നിങ്ങളുടെ ഉൾപ്പടെ ഉള്ള പല പെൺകുട്ടികളുടേം എഡിറ്റ്‌ ചെയ്തതും അല്ലാത്തതുമായ ന,ഗ്ന,ചിത്രങ്ങൾ

(രചന: പുഷ്യാ. V. S)

 

“”ഗെറ്റ് ഔട്ട്‌ “” അതൊരു അലർച്ച ആയിരുന്നു. സയൂരി മിസ്സിന്റെ ശബ്ദം ആ ക്ലാസ്സിൽ അലയടിക്കുന്നതിനൊപ്പം മറ്റുകുട്ടികൾ നിശബ്ദരായി.

 

“”മതി എല്ലാരും പുറത്തോട്ട് നോക്കിയത്. ക്ലാസ്സ്‌ വേണ്ടാത്തവരെയാ ഞാൻ ഇറക്കി വിട്ടത്. ഇനി കൂട്ടുകാരന്റെ കൂടെ ആർക്കേലും പോകണമെങ്കിൽ പോകാം. പഠിക്കാൻ ഇരിക്കുന്ന പിള്ളേർക്ക് ഡിസ്റ്റർബ്ൻസ് ഉണ്ടാക്കരുത് “” സയൂരി അത് പറഞ്ഞു ബോർഡിലേക്ക് തിരിഞ്ഞതും ക്ലാസ്സിൽ നിന്ന് നാലുപേർ കൂടി ഇറങ്ങിപ്പോയി. സയൂരി അവരെ ഒന്ന് നോക്കിയിട്ട് തന്റെ ക്ലാസ്സ്‌ തുടർന്നു

 

“” എന്തൊരു അഹങ്കാരം ആണെടാ അവൾക്ക്. ഇന്നലെ വന്നു കയറിയതല്ലേ ഉള്ളു. ഇവിടെ കൊല്ലങ്ങൾ ആയിട്ട് പഠിപ്പിക്കണ ടീച്ചർസിനു ഇത്ര പ്രശ്നം ഇല്ല “” അലൻ പറഞ്ഞു

 

“” അതെന്താന്നോ പഴയ ടീച്ചേഴ്സിന് നല്ലോണം അറിയാം നമ്മൾ നന്നാവാൻ പോണില്ല എന്ന്. ഇതിപ്പോ പുതിയതല്ലേ. അതിന്റെ ഷോ ആണ്. രണ്ട് ദിവസം കഴിയുമ്പോ കുറഞ്ഞോളും “” നിധിൻ പറഞ്ഞു

 

“” പിന്നെ നിന്നെ ഗെറ്റ് ഔട്ട്‌ അടിച്ചപ്പോ ഞങ്ങളും കൂടെ മാസ്സ് ആയിട്ട് ഇറങ്ങിയതുകൊണ്ട് അധികം നാണം കെട്ടില്ല “” സിമിയാണ് അത് പറഞ്ഞത്.

 

“”പിന്നെ നീ ഇവനോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ലല്ലോ ഇറങ്ങിയത്. നിന്റെ നിധിൻ ഇറങ്ങുന്നേ കണ്ട് കൂടെ ചാടിയിറങ്ങിയത് അല്ലേ. രണ്ടൂടെ കട്ട്‌ അടിച്ചു കറങ്ങാൻ ഒരു ചാൻസ് നോക്കി ഇരിക്കുമ്പോഴാ അലനെ അവര് ഗെറ്റ് ഔട്ട്‌ അടിച്ചേ.

 

കൂടെ പോണം എന്നുള്ളവർക്ക് പോകാം എന്ന് പറഞ്ഞതും ഞാനും നിധിനും ഇറങ്ങി. ആ അവസരം മുതലെടുത്തു നീ ക്ലാസ്സിന്ന് സ്കൂട്ട് ആയത് അല്ലേ. കൂടെ നിന്റെ വാല് ആയിട്ട് ഈ നേഹയും “” വിക്കി സിമിയെ കളിയാക്കി.

 

“” പോടാ വാല് ഒന്നും അല്ല. നിങ്ങൾ ഒക്കെ ഇറങ്ങുമ്പോ ഞാൻ മാത്രം ക്ലാസ്സിൽ ഇരുന്ന് ഉറങ്ങണ്ടല്ലോ എന്ന് കരുതി ഇറങ്ങിയതാ “” നേഹ പറഞ്ഞു.

 

ഈ സമയം ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാഫ്‌ റൂമിൽ എത്തിയ സയൂരി ക്ഷീണത്തോടെ ഒരു കസേര വലിച്ചിട്ട് ഇരുന്നു.

 

“”എന്താ ടീച്ചറേ ക്ലാസ്സിൽ ഒരു ഗുസ്തി കഴിഞ്ഞു വന്ന പോലുണ്ടല്ലോ. ഫസ്റ്റ് ഹൗർ കഴിഞ്ഞപ്പോഴേക്കും വയ്യാണ്ടായോ ” നീത ടീച്ചർ ആണ് ചോദിച്ചത്.

 

“” ആ സെക്കന്റ്‌ ഇയർകാര്… എല്ലാരേം കുറ്റം പറയുന്നില്ല. പക്ഷേ കുറച്ചു പേര് നല്ല ശല്യം ആണ്. ഒരാളെ ഇറക്കി വിട്ടപ്പോഴേക്കും ബാക്കി കൂടെ ഇറങ്ങിപ്പോയി. എന്ത് അഹങ്കാരം ആണ് ഓരോന്നിനും. പിന്നെ പോയത് നന്നായി.ബാക്കി കുട്ട്യോളെ നേരെ പഠിപ്പിക്കാൻ പറ്റി. ” സയൂരി ദേഷ്യത്തോടെ പറഞ്ഞു.

 

“” ആ വിക്കി,അലൻ, നിധിൻ അവർ ആയിരിക്കും ല്ലേ “” നീത ചോദിച്ചു

 

“” അവർ തന്നെ… കൂടെ ആ സിമിയും നേഹയും കൂടി ഉണ്ട്. ടീച്ചറിന് എങ്ങനെ മനസിലായി അവരാണെന്ന് “” സയൂരി ചോദിച്ചു.

 

“”സയൂരി വന്നിട്ട് ഒരാഴ്ച ആയെ അല്ലേ ഉള്ളു. ഞാൻ അവരെ ഫസ്റ്റ് ഇയർ മുതലേ കാണുന്നതാ. അവരെ നന്നാക്കാൻ ഒന്നും പോണ്ട. തീരെ ശല്യം ആണേൽ ഇതുപോലെ ഇറക്കി വിട്ടിട്ട് സ്വസ്ഥം ആയിട്ട് ക്ലാസ്സ്‌ എടുത്താൽ മതി.

 

നന്നാവില്ല എന്ന് ഉറപ്പിച്ചതാ അവന്മാർ മൂന്നും. പിന്നെ നേഹ കുറച്ചു ഉഴപ്പ് ആണേലും പാവം ആയിരുന്നു. സിമി നല്ല പഠിക്കുന്ന ആളാ. അവന്മാരെ കൂടെ നടന്നു വഷളാവുന്നെ ആണ്.”” നീത പറയുന്നത് കേട്ട് സയൂരി ഒന്നും മിണ്ടിയില്ല.

 

കുറച്ചു ദിവസത്തിന് ശേഷം,

 

“” അവർക്ക് ഇത് എന്തിന്റെ കേടാ..എന്റെ നാവ് ചൊറിഞ്ഞു വന്നതാണ്. പിന്നെ ഇന്റെർണൽ മാർക്ക്‌ ഓർത്ത് ഒന്നും മിണ്ടാതെ നിന്നതാ “” സിമി കലി തുള്ളി ആണ് ക്യാന്റീനിൽ വന്നു ഇരുന്നത്. കൂടെ നേഹയും ഉണ്ട്. അവളുടെയും മുഖം കടന്നൽ കുത്തിയ പോലെ തന്നെ.

 

“” നിയൊക്കെ ഇത് എവിടെ പോയതാ. എന്തോ പറ്റിയിട്ടുണ്ടല്ലോ “” നിധിൻ ചോദിച്ചു.

 

“”ഒന്നുമില്ല അത് വിട്ടേക്ക് “” സിമി പറഞ്ഞു.

 

“”അതല്ലല്ലോ… കാര്യമായിട്ട് എന്തോ ഉണ്ട് “” നേഹേ നീ പറ

 

“” എടാ അത് സയൂരി മിസ്സ്‌ ഞങ്ങളെ സ്റ്റാഫ്റൂമിലോട്ട് വിളിച്ചിരുന്നു കുറച്ചു നേരത്തെ. ഇന്റെർണൽ എക്സാമിന്റെ പേപ്പർ തരാൻ. ക്ലാസ്സിൽ എല്ലാവർക്കും പേപ്പർ കൊടുത്തപ്പോ ഞങ്ങളുടെ മാത്രം മാറ്റി വച്ചു “” നേഹ പറഞ്ഞു

 

“” ഓ ആ എക്സാം ഞങ്ങൾ എഴുതിയ പോലും ഇല്ല. മ്മ് എന്നിട്ട് ബാക്കി പറ. സ്റ്റാഫ്റൂമിൽ ചെന്നിട്ട് എന്തായി “” അലൻ ചോദിച്ചു.

 

“”ഞാൻ എക്സമിനു പൊട്ടി. ഇവള് ജസ്റ്റ്‌ പാസ്സ് ആയിട്ടുണ്ട്. സയൂരി മിസ്സിന്റെ വായിൽ നിന്ന് കണക്കിന് കേട്ടു. മാർക്ക്‌ കുറഞ്ഞത് ഒന്നും അല്ല വിഷയം. ഞങ്ങൾ നിങ്ങളുടെ കൂടെയുള്ള ഈ നടപ്പ് അവർക്ക് തീരെ പിടിച്ചിട്ടില്ല. പിന്നെ സിമിടേം നിധിന്റേം റിലേഷൻഷിപ് ഒക്കെ അവർക്ക് മനസിലായി. അതിനും കുറേ ഉപദേശിച്ചു “” നേഹ പറഞ്ഞു.

 

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. നേഹ കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോൾ ആദ്യം കണ്ടത് സയൂരി മിസ്സിനെ ആണ്. അവൾ ചുറ്റും നോക്കി കൈയിൽ ഡ്രിപ് ഉണ്ട്. ഹോസ്പിറ്റലിൽ ആണ് എന്ന് അവൾക്ക് മെല്ലെ മനസിലായി. എന്താണ് സംഭവിച്ചത് എന്ന് ഒന്നും ഓർമ ഇല്ല. അവൾ പരിഭ്രമത്തോടെ ചാടി എഴുന്നേറ്റു.

 

“” ഏയ്‌ നേഹ… താൻ കിടന്നോളു. റസ്റ്റ്‌ വേണം എന്നാ ഡോക്ടർ പറഞ്ഞെ. “” സയൂരി അവളെ കിടത്തി.

 

“” മിസ്സ്‌ എങ്ങനാ ഇവിടെ. എനിക്ക് എന്താ പറ്റിയെ. അലനും സിമിയും ഒക്കെ എവിടെ. ഞങ്ങൾ ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കയറിയിട്ട്… എനിക്ക് ഒന്നും ഓർമ വരുന്നില്ല. “” നേഹ വെപ്രാളം പിടിച്ചു.

 

“” ഒന്നും ഓർമ ഇല്ല അല്ലേ. താൻ കുടിച്ച ജ്യൂസിൽ അവര് ഡ്രഗ്സ് എന്തോ മിക്സ്‌ ചെയ്തിരുന്നു. നിങ്ങളെ കൂട്ടുകാർ എന്ന് പറഞ്ഞു നടന്നിരുന്ന അവരുട ഉദ്ദേശം മോശം ആണെന്ന് ഞാൻ എത്ര തവണ പറഞ്ഞതാ നിങ്ങളോട്. അന്ന് ഞാൻ നിങ്ങൾക്ക് ശത്രു അല്ലേ. അവന്മാർ തന്നെയാ നിന്നെ മയക്കിയത്.

 

നിങ്ങൾ കഴിക്കാൻ കയറിയ സമയം ഞാൻ ആ ഹോട്ടലിന്റെ ഓപ്പോസിറ് ഉള്ള ബാങ്കിൽ നിന്ന് ഇറങ്ങിയത് ആണ്. ആദ്യമേ എനിക്ക് നിങ്ങളെ ഒന്നിച്ചു കണ്ടപ്പോൾ എന്തോ പേടി തോന്നി. സിമിയും നീയും അകത്തു ഇരിക്കവേ അവന്മാരുടെ മാറി നിന്ന് ഉള്ള രഹസ്യം പറച്ചിലും പൊതി കയമാറ്റവും ഒക്കെ കണ്ടപ്പോൾ ഏതാണ്ട് ഉറപ്പായി.

 

ഞാൻ വന്നു നിങ്ങളോട് എന്തേലും പറഞ്ഞാൽ ഞാൻ വീണ്ടും നിങ്ങളുടെ ശത്രു ആകും. അത്രയ്ക്കു വിശ്വാസം അല്ലേ അവന്മാരെ. ഞാൻ വേഗം എന്റെ അനിയനെ വിളിച്ചു. അവനും അവന്റെ രണ്ട് കൂട്ടുകാരും വന്നപ്പോഴേക്കും നീയും സിമിയും ആ ജ്യൂസ്‌ കുടിച്ചു വയ്യാത്ത അവസ്ഥയിൽ ആയി കഴിഞ്ഞു.

 

എന്റെ ബ്രദറും കൂടി ഉണ്ടായിരുന്നകൊണ്ട് ആണ് നിങ്ങളെ രക്ഷിക്കാൻ പറ്റിയത്. എന്താ കലക്കി തന്നത് എന്ന് ഒരു പിടിയും ഇല്ലാത്ത കൊണ്ട് നേരെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് തന്നെ കൊണ്ട് വന്നു.

 

പിന്നെ ഒരു കാര്യം കൂടി ഉണ്ട്. അവന്മാരെ അതിന് ശേഷം പോലീസ് വന്നു കൊണ്ട് പോയ്‌. ഫോൺ ഒക്കെ പരിശോധിച്ചപ്പോൾ നിങ്ങളുടെ ഉൾപ്പടെ ഉള്ള പല പെൺകുട്ടികളുടേം എഡിറ്റ്‌ ചെയ്തതും അല്ലാത്തതുമായ നഗ്നചിത്രങ്ങൾ ആണ് അതിൽ നിറയെ. നിങ്ങള് അത്ര നല്ല കൂട്ടുകാർ അല്ലേ “” സയൂരി ദേഷ്യത്തോടെ ചോദിച്ചു.

 

“” മാം ഞങ്ങൾ ഒരിക്കലും അവരെ അങ്ങനെയൊന്നും… എനിക്ക് അറിയില്ലായിരുന്നു അവന്മാർ ഇങ്ങനെ ചെയ്യുമെന്ന് “” നേഹ അത് പറയവേ കരഞ്ഞു പോയി.

 

“” എനിക്ക് അറിയാമായിരുന്നു. എന്തോ നിങ്ങളുടെ ഗാങ് ആദ്യമായി കണ്ടപ്പോൾ തന്നെ ഒരു മോശം വൈബ് തോന്നിയിരുന്നു. എന്തുകൊണ്ട് ആണെന്ന് ഒന്നും എനിക്കറിയില്ല.

 

നിങ്ങൾ രണ്ട് girlsum പാവം കുട്ടികൾ ആയിരുന്നു എന്ന് മറ്റു ടീച്ചർമാർ പറഞ്ഞു അറിയുക കൂടി ചെയ്തപ്പോൾ നിങ്ങൾ അവരുടെ കെണിയിൽ ആണെന്ന് തോന്നി. അവർ അത്ര നല്ലവർ അല്ല എന്ന് മനസിലാക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.

 

അതാ ഇടയ്ക്ക് നിങ്ങളെ വിളിച്ചു ഉപദേശിക്കുക ഒക്കെ ചെയ്തത്. പിന്നെ അതൊന്നും മനസിലാകുന്ന പ്രായം അല്ലല്ലോ. ആൺ സുഹൃത്തുക്കൾ ഉണ്ടാകുന്നത് ഒരു തെറ്റ് ഒന്നും അല്ല. അത് വളരെ നല്ല കാര്യം ആണ്. പക്ഷേ അവരെ തിരഞ്ഞെടുക്കുമ്പോൾ ഒത്തിരി ശ്രദ്ധയും വിവേകവും വേണം. അത്രേയുള്ളൂ “” സയൂരി പറഞ്ഞു.

 

“” സോറി മിസ്സ്‌… മിസ്സ്‌ അന്നേരം വന്നില്ലായിരുന്നേൽ… സിമി എവിടെ “” നേഹ പെട്ടന്ന് ഓർത്ത് ചോദിച്ചു.

 

“” അപ്പുറത്തു തന്നെ ഉണ്ട്. അവൾ അൽപ്പം നേരത്തെ കോൺഷ്യസ് ആയി. അവളുടെ പേരെന്റ്സ് ഉണ്ട് അടുത്ത്. മോൾടെ പേരെന്റ്സിനെ അറിയിച്ചിട്ടുണ്ട്. “” സയൂരി പറഞ്ഞു.

 

“” അയ്യോ മിസ്സ്‌… അവർ… അവരിതൊക്കെ അറിഞ്ഞാൽ… “” നേഹയ്ക്ക് ടെൻഷൻ ആയി.

 

“” നീ പേടിക്കണ്ട. ഞാൻ സംസാരിച്ചു എല്ലാം പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. നിനക്ക് ഒരു അബദ്ധം പറ്റിയത് അല്ലേ. അവർക്ക് അത് മനസിലായിട്ടുണ്ട്. നിന്നോട് ദേഷ്യപ്പെടാത്തൊന്നും ഇല്ല പോരെ “” സയൂരി അത് പറഞ്ഞു തീർന്നപ്പോഴേക്കും നേഹയുടെ പേരെന്റ്സ് എത്തിയിരുന്നു.

 

അവരോട് സംസാരിച്ച ശേഷം പോകാനിറങ്ങവേ സയൂരി നേഹയോട് പറഞ്ഞു “” അതേ വേഗം മിടുക്കി ആയി രണ്ടാളും കോളേജിൽ വരണം.അവന്മാരുടെ ശല്യം ഉണ്ടാവില്ല.പിന്നെ വന്നു കഴിഞ്ഞു പണ്ടത്തെ പോലെ അലമ്പ് കാണിക്കാതെ നല്ലോണം ശ്രദ്ധിച്ചു പഠിക്കണം കേട്ടോ “” അതും പറഞ്ഞു സയൂരി അവിടെ നിന്ന് ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *