അന്ന് ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോൾ ആണ് അതുൽ ഓഫീസിൽ നിന്നും ഇറങ്ങിയത്. അതിന് ഒരു കാരണവും ഉണ്ട്. അന്ന് അതുൽ ന്റെയും ഭാര്യ അഞ്ജലിയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്ന ദിവസമാണ്. ഭാര്യയ്ക്ക് ഒരു സർപ്രൈസ് കൊടുത്തു കൊണ്ട് നേരത്തെ വീട്ടിൽ എത്തിയതിനു ശേഷം അവളെയും കൂട്ടി പുറത്ത് കറങ്ങാൻ പോകാമെന്നൊക്കെ അതുൽ പ്ലാൻ ചെയ്തിരുന്നു.
രാവിലെ വെഡിങ് ആനിവേഴ്സറി വിഷ് ചെയ്ത് ഒരു ഗോൾഡ് റിംഗ് ഗിഫ്റ്റ് കൊടുത്തതിനു ശേഷമാണ് അതുൽ ഓഫീസിൽ പോയത്.
പാർക്കിങ്ങിൽ നിന്ന് കാർ പുറത്തേക്ക് എടുക്കുമ്പോഴാണ് പെട്ടെന്ന് അതുൽ ന്റേ ഫോൺ റിംഗ് ചെയ്തത്. നോക്കിയപ്പോൾ അഞ്ജലി ആണ് വിളിക്കുന്നത്.
ഇടയ്ക്ക് എപ്പോഴെങ്കിലും അഞ്ജലി ഇങ്ങനെ വിളിക്കാറുണ്ട് അവനെ. നേരത്തെ എങ്ങാനും ഫ്ലാറ്റിൽ എത്തുമോ എന്നറിയാൻ വേണ്ടി വിളിക്കുന്നതാണ് അത്.
ഹലോ, എന്താ അഞ്ജലി ഈ ടൈം വിളിച്ചത്.
അവൻ ഫോൺ എടുത്തു.
ഓഫീസ് ടൈം ഞാൻ ഡിസ്റ്റർബ് ചെയ്തോ.
ഏയ് ഇല്ല പറയ്യ്.
ഇന്ന് നമ്മുടെ വെഡിങ് anniversary അല്ലേ. നേരത്തെ വരുമോന്ന് അറിയാൻ വേണ്ടി വിളിച്ചതാ ഞാൻ.
ഞാൻ ഇന്ന് ഒരു മൂന്ന് മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങാമെന്ന് വിചാരിക്കാ. ഒന്ന് പുറത്ത് പോയി കറങ്ങി ഡിന്നർ ഒക്കെ കഴിച്ചു വരാം നമുക്ക്.
താൻ ഇപ്പോൾ തന്നെ ഫ്ലാറ്റിലേക്ക് വരുന്നുണ്ടെന്ന് പറയണ്ട എന്ന് അവൻ വിചാരിച്ചു.
ഓക്കേ, അതുൽ. വർക്ക് നടക്കട്ടെ. ഐആം വെയ്റ്റിംഗ് ഫോർ യൂ. ലവ് യൂ.
മിസ്സ് യൂ ഡി
ഫോൺ വയ്ക്കുമ്പോ അതുൽ പറഞ്ഞു.
അഞ്ജലിയോട് സംസാരിച്ചു വച്ച ശേഷം അവൻ കാറുമായി തങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് തിരിച്ചു.
ബാംഗ്ലൂർ ഒരു ഐ ടി കമ്പനിയിൽ ആണ് അതുൽ വർക്ക് ചെയ്യുന്നത്. അഞ്ജലിക്ക് പൊതുവെ ജോലിക്ക് പോകാൻ മടി ആയത് കൊണ്ട് അവൾ ജോലിക്കൊന്നും പോകുന്നില്ല. പാരമ്പര്യമായി ഇട്ട് മൂടാൻ സ്വത്ത് ഉള്ള വീട്ടിലെ ഒരേ ഒരു പെണ്ണാണ് അവൾ. അതുലും അങ്ങനെ തന്നെ ആണ്. തീർത്തും അറേഞ്ച് മാര്യേജ് ആണെങ്കിലും വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ അവർ പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും തങ്ങളുടെ സ്വർഗം പണിതു.
അഞ്ജലിയെ ആദ്യമായി കണ്ടതും അവളെ കല്യാണം കഴിച്ചതും ആദ്യ രാത്രിയും ഒക്കെ അതുലിന്റെ മനസ്സിലൂടെ കടന്ന് പോയി. ഒരു 15 മിനിറ്റ് കൊണ്ട് അവൻ ഫ്ലാറ്റിൽ എത്തുകയും ചെയ്തു.
പാർക്കിംഗ് കാർ നിർത്തി ഇറങ്ങിയിട്ട് ലിഫ്റ്റ് കയറി എട്ടാം നിലയിൽ ഇറങ്ങി തന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടക്കുമ്പോഴാണ് സുമുഖനായ ഒരു ചെറുപ്പക്കാരൻ തന്റെ ഫ്ലാറ്റിലേക്ക് കയറി പോകുന്നത് അതുൽ കണ്ടത്. ഒരു നിമിഷം ഷോക്ക് അടിച്ചത് പോലെ അവൻ അവിടെ തരിച്ചു നിന്നു.
അതുൽ ന്റേ ഭാര്യ അഞ്ജലി ആ ചെറുപ്പക്കാരനെ വാതിൽ തുറന്ന് വന്ന് കെട്ടിപ്പിടിക്കുകയും അകത്തേക്ക് കയറ്റി വാതിൽ അടയ്ക്കുന്നതും അതുൽ വ്യക്തമായി കണ്ടു.
അവന് താൻ കണ്ട കാഴ്ച്ച വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ ചെറുപ്പക്കാരൻ അവളുടെ അമ്മേടെ ആങ്ങളയുടെ മകൻ ബിബി ആണെന്നും നടുക്കത്തോടെ ആണ് അതുൽ തിരിച്ചറിഞ്ഞത്. ബിബിയും ബാംഗ്ലൂർ ആണ് വർക്ക് ചെയ്യുന്നതെന്ന് അതുൽ ന് അറിയാം. ആൾ മാരീഡ് അല്ല. ഇടയ്ക്ക് അവരുടെ ഫ്ലാറ്റിൽ വരാറുണ്ട്. അപ്പോഴൊന്നും അഞ്ജലി ഇത്ര ക്ലോസ് ആയി അവനോട് ഇടപഴകുന്നത് അവൻ കണ്ടിട്ടുമില്ല. അതുൽ ന്റേ മനസ്സിൽ പലവിധ സംശയങ്ങൾ ഉടലെടുത്തു.
അവൻ സാവധാനം നടന്ന് ചെന്ന് വാതിൽക്കൽ നിന്ന് അകത്തേക്ക് ചെവി കൂർപ്പിച്ചു. ഹാളിൽ നിന്നും അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് രണ്ടുപേരും അവിടെ ഇല്ലെന്ന് അതുൽ മനസ്സിലാക്കി.
വാതിലിന്റെ ഹാൻഡിൽ തിരിച്ചു നോക്കിയതും അത് തുറന്ന് വന്നത് കണ്ട് അതുൽ പെട്ടെന്ന് അകത്തേക്ക് കയറി ശബ്ദം ഉണ്ടാക്കാതെ വാതിൽ അടച്ചു.
അടുക്കളയിൽ നിന്നും രണ്ട് പേരുടേം സംസാരം കേൾക്കാം.
അഞ്ജലി ബിബിക്ക് കുടിക്കാൻ ജ്യൂസ് കൊടുക്കുകയാണ്.
അതുൽ അടുക്കള വാതിൽക്കൽ ചെന്ന് അകത്തേക്ക് നോക്കി.
ഭാര്യയെയും ഭർത്താവിനേം പോലെ പരസ്പരം കെട്ടിപിടിച്ചു ചേർന്നു നിൽക്കുന്ന തന്റെ ഭാര്യ അഞ്ജലിയെയും അവളുടെ മുറച്ചെറുക്കൻ ബിബിയെയും കണ്ട് അതുൽ നടുങ്ങി.
ഒരിക്കലും അങ്ങനെ ഒരു കാഴ്ച തനിക്ക് കാണേണ്ടി വരരുതെന്ന് ഓർത്തു കൊണ്ടാണ് അതുൽ അങ്ങോട്ട് വന്നത്. പക്ഷേ അവന്റെ പ്രതീക്ഷ എല്ലാം തെറ്റിപ്പോയി.
അതുൽന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എങ്കിലും സമനില വീണ്ടെടുത്തു കൊണ്ട് അവൻ ആ രംഗം മൊബൈലിൽ ഷൂട്ട് ചെയ്തു.
അഞ്ജലി… ഇപ്പോൾ നിന്റെ ഭർത്താവ് എങ്ങാനും കേറി വരോ?
ബിബി ആണ്.
ഏയ് ഇല്ല, ബട്ട് ഇന്ന് എന്തായാലും ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങും അവൻ. ഞാൻ വിളിച്ചപ്പോ പറഞ്ഞതാ. നമുക്ക് എന്തായാലും അടിച്ചു പൊളിക്കാൻ ഒരു 2 മണിക്കൂർ കിട്ടും. അത് പോരെ നിനക്ക്. കൃത്യം മൂന്ന് മണിക്ക് മുൻപ് തന്നെ ബിബി വേഗം പോയേക്കണം.
അഞ്ജലി പറഞ്ഞു.
രണ്ട് മണിക്കൂർ ഒക്കെ എനിക്ക് ധാരാളം. ഇവിടെ അടുത്തു വരെ വന്നിട്ട് നിന്നെ കാണാതെ പോകാൻ തോന്നിയില്ല. അല്ലെങ്കിലും നമ്മൾ ഒരുമിച്ച് കൂടിയിട്ട് ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു. ആഴ്ചയിൽ ഒരിക്കൽ എങ്കിലും അടുത്ത് കിട്ടിയില്ലെങ്കിൽ ശരിയാവില്ല. നിന്റെ ഈ സൗന്ദര്യം എന്നേ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. ദിവസവും അനുഭവിക്കാൻ ഭാഗ്യം കിട്ടിയത് അതുലിനും.
ബിബി നിരാശപ്പെട്ടു.
എന്റെ അച്ഛൻ നമ്മുടെ വിവാഹത്തെ എതിർത്തത് കൊണ്ടല്ലേ നമുക്ക് ഒരുമിക്കാൻ പറ്റാത്തത്. അച്ഛന് നിന്നെക്കാൾ പ്രിയം അച്ഛന്റെ ഫ്രണ്ട് ന്റേ മോനെ കൊണ്ട് കെട്ടിക്കാൻ ആയിരുന്നു. സമ്മതിച്ചില്ലെങ്കി അച്ഛന്റെ സ്വത്ത് തരില്ലെന്ന് പറഞ്ഞ കൊണ്ടാ ഞാൻ എതിർക്കാത്തത്. അത് നിനക്കും അറിയാലോ ബിബി. കാശില്ലാതെ എങ്ങനെ ജീവിക്കാൻ പറ്റും. അച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കിയിട്ടും വാശി കാണിച്ചപ്പോൾ എനിക്കും വാശി തോന്നി. കല്യാണം കഴിഞ്ഞാലും ബിബിയും ആയി ബന്ധം ഉപേക്ഷിക്കില്ല എന്ന് അന്ന് തീരുമാനിച്ചത. അതുകൊണ്ടാ അതുൽ എന്നേ സ്നേഹം കൊണ്ട് പൊതിഞ്ഞിട്ടും അവനോട് സ്നേഹം അഭിനയിച്ചു നിന്നെ മാത്രം ഞാൻ സ്നേഹിക്കുന്നത്. ഞാൻ ഒരു കുട്ടിയെ പ്രസവിക്കുമെങ്കിൽ അത് നിന്റെ മാത്രം ആയിരിക്കും ബിബി.
അഞ്ജലി ബിബിയുടെ നെഞ്ചിലേക്ക് ചാരി.
നീ ഇപ്പോ വന്നാലും നിന്നെ സ്വീകരിക്കാൻ ഞാൻ ഒരുക്കമാണ് അഞ്ജലി. നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ ഓർക്കാൻ കൂടെ വയ്യ എനിക്ക്.
അച്ഛൻ ആദ്യം സ്വത്തുക്കൾ എന്റെ പേർക്ക് എഴുതട്ടേ. അതിന് ശേഷം എന്തെങ്കിലും കാരണം ഉണ്ടാക്കി ഞാൻ അതുൽ നെ ഉപേക്ഷിച്ചു നിന്റെ കൂടെ വരാം. അത് വരെ നീ ഒന്ന് ക്ഷമിക്ക്.
അഞ്ജലിയുടെ വാക്കുകൾ കേട്ട് അതുൽ തകർന്നു പോയി. ഈ ഒരു വർഷ കാലം അഞ്ജലി തന്നോട് സ്നേഹം അഭിനയിക്കുക ആയിരുന്നെന്ന തിരിച്ചറിവ് അവനെ തളർത്തി.
അതേസമയം ബിബി അഞ്ജലിയെ കെട്ടിപിടിച്ചു അവളുടെ ചുണ്ടുകൾ കവരുകയായിരുന്നു. സാരിക്കിടയിലൂടെ അവന്റെ കൈകൾ അഞ്ജലിയുടെ നഗ്നമായ വയറിലൂടെ ഒഴുകി മാറിടങ്ങളെ അമർത്തി തഴുകി. ഒരു സീൽക്കാര ശബ്ദത്തോടെ അഞ്ജലി പിന്നോട്ട് മാറി.
നമുക്ക് റൂമിലേക്ക് പോകാം. നിന്നെ കടിച്ചു തിന്നാൻ തോന്നുകയാ എനിക്ക്.
ബിബി പറഞ്ഞു.
നീ റൂമിലേക്ക് പൊയ്ക്കോ. ഞാൻ വാതിൽ കുറ്റി ഇട്ടില്ലെന്ന് തോന്നുന്നു.
അഞ്ജലി നാക്ക് കടിച്ചു.
നമുക്ക് ഒരുമിച്ച് പോയി അടയ്ക്കാം.
വഷളൻ ചിരിയോടെ പറഞ്ഞു കൊണ്ട് ബിബി അവളെ പൊക്കിയെടുത്തു. അവിടെ നടന്നതൊക്കെ തന്റെ ഫോണിൽ പകർത്തിയ അതുൽ പെട്ടെന്ന് തങ്ങളുടെ റൂമിലേക്ക് പോയി.
അഞ്ജലിയുടെ അച്ഛൻ അവർക്ക് വിവാഹ സമ്മാനമായി നൽകിയ ഫ്ലാറ്റ് ആയിരുന്നു അത്. അതുകൊണ്ട് എത്രയും പെട്ടെന്ന് കാര്യങ്ങൾ എല്ലാരേം അറിയിച്ചു തന്റെ സാധനവും എടുത്തു അവിടെ നിന്ന് ഇറങ്ങാം എന്നായിരുന്നു അതുൽ വിചാരിച്ചത്.
അതേസമയം മുൻ വാതിൽ അടച്ചു ബെഡ്റൂമിലേക്ക് വന്ന ബിബിയും അഞ്ജലിയും അവിടെ ഇരിക്കുന്ന അതുലിനെ കണ്ട് ഞെട്ടി.
രണ്ടും കൂടി എന്നെ ചതിക്കുകയായിരുന്നു എന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി. ഈശ്വരൻ ആയിട്ടാണ് ഇന്ന് ഈ കാഴ്ച എനിക്ക് കാണിച്ചു തന്നത്. ഇനി മുതൽ നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം. ഞാൻ എന്തായാലും ഈ നിമിഷം തന്നെ ഇവിടെ നിന്ന് ഇറങ്ങുകയാണ്.
ഒരു സൂട്ട് കേസിൽ തന്നെ സാധനങ്ങൾ എല്ലാം എടുത്തു വച്ചുകൊണ്ട് കണ്ണീർ അടക്കി അതുൽ പറഞ്ഞു. വെറുപ്പ് കാരണം അഞ്ജലിയുടെ മുഖത്തേക്ക് അവനെ നോക്കാൻ കഴിഞ്ഞില്ല.
അഞ്ജലിക്കും ബിബിക്കും എന്ന് പറയണമെന്ന് അറിയില്ലായിരുന്നു. ഇരുവരും തൊലിയുരിഞ്ഞ് നാണംകെട്ട് അതുലിന്റെ മുൻപിൽ നിന്നു. തന്റെ സാധനങ്ങൾ എല്ലാം എടുത്ത് ഇറങ്ങുന്നതിനു മുൻപ് അതുൽ അഞ്ജലിയുടെ കരണം നോക്കി ഒരടി കൊടുത്തു.
ഇത് കൂടെ നിന്ന് ചതിച്ചതിന്.
അത്രയും പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി. ആ സമയം കൊണ്ട് ഫാമിലി ഗ്രൂപ്പുകളിൽ താൻ പകർത്തിയ ഫോട്ടോസും വീഡിയോസും അവൻ എല്ലാവർക്കും കാണാനായി അയയ്ക്കുകയും ചെയ്തിരുന്നു. തന്നെ ചതിച്ചവർ മറ്റുള്ളവർക്ക് മുമ്പിൽ നല്ല പിള്ള ചമയണ്ട എന്നൊരു പ്രതികാരമായിരുന്നു അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നത്.
ഹേര