ജനിപ്പിച്ചു മക്കളേ കരുതാൻ അറിയാത്ത മാതാപിതാക്കളും കുടുംബവും തന്നെയല്ലേ ഒരു കുഞ്ഞിന്റെ ശാപം

(രചന: Amie Bella Jaiz)

 

പതിവിലും നേരത്തെയാണ് ഉറക്കമെണീറ്റത്, കണ്ണിനെല്ലാം വല്ലാത്ത വേദന പോലെ… അല്ലെങ്കിലും ഉറങ്ങി എണീറ്റത് എന്ന് പറയാൻ സാധിക്കില്ലല്ലോ ഉറങ്ങുന്നവരല്ലേ ഉറക്കത്തിൽ നിന്ന് എണീക്കുന്നത്. അങ്ങനെയാണെങ്കിൽ ഞാൻ ഉറങ്ങിയിട്ട് എത്ര ദിവസങ്ങളായി…? ദുർഗ വെറുതെ ഒന്ന് ആലോചിച്ചു. സമയം 6 ആകുന്നേയുള്ളൂ. നേരം വെളിച്ചം പടർത്താൻ ശ്രമിക്കുന്നു.

ഒരു ദിവസം തുടങ്ങുകയാണ്.

 

തന്റെ പോലെ തന്നെയല്ലേ സൂര്യനും. എന്നും ഒരുപോലെയുള്ള ദിനചര്യകൾ. നേരം വെളുക്കുന്നു, തന്റെ വെള്ളിവെളിച്ചം പതിയെ പതിയെ ഭൂമിയിൽ ഉടനീളം പടർത്തി വെളിച്ചത്തിന്റെ കാഠിന്യം വർധിപ്പിച്ച് പൊള്ളുന്ന ചൂടായി മാറി ശേഷം പതിയെ പതിയെ ചൂടിന്റെ തീവ്രത കുറച്ച് ഇരുളിമ പടർത്താനായി കടലിൽ പോയി അന്തിയുറങ്ങുന്നു.

 

അല്പനേരത്തെ വിശ്രമത്തിനുശേഷം വീണ്ടും തന്റെ ജോലി ആരംഭിക്കുന്നു… ഒരു ദിവസം പോലും തന്റെ കർത്തവ്യത്തിൽ നിന്നു പിന്മാറാതെ ദിനങ്ങളോളം മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീരുന്ന ഒരു ജന്മം. കേവലം എപ്പോഴെങ്കിലും സംഭവിക്കുന്ന ഒരു സൂര്യഗ്രഹണം അതും ഉണ്ടായാൽ അത്രയും നാൾ താൻ വെളിച്ചം നൽകിയ വ്യക്തികൾ തന്നെ ആ ഒരു ദിവസത്തെ ശപിക്കും, ദു സൂചനകൾ അതുകാരണം നൽകും.

 

സൂര്യഗ്രഹണം സംഭവിച്ചാലുള്ള ദോഷങ്ങളെക്കുറിച്ച് വാചാലരാവും… യഥാർത്ഥത്തിൽ ഇതുതന്നെയല്ലേ മനുഷ്യർ! നമ്മളിൽ നിന്നും അവരുദ്ദേശിക്കുന്ന എന്ത് കാര്യമാണോ ലഭിക്കുന്നത് ആ സമയങ്ങളിൽ നമ്മുടെ നന്മ പാടി നടന്നു നമുക്കൊരു മോശം സമയമാണ് കഴിഞ്ഞാൽ ആ നിമിഷം തന്നെ നമ്മെ തള്ളി പറയാൻ മടി കാണിക്കാത്ത ഒരു കൂട്ടം ആളുകൾ…

 

ദുർഗ പെട്ടെന്ന് ഓർമ്മയിൽ നിന്നുണർന്ന പോലെ ഒന്ന് ഞെട്ടി… നേരം വെളുത്തു തുടങ്ങിയതേയുള്ളൂ , താൻ ഇത് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത് എന്ന് ഒരു നിമിഷ അവളാലോചിച്ചു. അല്ലെങ്കിലും ചിന്തകൾ ആണല്ലോ ഇന്ന് തന്നെ കൂട്ടിന് പിന്നെന്തിന് അതിനും കൂടെ താൻ നിയന്ത്രണം ഏൽപ്പിക്കണം എന്നും പറഞ്ഞ് അവൾ പതിവ് കൃത്യങ്ങളിലേക്ക് കടന്നു.

 

ഇവൾ ദുർഗയാണ്, ഈ കഥയിലെ നായിക ആണെന്ന് ഒന്നും അവകാശപ്പെടാനില്ല. സാധാരണ മോഹങ്ങളും ആഗ്രഹങ്ങളും നൊമ്പരങ്ങളും വ്യഥകളും ഒറ്റപ്പെടലും എല്ലാം ആഗോള അനുഭവിച്ചു ജീവിക്കുന്ന ഒരു പെണ്ണ്. വയസ്സ് 30 ആയെങ്കിലും തനിച്ചാണ്, കൂട്ടത്തിൽ ഇരുന്നു തനിച്ചായ എന്നെ വേണമെങ്കിൽ പറയാം. അപ്പോൾ കുടുംബം ആരുമില്ലെന്ന് ചോദ്യം തീർച്ചയായും ഉയർന്ന വരും. എല്ലാവരും ഉണ്ട് എന്നാൽ ആരുമില്ല എന്ന് പറയാനാണ് അവൾക്ക് ഇഷ്ടം. നോക്കൂ, ഒരു തനിക്ക് ആരുമില്ല ഇന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ അവർക്ക് ആ തോന്നൽ ഉണ്ടാകാൻ അത്രയ്ക്ക് ശക്തമായ കാരണങ്ങളോ അനുഭവങ്ങളോ. ഒരുപക്ഷേ ദുർഗക്കും ഉണ്ടാവില്ലേ നമ്മളോട് ഏറെ പറയാൻ.. ചിന്തകൾ മാത്രം കൂട്ടായ ഒരു പെണ്ണ് അവളെ കേൾക്കാൻ കുറച്ച് ആളുകൾ ഉണ്ടാവുക എന്നത് ഭാഗ്യകരമാണ്.

 

അന്നും എല്ലാംതന്നെ പതിവുപോലെതന്നെ, ഒരു കോഫിയും കുടിച്ചു തലേന്നത്തെ സംഭവവികാസങ്ങൾ വായനയിലൂടെ അറിയാനായി അവൾ അന്നത്തെ വാർത്ത പേപ്പർ കയ്യിലെടുത്തു. പതിവ് പ്രഹസനങ്ങളിൽ നിന്നും അപ്പുറം അതിൽ നിന്ന് അവൾക്കൊന്നും തന്നെ കിട്ടിയില്ല. രാഷ്ട്രീയം കൊലപാതകങ്ങൾ അഴിമതി പീഡനം വ്യഭിചാരം… എവിടെ നോക്കിയാലും നെഗറ്റീവ് കാര്യങ്ങൾ മാത്രം പറഞ്ഞു പൊലിപ്പിക്കുന്ന മാധ്യമങ്ങളും അത് കേൾക്കാൻ മാത്രം ഇഷ്ടപ്പെടുന്ന കുറെ നാട്ടുകാരും..

 

രാവിലെ ബ്രേക്ക്ഫാസ്റ്റ് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി, അവൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ജോലിക്ക് പോകാനായി തയ്യാറെടുത്തു. ബിരുദവും ബിരുദാനന്തര ബിരുദം നേടിയ ഒരു പെണ്ണ് പബ്ലിക് ലൈബ്രറിയുടെ റിസപ്ഷനിൽ ഇരിക്കുന്ന ഒരവസ്ഥ! ആ ജോലിക്ക് അപ്പുറവും ഇവരെ എന്തെല്ലാം ജോലി ദുർഗയെ കാത്തിരിക്കുന്നു. എന്നിട്ടും അവൾക്ക് സമാധാനം ലഭിക്കുക വളരെ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളുടെ നടുക്ക് സുരക്ഷിതമായി ഇരിക്കുമ്പോൾ തന്നെയാണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവർ മാത്രമേ കടന്നുവരു. അവരവർക്ക് പ്രിയപ്പെട്ട പുസ്തകങ്ങൾ എടുത്ത് ഒന്നെങ്കിൽ അവിടെ ഇരുന്നു വായിക്കും, അല്ലെങ്കിൽ അതെടുത്ത് അവർക്ക് സൂര്യമായി വായിക്കാൻ തോന്നുന്ന ഇടങ്ങളിലേക്ക് കൊണ്ടുപോകും. അവിടം വരുന്നവർക്ക് ആർക്കും പരസ്പരം ആഴത്തിൽ അറിയാൻ താല്പര്യമില്ല, ഉറക്കെ സംസാരങ്ങൾ ഇല്ല, ചൂഴ്ന്നുള്ള നോട്ടങ്ങളില്ല… എല്ലാം തീർത്തും വ്യക്തിപരമായ ചിന്തകളോട് കടന്നു വരുന്നവർ മാത്രം. ജോലിക്ക് ജോലിയും ചെയ്യാം ദിവസവും തനിക്ക് ഇഷ്ടമുള്ള പുസ്തകങ്ങളിലൂടെ യാത്രയും ചെയ്യാം.

 

എന്നത്തേയും പോലെ അന്നും കൃത്യമായി ദുർഗ ലൈബ്രറിയിൽ എത്തി. രാവിലെതന്നെ പുസ്തകത്തിനായി എത്തിയവർ കുറവല്ലായിരുന്നു. അവിടം തനിക്ക് ചെയ്യാനുള്ള ജോലി ഉത്സാഹത്തോടെ ചെയ്യാൻ അവൾ ശ്രമിച്ചു, കിട്ടുന്ന സമയങ്ങളിൽ വായനയിൽ ശ്രദ്ധിച്ചു. ജനിച്ചു വളർന്ന നാട്ടിലല്ല ഇപ്പോൾ നിൽക്കുന്നത്. തന്റേതായി ആരുമില്ലാത്ത ഒരു സ്ഥലത്ത്. ഒരുപക്ഷേ തന്റേതെന്ന് പറയാൻ ആരെയും ഇഷ്ടപ്പെടാത്തത് കൊണ്ട് തന്നെ ആയിരിക്കാം. ഇവിടെ തന്നെ നിൽക്കുന്നത്.

 

വായിച്ചു കൊണ്ടിരുന്ന പുസ്തകം ഏകാകിയായ ഒരു പെണ്ണിന്റെ നോവിനെ കുറിച്ചുള്ളതായിരുന്നു. അതിലെ താളുകൾ മറിച്ചു കൊണ്ടിരിക്കുമ്പോൾ, എവിടേക്ക് ഇതിലൂടെ കടന്നുപോകുന്നത് താനല്ലേ അല്ലെങ്കിൽ തന്റെ കഥയല്ലേ എന്നുപോലും അവൾക്ക് തോന്നിപ്പോയി…നെഞ്ച് പിടഞ്ഞ് അവൾ പെട്ടെന്ന് ആ പുസ്തകം അടച്ചുവെച്ചു. കണ്ണുകൾ ഇറക്കി അടച്ചു ഒന്ന് പൊട്ടിക്കരയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഒരു നിമിഷം അവളും ചിന്തിച്ചു പോയി.

കൂടെ ജോലി ചെയ്യുന്ന ദാമോദരൻ മാഷിനെ തൽക്കാലം ഡ്യൂട്ടി ഏൽപ്പിച്ച് അവൾ റസ്റ്റ് റൂമിലേക്ക് പോയി, ഒരു അരമണിക്കൂർ വിശ്രമം വേണം അല്ലെങ്കിൽ തന്റെ തല പൊട്ടിപിളരും എന്ന തോന്നി പോയി .

 

വിശ്രമ മുറിയിൽ തനിച്ചിരിക്കുമ്പോൾ ഓർമ്മിക്കാൻ പോലും ഇഷ്ടപ്പെടാത്ത കുറെ കനത്ത ഓർമ്മകൾ കൂരമ്പുകൾ പോലെ അവളുടെ തലച്ചോറിലേക്ക് ഇടിച്ചു കയറി. എന്തിനായിരുന്നു താൻ ഈ അബദ്ധം തന്നെ തിരഞ്ഞെടുത്തു വായിക്കാൻ ശ്രമിച്ചത് എന്നോർത്ത് ഒരുനിമിഷം അവൾ അവളെത്തന്നെ തന്നെ ശപിച്ചു.

 

ജനിച്ചുവീണു അന്നുമുതൽ, സ്നേഹത്തിന്റെ ഒരു കണിക ലഭിക്കണമെങ്കിൽ ഇരുന്നു വാങ്ങേണ്ട ഗതികേട് ഏതെങ്കിലും ഒരു കുഞ്ഞിന് ഉണ്ടാകുമോ? വലിയ കുടുംബവും തറവാട് ഉണ്ടായിട്ടും ജനിപ്പിച്ചു മക്കളേ കരുതാൻ അറിയാത്ത മാതാപിതാക്കളും കുടുംബവും തന്നെയല്ലേ ഒരു കുഞ്ഞിന്റെ ശാപം!

തങ്ങളുടെ സന്തോഷങ്ങളും സ്വാർത്ഥതയും മാത്രം പരിഗണിച്ച് അലസതയുടെ നോക്കിക്കൊണ്ടിരുന്ന ആ കുഞ്ഞ് ദുർഗ അവളുടെ മുന്നിലൂടെ കണ്ണിൽ നിൽക്കുന്നത് ഒരു നിമിഷം ദുർഗ നോക്കി കണ്ടു.

വളർന്നു വലുതാകുന്ന ആ സമയങ്ങളിൽ കുഞ്ഞു ദർഗയുടെ കൂടെയുള്ള മക്കളെ അവരുടെ അമ്മമാരും അച്ഛന്മാരും കൊഞ്ചിക്കുന്നതും സ്നേഹിക്കുന്നതും താലോലിക്കുന്നതും എത്രമാത്രം അസൂയയുടെ വിഷമത്തോടെയും ദുർഗ നോക്കിയിരുന്നിട്ടുണ്ട്. ഇടിയും മിന്നലും ഇരുട്ടി നിറഞ്ഞ രാത്രികളിൽ പേടിയുടെ നെട്ടി ഉണരുമ്പോൾ ഒന്നു ചേർത്തു പിടിക്കാനും കെട്ടിപ്പിടിച്ച് ഉറങ്ങാനും ആ കുഞ്ഞു മനസ്സ് എന്തുമാത്രം ആഗ്രഹിച്ചിട്ടുണ്ട്…

 

വളർന്ന വലിയ പെണ്ണായി എന്ന് കൂട്ടരും കുടുംബവും ഒന്നിച്ച് അവകാശപ്പെട്ടപ്പോൾ.. പഠിക്കാൻ അത്രയേറെ ആഗ്രഹിച്ച മുന്നോട്ടുപോയ ആ പെണ്ണിനെ അവരാരും കണ്ടില്ല. അപ്പോഴും സ്വാർത്ഥ തീരുമാനങ്ങൾ അവളിൽ അടിച്ചേൽപ്പിക്കാൻ മാത്രമായിരുന്നു സർട്ടിഫിക്കറ്റുകളിൽ രക്ഷിതാക്കളുടെ പേര് മാത്രം അവകാശം പറയാനുണ്ടായിരുന്ന അവളുടെ രക്ഷിതാക്കൾ തയ്യാറായത്.

 

ഇതുവരെ ജീവിതത്തിൽ കാണാത്ത ഒരുത്തന്റെ കയ്യിലുള്ള പിടിച്ചു ഏൽപ്പിച്ചപ്പോൾ, ഇപ്പോഴെങ്കിലും എന്നെ വിട്ടുകൊടുക്കാതെ ഒന്ന് ചേർത്തുപിടിച്ചു കൂടെ എന്ന് പറഞ്ഞ് രക്ഷിതാക്കൾക്ക് മുൻപിൽ ആദ്യമായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു പറഞ്ഞ ദുർഗയെ അപ്പോൾ പോലും അവർ ആരും മനസ്സിലാക്കിയില്ല. സ്വത്തും പ്രതാപവും കണ്ട് കല്യാണം കഴിപ്പിച്ച ചെറുക്കൻ അതിഭീകരമായ ദിവസവും അവളെ തല്ലി പഴുപ്പിച്ച പീഡിപ്പിച്ചു കൊണ്ടിരുന്നപ്പോൾ അതായിരിക്കും ദാമ്പത്യം എന്ന് അവളും വിശ്വസിച്ചു, കാരണം സ്നേഹത്തിന്റെ ഒരു കണിക പോലും ഇതിനുമുമ്പു അവൾ അനുഭവിച്ചിട്ടില്ലല്ലോ.. പക്ഷേ ആദ്യമായി അമ്മയായി എന്നറിഞ്ഞ സന്തോഷത്തോടെ അവന്റെ മുമ്പിൽ ചെന്നപ്പോൾ ഡ്രൈവീശിയോട് ധരിച്ച ഒരു അടിയായിരുന്നു സ്വീകരണത്തോടെ അവളെ വരവേറ്റത്.

ശേഷം തന്റെ വചനത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ ശ്രമിച്ചവൻ തന്നെ അത് ചവിട്ടി കലക്കിയ അന്ന് അവൾ തിരിച്ചറിഞ്ഞു ഇതല്ല ജീവിതം എന്ന്… ഇതിന്റെ പേരല്ല സഹനമെന്ന്… ഇതല്ല എന്റെ ലോകം എന്ന്… മരിക്കാൻ കൊതിച്ചിരുന്ന ദിവസങ്ങളിൽ… ഞാനല്ല മരിക്കേണ്ടത് എന്നും കാലം അവൾക്ക് പഠിപ്പിച്ചുകൊടുത്തു… അതുവരെ വെറും ദുർഗയായിരുന്ന കുട്ടി പിന്നീട് സാക്ഷാൽ ദുർഗ ആയി മാറുകയായിരുന്നു.

 

എവിടുന്നാ കിട്ടിയ ധൈര്യം കൊണ്ട് ആദ്യം തന്നെ മാതാപിതാക്കൾക്കെതിരെ ഒരു കേസ് കൊടുക്കാനാണ് അവൾ ശ്രമിച്ചത്. സമ്പത്തുകൊണ്ട് പുറകിലല്ലാത്ത കൂട്ടരാണല്ലോ… അതുകൊണ്ട് അവൾക്ക് അവകാശപ്പെട്ടത് ഒരാളുടെയും ഉപദേശം ഇല്ലാതെ സ്വന്തം തീരുമാനത്താൽ അവൾ നേടിയെടുത്തു. തന്റെ കുഞ്ഞിനെ ചവിട്ടി കലക്കിയ ആ കബാലിക നിയമ നടപടികൾ വാങ്ങിക്കൊടുക്കാനും അവൾ മറന്നില്ല. കുടുംബ സ്വത്തായി കിട്ടിയ മുതൽ നിർദാക്ഷിണം കിട്ടിയ കാശിന് വിറ്റ് അവളാ നാടുവിട്ടു.

 

അവൾക്ക് അറിയാത്ത അവളെ അറിയാത്ത ഒരു സ്ഥലത്തേക്ക് മാറി ഇതുവരെ ജീവിക്കാത്ത അവളുടെ ജീവിതം ഏകാന്തതയെ കൂട്ടുപിടിച്ച് അവൾ ജീവിക്കുന്നു… പക്ഷേ ഈ ഏകാന്തതയിലും അവളെ ആശ്വസിപ്പിക്കുന്ന എന്തോ ഒന്നുണ്ട്. ഒരുപക്ഷേ നേരത്തെ പറഞ്ഞപോലെ ഒരുപാട് പേരുണ്ടായിട്ടും അതിന്റെ നടുക്ക് തനിച്ചിരിക്കുന്ന അവസ്ഥ പോലെയല്ലല്ലോ…

 

നമ്മുടേതല്ലാത്ത ഒന്നും നമുക്ക് വേണ്ട. അതൊന്നും നമ്മുടെ ആവില്ല! നമ്മുടെ വേദനകൾ കാണുമ്പോൾ സന്തോഷിക്കുകയും നമ്മുടെ ഉയർച്ചകൾ കാണുമ്പോൾ അസ്വസ്ഥരാവുകയും ചെയ്യുന്ന ആളുകൾ നമുക്ക് ചുറ്റിലും ഉണ്ടെങ്കിൽ തീർച്ചയായും ആയിടം നമ്മുടേതല്ല. ഒരിക്കലു ആയിടം നമ്മുടേത് ആയിരിക്കില്ല. താൻ ഇനിയും ഇത്തരത്തിലുള്ള ചിന്തകളിൽ നിന്നും മുക്ത യാ വേണ്ടിയിരിക്കുന്നു എന്ന് ഒരു നിമിഷം ദുർഗ ഓർത്തു. തന്നെ കാർന്നു തിന്നാൻ ശേഷിയുള്ള ഈ ചിന്തകളിൽ നിന്നും മോചനം നേടിയില്ലെങ്കിൽ അവശേഷിക്കുന്നത് തന്റെ ജീവിതത്തെ ഇതു ത്താറുമാറാകുമെന്ന് അവൾ ഭയപ്പാടുകളുടെ ചിന്തിച്ചു പോയി.

 

ഇഷ്ടങ്ങളിൽ നിന്നെല്ലാം ഓടിക്കാൻ ഉള്ളതല്ല തന്റെ ജീവിതം. യഥാർത്ഥത്തിൽ ഈ ലൈബ്രറിയുടെ ചുമരുകൾക്കുള്ളിൽ താൻ ഒളിച്ചോടുക തന്നെയല്ലേ ചെയ്യുന്നത്. തനിക്ക് ഏറെ ഇഷ്ടമുള്ള നൃത്തവും വരയും എന്തിന് താൻ അഭ്യസിക്കാതിരിക്കുന്നത്.? തന്റെ നാശം കാണാൻ ആഗ്രഹിക്കുന്ന ആളുകളും ചിന്തിക്കുന്നത് താനിങ്ങനെ ഉൾവലിഞ്ഞ മൂലയ്ക്കൽ ഇരിക്കാൻ തന്നെയല്ലേ! പാടില്ല!! സൈക്കോളജി ഇഷ്ട വിഷയമാക്കിയ തനിക്ക് ആ പ്രോഫേഷനിൽ തന്നെ ഉയർന്നു മുന്നോട്ട് പോകാനാവാറും.

അതെ മാറണം, മാറി ചിന്തിക്കണം… ജീവിക്കണം സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ… അന്ന് അവർക്ക് മുന്നിൽ എല്ലാം ജയിച്ച് കരുത്തോടെ തനിക്ക് അവകാശപ്പെട്ടതെല്ലാം. പിന്നീട് തനിക്കറിയാത്ത ഒരിടത്തേക്ക് വന്ന് വീണ്ടും താൻ ഉൾവലിഞ്ഞുപോയത് തന്നെയല്ലേ എന്നൊരു നിമിഷം അവൾ ഓർത്തു. അതെ തന്റെ വഴി ഇതല്ല എന്നും തന്റെ ലോകം വേറെയാണെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു.

 

കാലം പഠിപ്പിക്കാത്തത് ആയിട്ട് ഒന്നും ഉണ്ടാവില്ല. കാലം നൽകുന്ന തിരിച്ചറിവിനോളം തിരിച്ചറിവ് മറ്റൊന്നിനും നൽകാൻ സാധിക്കുകയില്ല. ഏറെ മുറിവേറ്റ ഒരു പെണ്ണിന് ചുറ്റിലും ഉൾഭയം തോന്നി ഉൾവലിഞ്ഞു ജീവിക്കുമ്പോൾ ഇങ്ങനെയെങ്കിലും കരുത്തുള്ള ഒരു തീരുമാനമെടുക്കാൻ സാധിച്ചെങ്കിൽ അതും അവളുടെ വിജയം അല്ലേ… കരുത്തുള്ള ഒരു സ്ത്രീയുടെ കഴിവല്ലേ… ഇത് അവളുടെ പോരാട്ടം തന്നെയല്ലേ…

Leave a Reply

Your email address will not be published. Required fields are marked *