ഓയ്യെന്റെ മോനേ ! കിടു സാധനം… പെണ്ണെന്നു പറഞ്ഞാ അതാ പെണ്ണ് ! “

രചന: Kannan Saju

 

” എടാ.. ഉണ്ണീടെ വീട്ടില് മോളില് വാടകക്ക് വന്ന പുതിയ അമ്മായിനെ കണ്ടാ ! ” എന്തോ ലോകാത്ഭുതം കണ്ട ആവേശത്തോടെ അഖിൽ റിസ്വാനോട് പറഞ്ഞു

 

” ഇല്ല ! ” എന്തോ മഹാപാപം അറിയാതെ ചെയ്തു പോയ ഭാവത്തിൽ റിസ്വാൻ ബൈക്കിൽ നിന്നും എഴുന്നേറ്റു

 

” ഓയ്യെന്റെ മോനേ ! കിടു സാധനം… പെണ്ണെന്നു പറഞ്ഞാ അതാ പെണ്ണ് ! ”

 

” ശരിക്കും? ”

 

” ആട… ഒന്നര മസ്സായി വന്നിട്ട്…. ഞാൻ അറിഞ്ഞോ ഇമ്മാതിരി ഐറ്റം ആണെന്ന്.!!! ഹോ കണ്ടപ്പോൾ തന്നെ കോരി തരിച്ചു പോയി ! ”

 

അഖിലിന്റെ വാക്കുകൾ കെട്ടു റിസ്വാൻ കൊതിച്ചു പോയി….

 

വൈകുന്നേരം.

 

” ഞാൻ ഒരു സത്യം പറയട്ടെ.. വന്നേനെ മൂന്നിന്റെ അന്ന് ഞാൻ സെറ്റാക്കി ! ” ഉണ്ണി അല്പം നാണത്തോടെ പറഞ്ഞു…

 

” പോടാ… നീ വെറുതെ ഞങ്ങളെ കൊതിപ്പിക്കാൻ പറയുന്നതല്ലേ? ” അഖില് അത് സഹിക്കാനാവാതെ പറഞ്ഞു…

 

” അല്ലടാ… പുള്ളിക്കാരി ഒറ്റക്കല്ലേ ഉളളൂ.. ഭർത്താവ് ഗൾഫിലാണ്… അമ്മ ബാങ്കിൽ പോയി കഴിഞ്ഞാൽ പിന്നെ ഞാൻ മോളിലേക്കു ചെല്ലും.. ആദ്യം ഒരു മടി ആയിരുന്നു.. പിന്നെ അങ്ങ് സെറ്റാക്കി…

 

റിസ്വാൻ അത്ഭുദത്തോടെ അത് കേട്ടിരുന്നു.. പിന്നീട് വഴിയിൽ അവരെ കാണുമ്പോൾ എല്ലാം ഉണ്ണി വിശദീകരിച്ചു പറഞ്ഞ ആ കഥ അവനു ഓർമ്മ വന്നു..

 

” അതൊരു പോക്ക് കേസ്സാന്നട്ടോ എനിക്ക് തോന്നണേ… ഇല്ലെങ്കിൽ ഒറ്റയ്ക്ക് ഇങ്ങനെ വന്നു നിക്കുവോ? ” ഷിബുവിന്റെ കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ലോനപ്പൻ പറയുന്നത് റിസ്വാൻ ശ്രദ്ധിച്ചു..

 

” ആണോന്നോ… ഞാൻ അല്ലേ അവരുടെ ബാത്രൂം ടൈൽ ഇടാൻ പോയത്… ” ടൈൽ പണിക്കാരൻ പ്രഭാകരൻ നാണത്തോടെ പറഞ്ഞു.. എല്ലാവരുടെയും ശ്രദ്ധ പ്രഭാകരനിലേക്കു ആയി…

 

” എന്നിട്ടു? ” ലോനപ്പൻ അടുത്തേക്ക് ഇരുന്നു ചോദിച്ചു.. കമ്പിക്കഥകളെ വെല്ലുന്ന ഒരു കഥ അര മണിക്കൂർ എടുത്തു പ്രഭാകരൻ തട്ടി വിട്ടു..

 

അത് കേട്ടു റിസ്വാന് രോമാഞ്ചം വന്നു…

 

പിന്നീട് അവരെ കാണുമ്പോൾ തന്റെ വികാരങ്ങൾ നിയന്ത്രിക്കാൻ റിസ്വാൻ നന്നേ പാടു പെട്ടു….

 

നാട്ടിലെ ‘വികാരി’ കളുടെ നോട്ടം മുഴുവൻ അവളിലേക്ക്‌ വീണു…..

 

” റോസി ആന്റി ഉണ്ണി ഇല്ലേ ഇവിടെ? ”

 

അവളോടൊന്നു മുട്ടൻ ഉള്ള ശ്രമം റിസ്വാൻ തുടങ്ങി…

 

” ഇല്ല ”

 

മറ്റെന്തെങ്കിലും ചോദിക്കും മുന്നേ ബാൽക്കണിയിൽ നിന്നും റോസി അകത്തേക്ക് പോയി.

 

” തന്നോട് താല്പര്യം ഇല്ലെന്നു തോന്നുന്നു ” റിസ്വാൻ സ്വയം പറഞ്ഞു.. അവനു നിരാശ തോന്നി….

 

നാട്ടിൽ പരക്കെ പരക്കെ റോസി ആന്റി കാട്ടു തീ പോലെ പടർന്നു പിടിച്ചു… അതുവരെ കൗമാരക്കാരുടെ കണ്ണിലുണ്ണി ആയിരുന്ന റംസി താത്തയും രേഷ്മ ആന്റിയും ഓക്കെ ഫീൽഡ് ഔട്ട്‌ ആയി….

 

കുപ്പി പറക്കാൻ നടക്കുന്ന സുമേഷും അവരുടെ അടുത്തു ട്യൂഷൻ പഠിക്കാൻ പോയ നിസാമും വരെ അനുഭവ കഥകൾ പറഞ്ഞപ്പോൾ റിസ്വാന് സഹിക്കാൻ കഴിഞ്ഞില്ല….

 

കണ്ണുകൾ അടച്ചാൽ മനസ്സിൽ റോസി ആന്റിയുടെ മുഖം.. എങ്ങനെ എങ്കിലും അവരെ സെറ്റാക്കണം.. പക്ഷെ അതിനു സമയം എടുക്കും… എങ്കിൽ പിന്നെ അവരുടെ നഗ്നത ആദ്യം ആസ്വദിക്കാം.. റിസ്വാൻ മനസ്സിൽ ഉറപ്പിച്ചു…

 

അവൻ ഉണ്ണിയുടെ വീടിന്റെ സൻസൈഡിലൂടെ വലിഞ്ഞു കയറി അവരുടെ കുളിസീൻ കാണുവാനായി തയ്യാറായി നിന്നു… പക്ഷെ പറ്റുന്നില്ല.. ഒടുവിൽ തുറന്നു കിടക്കുന്ന ജനലരികിൽ വന്നു നിന്നു..

 

കുളികഴിഞ്ഞു തോർത്തിക്കൊണ്ടു നഗ്നയായി ഇറങ്ങി വരുന്ന റോസി ആന്റിയെ കണ്ടു അവൻ ഞെട്ടി…

 

” ഇതെന്താ മുകളിൽ പെണ്ണും താഴെ ആണും ! ” റിസ്വാൻ നെഞ്ചിൽ കൈ വെച്ചു താഴെക്കിരുന്നു..

 

” അപ്പൊ ഈ തെണ്ടികൾ ഇത്രയും നാളും പറഞ്ഞ കഥകൾ ഓക്കെ വെറുതെ ആയിരുന്നോ…? ” അവൻ സ്വയം ചോദിച്ചു

 

ഡ്രസ്സ് മാറി നിന്ന റോസിക്ക് ഫോൺ വന്നു

 

” ആ കഴിച്ചമ്മ…… ഇല്ല വിഷമൊന്നും ഇല്ല.. ഞാൻ ആരാണെന്ന സത്യം അറിഞ്ഞാൽ അവരെന്നെ ചിലപ്പോ ജീവിക്കാൻ സമ്മതിക്കില്ല.. ഇതിപ്പോ എന്റെന്നു രണ്ടണ്ണം കിട്ടിയതിന്റെ ചൊരുക്കിൽ പറഞ്ഞു നടക്കുന്നതല്ലേ.. പറയട്ടെ അമ്മ… പോക്ക് കേസ്സായിട്ടല്ലേ കാണു.. കാണട്ടെ.. അല്ലെങ്കിലും ഈ സൂക്കേടുള്ളവർ ഏതു പെണ്ണിനെ പറ്റിയാ പറയാത്തെ ”

 

ആരോ ബെല്ലടിച്ചു…

 

” അമ്മ ഞാൻ വിളിക്കാവെ

. ആരോ വന്നിട്ടുണ്ട്… ”

 

റോസി വാതിൽ തുറന്നു… ടൈൽ പണിക്കാരൻ പ്രഭാകരന്റെ ശബ്ദം കേട്ടു റിസ്വാൻ ഞെട്ടി

 

” മര്യാദക്ക് പൊട്ടി പോയ ടൈൽ മാറ്റിയിട്ടോ.. ആ പിന്നെ അന്നത്തെ പോലെ ബാത്റൂമിൽ ക്യാമറ വെക്കാനോ വല്ലോം നോക്കിയാ.. അന്ന് കിട്ടിയ അടി തനിക്കു ഓർമയുണ്ടല്ലോ? ”

 

” ഒണ്ടു ! ” പ്രഭാകരൻ കവിൾ അറിയാതെ പൊത്തി

 

” ദൈവമേ ഈ നാറിയൊക്കെ ഓരോന്ന് ഉണ്ടാക്കി പറഞ്ഞതായിരുന്നു… അപ്പൊ റംസി തത്തയെയും രേഷ്മ ആന്റിയെയും കുറിച്ചൊക്കെ ഈ നാറികൾ വെറുതെ പടച്ചു വിടുന്നതായിരിക്കും അല്ലേ… ” സ്വയം ഓരോന്ന് ചിന്തിച്ചു റിസ്വാൻ കണ്ടം വഴി ഓടി .

 

” നാട്ടിലെ പെണ്ണുങ്ങളെ പറ്റി, പ്രത്യേകിച്ചും കാണാൻ കൊള്ളാവുന്നതും, ഭർത്താവ് മരിച്ചതും, ഭർത്താവ് ഗൾഫിൽ ഉള്ളതും, സ്വാതന്ത്ര്മായി നടക്കുന്നവരും ഓക്കെ ആണെങ്കിൽ കിട്ടാത്ത മുന്തിരിക്കു പുളി കൂടുതൽ ആയിരിക്കും…

 

ഇവരെ കുറിച്ച് കുല്സിതന്മാർ പറഞ്ഞു നടക്കുന്ന കഥകളിൽ ഭൂരി ഭാഗവും നുണ ആയിരിക്കും… ചില യഥാർത്ഥ സംഭവങ്ങളും ഉണ്ടായേക്കാം.. ഉണ്ടങ്കിലും ഇല്ലെങ്കിലും ഒരു പെണ്ണിനെ പറ്റി മോശം പറയുന്നത് കേട്ടാൽ വിശ്വസിക്കാതെ ഇരിക്കുക.. പരമാവധി അവരെ പറയാൻ അനിവാദിക്കാതെ ഇരിക്കുക.. ! “

Leave a Reply

Your email address will not be published. Required fields are marked *