ശരീരത്തിലൂടെ പാമ്പ് ഇഴയുന്ന പൊലെ എന്തോ ഒന്ന് അരിച്ച് ഇറങ്ങിയപ്പോഴാണ് ഞാൻ പാതി മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്…

ബസ്സിലെ സുന്ദരി

രചന: സനൽ SBT (നങ്ങേലി )

ശരീരത്തിലൂടെ പാമ്പ് ഇഴയുന്ന പൊലെ എന്തോ ഒന്ന് അരിച്ച് ഇറങ്ങിയപ്പോഴാണ് ഞാൻ പാതി മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.

തലേ ദിവസത്തെ ഉറക്കക്ഷീണം നന്നായി ഉണ്ടായിരുന്നത് കൊണ്ട് ഇളം തെന്നലെറ്റപാടെ ഞാനൊന്ന് മയങ്ങിയതായിരുന്നു.

ചുറ്റും ഞാനൊന്ന് കണ്ണോടിച്ചു. ബസ്സിൽ അത്യാവശ്യം തിരക്കുള്ളത് കൊണ്ട് ഞാൻ അത് മൈന്റ് ചെയ്തില്ല പാതി മുറിഞ്ഞ ഉറക്കം വീണ്ടെടുക്കാൻ ഞാൻ ശ്രമം നടത്തി സീറ്റിലേക്ക് ഒന്നുകൂടി ചായ്ഞ്ഞ് കിടന്ന് പതിയെ കണ്ണുകൾ അടച്ചു.

വീണ്ടും എന്തോ ശരീരത്തിലൂടെ ഇഴയുന്ന പൊലെ തോന്നി പക്ഷേ ഇത്തവണ അത് കാലിലൂടെ ആണെന്ന് മാത്രം. പാതി കൂമ്പിയടഞ്ഞ കണ്ണുകൾ ഞാൻ പയ്യേ തുറക്കാൻ ശ്രമിക്കുമ്പോഴും ഒരു കാട്ടുചെമ്പകത്തിന്റെ ഗന്ധം എന്റെ നാസികയിലൂടെ തുളച്ച് കയറുന്നുണ്ടായിരുന്നു.

സീറ്റിൽ ഒന്നു കൂടി അമർന്നിരുന്ന് ഞാൻ തൊട്ടടുത്ത് ഇരിക്കുന്ന ആളെ ഒന്ന് നോക്കി എന്റെ കണ്ണുകളെ തന്നെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം . അതിമനോഹരമായ ഒരു അപ്സരസ്സ് അവൾ എന്നെ നോക്കി വശ്യമായ ഒരു പുഞ്ചിരി തൂകി.

ഇത്രയും നേരം ഞാൻ അവളുടെ തോളിൽ ആണല്ലോ തല ചായ്ച്ച് ഉറങ്ങിയത് എന്നോർത്തപ്പോൾ ഞാനാകെ ധൃദംഗപുളകിതനായി. അവളുടെ നേർത്ത ലെഗ്ഗിൻസ് ഇട്ട കാലുകൾ എന്റെ തുടയോട് തൊട്ടുരുമ്മി ഇരുന്നപ്പോൾ ഞാൻ അടിമുടി ഇണർന്നു എന്ന് വേണം പറയാൻ അത് അവൾക്ക് ബോധ്യമായതുകൊണ്ടാവാം ഒന്നുകൂടി അവൾ എന്നിലേക്ക് ചേർന്ന് ഇരുന്നത്.

അവളുടെ നീണ്ട വിരലുകൾ എന്റെ കാലുകളിൽ താളം പിടിച്ചു കൊണ്ടിരുന്നു. കയ്യെടുക്കാൻ പറയാൻ എന്റെ മനസ്സ് പല തവണ എന്നോട് തന്നെ ആവർത്തിച്ചു പക്ഷേ അത് പറയാൻ എന്റെ ശബ്ദം പുറത്തോട്ട് വന്നിരുന്നില്ല എന്നതാണ് സത്യം . കണ്ം നാളത്തിലെ വെള്ളം വറ്റിയിരിക്കുന്നു എന്നിരുന്നാലും ആ വിന്റോ സൈഡിലെ സീറ്റിൽ ഇരിക്കുമ്പോഴും ഞാൻ നന്നായി വിയർത്ത് ഒഴുകിയിരുന്നു. അത് കണ്ടു കൊണ്ടാവണം അവൾ കയ്യിലുള്ള കർച്ചീഫ് എനിക്ക് നേരെ നീട്ടിയതും .

ഞാൻ ബസ്സിന് ചുറ്റും ഒന്ന് കണ്ണോടിച്ചു ഭാഗ്യത്തിന് ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി. മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചിലപ്പോൾ ഞങ്ങൾ ഭാര്യാഭർത്താക്കൻമാർ ആണെന്ന് തോന്നിക്കാണും. അപ്പോഴാണ് ഒരു മധ്യവയസ്ക്കനായ ഒരാൾ ഞങ്ങളെ നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത് അയാൾ ബസ്സിന്റെ കമ്പിയിൽ തൂങ്ങിയാടി നിൽപ്പാണ് പക്ഷേ നോട്ടം മാത്രം ഞങ്ങളിലേക്കാണെന്ന് എനിക്ക് മനസ്സിലായി. അയാളുടെ വായിലൂടെ ഒരു കപ്പൽ ഓടിക്കാനുള്ള വെള്ളം ഊറുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ ആ നിമിഷം വീണു കിടക്കുന്ന ഷാൾ എടുത്ത് ഞാൻ അവളുടെ തോളിലേക്ക് ഇട്ടു കൊടുത്തു.

ദുഷ്ടൻ ഒറ്റയ്ക്ക് കൊണ്ടുപോയി തിന്നോ എന്ന അയാളുടെ ആത്മഗദം എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു .ഞാൻ രൂക്ഷമായി ഒന്നുകൂടി അയാളെ നോക്കിയപ്പോൾ രണ്ട് സ്റ്റെപ്പ് പുറകോട്ട് മാറി നിന്ന് പുള്ളിക്കാരൻ മാതൃകയായി.

വീണ്ടും അവളുടെ മിഞ്ചിയിട്ട കാലുകൾ എന്റെ കാൽപാദങ്ങളെ തഴുകി തലോടിക്കൊണ്ടിരുന്നു ഒരു മയിൽപ്പീലി പൊലെ. കാറ്റിൽ അകപ്പെട്ട കരിയില പൊലെ എന്റെ മനസ്സ് ദിശയില്ലാതെ പാറിപ്പറന്നു. എന്റെ കൈകൾ എടുത്ത് അവളുടെ തുടയിൽ ചേർത്ത് വെച്ചു. മറ്റാരും കാണാതിരിക്കാൻ അവൾ ഷാളിന്റെ വാലറ്റം കൊണ്ട് മറച്ചു പിടിച്ചു. അവളിൽ നിന്നും ഉയർന്നു വന്ന ആ ഉത്മാദലഹരിയുടെ മണം
ക്ലിയോപാട്രയുടേയോ ബ്ലൂ ലേഡിയുടേയോ ആണെന്ന് എനിക്ക് ഉറപ്പായിരുന്നു. കാറ്റിൽ പാറി പറക്കുന്ന മുടിയിഴകൾ കാച്ചിയ വാസനതൈലത്തിന്റെ സുഗന്ധം അവിടമാകെ പരത്തി. അപ്പോഴേക്കും ഞാൻ ഉത്മാദലഹരിയുടെ കൊടുമുടിയിൽ എത്തിയിരുന്നു.

ഒരു നിമിഷം കണ്ണുകൾ അടച്ച് ഞാനൊന്ന് മാറി ചിന്തിച്ച് നോക്കി. ഒരു പക്ഷേ എന്റെ സ്ഥാനത്ത് ഒരു പെണ്ണായിരുന്നെങ്കിലോ അവൾ അലറി വിളിച്ച് ബസ്സിലുള്ളവരെയും നാട്ടുകാരെയും അറിയിക്കും ഓൺ ദ സ്പോർട്ടിൽ അടി വേറെയും പിന്നെ പോലീസായി കേസായി സദാചാരക്കാരുടെ നീതിനിർവ്വഹണം ആയി ഫെമിനിച്ചികളുടെ കൂട്ടായ്മയായി മൊത്തത്തിൽ രംഗം വഷളായേനെ ഇവിടെ പിന്നെ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ അതു കൊണ്ട് ഞാൻ ഇതൊന്നും കൂവി വിളിച്ച് ആരെയും അറിയിക്കാൻ പോയില്ല കാരണം അവൾ പ്ലേറ്റ് ഒന്ന് തിരിച്ച് വെച്ചാൽ പിന്നെ ഞാൻ പറയുന്നത് ആരും വിശ്വസിക്കില്ല എന്ന് വേണം കരുതാൻ.

മാഷേ എന്ന വിളിയിൽ വീണ്ടും ഞാൻ ഞെട്ടിയുണർന്നു.

വീണ്ടും ചെറു പുഞ്ചിരി.

“മാഷ് എവിടാ ഇറങ്ങുന്നത്.”

“അത് പിന്നെ ഞാൻ കുണ്ടന്നൂര് .”

“അയ്യോ ആ സ്ഥലം കഴിഞ്ഞ് പോയല്ലോ.”

“ങ്ങേ കഴിഞ്ഞോ ? സാരമില്ല ഞാൻ വൈറ്റില ഇറങ്ങിക്കോളാം എനിക്ക് അവിടെ വരെയും പോകേണ്ട ഒരാവശ്യം ഉണ്ട്,”

വീണിടം വിഷ്ണുലോകം ഞാൻ തട്ടി വിട്ടു.

“ഇയാള് എങ്ങോട്ടാ ”

“ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും. ”

” ആഹാ ഇറങ്ങുവാണോ താൻ, ”

“പിന്നെ ഇറങ്ങാതെ പറ്റുമോ? നന്നായി അങ്ങ് സുഖിച്ച് ഇരുന്നു അല്ലേ. ”

അതിന് മറുപടി ഒരു വളിച്ച ചരിയിൽ മാത്രം ഞാൻ ഒതുക്കി.

” തന്റെ ധൈര്യം എന്നാലും ഞാൻ സമ്മതിച്ചു.”

“ഇതൊക്കെ എന്തോന്ന് മാഷേ ഇതിലും വലിയ കേളികൾ ബസ്സിൽ നടക്കുന്നു ചിലർ പ്രതികരിക്കും മറ്റു ചിലർ മാഷിനെ പൊലെ കിട്ടിയ സമയത്ത് ഗോളടിക്കും മറ്റ് ചിലർ കാണികൾ ആയി കളി കണ്ട് രസിക്കും.”

“എന്നാലും നിങ്ങൾ സ്ത്രീകൾ”

“അതെന്താ സ്ത്രീകൾക്ക് വിചാരവും വികാരവും ഒന്നും ഇല്ലേ ? ”

” അതല്ല ഞാൻ ഉദ്ദേശിച്ചത് ഇങ്ങനെ പബ്ലിക് ആയി”

” സാധാരണ ഗതിയിൽ സ്ത്രീകൾ വളരെയധികം സ്വകാര്യത ആഗ്രഹിക്കുന്നവരാണ് എന്നാൽ ചിലപ്പോൾ മാഷിനെ പൊലെ അപൂർവ്വം ചിലരെ കാണുമ്പോൾ ആ പരിസരബോധം അങ്ങ് കൈമോശം വന്ന് പോകും അതാണ് ഇവിടെ സംഭവിച്ചത് ഇപ്പോൾ മനസ്സിലായോ ഇങ്ങനെയുള്ള സ്ത്രീകളും ഉണ്ട് എന്ന്. ”

” ഉം, മനസ്സിലായി.”

“എന്ത് മനസ്സിലായി എന്ന് നിങ്ങൾ പുരുഷന്മാർ കൂടുതലായും ടൈമിങ്ങ് ഇല്ലാത്തവരാണ് എടുത്തു ചാട്ടം ,ആക്രാന്തം ഇത് രണ്ടും കൂടുതലാണ് അത് കൊണ്ടാണ് 90% പെൺകുട്ടികൾ ബഹളം വെച്ച് ആളെ കൂട്ടുന്നത് ഇല്ലെങ്കിൽ ഇതൊന്നും ആഗ്രഹിക്കാത്ത പെൺകുട്ടികൾ ചുരുക്കമാണ് .നിങ്ങൾ രണ്ട് കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ പെൺകുട്ടികൾക്ക് ആയിരം കണ്ണുകൾ ഉണ്ട് നോക്കാൻ പക്ഷേ അതാരും കാണില്ല എന്ന് മാത്രം അതാണ് ഞങളുടെ വിജയം.”

ഒരു പ്രൊഫഷണൽ മോട്ടിവേഷൻ കോച്ചിംങ്ങ് ക്ലാസ്സ് കേട്ടിരിക്കുന്ന ഒരു കൊച്ചു കുട്ടിയെ പൊലെ ഞാനതെല്ലാം അക്ഷരം തൊടാതെ വിഴുങ്ങി.

” മാഷേ എന്റെ സ്റ്റോപ്പ് എത്തി എന്നാൽ ഞാൻ ഇറങ്ങട്ടെ. ”

” ആ താൻ ഇറങ്ങുവാണോ ?”

” ആ മാഷേ . മാഷ് പേടിക്കണ്ട ഞാൻ ഈ സിറ്റിയിൽ തന്നെ കാണും വിധിയുണ്ടെങ്കിൽ വീണ്ടും കണ്ടുമുട്ടാം എന്നാണല്ലോ ചൊല്ല്. ശുഭാപ്തി വിശ്വസത്തോടെ കാത്തിരിക്കൂ മാഷേ. ”

അവളുടെ വാക്കുകൾ എനിക്ക് ആശ്വാസം പകർന്നു .അവൾ വീണ്ടും പവിഴപല്ലുകൾ കാണിച്ച് പുഞ്ചിരിച്ചു. മനസ്സിന്റെ കോണിൽ ഒരു വിങ്ങൽ എനിക്ക് അനുഭവപ്പെട്ടെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല ഞാനും മന്ദസ്മിതം തൂകി.

പൊട്ടന് ലോട്ടറി അടിച്ച പൊലെയാണ് ഞാൻ വെറ്റില ഹബ്ബിൽ ചെന്ന് ബസ്സ് ഇറങ്ങിയത്. അടുത്ത ബസ്സിൽ കയറിയിട്ട് വേണം തിരിച്ച് അഞ്ചാറ് സ്റ്റോപ്പ് പുറകോട്ട് പോകാൻ .അപ്പോഴേക്കും സത്യം പറഞ്ഞാൽ എന്റെ ശരീരത്തിലെ ജലാംശമെല്ലാം നഷ്ടപ്പെട്ടിരുന്നു. വല്ലാത്ത ദാഹം തൊട്ടടുത്തുള്ള കൂൾബാറിൽ കയറി ഒരു ഉപ്പിട്ട നാരങ്ങാ സോഡ ഓർഡർ ചെയ്ത് ഒറ്റ വലിക്ക് അകത്താക്കി.

ബില്ല് അടക്കാനായി ജീൻസിന്റെ പുറക് പോക്കറ്റിൽ കയ്യിട്ടപ്പോഴാണ് ഞാനാ നഗ്നസത്യം മനസ്സിലാക്കിയത്. പേഴ്സ് അവൾ അടിച്ച് മാറ്റിയിരിക്കുന്നു. കൂട്ടുകാരനെ വിളിക്കാൻ ഫോണിനായി വലത് പോക്കറ്റിൽ വീണ്ടും കയ്യിട്ടു അവിടെയും ശൂന്യതയല്ലാതെ മറ്റൊന്നും എനിക്ക് തപ്പി നോക്കിയിട്ട് കിട്ടിയില്ല. ഇനി വെറെ എന്തെങ്കിലും നഷ്ട്ടപ്പെട്ടോ എന്ന് ഞാൻ ഒന്നുകൂടി തപ്പി നോക്കി ഭാഗ്യം അത് അവിടെ തന്നെയുണ്ട് ആശ്വാസമായി. എ സി യിൽ ഇരുന്ന് വിയർക്കുന്ന എന്നെ കൂൾബാറിലെ ക്യാഷർ അത്ഭുതത്തോടു കൂടി ഒന്ന് നോക്കി. കയ്യിലുള്ള കർച്ചീഫ് കൊണ്ട് ഞാൻ മുഖത്തെ വിയർപ്പ് തുള്ളികൾ തുടച്ച് മാറ്റി. അപ്പോഴാണ് എനിക്ക് മനസ്സിലായത് അവൾ ആ കർച്ചീഫ് എനിക്ക് നേരെ നീട്ടിയതിന് ഇങ്ങനെ ഒരു ഉദ്ദേശ്യം കൂടി ഉണ്ടായിരുന്നു എന്ന്.

എന്തായാലും ഞാൻ അവളെ വെറുതെ വിടാൻ തീരുമാനിച്ചില്ല അവൾ ഇറങ്ങിയ ബസ്റ്റോപ്പ് ലക്ഷ്യമാക്കി കുതിച്ച് പായാൻ തീരുമാനിച്ചു. അപ്പോൾ എന്റെ കാതുകളിൽ അമ്മയുടെ ആ പഴയ ഡയലോഗ് പ്രതിധ്വനിക്കുന്നുണ്ടായിരുന്നു

മോനെ പെണ്ണിന് പുറകേയും പണത്തിന് പുറകേയും പോകരുത് രണ്ടും വിധിയുണ്ടെങ്കിൽ നന്മെ തേടി വരുകയും അതുപൊലെ മറ്റൊരാളെ തേടി പോകുകയും ചെയ്യും എന്ന്.

ശുഭം

രചന: സനൽ SBT (നങ്ങേലി )

Leave a Reply

Your email address will not be published. Required fields are marked *