കിളവനാണേൽ വൃദ്ധ സധനത്തിൽ പോവാനും റെഡിയല്ല.. എങ്ങനെ എങ്കിലും ഇയാൾ പോയി കിട്ടിയ മതിയായിരുന്നു. എന്റെ കൈ കൊണ്ട് വേണ്ട. അയാൾ സ്വയം ചെയ്യട്ടെ “

(രചന: ഹരിത ദാസ്)

 

പേരക്കുട്ടിയെ എടുത്തു കൊഞ്ചിച്ചതിന് മകൻ 78 വയസുള്ള അച്ഛനെ നോക്കാതെ അടുത്ത് നിന്ന ഭാര്യ യെ നോക്കി..

 

“ഇപ്പോൾ കിളവൻമാരാണ് കുട്ടികളെ ലൈം ഗികമായി പീ ഡിപ്പിക്കുന്നതിൽ കൂടുതലെന്നാ നാട്ടിൽ നടക്കുന്ന ഓരോ വാർത്തകളും കാണുമ്പോൾ തോന്നുന്നത്.ഈ 70 വയസ്സൊക്കെ കഴിഞ്ഞാവർക്ക് ചെറിയ കുട്ടികളെ കാണുമ്പോൾ കാമം മൂക്കാൻ സാധ്യത ഉണ്ടെന്നൊക്കെയാണ് ഈയിടെയായി സർവകളൊക്കെ പറയുന്നത് ”

 

ആ വർത്താനം കേട്ടതും പേരക്കുട്ടിയെ ഒക്കത്തിരുത്തിയ ആ അച്ഛന്റെ കൈകൾ വിറച്ചു. പേരക്കുട്ടിയെ ശരീരത്തിൽ നിന്നും ഊർന്ന് വീഴും കണക്കെ അയാൾ താഴെ നിലത്തേക്ക് വെച്ചു.

 

ആ അച്ഛൻ ഒന്നും മിണ്ടിയില്ല. നിലത്തിരുന്ന് അച്ചാച്ച… എന്ന് വിളിച്ച് ചിണുങ്ങുന്ന പേരക്കുട്ടിയെ അയാൾക്ക് കണ്ടിട്ടും കണ്ടിട്ടും മതി വന്നില്ലായിരുന്നു. മകന്റെ ഭാര്യ പേരക്കുട്ടിയെ എടുത്തു അവളുടെ ഒക്കത്തേക്ക് വെച്ചു. ആ അച്ഛനപ്പോൾ ചെറുതായി പുഞ്ചിരിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നനവ് പടരുന്നുണ്ടായിരുന്നു.മുറിയിലേക്ക് പോയി വാതിലടച്ച ശേഷം അദ്ദേഹം ഒരു തേങ്ങലോടെ കണ്ണുകൾ തുടച്ചു. വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.

 

” നിങ്ങൾ എന്തിനാ അച്ഛനോട് അങ്ങനെയൊക്കെ പറയാൻ പോയത്.? ”

 

“പിന്നെ ഞാൻ അച്ചനാണെന്ന് കരുതി അയാളെ മടിയിലിരുത്തി കൊഞ്ചിക്കണോ.. ”

 

“എന്നാലും സ്വന്തം അച്ചന്നല്ലേ?”

 

“അയ്യോ.. എന്താ മോളുടെ അഭിനയം. നീ നോക്കിക്കോ ഒന്നുങ്കിൽ ഇന്ന് തന്നെ അയാൾ ആത്മ ഹത്യ ചെയ്യും. ഇയാൾ കാരണം നമുക്ക് എവിടെയെങ്കിലും പോവാൻ പറ്റുന്നുണ്ടോ? കിളവനാണേൽ വൃദ്ധ സധനത്തിൽ പോവാനും റെഡിയല്ല.. എങ്ങനെ എങ്കിലും ഇയാൾ പോയി കിട്ടിയ മതിയായിരുന്നു. എന്റെ കൈ കൊണ്ട് വേണ്ട. അയാൾ സ്വയം ചെയ്യട്ടെ ”

 

“ആത്മ ഹത്യ ചെയ്യോ??”

 

” ചെയ്യും.. അയാൾ ഇനി എന്തിനാടി ജീവിക്കുന്നത്. അയാൾ തകർന്നു. ”

 

“അച്ഛാച്ച…”

ആ പേരക്കുട്ടി കരയുന്നുണ്ടായിരുന്നു.

 

“മോൾ വിളിച്ചോ.. ഉറക്കെ കരഞ്ഞോ.. അച്ഛച്ചന്റെ ചങ്ക് ഇപ്പോൾ നന്നായി ഇടിക്കുന്നുണ്ടാവും അത് മതി എനിക്ക് ”

 

ആ അച്ഛൻ കരഞ്ഞു കൊണ്ട് മുറിയിലെ കട്ടിലിൽ പോയിരുന്നു. മരിച്ചു പോയ ഭാര്യയുടെ ഫോട്ടോയിലേക്ക് നോക്കി..

 

” നീ എന്ത് ഭാഗ്യവതി ”

 

അയാൾ ഫോട്ടോ നോക്കി തേങ്ങി കൊണ്ട് പറഞ്ഞു

 

” ആണോ എന്നിട്ടെന്താ നിങ്ങൾ എന്റെ അടുത്ത് വരാത്തത്..? ”

 

അദ്ദേഹത്തിന്റെ അരികെ ഇരുന്നുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ചു.

 

” നീ കേട്ടില്ലെ എന്റെ മോൻ പറഞ്ഞത്.. ഞാൻ എന്റെ ആ പൊന്ന് മോളെ പീഡിപ്പിക്കുമെന്ന്.ഞാൻ എന്തിനാടി ഇനി ജീവിക്കുന്നത്. ”

 

” എന്തിനാ ഇത്ര നാളും ജീവിച്ചേ….? ഇതൊക്കെ കേൾക്കാന…?എന്റെ അടുത്തേക്ക് വാ.. ഞാൻ എത്ര നാളായി നിങ്ങളെ കാത്തിരിക്കുന്നു.. ”

 

” ദേവുവേ ഞാൻ വരുവാടി.. ”

 

“അതാ ഇങ്ങക്ക് നല്ലേ..”

 

അദ്ദേഹത്തിന്റെ ഭാര്യ ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു.

 

മുറിക്ക് പുറത്തിറങ്ങിയ ആ അച്ഛൻ ചുറ്റും നോക്കി.. പേരക്കുട്ടിയെയും എടുത്തു മോനും ഭാര്യയും മുറിയിലേക്കോ മറ്റോ പോയിരിക്കുന്നു. ചായിപ്പിൽ പോയി കയറെടുത്തു അയാൾ മുറിക്കുള്ളിലേക്ക് കയറി.

 

“മനുഷ്യ നന്നായി കെട്ട്… അല്ലേൽ എല്ലാം ഇടിഞ്ഞു പൊളിഞ്ഞു നിങ്ങൾ താഴെ വീഴും ”

 

ഭാര്യ അദ്ദേഹത്തോട് പറഞ്ഞു.

 

അങ്ങനെ അയാൾ ഫാനിൽ കെട്ടി തൂ ങ്ങി. അയാളുടെ കാലുകളിലൂടെ മൂത്രം താഴെക്ക് ഉറ്റി..

 

മുറിക്കുള്ളിൽ നിന്നും ഒച്ച കേട്ട് അദ്ദേഹത്തിന്റെ മകൻ ആ മുറി ചവിട്ടി തുറന്നു. അച്ഛൻ ന്റെ കാലുകൾ കണ്മുന്നിൽ തൂങ്ങി ആടുന്നു. അദ്ദേഹത്തിനു ജീവനുണ്ട്. അവന്റ ഭാര്യ യും ഒച്ച കേട്ടങ്ങോട്ടെക്കെത്തി

 

“ടീ മോളെ മാറ്റി പിടി…”

 

“എന്താ..?”

 

” അയാൾ തൂങ്ങി.. ”

 

“ചത്തോ..”

 

” കുറച്ചു സമയമെടുക്കും.. ”

 

ഇതൊക്ക കണ്ടു കൊണ്ട് അവന്റ അമ്മ മോനെയും നോക്കി ആ മുറിയിൽ നിൽക്കുന്നുണ്ടായിരുന്നു.

 

അങ്ങനെ കള്ള കരച്ചിലോടെ വൈദ്യുതശ്മാശനത്തിൽ കൊണ്ട് പോയി ആ അച്ചനെ അവർ ദഹിപ്പിച്ചു.വീട്ടിൽ വന്ന കുടുംബക്കാരും നാട്ടുക്കാരും ദഹിപ്പിച്ച ശേഷം ആവരുടെ പാടും നോക്കി പോയി. മോന്റെ ജോലി പോലീസിലാണ് അവനറിയാം എങ്ങനെ ഈ മരണം അടയാളപെടുത്തണമെന്ന്. കള്ള കഥകൾ മെനഞ്ഞു അവർ മരണം സ്വാഭാവിക ആത്മഹത്യ മരണമാക്കി. പരാതിയുമായി വരാൻ ആരുമില്ല ല്ലൊ?

 

കുറച്ചു വർഷങ്ങൾക്കകം ഒരു അപകടത്തിൽ ആ മകൻ കിടപ്പിലായി.

 

ഭാര്യ മകളെയും കൂട്ടി വേറേ ഒരുത്തന്റെ കൂടെ പോയി.

 

ആരെങ്കിലും എന്നെ ഒന്ന് കൊന്നു തന്നിരുന്നെങ്കിലെന്നു ആ കിടപ്പിൽ അവൻ ആഗ്രഹിച്ചു.

 

“കാലന് പോലും നിന്നെ വേണ്ട..”

 

അവന്റ അമ്മ അവന്റ അടുത്തിരുന്നു പറയുന്ന പോലെ അവന് തോന്നി.

 

പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം കാമുകൻ കാരണം മകന്റെ ഭാര്യ കൊല്ലപെട്ടു.കുട്ടിയെ നാട്ടിൽ ഉള്ള ഒരു അനാഥാലയം ഏറ്റെടുത്തു.

 

ഗുണപാഠം :കർമ.. അത് ഭൂമറേങാണ്.. ഓർക്കുക.

 

ഹാപ്പിയായും ഹെൽത്തിയായും എല്ലാവരും വിദ്വേഷവും പകയും ഒന്നുമില്ലാതെ ഈ ഭൂമിയിൽ നിങ്ങൾക്ക് കിട്ടിയ ജീവിതം ജീവിച്ചു തീർക്കുക .

Leave a Reply

Your email address will not be published. Required fields are marked *