കെട്ടിയ പെണ്ണിനെ നിർദ്ധക്ഷ്യണ്യം മെറിറ്റൽ റേപ്പിന് വിധേയ ആക്കിയിട്ട് പോലും ഒരക്ഷരം മിണ്ടാതെ സ്വന്തം മകനെ സപ്പോർട്ട് ചെയ്ത കുടുംബം.

ദുർഗ്ഗ.

(രചന: Amee Bella Ganiz)

 

വായിച്ചുകൊണ്ടിരുന്ന പുസ്തകം അവൾ അതിവേഗം അടച്ചു വച്ചു…

എങ്കിലും അത് താഴെ വയ്ക്കാതെ നെഞ്ചോരം ചേർത്ത് പിടിച്ചു കൊണ്ടവൾ കണ്ണടച്ചു…

 

വായിച്ച വരികളിൽ അത്രമേൽ ആഴത്തിൽ എന്തോ ഒന്ന് അവളെ പിടിച്ചുലച്ചിരുന്നു. എന്തോ ഒന്ന് ഓർത്തു ഞെട്ടി അവൾ കണ്ണുകൾ വലിച്ചു തുറന്നു….

 

“എന്തിനാണ് ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അത്രയും പല രൂപത്തിൽ എന്നെ വേട്ടയാടുന്നത്… ചിത്രങ്ങളായും നിറങ്ങളായും അക്ഷരങ്ങളായുമെല്ലാം…, ഇല്ലാ എന്നെ ഇനി ഒന്നിനും വേട്ടയാടാൻ ഞാൻ നിന്ന് കൊടുക്കില്ല. മറക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രമാണ് അത് അതിലും ശക്തമായി എന്നിലേക്ക് തന്നെ ആഞ്ഞടിക്കുന്നത്… അതൊരു ഓർമ്മ മാത്രമാണെന്ന് പറഞ്ഞു മനസിനെ പഠിപ്പിക്കാൻ നേരത്തെ ശ്രമിച്ചിരുന്നേൽ ഒരുപക്ഷെ ഈ ഉൾവലിയലിൽ നിന്നെങ്കിലും എനിക്ക് മോചനം ലഭിച്ചേനെ… വേണം എനിക്ക് മാറണം.. ”

 

സ്വയം ശക്തമായ ഒരു തീരുമാനമെടുക്കൽ ആയിരുന്നു അപ്പോൾ ദുർഗയുടെ ഉള്ളിൽ സംഭവിച്ചത്.

 

കാലം ഒരുപാട് കഴിഞ്ഞിരിക്കുന്നു. അവൾ അവളിലേക്ക് തന്നെ ഉൾവലിഞ്ഞ് എന്തിനൊക്കെയോ വേണ്ടി അവളെ സ്വയം ചങ്ങലക്കിടുന്ന ഒരു അവസ്ഥയിലേക്ക് മാറിയിട്ട്. അത്രമേൽ ഒരിക്കലും മറക്കാനാവാത്ത എന്തോ ഒന്ന് അവളുടെ ഭൂതകാലത്തിൽ സംഭവിച്ചിരുന്നു. അതിന്റെ ഓർമ്മകൾ അവൾ എപ്പോഴും നോവിക്കുന്ന തരത്തിൽ നിറങ്ങളുടെ രൂപത്തിലും അക്ഷരങ്ങളുടെ രൂപത്തിലും ചിത്രങ്ങളുടെ രൂപത്തിലും അവളെ നിരന്തരം ഓർമിപ്പിച്ചു കൊണ്ടേയിരുന്നു… ഒടുവിൽ ഇന്നവൾ സ്വയം അത് തിരിച്ചറിഞ്ഞിരിക്കുന്നുവെങ്കിൽ അവളുടെ നാശം കാത്തിരുന്ന പലരുടെയും നാശത്തിന് മുന്നോടിയായി ട്ടുള്ള ഒരു തിരിച്ചറിവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

 

കൂട്ടത്തിലിരുന്ന് ഒറ്റപ്പെടുത്തുക!

 

വലിയ തറവാട്ടിലുള്ള ഒരു കുട്ടിയായി ജനിച്ചിട്ടും സ്വന്തം ചോരയാലും ബന്ധുക്കളാലും പലതരത്തിലുള്ള ഒറ്റപ്പെടുത്തൽ തന്നെയാണ് കുഞ്ഞുനാൾ തൊട്ട് കൊച്ചുദുർഗ അനുഭവിച്ചു വളർന്നത്….

സ്വന്തം മുത്തശ്ശൻ സ്നേഹം മാത്രമായിരുന്നു അവൾക്ക് അവളുടെ ഓർമ്മച്ചെപ്പിൽ സ്നേഹത്തിന്റെ പര്യായമായി സൂക്ഷിക്കാൻ ഉണ്ടായിരുന്നത്. ഒരുപാട് മക്കളുള്ള ആ വൃദ്ധന് പേരമകളായി ദുർഗ ജനിച്ചപ്പോൾ ജനനത്തോടെ തനിക്ക് നഷ്ടമായ തന്റെ മകളുടെ പുനർജന്മമാണ് ഇവളുടെ ജന്മം എന്ന് സ്വന്തം സുഹൃത്തായ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ പ്രവചനം കൂടിയായപ്പോൾ പിന്നീടങ്ങോട്ട് വൃദ്ധന് ജീവിക്കാനുള്ള ഒരു പ്രേരണ ദുർഗ മാത്രമായിരുന്നു.

 

ആ ഒരു പ്രവചനത്തോടുകൂടി തന്നെ അവളുടെ ചുറ്റിലുമുള്ള എല്ലാ ബന്ധുക്കളെയും ശത്രുക്കൾ ആക്കി മാറ്റാൻ സാധിച്ചു എന്നതാണ് ഏറ്റവും സന്തോഷമുള്ള ഒരു മറ്റൊരു കാര്യം..

 

സ്വന്തം പ്രായത്തിലുള്ള കുട്ടികളെ അവരുടെ മാതാപിതാക്കളും മറ്റുള്ളവരും വളരെ മനോഹരമായ താലോലിക്കുമ്പോഴും പുന്നാരിക്കുമ്പോഴും കൊതിയോടെ നോക്കി നിന്ന ദുർഗയ്ക്ക് ആശ്വാസത്തിലെ തലോടൽ മുത്തശ്ശനായജഗന്നാഥന്റെ അടുത്തുനിന്ന് മാത്രമേ ലഭിച്ചുള്ളൂ.അതുകൊണ്ടുതന്നെ അവളുടെ ലോകം മൊത്തവും മുത്തച്ഛന്റെ ചുറ്റും കൂടിയായി. നിറങ്ങളും അക്ഷരങ്ങളും മാത്രമായി അവളുടെ കൂട്ടുകാർ.

 

മറ്റുള്ളവർക്കും കൂടെ അവകാശപ്പെടുന്ന സ്വത്ത് വകകൾ കൂടെ കിളവൻ ദുർഗയ്ക്ക് നൽകുമോ എന്നുള്ള പേടിയിൽ അവരെല്ലാം കൂടുതൽ കൂടുതൽ അവളെ ഒറ്റപ്പെടുത്താനും വെറുക്കാനും ഉള്ള സമയം വിനിയോഗിച്ചു.

ചെയ്തതും ചെയ്യാത്തതുമായ പല കുറ്റകൃത്യങ്ങളും പല അപരാധങ്ങളും അവളുടെ മേൽ ദിനംപ്രതി അവർ ചെലുത്തി കൊണ്ടേയിരുന്നു. അപ്പോഴെല്ലാം പൊട്ടിക്കരയുന്ന ദുർഗ്ഗയ്ക്ക് മോള് വിഷമിക്കേണ്ട മുത്തശ്ശൻ കൂടെയുണ്ട് എന്നുള്ള ഒരു ധൈര്യം മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്.

 

എങ്ങനെയെങ്കിലും ദുർഗയുടെ നാശം കാണണമെന്ന് ശാഠ്യം പിടിച്ച ആളുകൾക്ക് മുന്നിൽ എന്റെ കുഞ്ഞിനെ എങ്ങിനെ സംരക്ഷിക്കും എന്നോർത്ത് ആദിപൂണ്ട ഒരു പാവം വൃദ്ധന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ…

 

അതെ കൊച്ചു ദുർഗ കുഞ്ഞിപ്പെണ്ണിൽ നിന്നും വലിയ പെണ്ണായി മാറിയിരിക്കുന്നു… ആ മാറ്റത്തിൽ ഏറ്റവും കൂടുതൽ പിടഞ്ഞതും ആ വൃദ്ധ മനസ്സ് തന്നെയാണ്.

 

കൂടുതൽ നിറമുള്ള സ്വപ്നങ്ങൾ ഒന്നും കാണാൻ ദുർഗ്ഗ ശ്രമിച്ചിരുന്നില്ല, അവൾക്ക് ഏറ്റവും സന്തോഷം ഉണ്ടായിരുന്നത് അവളുടെ കൊച്ചു ലോകമായ അവളും മുത്തച്ഛനും മാത്രം അടങ്ങിയ കുഞ്ഞു ലോകമായിരുന്നു. അവിടം അവളുടെ മുത്തച്ഛന്റെ സന്തോഷത്തേക്കാൾ വലുത് അവൾക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് മുത്തശ്ശൻ അവളുടെ വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോഴും യാതൊരു എതിർപ്പും കൂടാതെ അവൾ അതിനു തലകുലുക്കി സമ്മതിച്ചത്.

 

പെണ്ണുകാണലും കല്യാണവും എല്ലാം നടന്നു. ആരാലും കൊതിക്കുന്ന തരത്തിൽ മനോഹരിയായി നവ വധുവിനെപ്പോലെ സർവ്വാഭരണ അലങ്കാരത്താൽ തന്നെ മുത്തശ്ശൻ അവളെ വരന്റെ ഗൃഹത്തിലേക്ക് യാത്രയയച്ചു. തന്റെ കണ്ണടയും മുൻപേ അവളെ മറ്റാരെങ്കിലും കയ്യിൽ പിടിച്ചേൽപ്പിക്കണം എന്ന് മാത്രമായിരുന്നു ആ മനുഷ്യൻ ഉണ്ടായിരുന്നത്.

 

ആരും കൊതിക്കുന്ന സൗന്ദര്യവും സ്വഭാവവും സമ്പത്തും എല്ലാം ഉണ്ടായിട്ടും അരുണിന്റെ വീട്ടുകാർക്ക് അവൾ വെറുമൊരു പുഴു മാത്രമായിരുന്നു. അതുകൊണ്ട് മാത്രമായിരുന്നില്ലേ കെട്ടിയ പെണ്ണിനെ നിർദ്ധക്ഷ്യണ്യം മെറിറ്റൽ റേപ്പിന് വിധേയ ആക്കിയിട്ട് പോലും ഒരക്ഷരം മിണ്ടാതെ സ്വന്തം മകനെ സപ്പോർട്ട് ചെയ്ത കുടുംബം.

പാതി കൊന്നിട്ട അവളെ കണ്ട് നെഞ്ചുപൊട്ടി അവളുടെ ആകെയുള്ള സംരക്ഷണ കവചമായ മുത്തശ്ശനും അവളെ വിട്ടു പോയി…

പിന്നീട് ആർക്കുവേണ്ടി എന്തിനുവേണ്ടി…. ജീവിക്കണം എന്ന ചിന്തയോടെയാണ് ഹോസ്പിറ്റൽ ദുർഗ പുറത്തേക്ക് ഇറങ്ങിയത്. പ്രതീക്ഷിച്ച പോലെ തന്നെ അവളെ കൂടെ കൂട്ടുവാൻ ആരും ഉണ്ടായിരുന്നില്ല. സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും.

 

പറയത്തക്ക സുഹൃത്തുക്കൾ ഒന്നുമുണ്ടായിരുന്നില്ലല്ലോ….! ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയെങ്കിലും കാലുകൾ മുന്നോട്ടേയ്ക്ക് ചലിച്ചില്ല. മുന്നിലേക്ക് നോക്കുമ്പോൾ ഇരുണ്ട അന്ധകാരം അവളെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി. വഴികൾ ഒന്നും തെളിയാത്തതുപോലെ… കുറച്ചുനേരം ആ ഹോസ്പിറ്റലിലെ വരാന്തയിൽ തന്നെ ഒരു ബെഞ്ചിൽ അവൾ ചാരിയിരുന്നു.

 

കണ്ണുകൾ അടച്ച് എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല. കൺഫോണുകളിലൂടെ ഉരുണ്ട് വീഴുന്ന കണ്ണുനീർത്തുള്ളികൾ പോലും അറിയുന്നുണ്ടായിരുന്നില്ല എത്രമാത്രം അനിയന്ത്രിയമായിട്ടാണ് ഞങ്ങൾ അവളുടെ കവിളിനെ നനച്ചുകൊണ്ട് ഒഴുകിക്കൊണ്ടിരിക്കുന്നത് എന്ന്…

 

ആരോ ഒരാൾ അവളുടെ ഷോൾഡറിൽ കൈ വെച്ചപ്പോഴാണ് ദുർഗ്ഗ ഞെട്ടി ഉണർന്നത്. അത് മറ്റാരുമായിരുന്നില്ല അവളെ പരിശോധിച്ച ഡോക്ടർ വിമൽ ആയിരുന്നു.

 

” നീണ്ട ആശുപത്രി വാസം കഴിഞ്ഞ് ഇന്നല്ലേ ദുർഗ ഡിസ്ചാർജ് ആയത്..? ഇത്രയും ദിവസം ഇവിടെ നിന്നിട്ടും ദുർഗക്ക് ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല… തന്നെ കൂട്ടിക്കൊണ്ടു പോകാൻ ആരും വന്നിട്ടില്ല! ”

 

” പറയത്തക്ക ബന്ധങ്ങൾ എനിക്കില്ല ഡോക്ടർ.. ”

 

” അപ്പോൾ ഈ കഴുത്തിൽ കിടക്കുന്ന താലിയുടെ അവകാശിയോ… ”

 

“ഹമ് ആ അവകാശി കാരണമല്ലേ ഇത്രയും ദിവസം എനിക്ക് ഇവിടെ കിടക്കേണ്ടിവന്നത്…”

 

“മനസ്സിലായില്ല..!

 

“എന്നെ അതിക്രൂരമായി ബലാൽസംഗം ചെയ്തത് താലിയുടെ അവകാശിയാണെന്ന്…”

 

ഞെട്ടലോടെ വിമൽ കുറേനേരം സ്തംഭിച്ചു നിന്നു…

 

” ദുർഗ ഇനി എങ്ങോട്ടാണ് പോകുന്നത്? ”

 

” മുന്നിട്ടേക്കുള്ള വഴികളെല്ലാം കറുത്തു കനം പിടിച്ചു നിൽക്കുകയാണ്… കനത്ത അന്ധകാരമാണ് ഡോക്ടർ എന്നെ മാടിവിളിക്കുന്നത്…. എനിക്ക് മുന്നോട്ടേക്കുള്ള വഴികൾ ഒന്നുമറിയില്ല.. അങ്ങനെ എന്നെ പ്രതീക്ഷിക്കുന്ന ആരും തന്നെ ഇല്ല ഈ ലോകത്ത്… ഒരുപക്ഷേ മരണത്തിന് മാത്രമായിരിക്കും ഇനി എന്നെ സഹായിക്കാൻ കഴിയുക.. അതുകൊണ്ടല്ലേ ആകെ കൂടെയുണ്ടായിരുന്ന എന്റെ അത്താണിയായ എന്റെ മുത്തശ്ശന് മരണം കൊണ്ടുപോയത്… അതെ ഞാനും ചാവണം… പാഴ്ജന്മമായ എന്റെ ഈ ജന്മം കൊണ്ട് ആർക്കും ഇനി ഒരു ഉപകാരവും ഇല്ല…. ”

 

” ദുർഗ ഇനി ഒരക്ഷരം സംസാരിക്കരുത്… മരണത്തോട് മല്ലടിച്ച തന്നെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചത് ഞാനാണെങ്കിൽ ഇനി ഒരു മരണത്തിനും തന്നെ വിട്ടുകൊടുക്കാൻ തൽക്കാലം ഞാൻ ഉദ്ദേശിച്ചിട്ടില്ല… ദുർഗയുടെ ഒരു കാര്യവും എനിക്ക് വ്യക്തമായി അറിയില്ല.. ആദ്യം ഇയാൾ ഒന്ന് കൂൾ ആവു… വിശദമായി നമുക്ക് പിന്നെ സംസാരിക്കാം… വിരോധമില്ലെങ്കിൽ എന്റെ കൂടെ വരാം. ഒരു സുഹൃത്തായി എന്നെ കാണാം. എനിക്കിവിടെ ഒരു ഫ്ലാറ്റ് ഉണ്ട്. തനിക്ക് സ്വസ്ഥമായിരിക്കാൻ അവിടെ ഒരു മുറിയുമുണ്ട്. വിശ്വാസമുണ്ടെങ്കിൽ എന്റെ കൂടെ വരണം…. ”

 

ദുർഗ വിമലിനെ തന്നെ നോക്കി നിന്നു…

 

“ജീവിതം നഷ്ടപ്പെട്ട എനിക്ക് വീണ്ടും ഒരു ജീവിതം നൽകി ഇനിയെന്ത് എന്ന് ചോദ്യം മനയിലേക്ക് വീണ്ടും എന്നെ തള്ളിവിട്ട ആളാണ് നിങ്ങൾ….ആ എനിക്കിനി മുന്നോട്ടേക്ക് എന്തായാലും കണക്കാണ്… ഞാൻ വരുന്നു..”

 

പിന്നീടങ്ങോട്ട് വിമലും ദുർഗ്ഗയും നല്ല സുഹൃത്തുക്കൾ ആയി മാറി..

തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു ഡയറി എന്നപോലെ അവൾ വിമലിനു മുൻപിൽ വിവരിച്ചു. നല്ലൊരു കേൾവിക്കാരനായി വിമൽ അവൾക്ക് കൂടെയുണ്ടായിരുന്നു.

 

വിട്ടുകൊടുക്കൽ മാത്രമല്ല ജീവിതം നേടിയെടുക്കൽ കൂടെയാണ് എന്നുള്ളത് വിമൽ അവൾക്ക് പഠിപ്പിച്ചു കൊടുത്തു. അവന്റെ ഉറ്റ സുഹൃത്ത് അഡ്വക്കേറ്റ് കൃഷ്ണേന്ദു മുഖാന്തരം അരുണിനെതിരെ ദുർഗ കേസ് കൊടുത്തു. ഹോസ്പിറ്റലിലെ തെളിവുകൾ എല്ലാം എടുത്ത് മെറിറ്റൽ റേപ്പിന് വിധേയ ആക്കിയ സംഭവത്തോട് കൂടി കോടതി നഷ്ടപരിഹാരവും വിവാഹമോചനവും അരുണിന് തടവു ശിക്ഷയും വിദിച്ചു.

 

അതോടെ തീർന്നില്ല…

 

തന്റെ മരണത്തിനു മുൻപാകെ ദുർഗയുടെ മുത്തശ്ശൻ അയാളുടെ സ്വത്തു വകകൾ എല്ലാം ദുർഗയുടെ പേരിലേക്ക് ഇഷ്ടദാനം എഴുതിവച്ചിരുന്നു. അതൊന്നും ദുർഗയെ അറിയിക്കാതെ അവളുടെ ബന്ധുക്കൾ അനുഭവിച്ചു വരികയായിരുന്നു. അവരിൽ നിന്നും കൃഷ്ണേന്ദു അവൾക്ക് അർഹമായതെല്ലാം നേടിയെടുത്തു കൊടുത്തു. അവരിൽ നിന്നെല്ലാം അവൾ അത് പിടിച്ചു വാങ്ങി. മുൻപ് വെറുതെ ശപിച്ചിരുന്നവർക്കെല്ലാം അവരെയെല്ലാം തെരുവിലേക്ക് ഇറക്കി എന്നെ പേരിൽ ഒരു കാരണത്തോട് കൂടെ ശപിക്കാനുള്ള അവസ്ഥയും ദുർഗ ഉണ്ടാക്കിക്കൊടുത്തു….

കഴുത്തിൽ കൊലവള്ളി പോലെ കുടുങ്ങിക്കിടന്നിരുന്ന ആ താലി പോലും അവൾ അറുത്തുമാറ്റി….

 

എന്തെല്ലാം നേടി എന്ന് പറഞ്ഞിട്ടും ഇപ്പോഴും വിമലിന്റെ ആ കൊച്ചു ഫ്ലാറ്റിൽ കഴിയാൻ തന്നെയാണ് ദുർഗ്ഗ ഇഷ്ടപ്പെട്ടത്…

 

അല്ലേലും ഒന്നുമല്ലാതെ മരണത്തെ തേടിപ്പോകാൻ ഒരുങ്ങിയപ്പോൾ, തിരികെ ജീവിതത്തിലേക്ക് വിളിച്ചു അവൾക്ക് അർഹമായതെല്ലാം നേടിക്കൊടുക്കാൻ സഹായിച്ച ആ മനുഷ്യനോളം കരുതൽ ഇനി ഒരാളിൽ നിന്നും അവൾക്ക് ലഭിക്കില്ല എന്നുള്ള ഉറപ്പായിരിക്കാം അവൾ ഈ തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കാൻ കാരണമായത്.

 

എങ്കിലും ഇടയ്ക്ക് എപ്പോഴും അസഹനീയമായ നോവുകൾ ഉണർത്തുന്ന ഓർമ്മകൾ അവളെ പലതരത്തിൽ തേടിയെത്തുന്നുണ്ട്…

 

ഈ സമയത്തിനിടയ്ക്ക് തന്റെ ജീവിതത്തിലേക്കും വിമൽ ദുർഗ ക്ഷണിച്ചുവെങ്കിലും…. കല്യാണം എന്നത് ഇന്നും അവളെ പേടിപ്പെടുത്തുന്ന ഒരു മാരകമായ ക്യാൻസർ ആണെന്ന് പറഞ്ഞ് അവൾ അതിൽ നിന്ന് ഒഴിഞ്ഞു…

 

എത്രയൊക്കെ സമയം എടുത്താലും വിമലിനുള്ളതാണ് ദുർഗ എന്നുള്ള പ്രതീക്ഷയിലാണ് അവൻ തന്റെ ദിവസങ്ങൾ തള്ളിനീക്കുന്നത്…

 

അതെ ഇന്ന് വായിച്ചുകൊണ്ടിരുന്നപ്പോൾ അസ്വസ്ഥമായ തന്റെ മനസ്സ് ഇത്രയും കാര്യങ്ങൾ ആലോചിച്ച് ഒന്നും കൂടെ ഓർമ്മിപ്പിച്ചപ്പോഴും ദുർഗ എന്നന്നേക്കുമായി ഒരു മോചനം ആഗ്രഹിക്കുകയായിരുന്നു…. അതെ ഇതിൽ നിന്നെല്ലാം ഒരു മോചനം ഇനി എനിക്ക് ലഭിക്കണമെങ്കിൽ എന്നെ സ്നേഹിക്കുന്ന ആളുകളുടെ മനസ്സ് കാണണം… തന്റെ ജീവിതം തന്നെ വിമലിന് അർഹതപ്പെട്ടതാണ്. ഇന്ന് ഞാൻ ഇവിടെ കഴിയുന്നതും ആ മനുഷ്യനെ മനസ്സു കാരണമാണ്. ഒരു ജീവിതം മറ്റൊരാളുടെ കൂടെ ജീവിച്ചു തീർക്കാൻ എത്രമാത്രം തന്നെ മനസ്സ് പാകപ്പെട്ടു എന്ന് അറിയില്ല… എങ്കിലും ഒരു മാറ്റം വേണം…

 

ഏറെനാളായി താൻ സ്വയം വിസ്മരിച്ച ആ പുഞ്ചിരി ഇന്ന് ദുർഗ്ഗയുടെ ചുണ്ടിൽ വിരിഞ്ഞു…

 

വിമലിന്റെ പ്രണയമെന്ന മഹാ മാന്ത്രികതയാണ് ഇന്നെനിക്ക് ജീവിക്കാനുള്ള പ്രചോദനം നൽകിയത് എന്ന് തിരിച്ചറിവായിരുന്നു ആ പുഞ്ചിരിക്ക് കാരണം… നശിഞ്ഞു കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് മുമ്പിൽ ജീവിച്ചു കാണിക്കുന്നതാണ് ഏറ്റവും വലിയ പ്രതികാരം. അതെ എന്നെ സ്നേഹിക്കുന്നവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കണം… അതിനോളം വലിയ മറുപടി ഇനി ഒരാൾക്കും നൽകാനില്ല….

 

എന്നത്തേയും പോലെ ആയിരുന്നില്ല അന്നത്തെ സായാഹ്നം…

 

വിമലിനെ കാത്ത് പുഞ്ചിരിച്ച മുഖത്തോടെ കാത്തിരിക്കുന്ന ദുർഗ.

 

ഇനിയങ്ങോട്ട് അവരുടേത് മാത്രമായ ജീവിതം…. 💓

 

ശുഭം

Leave a Reply

Your email address will not be published. Required fields are marked *