അവന്റെ ഒക്കെ ഒരു ഭാഗ്യം ഇത്ര ചെറുപ്പത്തിലേ കളി കിട്ടിയില്ലേ..” കവലയിൽ അന്നത്തെ പത്ര വാർത്തക്കു ഒരുത്തൻ കമന്റ് പാസ്….

“അവന്റെ ഒക്കെ ഒരു ഭാഗ്യം ഇത്ര ചെറുപ്പത്തിലേ കളി കിട്ടിയില്ലേ..”
കവലയിൽ അന്നത്തെ
പത്ര വാർത്തക്കു ഒരുത്തൻ കമന്റ് പാസ് ആക്കിയതാണ്
കൂടെ ഉള്ളവർ പൊട്ടിചിരിച്ചു

14 വയസുള്ള ആൺകുട്ടിയെ
ബന്ധുവായ യുവതി പീഡിപ്പിച്ചു.
അയൽവാസി കൂടിയായ യുവതി ഏറെ നാളായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു’.
കൂട്ടത്തിൽ ഒരാൾ പത്രം ഉറക്കെ വായിച്ചു.
” നമ്മൾക്ക് ഓക്കേ ആ പ്രായത്തിൽ കൈ തന്നെ ശരണം ”
മറ്റൊരു നാട്ടുകാരനാണ് ഇത്തവണ കമന്റ് പറഞ്ഞത്
പിന്നെയു൦ അവിടെ പൊട്ടിചിരി മുഴങ്ങി.

” അല്ലേലും ഇപ്പൊളതെ പിള്ളേർ ഓക്കേ വേറെ ലെവൽ അല്ലെ അവളും കഴപ്പ് മൂത്ത് ഇരികാവും ”
പീഡിപിക്കപെട്ടെ പയ്യനു കിട്ടിയ അസുലഭ ഭാഗ്യത്തേ പറ്റി അവിടെ
കൂടിയിരുന്നവർ വാചാലരായി..!

മറ്റൊരിടത്ത്
” അവനു കുഴപ്പൊന്നുല്ലാന്നെ…അല്ലേലും അവനെന്ത് പോവാനാ..ആങ്കൊചല്ലെ…!!!
ഞാൻ അവനെ ദെവസൊം കാണുന്നതല്ലെ..!! ”
തൊട്ടയൽവാസി കൂടിയായ റോയ് ആണ് വെള്ളമടി സഭയിൽ തുടക്കമിട്ടത്

“അവൻ സുഖിച്ചിട്ടുണ്ടാവു൦ ഇപ്പോൾ കേസിൽ നിന്ന് തല ഊരാൻ വേണ്ടി ആവും ഇതൊക്കെ .. ഏത്..???..”
മറ്റൊരു നാട്ടുകാരനും സ്ഥലത്തെ പ്രധാന കൂടിയനുമായ ജോസ് ആണ്
ആ ‘വലിയ അറിവ് ‘ പങ്കു വച്ചത്.

“പിള്ളേരുടെ ഒകെ ഒരു യോഗം
അല്ലാണ്ടെന്താ…നമ്മൾ ഓക്കേ ഇവിടെ ഉണ്ടായിട്ടും ..!!!.”
റോയി ഒരു ചിരിയൊടെ ഗ്ലാസ്സിൽ ഉള്ളത് വലിച്ചു സൂക്ഷ്മ നിരിഷണങ്ങളു൦ കഥകളുമായി ആ സഭ തുടർന്നു.

12 മത്തെ വയസ് മുതൽ അയൽവാസിയും അകന്ന ബന്ധുകൂടിയായ യുവതി തന്നെ
ഉപദ്രവിക്കാറുണ്ട് എന്നും നിർബ്ബന്ധത്താൽ വഴങ്ങി പല
കാര്യങ്ങളു൦ ചെയ്തിട്ടുണ്ട് എന്നും ഡിഗ്രിക്കു പഠികൂന്ന വല്ല്യചന്റെ മകനോട് തന്റെ വിഷമ൦ പങ്കുവച്ചതാണ് അഭി.

അവനാണ് ഇത് ലൈ൦ഗിക ദുരുപയോഗം ആണെന്ന് പറഞ്ഞതും അച്ചെനെം അമ്മേയെം അറിയിച്ചതും.
പിന്നീട് പോലീസ് വന്ന് മൊഴി എടുത്തതും ആ സ്ത്രീ അറെസ്റ്റിൽ ആയതും എല്ലാം പെട്ടെന്നു ആയിരുന്നു.
പോലീസ് കേസും ആളും ബഹളവു൦
നാട്ടുകാരുടെ ഊഹാ പോഹങളു൦
സദാചാര വിചാരണയും ആ ഒൻപതാം ക്ലാസ്സുകാരനെ വളരെ മാനസികമായും
ശാരിരികമായും തളർത്തി .

അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് അഭി
പേടിച്ച മുഖം ഭയന്ന കണ്ണുകൾ .
കുറച്ചു ദിവസങ്ങളായി
ആളുകളോട് പെരുമാറാൻ ഭയന്ന്
റൂമിൽ തന്നെയാണ് അവൻ.

അച്ഛനോട് പോലും സംസാരികുന്നില്ല.
സ്കൂളിൽ നിന്നും ടീച്ചേർസ് കാണാൻ വന്നിട്ടു൦ അവൻ കാണാൻ കൂട്ടാക്കിയില്ല..!
തന്റെ പ്രിയപ്പെട്ട സൈക്കിൾ ഓടിച്ചിട്ട് ദിവസങ്ങളായ്..!
പുറത്ത് ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഓക്കേ ആളുകളുടെ നോട്ടവും പെരുമാറ്റവും അവനിൽ അപകർഷതാബോധവും അകാരണമായ ഭയവും നിറകുന്നു.
ഇപ്പോൾ അമ്മ മാത്രമാണ് അവന്റെ കൂട്ട്.

“ഡോക്ടർ അവൻ ഇപ്പോൾ അധികം സംസാരികാറില്ല..
ഞങ്ങടെ കൂടെ ആണ് കിടക്കുന്നെ..! എന്നാലും രാത്രി പേടിച്ചു കരയും അവൻ ഇനി പഴയ പോലെ ആവില്ലേ ഡോക്ടർ .. ??”

“നിങ്ങടെ വിഷമം എനിക്ക് മനസിലാവും
അറിവില്ലാത്ത പ്രായത്തിൽ
ലൈ൦ഗിക പീഡനം എൽകുക
എന്നത് ആൺകുട്ടി ആയാലും പെൺകുട്ടി ആയാലു൦ ഒരേ മാനസികാവസ്ഥ ആയിരിക്കും ….
ഇത്രയു൦ നാൾ അനുഭവിച്ച മാനസിക പിരിമുറുക്കം ഒറ്റപെടൽ അതെല്ലാം ആവാ൦ അവനെ അന്തർമുഖൻ ആകുന്നത്… ”
ഡോക്ടർ തുടർന്നു..

” ആൺകുട്ടി ആയത് കൊണ്ട് മാത്രം അവന് കളി കിട്ടിയെന്നും
ഭാഗ്യവാൻ ആണെന്നും കരുതുന്ന
ഒരു കൂട്ടം സദാചാര വിഷങ്ങൾ ആണ് ഇത്തരം കാര്യങ്ങൾ വഷളാക്കുന്നതു൦
നൊർമലൈസ് ചെയ്യൂന്നതും…..
some people are so sexual frustrated and we can’t do nothing for them

ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്ന ഒരു കുട്ടിക്ക് സമൂഹം
കൊടുകുന്ന നെഗറ്റീവ് പ്രതികരണം അവന്റെ ഭാവി തകർകാ൦.
അവൻ ഒരു ആൺകുട്ടി ആയത് കൊണ്ട് നടന്നത് ഒരു consent sex ആകാം എന്നുള്ള മാനോഭാവം ആകാം ആളുകൾക്ക്…സൊ അതു നിങ്ങൾ ശ്രദ്ധിക്കണ്ട ..!
Anyway ……അവന് നിങ്ങളുടെ സപ്പോർട്ട് ഏത് സാഹചര്യത്തിലു൦ ഉണ്ടാവണ൦….
എന്തായാലും ഞാൻ വേണ്ട ട്രീറ്റ്‌മെന്റ്സ് കൊടുകുന്നുണ്ട് ..
ഇനി നിങ്ങൾ വേണം അഭിയെ പഴയ
പോലെ ആക്കാൻ എന്ത് സഹായത്തിനും ഞാൻ കൂടെ ഉണ്ടാകും ..”

അഭി ഇനി മുതൽ പുതിയ സ്വപ്നങ്ങൾ കണ്ട് തുടങ്ങും
പ്രതീക്ഷിക്കളും ആഗ്രഹങ്ങളു൦ കുട്ടിത്തവും നിറഞ്ഞ അവന്റെ പഴയ ജീവിതം വീണ്ടെടുക്കും

(SOCIETY MUST STOP JUDGING )

✍️ Joseph Alexy

Leave a Reply

Your email address will not be published. Required fields are marked *