അവർക്കു ഒന്ന് തൊട്ടും തലോടിയും ഇരിക്കാൻ ഒരാൾ… പിന്നെ അവർക്കു ഇഷ്ടമുള്ള ചിലതു നമ്മൾ അങ്ങ് ചെയ്തു കൊടുക്കണം

ശാരി

(രചന: സൂര്യ ഗായത്രി)

 

മോളുടെ ഫീസ് അടക്കാനുള്ള പൈസ അച്ഛൻ എങ്ങനെ എങ്കിലും അയച്ചു തരാം… മുതലാളിയോട് ചോദിച്ചിട്ടുണ്ട്… നാളെ തന്നെ എത്തിക്കാം……

 

അച്ഛന്റെ ബുദ്ധിമുട്ട് അറിയാഞ്ഞിട്ടല്ല…. ഇവിടെ ഹോസ്റ്റൽ ഫീസ്‌ മെസ്സ് ഫീസ്‌ ഒക്കെ കൊടുക്കണം…

 

അച്ഛന് അറിയാം മോളെ ഉടനെ ശെരിയാക്കാം…

 

സുരൻ ഫോൺ താഴെ വച്ചു നെടുവീർപ്പിട്ടു…….

 

ന ഴ് സിംഗ് പഠിക്കുകയാണ് സുരന്റെ മോള്….. ഈ കൊല്ലം കൂടി ഉണ്ട് അതു കഴിഞ്ഞാൽ രക്ഷപെട്ടു.

 

അവളുടെ ആഗ്രഹം ആയിരുന്നു നേ ഴ്സ് ആകണം എന്നത്……

 

ഇല്ലാത്ത പൈസ ചിലവാക്കിയാണ് മോളുടെ പഠിത്തം എങ്ങനെ എങ്കിലും മുന്നോട്ടു കൊണ്ട് പോകുന്നത്….

 

എന്റെ ശാരി നീ എന്തിനാ പെണ്ണെ നിന്റെ അച്ഛനെ വിളിച്ചു കാശ് ചോദിക്കുന്നെ… കാശുണ്ടാക്കാൻ ഏറ്റവും എളുപ്പം പണി ഞാൻ എത്രയോ തവണ പറഞ്ഞു തന്നതാ…

 

അപ്പോൾ നിനക്കതു കേൾക്കാൻ വയ്യ… എടി ഇപ്പോൾ നമ്മൾ ജീവിതം എൻജോയ് ചെയ്യണം… എന്നെ കണ്ടോ..

 

ഞാൻ നിന്നെപ്പോലെ ആദ്യമൊക്കെ വീട്ടിൽ വിളിച്ചു മെസ്സ് ഫീസും ഹോസ്റ്റൽ ഫീസും ഒക്കെ ചോദിച്ചിരുന്നു…. അപ്പൻ ആരോടെങ്കിലും കടം വാങ്ങി ഒക്കെ അയക്കുമായിരുന്നു…

 

പിന്നെ പിന്നെ ലേറ്റ് ആകാൻ തുടങ്ങിയപ്പോൾ മെട്രന്റെ വീർത്ത മുഖം കാണണം അങ്ങനെ ഈ ഹോസ്റ്റലിൽ തന്നെയുള്ള ഒരു സീനിയർ ആണ് എന്നെ ആ ആന്റിക്ക് പരിചയ പെടുത്തിയത്…

 

ആദ്യം കേട്ടപ്പോൾ എനിക്കും വല്ലാത്ത വിഷമം ആയിരുന്നു പിന്നെ ഇപ്പോൾ കയ്യിൽ നിറയെ കാശ്…..

 

ആവശ്യത്തിന് ഡ്രസ്സ്‌, പുതിയ മൊബൈൽ ഫോൺ, പുറത്തു നിന്നും ഭക്ഷണം…. ആരുടെ മുന്നിലും ഒന്നിലും കൈനീട്ടേണ്ട……..

 

ഒരു മണിക്കൂർ ചിലവാക്കിയാൽ മതി…. ഡിമാൻഡ് കൂടുതൽ ആണെടോ…. അവർക്കു ഒന്ന് തൊട്ടും തലോടിയും ഇരിക്കാൻ ഒരാൾ…

 

പിന്നെ അവർക്കു ഇഷ്ടമുള്ള ചിലതു നമ്മൾ അങ്ങ് ചെയ്തു കൊടുക്കണം അത്രേം മതി… നമ്മൾക്ക് കാശും കിട്ടും അവരുടെ കാര്യവും നടക്കും…….

 

ഫിസിക്കൽ റിലേഷൻ പറ്റില്ലെന്ന് ആദ്യമേ പറഞ്ഞാൽ മതി…….

 

ഇതൊക്കെ ഇപ്പോൾ എല്ലായിടത്തും നടക്കുന്നുണ്ട് ശാരി… നീ ഇത് ഏതു ലോകത്താണ് ജീവിക്കുന്നത്…….

 

ഈ ഹോസ്റ്റലിലെ ഒട്ടു മിക്ക കുട്ടികളും ഈ പണി ചെയ്യുന്നുണ്ട്…. ഇതിൽ ഒന്നും ഇപ്പോൾ ഒരു തെറ്റും ഇല്ലെടി…………

 

ശാരി സോഫി പറയുന്നത് കേട്ടു വായും തുറന്നിരുന്നു……

 

സോഫിയും രണ്ട് കൂട്ടുകാരിയും പതിവുപോലെ ബാഗുമായി പുറത്തേക്കു ഇറങ്ങി…. ഹോസ്റ്റലിന്റെ കുറച്ചു മുന്നിൽ അവരെയും കാത്തു ഒരു വാഹനം പാർക്ക്‌ ചെയ്തിരുന്നു….

 

സോഫിയെയും കൂട്ടരെയും കൊണ്ട് ആ വാഹനം ഒരു പഴയ ഹോട്ടലിന്റെ മുന്നിൽ ചെന്നു നിന്നു..

 

കൂടെയുള്ളവർക്കു പിന്നാലെ സോഫിയും ഫ്രണ്ട്‌സും ഇറങ്ങി….. മൂന്നുപേരെയും മൂന്ന് മുറിയിലേക്ക് ഇരുത്തി………

 

കുറച്ചു കഴിഞ്ഞതും ഓരോ മുറിയിലേക്കും ഓരോ ആൾക്കാരായി വന്നു….. സോഫിയുടെ മുറിയിലേക്ക് ഏകദേശം അൻപതു വയസു പ്രായം ഉള്ള ഒരു ആൾ ആയിരുന്നു….

 

അയാളുടെ കൂടെ ഏകദേശം അര മണിക്കൂർ ചിലവഴിച്ചു മടങ്ങുമ്പോൾ സോഫിയുടെ കയ്യിൽ അഞ്ഞൂറിന്റെ ഏതാനും നോട്ടുകൾ അയാൾ വച്ചുകൊടുത്തു….

 

മറ്റു രണ്ടുപേരെയും കൂട്ടി സോഫി ഹോട്ടലിൽ നിന്നും ഇറങ്ങി വണ്ടിയിൽ കയറി. തിരികെ ഹോസ്റ്റലിൽ എത്തുമ്പോൾ… മൂന്നുപേരുടെയും കൈ നിറയെ ഒരുപാട് കവറുകൾ ഉണ്ടായിരുന്നു…….

 

റൂമിൽ എത്തിയ സോഫിയേ ശാരി നോക്കി അവൾക്കു ഒരു ചിരി സമ്മാനിച്ചു സോഫി വാഷ് റൂമിലേക്ക് കയറി… കുളിച്ചു ഫ്രഷ് ആയി വന്നു……

 

പാക്കറ്റിൽ നിന്നും രണ്ട് പൊതി പുറത്തേക്കു എടുത്തു… അതിൽ നിന്നും വരുന്ന മണം ആ മുറിയിൽ നിറഞ്ഞു….

 

സോഫി ഒരു പൊതി ശാരിയുടെ നേരെ നീട്ടി……..

 

ശാരി അത്‌ വാങ്ങാൻ കൂട്ടാക്കിയില്ല… സോഫി നിർബന്ധിച്ചു അത്‌ അവളുടെ കയ്യിൽ വച്ചു കൊടുത്തു………

 

വിശപ്പും….. ബിരിയാണിയുടെ മണവും ഒക്കെ ആയപ്പോൾ ശാരി അതുകഴിക്കാൻ തുടങ്ങി……. രണ്ടുപേരും കഴിച്ചു കഴിഞ്ഞു………

 

ശാരി ഞാൻ ഒരു ചീത്തയാണ് എന്ന്‌ നീ വിചാരിക്കരുത്…. ഒരിക്കലും ഞാൻ മനഃപൂർവം വേണമെന്ന് കരുതി ചെയ്യുന്നതല്ല…. എന്റെ സാഹചര്യം എന്നെകൊണ്ട് ചെയ്യിക്കുന്നതാണ്….

 

ഈ ഹോസ്റ്റലിൽ നിന്നും ഞാൻ പാർട്ട്‌ ടൈം ആയി പല ജോലിയും ചെയ്തുനോക്കി പക്ഷെ അതിൽ നിന്നും ഒന്നും തികയില്ല…

 

ക്‌ളാസും ജോലിയും കൂടി ഒരുപാട് അഡ്ജസ്റ്റ് ചെയ്തു ആണ് മുന്നോട്ടു കൊണ്ട് പോയത്….

 

ക്ലാസ് ഒരുപാട് മിസ്സ്‌ ആയപ്പോൾ പിന്നെ ലീവ് എടുക്കേണ്ടി വന്നു… അപ്പോൾ പിന്നെ തുച്ഛമായ ശമ്പളത്തിൽ നിന്നും സാലറി കട് ആക്കും….

 

ഒടുവിൽ നിവർത്തി കേട് കൊണ്ടാണ് ഇതിൽച്ചെന്നു പെട്ടത്.. ഞാൻ ചെയ്യുന്നത് തെറ്റാണു….. ഞാൻ എന്നെ ന്യായീകരിക്കില്ല…. ഇപ്പോൾ തല്ക്കാലം എനിക്കിതാണ് ശെരി……..

 

അപ്പനോട് ഞാൻ പറഞ്ഞു എനിക്കുവേണ്ടി ഇനീ നാട്ടിൽ നിന്നും കാശ്കടം വാങ്ങി എനിക്കായി അയക്കേണ്ട എന്ന്‌……

 

ഒരിക്കൽ ഇതുപോലെ എനിക്ക് ഫീസ് അടക്കാനും മറ്റുമായി നാട്ടിലെ ബ്ലേഡ് കാരിൽ നിന്നും കടം വാങ്ങി ഒടുവിൽ പലിശ കൊടുക്കാൻ നിവർത്തി ഇല്ലാതെ ആയപ്പോൾ അയാൾ വീട്ടിൽ കയറി ബഹളം വച്ചു….

 

അനിയത്തിയെ കാശ് മുതലാക്കാൻ അയാളോടൊപ്പം വിടാൻ പറഞ്ഞു…….. കുറെ കഷ്ടപെട്ടാണ് അപ്പൻ ആ കാശു തിരിച്ചു അടച്ചത്…….

 

ഇവിടുത്തെ ആവശ്യം കൂടിക്കൂടി വന്നു…. അമ്മച്ചി നല്ല ചികിത്സാ കിട്ടാതെ ആണ് മരിച്ചത് അതുകൊണ്ട്.. അപ്പന് എന്നെ പഠിപ്പിച്ചു ഡോക്ടർ ആക്കാൻ ആയിരുന്നു ആഗ്രഹം..

 

പക്ഷെ അതിനു കഴിഞ്ഞില്ല അതാണ് ഞാൻ നഴ്സ് എങ്കിലും ആകണം എന്ന്‌ തീരുമാനം അപ്പന്റെ ആയിരുന്നു………..

 

ഒരിക്കൽ ഞാൻ അപ്പനോട് പറഞ്ഞു.. എനിക്ക് ഇവിടെ പാർട്ട്‌ ടൈം ജോലി കിട്ടി എന്ന്‌… പിന്നെ കുറെ നാൾ അങ്ങനെ പോയി..

 

ഒടുവിൽ ക്ലാസ് മുടങ്ങി ആവശ്യത്തിന് ശമ്പളം ഇല്ല… അങ്ങനെ ഞാൻ ഒരുപാട് ബുദ്ധിമുട്ടു അനുഭവിച്ചു…. അതിൽ പിന്നെ ആണ് ഇതിലേക്ക് വന്നത്……

 

ഇപ്പോൾ ഞാൻ ഓരോ ദിവസവും സങ്കടപെടുന്നുണ്ട്….. പക്ഷെ വേറെ വഴി ഇല്ല…ഇതിൽ നിന്നും പുറത്തേക്കു വരണം എന്ന്‌ ആഗ്രഹം ഉണ്ട് പക്ഷെ.. അതിനി നടക്കുമോ എന്നറിയില്ല….

 

ശാരി എല്ലാം കേട്ടു അങ്ങനെ ഇരുന്നു…….. അവൾ നേരെ മെട്രന്റെ മുറിയിൽ ചെന്നു….

 

എന്താണ്…. ഫീസുമായി വന്നതാണോ…..

 

മാഡം എനിക്ക് ഇവിടെ പഠിച്ചേ മതിയാകു… എനിക്ക് ഈ നഴ്സിംഗ് പഠനം പൂർത്തിയാക്കണം… വീട്ടിലെ അവസ്ഥ ബുദ്ധിമുട്ടാണ്….. ഇവിടെ എനിക്ക് പരിചയം ഒന്നുമില്ല…..

 

ശാരിയെ ഞാൻ എങ്ങനെ സഹായിക്കും… നല്ല കഴിവുള്ള പഠിക്കുന്ന കുട്ടിയാണ് ശാരി…

 

ഇവിടെ എനിക്ക് ഒരാൾക്കുമാത്രം ആയി ഇളവുകൾ ചെയ്യാൻ കഴിയില്ല….. മറ്റെന്തു സഹായം ആണ്….

 

മാം… ഇവിടെ അടുക്കളയിൽ ജോലി ചെയ്യുന്ന ചേച്ചി പോയില്ലേ… അതിനു പകരം ഞാൻ സഹായിക്കാം.. എനിക്ക് എല്ലാ ജോലിയും അറിയാം…..

 

ശാരി അത്‌ ശെരിയാവില്ല… മറ്റുകുട്ടികൾ അറിയുമ്പോൾ….

 

എനിക്കതിൽ വിഷമം ഒന്നുമില്ല മാം…. ഞാൻ കുറെ നേരത്തെ എഴുന്നേറ്റാൽ പോരെ… എല്ലാം നടക്കും.. എനിക്ക് പഠിക്കാനും സമയം കിട്ടും….. ആ ചേച്ചിക്ക് കൊടുക്കുന്ന ശമ്പളം എനിക്ക് തന്നമതി…..

 

ബാക്കി ജോലി ഞാൻ വൈകുന്നേരം വന്നതിനു ശേഷം തീർക്കാം…. അതിനു മാം സമ്മതിക്കണം…..

 

ഇപ്പോൾ ഇങ്ങനെയും ഉള്ള കുട്ടികൾ ഉണ്ടോ.. നാണക്കേട് കാരണം…. മാറി നിൽക്കുന്നവരാണ് ഇപ്പോൾ ഉള്ളവർ അവരുടെ മുന്നിൽ നിനക്ക് അഭിമാനത്തോടെ തല ഉയർത്തി നിൽക്കാം…

 

നിനക്കുബുദ്ധിമുട്ട് ഇല്ലെങ്കിൽ എനിക്ക് സമ്മതം ആണ്…. ഹോസ്റ്റലിലെ ഫീസും അത്യാവശ്യം എല്ലാം നടക്കാനുള്ളത് കിട്ടും….

 

മേട്രാന് അവളോട്‌ വല്ലാത്ത മതിപ്പു തോന്നി…

 

പിറ്റേന്ന് രാവിലെ സോഫി നോക്കുമ്പോൾ ശാരിയെ കാണുന്നില്ല.. കഴിക്കാൻ മെസ്സിൽ വരുമ്പോൾ അവൾ നിന്ന് വിളമ്പുന്നു… കുട്ടികൾ എല്ലാം അവളെ തന്നെ നോക്കി…

 

മേട്രൻ അപ്പോൾ അവിടെ എത്തി… നിങ്ങളുടെ കൂട്ടത്തിൽ ഉള്ള കുട്ടിയാണ് ശാരി..

 

അവൾക്കു പഠിത്തത്തിൽ ഉള്ള അഭിനിവേശം അത്‌ തന്നെയാണ് അവൾ ഇവിടെ ഇപ്പ്പോൾ നിങ്ങളുടെ മുന്നിൽ ജോലിക്കാരി ആയി നില്കുന്നത്…

 

സാമ്പത്തിക ബുദ്ധിമുട്ടു കാരണം അവൾക്കു ഫീസ് അടക്കാനും മറ്റുമുള്ള കാശ്…

 

അതിനുവേണ്ടി ആണ് അവൾ ഇവിടെ അടുക്കളയിൽ ഒരു ജോലിക്കാരി പോയാ ഒഴിവിൽ നിൽക്കാൻ തയ്യാറായത്…. കുട്ടികൾ അവളെ നോക്കി അടക്കം പറയാൻ തുടങ്ങി…..ഒടുവിൽ

 

എല്ലാപേരും നിറഞ്ഞ കയ്യടി നൽകി അവൾക്കു…അവളെ ചേർത്തു പിടിച്ചു..ശാരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി……

 

അപ്പോഴേക്കും കുറെ സീനിയർസ് അവളുടെ അടുത്തേക്ക് വന്നു.. താൻ എന്തിനാ കരയുന്നെ… തന്നോട് ഞങ്ങൾക്കിപ്പോൾ ബഹുമാനം തോന്നുവാ…

 

താൻ കരയാതെ തല ഉയർത്തി പിടിച്ചു അഭിമാനനത്തിൽ നിൽക്കണം….. ഇവിടെ ഉള്ള മറ്റാരേക്കാളും തല ഉയർത്തി നിൽക്കാൻ തനിക്കു മാത്രെ അവകാശം ഉള്ളു…..

 

നിങ്ങൾക്ക് മാതൃകയാക്കാൻ പറ്റിയ ഒരു വ്യക്തിത്വം ആണ് ശാരിയുടേത്….

 

മെട്രൻ അത്‌ പറയുമ്പോൾ തങ്ങളുടെ തെറ്റ് ഓർത്തു സോഫിയുടെയും കൂട്ടുകാരികളുടെയും മുഖം അപമാനഭാര്ത്താൽ താണ് പോയി…

Leave a Reply

Your email address will not be published. Required fields are marked *