(രചന: J. K)
“””” ഡാ എന്റെ ചൂണ്ടയിൽ ഒരു നല്ല ഇര കൊത്തിയിട്ടുണ്ട്”””
ഷാൻ അത് പറഞ്ഞപ്പോൾ എല്ലാവരും അവനെ നോക്കി ആരുടെയും മുഖത്ത് വിശ്വസിച്ച ഭാവമില്ല… അവൻ വീണ്ടും പറഞ്ഞു..
“””നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി ഞാൻ പറഞ്ഞത് സത്യമാണ് “” എന്ന് അതും പറഞ്ഞ് അവൻ ഫോണെടുത്ത് അതിനുള്ള അവരുടെ ഫോട്ടോസ് കാണിച്ചു കൊടുത്തു….
ഒരു പത്തു ഇരുപത്തെട്ട് വയസ്സുള്ള സ്ത്രീയാണ്…. വിവാഹിത….
അവർ ഇവനോട് വളരെ അടുപ്പത്തിൽ സംസാരിക്കുന്നു. ഫോട്ടോസ് അയച്ചു കൊടുക്കുന്നു..
“”” എടാ ഇതൊക്കെ പറ്റിക്കൽ ആവും ഫേക്ക് ഐഡി ആരുടെയൊക്കെയോ ഫോട്ടോ വെച്ച് പറ്റിക്കുന്നതാണ് വെറുതെ ഇതിൽ ഒന്നും പോയി ചാടാൻ നിൽക്കണ്ട!!””
വീണ്ടും ഉപദേശവുമായി വന്നപ്പോൾ അവൻ പറഞ്ഞു… ഇത് ഫേക്ക് ഐഡി ഒന്നുമല്ല വീഡിയോ കോളിൽ കാണുന്നത എന്നും എന്നൊക്കെ… അവൾക്ക് തന്നെ ജീവനാണ് അവളുടെ സങ്കല്പത്തിലെ നായകനാത്രേ അവൻ…
എല്ലാവർക്കും അവനോട് അസൂയ തോന്നി. കാരണം അവർ കാണാൻ ഒരു സുന്ദരി ആയിരുന്നു.. എന്നാലും അവരുടെ സങ്കല്പം ഈ ജാതി ഒരു മുതലാണ് എന്ന് അറിഞ്ഞതിൽ എല്ലാവർക്കും വിഷമം തോന്നി…
“””” ഡാ ഇത് വേണോടാ.. ഇതൊക്കെ പ്രശ്നമാവും അവളുടെ ഭർത്താവ് മിലിട്ടറിക്കാരൻ ആണെന്ന് തോന്നുന്നു കണ്ടില്ലേ പ്രൊഫൈൽ… “””
കൂട്ടുകാരൻ ഷാനെ ഉപദേശിക്കാൻ നോക്കി പക്ഷേ അവൻ അവനെ കളിയാക്കി ചിരിക്കുകയാണ് ഉണ്ടായത് അതെ ഇതൊക്കെ ആൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ള കാര്യമാണ് നീ ഇടപെടേണ്ട എന്ന്…
അതോടെ കൂട്ടുകാർ ഉപദേശം നിർത്തി പകരം അവന്റെ വീരസാഹസിക കഥകൾ കേൾക്കാനായി ഇരുന്നു….
രാത്രി അവർ ഓൺലൈനിൽ വരുന്നത് വീഡിയോ കോൾ ചെയ്യുന്നതും.. അവൻ ആവശ്യമുള്ള പൈസ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുന്നത് മടക്കം അവൻ എല്ലാം പൊടിപ്പും തൊങലും വെച്ച് പറഞ്ഞത് അവർ അസൂയയോടെ കേട്ടു…
“””” ഈ വിവാഹം കഴിച്ച പെണ്ണുങ്ങളെ വളച്ചെടുത്താൽ ഒരുപാട് ഗുണങ്ങളുണ്ട് അവർ തലയിൽ ആവില്ല..
അവർക്ക് ധാരാളം പണവും കയ്യിൽ കാണും നമ്മൾ ഒന്ന് സെന്റ് അടിച്ചാൽ അവർ അതിൽ വീഴും പണം എല്ലാം നമ്മുടെ കയ്യിലേക്ക് എത്തുകയും ചെയ്യും അങ്ങനെ പല കാര്യങ്ങളും ഉണ്ട് “””
എന്നൊക്കെ വലിയ അനുഭവ ഘോര ഘോരം പ്രസംഗിക്കുന്നത് കേട്ട് ഫ്രണ്ട്സ് എല്ലാം വായും പൊളിച്ച് അവനെ തന്നെ നോക്കിയിരുന്നു….
അവരെല്ലാം അതിൽ ആകൃഷ്ടരാണ് എന്ന് കരുതി വീണ്ടും അവൻ പറഞ്ഞു തുടങ്ങി….
“”” ഈ മാസം പതിനഞ്ചാം തീയതി അവളുടെ ഭർത്താവ് തിരിച്ച് ജോലിക്ക് കയറും….. പിന്നെ അവളും കുഞ്ഞുങ്ങളും വീട്ടിൽ തനിച്ചാണ് എന്നോട് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു എന്നൊക്കെ പറഞ്ഞു….
“”‘എവിടെയാ അവളുടെ വീട് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഡൽഹിയിലാണ് എന്ന്…
ഡൽഹി മലയാളി ആണത്രേ അവൾ…
അവന്റെ സ്മാർട്ട്നെസ്സും ലുക്കും കണ്ട് ഇഷ്ടപ്പെട്ടതാണ് എന്ന്…
കുളക്കോഴിയുടെ ലുക്കുള്ള അവനെ ഫ്രണ്ട്സ് എല്ലാം തറഞ്ഞു നോക്കി…
അവൻ വലിയ ഗമയിൽ ബാക്കി കൂടി പറഞ്ഞു…
എന്നോട് കയ്യും വീശി അങ്ങോട്ട് ചെന്നോളാനാണ് പറഞ്ഞത് എനിക്ക് ഷോപ്പിംഗ് ചെയ്യാനുള്ള പണം തരാമെന്ന് എന്തൊക്കെയാ വേണ്ടത് എന്ന് വെച്ചാൽ ഉണ്ടാക്കി വെച്ചേക്കാം എന്നൊക്കെ അവൾ പറഞ്ഞത്രേ..
അതുകൊണ്ടുതന്നെ ഈ പതിനഞ്ചാം തീയതി തന്നെ അവൻ അങ്ങോട്ട് ട്രെയിൻ കയറുന്നുണ്ട് പതിനാറാം തീയതി അവളുടെ ഭർത്താവ് പോയി കഴിയുമ്പോഴേക്കും അങ്ങോട്ട് എത്താൻ വേണ്ടി…
“”” എടാ ഇത് വേണ്ട ഫോണിലൂടെ വിളിച്ച് സൊള്ളുന്നത് പോലെയല്ല നേരിട്ട് ചെല്ലുന്നത് അത് റിസ്കാണ് പ്രത്യേകിച്ച് അവളുടെ ഭർത്താവ് ഒരു പട്ടാളക്കാരൻ ആണ് അങ്ങേരുടെ അടുത്ത് വല്ല തോക്കും കാണും നീ വെറുതെ ചെന്ന് ആ വെടിയും കൊണ്ട് ചാവാൻ നിൽക്കേണ്ട…
എന്നൊക്കെ പ്രിയപ്പെട്ട കൂട്ടുകാർ അവനെ ഒരുപാട് ഉപദേശിച്ചു…
അതൊക്കെ കേട്ട് ഒരു പുച്ഛത്തോടെ ചിരിക്കുകയാണ് അവൻ ചെയ്തത് അവൻ പോകാൻ തീരുമാനിച്ചിരുന്നു.
ഇനി ആരെക്കൊണ്ടും ആ തീരുമാനത്തിന് മാറ്റം വരുത്താൻ കഴിയില്ല എന്ന് അവൻ വലിയ ഗമയിൽ പറഞ്ഞു..
അവൻ ഒരു ജോലി ഡ്രസ്സ് മാത്രമാണ് എടുക്കുന്നത് പിന്നെ അങ്ങോട്ടുള്ള ട്രെയിനിൽ ഉള്ള വണ്ടിക്കൂലി ബാക്കിയെല്ലാം അവൾ തരാം എന്നാണത്രെ പറഞ്ഞത്….
എല്ലാവരും അവന്റെ ഭാഗ്യമോർത്ത് സങ്കടപ്പെട്ട് ഇരുന്നു… സുന്ദരിയായ ഒരു പെണ്ണ് കൈനിറയെ പണം ഇഷ്ടപ്പെട്ട ആഹാരം നല്ല താമസം….
അവന്റെ രാധയോഗത്തെ ചൊല്ലി ഫ്രണ്ട്സിന് ഇടയിൽ വല്ലാത്ത ഒരു കുശുമ്പ് നില നിന്നു…
ചിലവ് ചിലർ അവനോട് വീഡിയോ എടുത്തു അയക്കാൻ ആവശ്യപ്പെട്ടു… ചിലർ അവളുടെ വല്ല ഫ്രണ്ട്സും ഉണ്ടെങ്കിൽ പരിചയപ്പെടുത്തി കൊടുക്കാനും..
എല്ലാം ഏറ്റു എന്നൊക്കെ പറഞ്ഞ് അവൻ ബ്യൂട്ടിപാർലറിൽ കയറിയിറങ്ങി അങ്ങോട്ടേക്ക് എത്തുമ്പോൾ ഭംഗി വേണ്ടേ എന്ന് പറഞ്ഞ്..
എന്തൊക്കെ ചെയ്താലും ഈ മുഖം അല്ലേ എന്ന് ഏതോ ഒരു കൂട്ടുകാരൻ അപ്പോഴേക്കും കമന്റും പറഞ്ഞിരുന്നു…
അങ്ങനെ പതിനാറാം തീയതി ആവാൻ അവനും അവന്റെ കൂട്ടുകാരും കാത്തിരുന്നു…
പത്തു മണിക്കായിരുന്നു ട്രെയിൻ അവനെ അതിന് കയറ്റിവിടാൻ എല്ലാവരും എത്തി. അവൻ പോകുന്നത് അസൂയയോടെ എല്ലാവരും നോക്കി…
ഒരു രൂപ പോലും കയ്യിൽ ഇല്ലാതെ ഒരാൾ ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നു..
അവിടെ സുഖവാസത്തിന്…
വണ്ടി പോയിക്കഴിഞ്ഞു അതിന്റെ ഹാങ്ങോവർ മാറാത്ത കൂട്ടുകാർ അവിടെ തന്നെ ഇരുന്നു അല്പം കഴിഞ്ഞതിനുശേഷം മാത്രമാണ് അവർ ഓരോരുത്തരും തിരികെ പോയത്…
അന്നും കൂട്ടുകാരെല്ലാം കൂടെ കൂടി എല്ലാവരും പറഞ്ഞത് അവന്റെ ഭാഗ്യത്തെപ്പറ്റി ആയിരുന്നു ട്രെയിനിൽ ഇപ്പോഴും അവൻ അങ്ങോട്ട് പോവുകയായിരിക്കും അവന്റെ മനസ്സിൽ മുഴുവൻ എന്തുമാത്രം സന്തോഷം ഉണ്ടാകും എന്നൊക്കെ അവർ ഇങ്ങനെ പറഞ്ഞു….
അവന്റെ യോഗം അല്ലാണ്ട് എന്താ നമ്മൾ ആർക്കെങ്കിലും ഹായ് അയച്ചാൽ അപ്പോൾ കിട്ടുന്നത് ബ്ലോക്ക് ആണ് ഇതിപ്പോ അവൻ അർമാദിക്കുകയല്ലേ…
അവൻ ഡൽഹിയിൽ എത്തിയെന്നും സ്റ്റേഷനിൽ ഇറങ്ങി എന്നും പറഞ്ഞ് വിളിച്ചിരുന്നു…
അവൾ അവനെ പിക്ക് ചെയ്യാൻ അങ്ങോട്ട് വരാം എന്നാണ് പറഞ്ഞിരുന്നത്….
ഒരു ഓൾ ദ ബെസ്റ്റ് പറഞ്ഞു എല്ലാവരും ഫോൺ കട്ട് ചെയ്തു…
പിന്നെ എല്ലാവരും അവന്റെ യോഗം ഓർത്ത് മിണ്ടാതെ ഇരുന്നു…
പെട്ടെന്നാണ് അതിൽ ഒരാളുടെ ഫോൺ റിങ്ങ് ചെയ്തത്…
“””ഡാാ… അവള് ഇവിടെ വന്നതിനുശേഷം ഫോൺ ചെയ്തു പറയുകയാണ് അവളുടെ ഭർത്താവ് തിരിച്ചു പോകുന്നില്ല ഇനി എന്ന്. അതുകൊണ്ട് തിരിച്ചുപോയിക്കോളാൻ…”””
കരച്ചിലിന്റെ വക്കത്ത് എത്തിയ അവന്റെ വർത്തമാനം കേട്ടതും ഒരു കൂട്ടച്ചിരി ഉയർന്നു….
“”‘ ശവത്തിൽ കുത്താതെടാ എനിക്ക് വിശന്നിട്ട് കണ്ണ് കാണാൻ പാടില്ല… ആരെങ്കിലും എന്റെ അക്കൗണ്ടിലേക്ക് കുറച്ചു രൂപ ഇടുമോ….””””
“”” അത് നിന്റെ ആ പെണ്ണിനോട് പറഞ്ഞപോലെ അവള് പണക്കാരി അല്ലേ ഇഷ്ടം പോലെ തരുമല്ലോ എന്ന് പറഞ്ഞ് അവനെ കളിയാക്കി…
“”‘ ഇങ്ങനെയൊന്നും എന്നോട് പറയരുത് ഇതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ എനിക്ക് എന്തെങ്കിലും കഴിക്കണം അടുത്ത ട്രെയിനിൽ കയറി നാട്ടിലെത്തണം എന്നെ സഹായിക്കണം
എന്നെല്ലാം പറഞ്ഞു അവൻ അവിടെ നിന്നും കരയാൻ തുടങ്ങി ഒടുവിൽ എല്ലാവരുംകൂടി പിരിച്ച് ഗൂഗിൾ പേയിൽ അവന് പണം അയച്ചു കൊടുത്തു….
പിന്നെ നാട്ടിൽ വന്നപ്പോൾ അവന് ഫെയ്സ്ബുക്ക് വാട്സ്ആപ്പ് ഒന്നും ഉണ്ടായിരുന്നില്ല ഫോണിൽ നിന്ന് എല്ലാം എടുത്തു മാറ്റിയിരുന്നു…