പ്രണയ നിമിഷം
(രചന: VPG)
പുലര്‍ക്കാലെ നാല് മണിക്ക് എഴുന്നേറ്റപ്പോള്‍ രണ്ടാളും ചൂടായിരുന്നു. ആ ചൂട് തണുക്കും മുന്നേ രണ്ടാളും വാരി പുണര്‍ന്നു. ഇന്നൊരു പകല്‍ കൂടിയേ ഒരുമിച്ചുള്ളൂ. ഇനി ഒരു കൊല്ലം കൂടിയേ കാണാന്‍ പറ്റൂള്ളൂ.
മുന്നത്തെപ്പോലെയല്ല,, ടെക്നോളജി പുരോഗമിച്ചപ്പോള്‍ ഓരോ ചലനങ്ങളും വ്യക്തമായി മനസ്സിലാക്കാന്‍ പറ്റും.
സ്പോട്ടില്‍ പറ്റിയില്ലെങ്കിലും പിന്നീടായാലും പറ്റും. ഒരു വിള്ളല്‍ വീഴാന്‍ അത് മതി.
അതിനു നില്‍ക്കാതിരിക്കുന്നതാണ് നല്ലത്. ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ പിന്നെ അത് ആജീവനാന്ത കാലം ഉള്ളിലുണ്ടാകും. അതുകൊണ്ട് തന്നെ സൂക്ഷിച്ചും കണ്ടും കാര്യങ്ങള്‍ ചെയ്യുക.
ഒരു കാമുകന്‍ ഉണ്ടാകുക തെറ്റല്ല, തെറ്റാണെന്ന് തോന്നുന്നില്ല. കാരണം ഒരു കാമുകന്‍ ഉണ്ടാകേണ്ടി വരുന്നത് അങ്ങനൊരു സാഹചര്യത്തിലാണല്ലോ.
ഒരൊറ്റ ജീവിതമല്ലേയുള്ളൂ. ആ ജീവിതം ഹാപ്പിയായിട്ട് ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ലൈഫ് സീറോയാണ്. ആര്‍ക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും ഒന്നും നഷ്ട്ടപ്പെടുത്താന്‍ അവള്‍ തയ്യാറല്ല.
നഷ്ട്ടപ്പെടുന്ന ഓരോ നിമിഷവും ഒരിക്കല്‍ പോലും തിരികെ കിട്ടില്ലെന്ന് അവള്‍ക്ക് നന്നായി അറിയാം. പിന്നെ മറ്റൊന്ന്,,, കട്ട് തിന്നുന്നതും ഒരു സുഖമാണ്.
നേരം വെളുത്തു. ഇനി അവരുടെ കലാ പരിപാടികള്‍ ആരഭിക്കുകയാണ്. രണ്ടാളും പരസ്പരം നഗ്നരാക്കും. ആ നഗ്നത ആവോളം ആസ്വദിച്ച ശേഷം അവര്‍ ഡാന്‍സ് ചെയ്യും.
ഉടു തുണിയില്ലാതെ അവളെ കാണുന്നത് അവനെന്നും കൊതിയാണ്. ആ സെഗ്മന്റ്റ് അധികനേരമില്ല. അവര്‍ കുളിച്ചു ഡ്രസ്സ് ചെയ്യും. ആ വിശപ്പില്‍ ബ്രേക്ക് ഫസ്റ്റ് കഴിക്കും.
കുക്കിംഗ് രണ്ടാള്‍ക്കും താല്പര്യമുള്ള മേഖലയല്ലാത്തത് കൊണ്ട് ഫുഡ് വരുത്തിക്കുന്നതാണ്. അല്ലെങ്കിലും ഇന്റെര്സ്റ്റ് ഉണ്ടെങ്കിലെ കുക്കിംഗ് ശരിയാകൂള്ളൂ. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാല്‍ അവര്‍ പുറത്തിറങ്ങും.
രണ്ടാളും രണ്ടാളെയും പരസ്പരം വരയ്ക്കും. അതൊരു മത്സരമാണ്. ആരുടെതാകും കൂടുതല്‍ ഭംഗിയാകുക എന്നുള്ള മത്സരം.
അതുകൊണ്ട് തന്നെ കുറച്ചു സമയം പിടിക്കും. ആ വര കഴിഞ്ഞാല്‍ പിന്നെ ജ്യൂസ് കുടിക്കും.
അതവര്‍ പരസ്പരം നുകരും. അതും അവര്‍ക്ക് ആനന്ദമാണ്. ശേഷം ലഞ്ച്. അത് കളര്‍ഫുള്‍ ആണ്. എന്ന് പറഞ്ഞാല്‍ കുറഞ്ഞത് നാല് ഐറ്റമെങ്കിലും ടേബിളില്‍ വേണം. അത് മുഴുവന്‍ അവര് തിന്നുകയും ചെയ്യും.
ആര്‍ത്തിയോടെ ലഞ്ച് കഴിഞ്ഞാല്‍ പിന്നെ വിശ്രമ സമയമാണ്. കാമുകനും കാമുകിയും കൂടി കട്ട് തിന്നാന്‍ പോയിട്ട് നീയെന്താടാ തീറ്റയും കുടിയും മാത്രം പറയുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നും.
സമാധാനപ്പെടൂ,, ഞാന്‍ കാര്യത്തിലേയ്ക്ക് വരാം.
രണ്ടാളും പ്രേമിച്ചു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളാണ് രണ്ടാള്‍ക്കും ഇത് മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റില്ലെന്ന് മനസ്സിലായത്. അപ്പൊ പിന്നെ അവര്‍ തീരുമാനിച്ചു പരസ്പരം കെട്ടണ്ട എന്ന്. എന്ന് പറഞ്ഞാല്‍ വേറെ വേറെ കെട്ടുന്നു.
അവര്‍ വല്ലപ്പോഴും മുട്ടുന്നു. ലോകം മുഴുവന്‍ ഒറ്റ നാണയത്തില്‍ കറങ്ങുമ്പോള്‍ അതിന്റെ എതിര്‍ വശം ഇത് തന്നെയാണ്,, ഉറപ്പാണ്. അല്ലെങ്കില്‍ അവര്‍ ഇങ്ങനെയാണ്,, തല്‍ക്കാലം അത്ര മതി.
രണ്ടാളുടെയും കല്യാണം ഏകദേശം ഒരേ സമയത്തായിരുന്നു രണ്ടാളുടെയും കല്യാണം. അതുകൊണ്ട് തന്നെ കുറച്ചു നാളത്തെ ഡിസ്റ്റന്‍സ് വന്നു അടുത്ത കൂട്ടി മുട്ടലിന്. ആ കൂട്ടി മുട്ടല്‍ അതി തീവ്രമായിരുന്നു.
അവര്‍ ചിലതെല്ലാം പരീക്ഷിക്കാന്‍ തീരുമാനിച്ചു. അതിനു വേണ്ടി ഒരിടം കണ്ടെത്തുകയും ചെയ്തു. കട്ട് ആദ്യത്തെ തവണയായത് കൊണ്ട് പൂര്‍ണ്ണ സ്വാതന്ദ്രം രണ്ടു പേര്‍ക്കും വേണമായിരുന്നു.
കുറച്ചു മാസങ്ങള്‍ക്ക് ശേഷമുള്ള ആ കൂടിക്കാഴ്ചയില്‍ അവര്‍ സകലതും മറന്നു. അവര്‍ നാണം മറന്നു,, സകലതും മറന്നു.
പരസ്പരം വേണ്ടത് ചോദിച്ചറിഞ്ഞും സകഹരിച്ചും സന്തോഷിപ്പിച്ചും അവര്‍ ആ തവണ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവമാക്കി മാറ്റി.
പിന്നീട് ഓരോ കൂടി ചെരലിലും അതിന്റെ ഭംഗി കൂടി വന്നതേയുള്ളൂ. ഒരിക്കല്‍ പോലും ആ റിലേഷന്‍ ബ്രേക്ക് ചെയ്യണമെന്ന് രണ്ടാള്‍ക്കും തോന്നിയില്ല. ഇനി തോന്നാനും പോകുന്നില്ല.
മൂന്നാം തവണ അവര്‍ പോയത് ഒരു ദ്വീപിലാണ്.. ആ ദ്വീപിലെ പല കാഴ്ചകളും അവരുടെയുള്ളില്‍ വികാരമുണര്‍ത്തി. അവര്‍ അതെല്ലാം മതി മറന്ന് ആസ്വദിച്ചു.
അവരെപ്പോലെ അവര്‍ മാത്രമേ ഉള്ളൂ എന്ന് എപ്പോഴൊക്കെയോ അവര്‍ക്ക് തോന്നിത്തുടങ്ങി. ആ തോന്നല്‍ സത്യമാണ്,, വേണമെങ്കില്‍ കാണാനും വേണ്ടെങ്കില്‍ വേണ്ടെന്ന് വയ്ക്കാനും അവര്‍ ശീലിച്ചിരുന്നു.
അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ ഒരു തരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഉണ്ടായില്ല. അത് തന്നെ അവരെ മോന്നോട്ടു പോകാന്‍ പ്രേരിപ്പിച്ചു കൊണ്ടെയിരുന്നു.
അവളുടെ ഭര്‍ത്താവ് എപ്പോഴും ഭര്‍ത്താവ് മാത്രമാകാന്‍ ശ്രമിച്ചു. ഒന്നും കണ്ടറിഞ്ഞു ചെയ്യില്ല. അവള്‍ പറയണം.
ഓരോന്നും ഓരോന്നും. അപ്പോഴാണ് അവള്‍ക്ക് ആ യാഥാര്‍ത്ഥ്യം മനസ്സിലായത്,, അവനുമായി അങ്ങനൊരു റിലേഷന്‍ ഇല്ലായിരുന്നെങ്കില്‍ അവള്‍ക്ക് മറ്റൊരാളെ കണ്ടെത്തേണ്ടി വന്നേനെ.
ഇപ്പോള്‍ അത് നന്നായി. ജീവിതം ഒന്നല്ലേയുള്ളൂ. വരണ്ടു ജീവിക്കുനതില്‍ എന്താ കാര്യം.
അത് മനുഷ്യര്‍ മനസ്സിലാക്കാത്തതെന്താ,, എന്താ ഇവരുടെയൊക്കെ കാഴ്ചപ്പാട്.. ഇതൊക്കെ ഇനി എന്ന് മാറാനാണ്. ചിലപ്പോള്‍ നല്ല വിഷമം തോന്നും,, ചിലപ്പോള്‍ നല്ല ദേഷ്യം വരും.
കാരണം മരച്ച മനസ്സ് മനസ്സ് പിന്നീട് ദ്രവിച്ച മനസ്സായി മാറും. അതിനു വലിയ താമസമോന്നുമില്ല,, അവിടെ അകല്‍ച്ച തോന്നാന്‍ തുടങ്ങും.
ഇപ്രാവശ്യത്തെ കൂടി ചേരലിന് ശേഷം കുറച്ചു നാള്‍ ഗ്യാപ്പ് ഉണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പയിരുന്നു. അത് കൊണ്ട് തന്നെ അവരത് ആവോളം മുതലെടുത്തു. ആ കൂടിച്ചേരലിന് ശേഷം അന്നവര്‍ പിരിഞ്ഞു.
അവള്‍ ഓര്‍ത്ത,, പരസ്പരം ചുംബിചില്ലെങ്കില്‍ പ്രണയമെന്താണ്. പ്രണയിച്ചില്ലെങ്കില്‍ പിന്നെ മനുഷ്യന്‍ എന്താണ്.
ഇനി അവള്‍ മുന്‍ കൈ എടുക്കാഞ്ഞിട്ടാണെങ്കില്‍ അതിനും വഴിയുണ്ട്. ഇതിനൊരു പരിഹാരം വേണമല്ലോ. അവള്‍ അന്ന് ഭര്‍ത്താവിനെ അറ്റാക്ക് ചെയ്യാന്‍ തീരുമാനിച്ചു.
പക്ഷെ ഇന്റിമസി കാണിക്കാന്‍ നോക്കിയ ഓരോ മോമന്റും അയാള്‍ ഒഴിഞ്ഞു മാറി.
അയാള്‍ക്ക് അതിലൊന്നും വലിയ താല്പര്യം കണ്ടില്ല. അവിടുന്നങ്ങോട്ട് അവള്‍ അവളുടെ കാമുകനിലെയ്ക്ക് വീണ്ടും പരകായ പ്രവേശം പോലെ പോകുകയായിരുന്നു. അവരുടെ കൂടിക്കാഴ്ചകള്‍ കൂടി.
അത് പിന്നെ സ്ഥിരമായി. ഒരു മോമന്റില്‍ അവള്‍ മനസ്സിലാക്കി,,, അവള്‍ക്ക് പിരിയാന്‍ പറ്റാത്ത ലെവല്‍ ആയെന്ന്. അത് മനസ്സിലായപ്പോള്‍ അവന്‍ കുറച്ചു വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു.
ഒന്നും കൈവിട്ടു പോകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. പ്രേമം പൂക്കണം,, കാമം ശമിക്കണം,, അതിന് മറ്റൊന്നും ബാധ്യതയാകരുത്. അവര്‍ വീണ്ടും മുന്നോട്ടു പോയി.
ഒരു ദിവസം അവള്‍ പ്രതീക്ഷിക്കാതെ അവളുടെ ഭര്‍ത്താവ് ആ ചോദ്യം ചോദിച്ചു. “ ഞാന്‍ മാറിത്തരണോ എന്ന്”. അത് കേട്ടപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും ആത്മ ധൈര്യം കൈവിടാതെ അവള്‍ പറഞ്ഞു.
“മാരിത്തരുന്നതാണ് നല്ലത്,, ഈ ഭൂമി മനസ്സും ശരീരവുമുള്ള മനുഷ്യര്‍ക്കുള്ളതാണ്.. നിങ്ങള്‍ എന്ത് ജന്മമാണ് എന്നെനിക്കറിയില്ല.. മാറണമെന്ന് തോന്നിയാല്‍ മാറാം”
ആ വാക്കുകള്‍ അയാളെയും ഞെട്ടിച്ചു.