(രചന: Arun RG Arun)
നിറവയറുമായി പ്രസവവേദനയും അനുഭവിച്ചു നിൽക്കുന്ന അവളുടെ നിഷ്കളങ്കമായ മുഖത്തു നോക്കി പറ്റില്ലന്നു പറയാൻ സാധിച്ചില്ല എനിക്ക്.
കാര്യം എന്റെ കൂട്ടുകാരനാണെങ്കിലും കട്ട ചങ്കാണെങ്കിലും അവനുമായി അത്ര രസത്തില്ലായിരുന്നു ഞാൻ. എങ്കിലും അവനൊരാവശ്യം വന്നപ്പോൾ അവൻ ആദ്യം വിളിച്ചത് എന്നെയായിരുന്നു.
രാത്രിയിലുള്ള ഭക്ഷണം കഴിച്ചോണ്ടിരിക്കവേയായിരുന്നു അവനെന്നേ ഫോണിൽ വിളിക്കുന്നത്.
എന്താടാ എന്തെങ്കിലും അത്യാവശ്യം ഉണ്ടോ ടാ..? എന്താടാ കാര്യമെന്നു ഞാൻ അവവാനോട് ചോദിച്ചപ്പോയേക്കും
അവനാകപ്പാടെ പേടിച്ചു പതറിയാണ് എന്നോട് സംസാരിക്കാൻ തുടങ്ങിയതു.
അവന്റെ സ്വരത്തിനു എന്തോ പന്തികേട് തോന്നിയ ഞാൻ ഉടനെ തന്നെ ഫോൺ കട്ട് ചെയ്തു കഴിച്ചോണ്ടിരുന്ന ഭക്ഷണം പാതിയിൽ നിർത്തികൊണ്ട് ഓടി അവന്റെ വീട്ടിലോട്ടു പോയി.
ഞങ്ങളുടെ വീടുകൾ തമ്മിൽ വലിയ ദൂരവ്യത്യാസമില്ലാത്തത് കൊണ്ട് വേഗം അവന്റെ വീടെത്താനായി എനിക്ക്.
അവനോടുള്ള സകല പരിഭവങ്ങളും പരാതികളും ആ ഒരറ്റ നിമിഷത്തേക്ക് മറന്നു കൊണ്ടു ഞാൻ അവന്റെ വീട്ടിലോട്ടു കയറി.
ഞാൻ ആ വീടിന്റെ അകത്തു ചെന്നതും അവിടെ ഞാൻ കണ്ട കാഴ്ച്ച കുറച്ചു ഭയാനുഭവമായിരുന്നു.
അവന്റെ ഭാര്യയുടെ പ്രസവം ഏകദേശം അടുത്തു വരുന്നു. എന്നാൽ വേദന കൊണ്ടു പുളയുന്ന അവളെ ആശുപത്രിയിൽ കൊണ്ടുപോവാൻ ചുറ്റും കൂടി നിൽക്കുന്ന ബന്തുക്കൾക്ക് ആർക്കും സാധിക്കുന്നില്ല.
എല്ലാർക്കുമിടയിൽ നിസ്സഹായതയോടെയായിരുന്നു അവനും നിൽക്കേണ്ടി വന്നത്.
അവരൊക്കെ ആംബുലൻസിനേ വിളിച്ചട്ടുണ്ടങ്കിലും വണ്ടി ഇത് വരെ എത്തിയിട്ടില്ല. ഓരോ നിമിഷവും വൈകുംതോറും അവളുടെ നില വഷളമായികൊണ്ടിരിക്കുവാണ്…
ഇനി എന്തുചെയ്യും?
തൊട്ടടുത്ത വീട്ടിലാണെങ്കിൽ ഒരു ഓട്ടോ കിടപ്പുണ്ടായിരുന്നു. എന്നാൽ ആ വണ്ടി ഓടിക്കാൻ ഡ്രൈവുമില്ല.
ഒടുവിൽ എല്ലാരും കൂടേ എന്നോട് വണ്ടിയെടുക്കാൻ ആവശ്യപ്പെട്ടു. ഓട്ടോയിൽ കൊണ്ടു പോവാമെന്നു പറഞ്ഞു.
ഈ അവസ്ഥയിൽ അവളെ അതും ഒരു ഓട്ടോയിൽ കൊണ്ടു പോയി കഴിഞ്ഞാൽ..
ഓട്ടോയിലുള്ള യാത്രയിലൂടെ അവൾക്കും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചു പോയാൽ.. ഈ പറയുന്ന എല്ലാരും എന്റെ ശത്രുക്കളാവും.
എന്നാൽ കൊണ്ടു പോവാതെയിരുന്നാലോ.? അതിന്റെ പേരിൽ അവൾക്കും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനും എന്തെങ്കിലും സംഭവിച്ചു പോയാലോ.?
അത് എന്റെ മനസാക്ഷിക്കു മുന്നിൽ ഞാൻ എന്നോട് തന്നെ കാണിക്കുന്ന വലിയൊരു ക്രൂരതയായി മാറും.
പിന്നെ വേറെയൊന്നും ആലോചിക്കാനും ചിന്തിക്കാനൊന്നും നിന്നില്ല ഞാൻ. വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ച കാക്കി യൂണിഫോം വീണ്ടും അണിഞ്ഞു കൊണ്ട് ഞാൻ വണ്ടിയെടുത്തു.
ആശുപത്രി പരിസരത്ത് ഓട്ടോയോടിച്ചും ആംബുലൻസ് ഒടിച്ചും നല്ല പരിചയ മുണ്ടെങ്കിലും എല്ലാവരെയും പോലേ എനിക്കും ഉള്ളിന്റെ ഉള്ളിലൊരു ഭയമുണ്ടായിരുന്നു.
കാരണം എനിക്കുമുണ്ടായിരുന്നേ ഒരു “മനസ്സ് ” അവൾക്ക് എന്തെങ്കിലും സംഭവിച്ചു പോവോ എന്ന ഭയമായിരുന്നു എനിക്ക്.
അവളെയും അവനവയെയും പിന്നേ കൂട്ടിനായി ഒന്ന് രണ്ടു പെണ്ണുങ്ങളെയും വണ്ടിയിൽ കയറ്റിയതിനു ശേഷം ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ ദ്യാനിച്ചു കൊണ്ട് വണ്ടി മുന്നോട്ടു എടുത്തു..
പിന്നെ നീണ്ടൊരു മല്പിടിത്തമായിരുന്നു വണ്ടിയോടും റോഡിനോടും. റോഡിന്റെ ദയ്ന്യാവസ്ഥയിൽ പിന്നെയും അവളുടെ നില വഷളമായി….
ഒടുവിൽ അവളെ സുരക്ഷിതമായി തന്നെ ഞാൻ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് ഞാനൊന്ന് ശ്വാസം മെല്ലെ പുറത്തോട്ടു വിട്ടത്.
പിന്നെ എല്ലാം പ്പെട്ടന്നായിരുന്നു. ഉടനേ തന്നെ അവളെ ലേബർ റൂമിലോട്ടു കയറ്റി.
അതോടെ ഞങ്ങൾക്ക് കുറച്ചു ആശ്വാസവും സമാദാനവുമായി.
അതോടെ എന്റെ അതായതു ഒരു ഡ്രൈവറുടെ ജോലിയും അവസാനിക്കുകയും ചെയ്തു.
“കൊണ്ട് വരാൻ അൽപ്പം നേരം കൂടേ വൈകിയിരുന്നെങ്കിൽ ഒരുപക്ഷേ പേഷ്യന്റ് ന്റെ കാര്യം….” എന്നു പറയുന്നുണ്ടായിരുന്നു അവിടെ നിന്ന നേഴ്സുമാർ.
അങ്ങനെ പറയുന്നത് കേട്ടപ്പോൾ എനിക്കെന്തോ പോലൊരു തോന്നൽ തോന്നി.
നേഴ്സുമാർ അങ്ങനെ പറയുന്നത് കേട്ടതും അവൻ എന്നോട് നന്ദി പറയാൻ തുടങ്ങി……
യഥാർത്ഥത്തിൽ അവരുടെ ജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിൽ അവളെ ആശുപത്രിയിൽ എത്തിക്കാൻ ഞാനൊരു നിമിത്തം മാത്രമാണ്.
അത്രേ ഉള്ളു. അതാണ് സത്യവും. അതിനു ആരുടെയും നന്ദി പറച്ചിലിന്റെയോ കടപ്പാടിന്റെയോ ആവശ്യമുണ്ടെന്നു തോന്നുന്നില്ല എനിക്ക്.
എന്റെ കൈലുണ്ടായിരുന്ന കുറച്ചു പൈസ ഞാൻ നിർബന്ധിച്ചു അവന്റെ പോക്കറ്റിൽ വെച്ചുകൊടുത്തു. എന്നിട്ട് അവനേ ഒരുവിധം സമാദാനപ്പെടുത്തിയ ശേഷമാണ് ഞാൻ ആശുപത്രിയിൽ നിന്നും വീട്ടിലോട്ടു തിരിച്ചത്..
ഞാൻ വീടെത്താറായതും വീണ്ടും അവൻ എന്നേ ഫോണിൽ വിളിക്കുന്നു.
ഈ പ്രാവശ്യം എനിക്ക് അവന്റെ ഫോണെടുക്കാൻ ഒരു മടി. വല്ലാത്തൊരു ഉത്ഭയം തോന്നി തുടങ്ങി.
ഇനി അവൾക്ക് എന്തെങ്കിലും ആപത്തു സംഭവിച്ചു കാണോ എന്നൊക്കോയുള്ളൊരു ഭയമായിരുന്നു എനിക്ക്.
ഞാൻ പതിയേ അവന്റെ കാൾ അറ്റൻഡ് ചെയ്തു
“അളിയാ അവള് പ്രസവിച്ചു സുഖപ്രസവമായിരുന്നു. എനിക്ക് മോനാണ്” എന്ന സന്തോഷ വാർത്തയായിരുന്നു അവനെന്നോട് സംസാരിച്ചത്.
ആ സന്തോഷ വാർത്ത കേട്ടതും എന്റ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. നന്ദി ദൈവത്തിനോട് മാത്രം.
(ഡ്രൈവർ ജോലി ചെയ്യുന്നവരെ സമ്പന്തിച്ചു അവരുടെ നിത്യജീവിതത്തിൽ സംഭവിച്ചു പോവുന്ന അനേകം കേസുകളിൽ ഒരെണ്ണമാത്രമായിരിക്കും ഇതൊക്കെ…….)
Nb: ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവർമാരുടെ ജീവൻ പണയവെച്ചാണ് അവർ അവരുടെ ജോലി നിർവഹിക്കുന്നത്. എന്നാൽ ഡ്രൈവർ ജോലി ചെയ്യുന്നവരോട് പലർക്കും പലരീതിയിലും പുച്ഛമാണ്.
എങ്കിലോ ജീവിതത്തിലേ വളരെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒരു ഡ്രൈവറിന്റെ സഹായമില്ലാതെ ഇത്തരം സാഹചര്യങ്ങളെ പൊരുതി മുന്നോട്ടു കൊണ്ടുപോവാനുമാവില്ല എന്ന സത്യം പലരും മറന്നു പോവുന്നല്ലോ….