“”“ ഒരു ചെറു മോഹം ”“”
ഹോ,, ഇവളിന്നും എന്നെ മുഷിച്ചിരുത്താനാ പുറപ്പാട് എന്ന് തോന്നുന്നു,, എന്തൊരു കഷ്ടാണ് ഇത്,, നാട്ടിൽ എല്ലാർക്കും ഇല്ലേ ഭാര്യയും പിള്ളേരും,, എനിക്കുള്ളത് മാത്രം എന്താ ഇങ്ങനെയായി പോയതാവോ??!!
രാത്രി ഒത്തിരി നേരം ആയിട്ടും വീണയേയും കുഞ്ഞിനേയും മുറിയിലേക്ക് കാണാത്തതിന്റെ ഈർഷ്യയിൽ ഇരിക്ക്യാണ് പ്രവീൺ..
ഇനി ഇപ്പോ വരും അവൾ,, കുഞ്ഞിനെ കിടത്തട്ടെ,, ഉറക്കട്ടെ എന്ന് പറഞ്ഞിട്ട്,, ഇന്നും എന്റെ കാര്യമൊന്നും നടക്കുന്ന ലക്ഷണല്ല്യ,, ഇതിപ്പോ ഒരു സ്ഥിരം കലാപരിപാടിയാക്കീക്ക്ണ് അവൾ,,ഡെലിവറി കഴിഞ്ഞ്,, തൊണ്ണൂറും കഴിഞ്,, ഇപ്പൊ മാസം രണ്ടും കഴിഞ്ഞു ഇങ്ങോട്ട് കൊണ്ട് വന്നിട്ട്…
എന്നിട്ടും ഇത് വരെ അവളെയൊന്നു തൊടാനോ എന്റെ ഇഷ്ടത്തിന് ഒന്ന് അടുത്ത് കൂടാനോ എനിക്ക് കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ??!!
പ്രവീൺ ദേഷ്യത്തോടെ കൈ ചുരുട്ടി ചുവരിലേക്ക് ഇടിച്ചു
താഴെ നിന്ന് മോന്റെ കരച്ചിൽ കേൾക്കുന്നുണ്ട്,, അവൾ പടി കേറി വരുവാണെന്ന് തോന്നുന്നു,,
മ്മ്,, വരട്ടെ…
വീണ കുഞ്ഞിനേയും കൊണ്ട് മുറിയിലേക്ക് കയറിയതും പ്രവീൺ അവളെ തുറിച്ചു നോക്കി,,,
ആ നോട്ടം കണ്ടതും വീണയുടെ നെഞ്ച് ഇടിച്ചു തുടങ്ങി,,
മോൻ ആണെങ്കിൽ നല്ല കരച്ചിലാണ്,, ഉറക്കം വന്നിട്ടാണോ എന്തോ??!!
പക്ഷെ പ്രവിയേട്ടനോട് എന്തെങ്കിലും ഒന്ന് പറയാൻ അവൾക് നാവു പൊന്തിയതേയില്ല,,,
കരയുന്ന കുഞ്ഞിനേം പിടിച്ച് അവൾ ആ വാതിൽക്കൽ തന്നെ അവനേം നോക്കി നിന്നു,,!!
നീയെന്താ നോക്കുന്നത്??? ഇന്നും എന്തെങ്കിലും കാരണം പറയണ്ടേ,, അത് ആലോചിക്കാവും അല്ലെ??
പ്രവീൺ കുറച്ചു സ്വരം കടുപ്പിച്ച് തന്നെ അവളോട് ചോദിച്ചു,,,
അയ്യോ,, പ്രവിയേട്ടാ ഞാൻ,, അങ്ങനെയല്ല,, കുഞ്ഞ് കരയുന്നത് കണ്ടില്ലേ,, അവനെയുറക്കാൻ… ”
മതി,,, പ്രവീൺ ദേഷ്യത്തിൽ അവൾക് നേരെ കൈ ഉയർത്തികൊണ്ട് അവളെ തടഞ്ഞു…
“ഇത് നീ സ്ഥിരം പറയുന്ന പല്ലവിയല്ലേ,, അത് എനിക്ക് കേൾക്കണ്ട,, കുഞ്ഞിനെ ഉറക്കാണെന്ന പേരിൽ അവന് പാല് കൊടുത്തു കിടക്കും,, കൂട്ടത്തിൽ നീയും ഉറങ്ങും,,,അല്ലെങ്കിൽ കുഞ്ഞിനെ തൊട്ടിലിൽ ഇട്ടാലും കുഞ്ഞ് ഉറങ്ങേണ്ടാത്ത പോലെ നീയിരുന്ന് ആട്ടും,, അപ്പഴേക്കും നീ മയങ്ങി വീണിട്ടും ഉണ്ടാകും,,,!! എത്ര രാത്രി നീയെന്നെ അങ്ങനെ ഇരുത്തിക്കളഞ്ഞിട്ടുണ്ടെടി??!!!
ഇതൊന്നും നിന്റെ അഭിനയം അല്ലാന്നു മനസ്സിലാക്കാൻ ഞാൻ എന്താ പൊട്ടൻ ആണോ???
ഇന്നും നീ അത് തന്നെ ചെയ്യ്,, എന്തു വേണേലും ആയിക്കോ,, ഞാൻ ഉറങ്ങി തന്നേക്കാം…
“”നിന്റെ പിന്നാലെ നടക്കേണ്ട ഗതികേട് ആണ് എനിക്കെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ നിനക്ക് തെറ്റി,,,
ഈ പ്രവീൺ ഒന്ന് മനസ്സ് വെച്ചാ ആരെയും തേടി പോകേണ്ടി വരില്ല എനിക്ക്,,,നിന്റെ കാല് പിടിക്കേണ്ട അവസ്ഥയും ഇല്ലാ,,, കാണണോ നിനക്ക്???
അവളോട് വീണ്ടും ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ചുപറഞ്ഞിട്ട് അവൻ ബെഡിന്റെ അറ്റത്തേയ്ക്ക് തിരിഞ്ഞു കിടന്നു,,,!!
നിസ്സഹായയായി ആ പെണ്ണ് അവനെ നോക്കി കണ്ണീർ പൊഴിച്ചു!!!
അവന്റെ ഇപ്പുറത്ത് കുഞ്ഞിന് പാല് കൊടുക്കുമ്പോഴെല്ലാം അവൾ തേങ്ങി തേങ്ങി കരഞ്ഞുവെങ്കിലും അതൊന്നും അവന്ന് ഏഷിയില്ല,,,
അവൻ അപ്പോഴും കൂട്ടുകാര് പറയുന്ന സുന്ദര നിമിഷങ്ങളിൽ മനം മുഴുകി ഇരിക്കായിരുന്നു,, ആ നിമിഷങ്ങൾ തനിക്ക് നഷ്ടപ്പെടുന്ന വേദനയിലും വിദ്വേഷത്തിലും കടുത്ത പ്രതിഷേധത്തിലും ആയിരുന്നു അവന്റെ കണ്ണുകൾ…..
വീണ്ടും അവളുടെ കരച്ചിൽ അറിയാതെ ഉയർന്നു വന്നപ്പോൾ,,
അവൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു
അവൾ ഒന്ന് ഞെട്ടി,, തിരിഞ്ഞൊന്നു നോക്കാൻ പോലും അവൾക്ക് ധൈര്യം വന്നില്ല,,
ഹോ,,, നാശം പിടിക്കാൻ,, ആരെക്കാണിക്കാനാടി നിന്റെ ഈ കരച്ചിൽ,,,എത്ര അഭിനയിച്ചാലും നിനക്ക് മതിയാകില്ല അല്ലേ???
ഹ്ഹ്മ്മം,,,
എന്തൊക്കെയോ വീണ്ടും പിറുപിറുത്തു തലക്ക് രണ്ടു കൈ കൊണ്ട് അടിച്ചും ഒക്കെ അവൻ റൂമിൽ നിന്നും ഇറങ്ങി പോയി,,,
ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവൾ അപ്പോഴും അവനെ നോക്കി തേങ്ങൽ അടക്കിപിടിച്ചു…
പ്രവീൺ അവളെ കുറിച്ച് തന്നെ ഓർത്തു,,
ഇവൾ എന്താ ഇങ്ങനെ മാറിപോയത്,,?? മുമ്പൊക്കെ തന്നോട് എന്ത് സ്നേഹമായിരുന്നു,, തനിക്ക് അവളോടും തിരിച് അങ്ങനെ തന്നെ,,,
ഞാൻ അടുത്ത് ചെല്ലുമ്പോഴേക്കും എന്റെ മനസ്സറിഞ്ഞെന്ന പോലെ പെരുമാറും…
ഇപ്പൊ മാത്രം അവൾ എനിക്ക് മുന്നിൽ ഒഴിവ് കഴിവ് കാണിക്കുന്നു,, ഇനി ഞാൻ ഒരു കഴിവ് കെട്ടവനാണോ??? അവളെ തൃപ്തിപ്പെടുത്താൻ എനിക്ക് കഴിയുന്നില്ലേ?? അത് കൊണ്ടായിരിക്കുമോ അവൾ ഇപ്പൊ അകന്ന് മാറുന്നത്…???
ഓഫീസിൽ കൂട്ടുകാരെല്ലാം അവരെ ഭാര്യമാരെ കുറിച്ചും അവരുടെ പ്രിയപ്പെട്ട നിമിഷങ്ങളെ കുറിച്ചും എന്തെല്ലാം പറയുന്നു??? ആ നിമിഷങ്ങൾ ഒക്കെ താൻ മാത്രം അവരുടെ മുന്നിൽ ഒന്നും അല്ലാതെ ആയി പോവാ,,, അവർ എന്റെ കാര്യം ചോദിക്കുമ്പോ തനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല,, സങ്കടം വരുവാ…
അവരൊക്കെ ഇത് അറിയുമ്പോൾ തന്നെ ഒന്നിനും കൊള്ളാത്തവനായിട്ടല്ലേ കണക്കാക്കാ…??!!
ഡെലിവറി കഴിഞ്ഞു വരുന്ന പെണ്ണിന് പ്രത്യേക ഭംഗിയും അഴകും ആണെന്ന അവര് പറയുന്നത്,, അന്നേരം കിട്ടുന്ന അനുഭൂതിയെല്ലാം ഒന്ന് അനുഭവിച്ചു തന്നെ അറിയണമെന്ന് പറഞ്ഞ് അവര് മനം നിറക്കുന്നത് കാണാം,, അതൊക്കെ കണ്ട് ഞാനും കൊതിച്ചുപോയി,,,
അവൾ അവളുടെ വീട്ടിൽ ആയിരുന്ന ദിവസങ്ങളെല്ലാം ഞാൻ ക്ഷമയോടെ കഴിച്ചു കൂട്ടിയത് ഇനി വരാൻ പോകുന്ന നല്ല നിമിഷങ്ങളെ കുറിച്ചോർത്തായിരിന്നു,,, മനസ്സിൽ ഒരുപാട് സ്വപ്നം കണ്ട് ഒത്തിരി ആനന്ദിച്ചിരുന്നു….
അവൾ വന്ന് കയറിയ ദിവസം അത്രയേറെ ആഗ്രഹത്തോടെയും അക്ഷമയോടെയും ആണ് ഞാൻ അവളെ വരവേറ്റത്,, പക്ഷെ അന്ന് തന്നെ അവൾ തന്നെ നിരാശനാക്കി,,, എന്നും എന്നെ കാണുമ്പോ അവളിലുണ്ടാവുന്ന സന്തോഷമൊന്നും അന്ന് കണ്ടതുമില്ല,,,
കുറെ ദിവസത്തിനു ശേഷം വന്നത് കൊണ്ടാകുമെന്ന് കരുതി ഞാനും സമാധാനിച്ചു,,,
പക്ഷെ അന്ന് തൊട്ട് ഇന്ന് വരെയും അവൾ അത് തന്നെ ആവർത്തിക്കുന്നു,, എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ അതൊന്നും തുറന്നു പറയുന്നുമില്ല…..
ശരിക്ക് ഇപ്പൊ അവൾക്ക് എന്നോട് മിണ്ടാട്ടം പോലുമില്ല,,, താൻ ഇനി എത്ര നാൾ ഇങ്ങനെ പിടിച്ചു നിൽക്കും,പറ്റില്ല,,തനിക്ക്,, ഇതിനൊരു തീരുമാനം ഉണ്ടാക്കിയേ പറ്റൂ…
പ്രവീൺ മുറിയിലേക്ക് കയറുമ്പോൾ എന്നെത്തെയും പോലെ ആ പാവം ഉറങ്ങിയിരുന്നു,,
ഹ്ഹ്മ്,, ഇത്രയൊക്കെ പറഞ്ഞിട്ടും ഇവൾക്കെങ്ങനെ സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നു???
പ്രവീണിന് അരിശം കൂടിയതേയുള്ളു,, അവളുടെ അടുത്ത് കിടക്കാൻ പോലും അന്നേരം അവന് വെറുപ്പ് തോന്നി…
പ്രവീൺ ഓരോ ആലോചനയിൽ മുഴുകി,, ഉറക്കം വരുന്നേയില്ല,, മനസ്സ് കത്തുന്നു,, തനിക്ക് മാത്രം എന്താ ഇങ്ങനെ??
ഒരിക്കൽ ഇങ്ങനെ ചെറിയൊരു പ്രശ്നം ഉണ്ടെന്ന് അടുത്ത കൂട്ടുകാരൻ സനലിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞത്,,
ഡാ വർഷം ഇപ്പൊ ഒന്നും അതിനപ്പുറവും കഴിഞ്ഞില്ലേ അവൾ അവളുടെയും നിന്റെയും വീടിനുള്ളിലായി ഒതുങ്ങി കൂടാൻ തുടങ്ങീട്ട്,, അവൾക് വിശേഷം ഉണ്ടെന്ന് അറിഞ്ഞപോ തൊട്ട് ബെഡ് റസ്റ്റ് അല്ലായിരുന്നോ?? ഇപ്പോ ഡെലിവറിയും കഴിഞ്ഞ് കുറച്ചായി,, അവളുടെ മനസ്സും മൂടികെട്ടികാണും അവളും ഒരു റിലാക്സേഷൻ ആഗ്രഹിക്കുന്നുണ്ടാവും,,,
നീ അവളെയും കുഞ്ഞിനേയും കൂട്ടി പുറത്തൊക്കെ ഒന്ന് പോ,,, പറ്റുമെങ്കിൽ ഒരു വൺ ഡേ ട്രിപ്പ് തന്നെ ആക്കിക്കോ,, ഒരു മുറിയൊക്കെ എടുത്ത് ഒരു ദിവസം നിന്നിട്ടൊക്കെ വാ,,എന്നാ തന്നെ എല്ലാം ഓക്കെ ആയിക്കോളും….
അവൻ അത് പറഞ്ഞു കേട്ടപ്പോ എനിക്കും തോന്നി,, ഒരു യാത്ര പോവാം,, അവളൊന്ന് ഫ്രീയാവട്ടെ കൂട്ടത്തിൽ ഒരു എന്ജോയ്മെന്റും ആകും എന്ന് .. അങ്ങനെയാണ് ഇടുക്കിയിലോട്ട് രണ്ടാഴ്ച മുമ്പേ ട്രിപ്പ് പോയത്,,, അവിടെ നല്ല ക്ലൈമറ്റും ആണല്ലോ,, അവളോട് പറയാതെ അവൾക്ക് സർപ്രൈസ് ആയി ഒരു ബാത്ടബ് ഒക്കെയുള്ള റൂം ബുക്ക് ചെയ്തു,, മുമ്പൊരിക്കൽ എപ്പഴോ അവൾ പറഞ്ഞിരുന്നു,അവൾക്ക് ബാത്ടബ് ഒക്കെ നല്ല ഇഷ്ടാണെന്ന്…
ട്രിപ്പ് പോവുന്ന കാര്യം പറഞ്ഞപ്പോൾ അവൾക്ക് കുഞ്ഞിനെ കുറിച്ചായിരുന്നു വേവലാതി,, അവന്റെ കാര്യം ഒക്കെ ഞാൻ നോക്കിക്കോളാം ന്ന് പറഞ്ഞപ്പോൾ അവളും തയ്യാറായി വന്നു,,,
ട്രിപ്പിൽ ഉടനീളം അവൾ നല്ല സന്തോഷവതിയായിരുന്നു,, ഒത്തിരി നാളായി കാണാഞ്ഞൊരു തിളക്കം ആ കണ്ണുകളിൽ കണ്ടു,, ഞങ്ങൾ ഒരുമിച്ച് ഒരുപാട് കുന്നും മലയും ഒക്കെ കയറിയിറങ്ങി,,,
സനൽ പറഞ്ഞത് തന്നെയാണ് ശരിയെന്ന് എനിക്കും തോന്നി…
ഞാൻ വീണ്ടും മോഹിച്ചു തുടങ്ങി,,ഒരുമിച്ചൊരു നിമിഷത്തിനായി വീണ്ടും കൊതിയോടെ കാത്തിരുന്നു…
രാത്രി കുറച്ചു വൈകിയാണ് റൂമിലെത്തിയത്,, മോന് നല്ല ഉറക്കക്ഷീണം ആയത് കൊണ്ട് അവളും കുഞ്ഞും വേഗം ഫ്രഷായി അവൾ മോനെ ഉറക്കാൻ നിന്നു,, വേഗം കുളിച്ച് വരാമെന്ന് പറഞ്ഞ് ഞാനും പോയി..
എന്റെ എല്ലാ പ്രതീക്ഷകളെയും വൃതാവിലാക്കി ഞാൻ കുളിച്ചു വരുമ്പോഴുണ്ട് അവളും മോനും ഉറങ്ങിയിരിക്കുന്നു,,,
ഒരു നിമിഷം ഞെട്ടിയ ഞാൻ പിന്നെ അവളെ എഴുന്നേൽപ്പിക്കാനായി കുറെ ശ്രമിച്ചു,, ഞാൻ എത്ര വിളിച്ചിട്ടും അവൾ എഴുന്നേറ്റതേയില്ല,,,ഇനി ഒരുപക്ഷെ അവൾ അഭിനയിക്കാണെന്നന്നെ എനിക്ക് തോന്നി,, അവളോട് എനിക്ക് അതിയായ ദേഷ്യം വന്നു,,, സത്യത്തിൽ അവളുടെ ഉറക്കം എന്നെ ഭ്രാന്തമാക്കി,,, ഒരു ഭാര്യയോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പോലെ അരിച്ചു വന്ന ദേഷ്യത്തിൽ ഞാൻ അവളെ തല്ലി,,, പക്ഷെ അവൾ പ്രതികരിച്ചില്ല,,, അറിഞ്ഞിട്ടോ അറിയാതെയോ അവൾ ഉറക്കം തുടർന്നു,,, ഭലമായി അവളെ കീഴ്പ്പെടുത്താൻ എന്റെയുള്ളിലെ വികാരം എന്നെ ഓര്മപ്പെടുത്തി,,, പക്ഷെ അത്രത്തോളം തരം താഴാൻ ഞാൻ അത്രക്ക് ബോറനല്ല എന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു,,,,
ആാാ റൂമിൽ നിന്ന് ഇറങ്ങി പോകാനൊക്കെ ഒരു നിമിഷം തോന്നി,,,
ഉറക്കം കിട്ടാതെ ശരീരം പുകഞ്ഞു അവൻ ആ റൂമിൽ എഴുന്നേറ്റ് നടന്നു,, പിന്നെയൊന്നു പോയി കിടക്കും വീണ്ടും എഴുന്നേറ്റു നടക്കും അങ്ങനെ സ്വസ്ഥത ഇല്ലാതെ അവൻ നേരം വെളുക്കുവോളം കഴിച്ചു കൂട്ടി,, മുറിയിലെ ബാത്ത്ടപ്പ് ഒക്കെ കാണും തോറും അവന് അരിശം കൂടി വന്നു,,,
ഇടക്ക് പലപ്പോഴും കുഞ്ഞു ഉണരുമ്പോൾ അവൾ പാല് കൊടുക്കുന്നൊക്കെ ഉണ്ട്,,, ഒന്ന് എഴുന്നേറ്റു ഇരിക്കുന്നു പോലുമില്ല,,,
തന്നെ കുറിച്ചു മാത്രം അവൾക്കൊരു ചിന്തയും വരുന്നില്ലല്ലോ എന്നോർത്തു അവന്ക്ക് അവനോട് തന്നെ ദേഷ്യം തോന്നി,,, നേരം ഒന്ന് പുലർന്നു കിട്ടിയ മതി അവിടന്നൊന്നു ഇറങ്ങി പോകാൻ എന്നവൻ കണക്ക് കൂട്ടി,,,,
രാവിലെ അവൾ എഴുന്നേറ്റു വരുമ്പോ അവൻ ബാൽക്കണിയിൽ ഇരിക്കുവായിരുന്നു,,, നിറഞ്ഞ സന്തോഷത്തോടെ അവൾ പ്രവിയേട്ടാ എന്നും വിളിച്ച് കൊണ്ട് അടുത്തേക്ക് വന്നു,,,
അവൾക്ക് മുഖം പോലും കൊടുക്കാതെ വേഗം എടുക്കാൻ ഉള്ളതൊക്കെ എടുത്തു ഇറങ്ങാം എന്ന് അവൻ ആജ്ഞയിട്ടു,,,
അവൾ ഒരു അമ്പരപ്പോടെ നിന്നു,,, ചെറിയ ഒരു പേടിയോടെ തന്നെ അവൾ ചോദിച്ചു,,, അതെന്താ പ്രവിയേട്ടാ പെട്ടെന്ന്??? നമ്മൾ ഇന്നും കൂടെ കഴിഞ്ഞ് പോകും ന്നല്ലേ തീരുമാനിച്ചിരുന്നത്??
അത് കേട്ടതും അവൻ ഈർഷ്യയോടെ അവളെ തുറിച്ചു നോക്കി,,, അവളൊന്നു ഭയന്നു,,,
മതിയാക്കി കുടി കിടപ്പ്,,,,,!!!!!! അല്ലെങ്കിൽ തന്നെ എന്ത് കാര്യത്തിനാ???? ഹ്ഹ്ഹ്ഹ്മ്,,, അവൻ മുഖവും വീർപ്പിച്ചു ചാടി തുള്ളി പോയി,,, എന്റെ മാത്രം ഒരു തലവിധി!!!! ഏത് നേരത്താണാവോ??? അവൻ ഓരോന്നു പിറുപിറുക്കുന്നുണ്ടായിരുന്നു!!!
അവൾ നോക്കുമ്പോഴുണ്ട് അവൻ ബാഗൊക്കെ പാക്ക് ചെയ്ത് കുളിക്കാൻ പോകുന്നു,,,
പിന്നെയൊന്നും ചോദിക്കാൻ ഉള്ള ധൈര്യം അവൾക്കും ഉണ്ടായില്ല,,, അവളും എല്ലാം എടുത്തു വെച്ചു കുഞ്ഞിനേയും എണീപ്പിച്ചു മറ്റു കാര്യങ്ങൾ നോക്കി,,,
അധികം വൈകാതെ അവർ അവിടെ നിന്ന് ഇറങ്ങി,,, വഴിയിൽ ഉടനീളം അവൻ ഓരോന്നു പിറുപിറുത്തു,, അവളെ കുത്തി കുത്തി ഓരോന്ന് പറഞ്ഞു,,, അവള് തേങ്ങി തേങ്ങി കരഞ്ഞു,,, വരുമ്പോഴുണ്ടായ ഇത്തിരി സന്തോഷത്തേക്കാൾ ഇരട്ടി സങ്കടത്തോടെ ആണ് അവൾ വീട്ടിലേക്ക് യാത്ര തിരിച്ചത്,,,!!!!!
ദിവസങ്ങൾ വീണ്ടും പഴയ പടിയിലേക്ക് കടന്നു,,,
അവൾക്ക് കൂടുതൽ സങ്കടങ്ങളും വേദനകളും കൈവന്നു ചേർന്നു,,,
അങ്ങനെ ഇരിക്കെ ഒരു വൈകുന്നേരം ഓഫീസ് ടൈം കഴിഞ്ഞിട്ടും അവൻ വീട്ടിൽ എത്തിയില്ല,,, ഫോണിൽ വിളിച്ചിട്ടൊട്ട് കിട്ടിയതുമില്ല,,, അവളും അവന്റെ അമ്മയും ആകെ പേടിച്ചു നിലവിളിയായി,, കുറച്ചു കഴിഞ്ഞപ്പോ അവന്റെ ഒരു കൂട്ടുകാരൻ വന്നു വിവരം പറഞ്ഞു,, പ്രവീൺ ഒരു ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണെന്ന്,,,,
മുഴുവൻ കേൾക്കും മുമ്പേ അമ്മയും അവളും കുഞ്ഞിനേയും എടുത്തു ഹോസ്പിറ്റലിലേക്ക് പാഞ്ഞു,,
ദൈവഹിതം പോലെ ഒരു കാലിനു കുറച്ചു പരിക്കുണ്ട് എന്നാൽ വേറെ കുഴപ്പമൊന്നും ഇല്ലാ,,, തുടയെല്ലും മുട്ടിനു താഴെയും പൊട്ടിയിട്ടുണ്ട്,, നെറ്റിയിലും ചെറിയ മുറിവ് ഉള്ളോണ്ട് സ്റ്റിച്ച് ഇട്ടിട്ടുണ്ട്,,, നല്ല റസ്റ്റ് തന്നെ വേണം,, എങ്ങനെ പോയാലും ഒരാഴ്ച എന്ന് ഡോക്ടർ പറഞ്ഞു,,,
രണ്ടു ദിവസം അവൾ ഐ സി യു വിനു മുന്നിൽ തന്നെയായിരുന്നു,,ഇരിപ്പും നടപ്പും കിടപ്പും എല്ലാം, ,, രാവും പകലും ഒരുപോലെ നീങ്ങി,, അവന്റെ അമ്മ പതിവ് പോലെ മുറിയിൽ നാമവും ജപവും ആയി ഇരുന്നു,, കുഞ്ഞിനെ പോലും ഒന്ന് നോക്കാൻ അവര് മുതിർന്നില്ല,,, അവനൊട്ട് അമ്മയെ വിട്ടു പോയതും ഇല്ലാ,, ഈ കുഞ്ഞിനേയും കൊണ്ട് അവൾ ഓടാവുന്നിടത്തേക്കൊക്കെ ഓടി,, മരുന്ന് വാങ്ങാനും ലാബിലേക്കും സ്കാനിങ് റൂമിലേക്കും ഡോക്ടർ ടെ റൂമിലേക്കും അമ്മയ്ക്കും കുഞ്ഞിനും സമയാ സമയം ഭക്ഷണത്തിനായി കാന്റീനിലേക്കും അങ്ങനെ അങ്ങനെ,,, ആ ഹോസ്പിറ്റൽ മുഴുക്കെ അവൾ ഓടി തളർന്നു,,, ഇതിനിടയിൽ അവൾ ഉണ്ടോ,,?? ഉറങ്ങിയോ?? കുളിച്ചോ?? എന്നൊന്നും ആരും അറിഞ്ഞില്ല,,, ആരും തിരക്കിയതും ഇല്ലാ,,,!!!! അവളുടെ വീട്ടുകാർ അടക്കം കുടുംബക്കാർ കുറെ വന്നു പോയെങ്കിലും ഒരു കൈ സഹായത്തിനായി ആരും നിന്നില്ല,,,!!!
രണ്ടു ദിവസം കഴിഞ്ഞപ്പോ അവനെ റൂമിലേക്ക് മാറ്റി,,, അവളുടെ അധ്വാനം ഒന്നൂടെ കൂടി എന്നു പറയാം,, അവനെ പിടിക്കാനും എണീപ്പിക്കാനും ഒന്ന് ബാത്റൂമിലേക്ക് കൊണ്ട് പോകാനും ഒക്കെ അവൾ നന്നേ ബുദ്ധിമുട്ടി,,, ആന്റിബയോട്ടിക് തുടർച്ചയായി കൊടുത്തിരുന്നത് കൊണ്ട് വേദന ഒന്നും വല്ലാതെ അവൻ അറിഞ്ഞില്ല,, മോശം വരാതെ രാത്രിയൊക്കെ ഉറക്കവും കിട്ടിയിരുന്നു,, അപ്പോഴും അവൾ ഒരുത്തി മാത്രം ഊണും ഉറക്കവും ഇല്ലാതെ രാവോ പകലോ എന്നില്ലാതെ മൂവർക്കും കാവലായി ഇരുന്നു!!!!
ദിവസങ്ങൾ പിന്നെയും കടന്നു പോയി,, അവനെ ഡിസ്ചാർജ് ചെയ്തു,,, പ്രത്യേക ശ്രദ്ധ വേണം എന്ന് ഡോക്ടർ നിർദേശവും കൊടുത്തു,,,
വീട്ടിൽ എത്തിയതും എവിടെ നിന്ന് തുടങ്ങണം എന്ന് അവൾക്ക് അറിയില്ലായിരുന്നു,,,!!!
അവളുടെ പകപ്പ് മാറും മുന്നേ നിർദേശങ്ങൾ കൃത്യമായി എത്തി തുടങ്ങി,,, ആദ്യം അവന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ ഒരുക്കണം,, കുറെ ദിവസം അടച്ചിട്ട വീടാണ്,, അകവും പുറവും അടിച്ചു കഴുകണം,, അടുക്കളയിൽ എല്ലാം ഒന്നിൽന്ന് വാങ്ങിയിട്ട് വേണ്ടി വരും,, ഒരു ലിസ്റ്റ് ഇട്ട് എല്ലാം വാങ്ങിച്ചു പോരെ പഴയതൊന്നും എടുക്കണ്ട,,, ഒരു കുന്നോളം മുഷിഞ്ഞ തുണികൾ ഉണ്ട് അത് അലക്കണം,, ഹോട്ടൽ ലെ ഭക്ഷണം ഒന്നും ശരിയായിട്ടില്ല,, അവന് ഇഷ്ടം ഉള്ളതും കുഞ്ഞിന് ഇഷ്ടം ഉള്ളതും അമ്മയ്ക്ക് ഇഷ്ടം ഉള്ളതും പ്രത്യേകം പ്രത്യേകം ഉണ്ടാക്കണം,, അടുക്കള പുറത്തെയും മുറ്റത്തെയും ചെടികൾ ഒക്കെ വാടിയിട്ടുണ്ട് അതെല്ലാം നനക്കണം,,, അവൻ ഒന്ന് കിടന്നോട്ടെ,,, ഞാനും ഒന്ന് കിടക്കാണ് തീരെ വയ്യാ,,,!!! വീട് വിട്ട് നിന്നാ എങ്ങനെ ഉറക്കം ഒക്കെ ശരിയാവാനാ??!!! കുഞ്ഞിനെ അവന്റെ അടുത്ത് കിടത്തണ്ട,, നീ നോക്കിയാൽ മതി,,,!!!!
എല്ലാം അവൾ കേട്ടു,, ഒരു യന്ത്രം പോലെ അവൾ അതിനനുസരിച്ചു പാഞ്ഞു!!!!!!!!
ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ തന്നെ ആന്റിബയോട്ടിക്ക് നിർത്തുന്ന കാര്യം ഡോക്ടർ അറിയിച്ചിരുന്നു,,, അത് കൊണ്ട് തന്നെ വീട്ടിൽ എത്തിയതും പ്രവീൺ ശരിക്കും വേദന അറിഞ്ഞു തുടങ്ങി,,, വേദന കൊണ്ട് പുളയുന്ന അവസ്ഥ,,, പരസഹായമില്ലാതെ ഒന്നിനും കഴിയില്ലെന്നുള്ള അവസ്ഥ,,, ഇരിപ്പും കിടപ്പും ഉറക്കവും ഒക്കെ നഷ്ടപ്പെട്ടു,,,
വീണേ എന്നുള്ള വിളി നാലു പാടും കേട്ടു!!!!
അവൾ വീടിനകവും പുറവും ഓടികൊണ്ടേയിരുന്നു,,, വീട്ടു ജോലി എടുത്തു,, കുഞ്ഞിനെ നോക്കി,, മറ്റൊരു കുഞ്ഞെന്ന പോലെ പ്രവീണിനെയും നോക്കി,, അമ്മയ്ക്ക് വേണ്ടതെല്ലാം മുറിയിലേക്ക് ഒരുക്കി,,, ഓരോ ആവശ്യത്തിനായി കടയിലേക്ക് ഓടി,, തൊടിയിലെയും മിറ്റത്തേയും ജീവനുകളെയും മറന്നില്ല,, ഭക്ഷണം ഉണ്ടാക്കി,,, വിരുന്നുകാർക്കെല്ലാം ഒരുപോലെ ഊട്ടി,, അമ്മയുടെ കുശലം പറച്ചിൽ പലരെയും രാവിലെ തൊട്ട് രാത്രി വരെ വീട്ടിൽ ഇരുത്തി,, അവർക്കെല്ലാം വെച്ചു വിളമ്പി. .. അവരുടെ നിർദേശങ്ങളും കുറ്റപ്പെടുത്തലുകളും അടക്കം വള്ളിപുള്ളി വിടാതെ കേട്ടു,,
പരിഭവമോ പരാതിയോ മുഷിച്ചിലോ കാണിച്ചില്ല,,!!! ഒടുക്കം ഒന്ന് നടു ചായ്ക്കാൻ ഒരുവേള ഒന്ന് മയങ്ങാൻ പാതിരാ നേരത്ത് മുറി അണയുമ്പോ പൊന്നോമന മിഴി തുറക്കും,, വാശി കാണിക്കും,,കരച്ചിൽ ആകും,, പുലരും വരെ മടിയിൽ ഇരിക്കും,, പാല് കുടിക്കും,,, വീണ്ടും പുലരി തെളിയും,, അവൾ വീടിനകത്തളത്തിലേക്കും പുറത്തേക്കും മാറി മാറി ഓടും!!!!!!!!
എന്നിട്ടും അമ്മയ്ക്ക് പരിഭവങ്ങൾ ഏറെയായിരുന്നു,, വന്നു പോകുന്നവർക്കും,,,! !!ഒരു വക അറിയില്ല,,, ഒന്നിനും ഒരു വക തിരിവില്ല,, എന്തൊക്കെയോ കാണിച്ചു കൂട്ടും!!!!!,,,,,
പ്രവീൺ യാഥാർഥ്യങ്ങളെ നോക്കി കണ്ടു,,, തിരിച്ചറിവിന്റെ നാളുകൾ കൂടിയായിരുന്നു അത് ,,,
ഇപ്പൊ ഇവിടെ താൻ ഉണ്ട് എന്നൊഴിച്ചാൽ ഈ കാര്യങ്ങളെല്ലാം ഇവിടെ നിത്യമായും കൃത്യമായും വ്യക്തമായും നടക്കുന്നതാണെന്ന് അവന് മനസ്സിലായി,,,!!!!!
രാവിലെ ഓഫീസിൽ പോയി രാത്രി കേറി വരുന്ന തനിക്കു ഇതൊന്നും അറിയില്ല,,, മറ്റു മോഹങ്ങൾ ആയിരുന്നു ഏറെയും,,!
തന്റെ പ്രിയപ്പെട്ടവൾ തന്നോട് അടുക്കാത്തതും ഇടക്കെപ്പഴെങ്കിലും ഒന്ന് മയങ്ങി പോകുന്നതും അവളുടെ കുറ്റം അല്ല,,, ഓടി തളർന്നു വരുന്നവൾക്ക് എന്ത് പ്രണയം?? എന്ത് വികാരം??!!!
ഒന്ന് മയങ്ങാൻ അല്ലാതെ മറ്റെന്തിനു മോഹം കാണും??!!!!
തന്റെ വീണ മനസ്സ് വിട്ട് ഒന്ന് ഉറങ്ങിയിട്ടുണ്ടാവുക ഒന്ന് സന്തോഷിച്ചിട്ടുണ്ടാകുക ചിലപ്പോ അന്നൊരു ദിവസം ടൂർ പോയപ്പോ മാത്രം ആയിരിക്കും,,!!!!! അന്നും വേദന മാത്രം കൊടുത്തു താൻ!!!,,,!!
എല്ലാ സത്യവും ഉൾക്കൊണ്ട് ഇനിയും അവളെ വേദനിപ്പിച്ചാൽ ദൈവം പൊറുക്കില്ല. .!!!
പ്രവീൺ അവന്റെ കാര്യങ്ങൾ പതിയെ ചെയ്യാൻ തുടങ്ങി,, കുറച്ച് വേദന എടുത്താലും അവന് അത് സന്തോഷവും സംതൃപ്തിയും ആയിരുന്നു,, എന്തിനും ഏതിനും വീണയെ വിളിക്കാതെയായി,, മുറ തെറ്റാതെ അവൾ അരികിലേക്ക് ഓടി എത്തിയിരുന്നെങ്കിലും ഓരോന്നു പറഞ്ഞ് പ്രവീൺ അവളെ മടക്കി അയച്ചു,,, തന്നോട് ഉള്ള തൃപ്തി ക്കുറവ് കൊണ്ടാണോ ഇങ്ങനെ എന്ന് ഒരു വേള വീണ പ്രവീണിനെ തെറ്റിദ്ധരിച്ചു. .. പക്ഷെ അവനിൽ വന്നു തുടങ്ങിയ മാറ്റങ്ങൾ കുറച്ചൊരു അതിശയത്തോടെയാണ് അവൾ നോക്കി കണ്ടത്. ..
കുഞ്ഞിനെ അവൻ എപ്പോഴും കൂടെ ഇരുത്തി. . കളിപ്പിച്ചു. . കഴിയുന്നത് പോലെ ഊട്ടി. .. പലപ്പോഴായി ഉറക്കി. .. വീണയെ സ്വതന്ത്രയാക്കാൻ നോക്കി. .. വീട്ടിലെത്തുന്ന ബന്ധുക്കാരെയും കൂട്ടുകാരെയും അവൻ അതികം മുഖം കൊടുക്കാതെ ഒന്ന് രണ്ടു പറഞ്ഞു തിരിച്ചയച്ചു. . അവര് ഒത്തിരി നേരം ഇരുന്നാൽ അത് വീണയെ ബുദ്ധിമുട്ടിക്കും എന്ന് അവനു അറിയാമായിരുന്നു, ,,, ഒരു വിധം നടക്കാം എന്നായപ്പോൾ അമ്മയുടെ ഒരു വിധം വിളികൾക്കെല്ലാം അവൻ വിളികേട്ടു. . അമ്മയുടെ സ്ഥിരം പല്ലവികൾ അവൻ നിവർത്തിച്ചു കൊടുക്കാൻ ഒരുങ്ങി, ,,
അപ്പോഴും പഴി വീണക്കായിരുന്നു, ,
അവൾ ഇല്ലേ ഇവിടെ? ?? അവൾക്കിവിടെ എന്താ പണി? ??!!! എല്ലാത്തിനും കാലിനു വയ്യാത്ത എന്റെ കുഞ്ഞു തന്നെ വേണോ? ???
മനപ്പൂർവം പ്രവീൺ അതിനൊന്നും ചെവി കൊടുത്തില്ല. .. മാത്രമല്ല തനിക്ക് ഇതൊക്കെ കൂടുതൽ ഉപകാരം ചെയ്യും. . മറ്റും .. പറഞ്ഞു അമ്മയുടെ വായ അടപ്പിച്ചു. ..
വീണ തന്റെ ബാക്കിപത്രം അല്ല തന്റെ പാതിയാണെന്നുള്ള ബോധ്യമായിരുന്നു അത്, ,,!!!
വീടിനാകെ ഒരു താളം വന്നു, ,,,
പലപ്പോഴായി വീണയെ അവൻ അടുത്തേക് വിളിച്ചിരുത്തി. . വെറുതെ നോക്കിയിരുന്നു. . സ്നേഹ സംഭാഷണങ്ങളൊക്കെ പറഞ്ഞു, ,തന്റെ ഭക്ഷണത്തിൽ നിന്ന് ഓരോ ഉരുള നീട്ടി. .. മറന്നു പോയ പലതും അവർക്കിടയിലേക്ക് തിരികെ കൊണ്ട് വന്നു. ..
വീടിനകത്തെക്കും മിറ്റം പണിക്കും സ്ഥിരം ആയി ഒരു ജോലിക്കാരിയെ കൂടി അവൻ നിശ്ചയിച്ചു. ..
അവൾ ഒത്തിരി വേണ്ടാന്ന് പറഞ്ഞെങ്കിലും അവൻ അത് ചെവി കൊണ്ടില്ല. . മുറുമുറുപ്പ് അമ്മക്കുള്ളിൽ തിളച്ചു മറിയുന്നുണ്ടായിരുന്നു. ..
അടുക്കലും പെറുക്കലും ഇനി വീണ ചെയ്യണ്ട. .. അവൾക്കിവിടെ നോക്കാൻ എന്റെയും അമ്മയുടെയും കുഞ്ഞിന്റെയും കാര്യങ്ങൾ തന്നെ ധാരാളം ഉണ്ട്. .. എന്നാ ഒറ്റ വാചകത്തിൽ അവൻ അമ്മയെ നിശബ്ദയാക്കി. ..
പ്രവീണിന്റെ സ്നേഹം അവൾ ശരിക്കും അനുഭവിച്ചറിഞ്ഞു. .. ഒരു കുന്നിക്കുരുവോളം പോലും അതില് കുറവ് വരുത്തരുതേ എന്ന് അവൾ നിത്യം പ്രാർത്ഥിച്ചു. ..
വീണേ. …. എന്നാ അലിവോടെയുള്ള വിളി പോലും അവളുടെ മനമേറെ കുളിർപ്പിച്ചു. .. !!!!
സ്നേഹം തളം കെട്ടിയ വീട്ടിൽ ഒരു പകല് കഴിഞ്ഞ രാത്രി വീണ പ്രവീൺ ന് അരികിലെത്തിയതും. .
വീണേ???
എന്താ ഏട്ട? ?
ഞാനൊരു കാര്യം ഉറപ്പിച്ചിട്ടുണ്ട്. .. നമുക്ക് ഒരു ജോലിക്ക് പോണം .. കുഞ്ഞിന്റെ പാല് കുടി കഴിയട്ടെ, , അത് കഴിഞ്ഞ വീണ ജോലിക്ക് കയറും.,, ഇപ്പോൾ ഇവിടുള്ള ചേച്ചി തന്നെ കുഞ്ഞിനെ നോക്കി കൊള്ളും. . അതിനു വേണ്ടത് നമുക്കു ചെയ്യാം! !!!
തെല്ലു ഒരത്ഭുധത്തോടെ അവൾ അവനെ നോക്കി. ..
വേണ്ട ഏട്ടാ. .. ഞാൻ അതൊന്നും ആഗ്രഹിച്ചിട്ടില്ല. .. ഇപ്പോൾ എന്നോട് എങ്ങനെയാണോ? ?!! അത്രയും മതി എന്നും. ..!!!!!
അവൻ മറുപടി ഒന്നും പറഞ്ഞില്ല. . ഒരു ചെറിയ പുഞ്ചിരിയോടെ അവൻ അവളുടെ നെറുകയിൽ ഒന്ന് ഉഴിഞ്ഞു. ..
ഏറെ സ്നേഹത്തോടെ അവൾ അവനെ നോക്കി. ..
മ്മ്മ്? ??
ഞാൻ … തയ്യാറാണ് ഏട്ടാ. .. ഒരു ഭർത്താവിന് വേണ്ടതെല്ലാം. . ഒത്തിരി നാളായില്ലേ … എനിക്ക് സാധിച്ചിട്ടില്ല. …
അവൾ തല താഴ്ത്തി പറഞ്ഞു
ഹ്മ്മ്. . അവൻ ഒന്ന് ചിരിച്ചു. ..
ഒന്നും വേണ്ടാ. … വീണ വന്നു കിടക്ക്. .. വാ … എന്റെ മടിയില് കിടക്ക്. …
അവൾ സംശയത്തോടെ നോക്കി
കിടന്നോളു. ..
അവൾ അവന്റെ മടിയിലേക്ക് കിടന്നു, ,അവന്റെ കൈകൾ അവളുടെ മൂർദ്ധാവിൽ തലോടി കൊണ്ടിരുന്നു. ..
പതിയെ ആ മിഴികൾ അടയുന്നതും അവൾ ഉറങ്ങുന്നതും നോക്കി അവൻ ഇരുന്നു. .. എനിക്കറിയാം. .. ഇന്ന് ഒരുപാട് സന്തോഷത്തോടെ നീ ഉറങ്ങും. .. അതിലേറെ സമാധാനത്തോടെ. …!!! എനിക്കത്രയും മതി. .. അതിലും വലുതായി നിനക്ക് നൽകാൻ എന്നിലൊന്നും ഇല്ല. …
നീ ഉറങ്ങ് വീണേ,,, സന്തോഷത്തോടെ. . സമാധാനത്തോടെ. ..!!!!!
രചന : അനു സാദ്