(രചന: ശിഖ)
രാത്രി രണ്ട് മണിക്ക് എന്തോ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണർന്നതാണ് രാകേഷ്. കണ്ണ് തുറന്നുയുടനെ കൈകൾ കൊണ്ട് പരതി നോക്കിയപ്പോൾ ഭാര്യ സുലേഖ അരികിൽ ഉണ്ടായിരുന്നില്ല. ബാത്‌റൂമിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ അവൾ അതിനുള്ളിൽ ഉണ്ടാകുമെന്ന് അവൻ കരുതി.
ഈ രാത്രി ഇവളിതെവിടെപ്പോയി എന്ന് വിചാരിച്ച് രാകേഷ് കട്ടിലിൽ എഴുന്നേറ്റിരുന്നു. മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നും കുറേ വെള്ളം കുടിച്ചവൻ ആശ്വാസം കൊള്ളുമ്പോൾ താൻ കണ്ട സ്വപ്നം അവന്റെ മനസ്സിലേക്ക് ഓടി എത്തി.
രാവിലെ ഉറങ്ങി എണീറ്റ് നോക്കുമ്പോൾ തന്റെ ഭാര്യ സുലേഖ ഫാനിൽ തൂങ്ങി നിൽക്കുന്നതായിട്ടാണ് രാകേഷ് സ്വപ്നം കണ്ടത്. ആ ഓർമ്മയിൽ പോലും അവനൊന്ന് നടുക്കം കൊണ്ടു.
എന്തോ ഒരു ഉൾവിളിയിൽ രാകേഷ് വേഗം ബാത്‌റൂമിന് നേർക്ക് ചെന്നു. ഡോറിൽ മുട്ടനായി കയ്യമർത്തിയതും ബാത്‌റൂമിന്റെ വാതിൽ അകത്തേക്ക് തുറന്നു.
ഇവളിത് കുറ്റിയിടാതെയാണോ അകത്തിരിക്കുന്നത് എന്ന് ചിന്തിച്ച് അവൻ ഉള്ളിലേക്ക് എത്തി നോക്കിയതും അവിടെ സുലേഖയുണ്ടായിരുന്നില്ല.
ഈ പാതി രാത്രി ഇവളിതെവിടെപ്പോയി എന്ന് ചിന്തിച്ച് രാകേഷ് മുറിയിൽ നിന്നും പുറത്തിറങ്ങി. ഇരുനിലയുള്ള ആ വീട്ടിൽ മുകളിലെ മുറിയിലാണ് അവർ കിടക്കുന്നത്. താഴെ രണ്ട് ബെഡ്‌റൂം, അടുക്കള, ഹാൾ, സിറ്റ് ഔട്ട്, വർക്ക് ഏരിയ മുകളിൽ രണ്ട് ബെഡ്‌റൂംമും ബാൽക്കണിയുമാണ് ആ വീടിനുള്ളത്.
രാകേഷും ഭാര്യയും മാത്രമാണ് അവിടെ താമസം. ഇരുപത് വർഷമായി അവരുടെ കല്യാണം കഴിഞ്ഞിട്ട്. ഒരു മകളുള്ളത് ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്.
മുകളിലെങ്ങും സുലേഖയെ കാണാത്തതിനാൽ അവളെ പേരെടുത്തു ചൊല്ലി ഉറക്കെ വിളിക്കാൻ ഉദ്ദേശിച്ചാണ് അവൻ താഴേക്കുള്ള പടികളിറങ്ങിയത്.
സ്റ്റെപ്പിറങ്ങി ഹാളിലെത്തിയ രാകേഷ് സുലേഖയെ വിളിക്കാൻ തുടങ്ങുമ്പോഴാണ് മുന്നിൽ കണ്ട കാഴ്ചയിൽ അവനൊന്ന് അമ്പരന്ന് നിന്നുപോയത്. താഴത്തെ മാസ്റ്റർ ബെഡ്‌റൂമിൽ നിന്നും ഹാളിലേക്ക് പതിക്കുന്ന വെളിച്ചത്തിൽ ചലിക്കുന്ന രണ്ട് നിഴലുകൾ.
മിടിക്കുന്ന ഹൃദയത്തോടെ രാകേഷ് ബെഡ്‌റൂമിന് നേർക്ക് ചുവടുകൾ വച്ചു. ഉള്ളിൽ കുമിഞ്ഞു കൂടിയ ഭയത്തിൽ അവൻ ഉള്ളിലേക്ക് മിഴികൾ പായിച്ചു. ഒരു നിമിഷം മുന്നിൽ കണ്ട കാഴ്ചയിൽ അവന്റെ ശ്വാസം നിലച്ചു പോയി.
പതിനഞ്ചു വർഷം തന്റെ ഭാര്യയായി തന്റെ കൂടെ കഴിഞ്ഞവൾ മറ്റൊരു പുരുഷനൊപ്പം പൂർണ്ണ നഗ്നയായി കെട്ടിപ്പിടിച്ച് മറിയുന്നു. കിടക്കാൻ നേരം തനിക്കൊപ്പം ഒട്ടും താല്പര്യമില്ലാതെ കിടക്ക പങ്കിട്ടവളാണ് രഹസ്യ കാരനൊപ്പം വൃത്തികേടുകൾ കാണിച്ച് കൂട്ടുന്നത്.
താഴത്തെ മാസ്റ്റർ ബെഡ്‌റൂമിനുള്ളിൽ വിനയന്റെ നെഞ്ചോട് ഒട്ടി നിൽക്കുകയാണ് സുലേഖ. അവന്റെ ഓരോ സ്പർശനത്തിലും വികാരം കൊണ്ടുള്ള അവളുടെ സീൽക്കാര ശബ്ദം രാകേഷിൽ അറപ്പുളവാക്കി.
“””സുലു… നിന്റെ ഭർത്താവെങ്ങാനും ഉണർന്ന് വരുമോടി?അവളെ എടുത്തുയർത്തി വട്ടം കറക്കുബോൾ വിനയൻ ചോദിച്ചു.
“””എന്നുമുള്ള വിനയന്റെ ഈ ചോദ്യത്തിന് ഒരു മാറ്റോമില്ലല്ലോ. നമ്മളീ ബന്ധം എന്റെ കല്യാണത്തിന് മുൻപേ തുടങ്ങിയതല്ലേ വിനയാ… അന്ന് മുതൽ ഇന്നുവരെ രാത്രി ഞാൻ രാകേഷേട്ടന് പാലിൽ ഉറക്ക ഗുളിക കൊടുത്ത് ഉറക്കിയിട്ടല്ലേ നിന്നെ ഇങ്ങോട്ട് കയറ്റുന്നത്.
രാവിലെ ഏഴ് മണി കഴിയാതെ ചേട്ടൻ ഉണരാൻ പോകുന്നില്ല. അതുകൊണ്ട് അങ്ങേരറിയുമോ കണ്ട് കൊണ്ട് വരുമോ എന്നുള്ള പേടിയൊന്നും വിനയന് വേണ്ട.
“””എന്നെങ്കിലും രാകേഷ് അറിഞ്ഞാൽ നീ എന്ത് ചെയ്യും സുലു. നമ്മളെങ്ങനെ ജീവിക്കും. ഒന്നുല്ലേലും അവന്റെ കാശ് കൊണ്ടാണ് നമ്മുടെ അടിച്ചുപൊളിച്ചുള്ള സുഖമായി മുന്നോട്ട് പോകുന്നത്.
“””അറിയത്തിനിക്കാനല്ലേ ഞാനിത്രയും വർഷമായിട്ട് ഉറക്ക ഗുളിക കൊടുത്ത് കൊണ്ടിരിക്കുന്നത്.
“””എന്നാലും നിന്റെ ധൈര്യം സമ്മതിച്ചു സുലു. എന്റെ കൂടെ കിടക്കുമ്പോ അവന്റെ മുന്നിൽ അഭിനയിക്കാനുള്ള നിന്റെ കഴിവ് സമ്മതിച്ചിരിക്കുന്നു ഞാൻ.
സുലുവിന്റെ മാറിടത്തിൽ മുഖം ചേർത്തവൻ പറയുമ്പോൾ അവളവന്റെ മുഖം തന്നിലേക്ക് അമർത്തി.
“””രാകേഷിന്റെ ആലോചന വന്നപ്പോൾ എന്റെ അച്ഛനോടും അമ്മയോടും രാകേഷിനോട് പോലും എനിക്കീ വിവാഹത്തിന് ഇഷ്ടമില്ല. വേറെ ഒരാളെ ഞാൻ പ്രണയിക്കുന്നു എന്ന് പറഞ്ഞപ്പോൾ രാകേഷിന് അത് വെറും പ്രായത്തിന്റെ പക്വതയില്ലായ്മ ആയിരുന്നു. എന്റെ വീട്ടുകാർക്ക് അത് അഭിമാന പ്രശ്നവും.
ആത്മഹത്യാ ഭീഷണി മുഴക്കിയാണ് അവരെന്നെ രാകേഷിന്റെ ഭാര്യയാക്കിയത്. അന്ന് തൊട്ട് ഇവരോടുള്ള പകയിലാ ഞാൻ നീയുമായി രഹസ്യ ബന്ധം സ്ഥാപിച്ചത്. എന്റെ ഭർത്താവ് എന്നെ തൊടുമ്പോഴല്ല നീ തൊടുമ്പോഴാണ് എനിക്ക് വികാരം വരുന്നത്.
ഭാര്യയുടെ വാക്കുകൾ കേട്ട് തളർന്ന് പോയ രാകേഷ് ഒരു ആശ്രയത്തിനെന്നോണം വാതിൽ പടിയിൽ മുറുക്കി പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. മുറിക്കുള്ളിലേക്ക് കയറി ചെന്ന് രണ്ടെണ്ണത്തിനെയും കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടായി രാകേഷിൽ. മനസ്സിനെ നിയന്ത്രിച്ചു നിർത്തി അവൻ തിരികെ മുകളിലേക്ക് പോയി.
കട്ടിലിൽ ചെന്ന് നീണ്ടു നിവർന്ന് കിടക്കുമ്പോൾ ഇരുപതു വർഷമായി തന്നെ ചതിച്ചു ഒരു മനസാക്ഷി കുത്തുമില്ലാതെ സുലേഖയ്ക്ക് എങ്ങനെ കഴിയാൻ കഴിഞ്ഞുവെന്നായിരുന്നു അവന്റെ മനസ്സിൽ. ഒരിക്കൽ പോലും തനിക്കും സംശയം തോന്നിയില്ലല്ലോ എന്നോർത്ത് രാകേഷിന് സ്വയം പുച്ഛം തോന്നി. ഇന്ന് രാത്രി താൻ അവള് കൊണ്ട് തന്ന പാല് കുടിക്കാൻ മറന്ന് ഡൈനിംഗ് ടേബിളിൽ തന്നെ മറന്ന് വച്ചത് കൊണ്ട് മാത്രമാണ് ഈയൊരു ചതി തനിക്കിന്ന് അറിയാൻ കഴിഞ്ഞത്.
തന്നെ ഇത്രയും നാൾ വഞ്ചിച്ചവൾ ഇനിയൊരു നിമിഷം പോലും ജീവിച്ചിരിക്കാൻ പാടില്ലെന്ന് അവൻ മനസ്സിലുറപ്പിച്ചു. സുലേഖയുടെ വരവും കാത്ത് രാകേഷ് ഇരുട്ടിൽ കണ്ണുകൾ തുറന്ന് കിടന്നു.
വെളുപ്പിന് അഞ്ചു മണിയോട് അടുത്ത സമയം സുലേഖ മുറിയിലേക്ക് വരുന്നതും അടുത്ത് വന്ന് കിടക്കുന്നതും അവനറിഞ്ഞു. അവൾ വന്ന് കിടന്നയുടനെ രാകേഷ് ലൈറ്റ് ഓൺ ചെയ്തു.
“””എവിടെയായിരുന്നു നീയിത് വരെ?ഒട്ടും മയമല്ലാത്ത അവന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്ന് പതറി.
“””ഞാൻ വെള്ളം കുടിക്കാൻ പോയതാ. ചേട്ടനിതെപ്പോ എണീറ്റു.വിക്കി വിക്കി അവൾ ചോദിച്ചു.
“””കൂടുതൽ കള്ളം പറഞ്ഞ് നീ കഷ്ടപ്പെടണ്ട. ഞാൻ എണീറ്റിട്ടിട്ട് കുറേ നേരമായി. നിന്റെ രഹസ്യ കാരനെ പറഞ്ഞു വിട്ടിട്ടുള്ള വരവല്ലേ. താഴത്തെ മുറിയിൽ രണ്ടിനേം ഉടുതുണി ഇല്ലാതെ ഞാൻ കണ്ടെടി നായിന്റെ മോളെ. എന്റെ പണം കൊണ്ട് തിന്നും കുടിച്ചും ജീവിച്ചിട്ട് എന്നെ ചതിക്കാൻ നിനക്കെങ്ങനെ തോന്നിയെടി. എന്ത് കുറവായിരുന്നു നിനക്ക് ഇവിടെ. എനിക്കില്ലാത്ത എന്താടി നിന്റെ മറ്റവനുള്ളത്.
കോപം കൊണ്ട് കത്തി ജ്വലിച്ചു തനിക്ക് മുന്നിൽ നിൽക്കുന്ന ഭർത്താവിനെ കണ്ട് സുലേഖ ആദ്യമൊന്ന് ഭയന്നുവെങ്കിലും അവൾ ധൈര്യം സംഭരിച്ചു.
“””ഓ… നിങ്ങളെല്ലാം കണ്ടുവല്ലേ. അപ്പോപ്പിന്നെ ഞാൻ വിനയനോട് പറഞ്ഞതൊക്കെ കേട്ട് കാണുമല്ലോ. ഞാൻ കൂടുതലൊന്നും വിസ്ത്തരിക്കേണ്ട ആവശ്യമില്ലല്ലോ. എന്റെ ഇഷ്ടമില്ലാതെ എന്നെ താലി കെട്ടിയ നിങ്ങളോടുള്ള പ്രതികരമാണ് ഇതെന്ന് കൂട്ടിക്കോ.
“””എന്നെ വേണ്ടായിരുന്നെങ്കിൽ എല്ലാം ഉപേക്ഷിച്ചു അവന്റെ കൂടെ പൊയ്ക്കൂടായിരുന്നോ നിനക്ക്. എന്തിനാടി എന്നെ ചതിച്ചുകൊണ്ട് ഇങ്ങനെ…
“””ഇപ്പഴും ഞാൻ പോകാൻ റെഡിയാ. ഞാൻ ചോദിക്കുന്ന ജീവനാംശം തന്നാൽ ഞാനും വിനയനും എങ്ങോട്ടെങ്കിലും പോയി ജീവിച്ചോളാം. ഇത്രയും നാൾ നിങ്ങളെ മോളെ നോക്കി വളർത്തിയതിന്റെ കൂലിയാണ് തരുന്നതെന്ന് വിചാരിച്ചാൽ മതി.
“””അങ്ങനെ നീയിനി അവന്റെ കൂടെ സുഖിക്കണ്ടടി പുന്നാര മോളെ. മതി നിന്റെ നെഗളിപ്പ്. ഇന്നത്തോടെ ഞാനെല്ലാം നിർത്തി തരാം.
കുടുക്കിട്ട് തയ്യാറാക്കി വച്ചിരുന്ന സുലേഖയുടെ സാരി അവളുടെ കഴുത്തിലേക്ക് ഇട്ട് രാകേഷ് മുറുക്കിയത് ഞൊടിയിട നേരത്തിനിടയിലാണ്.
വെളുത്ത് മെലിഞ്ഞ പ്രകൃതമായ സുലേഖയെ ഫാനിൽ കുരുക്കിട്ട് കെട്ടിതൂക്കാൻ അവന് ആരുടെയും സഹായം വേണ്ടിയിരുന്നില്ല. താഴെയുള്ള ബെഡ്‌റൂമിൽ തന്നെ ഭാര്യയുടെ ശരീരം അവൻ കെട്ടിതൂക്കി. കണ്ടാൽ അതൊരു ആത്മഹത്യ ആണെന്നെ തോന്നുമായിരുന്നുള്ളു.
കണ്ണ് തുറിച്ചു നാക്ക് കടിച്ച് തൂങ്ങി നിൽക്കുന്ന സുലേഖയുടെ ബോഡി നോക്കി നിൽക്കുമ്പോൾ താൻ കുറച്ചു മുൻപ് കണ്ട സ്വപ്നം അതുപോലെ നടന്നല്ലോ എന്നായിരുന്നു രാകേഷ് ചിന്തിച്ചത്.
തന്നെ ചതിച്ചവൾക്ക് അത് തന്നെയാണ് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ശിക്ഷയെന്ന ചരിതാർഥ്യത്തിൽ രാകേഷ് തന്റെ മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഇനി താനും മകളും മാത്രമുള്ള സന്തുഷ്ട ജീവിതം മനസ്സിൽ കണ്ട് അയാൾ സുലേഖയെ അപ്പോൾ മുതൽ മറക്കാൻ തുടങ്ങിയിരുന്നു.