തന്റെ ഭർത്താവിനോട് പ്രതികാരം ചെയ്തൊരു സംതൃപ്തിയോടെയാണ് കണ്ണന്റെ കരുത്തുറ്റ ശരീരത്തിനടിയിൽ സജ്ന കിടന്നത്….

ബലിഷ്ഠമായ ശരീരത്തിലെ ഉറച്ച മസിലുകൾ…. വെയിലേറ്റു തിളങ്ങുന്ന വിയർപ്പുതുള്ളികൾ ആ ഉറച്ച നെഞ്ചിലൂടൊഴുകിയി റങ്ങി അവന്റെ ശരീരത്തിൽ തന്നെ അപ്രത്യക്ഷമാവുന്ന സുന്ദര കാഴ്ച….

കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത പോലെ കൺമുന്നിലെ കാഴ്ചയിൽ മതിമറന്നു രസിച്ചു നോക്കി നിന്ന സജ്ന പെട്ടന്നു കുക്കറിൽ നിന്നുയർന്നൊരു വിസിൽ ശബ്ദത്തിൽ ഞെട്ടി അകത്തേയ്ക്ക് തിരിയും നേരത്തു തന്നെയാണ് അത്ര നേരവും അവൾ നോക്കി ആസ്വദിച്ചിരുന്ന ശരീരത്തിന്റെ ഉടമ കണ്ണൻ അവളെ തിരിഞ്ഞു നോക്കിയത്…

സജ്ന ഇത്ര നേരവും തന്നെ നോക്കിയവിടെ നിൽക്കുകയായിരുന്നെന്ന തിരിച്ചറിവിൽ വല്ലാതെയൊന്നു തിളങ്ങി അവന്റെ മിഴികളും…

സജുത്താ… കഞ്ഞി വെള്ളം ഉണ്ടെങ്കിൽ കുറച്ച് ഉപ്പിട്ട് എടുത്തേക്ക് ട്ടോ… ചൂടു സഹിക്കാൻ വയ്യ ഇതിന്റെയുള്ളിൽ….

താൻ തിരിഞ്ഞു നോക്കിയത് സജ്ന കണ്ടെന്നുറപ്പായതും അവളോടായ് ഉറക്കെ വിളിച്ചു പറഞ്ഞവൻ…

സജ്നാ….കണ്ണൻ കഞ്ഞി വെള്ളം ചോദിച്ചത് കേട്ടില്ലേ നീ… നീ എന്തെടുക്കാണ് എപ്പഴും ഈ അടുക്കളയിൽ…നേരത്തും കാലത്തും അതിന്റെ അകത്തെ പണി തീർത്തിട്ട് നിനക്കും ആ കണ്ണന്റൊപ്പം സഹായിച്ചൂടെ… ഏതു നേരവും അടുക്കളയിൽ നിന്നെ കുഴിച്ചിടാതെ….

കണ്ണൻ കഞ്ഞി വെള്ളം ചോദിയ്ക്കുന്നതു കേട്ടവിടേയ്ക്ക് വന്ന സജ്നയുടെ ഭർത്താവ് റഹീം പെട്ടന്നവളോട് ശബ്ദം ഉയർത്തുന്നത് കേട്ടതും അയ്യടാ എന്നൊരു ഭാവമായ് കണ്ണന്റെ മുഖത്തും…..

ഞാനിപ്പോ കൊണ്ടു കൊടുത്തോളാമെന്നൊരു മറുപടി സജ്നയുടെ ഭാഗത്തുനിന്നുണ്ടായതും അങ്ങോട്ടു നീങ്ങി പോവുന്ന റഹീമിന്റെ ചീത്ത വിളി ശബ്ദവും കേട്ട കണ്ണൻ ശക്തമായൊന്നു തലക്കുടഞ്ഞു പോയറിയാതെ തന്നെ…

“അവന്റെ കൂടെയുണ്ടായിരുന്ന ചെക്കൻ വീണ് കാലൊടിഞ്ഞതിൽ പിന്നെ കണ്ണനൊറ്റയ്ക്കല്ലേ ഉള്ളു ഈ വയറിംഗ് പണി ചെയ്യാൻ… നമ്മളായതുകൊണ്ടാണ് സഹായികൾ കൂടെ ഇല്ലാഞ്ഞിട്ടും അവനീ പണി ഏറ്റെടുത്ത് ഒറ്റയ്ക്കാണെങ്കിലും ഇവിടേയ്ക്ക് വന്നിത്ചെയ്യുന്നത്… മറക്കരുത് നീ…. നിന്നെ കൊണ്ട് കഴിയുംപോലെ നീയും കൂടി കൊടുക്കണം അവന് പണിയ്ക്ക്… അല്ലാതെ നിനക്കീ വീട്ടിൽ വേറെ പണിയൊന്നുമില്ലല്ലോ…

കഞ്ഞിവെള്ളം ഉപ്പിട്ടിളക്കി എടുക്കുന്ന സജ്നയുടെ അടുത്തു പോയ് ശബ്ദം കടുപ്പിച്ച് സലീം പറയുമ്പോൾ സജ്നയുടെ നോട്ടം പോയത് അകത്ത് ഹാളിലിരുന്ന് ടിവി കാണുന്ന റഹീമിന്റെ ഉമ്മയിലേക്കും അവരുടെ അടുത്തു തന്നെയിരിക്കുന്ന ഉപ്പയിലേക്കുമാണ്….

പ്രായാധിക്യത്തിന്റെ അവശതയിലുള്ള അവരെ എപ്പോഴും ശ്രദ്ധിക്കണം….. പെട്ടന്നെഴുന്നേറ്റ് എവിടെയെങ്കിലും തട്ടി വീണാലും ജോലി കൂടുന്നത് സജ്നയ്ക്ക് തന്നെയാണ്… അപ്പോഴും റഹീം ചോദിയ്ക്കുക നിനക്കിവിടെ എന്താണ് പണിയെന്നാണ്….

“സജ്നത്താ…. സോറി… റഹീമിക്ക വന്നതു ഞാൻ അറിഞ്ഞില്ല… ഞാൻ കാരണം ഇങ്ങള് വെറുതെ ചീത്ത കേട്ടില്ലേ….?

വെള്ളവുമായ് തനിയ്ക്കടുത്തെത്തിയ
സജ്നയോട് കണ്ണൻ ക്ഷമ പറഞ്ഞതും അവനെ നോക്കി നേർമ്മയിൽ പുഞ്ചിരിച്ചു സജ്ന…

‘ഇതല്ലെങ്കിൽ വേറൊരു കാരണം… അത്രയേ വേണ്ടു കണ്ണാ റഹീമിക്കാക്കെന്നെ ചീത്ത പറയാൻ… ഇവിടെ പണിയ്ക്ക് വന്ന മുതൽ നീ കാണുന്നതല്ലേ ഇവിടുത്തെ കാര്യങ്ങൾ….,

മുഖത്തെ പുഞ്ചിരി മായാതെ പറഞ്ഞ്
തന്റെയടുത്ത് നിന്ന് നടന്നു നീങ്ങുന്ന സജ്നയിൽ തന്നെ തങ്ങി നിന്നു കണ്ണന്റെ മിഴികളും….

അവർ പറഞ്ഞതു ശരിയാണ്…റഹീമിന്റെ വാടക ക്വാർട്ടേസുകളുടെ വയറിംഗ് വർക്കുമായിട്ട് താനിവിടെ വന്ന അന്നു മുതൽ കാണുന്നതാണ് കാരണങ്ങളേതുമില്ലാതെ സജ്നയെ വഴക്കു പറയുകയും ഇടയ്ക്കെല്ലാം ശരീരം നന്നായ് വേദനിയ്ക്കും വിധം അവരെ തല്ലുകയും ചെയ്യുന്ന റഹീമിക്കയെ…

ഇക്കയുടെ വീട്ടുക്കാരെയും ആ വലിയ വീടിനെയുമെല്ലാം നന്നായ് പരിചരിക്കുന്നത് സജ്ന താത്തയാണ്… എന്തിനും എല്ലായിടത്തും എത്തും ഇത്തയുടെ കൈകൾ… പക്ഷെ എന്നിട്ടുമവസാനം അവർക്കു ലഭിയ്ക്കുന്നത് തല്ലും വഴക്കും മാത്രമാണല്ലോ എന്നോർത്ത് നെടുവീർപ്പിട്ട് തിരിഞ്ഞ കണ്ണൻ ഒന്നു ഞെട്ടി….

അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടന്നേരവും സജ്ന…

ഇമ ചിമ്മാതെയുള്ള അവളുടെ നോട്ടം തന്റെ മുഖത്തു നിന്നു മാറി തന്റെ ശരീരമൊട്ടാകെയാണെന്നു കണ്ടതും പതറി നിന്നു കണ്ണനും

ഇവർ വീടിനകത്തേയ്ക്ക് തിരികെ കയറി പോയില്ലായിരുന്നോ എന്നൊരു ചിന്തയിൽ ഒരു വിളറിയ ചിരി അവർക്ക് നൽകി തന്റെ പണി തുടർന്നു കണ്ണനെങ്കിലും പതിവിനു വിപരീതമായ് അവന്റെ ഉള്ളിലാകെ നിറഞ്ഞു നിന്നത് സജ്നയുടെ സുന്ദര ശരീരവും നിഷ്കളങ്കമുഖവും മാത്രമാണ്…

തുടർന്നുള്ള ദിവസങ്ങളിലെല്ലാം കണ്ണന്റെ ഏറിയ ശ്രദ്ധയും സജ്നയിൽ തന്നെയായിരുന്നു… അതോടെ ഒരു കാര്യം ഉറപ്പിച്ചവൻ സജ്നത്തായുടെ നോട്ടവും മിക്ക സമയത്തും തന്നെയാണെന്ന്…
അല്ല തന്റെ ശരീരത്തിൽ മാത്രമാണെന്ന്…

പ്രായം നാല്പതിനോടടുത്തിട്ടും ഇന്നും ഏതൊരു പുരുഷനെയും മോഹിപ്പിയ്ക്കും വിധം യൗവ്വനം പൂത്തു നിൽക്കുന്ന നല്ല വടിവൊത്ത ശരീരമാണ് സജ്നയുടേതെന്ന് വെറുതെ മനസ്സിലോർത്തു കണ്ണൻ

എന്നാൽ അങ്ങനെയൊരു ചിന്ത പോലും കണ്ണനിൽ സജ്നയോട് വല്ലാത്തൊരു ഹരവും ലഹരിയും നിറച്ചതും അവൾക്കായവന്റെ ശരീരമുണർന്നതും വളരെ പെട്ടന്നാണ്….

തനിയ്ക്ക് വന്ന മാറ്റത്തിൽ സ്വയമൊന്നു ഞെട്ടി കണ്ണനാദ്യമെങ്കിലും ഇന്നേവരെ ജീവിതത്തിൽ ഒരു സ്ത്രീയേയും അറിയാത്ത തന്റെ ശരീരത്തിന്റെ സ്വാഭാവികമായൊരു മാറ്റമായി അവനതിനെ പെട്ടന്നു തന്നെ ഉൾക്കൊണ്ടു….

അന്നൊരു ഞായറാഴ്ചയാണ്…. ചെയ്തു തീർക്കാനുള്ള വർക്കിന്റെ അവസാന മിനുക്കുപണിയിലാണ് കണ്ണൻ…. ഒരാളുടെ കൂടി സഹായമുണ്ടെങ്കിലേ തനിയ്ക്കിന്ന് ജോലി പൂർത്തിയാക്കാൻ കഴിയുകയുള്ളു എന്ന ചിന്തയിൽ പലവട്ടം കണ്ണൻ സജ്നയെ വിളിച്ചെങ്കിലും സജ്ന വിളി കേട്ടതേയില്ല ഒരിക്കൽ പോലും….

സജുത്താ…..

സജ്നയെ ഉറക്കെ വിളിച്ചുകൊണ്ടാണ് കണ്ണൻ ആ വീടിനുള്ളിലേക്ക് സജ്നയെ തിരക്കി ചെന്നത്…

എന്നാൽ കൺമുന്നിലെ കാഴ്ചയിൽ അവനൊന്നു ഞെട്ടി…

മുക്കാലും നഗ്നമായ ശരീരത്തോടെ നിലത്തു വീണു കിടക്കുന്നു സജ്ന….

കുളിച്ചിറങ്ങിയപ്പോൾ തെന്നിവീണതുപോലെയുള്ള ആ കിടപ്പ് ഒന്നു നോക്കിയ കണ്ണൻ പെട്ടന്നു തന്നെ അവളെ തട്ടി വിളിച്ചു ….

കൺപോളകൾ ഇറുക്കെ ചിമ്മിയടച്ച് മിഴികൾ വലിച്ചു തുറന്ന സജ്ന ചുറ്റുമെന്നു കണ്ണോടിച്ച് പെട്ടന്ന് എഴുന്നേറ്റതും അവളുടെ അല്പ നഗ്നതയെ മറച്ച തുണി കൂടി അവളിൽ നിന്നൂർന്നു വീണു…

ശ്വാസമെടുക്കാനോ ഉമിനീരിറക്കി തൊണ്ടയൊന്ന് നനക്കാനോ പറ്റാത്ത വിധം തനിയ്ക്കു മുമ്പിലെ നഗ്നശരീരത്തിൽ മിഴികൾ തറഞ്ഞ് നിശ്ചലനായ് നിന്നു കണ്ണൻ…

കണ്ണാ….

തന്നെ ലയിച്ചെന്ന പോലെ മതി മറന്നു നോക്കുന്ന കണ്ണനെ കൈ നീട്ടി തട്ടി വിളിയ്ക്കുമ്പോൾ തന്റെ നഗ്നത മറയ്ക്കാൻ ശ്രമിച്ചതേയില്ലവൾ

അല്ലെങ്കിലും അവളേറെ മോഹിച്ച ,ആശിച്ച അവനായ് അവൾ കോർത്ത ചൂണ്ടയിലെ ഒരിര മാത്രമാണല്ലോ അവൾക്കാ ശരീരം

അവനെ തൊട്ടുചേർന്നു നിന്ന് സജ്ന വിളിച്ചതും ഒരു പതർച്ചയോടെ അവളെ നോക്കിയ കണ്ണന്റെ ശരീരം ആകെ വിയർപ്പിൽ മുങ്ങുകയും ശ്വാസം വല്ലാതെ ക്രമം തെറ്റുകയും ചെയ്തത് നിമിഷാർദ്ധ വേഗത്തിലാണ്….

സജ്ന ഒരു വാക്കുരിയാടും മുമ്പ് തന്നെ കണ്ണനവളെയും പുണർന്ന് കിടക്കയിലേക്ക് വീണിരുന്നു…

മനസ്സുകൾ മറതീർത്ത് മാറി നിന്ന ആ മുറിയിൽ നിന്ന് നഗ്നശരീരങ്ങളുടെ താള വേഗങ്ങളും ശ്വാസനിശ്വാസങ്ങളും പരിധി വിട്ടുണരുമ്പോൾ കണ്ണൻ തന്റെ ജീവിതത്തിലെ ആദ്യത്തെ സ്ത്രീയെ അറിയുകയായിരുന്നു അപ്പോഴെങ്കിൽ തന്നെയോ തന്നിലെ സ്ത്രീയെയോ ഇന്നുവരെ സ്നേഹിക്കുകയോ ബഹുമാനിക്കകയോ ചെയ്യാത്ത റഹീമെന്ന തന്റെ ഭർത്താവിനോട് പ്രതികാരം ചെയ്തൊരു സംതൃപ്തിയോടെയാണ് കണ്ണന്റെ കരുത്തുറ്റ ശരീരത്തിനടിയിൽ സജ്ന കിടന്നത്….

കേവലം ശരീരത്തിന്റെ ആസക്തി തീർക്കാനായോരോ കാരണങ്ങൾ കണ്ടെത്തി സജ്ന കണ്ണനെന്ന ചെറുപ്പക്കാരനെ എന്നേയ്ക്കുമായ് തന്നിൽ തളച്ചിടുമ്പോൾ അവളെന്നെ പെണ്ണിന്റെ വലയിൽ നിന്നൊരിക്കലും രക്ഷ നേടാൻ കഴിയാതെ പിടഞ്ഞടിയ്ക്കാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളു കണ്ണൻ…

തെറ്റുകൾ ആവർത്തിച്ചു കൊണ്ടേയിരിയ്ക്കും ഇനിയും…… നാമത് കാണുകയും ചെയ്യും… എന്നിട്ടൊടുവിൽ പറയും കുടുംബമായൊതുങ്ങി കഴിഞ്ഞൊരു പെണ്ണിനെ ആ ചെക്കൻ കെണിയിൽ പെടുത്തി നശിപ്പിച്ചെന്ന്… സത്യമറിയുന്ന നമ്മളും അതേറ്റു ചെല്ലും… കാരണം സ്ത്രീയെന്നും സ്ത്രീയും പുരുഷനെന്നും പുരുഷനുമാണല്ലോ…..

✍️ RJ

Leave a Reply

Your email address will not be published. Required fields are marked *