ഇനി ഞാൻ ഏട്ടന്റെ മുൻപിൽ വരില്ല കല്യാണം കഴിയുന്നത്‌ വരെ എങ്കിലും… എന്നെ ഇനി ഓർക്കരുത് ഏട്ടാ…..” അവൾ മാറിൽ നിന്ന് മുഖം എടുത്തു

നിലാവിന്റെ മാറിൽ

(രചന: Deviprasad C Unnikrishnan)

 

നിലാവിന്റെ അരണ്ട നീല വെളിച്ചത്തിൽ ഉണ്ണിയുടെ രോമവൃതമായം മാറിൽ തല ചായ്ച്ച് മീര കിടന്നു…..

 

വൈക്കോൽ കുനയെ മെത്തയാക്കി രണ്ടുപേരും പരസ്പരം പുണർന്നു അവളുടെ മിഴിനീർ കണങ്ങൾ അവന്റെ മാറിലെക്ക്‌ ഊർന്നു വീണു… കുറെ നേരത്തെ മൗനം ഉടച്ചു കൊണ്ട് ഉണ്ണി പറഞ്ഞു…

 

“നീ പോരുമോ ഞാൻ വിളിച്ചാൽ… ജാ തി യുടെ മതിൽ കെട്ടില്ലാത്ത ഏതേലും നാട്ടിലേക്ക്‌., അവിടെ നമുക്കായിട്ടു ഒരു കൊച്ചു വീട്….

 

എനിക്ക് മടുത്തു ഈ വലിയ തറവാടിന്റെ അന്തസ് പറഞ്ഞു… അച്ഛൻ മരിച്ചതിനു ശേഷം നോക്കിയതിന്റെ കൂലിയായി ചോദിച്ചത് മകളെ കെട്ടാൻ ” അവൻ പറഞ്ഞു നിർത്തി, മീര എന്തോ ചിന്തയിലാണ്ടിരിക്കയാണ്

 

“നീ ഇല്ലാത്ത നിമിഷത്തെ പറ്റി ആലോചിക്കാൻ പറ്റുന്നില്ല മീര,,,,”

 

മൗനം വെടിഞ്ഞ് മീര പറഞ്ഞു

 

“ഇനി മുതൽ അങ്ങനെ ചിന്തിക്കണം….” അവളുടെ മിഴികളിലെ കണ്മഷി കലങ്ങി ന ഗ്നമായ ഉണ്ണിയുടെ മാറിൽ പടർന്നിരിക്കുന്നു….

 

അവൾ തുടർന്ന് “ഈ വീട്ടിലെ കാര്യസ്ഥന്റെ മകൾക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ് ഈ വീടുമായി ഒരു ബന്ധം… ഞാൻ ഇല്ല ഏട്ടാ…

 

എങ്ങോട്ടും എല്ലാവരേം എതിർത്ത് എനിക്ക് ഒരു ജീവിതം വേണ്ട സ്വന്തം അമ്മയെ പോല എന്നെ ഏട്ടന്റെ അമ്മ നോക്കിട്ടുള്ളത്‌… കൂടെ ഇറങ്ങി വന്നു നന്ദികേട് ഈ മീര കാണിക്കില്ല.”

 

അവളുടെ തേങ്ങൽ അവന്റെ ഹൃദയം അറിയുന്നുണ്ടായിരുന്നു

 

“ഞാൻ വിളിച്ചാൽ ഏത് നരകത്തിലേക്ക് വരാന്നു പറഞ്ഞിട്ടു ?”

 

“അത്… അത് വെറും ഒരു പൊട്ടിപെണ്ണിന്റ മനസിന്റെ താളപിഴയായി ഏട്ടൻ കണ്ടമതി “…. അവൾ വീണ്ടും കരഞ്ഞു തുടങ്ങി….

 

“ഏട്ടൻ രാധയെ കല്യാണം കഴിക്കണം അറിയാതെ എങ്കിലും അവൾ ഓരോ സ്വപ്‌നങ്ങൾ നെയ്തു കൂട്ടീട്ടുണ്ട്…. വിവാഹത്തിന് ഇനി ദിവസങ്ങളെ ഒള്ളു ഇനി ഈ വൈക്കോൽ മെത്തയിലേക്ക് പ്രണയം പങ്ക് വെക്കാൻ വരില്ല ഞാൻ….”

 

അവളുടെ തൊണ്ട ഇടറി ഇത്തവണ പൊട്ടി കരഞ്ഞത് ഉണ്ണിയായിരുന്നു…

 

“നീ തിന്ന ചോറിനുള്ള നന്ദി കാണിക്കുമ്പോ… മരിച്ചത് എന്റെ ഹൃദയമ, എന്റെ ജീവന നീ….. ” മീരയെ വരിഞ്ഞു ചേർത്തു അവൻ പറഞ്ഞു….

 

“ഇനി ഞാൻ ഏട്ടന്റെ മുൻപിൽ വരില്ല കല്യാണം കഴിയുന്നത്‌ വരെ എങ്കിലും… എന്നെ ഇനി ഓർക്കരുത് ഏട്ടാ…..” അവൾ മാറിൽ നിന്ന് മുഖം എടുത്തു…

 

“ഞാൻ പോണു ഏട്ടാ… ഇനി ഒരു ജന്മം ഉണ്ടേൽ ജനിക്കണം എനിക്ക് മീര ആയിട്ടല്ല രാധയായിട്ടു…. ”

 

അവൾ എണീറ്റ് നടന്നു… നടന്നു പോകുന്നത് തന്റെ പ്രാണനാണ് എന്ന് ഉണ്ണി മനസ്സിൽ പറഞ്ഞു…

 

“ഒന്നു നിന്നെ….. “അവൾ തിരിഞ്ഞ് നോക്കാതെ നിന്നു…

 

“അതെ…. ഞാൻ എവിടെ പോയാലും ആരെ കെട്ടിയാലും ചാകുന്നത് നിന്റെ മടിയിൽ കിടന്നായിരിക്കും “അവൻ കണ്ണുകൾ തുടച്ചു… അവൾ നടന്നു നീങ്ങി കൊലുസിന്റെ ശബ്‌ദം നില്കുന്നത് വരെ അവൻ അവിടെ നിന്നു…..

 

എല്ലാവരുടെയും സന്തോഷം അതെ പിന്നീട് അവൻ നടത്തി കൊടുത്തു കല്യാണ പന്തലിൽ മീര ഓടിനടന്നു കാര്യങ്ങൾ ചെയുന്നത് ജീവശവമായി അവൻ നോക്കി നിന്നു…

 

ഒരിക്കൽ പോലും മണ്ഡപത്തിലേക്ക് മീര നോക്കിയില്ല…. കെട്ടു മേളം തുടങ്ങിയപ്പോൾ മീര ബാത്‌റൂമിൽ കയറി കരഞ്ഞു കെട്ടു മേളത്തിന്റെ ഇടയിൽ ഉണ്ണിയുടെ തേങ്ങൽ ഇല്ലാതായി പോയി…..

 

മീര അച്ഛനെ കൂട്ടി ആ വീടിന്റെ പടിയിറങ്ങി…. പോകല്ലേ എന്ന് പറയാൻ വെമ്പൽ കൊണ്ട അവന്റെ മനസിനെ അവൻ കടിഞ്ഞാണിട്ട് നിർത്തി പിന്നീട് പതുക്കെ രാധയെ പ്രേണയിക്കാൻ തുടങ്ങി ഉണ്ണി…..

 

പുതുമഴ പോലെ രാധ ഉണ്ണിയിൽ പെയ്തിറങ്ങി നെഞ്ചിലെ ചൂടിനെ തണുപ്പിക്കാൻ അവളുടെ പുഞ്ചിരി മതിയായിരുന്നു…

 

കുളിച്ചു ഈറനായി അവൾ വരും അവളുടെ മുടി തുമ്പിലെ വെള്ള തുള്ളികൾ അവനെ ഉണർത്തും….. ഇപ്പോൾ ഉണ്ണിയുടെയും രാധയുടെയും സങ്കടം ഒരു കുഞ്ഞില്ല എന്നുള്ളതാണ്. 5 വരർഷമായി വിവാഹം കഴിഞ്ഞിട്ട്….

 

“ഉണ്ണിയേട്ട… ഏട്ടന് എന്നോട് വെറുപ്പുണ്ടോ?” രാധ മിഴികൾ തുടച്ചു

 

“നിന്നെ വെറുക്കുകയോ അത് എനിക്ക് ആലോചിക്കാൻ വയ്യ ”

 

“എത്ര വർഷമായി ക്ഷേത്രത്തിലും ഹോസ്പിറ്റലിലും കയറി ഇറങ്ങുന്നു മടുത്തു… എനിക്ക് മടുത്തു എന്റെ കൃഷ്ണാ….. “അവൾ വീണ്ടും തേങ്ങി

 

“നീ കിടക്കു പെണ്ണെ “അവൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു

 

ഉണ്ണി ഓർത്തു ഒരു കുഞ്ഞിനെ വേണ്ടി അവൾ എത്ര കൊതിക്കുന്നു… എങ്ങനെ ഉണ്ടാകും ഒരു പെണ്ണിനെ മോഹിപ്പിച്ചു കണ്ണീരോടെ അല്ലേ അവൾ ഇറങ്ങി പോയത്‌…… അവൻ മനസ്സിൽ ഓർത്തു….

 

അങ്ങനെ മോഹിചിരുന്നു അവരുടെ ഉള്ളിലേക്ക് ഒരു കുഞ്ഞു അഥിതി രാധയുടെ ഉള്ളിൽ ജീവന്റെ തുടിപ്പായി…

 

“ഹെലോ…. താങ്കൾ അല്ലേ രാധയുടെ ഹസ്ബന്റ് ?”

 

“അതെ സർ ഞാനാണ്‌.. എന്താ അവൾക്ക് വല്ലതും.. “ഉണ്ണിയുടെ മുഖം കാർമേഘം കൊണ്ട് മൂടി….

 

“അത്… താങ്കൾ കുറച്ചു സംയമനം എടുകണം… കുഞ്ഞിനെ മാത്രേ….”

 

പറഞ്ഞു തീരും മുൻപ് അവൻ ചുമരിൽ ഊർന്ന്‌ അവിടെ ഇരുന്നു….

 

ഓരോന്ന് മനസിലേക്കു ഓടി വന്നു

രാത്രി പകലും ശരീരം മൊത്തം അവളായിരുന്നു മീരയെ ശരിക്കും മറന്നിരുന്നു… അവളുടെ കൊഞ്ചലും ഇണക്കങ്ങളും പിണക്കങ്ങളും….

 

ജോലി ചെയുമ്പോൾ പോലും അവളുടെ മുഖം ഓർമ വരുമ്പോ ശ്രദ്ധ പോകും….

ഇപ്പോൾ അവൾ വെള്ള പുതച്ചു വീടിന്റെ അകത്തളത്തിൽ കിടക്കുന്നു… കുഞ്ഞു കരഞ്ഞിട്ടും എഴുനേൽക്കാത്ത ദൂരത്തേക്ക് പോയി…

 

അവളിൽ ഇല്ലാതായപ്പോൾ മനസിലായി നഷ്ടങ്ങളുടെ വലിപ്പം…. അവളും ഞാനും പ്രണയം തേടുകയായിരുന്നു….

കുഞ്ഞിന്റെ ഒന്നാം പിറന്നാൾ തെക്കേ തൊടിയിൽ അവളുമായി….

 

അമ്മയുടെ നിദ്രയിലേക്ക് നോക്കി കൊചാരി പല്ല് കാട്ടി അവൾ ചിരിച്ചു…

എല്ലാം അറിഞ്ഞു മീരയെ കണ്ട്‌ പിടിക്കാൻ അവൾ ശ്രമിച്ചു കൈയെത്ത ദൂരത്ത്‌ അവളെങ്ങോ പോയി മറഞ്ഞു…

 

കൊല്ലം എട്ടു കഴിഞ്ഞു ഇപ്പോഴും മീര നീറുന്ന തീയായി ഉണ്ട് രാധയാണെങ്കിൽ ഇട നെഞ്ചിന്റെ താളവും…

 

ഒരിക്കൽ പെട്ടന്ന് വീണു കൈ ഒടിഞ്ഞു മോളെ നോക്കാൻ ഒരു വയസായ ചേച്ചിനെ നിർത്തി…

 

ഇപ്പോൾ ഡോക്ടർ പറയുന്നു മോളെ ഇട്ടു ഈ ലോകത്ത് എന്ന് പോകാനായിന്ന്‌… എല്ല് പൊടിയണ അസുഖം..

 

മരിക്കുന്നതിൽ അല്ല വിഷമം… മോളെ ആഗ്രഹിച്ച രീതിയിൽ എത്തിക്കാൻ പറ്റിയില്ല നോട്ടു കെട്ടുകൾക്ക്‌ കടലാസിന്റെ വില മാത്രം ഈ വീട്ടിൽ അവളെ തനിച്ചാക്കി പോകണ്ടേ…..

 

“സർ കൊറിയർ ഉണ്ട് ”

 

“ഇതാരാ ഇപ്പോൾ കൊറിയർ അയക്കാൻ ” ഉണ്ണി തുറന്ന് നോക്കി

അതൊരു ബുക്ക്‌ ആയിരുന്നു…

 

എഴുത്തുകാരിടെ തൂലിക നാമം മാത്രം ‘പ്രണയിനി’ പിന്നീട് വന്ന ഓരോ കൊറിയർ അവനു ആശ്വാസമായിരുന്നു… അവനുമായി അടുത്തു നിൽക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു കഥകളിൽ….

 

കിടപ്പിൽ ആയതിൽ പിന്നെ മോളു സ്കൂളിൽ പോകുന്ന സമയം ഒരു മടുപ്പായിരുന്നു… അത് മാറി…

 

രോഗം കലശലായി തുടങ്ങി…. അച്ഛന്റെ ആഗ്രഹം മനസിലാക്കിയിട്ടാകണം ആ കൊച്ചു 12 വയസുകാരി കഥകൃത്തിന് കത്തെഴുതി…

 

“അച്ഛാ… ഒരാളെ ഞാൻ കൊണ്ട് വന്നിടുണ്ട്.. ”

 

“ആരാ മോളെ പുറത്തു…. ”

 

“അച്ഛന്റെ കൈയിൽ ഉള്ള ബുക്കിന്റെ എഴുത്തുകാരി… “ഉണ്ണിടെ മുഖത്ത് ആയിരം പൂര്ണ ചന്ദ്രൻമാരെ കാണാമായിരുന്നു…

 

പക്ഷെ ഇത്തവണ ശരിക്കും ഉണ്ണി ഞെട്ടി… ആ മുഖം മനസിലെ പുസ്തകം താളുകളിൽ മയിൽ‌പീലി പോലെ സൂക്ഷിച്ചു വെച്ച മുഖം…

 

“മീര നീ….. “കണ്ണീർ മറച്ചു പിടിച്ചു മകളിൽ നിന്നു…

 

“അതെ ഞാൻ തന്നെ ” അവളുടെ തൊണ്ട ഇടറി.

 

“മോളു പോയി എന്തേലും എടുത്തു കൊണ്ട് വാ ”

 

“ശെരി അച്ഛാ… “അവൾ പോയി

 

താൻ കൈ കുടന്നയിൽ വെച്ചു ചുംബിച്ചിരുന്ന മുഖം ഒരിക്കലും കാണില്ല എന്ന് കരുതിയ മുഖം ഇപ്പൊ തന്റെ മുൻപിൽ…. മീര ഉണ്ണിയെ നോക്കി….

നെഞ്ചു ഒട്ടി കിടക്കുന്നു… ഇപ്പൊ എല്ലുകൾ കൈകൾ കൊണ്ട് എണ്ണം…

 

ഒരു കാലത്ത് ഈ തേജസ് ഒത്ത മാറിന്റെ ചൂടിൽ നിലാവ് കണ്ട്‌ വൈകോൽ മെത്തയാക്കി സ്വപ്നം കണ്ട്‌ ഉറങ്ങിയിരിക്കുന്നു… അവളുടെ കണ്ണുകളിൽ നനവ്‌ പടർന്നു…

 

“എന്തിനാ… മീര നീ കരയണേ.. ”

 

“ഒന്നുല്ല്യ ഏട്ടാ… ”

 

“നിന്റെ മുടി കുറച്ചൊക്കെ നരച്ചു അല്ലേ…” അവൻ ചിരി വരുത്തി

 

“ഏട്ടന്റെ…. മുടിയും ഒരുപാട്…. ” എത്ര നാൾ ആ മുടിയിഴകളിൽ വിരലോടിച്ചിരിക്കുന്നു ഇപ്പൊ എല്ലാം നരച്ചു…

 

“എന്റെ മോളെ കണ്ടോ നീ… ”

 

“മ്മ്മ്… ”

 

“നിന്റെ ഭർത്താവ്….കുട്ടികൾ ”

 

“ഇല്ല്ല ഏട്ടാ….എന്തെ എന്ന് മാത്രം ചോദിക്കരുത്…പറയാതെ തന്നെ അറിയാലോ മനസും ശരീരവും ഇപ്പോഴും ഏട്ടൻ തന്നെയാ… “അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു ഒഴുകി…

 

“ഇപ്പോഴും നിനക്ക് എന്നോട്… എന്തിനാ മീര ”

 

“എന്റെ പ്രണയം… പ്രാണൻ എല്ലാം ഇപ്പോഴും ഏട്ടനല്ലേ… മുടി നരച്ചു എന്ന് ഒള്ളു മനസ് ഇപ്പോഴും ഈ വീടിന്റെ തൊടിയിൽ ഓടി കളികുന്ന പഴയ പൊട്ടി പെണ്ണ് തന്നെയാ..”

 

“മീര എനിക്ക് നിന്റെ മടിയിൽ കിടക്കണം… പഴയ ഉണ്ണിയായി… നിന്റെ വിരലുകൾ ഒന്നും തലോടണം…. “അവൾ തല എടുത്തു മടിയിൽ വെച്ചു…

 

“നീ ഒർകുന്നുണ്ടോ മീര…”വിരലുകൾ അവനെ തലോടാൻ തുടങ്ങി…. അവരറിയാതെ ഒരു കൊച്ചു മിഴികൾ അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു

 

“എന്ത്…. ”

 

“ഞാൻ ആരായാലും ആരൊക്കെ എന്റെ ജീവിതത്തിൽ വന്നാലും മരി….” മുഴുവനാക്കാൻ സമ്മതിക്കാതെ അവൾ വായ പൊത്തി.. പെട്ടന്ന് വാതിൽ തട്ടി തുറന്ന് മോളു കയറി തിരിച്ചു ഓടാൻ തുടങ്ങി…

 

“നിൽകും മോളെ എങ്ങോട്ടാ… അച്ഛൻ പറയട്ടെ.. ” അവൾ നിന്നു

 

“ഞാൻ ലക്ഷ്മിനെ… പാറുനേം കാണാൻ പോകാ… അവരോടു പറയാൻ പോകാ… എന്റെ അമ്മ വന്നൂന്ന്… പറയട്ടെ… ???”

 

മിഴികളിൽ നനവ്‌ തുടച്ചു കൊണ്ട് മീര

 

“വരുമ്പോളേ… അവരെ കൂടെ കൂട്ടിക്കോള്ളൂ… അവരും കാണട്ടെ… മോളുന്റെ അമ്മയെ… “ചുണ്ടിൽ ചിരിയും മിഴികളിൽ ആനന്ദത്തിന്റെ കണ്ണീരും….

 

നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾക്ക്‌ ചിറകു വെക്കുകയായിരുന്നു അവിടെ…

Leave a Reply

Your email address will not be published. Required fields are marked *