പെണ്ണിന് വേറെ റിലേഷന്‍ ഉണ്ട്. കുറച്ചു ദിവസം കഴിഞ്ഞാല്‍ ഒളിച്ചോടാന്‍ തീരുമാനം

പ്രായത്തിനു മൂത്ത പ്രേമം

(രചന: VPG)

 

ആദ്യമായി പെണ്ണുകാണാന്‍ പോകുന്നതിന്റെ ടെന്ഷനുണ്ട്. സത്യം പറഞ്ഞാല്‍ ഒരു പരീക്ഷണം എന്ന നിലയില്‍ മാത്രം കാണാന്‍ പറ്റുന്ന പോക്കാണ്.

 

കാരണം ജോലി പ്രോപ്പര്‍ ,, ഇത് പെട്ടെന്ന് നടത്താനും പറ്റൂല. പിന്നെ ബ്രോക്കര്‍ ഫീസ്‌ കൊടുത്തതായത് കൊണ്ട് ഒന്ന് പോകാമെന്ന് വച്ചതാണ്. പെണ്ണിന്റെ വീട്ടില്‍ ചെന്നു.

 

സാധാരണ പോലെ തന്നെ ചായ കുടിച്ചു. കുറച്ചു കാര്യങ്ങള്‍ സംസാരിച്ചു.

 

അപ്പോഴാണ്‌ അറിയുന്നത് പെണ്ണിന്റെ മൂത്തവള്‍ കെട്ടാതെ നില്‍ക്കുന്നുണ്ടെന്ന്. അത് സാരമില്ല,, അതിനിയും നടത്താലോ. എന്തായാലും എനിക്ക് സമയം വേണം. ആ സമത്തിലോ അത് കഴിഞ്ഞിട്ടോ എപ്പോ വേണേലും നടത്താം.

 

ആദ്യം ഇത് നടക്കുമോ എന്ന് നോക്കട്ടെ. സംസരത്തിലുടനീളം പെണ്ണ് കാര്യമായ താല്പര്യം കാണിച്ചില്ല. അതുകൊണ്ട് തന്നെ കാര്യമായ എന്തോ ഒരു വശപ്പിശക് തോന്നിയിരുന്നു.

 

ആ തോന്നല്‍ ശരി തന്നെയാണ്. പെണ്ണിന് വേറെ റിലേഷന്‍ ഉണ്ട്. കുറച്ചു ദിവസം കഴിഞ്ഞാല്‍ ഒളിച്ചോടാന്‍ തീരുമാനം ആയതുമാണ്. അപ്പൊ പിന്നെ ഇപ്പൊ കണ്ടത് പ്രഹസനം മാത്രം.

 

നന്നായി,, വളരെ നന്നായി. ഒളിച്ചോടാന്‍ നിന്ന പെണ്ണിനെ പ്രാകിക്കൊണ്ട്‌ അടുത്ത പരിപാടി പിടിച്ചു. എഗിടെ ചെന്നാലും സ്ഥിതി വലിയ വ്യത്യാസമില്ല. ഒന്നേല്‍ പെണ്ണ് കമ്മിറ്റട്,, അതല്ലെങ്കില്‍ പെണ്ണിന് താല്പര്യമില്ല.

 

ശ്ശേടാ,, നമ്മള്‍ യുവാക്കള്‍ ഇത്രയും മോശക്കാരാണോ.. പ്രേമിച്ചു മാത്രമേ കേട്ടൂ എന്ന് എല്ലാവരും ഒറ്റ കെട്ടായി തീരുമാനം എടുത്ത പോലെയാണ് എല്ലാവരുടെയും പെരുമാറ്റം.

 

ഒറ്റയോന്നിനും കല്യാണം വേണ്ട. നാലാമത്തെ പൊക്കില്‍ സംഭവം അവന്‍ നിര്‍ത്തി. ഇത് നടപടി ആകില്ലാ എന്ന് വളരെ വ്യക്തമായി മനസ്സിലായി.

 

ഇനി ഒരു മാര്‍ഗ്ഗമുള്ളത് എന്താണെന്ന് ചോദിച്ചാല്‍ ഏതെങ്കിലും ഒന്നിനെ വളയ്ക്കുക പ്രേമിക്കുക കെട്ടുക. അതാണ്‌ പ്രോപ്പര്‍ വഴിയെന്ന് ഏകദേശം മനസ്സിലായി. അങ്ങനെ കുറച്ചു പേരെ ട്രൈ ചെയ്തു.

 

ആദ്യ നാളുകളില്‍ അല്പം സമാധാനമുണ്ടാകും. അത് കഴിഞ്ഞാല്‍ സമാധാനക്കേട് ആണ്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കൃത്യമായ ഒരു സ്പേസ് ആഗ്രഹിക്കുന്നുണ്ട്.

 

അത് കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ ഒന്നും ഒരു തരത്തിലും മുന്നോട്ടു പോകില്ല. ചിലവാണ്‌ ചെലവ്. ഒരു പരിധിക്കപ്പുറം ഒന്നും സെറ്റ് ആകുന്നില്ല. മനസ്സമാധാനം നഷ്ട്ടപ്പെട്ടു തുടങ്ങി.

 

അങ്ങനെ ഒരു ദിവസം ഒരു ബസ്സ്‌ സ്റ്റോപ്പില്‍ വച്ച് ആദ്യം പെണ്ണ് കാണാന്‍ പോയ പെണ്ണിന്റെ ചേച്ചിയെ കണ്ടു. അനിയത്തി പോയിട്ട് പോയ പോലെ തിരികെ വന്നെന്ന് പറഞ്ഞു.

 

ചേച്ചിടെ കാര്യം ചോദിച്ചപ്പോള്‍ അതും മറ്റൊരു ദുരന്ത കഥ. ആരോ പ്രേമിച്ചു പറ്റിച്ചു. നന്നായി യൂസ് ചെയ്യുകയും ചെയ്തു.

 

എന്റെ ദൈവമേ,, ഇവിടെയിപ്പോള്‍ നടക്കുന്നത് എന്താണെന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും പിടിയുണ്ടോ. ഇല്ല,, കാരണം എന്താണോ തോന്നുന്നത് അത് ചെയ്യുന്ന പ്രായമാണ് പിള്ളേരുടെത്.

 

അന്ന് സംസാരിക്കാന്‍ പറ്റാത്തത് മുഴുവന്‍ അവന്‍ അപ്പോള്‍ പറഞ്ഞ് തീര്‍ത്തു. ആ ചേച്ചി കുറച്ചൊക്കെ ചിര്‍ക്കുന്ന കണ്ടു. ചലപ്പോള്‍ മൂഡ്‌ ഓഫ് ആയി.

 

എന്തായാലും കമ്പനിക്ക് പറ്റിയ ആളാണ്. ഫോണ്‍ നമ്പര്‍ വാങ്ങി. ഇനി പെണ്ണ് കാണാന്‍ പോകുബോള്‍ അഭിപ്രായം ചോദിക്കാം. അതിനും ഒരു ചിരിയായിരുന്നു മറുപടി. എന്തോ ചിരി ഭയങ്കര രസമാണ്.

 

ആ ചിരി എപ്പോഴൊക്കെയോ മനസ്സില്‍ ഉടക്കി. പക്ഷെ അവരെന്തോ പ്രത്യേക ചിന്താഗതി ഉള്ള ആളാണെന്ന് തോന്നുന്നു. കാരണം എന്ത് കാര്യം ചോദിച്ചാലും അവര്‍ക്കൊരു ഉത്തരമുണ്ട്.

 

വ്യത്യസ്തമായി ചിന്തിച്ചാല്‍ കുഴപ്പമാണ്. വെറുതെ എല്ലാവരുടെയും വെറുപ്പ് സമ്പാദിക്കാം. ഒരു കാര്യവുമില്ല,, ആരും മൈന്‍ഡ് ചെയ്യൂല. എല്ലാവരിലും ഒരാളായാല്‍ ഒരു കുഴപ്പവുമില്ല. അല്ലെങ്കില്‍ ഒറ്റയ്ക്കൊരു ജീവിതമാകും.

 

എന്ത് തേങ്ങയായാലും അവര്‍ക്ക് മാറാന്‍ പ്ലാനോന്നുമില്ല,, ഇനി തേയാനും പ്ലാന്‍ ഇല്ല. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യൂ.

 

അവരോട് ഒരു കാര്യം ചോദിച്ചാല്‍ മറുപടി കിട്ടാന്‍ കുറച്ചു താമസം പിടിക്കും. അതിനുള്ളില്‍ നമ്മള്‍ ചെയ്യേണ്ട കാര്യം ചെയ്തിരിക്കും. അത് അടപടലം പോയി ഇരിക്കുമ്പോളാണ് അത് ചെയ്യരുത് എന്ന് പറഞ്ഞുകൊണ്ട് ആള് വരുന്നത്.

 

എന്നാല്‍ ഇത് കുറച്ചു നേരത്തെ എഴുന്നള്ളിച്ചൂടായിരുന്നോ എന്ന് ചോദിക്കുബോള്‍ ആലോചിച്ചു വേണ്ടേ മറുപടി പറയാന്‍ എന്ന് അവര് പറയുകയും ചെയ്യും.

 

മനുഷ്യന്‍ മാരായാല്‍ കുറച്ചൂടെ ഫസ്റ്റ് ആകണം. അല്ലാതെ ലാഗ് അടിപ്പിക്കരുത്. ഇതൊരുമാതിരി ചീഞ്ഞ പരിപാടി.

 

അവരുടെ അനിയത്തി വീണ്ടും ഒളിച്ചോടി. ചേച്ചി അവളുടെ ഒരു കാര്യത്തിലും ഇടപെടാറില്ല. ഇടപെട്ടിട്ട് കാര്യവുമില്ല,, അപ്പൊ പിന്നെ ഇടപെടുന്നത് എന്തിനാ. എല്ലാവരും അനുഭവിച്ചു തന്നെ പഠിക്കണം.

 

ചേച്ചിടെ പാത പിടിച്ചു കൊണ്ട് കുറച്ച് സ്ലോ ആകാന്‍ തീരുമാനിച്ചു. അതായത് കുറച്ചു ക്ഷമ കാണിക്കാന്‍. ഉജ്ജ്വലം,, ജീവിതത്തില്‍ ഇന്നുവരെ എടുത്ത തീരുമാങ്ങളില്‍ ഏറ്റവും മികച്ച തീരുമാനം എന്ന് പറയാന്‍ ഇത് മാത്രമാണ്.

 

അല്പം ക്ഷമ കാണിച്ചു കൊണ്ട് ഒന്ന് ആലോചിച്ച ശേഷം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തില്‍ മണ്ടത്തരങ്ങള്‍ കുറയുന്നുണ്ട്. വളരെ നല്ല കാര്യം. ആ ചേച്ചിയെ പ്രേമിച്ചാല്‍ കൊള്ളാമേന്നുണ്ട്.

 

പക്ഷെ ഇത്രയും പ്രാക്റ്റിക്കല്‍ ആയി മാത്രം കാര്യങ്ങള്‍ ചെയ്യുന്ന ആളെ സംബന്തിച്ചിടത്തോളം ഉറപ്പായും ഒരാഴ്ച സമയം ചോദിക്കും. എന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടു പറയും ഡാ ഇത് ശരിയാവില്ലെന്ന്.

 

അത് കേള്‍ക്കാന്‍ വേണ്ടി വെറുതെ ഒരാഴ്ച കളയണ്ടല്ലോ. അതുകൊണ്ട് ആ തീരുമാനം വേണ്ടെന്ന് വച്ചു. ഇതിപ്പൊ അത്യാവശ്യം കാര്യങ്ങള്‍ ചോദിക്കാം. ഇനി പ്രേമം പറഞ്ഞ് അതുകൂടി ഇല്ലാതക്കണ്ട.

 

പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചി ആ ചോദ്യം അവനോട് ചോദിച്ചു. ഇഷ്ടമാണോ എന്ന്. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ചോദ്യം കേട്ടപ്പോള്‍ ആദ്യമൊന്നു ഞെട്ടിയെങ്കിലും പെട്ടെന്ന് മറുപടി പറഞ്ഞില്ല.

 

ആലോചിക്കണം,, നന്നായിട്ട് ആലോചിക്കണം. എന്നിട്ടേ മറുപടി പറയാന്‍ പറ്റൂ. എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ ചെയ്താലും,, അവരുടെ ഉള്ളിലും ഒരു കാമുകിയുണ്ട്.

 

അത് മനസ്സിലായി. ഒരുപാട് ആലോചിച്ചു കൂട്ടണ്ട കാര്യമല്ലല്ലോ,, ഒരുപാടു പെണ്ണ് കാണാനും പോകണ്ട. ഓള്‍ റെഡി കാര്യങ്ങള്‍ അറിയുന്നത് കൊണ്ട് ഒന്നും പറഞ്ഞ് മനസ്സിലാക്കുകയും വേണ്ട.

 

അപ്പൊ പിന്നെ എസ് പറയാലോ. പറയാം. ഇഷ്ടമാണ് എന്ന് അവന്‍ മറുപടി പറഞ്ഞു. ഒരു മരം ചുറ്റി പ്രേമം പ്രതീക്ഷിക്കുന്നില്ല എന്ന് പറഞ്ഞെങ്കിലും തീരെ ബോര്‍ ആകരുത് എന്ന് അവന്‍ പറഞ്ഞു. പൊട്ടിച്ചിരിയായിരുന്നു മറുപടി.

 

അവനെ ഇഷ്ടമാകാന്‍ കാരണം ചോദിച്ചപ്പോള്‍ അവനും വെറൈറ്റി ആണത്രേ. അനിയത്തീനെ പെണ്ണ് കാണാന്‍ വന്നവർ ഇതിനു മുമ്പും കണക്റ്റ് ആയിട്ടുണ്ട്‌.

 

പക്ഷെ ഇതേപോലെ കണക്ഷന്‍ കിട്ടിയില്ല. എല്ലാവരും കാമ ദാഹികള്‍ മാത്രം. അത് കേട്ടപ്പോള്‍ അവനും പൊട്ടിച്ചിരിച്ചു.

 

ഒന്നര വയസ്സിന് മൂത്തത്തെങ്കിലും നീയാണെന്‍ മോഹ വല്ലി എന്ന് പറഞ്ഞ് തുടങ്ങി ആ പ്രണയത്തിന് തിരിയിട്ടു. വരുന്നിടത്ത് കാണാം..

Leave a Reply

Your email address will not be published. Required fields are marked *