Story by J. K
“” പത്താം ക്ലാസുകാരി നാലുമാസം ഗർഭിണി..!!”
പത്താം ക്ലാസ്കാരിയുടെ പേര് പറഞ്ഞില്ലെങ്കിലും ചാനലുകൾ ഈ വാർത്ത കൊട്ടി ഘോഷിച്ചു..
കേസ് ആയതിനെ തുടർന്ന് പെൺകുട്ടിയോട് നടന്നതിനെക്കുറിച്ച് ചോദിക്കുകയായിരുന്നു അധികൃതർ..
അവൾ പറഞ്ഞതെല്ലാം കേട്ട് എല്ലാവരും ഒരു നിമിഷം ഞെട്ടി…
തമിഴ്നാട്ടിൽ നിന്ന് ജോലിക്ക് വേണ്ടി കേരളത്തിലേക്ക് വന്നവരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.. ഒരുപാട് വർഷങ്ങൾ കേരളത്തിൽ നിന്നതുകൊണ്ട് ഇവിടുത്തെ സംസ്കാരവും മറ്റും അവർ സ്വീകരിച്ചു നാട്ടിൽ അമ്മയും അച്ഛനും മരിച്ചതോടുകൂടി ഉള്ള നിലവും വിറ്റ് അവർ ഇവിടെ ഒരു കൊച്ചു വീട് വാങ്ങി..
മൂന്നു പെൺമക്കൾ ആയിരുന്നു അവർക്ക് മൂന്നുപേർക്കും നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുക്കണം എന്നായിരുന്നു ആ മാതാപിതാക്കളുടെ ആഗ്രഹം..
മൂത്ത മകൾ നന്നായി പഠിക്കും.. എട്ടാം ക്ലാസ് വരെ അവൾക്ക് അത്യാവശ്യം മാർക്ക് ഉണ്ടായിരുന്നു പക്ഷേ ഒൻപതാം ക്ലാസ് എത്തിയപ്പോൾ പഠിക്കാനുള്ള വിഷയം അല്പം കട്ടി ആയതുകൊണ്ട് മാർക്ക് സ്വല്പം കുറയാൻ തുടങ്ങി.
ഇനി എന്ത് ചെയ്യും എന്നോർത്ത് ഇരുന്നപ്പോഴാണ് അപ്പുറത്തെ വീട്ടിലെ റിട്ടയേർഡ് പ്രൊഫസറുടെ കാര്യം ഓർമ്മ വന്നത്.. അവരുടെ വീട്ടിലെ പല ജോലികൾക്കും തന്റെ ഭർത്താവിനെ വിളിക്കാറുണ്ട്.
ആ ഒരു അടുപ്പം വെച്ചാണ് ആ അമ്മ അവിടെ ചെന്ന് തന്റെ മകളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചത്.. പ്രൊഫസ്സർക്ക് രണ്ടു മക്കളാണ് ഒരു ആണും ഒരു പെണ്ണും അവർ വിദേശത്താണ് സെറ്റിൽ ചെയ്തിരിക്കുന്നത്.
പ്രൊഫസറും ഭാര്യയും ഇടയ്ക്ക് മക്കളുടെ അരികിൽ ചെന്ന് നിൽക്കും.. മടുക്കുമ്പോൾ നാട്ടിലേക്ക് തന്നെ വരും..
പ്രൊഫസർക്ക് വിദേശ ജീവിതം അത്രയ്ക്ക് സെറ്റ് ആയിട്ടില്ല പക്ഷേ ഭാര്യക്ക് അവിടെയാണ് ഇഷ്ടം അവിടുത്തെ സൗകര്യങ്ങളും ജീവിതസാഹചര്യവും എല്ലാം അവർ ഒരുപാട് ഇഷ്ടപ്പെട്ടു അതുകൊണ്ട് നാട്ടിലേക്ക് വരുമ്പോൾ പലപ്പോഴും പ്രൊഫസർ ഒറ്റയ്ക്ക് മാത്രമേ ഉണ്ടാകാറുള്ളൂ..
ഇത്തവണ ഭാര്യയും കൂടി ആണ് വന്നിരിക്കുന്നത് ആദ്യം അവർ മകൾക്ക് വേണ്ടി ട്യൂഷൻ എടുക്കാൻ സാറിനോട് ഒന്ന് പറയാമോ എന്ന് ചോദിച്ചത് പ്രൊഫസറുടെ ഭാര്യയോട് ആണ്.. തമിഴത്തിയും കുടുംബവും തനിക്ക് ഏറെ സഹായം ചെയ്യാറുള്ളത് കൊണ്ട് അവർ സമ്മതിച്ചു.
ഫീസ് ചോദിച്ചാലും കുഴപ്പമില്ല തന്റെ മകൾ നന്നായി പഠിച്ചാൽ മതി എന്ന് മാത്രമേ ആ അമ്മ കരുതിയുള്ളൂ..
അങ്ങനെയാണ് ആ പെൺകുട്ടിയെ അയാളുടെ വീട്ടിലേക്ക് ട്യൂഷന് പറഞ്ഞയക്കുന്നത്… പെട്ടെന്നാണ് പ്രൊഫസറുടെ മകൾ ഗർഭിണിയാണ് എന്നും പറഞ്ഞ് കാനഡയിൽ നിന്ന് കോൾ വന്നത് അതോടെ പ്രൊഫസറുടെ ഭാര്യ അങ്ങോട്ട് അവളെ നോക്കാൻ വേണ്ടി പോയി..
പിന്നീടുള്ള ദിവസങ്ങളിൽ ആണ് ആ പെൺകുട്ടി പ്രൊഫസറിന് തന്നോടുള്ള പെരുമാറ്റത്തിൽ എന്തൊക്കെയോ അപാകതകൾ ഉണ്ട് എന്ന കാര്യം തിരിച്ചറിയുന്നത്.
പഠിപ്പിക്കുമ്പോൾ എന്തെങ്കിലും തെറ്റ് വന്നാൽ, അയാൾ കൈ തുട നുള്ളി എടുക്കും.. അന്നേരം അയാളുടെ കൈകൾ അവളുടെ മാറിടങ്ങളിൽ അനാവശ്യമായി സ്പർശിക്കും..
ആദ്യം അറിയാതെ പറ്റിയതാണ് എന്ന് കരുതി അവൾ പിന്നീട് അത് സ്ഥിരമായപ്പോഴാണ് അയാൾ മനപ്പൂർവം ചെയ്യുന്നതാണ് എന്ന് മനസ്സിലായത്…
എഴുതുന്നത് ചെറുതായി തെറ്റിക്കുമ്പോൾ അയാൾ കൊടുത്തിരുന്നത് കഠിനമായ ശിക്ഷകളാണ്.. കൈത്തൊഴിലും കാൽ തുടയിലും എല്ലാം നുള്ളി പറിച്ച് എടുക്കും.. അതുവഴി അവളുടെ സ്വകാര്യ സ്ഥലങ്ങളിൽ സ്പർശിക്കും..
ഒരിക്കൽ എഴുതുമ്പോൾ പുറകിൽ നിന്ന് വന്ന് അവളുടെ മാറിടങ്ങളെ അയാൾ പിടിച്ചു ഞെരിച്ചു.. അതോടെ എഴുന്നേറ്റ് അവൾ വീട്ടിലേക്ക് ഓടി അമ്മയോട് പ്രൊഫസർ ചീത്തയാണ് എന്ന് പരാതി പറഞ്ഞു കൂടുതൽ ഒന്നും പറയാൻ ഭയം അവളെ അനുവദിച്ചില്ല.
പ്രൊഫസർ നന്നായി തല്ലും എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു പഠിക്കാതെ ഇരിക്കാനുള്ള അവളുടെ അടവായി അവർ അതിനെ കരുതി… എന്താണ് മകൾക്ക് സംഭവിച്ചത് എന്ന് ചോദിക്കുന്നതിനു പകരം അവളെ കുറ്റപ്പെടുത്തി..
ക്ലാസിനു പോകാതിരിക്കാൻ അവൾ കണ്ടുപിടിച്ച വെറും ഐഡികളാണ് ഇതെല്ലാം എന്ന് അവർ വിശ്വസിച്ചു വീണ്ടും അവളെ അങ്ങോട്ട് തന്നെ പറഞ്ഞയച്ചു.
തിരികെ പ്രൊഫസറുടെ അരികിലേക്ക് പോകാൻ ഒട്ടും മനസ്സില്ലായിരുന്നു അവൾക്ക്…
അമ്മയും അച്ഛനും നിർബന്ധിച്ച് അവിടെ കൊണ്ട് ചെന്നാക്കി പോകില്ല എന്ന് പറഞ്ഞവളെ ദേഹോപദ്രവം ഏൽപ്പിച്ചു… ഒടുവിൽ വേറെ വഴിയില്ലാതെ അവൾ വീണ്ടും പോയി തുടങ്ങി ഇപ്പോൾ പ്രൊഫസർക്ക് എന്തിനും സ്വാതന്ത്ര്യം ആയി…
മദ്യപിച്ച് ഇരിക്കുന്ന ദിവസങ്ങളിൽ അയാൾ അവളെ കൂടുതൽ ഉപദ്രവിച്ചു തുടങ്ങി… എന്തെങ്കിലും പുറത്ത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ വീട്ടുകാരെ മുഴുവൻ കൊന്നുകളയും എന്നും അയാൾ ഭീഷണിപ്പെടുത്തി..
അതോടെ അവൾ തന്നിലേക്ക് തന്നെ ഉൾവലിയാൻ തുടങ്ങി.. ഇതിനിടയിൽ അയാൾ അവളെ ബലമായി ഭോഗിച്ചു ഒരുതവണയല്ല പലതവണ..
അത് എതിർക്കാൻ പോലും ആകാതെ അവൾ തളർന്നു..
ഒടുവിൽ ഉദരത്തിൽ ഒരു ജീവൻ വിട്ടത് പോലും മനസ്സിലാക്കാൻ കഴിയാതെ അവൾ ഓരോ ദിവസവും തള്ളി നീക്കി അത്യാവിശ്യം പഠിച്ചിരുന്ന കുട്ടി ഒന്നും പഠിക്കാതെ ആയപ്പോഴാണ് ക്ലാസ് ടീച്ചർ അത് ശ്രദ്ധിക്കുന്നത് പിന്നെയും അവർ പെൺകുട്ടിയിൽ പല മാറ്റങ്ങളും കണ്ടുപിടിച്ചു അങ്ങനെയാണ് അവരുടെ സ്വന്തം ഇഷ്ടപ്രകാരം അവളോട് കാര്യങ്ങൾ എല്ലാം ചോദിച്ചറിയുന്നത്.
ആദ്യം എല്ലാം പറയാൻ മടിച്ച അവൾ ടീച്ചർ ഒരു സപ്പോർട്ട് നൽകിയതോടുകൂടി കരഞ്ഞ് എല്ലാം ടീച്ചറോട് തുറന്നു പറഞ്ഞു ടീച്ചർക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു..
വീട്ടിലേക്ക് വിളിച്ച് അവളുടെ അമ്മയോട് കാര്യം പറഞ്ഞു ഒപ്പം വേണ്ടപ്പെട്ടവരെ എല്ലാവരെയും അറിയിക്കുകയും ചെയ്തു..
ആരാണ് ഇതിന് പിന്നിൽ എന്ന് ചോദിച്ചപ്പോൾ കുട്ടിക്ക് പറയാൻ ഭയങ്കര പേടി ആയിരുന്നു..
ഒടുവിൽ സപ്പോർട്ട് ചെയ്തപ്പോൾ അവൾ പ്രൊഫസറുടെ പേര് തുറന്നു പറഞ്ഞു…
അത് കേസ് ആയി.. എന്നാൽ അധികം വൈകാതെ സ്വാധീനം ഉപയോഗിച്ച് അയാൾ കേസിൽ നിന്ന് പുറത്തുവന്നു..
പണവും സ്വാധീനവും ആവോളം ഉള്ള അയാൾ .. ആവശ്യത്തിന് അനാവശ്യത്തിനും തന്റെ സമ്പാദ്യം വാരിക്കോരി കൊടുത്തപ്പോൾ അങ്ങനെ ഒരു കേസ് പോലും ഇല്ലാതെ തേഞ്ഞു മാഞ്ഞു പോയി..
ഒപ്പം ഒരു തമിഴനും ഭാര്യയും മൂന്ന് പെൺകുട്ടികളും എവിടെയെന്ന് പോലും അറിയാതെ മാഞ്ഞുപോയി…. ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല.. ആരും അന്വേഷിച്ചതും ഇല്ല…