“”” തന്റെ വൈഫിനോടുള്ള പ്രതികാരം തീർക്കാൻ എന്നെ ഒരു ആയുധമാക്കുകയാണല്ലേ??? “”

(രചന: Jk)

 

“”” ഷെർലി എനിക്ക് തന്നെ വിവാഹം കഴിക്കാൻ ഇഷ്ടമാണ്!!! തനിക്ക് താല്പര്യമുണ്ടെങ്കിൽ പറയാം!!””

 

എഡ്വിൻ അങ്ങനെ പറഞ്ഞപ്പോൾ എന്താണ് തിരിച്ചു പറയേണ്ടത് എന്നറിയാതെ നിന്നു ഷെർലി..

 

ഒരേ ഓഫീസിലാണ് വർക്ക് ചെയ്യുന്നത് എങ്കിലും തന്നോട് അത്തരത്തിൽ ഒരു ആറ്റിറ്റ്യൂഡ് ആൾക്ക് ഉണ്ട് എന്ന് ഇതുവരെയും തോന്നിയിട്ടില്ല…

 

ഇതിപ്പോ രാവിലെ തന്നെ വന്ന് ആൾ തന്റെ കിളിയെല്ലാം പറത്തി വിട്ടിട്ടാണ് ചോദിച്ചത്!

 

എഡ്വിനെ പോലെ ഒരാളെ ആർക്കാണ് ഇഷ്ടമല്ല എന്ന് പറയാൻ കഴിയുക!! ഡീസന്റ് സ്വഭാവം, ഓഫീസിൽ പലരെപ്പറ്റിയും ഓരോ ഗോസിപ്പുകൾ എല്ലാം പറഞ്ഞു കേൾക്കുന്നുണ്ട് പക്ഷേ എഡ്വിനെ പറ്റി ഇതുവരെക്കും ഒന്നും പറഞ്ഞു കേട്ടിട്ടില്ല!!!

 

വെള്ളമടിയോ പെണ്ണുങ്ങളുമായി പഞ്ചാരയടിയോ അങ്ങനെ യാതൊരു ദുശീലവും ഇല്ല..

 

എന്നാലും ഷെർലിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല തന്നോട് തന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞതിന്റെ അർത്ഥം പറയത്തക്ക സൗന്ദര്യമോ മഹിമയോ ഒന്നുമില്ലാത്ത ഒരു പെണ്ണാണ് താൻ തന്നെക്കാൾ എത്രയോ നല്ല ആളുകളെ കിട്ടുകയും ചെയ്യും എഡ്വിന്, ഒരുപക്ഷേ ഈ ഓഫീസിൽ നിന്ന് തന്നെ എന്നിട്ടും…

 

അപ്പച്ചന്റെ മരണശേഷം കുടുംബഭാരം ഏറ്റെടുത്തതാണ് താൻ!! താഴെയുള്ള രണ്ട് അനിയത്തിമാരെയും ഒരു അനിയനെയും പഠിപ്പിച്ച് ഒരു കരയ്ക്ക് എത്തിച്ചപ്പോഴേക്ക് വിവാഹപ്രായം കഴിഞ്ഞു പോയി പിന്നെ

 

അവരെല്ലാം സ്വന്തം വഴികൾ തിരഞ്ഞെടുത്തു അവർക്കെല്ലാം കുടുംബജീവിതമായി അപ്പോഴാണ് തനിക്ക് പറ്റിയ നഷ്ടത്തെ പറ്റി ചിന്തിച്ചത്… പക്ഷേ പിന്നെ ഒരു വിവാഹത്തെപ്പറ്റി ചിന്തിച്ചത് പോലുമില്ല…

 

കിടപ്പായ അമ്മച്ചിയെയും നോക്കി ജീവിതം അങ്ങനെ തള്ളി നീക്കുന്നു..

 

പക്ഷേ എഡ്വിന്റെ കാര്യം അങ്ങനെയൊന്നുമല്ല.. അവനൊരു സുന്ദരിയായ ഭാര്യയുണ്ടായിരുന്നു എന്തോ പ്രശ്നം കൊണ്ട് രണ്ടുപേരും ഇപ്പോൾ രണ്ടിടത്താണ് എന്ന് കേട്ടിട്ടുണ്ട്..

 

ഒരുപക്ഷേ അവളോടുള്ള ദേഷ്യം കാരണം എടുത്ത തീരുമാനമാകും ഇത് എന്തായാലും ഷേർളി അത് വെറും തമാശയായിട്ട് കരുതിയിരുന്നുള്ളൂ. പക്ഷേ എഡ്വിന് അത് അങ്ങനെയല്ല എന്ന് മനസ്സിലായത് ഷെർലിയുടെ വീട്ടിലേക്ക് അവന്റെ വീട്ടുകാരെയും വിളിച്ച് കൊണ്ടുവന്നപ്പോഴാണ്..

 

ഒരു ഒഫീഷ്യൽ പെണ്ണുകാണൽ ചടങ്ങ് തന്നെയായിരുന്നു അത്.. അവർക്ക് ആർക്കും ഒരു പ്രശ്നവുമില്ല സമ്മതമാണ് ഈ വിവാഹത്തിന് എന്നും പറഞ്ഞ് ഇറങ്ങി അപ്പോൾ ഒന്നും മിണ്ടിയിരുന്നില്ല ഷേർലി പക്ഷേ എഡ്വിനോട് പറഞ്ഞിരുന്നു എനിക്കൊന്ന് സംസാരിക്കാനുണ്ട് എന്ന്…

 

അവൾ പറഞ്ഞത് പ്രകാരം ഓഫീസ് ടൈം കഴിഞ്ഞ് അവർ ബീച്ചിലേക്ക് പോയി അവിടെവച്ച് അവനോട് ചോദിച്ചു ഷേർലി,

 

“”” എന്താ എഡ്വന്റെ ഉദ്ദേശം??എന്ന്

 

പണ്ടുമുതലേ ഓഫീസിൽ താനുമായി ഒരു സൗഹൃദം സൂക്ഷിച്ചിരുന്നു എഡ്വിൻ… എപ്പോഴും സംസാരിക്കുകയോ അല്ലെങ്കിൽ ഫോൺ വിളികളോ ഒന്നുമില്ല എങ്കിലും തങ്ങൾക്കിടയിൽ മാത്രം നിറഞ്ഞുനിൽക്കുന്ന ഒരു സൗഹൃദം അതിലപ്പുറം ഇതുവരെ രണ്ടുപേരും ഒന്നും മനസ്സിൽ വച്ചിട്ടില്ല പക്ഷേ ഇപ്പോൾ ഇങ്ങനെയൊക്കെ???

 

“”” തന്റെ വൈഫിനോടുള്ള പ്രതികാരം തീർക്കാൻ എന്നെ ഒരു ആയുധമാക്കുകയാണല്ലേ??? “””

 

ചിരിയോടെ എഡ്വിൻ ഷെർലിയെ നോക്കി!!!

 

“”” അവളോട് എനിക്ക് ദേഷ്യവും പകയും എല്ലാം ഉണ്ട് പക്ഷേ അതും വിചാരിച്ച് എനിക്ക് മനസ്സുകൊണ്ട് ഒട്ടും പൊരുത്തപ്പെടാത്ത ഒരു പെണ്ണിനെ ജീവിതത്തിലേക്ക് വിളിച്ചു കേറ്റി എന്റെ ജീവിതം ഇനിയും നരകതുല്യം ആക്കാൻ

മാത്രം പൊട്ടനാണ് ഞാനെന്ന് താൻ കരുതുന്നുണ്ടോ???”””

 

അയാൾ തിരിച്ചു ചോദിച്ചപ്പോൾ അവൾക്ക് ഉത്തരമില്ലായിരുന്നു പിന്നെ എന്തൊക്കെയാണ് ഇതിന്റെ അർത്ഥം എന്ന് അവൾ ചോദിച്ചപ്പോൾ അവൻ പറഞ്ഞു.

 

‘” ട്രീസ സുന്ദരിയായിരുന്നു എന്നോട് അവൾ ഇഷ്ടമെന്ന് പറഞ്ഞപ്പോൾ അവളുടെ സൗന്ദര്യം കണ്ട് തന്നെയാണ് ഞാൻ അന്ന് വിവാഹം കഴിച്ചത് പക്ഷേ എനിക്ക് തെറ്റുപറ്റി പോയി എന്ന് പിന്നീടാണ് മനസ്സിലായത്!!

 

ഭംഗിയുള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കുമ്പോൾ അവളും ആയി പുറത്തേക്കു നടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിൽ കാണുന്ന തിളക്കം അത് മാത്രമേ അതുകൊണ്ട് പ്രയോജനമുള്ളൂ പക്ഷേ അവളുടെ ഉള്ള് മോശമാണെങ്കിൽ പിന്നെ ജീവിതം ശരിക്കും നരകതുല്യമാവും!!!

 

ഞാനത് അനുഭവിച്ചറിഞ്ഞതാണ് ട്രീസയ്ക്ക് ഞാനൊരു ഓപ്ഷൻ മാത്രമായിരുന്നു അന്നത്തെ അവളുടെ ഒരു ക്രൈസ്!!!

അത് കഴിഞ്ഞപ്പോൾ അവൾക്കെന്നെ മടുത്തിരുന്നു…

പക്ഷേ ഞാൻ അവളെ ആത്മാർത്ഥമായി തന്നെയാണ് സ്നേഹിച്ചത്…. വല്ലാതെ സ്നേഹിച്ചും പോയി അവളെ നഷ്ടപ്പെടുന്ന കാര്യത്തെ പറ്റി എനിക്ക് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു…

 

അവൾക്ക് മറ്റൊരുവനുമായി ബന്ധമുണ്ട് എന്നറിഞ്ഞ ഞാൻ അവളെ വിലക്കിയതാണ്..

 

രണ്ടു വള്ളത്തിൽ ചവിട്ടി മുന്നോട്ടു പോകാൻ തുടങ്ങി…

ഒരിക്കൽ എന്റെ ഫ്ലാറ്റിൽ അവളെയും അവളുടെ ഇപ്പോഴത്തെ കാമുകനെയും ഒരുമിച്ച് കണ്ട ഞാൻ, അന്നുതന്നെ അവളെ ഇറക്കിവിട്ടു ആ ഫ്ലാറ്റിൽ നിന്നും എന്റെ മനസ്സിൽ നിന്നും..

 

നിനക്കറിയാമോ വിവാഹം കഴിച്ച ആദ്യ നാളുകളിൽ അവൾ വല്ലാത്ത പൊസസീവ്നെസ്സ് കാണിച്ചിരുന്നു ഞാൻ എങ്ങോട്ടും തിരിയാൻ പാടില്ല ആരുമായും സംസാരിക്കാൻ പാടില്ല അന്ന് ഞങ്ങളുടെ ഇടയിൽ ഒരുപാട് പ്രശ്നമുണ്ടാക്കിയ ഒരു പേരാണ് നിന്റേത്.

 

എന്നോ ഒരു ദിവസം എന്റെ വായിൽ നിന്ന് വീണിരുന്നു നീ നിന്റെ കുടുംബം നോക്കുന്നതും. അതുകൊണ്ട് എനിക്ക് നിന്നോടുള്ള ബഹുമാനവും!!

മറ്റൊന്നും വിചാരിച്ചില്ല ഞാൻ അത് പറഞ്ഞത് പക്ഷേ അത് അവൾ എടുത്തു വച്ചിരുന്നു പലപ്പോഴും അതു പറഞ്ഞ നോവിച്ചിട്ടുണ്ട്..

 

പക്ഷേ അവളുടെ ആ പൊസസീവ്നെസ്സ് എന്നോടുള്ള സ്നേഹത്തിന്റെ പുറത്തല്ലേ എന്ന് കരുതിയാണ് ഞാൻ ഒന്നും മിണ്ടാതിരുന്നത് എല്ലാം ആസ്വദിച്ചത് പക്ഷേ അവൾ മിടുക്കിയാണ് എന്നെ ചതിച്ച് മറ്റൊരുത്തനെ വിളിച്ചു കേറ്റി..

 

അന്ന് എന്റെ കൈതരിപ്പ് തീർത്ത രണ്ടിനെയും ഞാൻ ഇറക്കിവിട്ടത്..

 

എന്നുവച്ച് അവളെ ടീസ് ചെയ്യാനുള്ള ഒരു ആയുധം ഒന്നുമല്ല നീ!!!

 

അവൾ പോയി കഴിഞ്ഞതിന് ശേഷമാണ് ജീവിതത്തിലെ ശൂന്യതയെ പറ്റി ഞാൻ ചിന്തിക്കാൻ തുടങ്ങിയത് എവിടെയൊക്കെയോ നിന്നോട് സംസാരിക്കുമ്പോൾ എനിക്ക് ആശ്വാസം കിട്ടുമായിരുന്നു..

വലിയ വലിയ പ്രശ്നങ്ങളെല്ലാം നീ എത്ര നിസ്സാരമാക്കിയാണ് പറയാറുള്ളത്..

ആധുനിക വേണ്ടി ജീവിച്ച തീർത്ത നിന്റെ ജീവിതത്തെ പറ്റി ഒരിക്കലും നീ വിഷമിച്ചു പറയുന്നത് ഞാൻ കേട്ടിട്ടില്ല..

 

ആദ്യമൊക്കെ ഞാൻ ചിന്തിച്ചത് നിന്നെപ്പോലെ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്..

ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് അതാണ് ജീവിതം എന്ന് മനസ്സിലാക്കി ജീവിക്കുക..

 

പിന്നെ പിന്നെ ഞാൻ ചിന്തിക്കാൻ തുടങ്ങി. ആ നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നാൽ എങ്ങനെയായിരിക്കും എന്ന് വെറുതെ ഒരു തമാശയ്ക്ക്..

 

പിന്നെ പിന്നെ ആ ചിന്ത അങ്ങ് കനപ്പെട്ടു…

 

ഇപ്പോൾ എന്റെ ജീവിതത്തിലേക്ക് ഞാൻ ക്ഷണിച്ചത് പൂർണ്ണമനസോടെ തന്നെയാണ് എന്തോ തനിക്കെന്റെ ലൈഫിൽ നല്ലൊരു പാർട്ണർ ആവാൻ കഴിയും എന്ന് തോന്നുന്നു.

 

“”” വിൽ യു ബി മൈൻ ഷേർലി??? “””

 

എഡ്വിൻ അത് ചോദിച്ചപ്പോൾ ഷെർലിക്ക് സമ്മതിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല!!!!

 

ഷെർലിയും എഡ്വിനും കൂടി അവരുടെ കൊച്ചു സ്വർഗം മനോഹരമാക്കുമ്പോൾ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോയിരുന്നു ട്രീസ…

 

ഒടുവിൽ ഒരു കറിവേപ്പില പോലെ എവിടെ നിന്നൊക്കെയോ പിന്തള്ളപ്പെട്ടപ്പോൾ വീണ്ടും മാപ്പ് പറഞ്ഞ് എഡ്വിനു അരികിൽ എത്തിയിരുന്നു!!!!

 

ഒരു നിമിഷം ഭയപ്പെട്ടു ഷെർലി എന്തുകൊണ്ടും തന്നെക്കാൾ മുൻപന്തിയിൽ തന്നെ നിൽക്കുന്നവളാണ് ട്രീസാ പണംകൊണ്ടും സൗന്ദര്യം കൊണ്ടും പഠിപ്പ് കൊണ്ടും എല്ലാം…

 

എഡ്വിന് അവളെ ജീവനുമായിരുന്നു…

 

അവളുടെ കൂടെ പോവുകയാണെങ്കിൽ പൊയ്ക്കോട്ടെ എന്നും കരുതിയിരുന്നു… ഒരാളെ നമ്മൾ തടഞ്ഞുവെച്ചിട്ട് അർത്ഥമില്ല എന്ന് അവർക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു..

 

പക്ഷേ, ഷേർളിയെയും ചേർത്തുപിടിച്ച് ട്രീസയ്ക്ക് മുന്നിൽ അവൻ ആ വാതിൽ കൊട്ടിയടച്ചു…

 

“”” എന്റെ പെണ്ണെ, നീയാടി ഇപ്പോ എന്റെ സ്വർഗം!!!””

 

എന്നും പറഞ്ഞ്… ആ നെഞ്ചിൽ ചാരി നിന്നപ്പോൾ ഷെറിയുടെ മിഴികളിൽ നിന്ന് ഒഴുകിയത് സന്തോഷത്തിന്റെ കണ്ണുനീരായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *