(രചന: J. K)
എടാ ഈ ബന്ധം എങ്കിലും നിലനിർത്തിക്കൊണ്ടു പോകാൻ നോക്ക് “””
വിവാഹത്തിനു മുന്നേ അരുണിനെ കിട്ടിയ ഉപദേശമാണ് അത് കേട്ട് അയാൾ എന്തു വേണം എന്നറിയാതെ നിന്നു..
എത്രയോ തവണ വീട്ടിൽ പറഞ്ഞതാണ് തനിക്ക് നീ വേറൊരു വിവാഹം വേണ്ട എന്നത്
പക്ഷേ അത് അവരുടെ അഭിമാനത്തെ പ്രശ്നം ആയതുകൊണ്ട് അവരെല്ലാം കൂടി നിർബന്ധിച്ചാണ് രണ്ടാമതും കല്യാണം കഴിപ്പിക്കുന്നത് ഒരു പെൺകുട്ടിയുടെ ജീവിതം കൂടി തകർക്കാൻ വയ്യ…
പക്ഷേ ഇത് മുടങ്ങിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് അരുൺ ഒന്നും മിണ്ടാതെ ഇരുന്നു….
തനിക്കൊരു ഇണയെ തൃപ്തിപ്പെടുത്താനുള്ള കഴിവില്ല എന്നത് അയാളെ ആകെക്കൂടി ഭ്രാന്തനാക്കി.. കോളേജിൽ നിന്നു പറ്റിയ ഒരു ബൈക്ക് അപകടം അതിൽ തനിക്ക് നഷ്ടമായത് തന്നെ തന്നെയായിരുന്നു…
അന്ന് കൂട്ടുകാർ മാത്രമായിരുന്നു ഒപ്പം വന്നത് അതുകൊണ്ടുതന്നെ തനിക്ക് സംഭവിച്ച അത്യാഹിതം വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല… ആദ്യത്തെ വിവാഹമുറപ്പിച്ചപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ടെൻഷൻ ഉണ്ടാക്കി….
പല തവണ പറഞ്ഞതാണ് എനിക്കൊരു വിവാഹ ജീവിതം വേണ്ട എന്ന്… അവരെല്ലാം എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല അതുകൊണ്ട് തന്നെ അവരുടെ നിർബന്ധപൂർവ്വം ആദ്യത്തെ വിവാഹം കഴിച്ചു…
കുടുംബത്തിന് ഒത്ത് സ്റ്റാറ്റസ് ഉള്ള ഒരു വീട്ടിൽനിന്ന് തന്നെയാണ് വിവാഹം കഴിച്ചത്…
ആ കുട്ടിയോട് ഒന്നും തുറന്നു പറഞ്ഞിരുന്നില്ല എല്ലാം അറിഞ്ഞാൽ ഈ കല്യാണം നടക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…..
ഒപ്പം എല്ലാവരുടെയും മുന്നിൽ ഞാൻ ഒന്നുമല്ലാതായി തീരും എന്ന് ഞാൻ ഭയപ്പെട്ടു അതുകൊണ്ടുതന്നെ ആരോടും മിണ്ടാതെ ഒരുതരത്തിൽ വിവാഹം വരെ എത്തിച്ചു….
ശരിക്കും ചതി അതുതന്നെയായിരുന്നു എന്റെ ഭാഗത്തുനിന്നും ഉണ്ടായത്..
അവൾക്ക് എല്ലാം മനസ്സിലായപ്പോൾ അവൾ എന്നോട് ക്ഷമിക്കാൻ തയ്യാറായില്ല അപ്പോൾ തന്നെ വീട്ടിലേക്ക് പോയി…
ഒരു ഉപകാരം ചെയ്തിരുന്നു എന്തിന്റെ പേരിലാണ് അവൾ പോയത് എന്ന് ആരോടും അവൾ പറഞ്ഞിരുന്നില്ല….. അവളോട് ഞാൻ ആവശ്യപ്പെട്ടിരുന്നു ആരും അറിയരുത് എന്ന്.. കെഞ്ചി പറഞ്ഞപ്പോൾ പാവം തോന്നിയിരിക്കാം…
അതുകൊണ്ട് തന്നെ വീണ്ടും മാന്യനായി ജീവിച്ചു….
അവൾക്ക്, വേറെ ആരോ ആയി ബന്ധം ഉണ്ട് അതുകൊണ്ടാകും അവൾ ഇറങ്ങി പോയതെന്ന് ആരോ കാരണം പറഞ്ഞു അതിൽതന്നെ എല്ലാവരും ഉറച്ചുനിന്നു..
എന്റെ സ്വാർത്ഥത കാരണം ഞാൻ അതൊന്നും തിരുത്താൻ പോയില്ല… മാന്യതയുടെ മുഖം മൂടി അണിഞ്ഞ ശരിക്കും ചതിയനായ ഞാൻ അവിടെ എല്ലാം തികഞ്ഞവനായി ജീവിച്ചു..
പിന്നീട് എല്ലാവർക്കും വാശിയായി എന്നെക്കൊണ്ട് വീണ്ടും ഒരു കല്യാണം കഴിപ്പിക്കാൻ വേണ്ടി അവർ ശ്രമിച്ചു ഇത്തവണ മനസ്സ് കലുഷിതമായിരുന്നു
കാരണം സത്യം തുറന്നു പറഞ്ഞ് മറ്റൊരു പെണ്ണിന്റെ കൂടി ജീവിതം നശിപ്പിക്കണോ എന്ന് വല്ലാതെ ചിന്തിച്ചു പക്ഷേ എനിക്ക് അത് പറയാനുള്ള അവകാശം പോലും തരാതെ അവർ എല്ലാം ഉറപ്പിച്ചു….
ഇത്തവണ പാവപ്പെട്ട ഒരു വീട്ടിലെ പെൺകുട്ടിയായിരുന്നു അവളുടെയും രണ്ടാം വിവാഹമായിരുന്നു അവളുടെ ആദ്യ ഭർത്താവ് ഒരു തികഞ്ഞ മദ്യപാനി ആയിരുന്നു കൂടെ ഉണ്ടായിരുന്ന നാൾ ഒക്കെ അവളെ കണക്കിന് ഉപദ്രവിച്ചിരുന്നു…
പോരാത്തതിനു സംശയ രോഗവും അവൾ ആകെ ബുദ്ധിമുട്ടി ഒടുവിൽ വീട്ടിലേക്ക് തിരിച്ചു പോന്നു….
അവരെക്കാൾ നല്ല സ്ഥിതി ഉള്ള ഒരു കല്യാണാലോചന വന്നപ്പോൾ അവളും സമ്മതിച്ചു….
എല്ലാം വിവാഹത്തിന് മുമ്പ് തന്നെ തുറന്നു പറയണം എന്ന് ഉണ്ടായിരുന്നു എനിക്ക് പക്ഷേ അപകർഷതാബോധവും ഭയവും അതിനു സമ്മതിച്ചില്ല സമൂഹത്തിൽ എല്ലാവരും തിരസ്കരിക്കപ്പെട്ട ഒരു പരിഹാസ കഥാപാത്രമായി ജീവിക്കാൻ എനിക്ക് പറ്റില്ലായിരുന്നു
അതിനേക്കാൾ ഭേദം ആത്മഹത്യയാണെന്ന് ഞാൻ ചിന്തിച്ചു അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവളെ വിവാഹം ചെയ്തു….
സൗമ്യ അതായിരുന്നു അവളുടെ പേര്… ആദ്യ രാത്രിയിൽ ഞാൻ എല്ലാം തുറന്നു പറഞ്ഞു .. ആൾ കുറേ നേരം മിഴി ചിമ്മാതെ എന്നെ നോക്കിയിരുന്നു ഞാനവളോട് എന്നോട് ദേഷ്യം ഉണ്ടോ എന്ന് ചോദിച്ചു അപ്പോൾ അവൾ ചോദിച്ചു..
“””ഇനിയിപ്പോൾ ദേഷ്യപ്പെട്ട് എന്താണ് കാര്യം എന്ന്???
ഒരു കുറ്റവാളിയെ പോലെ ഞാൻ ഇരുന്നു കുറെ നേരം അവൾ ആലോചിച്ചു എന്നിട്ട് പറഞ്ഞു,
ലൈംഗിക ബന്ധം ജീവിതത്തിൽ ഇമ്പോർട്ടന്റ് അല്ല എന്ന് ഞാൻ കരുതുന്നില്ല… അതിനും അതിന്റെ തായ് സ്ഥാനമുണ്ട് പക്ഷെ മറ്റൊന്നും ഇല്ലാതെ അതുമാത്രം കിട്ടിയിട്ടും ഒരു കാര്യവുമില്ല എന്ന് ഒരു ജീവിതം കൊണ്ട് അറിഞ്ഞാൽ ആളാണ് ഞാൻ..
ഇവിടെ നിങ്ങൾ ചെയ്തത് വലിയൊരു ചതിയാണ് അല്ല എന്ന് എത്ര നിങ്ങൾ പറഞ്ഞാൽ ഞാൻ സമ്മതിച്ചു തരില്ല പക്ഷേ എനിക്കും വേറെ വഴിയില്ല കാരണം ഇത് എന്റെയും രണ്ടാം വിവാഹമാണ്…
ആദ്യ വിവാഹം കഴിഞ്ഞ് തിരികെ വന്ന മകളെ രണ്ടാമത് വിവാഹം കഴിച്ചപ്പോൾ എന്റെ അച്ഛന്റെ മുഖത്ത് സമാധാനവും സന്തോഷവും ഞാൻ കണ്ടതാണ്….
ഇനിയും ഞാൻ തിരിച്ചു ചെന്നാൽ…
മറ്റു വഴികൾ ഇല്ലാത്തതുകൊണ്ട് ഞാൻ ഇത് ശ്രമിക്കുന്നു അല്ലാതെ എനിക്ക് ഇപ്പോൾ വേറെ മാർഗ്ഗം ഒന്നും കാണുന്നില്ല..”””””
വളരെ ബോൾഡ് ആയി അത്രയും പറഞ്ഞ് അവൾ നിർത്തി… അവൾ പറഞ്ഞതിലും കേട്ടതിലും കൂടുതലായി എനിക്ക് അവളോട് ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല….
എല്ലാം അറിഞ്ഞ് ഞങ്ങൾ ഒരു ജീവിതം തുടങ്ങി….
പരസ്പരം എല്ലാം മറന്ന് ഒരുപാട് സ്നേഹിച്ച് ഒരു ജീവിതം…. ആൾക്ക് ഒരു കുഞ്ഞു വേണമെന്ന് വല്ലാത്ത മോഹമുണ്ടായിരുന്നു..
എന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആ മോഹം അവൾ മറച്ചുവെച്ചു പക്ഷേ മറ്റുള്ള കുഞ്ഞുങ്ങളെ എടുത്തു കൊണ്ടിരിക്കുന്നത് ഒക്കെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി അവളോട് സഹതാപവും..
കുഞ്ഞുണ്ടാകാത്തതിന്റെ പേരിൽ വീണ്ടും അവർക്ക് മാത്രം പഴി കേൾക്കേണ്ടി വന്നു… ചില പഴഞ്ചൻ മനസ്സുകളുടെ ധാരണ….
അവളെ പക്ഷേ പഴി ചാരുന്നത് എനിക്ക് കേട്ടുനിൽക്കാൻ കഴിഞ്ഞില്ല…
കാരണം എന്റെ ആദ്യഭാര്യയേ പോലെ അവൾക്കും എന്നെ ഉപേക്ഷിച്ചിട്ട് പോകാമായിരുന്നു അവളുടെ ഗതികേട് കൊണ്ട് ആയിരിക്കാം ആദ്യം അവൾ ഇവിടെ പിടിച്ചുനിന്നത്
പക്ഷേ ഇപ്പോൾ അവളുടെ ഗതികേട് അല്ല പകരമായി എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അവൾ ഇവിടെ നിൽക്കുന്നത് എനിക്ക് ബോധ്യമുണ്ട്…
അത്രമേൽ പരസ്പരം ഞങ്ങൾ സ്നേഹിച്ച് തുടങ്ങിയിരുന്നു… അതുകൊണ്ട് തന്നെയാണ് അവളെയും കൊണ്ട് ഒരു നല്ല ആശുപത്രിയിലേക്ക് പോയതും നൂതന മാർഗങ്ങൾ സ്വീകരിച്ചതും…
അവിടെ വയറ്റിൽ ഒരു കുരുന്നു ജീവൻ തുടിച്ചു… അറുകര അമ്മയാകാൻ കഴിവില്ല എന്ന് പറഞ്ഞ് കളിയാക്കിയവരോടുള്ള ഞങ്ങളുടെ മധുരപ്രതികാരം… ഇനി മുഴുവൻ കാത്തിരിപ്പിന് നാളുകളാണ് ഞങ്ങളുടെ കുഞ്ഞിനായി….