ആൾക്ക് രണ്ട് പെഗ് അടിച്ചാൽ ഇത് വേണം…. ആ സമയം അടുത്ത് കിടക്കുന്ന കുഞ്ഞിന്റെ കാര്യം പോലും ചിന്തക്കില്ല… ഞാൻ പറഞ്ഞാലും ചെവി കൊള്ളില്ല…

(രചന: മിഴി മോഹന)

 

മുന്പിലെ കസേരയിൽ തല കുമ്പിട്ട് ഇരിക്കുന്ന പന്ത്രണ്ട് വയസ്കാരിയിലേക് പോയി എന്റെ കണ്ണുകൾ…അശ്രദ്ധമായ മറ്റൊരു ലോകത്ത് ആണ് അവൾ…

 

ഡോക്ടറെ.. നന്നായി പഠിച്ചു കൊണ്ടിരുന്ന കുട്ടി ആണ് ഇവൾ.. ഇപ്പോൾ അഹങ്കാരം ആണ് ഇവൾക്… “”

 

അവൾക് വലതു വശത്തു ഇരുന്ന അമ്മ ദേഷ്യം വാക്കുകളിൽ തീർക്കുമ്പോൾ എന്റെ കണ്ണുകൾ അവരിലേക് നീണ്ടു….ആ കൊച്ച് കുട്ടിയോടുള്ള അരിശം മുഴുവൻ അവരിൽ ഉണ്ടായിരുന്നു….””

 

ആ അമ്മയെയും കുറ്റം പറയാൻ കഴിയില്ല നന്നായി പഠിച്ചിരുന്ന ആക്റ്റീവ് ആയിരുന്ന മകൾ ഒരു സുപ്രഭാതത്തിൽ എല്ലാത്തിൽ നിന്നും ഉൾ വലിയുമ്പോൾ സ്വഭാവികമായും അവർക്ക് അങ്ങനെയല്ലേ പെരുമാറാൻ കഴിയൂ…… “”

 

എന്റെ നോട്ടത്തിൽ വന്ന ആത്മവിശ്വാസം ആ അമ്മ വീണ്ടും മുതൽ എടുത്തു…

 

ഒരു കുറവും ഇല്ലാതെ ആണ് ഡോക്ടറെ ഞങൾ ഇവളെ വളർത്തുന്നത്… വില കൂടിയ ഡ്രെസ്സുകൾ അല്ലാതെ വേറെ ഒന്നും ഇന്ന് വരെ വാങ്ങി കൊടുത്തിട്ടില്ല.. കഴിക്കാൻ അവൾ ആഗ്രഹിക്കുന്നത് എന്തും മുൻപിൽ എത്തും…. “” ഇപ്പോൾ അവൾക് അതും വേണ്ട… കണ്ടില്ലേ ഇരിക്കുന്നത്…. “” അവരുടെ നോട്ടം ആ കുഞ്ഞിലേക്ക് ചെല്ലുമ്പോൾ തല താഴ്ത്തി അവൾ..

 

ശരിയാണ് നല്ല ക്ഷീണം അവളുടെ മുഖത്തും ശരീരത്തിലും കാണാൻ കഴിയുന്നുണ്ട്…” അത് ആഹാരത്തിന്റെ കുറവ് മാത്രം അല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാം..

 

ഡോക്ടർ ഒന്ന് നോക്കിക്കേ കഴിഞ്ഞ വർഷത്തെ അവളുടെ മാർക്ക്ലിസ്റ്റും ഈ വർഷത്തെ മാർക്ക് ലിസ്റ്റും ആണ് ഇത്… “” ക്ലാസിൽ ഒന്നാമത് ആയി പഠിച്ചിരുന്ന കുട്ടിയ ഇപ്പോൾ കണ്ടോ ആവറേജിലും താഴെയാണ് അവളുടെ മാർക്ക്.. “” അവർ നിരാശയോടെ ആ മാർക്ക് ലിസ്റ്റ് എന്റെ മുൻപിലേക് നിരത്തുമ്പോൾ അതിലേക് ഒന്ന് കണ്ണ് ഓടിച്ചു…””

 

ഇത് മാത്രം അല്ല ഡോക്ടറെ സ്കൂളിലെ എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തിരുന്ന കുട്ടിയ… ഒന്നിലും അവളെ മാറ്റി നിർത്തിയിട്ടില്ല ഞങ്ങൾ… പക്ഷെ ഇപ്പോൾ.. “” ഞാൻ എന്താ ചയ്യേണ്ടത്.. ഇവൾക് വേണ്ടി എന്തിനും തയാറാണ് ഞാനും ഇവളുടെ അച്ഛനും… ഇവൾക് വേണ്ടിയാണ് രണ്ടാമത് ഒരു കുട്ടിയെ പോലും വേണ്ടെന്ന് വച്ചത്…. “” അത് പറയുമ്പോൾ അവരിൽ എന്തോ വലിയ കാര്യം സാധിച്ചത് പോലെ തിളങ്ങി…..

 

ആ നിമിഷം എന്റെ കണ്ണുകൾ അവളിലേക്ക് നീണ്ടു…. “” അവരുടെ കുറ്റപെടുത്തലുകൾ അവളെ തളർത്തുന്നുണ്ടോ എന്നത് ആയിരുന്നു എന്റെ ആ നോട്ടം…

 

പക്ഷെ അവൾ മറ്റൊരു ലോകത്ത് ആണ്..” എന്തിനെയോ ഭയക്കുന്ന ലോകത്ത്… “”ആ കണ്ണുകളിൽ നിന്നും എനിക്ക് ആ നിമിഷം വായിച്ചറിയാൻ കഴിയുന്നത് മറിച്ച് ഒന്ന് ആയിരുന്നില്ല…”””

 

മ്മ്ഹ്ഹ്.. “” മോള് കുറച്ചു നേരം പുറത്ത് ഇരിക്കുവോ..”” ആന്റി അമ്മയോട് സംസാരിച്ചിട്ട് മോളെ അകത്തേക്ക് വിളിക്കാം..'” എന്റെ കണ്ണുകൾ അടുത്ത് നിന്ന സിസ്റ്ററിലെക്ക്‌ നീളുമ്പോൾ കാര്യം മനസിലായ അവർ അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി…

 

ഡോക്ടർ എന്റെ മോള്..? ആ നിമിഷം ആ അമ്മയുടെ കണ്ണുകൾ ഭയത്തോടെ അവൾക് പുറകെ പോയി..

 

ഏയ് അവൾ പുറത്ത് സുരക്ഷിത ആയിരിക്കും…. “”ഇവിടെ നമ്മുടെ സംഭാഷണങ്ങൾ പലതും അവളെ വേദനിപ്പിച്ചെന്ന് ഇരിക്കും.. നിങ്ങൾക് ഒപ്പം ഞാനും അവളെ കുറ്റപെടുത്തിയാൽ ആ കുഞ്ഞ് ഹൃദയം താങ്ങില്ല….””” ഞാൻ പറഞ്ഞതിലെ പൊരുൾ മനസിലായതും അവരുടെ മുഖം മങ്ങി….

 

അത് ഡോക്ടറെ ഞാൻ.. ” ഞാൻ മോളെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല.. എന്റെ സങ്കടം ആണ് പറഞ്ഞത്…. മോള് പഠിക്കാത്തതിനും അവളുടെ ഈ അവസ്ഥയ്കും കാരണം ഞാൻ ആണെന്നുള്ള ധാരണയിൽ കുറ്റപെടുത്തലുകൾ മുഴുവൻ എനിക്ക് ആണ്…

 

അത് ഭർത്താവ് ആയാലും അദ്ദേഹതിന്റെ വീട്ടുകാർ ആണെങ്കിൽ പോലും അങ്ങനെ തന്നെയാണ്…”” അവരുടെ വാക്കുകളിൽ നേരിയ തോതിൽ നിസ്സഹായത ഒളിഞ്ഞു നില്കുന്നത് ഞാൻ ആ നിമിഷം ശ്രദ്ധിച്ചു…

 

കുറ്റപെടുത്തലുകൾ എന്റെ മാനസിക നിലയെ കൂടി ബാധിക്കും എന്ന് കണ്ടപ്പോൾ ആണ് വീട്ടിൽ ആരും അറിയാതെ ഞാൻ ഡോക്ടറെ തേടി വന്നത്..

 

” അറിഞ്ഞാൽ ഒരുപക്ഷെ അതിനും തെറ്റ്കാരി ഞാൻ മാത്രം ആകും മകളെ മാനസിക രോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ച അമ്മയാകും ഞാൻ.. “‘ അവരുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന കണ്ണുനീരിൽ നിന്നും ആ അമ്മയുടെ ഭയത്തെ ആയിരുന്നു ഞാൻ കണ്ടത്…

 

ഏയ് നിങ്ങൾ പേടിക്കണ്ട..”” നിങ്ങളുടെ അവസ്ഥ എനിക്ക് മനസിലാക്കാൻ പറ്റും.. ” മ്മ്ഹ്.. ഞാൻ മനസിലാക്കിയ ഇടത്തോളം കുട്ടിയുടെ ഉള്ളിൽ ഭയം കയറി കൂടിയിട്ട്.. അവളുടെ മനസിനെ തളർത്താൻ പാകത്തിന് എന്തോ ഒന്ന് അവൾക് ഇടയിൽ സംഭവിച്ചിട്ടുണ്ട്… അത് ഒരു പക്ഷെ ഒരു ലൈംഗിക അതിക്രമം വരെ ആകാൻ ഉള്ള സാധ്യതയാണ്…

 

ഡോക്ടറെ… “”””” ഞാൻ പറഞ്ഞു തീരും മുൻപേ അവരുടെ ശബ്ദം ഉയർന്നു….

 

ഹഹ്. “” നിങ്ങൾ പേടിക്കാൻ വേണ്ടി പറഞ്ഞത് അല്ല… ഒരു സാധ്യത മാത്രം ആണ് പറഞ്ഞത്…. ഇന്നത്തെ കാലത്ത് ഒരുപാട് കുട്ടികൾ നേരിടുന്ന ഒരു തരം മാനസിക അവസ്ഥയാണ് അത് … “”

 

ഇല്ല ഡോക്ടറെ അങ്ങനെ ഒന്ന് ഉണ്ടാവാൻ വഴിയില്ല.. ഞാൻ.. ഞാൻ അതെ കുറിച്ച് അവളോട് ചോദിച്ചിരുന്നു… ഗുഡ് ടച്ചും ബാഡ് ടച്ചും ഞാൻ അവളെ പറഞ്ഞ് മനസിലാക്കിയിരുന്നു…. മറ്റൊരു അർത്ഥത്തിൽ അവളുടെ ദേഹത്ത് ആരും തോട്ടിട്ടില്ല….. “” സ്കൂളിൽ പോയി വന്നാലും അവളെ ഞാൻ തന്നെയാണ് പഠിപ്പിക്കുന്നത്… എന്റെ ജോലി പോലും ഞാൻ കളഞ്ഞത് അതിനു വേണ്ടിയാണ്….

 

പിന്നെ… പിന്നെ രാത്രിയിൽ പോലും ഞങ്ങളുടെ അടുത്ത് നിന്നും അവളെ മാറ്റി കിടത്തിയിട്ടില്ല… അത് മാത്രവും അല്ല മറ്റൊരു അയൽക്കാരുടെ വീട്ടിലോ ഒന്നും അവൾ പോകില്ല… അവിടെയുള്ള കുട്ടികൾക്ക്‌ ഒപ്പം കളിക്കാൻ പോലും ഞാൻ വിടാറില്ല… പിന്നെ എങ്ങനെ ആണ് ഡോക്ടർ എന്റെ മകൾ സെക്ഷ്‌വൽ ഹാരസ്മെന്റ് ന് ഇര ആകുന്നത്…. “” ഹഹ്.. “”

 

മകളോടുള്ള അമിത സ്നേഹവും തന്റെ കരുതലലിൽ മകൾക് മറ്റൊന്നും സംഭവിക്കില്ല എന്നുള്ള അമിത വിശ്വാസവും അവരുടെ മുഖത്ത് എന്റെ വക്കുകളോടുള്ള പുച്ഛം ആയി നിറഞ്ഞു വന്നു….

 

അങ്ങനെ സംഭവിച്ചു എന്ന് അല്ല ഞാൻ പറഞ്ഞത് നിലവിൽ അതിനുള്ള സാദ്യത മാത്രം ആണ് ഞാൻ പറഞ്ഞത്.. “‘ നിങ്ങളുടെ വീട്ടിൽ മറ്റ് ആരൊക്കെയുണ്ട് നിങ്ങളും ഹസ്ബൻഡും മകളും ഒഴികെ….”” എന്റെ ചോദ്യത്തിന് അർത്ഥം മനസിലായ അവർ തല താഴ്ത്തി..

 

അത്… അത് ഞങ്ങൾ മാത്രമേ ഉള്ളു..” ഞങ്ങൾ മൂന്നു പേര് അടങ്ങുന്ന ലോകം അത് ആണ് എനിക്കും ഇഷ്ടം..

 

അപ്പോൾ നിങ്ങളുടെയും ഭർത്താവിന്റെയും ഫാമിലി..? അവരുടെ തല കുലിക്കൽ ആയിരുന്നു എന്റെ ആ ചോദ്യത്തിന് കാരണം..

 

എന്റെ അച്ഛനും അമ്മയും സഹോദരന്റെ കൂടെ ആണ് ഡോക്ടറെ.. “” അത് കുറച്ചു ദൂരെയാണ്… അദ്ദേഹത്തിന്റെ അച്ഛനും അമ്മയും അടുത്ത് തന്നെയുണ്ട്… പക്ഷെ ഞങളുടെ കൂടെ അല്ല തറവാട്ടിൽ ആണ്..

 

മറ്റ് സഹോദരങ്ങളുടെ കൂടെ ആണോ..?അറിയാനുള്ള ആകാംഷ ആണോ എന്ന് അറിയില്ല അങ്ങനെ ചോദിക്കാൻ ആണ് ആ നിമിഷം തോന്നിയത്..

 

അല്ല.. “‘ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ കുടുംബവുമായി ദുബായിൽ ആണ്… അവന് ആണ് തറവാട്.. അത് കൊണ്ട് മോള് സ്കൂളിൽ പോയി തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ വേറെ വീട് വച്ച് മാറി താമസിച്ചു തുടങ്ങി… അത് ഒരു കണക്കിന് നല്ലത് ആണെന്ന് തോന്നി.. അമ്മയുടെ പഴഞ്ചൻ രീതികൾ മോള് കണ്ട് പഠിക്കില്ലല്ലോ ഡോക്ടറെ…

 

പിന്നെ ഈ കുഴമ്പിന്റ മണവും വഴുവഴുപ്പും എനിക്കും അറപ്പ് ആണ്…..”” അവരുടെ മുഖം ചുളിയുന്നത് ഞാൻ നേർത്ത ചിരിയോടെ ആണ് നോക്കിയത് കാരണം അവരുടെ ചിന്താഗതികൾ എനിക്ക് അത്ഭുതം ആയിരുന്നില്ല… ഇന്നത്തെ തലമുറകൾ മറിച്ച് ചിന്തിച്ചാൽ ആണ് അതിൽ അത്ഭുതം കാണേണ്ടത്…..

 

സ്വാർത്ഥത കൊണ്ട് കെട്ടി പടുത്ത ജീവിതത്തിൽ അതിലേറെ സ്വാർത്ഥതയോടെ ജീവിക്കുന്ന അല്ലങ്കിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന അവര്ക് മുൻപിൽ മറ്റൊന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല

 

അവര്ക് പകരം ആ കുരുന്നിനെ എന്റെ മുന്പിലെക്ക്‌ വിളിക്കുമ്പോൾ ആ കണ്ണുകളിൽ ഇപ്പോൾ ഞാൻ കാണുന്നത് ഒറ്റപെടലിനെ ഭായപെടുന്ന കുട്ടിയെ ആണോ അല്ല അമിത സ്നേഹവും സ്വാർത്ഥതയും കൊണ്ട് വീർപ്പു മുട്ടുന്ന കുഞ്ഞിനെയാണോ…? എന്റെ കണ്ണുകൾക്ക്‌ പോലും അവൾ ഒരു ചോദ്യ ചിഹ്നം ആയി മാറി കഴിഞ്ഞിരുന്നു..

 

മോൾക്ക് ആന്റിയെ പേടിയുണ്ടോ… “”പേടിക്കണ്ടാട്ടോ… ആന്റി മോളെ വഴക്ക് പറയില്ല…. ഒരു ഡയറി മിൽക്ക് ചിരിയോടെ മുന്പിലെക്ക്‌ നീട്ടിയതും മടിച്ചു മടിച്ച് ആണെങ്കിലും അത് അവൾ വാങ്ങി..

 

പതുക്കേ അവളുടെ സ്കൂളിലെ കാര്യങ്ങൾ ചോദിച്ചു തുടങ്ങി…””ആദ്യമൊക്കെ പറയാൻ ഭയന്നവൾ മിണ്ടാൻ മടിച്ച് ഇരുന്നു…

 

പക്ഷെ പിന്നീട് അവൾക് തന്നെ തോന്നി കാണും എന്തും തുറന്നു പറയാൻ കഴിയുന്ന ഒരു കളി കൂട്ടുകാരി ആണ് മുന്പിലിരിക്കുന്ന ഞാൻ എന്ന്….

 

അതോടെ അവളിൽ ഞാൻ കണ്ടിട്ടില്ലാത്ത പഴയ ആവേശം ഉണർന്നു വന്നു….എന്റെ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് അവൾ മധുരമായി സംസാരിച്ചു തുടങ്ങി…

 

അവൾക് ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരിയെ കുറിച്ചും ടീച്ചറിനെ കുറിച്ചും വാ തോരാതെ സംസാരിച്ചവൾ….. അവൾക് ഇഷ്ടമുള്ള സബ്ജെക്ട് പോലും എന്റെ മുൻപിൽ ഒരു ചർച്ച വിഷയം ആക്കി മാറ്റി ആ കുരുന്ന്..

 

അപ്പോൾ മോൾക് സ്കൂളിൽ പോകുന്നത് ഒത്തിരി ഇഷ്ടം ആണല്ലേ… അവിടെ എല്ലാവരെയും മോൾക്ക് ഒരുപാട് ഇഷ്ടം ആണല്ലേ…”” എന്റെ ചോദ്യത്തിൽ ആവേശത്തോടെ തല കുലുക്കി അവൾ..

 

മ്മ്.. “‘ ഒത്തിരി ഇഷ്ടമാ എനിക്ക് സ്കൂളിൽ പോകാൻ..”‘ ഒത്തിരി ഇഷ്ടമാ അമ്മുന്റെ കൂടെ കളിക്കാൻ….”” ആവേശം അവളുടെ കുഞ്ഞ് കണ്ണുകളിൽ നീർ മൂത്ത് പോലെ തുടുത്തു നിന്നു…

 

മോൾക് മുത്തശനെയും മുത്തശ്ശിയെയും ഇഷ്ടം ആണോ..’? എന്റെ ചോദ്യം കുടുംബത്തിലേക്ക് പതുക്കേ കൊണ്ട് വരുമ്പോൾ അവളുടെ ചുണ്ടുകൾ വിടർന്നു..

 

ഇഷ്ടം ആണ് ഒത്തിരി.. മുത്തശി ഒരുപാട് കഥകൾ പറഞ്ഞു തരും.. പക്ഷെ… പക്ഷെ..’ അവൾ മെല്ലെ തല കുനികുമ്പോൾ ആ താടി തുമ്പിൽ പിടിച്ചു ഉയർത്തി ഞാൻ..

 

പറഞ്ഞോളു എന്താ മോൾക് കഥകൾ ഇഷ്ടം അല്ലെ…. “”?

 

കഥകൾ ഇഷ്ടം ആണ്.. പക്ഷെ അമ്മയും അച്ഛനും അങ്ങോട്ട് വിടില്ല…..”” നേരിയ തോതിൽ ആസ്വാതന്ത്ര്യം ആ കണ്ണുകളെ ഭായപെടുത്തി എങ്കിലും മുത്തശ്നും മുത്തശ്ശിക്കും അവളുടെ മനസിൽ കൊടുത്തിരിക്കുന്ന സ്ഥാനത്തിന്റെ വ്യാപ്ത്തി മനസിലാക്കാൻ അവളുടെ മുഖത്തേക്ക് നോക്കിയാൽ മാത്രം മതി ആയിരുന്നു…

 

അയൽപക്കത്തുള്ള കുട്ടികളും അവരുടെ അച്ഛനും അമ്മയും ചർച്ച വിഷയം ആകുമ്പോൾ അവൾക് അധികം മറുപടികൾ ഇല്ലായിരുന്നു… അല്ലങ്കിൽ കരിങ്കൽ പാളികൾ തീർത്ത മറയ്ക്കുള്ളിൽ നിന്നു കൊണ്ട് ആ കുരുന്ന് അതിന് എന്ത് ഉത്തരം നൽകാൻ ആണ്…

 

മോൾക് അമ്മയെ ആണോ അച്ഛനെയെ ആണോ ഏറ്റവും ഇഷ്ടം..? എന്റെ അടുത്ത ചോദ്യത്തിൽ വീണ്ടും ഉയർത്തിയ തല… കണ്ണുകൾ നേരിയ ഭയം നിറഞ്ഞു വരുന്നത് കണ്ടു… എങ്കിലും ആ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു..

 

എനിക്ക് രണ്ട് പേരെയും ഒരുപോലെ ഇഷ്ടമാ.. “” പക്ഷെ എനിക്ക് അച്ഛന്റെ അടുത്തേക്ക് പോകാൻ പേടിയാ ആന്റി…. “””

 

ഹ്ഹ്ഹ്.. “” ആ ഉത്തരത്തിൽ എന്റെ ശ്വാസം ഒന്ന് ഉയർന്നു…. ഞാൻ ഭയന്നതിന് ഉത്തരം ഇവിടെ ആണോ..?എന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു..

 

അച്ഛനെ എന്തിനാ മോള് ഭയക്കുന്നത് മോളെ അച്ഛൻ അടിക്കുവോ..?

 

മ്മ്ഹ്ഹ് ഇല്ല… “” അവൾ മെല്ലെ തലയാട്ടി..

 

പിന്നെ.. പിന്നെ ഉമ്മ വയ്ക്കുവോ..? ഹഹ്..

 

മ്മ്.. ” അവൾ മെല്ലെ തല കുലുക്കി

 

എവിടെ..? എന്റെ കണ്ണുകൾ അവളുടെ ദേഹം ആകെ ഒന്ന് പാഞ്ഞു..

 

കവിളിൽ… കവിളില അച്ഛൻ ഉമ്മ വയ്ക്കുന്നത്..എന്നോട് ഒത്തിരി ഇഷ്ടം ഉണ്ട് അച്ഛന്.. അച്ഛന്റെ പൊന്നുവാ ഞാൻ.. “” അവളിൽ വിഷാദം കലർന്ന നേരിയ ചിരി വിടർന്നു..

 

പിന്നെ എന്തിനാ മോള് അച്ഛനെ ഭയ്ക്കുന്നത്…. “? മോളെ ഒത്തിരി ഇഷ്ടമാ അച്ഛന്… മോളെ അടിക്കില്ല പിന്നെ എന്താ പ്രശ്നം..? ആ ചോദ്യത്തിൽ അവൾ ചുറ്റും നോക്കി..

 

ആന്റി അമ്മയോട് പറയല്ലേ എന്നെ അമ്മ തല്ലും..”” അച്ഛന് മോളെ ഒത്തിരി ഇഷ്ടമാ പക്ഷേ അച്ഛൻ ചീത്തയാ അച്ഛൻ രാത്രിയിൽ അമ്മയെ….. “””” അമ്മ കരയുന്നത് കേട്ട് ഞാൻ ഉണരുമ്പോൾ അച്ഛൻ അമ്മയുടെ മേത്ത്… “”

 

ഹഹ്… “” അവളുടെ കുഞ്ഞ് മനസ്സിൽ കയറി കൂടിയത് ഭയത്തോടെ അവൾ പറഞ്ഞ് തീരുമ്പോൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു മാനസിക അവസ്ഥയിൽ കൂടി ആയിരുന്നു ഞാൻ കടന്നു പോയത്…

 

ആർക്കാണ് ഇവിടെ പിഴവ് പറ്റിയത്… കുട്ടിക്കോ അതോ അവൾ ഉറങ്ങി എന്ന് കരുതി സ്വകാര്യ നിമിഷങ്ങളിലേക്ക് ചേക്കേറിയ അച്ഛനും അമ്മയ്ക്കുമോ..? അവളെ പതിയെ പുറത്തേക്ക് നിർത്തി ആ അമ്മയെ വിളിച്ചു അകത്തേക്ക്..

 

അവരുടെ സ്വാകാര്യ നിമിഷങ്ങളെ കുറിച്ച് പതിയെ ചോദിക്കുമ്പോൾ അവരുടെ മുഖത്ത് നേരിയ നാണം വിടർന്നു..

 

അത് ഡോക്ടറെ.. ആൾക്ക് രണ്ട് പെഗ് അടിച്ചാൽ ഇത് വേണം…. ആ സമയം അടുത്ത് കിടക്കുന്ന കുഞ്ഞിന്റെ കാര്യം പോലും ചിന്തക്കില്ല… ഞാൻ പറഞ്ഞാലും ചെവി കൊള്ളില്ല…. “”

 

നിങ്ങളുടെ സ്വകാര്യത ഉറങ്ങി കിടക്കുന്ന നിങ്ങളുടെ മകൾ കാണുന്നുണ്ടോ എന്ന് നിങ്ങൾ ചിന്തിക്കാറില്ലേ..?

 

അതിനവൾ ഉറക്കം അല്ലെ ഡോക്ടറെ അത് ഉറപ്പ് വരുത്തിയിട്ട് ആണ് ഞങ്ങൾ.. “” അവരുടെ ചുണ്ടിൽ നേരിയ നാണം വിടർന്നു…

 

അത് നിങ്ങളുടെ തോന്നൽ മാത്രം ആണ് നിങ്ങളുടെ ഓരോ ചലനങ്ങളും നിങ്ങളുടെ കുട്ടി കാണുന്നുണ്ട്… “”അത് അവളിൽ ഏല്പിച്ച ഭയം ആണ് ഇന്ന് അവളുടെ ഈ അവസ്ഥയ്ക്ക് കാരണം..

 

ഡോക്ടറേ..”” അവരുടെ ശബ്ദം മെല്ലെ ഒന്ന് ഉയർന്നു…

 

ഇന്ന് നിങ്ങൾ നിലവിളിച്ചിട്ടോ കരഞ്ഞിട്ടോ കാര്യം ഇല്ല.. പലതും ചിന്തിക്കേണ്ട സമയത്ത് ചിന്തിക്കണമായിരുന്നു.. “” പത്തോ പന്ത്രണ്ടോ വയസുള്ള കുട്ടി ഓർമ്മ വെച്ച നാൾ മുതൽ അതിനെ സ്വന്തം മടിക്കുത്തിൽ അടക്കി വച്ച് വളർത്തുമ്പോൾ നിങ്ങൾ അഭിമാനം കൊണ്ടു.. പക്ഷെ നിങ്ങൾ ഒന്ന് ഓർത്തില്ല അധികം ആയാൽ അമൃതും വിഷം ആണ്…

 

കളിക്കേണ്ട പ്രായത്തിൽ അതിനുള്ള അവകാശം നിഷേധിച്ചു… മുത്തശ്ശി കഥകൾ കേട്ടു വളരേണ്ട അവളുടെ ബാല്യത്തെ നിങ്ങൾ മറ്റൊരു ഇടത്തേക്ക് പറിച്ചു നട്ടു… അതെല്ലാം പോട്ടെ നിങ്ങളിൽ നിന്നും മാറ്റി കിടത്തേണ്ട പ്രായത്തിലും നിങ്ങൾ അവളെ നിങ്ങളുടെ ബെഡ്‌റൂംമിൽ തളച്ചു….

 

വളർന്നു വരുന്ന പ്രായം ആണ് പെട്ടന്ന് ഉണർന്നു വന്നു പെട്ടന്ന് പലതും കാണുമ്പോൾ ആകാംഷയെക്കാൾ ഉപരി അവളിൽ ഉണ്ടാകുന്നത് ഭയം ആണ്… “” അച്ഛനോടുള്ള ഭയം ആയി അത് മാറി എങ്കിൽ അതിനനെ കുറ്റം പറയാൻ കഴിയില്ല… “”

 

ഡോക്ടറേ ഞങ്ങൾ ഇത്രയ്ക്ക് ഒന്നും ചിന്തിച്ചില്ല.. “” അവൾ കുഞ്ഞ് ആയത് കൊണ്ട് മറ്റൊരു മുറിയിൽ മാറ്റി കിടത്തിയാൽ പേടിക്കും എന്ന് കരുതി.. അല്ലങ്കിൽ അവൾക് അത് മാനസിക വിഷമം ഉണ്ടാക്കും എന്ന് കരുതി..

 

എന്നിട്ട് ഇപ്പോൾ ഉണ്ടായില്ലേ.. “”എല്ലാ കാര്യത്തിനും നല്ല വശവും ഉണ്ട്‌ ദോഷം വശവും ഉണ്ട്…”” നിങ്ങൾക് അവളെ മുത്തശിക്ക്‌ ഒപ്പം മാറ്റി കിടത്താൻ കഴിയുമായിരുന്നു.. അത് അവളിൽ മറ്റൊരു ലോകം സൃഷ്ടിച്ചേനെ.. പകരം അവരിൽ നിന്ന് അവളെ അടർത്തി മാറ്റി…

 

അതൊക്കെ പോട്ടെ അഞ്ചോ ആറോ വയസു കഴിയുമ്പോൾ അവളെ പതിയെ മറ്റൊരു മുറിയിലെക്ക്‌ മാറ്റി നിങ്ങളും അവൾക് ഒപ്പം ആദ്യ ദിനങ്ങളിൽ മാറി കിടന്നു കൊണ്ട് അവളെ പിന്നീട് ഒറ്റയ്ക്ക് കിടത്തി ശീലിപ്പിച്ചു തുടങ്ങാമായിരുന്നു….അവൾക് നൽകുന്ന പൂർണ്ണ സ്നേഹത്തോടെ തന്നെ…

 

ഇത് പക്ഷെ 12 വയസുള്ള കുട്ടി ഉറങ്ങി എന്ന ധാരണയിൽ നിങ്ങൾ ചെയ്തു കൂട്ടുന്നത് ഒക്കെ അവളിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷത്തിനെ കുറിച്ച് നിങ്ങൾക് പറഞ്ഞാൽ മനസിൽ ആവില്ല..

 

ഞങൾ ഇനി എന്ത് ചെയ്യണം ഡോക്ടറെ…? പറ്റിപോയ അറിവില്ലായ്മയിൽ നിന്ന് കര കയറാൻ അവർ എന്റെ മുഖത്തേക്ക് നോക്കി..

 

ഇനി എന്തായാലും ആ കുട്ടിയെ ഒറ്റയ്ക്ക് കിടത്തുന്നത് അത്ര നല്ലത് ആയി തോന്നുന്നില്ല… ഒരു കൗൺസിലിങ് ന്റെ ആവശ്യവും ഉണ്ടന്നു തോന്നുന്നില്ല അവൾ സ്മാർട്ട്‌ ആണ്… ഇനി വേണ്ടത് നിങ്ങൾ ഭാര്യയും ഭർത്താവും ഒരുമിച്ചു തീരുമാനം എടുക്കേണ്ടത് ആണ്… “” അതിന് അപ്പുറം ഒന്നും പറയാൻ ഇല്ലാതെ അവരെ തിരിച്ചു വിടുമ്പോഴും എന്നിൽ ഒരു പ്രതീക്ഷ അവശേഷിച്ചിരുന്നു..

 

ഇന്ന് ആ പ്രതീക്ഷക്ക്‌ പന്ത്രണ്ട് മാസം തികഞ്ഞിരിക്കുമ്പോൾ എന്റെ കണ്ണുകൾ എന്റെ മുന്പിൽ ചിരിച്ചു കൊണ്ടിരിക്കുന്ന അന്നത്തെ പന്ത്രണ്ട് വയസ്കാരിയിലേക് നീണ്ടു… ”

 

അവൾക് ഒപ്പം ഇന്ന് അച്ഛൻ ഉണ്ട്‌ ആ അമ്മയുണ്ട്…. അമ്മയുടെ കൈയിൽ പിങ്ക് തുണിയിൽ പൊതിഞ്ഞ ഒരു പഞ്ഞികെട്ട്.. “”

ഡോക്ടറെ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. “” ഇന്ന് എന്റെ മകളുടെ കണ്ണിൽ സന്തോഷം ഉണ്ട്… അവൾ നന്നായി പഠിക്കുന്നുണ്ട്.. “” ആ അമ്മയുടെ വാക്കുകളിലും സന്തോഷം നിറയുമ്പോൾ അവൾ പതുക്കെ എന്റെ അടുത്തേക്ക് വന്നു നെഞ്ചിലെക്ക്‌ ചേർത്ത് വച്ച ഒരു നോട്ട് ബുക്കുമായി…

 

എന്തെ പുതിയ മാർക്ക്‌ ലിസ്റ്റ് ആണോ ഇത്..? ഞാൻ കളി ആയി ചോദിക്കുമ്പോൾ അവൾ ചിരിയോടെ തല കുലുക്കി..

 

മ്മ്ഹ്ഹ്. “” അല്ല കിടക്കാൻ നേരം രാത്രിയിൽ മുത്തശ്ശി പറഞ്ഞ് തന്ന കഥകൾ കേട്ട് കേട്ട് ഞാനും ഒരു കുഞ്ഞ് കഥ എഴുതി…”” അവൾ അത് എന്റെ നേരെ നീട്ടുമ്പോൾ ആകാംഷയോടെ അത് വാങ്ങി തുറന്നു നോക്കി ഞാൻ…

 

അതിലെ തലകെട്ട് മാത്രം മതി ആയിരുന്നു അവളിലെ ആ മാറ്റം തിരിച്ചറിയാൻ…

 

“””എന്റെ കുഞ്ഞ് വാവയ്ക്ക് …. “””

Leave a Reply

Your email address will not be published. Required fields are marked *