഒട്ടിച്ചു അവൾ

“അവസാനമായി ഒരുപകാരം ചെയ്യോ”

“പറഞ്ഞു തുലക്ക്”

“എന്റെ വീട് വരെ ഒന്ന് തുണവരോ.. നിറയെ നായ്ക്കളാ”

“തനിക്കും പേടിയോ.”

“തനിക്ക് പറ്റുമെങ്കിൽ വാ” പേർസ് ബ്ളൗസിന് ഉള്ളിൽ തിരുകി പുറത്തേക്കിറങ്ങി.. അവനും അനുഗമിച്ചു..

“താനീ കൊച്ചു പ്രായത്തിൽ എന്തിനാണ് ഈ പണി ചെയ്യുന്നത്… ”

“സാഹചര്യം അങ്ങനെയാണ്”

“നാട്ടിൽ വേറെ എത്ര പണിയുണ്ട്… എന്നിട്ട് സാഹചര്യത്തെ കുറ്റം പറയുന്നു..” അവളൊന്നും മറുപടി പറഞ്ഞില്ല…

കൊച്ചി എന്ന മഹാനഗരത്തിന്റെ ചവറ്റു കുട്ട പോലെ ചേരികൾ… ഒരു ഭാഗത്ത് റോഡും മറുവശത്ത് റെയിലും. കുടിലിന്റെ ഓലവാതിൽ എടുത്തു വെച്ചു… അകത്ത് ഇരുട്ട്..

“വാ…”

“ഞാൻ ഇല്ല..നീ വേഗം വാ”

“ഏയ് ഒന്ന് കയറി വാ” ചിമ്മിനി വിളക്ക് കത്തിച്ചു അവൾ

“അവര് നല്ല ഉറക്കമാണ്” പ്ളാസ്റ്റിക് കൊണ്ട് മുടഞ്ഞ കട്ടിലിൽ രണ്ട് മനുഷ്യ രൂപങ്ങൾ

“അതാരാണ്..”

“എന്റെ അമ്മമാർ”

തന്നെയെന്താ രണ്ടാളും കൂടിയാണോ പെറ്റത്”

“ഒന്ന് എന്റെ അമ്മ.. “പിന്നെ ഇവരെ തന്നെ പോലെ വഴിയിൽ നിന്ന് കിട്ടിയതാണ്”

“ആരാ ഗൗരീ… കൂടെ”

“ആ.. ഏതോ ഒരാൾ”

പേര്..ഗൗരി… ഇത്രയും നേരമായിട്ടും പേര് ചോദിച്ചിരുന്നില്ല.. ചിമ്മിനി വിളക്കിന്റെ തിരി ഒന്ന് കൂടി കയറ്റി.. ഇപ്പോ കുറച്ച് കൂടി തെളിഞ്ഞു കാണാം…

താടിയിലെ കറുത്ത പുള്ളി… അവന്റെ മനസ്സിൽ ഒരു മിന്നൽ പാഞ്ഞു…
അവനൊന്നു കൂടി അടുത്ത് ചെന്നു…

“അമ്മേ….” കോരിയെടുത്ത് ഉമ്മകൾ കൊടുത്തു….അവൻ

“എന്റെ അമ്മേ… ഞാൻ എവിടെയൊക്കെ തിരഞ്ഞ് നടന്നു…” കണ്ണിൽ നിന്ന് വരുന്ന നീർതുള്ളികളിൽ മകനോടുള്ള സ്നേഹം പറയാതെ പറഞ്ഞു….

അവൾ കണ്ണുകൾ മിഴിച്ചു നില്ക്കുന്നത് കണ്ടു..

“എന്റെ അമ്മ..”

“തനിക്ക് എവിടുന്ന് കിട്ടി അമ്മയെ”

“തന്നെ പോലെ ഒരു നാൾ ട്രെയിനിൽ തല വെക്കാൻ വന്നതാ”

“ഞാൻ രക്ഷിച്ചു… പക്ഷേ അധികം വൈകാതെ ഒരുഭാഗം തളർന്നു പോയി”

“ഇവിടെ വേറെ ആരുമില്ലേ”

“അച്ഛൻ മരിച്ചു… അമ്മയും കിടപ്പിലായി”

“ഇവരെ രണ്ടുപേരെയും നോക്കണം.. അതാണ് പകൽ സമയത്ത് ഒരു ജോലിക്കും പോവാൻ കഴിയാത്തത്”

“ഈ പണി ആവുമ്പോൾ ഒരു മണിക്കൂർ നേരം കൊണ്ട് ഞങ്ങളുടെ ജീവിതം കഴിഞ്ഞ് പോകും”
അവന് പറയാൻ വാക്കുകളില്ല…

“നേരം പുലരും വരെ ഇവിടെ നിൽക്കട്ടെ..”

“ആയുസ്സ് ഉള്ള കാലം വരെ ഇവിടെ നിൽക്കാം…”
അവന്റെ മനസ്സിൽ മരണം മരിച്ചു പോയിരുന്നു…
മുന്നിൽ ജീവിതം തെളിഞ്ഞു കാണാം….

ഇടക്കിടെ പോവുന്ന ട്രെയിനിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിൽ അവനെപ്പോഴോ ഒന്ന് മയങ്ങി… ചന്തയിൽ പോയ പോലെ പുറത്ത് ആകെ ബഹളം… കണ്ണ് തുറന്നു.. അവൾ അമ്മമാരെ കുളിപ്പിക്കുന്ന ജോലി തുടങ്ങിയിരുന്നു

നേരം നന്നേ വെളുത്തിട്ടുണ്ട്…

“എപ്പോഴാണ് ഇതൊക്കെ കഴിയാ..”

“അടുപ്പത്ത് കഞ്ഞിയുണ്ട്. ചമ്മന്തി മേലെ പലകയിലുണ്ട്.. എടുത്തു കഴിച്ചോ”

“ഞാനോന്ന് പുറത്ത് പോയി വരാം… എപ്പോഴാണ് ഇതൊക്കെ കഴിയാ”

“തനിക്ക് എന്താണ് വേണ്ടത്”

“ഒന്നും വേണ്ട”

റോഡിലേക്കിറങ്ങി നോർത്ത് മേൽപ്പാലവും അതിന് മുകളിലെ മെട്രോ റെയിലും… അത് അടയാളം വെച്ച് നടന്നു.. എത്തിപ്പെട്ടത് കലൂരിൽ..അവളുടെ അളവുകൾ, മനസ്സിൽ ഒന്ന് പരതി തലേരാത്രി..

ബസ്സ് സ്റ്റാൻഡിന് മുന്നില് കണ്ട ടാക്സി ഡ്രൈവറുടെ നമ്പർ വാങ്ങി… വിളിക്കുമ്പോൾ വരേണ്ട അടയാളം പറഞ്ഞു കൊടുത്തു…

“ഇന്നാ.. ഇതുടുപ്പിക്ക്…അവരെ”

“അയ്യോ.. എന്തിനാ പുതിയ ഡ്രസ് വാങ്ങിയത്…
ഇവിടെ ഉണ്ടായിരുന്നല്ലോ ഡ്രസ്സ്”

“താനത് ഇട്ട് കൊടുക്കൂ…”

“താൻ കുളിക്കുന്നില്ലേ…”

“കുളി ഇനി രാത്രി” പാവം കുളിമുറി റെയിലിന്റെ വക്കാണ്, അടുത്ത കവർ അവളുടെ കയ്യിൽ കൊടുത്തു..

“ഇട്ട് നോക്കൂ.. പാകാണോന്ന്” അവളുടെ കണ്ണുകളിൽ പൂർണചന്ദ്രൻ…

ആദ്യമായ് ലഭിച്ച സന്തോഷം ആവാം…

“സുന്ദരി കുട്ടി ആണല്ലോ” ആ കമന്റ് വല്ലാതെ ഇഷ്ടപ്പെട്ടെന്ന് മുഖം പറഞ്ഞു…

“രസം ണ്ട് ല്ലേ”

“നല്ല രസണ്ട്”

കുടിലിന് മുന്നിൽ വന്നു നിന്നു അംബാസഡർ..

“സാധനങ്ങൾ വണ്ടീല് എടുത്തു വെക്കൂ” അവന്റെ അമ്മയുടെ വസ്ത്രം നിറച്ച കവറുമായി വന്നു അവൾ

“അമ്മയെ കൊണ്ട് പോയാൽ… ഞങ്ങള് രണ്ടാളും ഒറ്റയ്ക്കാവും. ട്ടോ.”

അവൻ ചിരിച്ചു..

അമ്മയെ പിറകിലെ സീറ്റിൽ ഒരു സൈഡിൽ ചാരി ഇരുത്തി.. അവളുടെ അമ്മയെ എടുത്തു..

“ഏയ് എന്റമ്മയെ എന്തിനാണ് കൊണ്ട് പോവുന്നേ.. അമ്മയില്ലാതെ പിന്നെ ഞാനെന്തിനാണ് ജീവിക്കുന്നത്”

“അതിന് താൻ മരിക്കാണ് എന്ന് പറഞ്ഞല്ലോ”

“അത് തമാശ പറഞ്ഞതല്ലേ” ആ അമ്മയെ നടുവിൽ ഇരുത്തി…

“ഏയ് താനിങ്ങോട്ട് വാ…” എന്ത് ചെയ്യണം.. എന്ത് പറയണം എന്നറിയാതെ അവൾ

“വാ…വന്ന് ഇവിടെ ഇരിക്കൂ” അവൻ പുറകിലെ ഡോറ് തുറന്നു കൊടുത്തു.. അവളമ്മയെ ചാരി ഇരുന്നു…

“എങ്ങോട്ടാ” ആദ്യം തൊട്ടടുത്ത ക്ഷേത്രം..

“ഈ നേരത്തോ…”

“താൻ വണ്ടി വിടൂ”

ഇടപ്പള്ളി മഹാദേവക്ഷേത്രം…

“വാ… ഇറങ്ങ്”

“ഇവിടെ എന്താ…”

“ഇറങ്ങി വാ ഗൗരീ…” അവളുടെ കൈപിടിച്ച് ഇറക്കി…

“അമ്മമാരെ അനുഗ്രഹം വാങ്ങിക്കോളൂ..”
എന്തിനാണ് എന്ന് ചോദിച്ചില്ല…

നിറഞ്ഞ മനസ്സോടെ അമ്മമാരുടെ അനുഗ്രഹം… ഗൗരിയുടെ കൈ പിടിച്ചു നടന്നു…. ഭഗവാന്റെ മുന്നിലേക്ക്…

“ഈശ്വരാ… ”

കലൂരിൽ നിന്നും വാങ്ങിയ താലി കൈയ്യിൽ എടുത്തു… ഗൗരിയുടെ മുഖം വിവരണാതീതമാണ്… കണ്ണുകൾ നിറയുന്നു… ചുണ്ടുകൾ വിറക്കുന്നുണ്ട്..

ഈശ്വരനെ സാക്ഷിയായി അവളുടെ കഴുത്തിൽ താലി ചാർത്തിയത്…. വണ്ടിയിൽ ഇരുന്ന് അമ്മമാർ കാണുന്നുണ്ടായിരുന്നു….. പൊട്ടിപ്പൊളിഞ്ഞ ഓടുകളുള്ള പടിക്കെട്ട് കടന്ന് കാർ ആ പഴയ വീടിന്റെ മുറ്റത്ത് തുളസിത്തറയോട് ചേർന്ന് നിന്നു…

“ഇനി മുതൽ ഇതാണ് നിന്റെ വീട്… ഏയ് അല്ല.. നമ്മുടെ വീട്….”

അവളവനെ കെട്ടിപ്പിടിച്ചു…. നെഞ്ചില് ചേർന്ന് നിന്നു ഒരു നേരത്തെ കാമദാഹത്തിന് വന്ന പുരുഷന്മാരെ അവളൊരു പാട് കണ്ടിരുന്നു….

പക്ഷേ… തന്റെ ഹൃദയഭാരം മുഴുവൻ ഇറക്കി വെക്കാൻ ദൈവം തന്ന പുരുഷന്റെ നെഞ്ചിലെ ചൂടിൽ അവളാദ്യമായാണ് എന്നപോലെ ചേർന്ന് നിന്നു…

ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായം പറയൂ…
നിങ്ങളുടെ അഭിപ്രായങ്ങൾ തുടർന്നുള്ള എഴുത്തുകളിൽ അനിവാര്യമാണ്…

Leave a Reply

Your email address will not be published. Required fields are marked *