അമ്മയ്ക്ക് ഇത് എന്തിന്റെ കേടാ… അച്ഛൻ മരിച്ചപ്പോൾ പോലും ചെറിയ പ്രായമായപ്പോൾ ഇങ്ങനെ ഒരു ചിന്ത പോലും ഇല്ലാത്തതായിരുന്നു… ഇതിപ്പോ പരസ്യമായി ഒരാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇരിക്കുന്നു..

അമ്മയുടെ ലവ്വർ
രചന: Vijay Lalitwilloli Sathya

ഇപ്രാവശ്യം എന്തായാലും അമ്മയോട് എല്ലാം തുറന്നു പറയാം.. ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കുള്ള ബസ് യാത്രയിൽ.. ഹരിയുമായി മൊബലിൽ സംസാരിച്ചു വെച്ചപ്പോൾ അവൾ അങ്ങനെ തീരുമാനിച്ചുറപ്പിച്ചു..

ഹരിയുമായുള്ള തന്റെ അഫയർ അമ്മയെ കണ്ടു തുറന്നു പറയണം.. സമയമായി..

ബി എഡ് കഴിഞ്ഞു പി എസ് സി എഴുതി ടീച്ചർ പോസ്റ്റ്‌ വെയിറ്റ് ചെയ്യുമ്പോൾ ആണ് ആ വിരസതയിൽ നിന്നും രക്ഷപെടാൻ പഴയ കാമ്പസിൽ ചെന്നു, അതിനോടുള്ള മറക്കാൻ പറ്റാത്ത അടുപ്പം കൊണ്ടന്തോ എം എഡ് എടുക്കാൻ തോന്നിയത്..

വീട്ടിൽ നിന്നും ജോബ് കിട്ടിയ വിവരം അമ്മ അറിയിക്കുമ്പോൾ ഒരു ദിവസത്തെ എക്സാം കൂടി ബാക്കി ഉണ്ടായിരുന്നു…

അത്‌ കഴിഞ്ഞു.. ഇനി തന്റെ ജീവിതത്തിൽ പഠനവും ഹോസ്റ്റൽ ജീവിതവും ഇല്ല..

അന്ന് അമ്മ ഹരിയുടെ പിക്ചർ തന്റെ മൊബൈലിൽ കണ്ടപ്പോൾ പറഞ്ഞ കാര്യം; അമ്മ ഈ പ്രേമത്തിനൊന്നും എതിരല്ലെന്നും തെറ്റ് പറ്റാതെ നോക്കണമെന്നും തിന്മയെ തിരിച്ചറിഞ്ഞു വേണം ഏതു കാര്യത്തിലും ഒരു ഫൈനൽ ഡിസിഷൻ എടുക്കേണ്ടതുള്ളെന്നും’ ഒരു ഉപദേശം…! അതിൽ എല്ലാം ഉണ്ട് എന്നു താൻ മനസിലാക്കിയിരുന്നു..

എം എഡ് എക്സാം കഴിഞ്ഞു കോളേജ് അടച്ചു ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്ന പവിത്രാ പ്രവീണിനെ കാത്തു ഹൈസ്കൂളിലെ ടീച്ചർ പദവി കാത്തിരിക്കുന്നു.. നാട്ടിലെ എൽ പി,യു പി സ്കൂളിൽ ഹെഡ്‌മിസ്ട്രെസ് ആണ് പവിത്രയുടെ അമ്മ വിലാസിനി ടീച്ചർ.. റിട്ടയർ ചെയ്യാൻ അഞ്ചട്ട് വർഷങ്ങൾ ഇനിയുമുണ്ട്.. പവിത്രയ്ക്ക് പതിനാറു വയസിൽ ശരിക്കും പറഞ്ഞാൽ പത്താം തരം ജയിച്ചു നിൽക്കുന്ന അവസരത്തിൽ ആണ് അവളുടെ അച്ഛൻ പ്രവീണേട്ടന്റെ വിയോഗം..

പൊളിറ്റിക്കൽ ലീഡർ ആയിരുന്നു.. മുഴുവൻ സമയ പാർട്ടി പ്രവർത്തനം കൊണ്ടു സ്വന്തം തൊഴിലിൽ ശോഭിക്കാൻ ആയില്ല…

അമ്മയോടും മകളോടും ഒരുപാട് സ്നേഹം ആയിരുന്നു..

ആ സ്നേഹം കാരണം അമ്മ അമ്മയുടെ ഹീറോ ആയ അച്ഛനെ അച്ഛന്റെ വഴിക്ക്‌ വിട്ടു… പ്രവീണേട്ടന്റെ വിലാസിനിക്ക്‌ അതിനെ കഴിയുമായിരുന്നുള്ളൂ…
അതു കൊണ്ടു തന്നെ ജീവിതാവസാനം എന്തു നേടി എന്നതിന് യാതൊരു പ്രസക്തിയുമില്ല..

വീട്ടിലെത്തിയപ്പോൾ അമ്മ വഴിക്കണ്ണുമായി വരാന്തയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു..

ഇപ്രാവശ്യം മകൾ പോയിട്ട് മൂന്ന് മാസത്തിലധികമായി… അതുകൊണ്ടുതന്നെ മകളെ കാണാത്തതിന്റെ ഒരു ആധി വിലാസിനി ടീച്ചർ അവളെ കാണുമ്പോൾ പ്രകടിപ്പിച്ചു.

വേലക്കാരി കുഞ്ഞ് അമ്മിണി ഓടിവന്ന് പവിത്രയുടെ കൈയിലുള്ള ബാഗുകളിൽ ഒരെണ്ണം വാങ്ങിച്ചു റൂമിൽ കൊണ്ടുപോയി വെച്ചു..

ടീച്ചർ അവൾക്ക് അപ്പോയിൻമെന്റ് ഓർഡർ എടുത്തു നൽകി…

ഇത് ഏതാഅമ്മേ ഈ സ്കൂൾ?

കൂത്താട്ടുകുളം ഹൈസ്കൂൾ…
അമ്മ ആദ്യമായി ജോലി ചെയ്ത അതേ സ്ഥലം… പക്ഷേ ഞാൻ യുപി സ്കൂളിൽ ആയിരുന്നു.. ഏകദേശം അതിന്റെ അടുത്ത് തന്നെയാണ് ഈ ഹൈസ്കൂൾ.. അടുത്ത തിങ്കളാഴ്ച ആണ് ജോയിൻ ചെയ്യേണ്ടത്..
ഡ്രസ്സ് മറ്റു കാര്യങ്ങളും വാങ്ങി പോകാൻ ഒരുങ്ങിക്കോളൂ… ഇവിടെ നിന്നും 20 കിലോമീറ്റർ അല്ലേ ഉള്ളൂ… ദിവസം ബസിനു പോയി വരാൻ പറ്റും…

വിലാസിനി അമ്മ പറഞ്ഞു…

കൂത്താട്ടുകുളം എന്ന കണ്ടതോടെ അവൾക്കും ഉള്ളിൽ സന്തോഷമായി… ഹരിയേട്ടന്റെ നാടാണ്..

അന്ന് രാത്രി അത്താഴത്തിനു ശേഷം അമ്മയുടെ അടുത്ത് ചെന്നിരുന്ന് പവിത്ര പതുക്കെ ഹരിയുടെ കാര്യം സൂചിപ്പിക്കാൻ
ശ്രമിക്കവേ…

എടി പവിത്രമോളെ നിനക്കൊരു വിശേഷം അറിയണമോ…

എന്താ അമ്മേ?

ഇന്നു രാത്രി എന്റെ കൂടെ കിടക്കാൻ ഒരാള് വരും…

ഹമ്മോ… അതാരാ….

പവിത്ര അതുകേട്ടു ഞെട്ടിത്തരിച്ചുപോയി.. എന്നിട്ട് വേഗത്തിൽ ചോദിച്ചു..

ഞാൻ പറഞ്ഞില്ലേ നമ്മുടെ വീടിന്റെ അപ്പുറത്തെ ക്വാർട്ടേഴ്സിൽ പുതിയ ആൾക്കാർ താമസക്കാൻ വന്നിട്ടുണ്ടെന്ന്..

ആ ഒരു ബാങ്ക് മാനേജർ വരുന്നു എന്നല്ലേ അമ്മ അന്ന് വിളിച്ചപ്പോൾ പറഞ്ഞത്…

അതെ… അങ്ങനെയാണ് പറഞ്ഞത്… അതൊക്കെ ശരിതന്നെ..അവരൊക്കെ വന്നു കുറച്ചു ദിവസമായി..

അയാൾ എന്തിനാ ഇവിടെ അമ്മേടെ കൂടെ കിടക്കാൻ വരുന്നത്…?

മകളുടെ ചോദ്യം കേട്ട് വിലാസിനി ടീച്ചർ പൊട്ടിചിരിച്ചു…

ദേ ഇപ്പോൾ വരും…ഒൻപതു മണിയായി..

പവിത്രക്ക്‌ ഒന്നും മനസ്സിലായില്ല…

അമ്മ എന്തൊക്കെയാ ഈ പറയുന്നത്….

അപ്പോഴേക്കും ബാങ്ക് മാനേജരുടെ അവിടെ കാർ ഗേറ്റ് കടന്നു വരുന്ന ശബ്‌ദം കേട്ടു.

ദേ…ആളെത്തിയല്ലോ…

അമ്മ സന്തോഷത്തോടെ അങ്ങോട്ട് നോക്കി വിളിച്ചു പറഞ്ഞു…

അവരുടെ വീടിന്റെ പൂമുഖത്ത് അയാളുടെ കാറു വന്നുനിന്നു..

ലൈറ്റ് ഓഫ് ചെയ്തു സ്റ്റാർട്ട്‌ ഓഫ്‌ ചെയ്തു കാറിന്റെ ഡോർ തുറന്നു അയാൾ പുറത്തിറങ്ങി…

പവിത്ര അമ്പരന്ന് അത്‌ നോക്കി നീന്നു.. എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്..
അമ്മയ്ക്ക് ഇത് എന്തിന്റെ കേടാ… അച്ഛൻ മരിച്ചപ്പോൾ പോലും ചെറിയ പ്രായമായപ്പോൾ ഇങ്ങനെ ഒരു ചിന്ത പോലും ഇല്ലാത്തതായിരുന്നു… ഇതിപ്പോ പരസ്യമായി ഒരാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇരിക്കുന്നു.. അയാൾ എത്തിക്കഴിഞ്ഞു…

പെട്ടെന്ന് കാറിന്റെ മുൻവശത്തെ മറ്റേ ഡോർ തുറന്നു ഏകദേശം ഒന്നാം ക്‌ളാസിൽ പഠിക്കുന്ന പ്രായമുള്ള ഒരാൺ കുട്ടിയും പുറത്തിറങ്ങി…

അയാൾ വേഗം കുട്ടിയുടെ അടുത്തേക്ക് നടന്നു അതിന്റെ കൈപിടിച്ചു പൂമുഖത്തേക്ക് കയറി വന്നു..

വരൂ അകത്തു കയറിയിരിക്കു… വിലാസിനി അമ്മ അദ്ദേഹത്തെ ക്ഷണിച്ചു..

സമയമില്ല ട്രെയിനിന് നേരമായി.. 10 മണി ആകുമ്പോഴേക്കും റെയിൽവേ സ്റ്റേഷനിൽ ചെന്നു കാർ അവിടെ പാർക്ക് ചെയ്ത് നാട്ടിലേക്ക് ചൊല്ലാനുള്ളതാ..

അറിയാം.. രാവിലെ താങ്ങൾ പറഞ്ഞിരുന്നല്ലോ..

അതെ അതെ… ഞാൻ രണ്ടു ദിവസം കഴിഞ്ഞ് വരുള്ളൂ ഇവനെ ഇവിടെ ടീച്ചറുടെ സ്കൂളിൽ ചേർത്തത് ആണല്ലോ..തുടക്കത്തിൽ തന്നെ ലീവ് ആവേണ്ടെന്നു കരുതിയ ഇവനെ കൊണ്ടു പോകാത്തത്.. മാത്രമല്ല യാത്രയിലും ഇവനെ നോക്കാൻ ഭയങ്കര പാടാ…

വരുമ്പോൾ തന്നെ കാറിൽ സദാസമയം ഉറക്കമായിരുന്നു.. ട്രെയിനിൽ എങ്ങനെ മാനേജ് ചെയ്യും അതുകൊണ്ടാണ്… … ഗായത്രിയുടെ ഓർമ്മകളിൽ നിന്നും ഒരു ചെയ്ഞ്ചിന് വേണ്ടിയാണ് ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി വന്നത്… ടീച്ചർ അമ്മയ്ക്ക് വിഷമം ഒന്നും ഇല്ലല്ലോ?

അയാൾ ഭവ്യതയോടെ ചോദിച്ചു…

എയ് എന്ത് വിഷമം…. മോൻ വരൂ.. കുറേ ദിവസമായി പകൽ നേരം അവൻ ഇവിടെ തന്നെയല്ലേ…

അതെ അതെ എന്റെ കൂടെ തന്നെ ആയിരുന്നു… വേലക്കാരി കുഞ്ഞമമിണി വാത്സല്യപൂർവ്വം പറഞ്ഞു…

സ്നേഹത്തോടെ ടീച്ചർ അവനെ ചേർത്തു നിർത്തി….

പപ്പാ പോയി വരട്ടെ രണ്ട് ദിവസംമോൻ ഇവിടെ നിൽക്കുമല്ലോ….

നിൽക്കാം

അവൻ സ്നേഹത്തോടെ തലകുലുക്കി

എങ്കിൽ ഞാൻ ഇറങ്ങട്ടെ… ഇത് ടീച്ചറുടെ മകൾ ആണല്ലേ…

അതെ…ഇവളാണ് ഹോസ്റ്റലിൽ നിന്ന് പഠിച്ചു കൊണ്ടിരുന്നത്…ആയിക്കോട്ടെ… പൊക്കോളൂ… ഇവനെ ഞങ്ങൾ പൊന്നുപോലെ നോക്കാം…

വിലാസിനി അമ്മ സമ്മതിച്ചു.

അയാൾ കാറിൽ കയറിപ്പോയി

ഇവൻ വന്നു കൂടെ കിടക്കുന്ന കാര്യം പറഞ്ഞണല്ലേ അമ്മ എന്നെ ഞെട്ടിച്ചത്… അമ്പടി ടീച്ചറെ ….?

അതും പറഞ്ഞ് പവിത്ര പൊട്ടിച്ചിരിച്ചു..

മകളെ പറ്റിച്ച സന്തോഷത്തിൽ വിലാസിനി അമ്മയും കുറെ ചിരിച്ചു…

ആട്ടെ മോന്റെ അമ്മ എവിടെ…?

പവിത്ര പെട്ടെന്ന് ചോദിച്ചു പോയി..

എന്റെ അമ്മ മരിച്ചു പോയി…

ആ കുട്ടി സങ്കടത്തോടെ പറഞ്ഞു…

പവിത്രേ… നീ മോനെ അതൊന്നും ചോദിച്ചു സങ്കടപ്പെടുത്തല്ലേ..

സോറി മോനെ..

ഇറ്റ്സ് ഓക്കേ ചേച്ചി..

മോൻ വാ…. നമുക്ക് അത്താഴം കഴിച്ചു ഉറങ്ങാം….

വിലാസിനി ടീച്ചർ അവനെയും കൊണ്ട് അകത്തേക്ക് പോയി…

Leave a Reply

Your email address will not be published. Required fields are marked *