അലസിയ ഗര്‍ഭം
(രചന: VPG)
നാല് മാസങ്ങള്‍ക്ക് ശേഷം ഗൂഗിള്‍ പെയില്‍ ഒരു അഞ്ഞൂറ് രൂപ ചോദിച്ചു കൊണ്ട് അവള് വന്നപ്പോള്‍ വായില്‍ തോന്നിയ തെറി മുഴുവന്‍ ഞാന്‍ അവളെ വിളിച്ചു.
അവളതെല്ലാം കേട്ടിരുന്നു,, അപ്പോള്‍ അങ്ങനെ ചെയ്യേണ്ടി വന്നു എന്ന് പറഞ്ഞ് അവള് നിര്‍ത്തി.
“ ഞാന്‍ പ്രെഗ്നന്റ് ആയിരുന്നു. ഓണ്‍ലൈനില്‍ നിന്ന് വരുത്തിയ ഗുളിക കഴിച്ചു കളഞ്ഞു. എനിക്കങ്ങനെ ചെയ്യേണ്ടി വന്നു”
അവള് ഇത് കൂടി പറഞ്ഞപ്പോള്‍ എന്റെ കിളി പാറിപ്പോയി.
“ ഡീ,, അവനാണോ” അവള്‍ക്കുള്ള ഒരു റിലേഷന്‍ എനിക്കറിയാമായിരുന്നു.
“ അല്ല”
അതായിരുന്നു അവളുടെ മറുപടി. പിന്നെ ആര്. ഞാന്‍ ഓരോരുത്തരെയായി ചോദിച്ചു. ഞാന്‍ ചോദിച്ച ഓരോന്നും അല്ലെന്ന് അവള് പറയുകയും ചെയ്തു. തുറന്നു പറയാത്തതാണോ എന്നറിയാന്‍ ഊന്നി ഊന്നി ചോദിച്ചു.
അവളുടെ ഹസ്ബന്റ് ന്റെ വാപ്പയെയായിരുന്നു എനിക്ക് സംശയം. ചിലപ്പോള്‍ സമ്മതത്തോടെ ആകാം ചിലപ്പോള്‍ റേപ്പ് ആകാം. പക്ഷെ അയാളെ പറഞ്ഞപ്പോള്‍ അവളെന്നെ കടിച്ചു കീറാന്‍ വന്നു. ഇതൊന്നുമല്ലെങ്കില്‍ പിന്നെ ആര്. എനിക്കറിയാത്ത ആര്..
അവളുടെ ഹസ്ബന്റ് ഗള്‍ഫില്‍ ആണ്. നാട്ടില്‍ ആയിട്ടും വലിയ കാര്യമൊന്നുമില്ല.. അവര്‍ തമ്മില്‍ ഫിസിക്കല്‍ റിലേഷന്‍ഷിപ്പ് ഇല്ല. അയാള്‍ക്ക് അതില്‍ ഒട്ടും താല്പര്യമില്ല എന്ന് വളരെ വൈകിയാണ് അവള് മനസ്സിലാക്കിയത്.
അവളുടെ ഭാഗത്ത് നിന്നും ആകുന്ന വിധം മുന്‍ കൈയ്യെടുത്തു. എന്നിട്ടും അയാളുടെ പെരുമാറ്റത്തില്‍ വലിയ മാറ്റമൊന്നും കണ്ടില്ല. സൊ,, ഇവള്‍ക്ക് പഴയ റിലേഷന്‍ കണ്ടിന്യൂ ചെയ്യേണ്ടി വന്നു.
അത് ശരിയാണോ എന്ന് ചോദിച്ചാല്‍ രണ്ടുത്തരമുള്ള ചോദ്യമായി മാറും. ഡിവോഴ്സ് വീട്ടില്‍ സമ്മതിക്കുന്നില്ല,, അവരുടെ കണ്ടെത്തല്‍ തെറ്റായി മാറിയെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വരും.
ദുഃഖം പേറി ജീവിച്ചു മരിക്കാന്‍ അവള് തയ്യാറല്ല. അതുകൊണ്ട് തന്നെ സ്വന്തം വഴികള്‍ തീരുമാനിക്കുകയും അത് പ്രാക്ടിക്കല്‍ ആക്കുകയും ചെയ്തു.
അവളുടെ കാഴ്ചപ്പാടില്‍ സെ ക്സ് എന്നാല്‍ അതൊരു ഫിസിക്കല്‍ പ്രോസസ് മാത്രമാണ്. പക്ഷെ രണ്ടു പേരും തമ്മില്‍ നല്ലപോലെ അണ്ടര്‍ സ്റ്റാന്റിംഗ് ഉണ്ടായിരിക്കണമെന്ന് മാത്രം.
അക്കാര്യം അവള് പറഞ്ഞത് ശരി തന്നെയാണ്. സെ ക്സ് വേണ്ടെന്ന് വച്ച് ജീവിക്കേണ്ട കാര്യമില്ല. എന്ന് കരുതി അത് എല്ലാവരോടും ഒരേപോലെ ചെയ്യേണ്ട കാര്യവുമില്ല.
അത് രണ്ടു വ്യക്തികള്‍ക്കിടയില്‍ അവരുടെതായ സ്വകാര്യതയില്‍ സംഭവിക്കെണ്ടുന്ന കാര്യമാണ്. അവര്‍ തമ്മില്‍ ഒരു പ്രണയം ഉണ്ടായിരുന്നില്ല എന്നുള്ളതും എനിക്കറിയാം. ബന്ധപ്പെട്ട സമയങ്ങളില്‍ സേഫ്റ്റി യൂസ് ചെയ്തിരുന്നു. ഇത്രയും വരെ എനിക്കറിയാം.
ഇത്രയും കാര്യങ്ങള്‍ പരസ്പരം തുറന്നു പറഞ്ഞ നമുക്കിടയില്‍ ഒരു പ്രഗ്നന്‍സി പറയാതെ പോയത് എങ്ങനെ,, എന്ത് കൊണ്ട്. എനിക്കത് അറിഞ്ഞേ പറ്റൂ എന്നായി.
ഒടുവില്‍ അവള് മനസ്സ് തുറന്നു. അങ്ങനെ സംഭവിച്ചു,, എങ്ങനെ.. ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം വന്നപ്പോള്‍.. അതായത് അവന്റെ ഭാഗം ക്ലിയര്‍ അല്ലാതെ വന്നപ്പോള്‍,,
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അവനൊരു പ്രണയരോഗി ആയി മാറാന്‍ തുടങ്ങിയപ്പോള്‍ ഇവള് അവനെ ചെറുതായി ബ്രേക്ക് ചെയ്യാന്‍ തുടങ്ങി. അങ്ങനെ വന്ന ബ്രേക്ക് കൂടുതല്‍ അകലത്തിലേയ്ക്ക് പോയി.
ഒടുവില്‍ അടുപ്പിക്കാന്‍ പറ്റാതെ വന്നു. ഇതും എനിക്ക് മനസ്സി;ലാക്കാന്‍ പറ്റുന്ന കാര്യം തന്നെയാണ്. ഇതിങ്ങനെയേ തീരാന്‍ സാധ്യതയുള്ളൂ എന്ന് എനിക്കും ഏറെക്കുറെ ഉറപ്പായിരുന്നു.
ഇനി രണ്ടാമത്തെ കാര്യം,, അവനെ വേണ്ടെന്ന് വച്ചാലും ഫിസിക്കല്‍ റിലേഷന്‍ അഥവാ സെ ക്സ് വേണ്ടെന്ന് വയ്ക്കാന്‍ അവള്‍ക്ക് പറ്റില്ലായിരുന്നു. അവള് ആ പറഞ്ഞതും ഒരു ശരിയായി എനിക്ക് തോന്നി.
മാനുഷികമായ കാര്യങ്ങള്‍ മനുഷ്യന് പറയുമ്പോള്‍ അതിലെ ശരികള്‍ മാത്രമേ ഞാന്‍ നോക്കാറുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ അത് ശരി തന്നെയാണ്. അവന് മാറിപ്പോയാലും അവള്‍ക്ക് ജീവിച്ചേ പറ്റൂ.
അങ്ങനെ വന്നപ്പോള്‍ അവള് മറ്റൊരാളെ കണ്ടെത്തി. അതുവരെ അവള് പറഞ്ഞ കാര്യങ്ങള്‍ ശരി തന്നെയാണ്. ആ ശരി ഞാന്‍ അംഗീകരിക്കുമോ എന്നൊരു പേടിയുള്ളത്കൊണ്ട് അവളെന്നോട് പറഞ്ഞില്ല.
അത് വേണ്ടായിരുന്നു. അവളെ മനസ്സിലാക്കിയ എനിക്ക് ഈ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ പറ്റില്ലേ. ആ ഹൈഡിങ്ങ് എനിക്ക് വിഷമമുണ്ടാക്കി. ഇനി അടുത്ത കാര്യം.
അവള് കണ്ടെത്തിയ രണ്ടാമന് അവര്‍ക്കിടയില്‍ പലപ്പോഴും സേഫ്റ്റി ഇല്ലായിരുന്നു.
അവളുടെ സൈഡില്‍ നിന്ന് അതൊരു പ്രേമത്തിലെയ്ക്ക് പോയി. ഇക്കാര്യം ഒരിക്കലും അവളെന്നോട് പറയില്ല,, സ്വാഭാവികം. ഇവിടെ തുടങ്ങി ഞങ്ങള്‍ തമ്മില്‍ തെറ്റി. എന്നോട് ഒരു കാര്യവും അവള് മറച്ചു വയ്ക്കാറില്ലായിരുന്നു.
പക്ഷെ ഇത് ഹൈഡ് ചെയ്തു. ഇനിയും ഹൈഡ് ചെയ്യും. അത് വേണ്ട. അങ്ങനെ വേണ്ട. ഒരു അകല്ക്ക്ച്ചയ്ക്ക് വീണ്ടും തുടക്കമായിരുന്നു.
എനിക്ക് മെസ്സേജ് അയക്കണ്ടായിരുന്നു എന്ന് ഒരു നിമിഷം അവള്‍ക്ക് തോന്നിപ്പോയി. ഇത്രേം പ്രശ്നങ്ങള്‍ക്ക് നടുവില്‍ നില്ക്കുമ്പോള് ഞാന്‍ ഇങ്ങനെ പെരുമാറുമെന്ന് അവള് ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല.
പക്ഷെ ഞാന്‍ ചിന്തിക്കും. അങ്ങനെ പെടുമ്പോള്‍ മാത്രമല്ല,, അല്ലാതെയും എന്നെ ഓര്‍ക്കാം,, ഓര്‍ക്കണം,, അതാണ് എന്റെ ലൈന്‍.
രണ്ടാമത്തെ ഈ കൂടിക്കാഴ്ചയുടെ ആയുസ്സ് ഒരു ത്യവ്സം മാത്രമായി. അവള് വീണ്ടും വിളിച്ചിട്ട് ഞാന്‍ എടുത്തില്ല,, ഇനി എടുക്കില്ല. സൗഹൃദത്തില്‍ ഞാന്‍ കളങ്കം കാണിക്കാറില്ല.
വില്ലിംഗ് ആകുമെന്ന് തോന്നിയിട്ടും ഞാന്‍ അവളോട് ഓക്കേ ആണോ എന്ന് ചോദിച്ചിട്ടില്ല,, പേര്‍സണല്‍ ഫോട്ടോസ് ചോദിച്ചിട്ടില്ല. അപ്പോള്‍ ഞാന്‍ ആത്മാര്‍ഥത കാണിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
ആദ്യത്തെ ദേഷ്യം തണുക്കാന്‍ കുറച്ചു ദിവസങ്ങള്‍ എടുത്തു. ആ ദിവസങ്ങള്‍ എനിക്ക് കടുപ്പം തന്നെയായിരുന്നു. അങ്ങനെ ആരെയും വലിച്ചടുപ്പിക്കരുത് എന്ന് തോന്നി.
കാരണം പ്രതീക്ഷയ്ക്ക് നേരെ വന്നില്ലെങ്കിലും ഇങ്ങനെ നേരെ ഓപ്പോസിറ്റ് പോകരുത്. അവള്‍ക്കിനി ആര് വന്നാലും കുഴപ്പമില്ല,, ആര് പോയാലും കുഴപ്പമില്ല. അതില്‍ ഞാനില്ല. ആരെയും പൂര്‍ണ്ണമായി വിശ്വസിക്കരുത് എന്ന് ഞാന്‍ പഠിച്ചു.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള് വീണ്ടും വിളിച്ചു. കുറെയെധികം സോറി പറഞ്ഞു. അവളുടെ ഹസ്ബന്റ് ദുബായ് വിട്ടു പോരുകയാണ്.
ഇനി നാട്ടില്‍ തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ ഇനി അവള്‍ക്ക് ചിലപ്പോള്‍ വിളിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എല്ലാം കേട്ടിട്ടും ഞാന്‍ ഒന്നും മിണ്ടിയില്ല,,
അവളുടെ കാര്യങ്ങള്‍ അറിയാന്‍ ഇപ്പൊ വലിയ താല്പര്യമില്ല. അതിന്റെ അവസാനമെന്നോണം ഇന്ന് അയാള്‍ വീണ്ടും വരുമെന്നും അവരുടെ അവസാന കൂടിക്കാഴ്ച്ചയാകുമെന്നും അവള് കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്ച്ചകളുടെ കഥകള്‍ എന്നെ ധാരാളം ഹരം കൊള്ളിച്ചിട്ടുണ്ട്. പക്ഷെ ചതിയില്‍ വഞ്ചനയില്ല എന്ന് പറയും പോലെ ഇവളുടെ കഥകള്‍ ഇനിയെന്നെ സ്വാധീനിക്കില്ല.
ഒന്നും പറയാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. സത്യത്തില്‍ ഞനൊരു കുമ്പസാരക്കൂടായിരുന്നു..
കുറേപ്പേര് കുമ്പസാരിചിട്ടുമുണ്ട്. ആ കുമ്പസാരക്കൂട് തുറന്നു കിട്ടുമ്പോള്‍ അവിടെ മനസ്സ് തുറക്കാന്‍ ആകണം. ഞാന്‍ അങ്ങനൊരു സൈക്കോ..