എന്റെ കൂടെ കിടന്നിട്ട് നിങ്ങൾക്ക് സാറ്റിസ്ഫേഷൻ കിട്ടുന്നില്ലെ?? അതാണോ കണ്ട അവളുമാരെ തപ്പി നിങ്ങൾ ഇറങ്ങിയത്??”” ​അവൾ അയാളുടെ….

​””എന്തായിത്?? എന്താ ഈ കാണുന്നത്?? എനിക്ക് ഇതിനൊരു മറുപടി വേണം അജിത്തേട്ടാ!”” വാട്സാപ്പിൽ തെളിഞ്ഞുനിന്ന ആ വീഡിയോ ദൃശ്യം കണ്ടു അജിത്തിന്റെ തലയിലെ കിളികൾ നാലുപാടും പാറി..

താനും ഓഫീസിലെ ശ്രീലതയും ഗാഢമായി ചുംബിക്കുന്നു… വളരെ വ്യക്തമായി വീഡിയോയിൽ അത് കാണാനുണ്ട്..
ആ ദൃശ്യം ഒരു നിമിഷം കൊണ്ട് അയാളുടെ ലോകത്തെ നിശ്ചലമാക്കി. തല ഒന്ന് ഉയർത്തി കല്യാണിയെ ഒന്ന് നോക്കാൻ പോലും ധൈര്യം ഇല്ലാതെ അയാൾ തലതാഴ്ത്തി നിന്നു..

. ഒരു നിമിഷം അജിത്ത് നിന്ന നിൽപ്പിൽ ഉരുകി പോയി. ആരും അറിയില്ല എന്ന് കരുതി ചെയ്തത്, അത് ഒരിക്കലും അറിയാൻ പാടില്ലാത്തത് ആരാണോ അയാൾ തന്നെ അറിഞ്ഞിരിക്കുന്നു. എന്തു മറുപടി കൊടുക്കും എന്നറിയാതെ അയാൾ നിന്നു. കല്യാണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

​””എന്റെ കൂടെ കിടന്നിട്ട് നിങ്ങൾക്ക് സാറ്റിസ്ഫേഷൻ കിട്ടുന്നില്ലെ?? അതാണോ കണ്ട അവളുമാരെ തപ്പി നിങ്ങൾ ഇറങ്ങിയത്??””
​അവൾ അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ഉലച്ചു കൊണ്ട് ചോദിച്ചു… ആ ചോദ്യം അജിത്തിന്റെ ഹൃദയത്തിൽ തറച്ചു. തന്റെ പുരുഷത്വത്തെയും സ്നേഹത്തെയും ഒരേപോലെ ചോദ്യം ചെയ്യുന്ന ആ വാചകം കേട്ടിട്ടും അയാൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല.

എന്ത് പറഞ്ഞ് ന്യായീകരിക്കും? ഇതെല്ലാം തന്റെ ഒരു വെറുമൊരു നേരമ്പോക്കായിരുന്നു എന്ന് പറഞ്ഞാൽ അത് കല്യാണിയെ കൂടുതൽ മുറിപ്പെടുത്തുകയേ ഉള്ളൂ എന്ന് അയാൾക്കറിയാമായിരുന്നു. വെറുതെ ഒരു നേരമ്പോക്ക് പോലെ ചെയ്ത ഒരു കാര്യം ഇന്ന് തന്റെ ജീവിതം തന്നെ തകർക്കാൻ പോകുന്നു എന്നുള്ള തിരിച്ചറിവിൽ അയാളുടെ കയ്യും കാലും തളർന്നു. ഇനി നുണയൊന്നും പറയാൻ പറ്റില്ല, തെളിവുകൾ ആണ് കല്യാണിയുടെ കയ്യിൽ ഇരിക്കുന്നത്.

​കല്യാണിയും അജിത്തും വിവാഹിതരായിട്ട് വെറും നാല് മാസമേ ആയുള്ളൂ. പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു. കല്യാണി അജിത്തിന്റെ കാര്യത്തിൽ കുറച്ച് പൊസസീവ് ആണ്. എന്നാൽ അജിത്ത് ആണെങ്കിൽ സ്ത്രീ വിഷയത്തിൽ അല്പം താല്പര്യമുള്ള ആളും. ഭംഗിയുള്ള പെണ്ണുങ്ങളെ കാണുമ്പോൾ അവരുടെ ആകാരവടിവുകളിലൂടെ വെറുതെ ഒന്ന് കണ്ണോടിക്കും എന്ന് മാത്രം. കൂടുതലൊന്നും ചെയ്യാൻ അജിത്തിനും ധൈര്യം ഇല്ല..

അങ്ങനെയാണ് ഓഫീസിലെ സുന്ദരിയും സിംഗിൾ മദറും ആയ ശ്രീലതയെ അവൻ നോക്കാൻ തുടങ്ങിയത്. ശ്രീലത വിവാഹം കഴിഞ്ഞ് ഡിവോഴ്സ് ആയതാണ്. അതറിഞ്ഞപ്പോൾ വെറുതെ ഒരു കൗതുകത്തിലാണ് ശ്രീലതയോട് കൂടുതൽ അടുപ്പം കാണിക്കാൻ തുടങ്ങിയത്.. അവൾക്ക് ഇത്തിരി ഇളക്കം കൂടുതലാണ് സാറേ.. എന്ന് പിയൂൺ ഒരിക്കൽ അവനോട് പറഞ്ഞപ്പോൾ ഒന്ന് എറിഞ്ഞു നോക്കിയതാണ്.. അവൾ കയറി അങ്ങ് കൊത്തി..

വെറുതെ ഒരു സമയം പോക്ക്. അത് മാത്രമായിരുന്നു അജിത്തിന് ശ്രീലത.. ഓഫീസിൽ ശ്രീലതയെ ഒറ്റയ്ക്ക് കിട്ടുമ്പോൾ എല്ലാം ചില ലൈംഗിക ചുവയുള്ള തമാശകൾ അജിത്ത് പറയുമായിരുന്നു. അവൾ അതെല്ലാം എൻജോയ് ചെയ്യുന്നു എന്ന് കണ്ടപ്പോൾ അവന്റെ ആവേശം കൂടി.

​ഒരു ദിവസം ഓഫീസിൽ അവർ തനിച്ചായപ്പോൾ ശ്രീലത തന്നെയാണ് മുൻകൈ എടുത്ത് അവനെ ചുംബിച്ചത്. ആരും അറിയില്ലല്ലോ എന്ന് കരുതി അപ്പോഴത്തെ ഒരു മൂഡിന് അവനും അത് എൻജോയ് ചെയ്തു. എന്നാൽ തന്റെ ജീവിതം അതോടെ തകരും എന്ന് അവൻ അറിഞ്ഞില്ല. ആരോ അത് വീഡിയോയിൽ പകർത്തി നേരെ അവന്റെ ഭാര്യയായ കല്യാണിക്ക് അയച്ചുകൊടുത്തു.

​””മിണ്ടുന്നില്ലേ നിങ്ങൾ? ആ വീഡിയോയിൽ കാണുന്നത് നിങ്ങളല്ല എന്ന് ഒന്നു പറയു… പ്ലീസ്…”” കല്യാണി കരഞ്ഞുകൊണ്ട് നിലവിളിച്ചു.
​അജിത്ത് പതർച്ചയോടെ അവളുടെ കൈകൾ പിടിക്കാൻ ശ്രമിച്ചു. “”കല്യാണി… അത്… അത് നീ വിചാരിക്കുന്നത് പോലെ ഒന്നുമല്ല. അതൊരു അബദ്ധം പറ്റിയതാണ്… എല്ലാം ഞാൻ പറയാം.”” അജിത്ത് അവളെ കൺവിൻസ് ചെയ്യാൻ നോക്കിയതും കല്യാണി അവനെ തടഞ്ഞു.

​””അബദ്ധമോ? ചുംബിക്കുന്നത് അബദ്ധമാണോ അജിത്തേട്ടാ? ഈ വീഡിയോ കണ്ടാൽ തന്നെ അറിയാം നിങ്ങൾ അത്രത്തോളം താല്പര്യത്തോടെയാണ് അവളെ… ചെ.. ഇത്രത്തോളം തരം താഴ്ന്നു പോയോ നിങ്ങൾ?? നാലു മാസം… വെറും നാലു മാസം കൊണ്ട് നിങ്ങൾക്ക് എന്നെ മടുത്തോ?”” കല്യാണിയുടെ വാക്കുകൾ മൂർച്ചയുള്ള അമ്പുകൾ പോലെ അയാളുടെ നെഞ്ചിൽ തറച്ചു.

​അജിത്തിന് ഉത്തരം മുട്ടി. ഉണ്ടായതെല്ലാം തെളിവായി മുന്നിൽ ഉണ്ട്.. ഇനി നുണകൾ കൊണ്ട് അതിനെ മൂടാൻ കഴിയില്ല. അയാളുടെ കാലുകൾ തളരുന്നുണ്ടായിരുന്നു. അന്ന് ഓഫീസിൽ വെച്ച് ശ്രീലതയുമായി പങ്കിട്ട ആ നിമിഷങ്ങൾ ഇപ്പോൾ ഒരു ഭയാനകമായ ഓർമ്മയായി അയാളെ വേട്ടയാടി.

​””അജിത്തേട്ടാ, ഞാൻ നിങ്ങളെ എത്രമാത്രം വിശ്വസിച്ചു എന്നറിയാമോ?”” കല്യാണി സോഫയിൽ തളർന്നിരുന്നു. “”വീട്ടുകാരോട് ഞാൻ എന്ത് പറയും? എല്ലാവരും പറയുമായിരുന്നു അജിത്തിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയ നീ ഒരു ഭാഗ്യവതി ആണെന്ന്. ഇതായിരുന്നോ എന്റെ ഭാഗ്യം?? നിങ്ങളെ ഞാൻ വിശ്വസിച്ചു പക്ഷേ നിങ്ങൾ എന്നെ ചതിക്കുകയായിരുന്നു അല്ലേ??.”” കല്യാണി കരഞ്ഞുകൊണ്ട് നിലത്തേക്ക് തളർന്നു വീണു.

അതുക ണ്ട്
​അജിത്ത് മുട്ടുകുത്തി അവളുടെ മുന്നിലിരുന്നു. “”കല്യാണി, നീ വിശ്വസിക്കില്ലായിരിക്കും. പക്ഷേ എനിക്ക് അവളോട് പ്രണയമൊന്നുമില്ല. അതൊരു നേരമ്പോക്കിന് തുടങ്ങിയതാണ്. എനിക്ക് നിന്നോട് മാത്രമേ സ്നേഹമുള്ളൂ.”” അജിത്ത് പറഞ്ഞതും
​””സ്നേഹമുള്ളവർ ഇങ്ങനെ ചെയ്യില്ല!”” എന്നുപറഞ്ഞ് കല്യാണി അലറി.

​പിറ്റേന്ന് രാവിലെ തന്നെ കല്യാണി ഫോൺ എടുത്ത് അജിത്തിന്റെ അച്ഛനെയും സ്വന്തം അച്ഛനെയും വിളിച്ചു. മണിക്കൂറുകൾക്കുള്ളിൽ രണ്ട് വീട്ടുകാരും അവിടെ എത്തിച്ചേർന്നു. അവരെയെല്ലാം കല്യാണി ആ വീഡിയോ കാണിച്ചു.. അജിത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..

വീഡിയോ കണ്ടതും അജിത്തിന്റെ അച്ഛൻ എഴുന്നേറ്റു വന്ന് അവന്റെ കരണത്ത് ഒന്ന് പൊട്ടിച്ചു.

​””നിനക്ക് വേണ്ടി പെണ്ണ് ചോദിച്ചു പോയ എന്നെ വേണം തല്ലാൻ. ഞങ്ങളെ നാണം കെടുത്താൻ വേണ്ടിയാണോ നീ ഇങ്ങനെയൊക്കെ കാണിക്കുന്നത്?”” അച്ഛന്റെ ശബ്ദം ആ വീടിനെ നടുക്കി.

​അജിത്ത് തകർന്നുപോയി. അയാൾക്ക് ചുറ്റും കുറ്റപ്പെടുത്തുന്ന നോട്ടങ്ങൾ മാത്രം. മാപ്പ് പറയാൻ പോലും അർഹതയില്ലാത്ത തെറ്റാണ് താൻ ചെയ്തതെന്ന് അയാൾക്ക് ബോധ്യമായി. എങ്കിലും അയാൾ കല്യാണിയുടെ കാലുപിടിച്ചു കരഞ്ഞു. മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കും കരച്ചിലിനും ഒടുവിൽ, കല്യാണി ഒരു നിബന്ധന വെച്ചു.

​””ശരി, ഞാൻ അജിത്തേട്ടന്റെ കൂടെ നിൽക്കാം. പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്. ഈ ഓഫീസിൽ ഇനിയും അജിത്തേട്ടൻ തുടരരുത്. എത്രയും പെട്ടെന്ന് ട്രാൻസ്ഫർ വാങ്ങി ദൂരേക്ക് പോകണം. ആ ശ്രീലതയുടെ നിഴൽ പോലും ഇനി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകരുത്.””
​അജിത്തിന് സമ്മതിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു. അവർ പഴയ വീട് ഒഴിഞ്ഞു.

നഗരത്തിൽ നിന്നും ഏറെ ദൂരെയുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലെ ശാഖയിലേക്ക് അയാൾക്ക് ട്രാൻസ്ഫർ ലഭിച്ചു. പുതിയ സ്ഥലത്ത് എത്തിയപ്പോൾ അജിത്ത് സ്വയം മാറാൻ തീരുമാനിച്ചു. ഓഫീസിൽ അയാൾ വളരെ ഗൗരവക്കാരനായി. ഒരു സ്ത്രീയോടും അനാവശ്യമായി സംസാരിക്കാറില്ല. ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക് വരും. പക്ഷേ, വീടിനുള്ളിലെ അന്തരീക്ഷം പഴയതുപോലെ ആയിരുന്നില്ല.

​ഏറ്റു കെട്ടിയാൽ മുളച്ചിരിക്കും എന്നതുപോലെ ഇപ്പോഴും കല്യാണിക്ക് അവനെ സംശയമാണ്. അജിത്തിന്റെ ഫോൺ എപ്പോഴും അവളുടെ നിരീക്ഷണത്തിലാണ്. രാത്രി വൈകി ആരെങ്കിലും വിളിച്ചാൽ അവളുടെ മുഖം മാറും. ഒരു ദിവസം വൈകുന്നേരം അജിത്ത് ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ കല്യാണി അടുത്തിരുന്നു.

​””എന്താ അജിത്തേട്ടാ മിണ്ടാത്തത്? പഴയ ശ്രീലതയെ ഓർക്കുകയാണോ?”” അവൾ വെറുതെ ഒന്ന് കുത്തി ചോദിച്ചു.

​അജിത്തിന്റെ ഉള്ളിൽ ഒരു നൊമ്പരം പടർന്നു. “”ഇല്ല കല്യാണി, ഞാൻ ഒന്നും ഓർക്കുന്നില്ല. ഞാൻ പഴയ സ്വഭാവം ഒക്കെ വിട്ടു. ഇപ്പോൾ എന്റെ ലോകം നീ മാത്രമാണ്.””

​””അറിയാം. പക്ഷേ മനസ്സിന്റെ ഉള്ളിൽ എവിടെയെങ്കിലും ആ പഴയ ആഗ്രഹം ഇരിപ്പുണ്ടാകും. പുരുഷന്മാരല്ലേ, അവസരം കിട്ടുമ്പോൾ നിങ്ങൾ ആ പഴയ കുപ്പായം എടുത്തിടും.”” അവളുടെ വാക്കുകളിൽ പരിഹാസവും സംശയവും വേദനയും കലർന്നിരുന്നു.

അജിത്തിന് ഒന്നും പറയാൻ തോന്നിയില്ല. ഒരിക്കൽ ചെയ്ത തെറ്റ് ഒരു നിഴലുപോലെ അയാളെ പിന്തുടരുകയാണ്.

എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും കല്യാണിയുടെ മനസ്സിലെ ആ കറുത്ത പാട് മാഞ്ഞുപോകില്ലെന്ന് അയാൾക്ക് മനസ്സിലായി. സ്നേഹത്തേക്കാൾ കൂടുതൽ സംശയമാണ് ഇപ്പോൾ അവരുടെ ഇടയിൽ ഉള്ളത്. ഓരോ തവണ അവൾ അയാളെ സംശയിക്കുമ്പോഴും അയാൾ തന്റെ പഴയ തെറ്റിനെ ഓർത്ത് സ്വയം ശപിച്ചു.

​””ഒരു നേരമ്പോക്കിന് ചെയ്തത് ഇത്രയും വലിയ ശിക്ഷയാകുമെന്ന് ഞാൻ കരുതിയില്ല.”” അജിത്ത് സ്വയം മന്ത്രിച്ചു. മുന്നിലുള്ള ചായക്കപ്പിലെ ആവിയിലേക്ക് നോക്കി അയാൾ ഇരുന്നു. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. പഴയ ആ മഴയും ചുംബനവും അയാളുടെ ഓർമ്മയിലേക്ക് വന്നു. അത് അജിത്തിനെ സന്തോഷിപ്പിച്ചില്ല, പകരം ഭയപ്പെടുത്തി.

ഇന്ന് അജിത്ത് ഒരു മാതൃകാ ഭർത്താവാണ്, മറ്റുള്ളവരുടെ കണ്ണിൽ. പക്ഷേ ആ വീടിനുള്ളിലെ നാല് ചുവരുകൾക്ക് അറിയാം അയാളുടെ ശ്വാസം മുട്ടൽ. കല്യാണിയുടെ കണ്ണുകളിലെ സംശയത്തിന് മറുപടി പറയാൻ കഴിയാതെ, തന്റെ തെറ്റിനെ ഓർത്ത് നീറി നീറി അയാൾ ജീവിച്ചു.

ഇനിയിപ്പോൾ ഒഴിക്കിന് ഒത്തു നീന്തുകയല്ലാതെ വേറെ മാർഗം അവന് ഉണ്ടായിരുന്നില്ല. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ഒരു ജന്മം മുഴുവൻ പരിശ്രമിച്ചാലും മതിയാവില്ലെന്ന് അയാൾക്ക് തോന്നി. തെറ്റ് തിരുത്താം, പക്ഷേ മായ്ച്ചുകളയാൻ കഴിയില്ല എന്ന സത്യം അയാൾ തിരിച്ചറിഞ്ഞു.

സ്റ്റോറി by ചന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *