മൂന്നു മാസത്തെ റിലേഷനല്ലേ നമ്മൾ തമ്മിലുള്ളൂ.. ഡിവോഴ്സ് ങ്കിൽ ഡിവോഴ്സ്….”

അറിയുന്നതിനോളം

 

(രചന: Unni K Parthan)

 

“എനിക്ക് ഡിവോഴ്സ് വേണം..”

ശില്പയുടെ വാക്കുകൾ കേട്ട് സൂരജിന്റെ നെഞ്ചോന്നു പിടഞ്ഞു…

 

“അതിന് മാത്രം ഇവിടെ ഇപ്പൊ ന്താ ണ്ടായേ…”

സൂരജ് ചോദിച്ചു….

 

“കെട്ടി കൊണ്ട് വന്നപ്പോൾ ഞാൻ കരുതിയില്ല..

നിങ്ങൾക്ക് വേണ്ടത് ഒരു ഹോം നഴ്സിനെയാണെന്ന്…”

എടുത്തടിച്ചുള്ള മറുപടി കേട്ട് സൂരജ് തല താഴ്ത്തി…

 

“ന്തേ ഒന്നും പറയാനില്ലേ…”

 

“ഞാൻ ന്ത്‌ പറയാനാണ്…

ഇങ്ങനെയൊരു ചിന്ത നിന്നിലുണ്ട് ന്ന് എനിക്കറിയില്ലായിരുന്നു…

വെറും മൂന്നു മാസത്തെ റിലേഷനല്ലേ നമ്മൾ തമ്മിലുള്ളൂ..

ഡിവോഴ്സ് ങ്കിൽ ഡിവോഴ്സ്….”

സൂരജിന്റെ മറുപടി കേട്ടു ശില്പ ഞെട്ടി..

 

“സൂരജേട്ടാ…”

ശില്പ പതിയെ വിളിച്ചു..

 

“മ്മ്…”

സൂരജ് മൂളി…

 

“ശരിക്കും പറഞ്ഞതാണോ..”

ശബ്ദം നേർത്തിരുന്നു ശില്പയുടെ…

 

“മ്മ്…

അമ്മയും അച്ഛനുംമില്ലാതെ ജീവിതം തുടങ്ങിയിട്ട് വർഷം ഇരുപത്തഞ്ചു കഴിഞ്ഞു…

പെരുവഴിയിൽ അലഞ്ഞു നടന്ന എന്നേ

അന്ന് മുതൽ എടുത്തു വളർത്തി…

ഈ നിലയിലാക്കിയതാണ്..

ഊരും പേരുമാറിയാതേ എന്നോ ഞാൻ അമ്മേ എന്ന് വിളിച്ചു പോയ…

ഈ അമ്മ..

ഞാൻ വിവാഹത്തിന് മുന്നേ എല്ലാം തുറന്നു പറഞ്ഞിട്ടുമുണ്ട്…

അതെല്ലാം അറിഞ്ഞു കൊണ്ടാണ്..

താനും തന്റെ വീട്ടുകാരും ഈ വിവാഹത്തിന് സമ്മതിച്ചതും..

പക്ഷേ വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മക്ക് ഒരു ആക്സിഡന്റ് ഉണ്ടായി..

ഇരു കാലുകളും ഒടിഞ്ഞു..

ആറു മാസത്തെ ബെഡ് റസ്റ്റ്‌ പറഞ്ഞു..

പക്ഷേ..

ഞാൻ കരുതി നീ അമ്മയെ പൊന്ന് പോലെ നോക്കുമെന്ന്..

 

പക്ഷേ നിനക്ക്

ഹണിമൂൺ നഷ്ടപെട്ട വിഷമം…

ബന്ധു വീടുകളിൽ വിരുന്നിനു പോകാൻ കഴിയാത്ത വിഷമം..

അങ്ങനെ അങ്ങനെ..

ഓഫിസിൽ നിന്നു വരുമ്പോൾ പരാതി കെട്ടുകൾ മാത്രം അഴിച്ചിടുന്ന ഒരു ഭാര്യ..

 

അന്നേരം…

എന്നേ നോക്കി കണ്ണ് നിറയുന്ന ഈ അമ്മയുടെ നെഞ്ച് പൊള്ളുന്നത് എനിക്കറിയാം…

ഞാൻ ഇങ്ങനെ തളർന്നു പോയത് കൊണ്ട് എന്റെ മക്കളുടെ നല്ല ജീവിതം ദുരിതമായിലോ ന്ന് പറയാതെ പറയുന്നത് ഞാൻ അറിയുന്നു

അത് അറിയാതെ നീ…

ഇപ്പൊ പറഞ്ഞ ഒരു വാക്ക് ണ്ട് ലോ…

ഹോം നേഴ്‌സ്..

ആ വാക്കിന്റെ മഹത്വം പോലും കളയുന്ന നിന്റെ ജൽപ്പനം..

ഇനി വേണ്ട ആ വാക്ക്…

ഞാൻ ഒപ്പിടാൻ തയ്യാറാ…

നീ പറയുന്ന ഏതു പേപ്പറിലും..”

അതും പറഞ്ഞു സൂരജ് പുറത്തേക്ക് നടന്നു…

*********************************

 

“അമ്മേ…

ഒന്നുടെ നടന്നു നോക്കിയാലോ മ്മക്ക്..”

ശില്പ ജാനകിയെ താങ്ങി പിടിച്ചു കൊണ്ട് ചോദിച്ചു..

 

“വേണോ..

മോള് പറഞ്ഞാൽ അമ്മ നടക്കും..”

 

“മ്മ്..

ഞാൻ സൂരജേട്ടനോട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ ഇന്ന് പുറത്തു ഇച്ചിരി ദൂരം നടക്കാൻ പോകും ന്ന്..”

ജാനകിയെ ചേർത്ത് പിടിച്ചു ശില്പ…

 

“ഉവ്വോ…

എന്ന അമ്മ റെഡി…”

ജാനകി ചിരിച്ചു…

 

“അമ്മയെ ഞാൻ വല്ലാതെ സ്നേഹിച്ചു പോകുന്നു…ഇപ്പൊ..”

തോളിലേക്ക് ചാരി ശില്പ പറയുന്നത് കേട്ട് ജാനകിയുടെ ഉള്ളൊന്നു പിടഞ്ഞു…

 

“അറിയാൻ വൈകുന്ന ഇഷ്ടങ്ങൾക്ക്…

ഇന്നലേകളുടെ ചില തിരിച്ചറിവുകൾ നൽകുന്ന പാഠം അത് എത്ര വലുതാണ് ല്ലേ…”

ജാനകിയെ ചേർത്ത് പിടിച്ചു പറയുമ്പോൾ ശില്പയുടെ മിഴികളിൽ നനവ് പടർന്നിരുന്നു…

 

ശുഭം…

Leave a Reply

Your email address will not be published. Required fields are marked *