“നിങ്ങൾ ഓഫീസിൽ നിന്നും വരാൻ വൈകിയ ഈ മൂന്ന് മണിക്കൂർ നിങ്ങളുടെ മേലുദ്യോഗസ്ഥന്റെ കൂടെയല്ല, മുകളിലെ നിലയിലെ ആ ശാലിനിയുടെ ബെഡ്റൂമിലാണ് ചെലവഴിച്ചതെന്ന് എനിക്ക് കൃത്യമായി അറിയാം വിനയ്!”
രമ്യയുടെ ആ വാചകം കേട്ട് വിനയ് ഒന്ന് ഞെട്ടി. അവന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി.
“” നീ എന്തൊക്കെയാ ഈ പറയുന്നത്?? നിനക്കെന്താ ഭ്രാന്താണോ?? “”
വിനയ് സ്വയം രക്ഷപ്പെടാൻ വേണ്ടി പറഞ്ഞു.
“” അതേടോ എനിക്ക് ഭ്രാന്ത് തന്നെയാണ് അങ്ങനെ എനിക്ക് ഭ്രാന്ത് ആകുമ്പോൾ തനിക്ക് തോന്നിയത് പോലെ നടക്കാലോ!!”
അവൾ പറഞ്ഞു തീർന്നതും
എപ്പോഴും ശാന്തനായി കാണപ്പെടുന്ന വിനയ് പെട്ടെന്ന് വന്യമായ ഒരു ഭാവത്തിലേക്ക് മാറി.
അവൻ ഒന്നും ചിന്തിക്കാതെ കൈ ഓങ്ങി രമ്യയുടെ കവിളത്ത് അടിച്ചു. അടിയുടെ ആഘാതത്തിൽ അവൾ ലിവിംഗ് റൂമിലെ സോഫയിലേക്ക് തെറിച്ചുവീണു.
അവളുടെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു. എങ്കിലും അവൾ കരഞ്ഞില്ല.
പകരം കടുത്ത വെറുപ്പോടെ അവനെത്തന്നെ നോക്കി നിന്നു.
രമ്യയുടെയും വിനയിന്റെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ കൃത്യം ഒരു വർഷം തികയുന്നതേ ഉണ്ടായിരുന്നുള്ളൂ.
നഗരത്തിലെ ഒരു പ്രമുഖ ബാങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു വിനയ്. കാണാൻ നല്ല സുന്ദരൻ, ആരോടും മാന്യമായി മാത്രം സംസാരിക്കുന്ന സൽസ്വഭാവി.
നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാം അവൻ ഒരു മാതൃകാ പുരുഷനായിരുന്നു. എന്നാൽ ഈ നല്ല പിള്ള ചമയലിന് പിന്നിൽ കടുത്ത വഞ്ചനയുടെ മറ്റൊരു മുഖമുണ്ടെന്ന് രമ്യയ്ക്ക് ആദ്യമൊന്നും അറിയില്ലായിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യത്തെ കുറച്ചു മാസങ്ങൾ അവർ സന്തോഷത്തോടെയാണ് ജീവിച്ചത്. വിനയ്ക്ക് തന്നെ ജീവനാണെന്ന് രമ്യ വിശ്വസിച്ചു.
എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല.
അവർ താമസിക്കുന്ന ആഡംബര ഫ്ലാറ്റിന് തൊട്ടു മുകളിലെ നിലയിലാണ് ശാലിനി എന്ന സ്ത്രീ താമസിച്ചിരുന്നത്. ശാലിനിയുടെ ഭർത്താവ് വലിയ ബിസിനസ്സ് ആവശ്യങ്ങൾക്കായി എപ്പോഴും വിദേശത്തായിരിക്കും.
മാസത്തിൽ ഒരിക്കൽ മാത്രമാണ് അയാൾ നാട്ടിൽ വന്നിരുന്നത്. വലിയ ആഡംബര ജീവിതം നയിക്കുന്ന, മോഡേൺ ആയ ഒരു സ്ത്രീയായിരുന്നു ശാലിനി.
പണക്കൊഴുപ്പും സൗന്ദര്യവും കൊണ്ട് ആരെയും ആകർഷിക്കാൻ പറ്റുന്ന തരത്തിലുള്ള ശരീരപ്രകൃതിയായിരുന്നു അവളുടേത്.
വിനയ് ഓഫീസിൽ നിന്നും വന്നാൽ ഉടൻ തന്നെ എന്തെങ്കിലും കാരണം പറഞ്ഞ് ശാലിനിയുടെ ഫ്ലാറ്റിലേക്ക് പോകുന്നത് രമ്യയുടെ ശ്രദ്ധയിൽ പെടാൻ തുടങ്ങി.
ഒന്നുകിൽ ലാപ്ടോപ്പ് കേടായി എന്ന് പറയും, അല്ലെങ്കിൽ കാറിന്റെ കീ കാണാനില്ലെന്ന് പറയും, അതുമല്ലെങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്ത വലിയ സാധനം എടുക്കാൻ സഹായിക്കണം എന്ന് പറയും—ഇങ്ങനെ എന്തെങ്കിലും ഒരു കാരണം ശാലിനിക്ക് എപ്പോഴും ഉണ്ടാകും.
വിനയിനെ വിളിക്കാൻ അവൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.
തുടക്കത്തിൽ അയൽക്കാരിയോടുള്ള ഒരു സാധാരണ സഹായമനസ്കതയായിട്ടാണ് രമ്യ ഇതിനെ കണ്ടത്.
ഭർത്താവ് നാട്ടിൽ ഇല്ലാത്ത ഒരു സ്ത്രീയെ സഹായിക്കുന്നത് നല്ല കാര്യമാണെന്ന് അവളും കരുതി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.
കോളേജിൽ പഠിക്കുന്ന ചെറിയ കുട്ടികളെപ്പോലെ വിനയിയും ശാലിനിയും എപ്പോഴും ഫോണിൽ മെസ്സേജുകൾ അയക്കുന്നത് രമ്യയുടെ ശ്രദ്ധയിൽ പെട്ടു.
രമ്യ പെട്ടെന്ന് മുറിയിലേക്ക് വരുമ്പോൾ വിനയ് വല്ലാതെ പരിഭ്രമിക്കുകയും ഫോൺ ഒളിപ്പിക്കുകയും ചെയ്യുമായിരുന്നു.
അവന്റെ ഫോണിന്റെ പാസ്വേഡ് പോലും അവൻ രമ്യയ്ക്ക് അറിയാത്ത രീതിയിൽ മാറ്റി വെച്ചു.
അതിലുപരി, വിനയ് ഓഫീസിൽ നിന്നും ദിവസവും വളരെ നേരത്തെ ഇറങ്ങുന്നുണ്ടെന്ന് അവന്റെ ഓഫീസിലെ ചില സുഹൃത്തുക്കൾ വഴി രമ്യ അറിഞ്ഞു.
പക്ഷേ അവൻ കൃത്യസമയത്ത് വീട്ടിൽ എത്തിയിരുന്നില്ല. ഓഫീസിൽ നിന്നും ഇറങ്ങി രണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞാണ് അവൻ ഫ്ലാറ്റിൽ കയറി വന്നിരുന്നത്.
അവൻ എവിടെയായിരുന്നു എന്ന് ചോദിക്കുമ്പോൾ മീറ്റിംഗ് ആയിരുന്നു, ട്രാഫിക് ബ്ലോക്ക് ആയിരുന്നു എന്നിങ്ങനെ പല കള്ളങ്ങൾ പറഞ്ഞ് അവൻ ഒഴിഞ്ഞുമാറും.
രമ്യയുടെ മനസ്സിൽ സംശയത്തിന്റെ വിത്ത് മുളപൊട്ടാൻ ഈ കാരണങ്ങൾ ഒക്കെ ധാരാളമായിരുന്നു.
യഥാർത്ഥത്തിൽ ശാലിനി വളരെ തന്ത്രശാലിയായ ഒരു സ്ത്രീയായിരുന്നു. വളരെ പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന അവൾ, പണക്കാരനായ ഭർത്താവിനെ തന്റെ സൗന്ദര്യം കൊണ്ട് വലയിലാക്കിയാണ് ഈ ആഡംബര ജീവിതം നേടിയെടുത്തത്.
എന്നാൽ ഭർത്താവിന്റെ സ്ഥിരമായ അഭാവം അവളെ വല്ലാതെ ഒറ്റപ്പെടുത്തിയിരുന്നു. പണമുണ്ടെങ്കിലും തന്റെ ശാരീരികവും മാനസികവുമായ സുഖങ്ങൾക്കായി നാട്ടിൽ വിശ്വസിച്ച് കൂടെ നിർത്താൻ പറ്റുന്ന മറ്റൊരാളെ അവൾക്ക് ആവശ്യമായിരുന്നു.
അതിനായി അവൾ തിരഞ്ഞെടുത്തത് അയൽക്കാരനായ വിനയിനെയായിരുന്നു. വിനയനാകട്ടെ ശാലിനിയുടെ ആ മോഹിപ്പിക്കുന്ന സൗന്ദര്യത്തിലും പണക്കൊഴുപ്പിലും പൂർണ്ണമായി വീണുപോയിരുന്നു.
എന്നാൽ വിനയ് മാത്രമായിരുന്നില്ല അവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നത്..
ഒരുപാട് ആണുങ്ങൾ ഉണ്ടായിരുന്നു എന്നാൽ വിനയ്ക്ക് ഇതൊന്നും അറിയില്ലായിരുന്നു ശാലിനിക്ക് തന്നോട് ഭയങ്കര പ്രണയം ആണെന്നായിരുന്നു അയാളുടെ വിചാരം.
ഭർത്താവിന്റെ ക്രൂരതകൾ ശാലിനി വിവരിക്കുമ്പോൾ, ഞാനില്ലേ എന്നു പറഞ്ഞ് വിനയ് അവളെ സമാധാനിപ്പിച്ചു..
ഭാര്യയേക്കാൾ അവൻ ശാലിനിയെ സ്നേഹിക്കാൻ തുടങ്ങി.
തന്റെ ഭർത്താവിനെ പൂർണ്ണമായും ശാലിനി സ്വന്തമാക്കാൻ നോക്കുകയാണെന്നും, തങ്ങളുടെ കുടുംബജീവിതം തകർച്ചയുടെ വക്കിലാണെന്നും രമ്യയ്ക്ക് ബോധ്യമായി.
വിനയിനോട് ഇതിനെക്കുറിച്ച് സംസാരിച്ചിട്ടോ വഴക്കിട്ടിട്ടോ യാതൊരു കാര്യവുമില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.
കാരണം ശാലിനിയെക്കുറിച്ച് എന്ത് പറഞ്ഞാലും അവൻ രമ്യയെ ശകാരിക്കുകയും ശാലിനിയെ ന്യായീകരിക്കുകയും ചെയ്യുമായിരുന്നു.
തന്റെ ഭർത്താവും ശാലിനിയും തമ്മിൽ തെറ്റായ ബന്ധം ഉണ്ട് എന്ന് അവൾക്ക് ബോധ്യമായി.
അതിന്റെ പേരിൽ താൻ ഇപ്പോൾ ഇറങ്ങിപ്പോയാലും അത് വിനയ്ക്ക് ഒരു പ്രശ്നമേ ആവില്ല എന്നും അവൾക്ക് അറിയാമായിരുന്നു.
കാരണം ഒരിക്കൽ പോലും വിനയ് അവളെ പൂർണമായി സ്നേഹിച്ചിട്ടില്ല അയാളുടെ മനസ്സിൽ മുഴുവൻ ശാലിനിയാണ്.
ശാലിനിക്ക് അതിന് പ്രത്യേക കഴിവായിരുന്നു.
അങ്ങനെ വെറുതെ അയാളുടെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോകാൻ രമ്യ ഒരുക്കം അല്ലായിരുന്നു.
ഒരു ദിവസം രമ്യ എന്തോ ആവശ്യത്തിന് സ്റ്റെയർകയറി മുകളിലേക്ക് ചെന്നപ്പോൾ കണ്ടത് ശാലിനിയുടെ കാറിൽ സ്ഥിരമായി ഡ്രൈവർ ആയി വരുന്നവനുമായി അവർ ലിപ്ലോക്ക് ചെയ്യുന്നതാണ്.
ഒട്ടും വൈകാതെ അവൾ അത് ഫോണിൽ പകർത്തി..
അന്ന് തന്നെ ഭർത്താവ് വന്നപ്പോൾ ഒരു പ്രത്യേക സമ്മാനം നിങ്ങൾക്കായി കാത്തുവെച്ചിട്ടുണ്ട് എന്നും പറഞ്ഞ് അത് കാണിച്ചു കൊടുത്തു.
അത് കണ്ടതും വിനയ് ആകെ തകർന്നു
അയാളുടെ തകർന്ന ഭാവം കണ്ടപ്പോൾ അവൾക്ക് പുച്ഛം ആണ് തോന്നിയത്.
സ്വന്തം ഭാര്യ ഏതോ ഒരുത്തന്റെ കൂടെ പോയ പോലെ ആയിരുന്നു പെരുമാറ്റം..
“” എടോ താനും അവളും തമ്മിൽ വഴിവിട്ട ബന്ധമുണ്ട് എന്ന് എനിക്ക് നന്നായി അറിയാം..
എല്ലാം സഹിച്ചു ഞാൻ ഇവിടെ നിന്നത് എനിക്ക് തന്നോട് ഉള്ള വലിയ സ്നേഹം കൊണ്ട് ഒന്നുമല്ല..
എന്നെ ചതിച്ച തന്നെ അവൾ അതിവിദഗ്ധമായി പൊട്ടൻ ആക്കുകയായിരുന്നു എന്ന് തന്നെ ഒന്ന് അറിയിക്കാൻ വേണ്ടിയാണ്..
എന്തായാലും ഇപ്പോൾ അത് സാധിച്ചു..
ഇനി തനിക്ക് തന്റെ വഴി എനിക്ക് എന്റെ വഴി..
അതും പറഞ്ഞ് അവൾ അവിടെ നിന്ന് ഇറങ്ങിപ്പോയി വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു വിനയ്.
അയാൾ ശാലിനിയോട് വഴക്കിടാൻ ചെന്നു ശാലിനി അയാളെ അപമാനിച്ചു പറഞ്ഞു വിട്ടു…
“” താൻ എന്റെ ഭർത്താവ് ഒന്നുമല്ലല്ലോ അതുകൊണ്ട് എന്റെ കാര്യത്തിൽ താൻ ഇടപെടേണ്ട!! ആരെയൊക്കെ അടുപ്പിക്കണം ആരോടൊക്കെ ബന്ധം വയ്ക്കണമെന്ന് എനിക്കറിയാം!”””
ശാലിനി പച്ചയിൽ തന്നെ പറഞ്ഞു അത് കേട്ടപ്പോൾ താൻ വെറും ഒരു വിഡ്ഢി ആവുകയായിരുന്നു എന്ന് വിനയ്ക്ക് മനസ്സിലായി വിനയ് രമ്യയുടെ അരികത്ത് അവളുടെ കാല് പിടിക്കാൻ തയ്യാറായി അവളോട് തന്റെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ അഭ്യർത്ഥിച്ചു.
എന്നാൽ അതിന് അയാൾക്ക് മറുപടി കൊടുത്തത് രമ്യയുടെ ആങ്ങള ആയിരുന്നു.
കഴുത്തിന് പിടിച്ച് അയാളെ വെളിയിൽ തള്ളി പോരാത്തതിന് അവർ ഡൈവോഴ്സിനുള്ള കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയി…
ഇതിനിടയിൽ ശാലിനിയോടുള്ള ദേഷ്യത്തിന് അവളുടെ ഭർത്താവിനെ വിളിച്ച് എന്തൊക്കെയോ വിനയ് പറഞ്ഞു കൊടുത്തു എന്നും.. വലിയ പ്രശ്നമായി ശാലിനി അയാളുടെ ഉപദ്രവം അക്കൗണ്ട് പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല എന്ന് പോലീസിൽ കംപ്ലൈന്റ്റ് ചെയ്തു എന്നും.
വിനയനെ പോലീസ് അറസ്റ്റ് ചെയ്തു അതുവഴി ജോലിയൊക്കെ പോയി ഇപ്പോൾ കള്ളുകുടിച്ച് റോഡ് സൈഡിൽ കിടക്കുകയാണ് എന്നെല്ലാം രമ്യ അറിഞ്ഞു അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല കാരണം താൻ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും അതിൽ ഒരു അംശം പോലും അയാൾ തിരിച്ചു കൊടുത്തിരുന്നില്ല..
നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച വീട്ടുകാർ ഇപ്പോൾ കുറ്റബോധം കൊണ്ട് അവളുടെ കൂടെ നിന്നു ഇപ്പോൾ അവൾ ഒരു ബോട്ടിക്കിന്റെ ഓണർ ആണ്..
സമാധാനവും സന്തോഷവും ധാരാളം അവൾക്ക് ആ ജോലിയിൽ നിന്ന് ലഭിക്കുന്നുണ്ട്
✍️സ്റ്റോറി by കൃഷ്ണ
