എനിക്ക് പോണം….മരണത്തിനായിട്ട കാത്തിരിപ്പ് മുഴുവൻ…. നീ പറയാറില്ലേ ചോ രയ്ക്ക് മനം മടുപ്പിക്കുന്ന ഗന്ധമാണെന്ന്… പക്ഷെ എനിക്കിപ്പോ അത് മനം മയക്കുന്ന സുഗന്ധമാ….

ദക്ഷാശ്രുത്
(രചന: ദയ ദക്ഷിണ)

ഞാൻ മരിച്ചാൽ വിഷമം തോന്നുവോ…? ചുണ്ടിലർപ്പിക്കാറുള്ള പതിവ് ചുംബനത്തിന്റെ ചൂട് നെറ്റിയിലാഴ്ന്നിറങ്ങും മുൻപേ അവളെറിഞ്ഞ ചോദ്യത്തിൽ ഒന്നാകേ വിറച്ചു പോയവൻ…..

ദക്ഷാ… താനീതെന്തൊക്കെയാടോ പറയുന്നേ… ഞെട്ടലും പരിഭ്രമവും സമം ചേർന്നാ വാക്കുകൾ ചുണ്ടിനിടയിൽ പൊട്ടിയടരുമ്പോൾ അവളിലെ പിടിയുടെ മുറുക്കം ഏറി വന്നു…

അപ്പോഴും മറുഭാഗത്ത് ഒരു ചിരി മാത്രം… തന്നെയെന്നും തോൽപ്പിക്കാറുള്ള ചിരി…. കീഴടക്കാറുള്ള … തടങ്കലിലാക്കാൻ ത്രാണിയുള്ള അതേ ചിരി…….

എനിക്കിപ്പോ വല്ലാത്ത കൊതി തോന്നുവാ വിശ്രുത്… മറ്റൊന്നിനോടുമല്ല… മരണത്തോട്…. അതിന്റെ ഗന്ധമാസ്വദിക്കാൻ… ലഹരിക്കടിമപ്പെടാൻ……

ശ്വാസ താളത്തോട് ചേർത്ത് വയ്ക്കാൻ…. ചന്ദന തിരിയുടെ മനം മയക്കുന്ന മാസ്മരികതയിലലിയാൻ….ഒക്കെ….. എനിക്ക് വല്ലാത്തൊരു ഭ്രമം തോന്നുന്നു…….

പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവളിലൊരു കിതപ്പുണര്ന്നിരുന്നു… മൂക്കിൻ തുമ്പിലും നെറ്റി തടത്തിലും വിയർപ്പുത്തുള്ളികൾ മുത്തമിട്ടിരുന്നു…. സ്വതെ ചുവപ്പാർന്ന മുഖം ഒന്നുകൂടി ചെഞ്ചായമണിഞ്ഞിരുന്നു…..

നിനക്കിതെന്താ ദക്ഷാ ഭ്രാന്ത്‌ ആണോ…..

ഭ്രാന്ത്…. ആർക്കാ വിശ്രുത് ഭ്രാന്തില്ലാത്തെ….ഒരിത്തിരി ഭ്രാന്തില്ലാത്ത മനുഷ്യരുണ്ടോ….

അവന്റെ ഷർട്ടിൽ മുറുകെ കയ്ച്ചർത്ത് കൊണ്ടവൾ വല്ലാത്തോരാവേശത്തോടെ ആരാഞ്ഞു…. അപ്പോഴുമവനിൽ ഞെട്ടൽ വിട്ടു മാറിയിരുന്നില്ല…….

എനിക്ക് പോവണം….ഒട്ടും വയ്യാതായി വിശ്രുത്… ഞാനിപോ അത് ആഗ്രഹിക്കുന്നു… മരണം……എത്രയും പെട്ടെന്ന് എന്നിലേക്കെത്താൻ മോഹിച്ചു പോകുവാ….

എന്ത് പറ്റി നിനക്ക്…. പറയ്… കേൾക്കാൻ ഞാനിവിടുണ്ടല്ലോ…….

ഒരു ദീർഘ നിശ്വാസത്തിനിപ്പുറം അവന്റെ സ്വരമവളിൽ തുളഞ്ഞു കയറുമ്പോൾ അത്രവരെ നിർജീവമായ കണ്ണുകൾ കരകവിഞ്ഞൊഴുകി തുടങ്ങിയിരുന്നു…..

കവിളിൽ ചിന്നിച്ചിതറിക്കോണ്ട് ആ ചുടു ദ്രാവകമാവളെ നനയ്ക്കുമ്പോൾ മുറിവ് വീഴ്ത്തുന്നത് അവന്റെ ഹൃദയത്തിലായിരുന്നു…….

എനിക്ക് പോണം….മരണത്തിനായിട്ട കാത്തിരിപ്പ് മുഴുവൻ…. നീ പറയാറില്ലേ ചോ രയ്ക്ക് മനം മടുപ്പിക്കുന്ന ഗന്ധമാണെന്ന്… പക്ഷെ എനിക്കിപ്പോ അത് മനം മയക്കുന്ന സുഗന്ധമാ….

സിരകളിൽ നോവേൽപ്പിച്ച് ഒഴുകിയിറങ്ങുന്ന കാണാൻ കണ്ണുകൾ ആർത്തി പൂണ്ടിരിക്കുവാണെന്ന് തോന്നും…. എനിക്കെന്നെ തന്നെ നോവിക്കാൻ തോന്നുന്നു വിശ്രുത്…. അതിന്റെ സുഖമൊന്ന് വേറെ തന്നെയാ…. അതെനിക്ക് അനുഭവിക്കണം…..

നിനക്കിതെന്ത് പറ്റി… ജീവിക്കണം…. ജീവിതത്തിന്റെ ഓരോ അണുവിനെയും മതിവരുവോളമാസ്വാധിക്കണമേന്ന് ഇടയ്ക്കിടെ പറയാറുള്ള നീയിപോ എന്താ ഇങ്ങനെ…..

മതിയായി… എനിക്ക് മടുത്തെടോ….. അന്നത്തെ ദക്ഷയല്ലിത്…. ജീവിതത്തെ പ്രണയിച്ച ദക്ഷയുടെ ആത്മാവെപ്പഴേ ചിതയിലെരിഞ്ഞു കഴിഞ്ഞു…ഇനി കത്തി തീരാനുള്ളത് ദേ…

ഈ ശരീരം മാത്രമാ… അതുകൂടി വിട്ടോഴിഞ്ഞാൽ സ്വസ്ഥം….. ആർക്കുമൊരു ശല്യമാകാതെ…. ആർക്കും എന്നാൽ കഴിയും വിധം ദോഷമാകാതെ…. അങ്ങ് പോണം….

അങ്ങനങ്ങു പോകുവോ നീ…. പോകുവോ….

അവളുടെ ചുമലിൽ പിടിച്ചുലച്ചുകൊണ്ട് ചോദിക്കുമ്പോൾ അവളിലെ പുഞ്ചിരിക്ക്‌ നേരത്തെത്തിലും മാറ്റെറിയിരുന്നു…

പോവും…. പോവണം…. എനിക്ക് തീരെ പറ്റുന്നില്ല…. മരണമെന്നിലൊരു ഹരമായി കടന്നു കൂടിയിട്ടു കുറച്ചായി…. ഇനിയതിനെ പടിയിറക്കി വിടാൻ വയ്യ… പോകണമെനിക്ക്….

അതുകൊണ്ടാ… അതുകൊണ്ടാ മാത്രാ ഞാൻ ആരുമായും ഇടപകഴാത്തത്… അഥവാ പോകണമെന്ന് തോന്നി തുടങ്ങുമ്പോ അതിന് കഴിയാതെ വരും…. ആരെയും ബുദ്ധിമുട്ടിക്കാൻ ഇനി നിൽക്കില്ല……..

ദേ… ദേഷ്യം പിടിപ്പിക്കല്ലേ… താനാർക്കാ ബുദ്ധിമുട്ട് ആവുന്നേ… ശല്യമാകുന്നെ….

വിശ്രുത് അവൾക് നേരെ ചീറി… അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…..

വെറുതെ ആടി തീർക്കുന്നതിലും ഭേദമല്ലേ നേരത്തെയങ് പോണത്….

തനിക്കിതെന്താടോ… പറയ്… കേൾക്കട്ടെ…

ഒന്നും കേൾക്കാനോ പറയാനോ ഞാനില്ല…. ഒന്നിനും പറ്റുന്നില്ല…. എന്നെ ചുമന്നു ഞാൻ തളർന്നു… ഇനിയെനിക്ക് വിശ്രമിക്കണം….

എടൊ എന്തുണ്ടെങ്കിലും പരിഹരിക്കാം…..

എന്ത് പറയാൻ… ഞാൻ ഈ ലോകം വെടിയുന്നു അത്ര തന്നെ…. ഒന്നും നേടാൻ കഴിയാത്തത്തിടത്ത് നിന്നും ഞാൻ അരങ്ങോഴിയുന്നു….

ഇനിയുമിങ്ങനൊരു വിഴുപ്പ് ഭാണ്ടമായി നിലയുറപ്പിക്കാൻ ആഗ്രഹിക്കുന്നില്ല…. എല്ലാർക്കും ഞാനൊരു ഭാരമായി തുടരുന്നതിലും ഭേദം… ഇനിയുമിനിയും അവഗണനകളേറ്റു വാങ്ങുന്നതിലും നല്ലത് അങ്ങ് പോകുവല്ലേ….

ഞാൻ മരിച്ചാൽ നീയെങ്കിലും വേണമോന്ന് പൊട്ടി കരയാൻ….. വേറാരോടും എനിക്ക് അപേക്ഷിക്കാനോ…. യാത്ര ചോദിക്കാനോ ഇല്ലെടോ… താൻ മാത്രമേയുള്ളു… എന്നും എപ്പോഴും…..

പറഞ്ഞവസാനിപ്പിച്ചതും അവളുടെ കൈകൾ കവിളിലേക്ക് അമർന്നു പോയിരുന്നു…. നിറകണ്ണുകളോടെ തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് തന്നെ ദഹിപ്പിക്കാൻ എന്ന വണ്ണം അഗ്നിയെരിയുന്ന മിഴികളോടെ നിൽക്കുന്ന വിശ്രുതിനെയായിരുന്നു..

വീ… വിശ്രുത് ഞാൻ…. പ… പറയുന്നത്…

മതി… കേൾക്കണ്ടാ എനിക്കൊന്നും… പൊയ്ക്കോ…. ചാവാനോ കൊല്ലാനോ എവിടേക്ക് ആണെന്ന് വെച്ചാൽ… ചെല്ല്… തടയില്ല ഞാൻ…. പൊക്കോ..

അവളെ പിന്നിൽ നിന്ന് ഊക്കോടെ തള്ളി കൊണ്ടവൻ പറയുമ്പോൾ വാക്കുകൾ മുറിഞ്ഞു പോകാതിരിക്കാൻ പ്രയാസപ്പെട്ടു… കണ്ണീരിന്റെ ഉപ്പു രസത്തിൽ അവയിടകലരാതിരിക്കാൻ. പ്രത്യേകം ശ്രദ്ധിച്ചു…

പോ… ആരും വേണ്ടല്ലോ ചെല്ല്… നിനക്കെന്താ പ്രശ്നമെന്ന് ചോദിച്ചു ഇനി ഞാൻ ബുദ്ധിമുട്ടിക്കില്ല….

വിശ്രുത്… ഞാൻ….

കുറ്റബോധത്താൽ കുനിഞ്ഞ ശിരസുമായവൾ അവനെതീരെ നിന്നു…. അവന്റെ കണ്ണുകളും അവളിലായിരുന്നു…. കരഞ്ഞ് വീർത്ത കൺ തടങ്ങളിലൂടെ നിർചാലുകൾ ഒഴികിയിറങ്ങുന്നത് നോക്കി വെറുതെ നിന്നു….

ഉള്ളിലൊരു നൊമ്പരം മുളപൊട്ടുന്നത് അറിയാമായിരുന്നിട്ടും….ഒന്നും പറയാതെ നോക്കി നിന്നു….

എ…. എനിക്ക് വയ്യ… വിശ്രുത്… വല്ലാതെ… വല്ലാതെ നോവുവാ… ശരീരമല്ല മനസ്….. എനിക്ക്.. പറ്റണില്ല…

പൊടുന്നനയവന്റെ നെഞ്ചിലേക്ക് വീണവൾ പൊട്ടി കരഞ്ഞു…… അനുവാദമില്ലാതെ ഓടിക്കയറാൻ അവൾക്ക് മാത്രം അധികാരമുള്ള ഏകയിടമാണത്… കണ്ണ് കലങ്ങാനവൻ സമ്മതിക്കാറില്ല… ഹൃദയം വേദനിക്കുമ്പോൾ അവനിലേക്ക് ഒതുങ്ങുന്നതൊരു പതിവാണ്….

മറ്റാർക്കും നൽകാനാവത്ത കരുതലും താരാട്ടും അവന്റെ നെഞ്ചിടിപ്പിലേക്ക് മുഖം ചേർക്കുമ്പോൾ മാത്രം ലഭിക്കാറുണ്ട്….. ആ അവകാശത്തെ ഇന്നുവരെയവൻ തടഞ്ഞിട്ടില്ല…… ഇനിയൊരിക്കലും തടയാൻ മുതിരുകയുമില്ല…..

പെയ്തു തോരാത്ത മിഴികളോടെ അവനിലേക്ക് ചേർന്ന് നിൽക്കുമ്പോൾ ആ കൈകളവൾക്ക് ആശ്വാസമേകി തുടങ്ങിയിരുന്നു…. വിറച്ചുകൊണ്ട് പുറത്തേക്ക് ഉന്തിയ ചുണ്ടുകളും തണുത്തുറഞ്ഞ കൈ വിരലുകളും പൂർവസ്ഥിതിയിലേക്ക് മടങ്ങിയിരുന്നു….

എനിക്ക്… എനിക്ക് തീരെ പറ്റണില്ല… സഹിക്കാനാവുന്നില്ല… അതാ ഞാൻ അങ്ങനൊക്കെ…..

അവനെ വരിഞ്ഞു മുറുക്കികൊണ്ട് പറയുമ്പോൾ അതിലിരിട്ടി തീവ്രതയിൽ അവനുമവളെ മുറുക്കിയിരുന്നു….. പക്ഷെ അതിലെവിടെയും കാമം നിറഞ്ഞിരുന്നില്ല….

പ്രണയം തുളുമ്പിയിരുന്നില്ല…. തഴുകലവളെ പൊള്ളിച്ചിരുന്നില്ല…. സ്നേഹം മാത്രം….. വാത്സല്യം മാത്രം പകർന്നു നൽക്കൊണ്ടവൻ കരുതലേകി….

തന്റെ മനസ് പിടയ്ക്കുന്നത് തന്നിലും നന്നായി അവൻ മനസിലാക്കാറുണ്ട്… അതെങ്ങനെയെന്ന് പലയാവർത്തി ചോദിച്ചിട്ടും മൗനമല്ലാതൊരു മറുപടി കിട്ടിയിട്ടില്ല…. വെറുതെ നോക്കി പുഞ്ചിരിക്കും….. തന്നെയെനിക്കറിയും പോലെ ആർക്കറിയാം…. എന്ന രീതിയിൽ……

ഇങ്ങു വാ…..

കൈകൾ വിടർത്തി അവനിലേക്ക് ക്ഷണിക്കും…. അതാഗ്രഹിച്ചെന്നവണം ഓടിച്ചേരുമ്പോൾ മറ്റെല്ലാത്തിനെയും വിസ്മരിക്കും….. കഴിയാവുന്നത്രയാഴത്തിൽ ഇറുകേ പൊതിഞ്ഞു പിടിക്കും…

നെഞ്ചിടിപ്പിൻറെ താളം നേരെയാകും വരെ…..മിഴി പെയ്ത് തോരും വരെ…. എങ്ങലടികൾ ചുവരിനെ നോവിക്കുന്നതാവസാനിക്കുന്നിടം വരെ…ചേർത്ത് നിർത്തും…

ഷർട്ടിന്റെ ഇടയിൽകൂടി കണ്ണീർകണങ്ങൾ നെഞ്ചിനെ നനച്ചാലും അടർത്തി മാറ്റാറില്ല…. കാറ്റിനെ പോലും കടത്താതെ ഉടുമ്പു പോലെ ചുറ്റി പിടിക്കുമ്പോഴുമൊരിക്കലും അരുതെന്ന വാക്ക് മൊഴിഞ്ഞിട്ടില്ല… ലവലേശം പരാതി പറഞ്ഞിട്ടില്ല…

പരിഭവത്തിന്റെയും സങ്കടങ്ങളുടെയും പെട്ടി തുറക്കുമ്പോൾ മടുത്തെണീറ്റ് പോകാറില്ല… കൊച്ചുകുഞ്ഞിനെയെന്നവണ്ണം പരിപാലിക്കും….. ഒന്നിനുമല്ലാതെ നോക്കിയിരിക്കും….. നിറഞ്ഞു തൂവുന്ന മിഴി തുടയ്ക്കും….

സ്വയം അകന്നു മാറും വരെ തള്ളി മാറ്റാതെ കൂട്ടിരിക്കും… തന്റെ കൈകൾ അവന് വീർപ്പുമുട്ടലോരുക്കിയാലും മറുത്തൊന്നും പറയാതെ പുഞ്ചിരിക്കും… തനിക്ക് വേണ്ടി മാത്രമായി….

“””പറയ്… ന്താ പ്രശനം….. “”

ദക്ഷയൊന്ന് ഓക്കേ ആയെന്ന് കണ്ടപ്പോൾ പതിയെ അവളെ. തന്നിൽ നിന്നകത്തി മാറ്റാൻ ശ്രമിച്ചു…. പക്ഷെ പതിവിലും വിപരീതമായവൾ അവനിലേക്കൊന്നുകൂടി പറ്റി ചേർന്നു…. അത്രമേൽ ആ സാമീപ്യം കൊതിക്കുന്ന പോലെ…

അത്ര കണ്ട് തളർന്നെന്ന പോലെ… അവനെ വീടാതെ മുറുക്കെ ചേർന്ന് നിൽക്കുമ്പോൾ ഒരു തണൽ കിട്ടിയ ആശ്വാസമായിരുന്നു ഉള്ളു നിറയെ…. എത്ര നോക്കിയിട്ടും പിന്നെയും പിന്നെയും കുഞ്ഞുങ്ങളെ പോലെ ചേർന്നിരുന്നു….

കണ്ണുകൾ കുറുക്കിക്കൊണ്ട്…… വിതുമ്പുന്ന ചുണ്ടുകളെ പുറത്തക്ക് പായിച്ചുകൊണ്ടവനെ നോക്കി……… വേണ്ടെന്നയർത്ഥത്തിൽ അവൻ കണ്ണടച്ചു കാണിച്ചു……. പതിയെ മുടിയിൽ തലോടി….

അവളുടെ വാശിക്കു മുൻപിൽ തോറ്റു കൊടുക്കാനാണവന് പണ്ടെയിഷ്ട്ടം…. ഇവിടെയുമത് തെറ്റിയില്ല…… താൻ തോൽക്കുമ്പോൾ വിടരുന്ന അവളുടെ മുഖത്തിനായി പലപ്പോഴും പരാജയം ചോദിച്ചു വാങ്ങും…. അതിലൊരിക്കലും കുറ്റ ബോധം തോന്നിയിട്ടില്ല….

എല്ലാമിറക്കി വയ്ക്കാൻ അവന്റെ നെഞ്ചാണ് വേണ്ടതെങ്കിൽ അതിനുമവൻ തയ്യാറാണ്….. എന്തും വിട്ടു കൊടുക്കും…… അവളിലെ ചിരി മായാതിരിക്കണം അത്ര മാത്രം…

പറയ്… ന്താ പ്രശ്നം……എന്തായാലും കേൾക്കും….

കവിളിൽ കയ്ച്ചേർത് കണ്ണുകളിലേക്ക് നോക്കി അത്യധികം വാത്സല്യത്തോടെ ചോദിച്ചു…. അച്ഛൻ മകളോടെന്ന പോലെ……

അവൾക്ക് ചെവി കൊടുക്കുമ്പോൾ മാത്രമവൻറെ സ്വരം ലോലമാണ്…. അത്രമേൽ മൃദുലമായത്…. കാതിലേക്കിങ്ങനെ ഒഴുകിയെത്തും…. അതിന്റെ കുളിര്മയേക്കാൾ വലിയ സാന്ത്വനമൊന്നുമവൾക്ക് നേടാനില്ല……

എനിക്ക് മടുത്തു…. മനസ് മരവിച്ചിട്ട് നാളേറയായി… അതിന്റെ കൂടെയി ദേഹവും…..എത്രയും പെട്ടന്ന് മരവിക്കണം…. അതാണിപ്പോ എന്റെ ഏറ്റവും വലിയ ആഗ്രഹം…..

നേര്മയായവൾ പറയുമ്പോൾ വാക്കുകൾ പലതും എങ്ങലടിയുടെ ശക്തിയിൽ വിഴുങ്ങി പോയിരുന്നു….. പുറത്തേക്ക് വരാതെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നിരുന്നു…..

വിങ്ങുന്ന ഹൃദയത്തിനോട് സമം ചേർന്നവളുടെ മൊഴികളും വേദന തിന്നുന്നുണ്ടായിരുന്നു…. അവസാന വാചകത്തെയും ചെവിയിലൂടെ കടത്തിവിടുമ്പോൾ തികട്ടി വന്ന ദേഷ്യത്തെ ഒരു നിശ്വാസത്താൽ പിടിച്ചു കെട്ടിയിരുന്നു അവൻ…..

വലിഞ്ഞു മുറുകുന്ന മുഖത്തിന്റെ ആഴമറിയിച്ചുകൊണ്ട് കഴുത്തിലും കയ്യിലും എഴുന്നു നിന്ന നീല ഞരമ്പുകളെ ഉറക്കി കിടത്തി….. പതിയെ അവളെയൊന്നുകൂടി നെഞ്ചിലേക്ക്‌ അടക്കി പിടിച്ചു….. പെയ്തു തോരാനൊരു കൂടൊരുക്കും പോലെ….

ഇവിടെ…. ഇവിടെ ഒഴുക്കി കളയാൻ സാധിക്കാത്ത എന്ത് സങ്കടമാ തനിക്കുള്ളത്…. എന്ത് വേദനയാ തന്നെ വേട്ടയാടുന്നത്….. ആരെയാ ഭയക്കുന്നത്….

എന്തിന് വേണ്ടിയാ സ്വയം ഓടി ഒളിക്കാൻ ശ്രമിക്കുന്നത്….. പറയ്…
നീ പറഞ്ഞു തീരും വരെ ഇവിടുന്ന് ഒരടി അനങ്ങില്ല ഞാൻ….. തള്ളി മാറ്റുകയുമില്ല…. ഉറപ്പ്….

അവന്റെ നെഞ്ചിനെ ചൂണ്ടിക്കാട്ടി ചോദ്യങ്ങളാൽ കെട്ടി നിർത്തുമ്പോൾ കൺ നിറച്ചുകൊണ്ട് നോക്കുകയല്ലാതെ മറ്റൊരു ഉത്തരവും അവൾക്ക് നൽകാനില്ലായിരുന്നു….

മനസ് മടുത്തു കിടക്കുവാ… എല്ലാർക്കും ഞാനൊരു ഭാരമായ പോലെ… എവിടെയും എനിക്കൊരു സ്ഥാനമില്ലാത്ത പോലെ..ആശിച്ചതും കൊതിപ്പിച്ചതുമൊക്കെ നേടിയെടുത്തിട്ടും ഒന്നും കിട്ടാതായ പോലെ…. എല്ലാം വെറുതെയായെന്ന പോലെ……

ലോകം എന്നെ നോക്കി പല്ലിളിക്കുന്നൊരു തോന്നൽ….. അഹങ്കാരത്തിനും അഹമ്മതിക്കുമൊക്കെ എനിക്ക് തിരിച്ചടി കിട്ടികൊണ്ടിരിക്കുവാ…. ഒറ്റപ്പെട്ടു പോയെടോ ഞാൻ…. തീർത്തും ഒറ്റപ്പെട്ടു…. കാൽ ചുവട്ടിലെ മണ്ണ് പോലും സ്വന്തമായില്ലാത്ത….

സ്നേഹിച്ചവരെയൊക്കെ ആട്ടിയകറ്റി കയ്യെത്താ ദൂരത്ത്തുള്ളതൊക്കെ വെട്ടിപ്പിടിക്കാൻ തുനിഞ്ഞിറങ്ങിയ വിഡ്ഢിയാണ് ഞാൻ പമ്പര വിഡ്ഢി…. എന്നിട്ടിപ്പോ…. എന്നിട്ടിപ്പോ എന്ത് നേടി… ഒന്നുല്ല…… ചുണ്ടിലാകെയുണ്ടായിരുന്ന ചിരിപോലും മാഞ്ഞുപോയില്ലേ ആരും ഒപ്പമില്ലാതായില്ലേ….. ഒറ്റയ്ക്കായില്ല ഞാൻ…..

അവന്റെ നെഞ്ചിൽ തലയിട്ടുരുട്ടി…. ഇടയ്ക്കിടെ നഖം കൊണ്ട് നോവൽപ്പിച്ച് കൊണ്ട് പതം പറഞ്ഞു കരഞ്ഞു..ഏറെ നേരം….ഒടുക്കമൊരു ചിരിമാത്രമവളിൽ ശേഷിച്ചു….. സ്വയം തോറ്റുപോയവളുടെ വരണ്ട ചിരി….

ആർക്കും ആരും സ്വന്തമല്ലടോ…. എല്ലാരും ഒറ്റയ്ക്കാ…. ഈ എനിക്കാരുണ്ടായിട്ടാ ആരുമില്ല…. ചുറ്റുമാൾക്കാരുണ്ടെന്ന് ഒരു തോന്നൽ മാത്രമ…

മനസ് നമ്മളിലങ്ങനൊരു വിശ്വാസം ജനിപ്പിക്കുന്നതാ… പക്ഷെ ഒന്ന് തളരുമ്പോ താങ്ങാവാൻ ആരും കാണില്ല…. ലോകം മൊത്തം എതിരെ നിൽക്കും….

ഈ ജീവിതമുണ്ടല്ലോ അതൊരു യുദ്ധമാണ്.. അവിടെ പോരാളിയും. യോദ്ധാവുമൊക്കെ നമ്മൾ തന്നെ… തോൽപ്പിക്കാൻ ആയിരം പേരു കാണും…

അപ്പോഴും ജയിച്ചു മുന്നേറണം… അത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്…. നമ്മൾ തളരുന്നതും ജയിക്കുന്നതും നമ്മുടെ കയ്യിലാ…. അതുകൊണ്ട് വീഴ്ത്താൻ ആളുണ്ടായാലും വീറോടെ വാഴണം….

പക്ഷെ ഞാൻ വേറൊരു കാര്യം പറയട്ടെ….?

തന്റെ കണ്ണിലേക്കു കൗതുകത്തോടെ മിഴിവുറ്റിയവോളോടായ് അവൻ ചോദ്യമെറിഞ്ഞു…. അവളുടെ കണ്ണുകൾ അവനു സമ്മതമേകി…..

ദക്ഷയുടെ ചുമലിലൂടെ കൈ ചേർത്തുകൊണ്ട് തന്നിലേക്കൊന്നുകൂടി അമർത്തി….. അപ്പോഴൊന്നുമാവളുടെ കണ്ണുകൾ പൊട്ടിയൊലിച്ചിരുന്നില്ല… കൗതുകം… കൗതുകം മാത്രമായിരുന്നു നിറഞ്ഞു നിന്നത്…

ആര് ഒറ്റപ്പെട്ടാലും നീ ഒറ്റയ്ക്കല്ല…. എന്റെ ശ്വാസം നിലയ്ക്കും വരെ കൂടെയുണ്ടാവും എന്നൊരുറപ്പല്ലാതെ മറ്റൊന്നും എനിക്ക് നൽകാനില്ല…. മറ്റൊരാളും നിനക്ക് പകരമായി എന്നിൽ സ്ഥാനമുറപ്പിക്കില്ല… വേറെയാർക്കും ദേ ഇങ്ങനെ ചേർന്ന് നിൽക്കാനും ഷർട് നനയ്ക്കാനും അവകാശം നൽകില്ല…..

പിണങ്ങി പോകാൻ സ്വാതന്ത്ര്യമനുവദിക്കില്ല…. മറ്റാരുമായും നിന്നെ താരതമ്യം ചെയ്യില്ല…. എല്ലാത്തതിലുമുപരി.. വിട്ട് കളയില്ല ഞാൻ ആർക്ക് വേണ്ടിയും…. വിട്ട് കൊടുക്കുകയുമില്ല….

ഒറ്റ ശ്വാസത്തിൽ പറഞ്ഞവസാനിപ്പിച്ചതും അവളിൽ ഒരു തേങ്ങൽ പിറവികൊണ്ടു…. വറ്റിയ കണ്ണുകൾ വീണ്ടും നിറഞ്ഞു….

എനിക്ക് നീ കരയുന്നത് കാണണ്ട ദക്ഷാ….. അത് നോക്കിനില്ക്കാൻ ആവില്ല… അതിനും മാത്രം ത്രാണിയില്ലെനിക്ക്…

ഇനിയഥവാ അങ്ങനെ സഹിക്കാൻ പറ്റുന്നില്ലേൽ അതിവിടെ മതി….. എന്നിൽ…. എന്നിലൊഴുക്കി കളയണം….. എത്ര നേരം വേണമെങ്കിലും നിനക്ക് കരയാം… ആ ഉപ്പുരസം എനിക്ക് നൽകുമെങ്കിൽ മാത്രം…..

ഉറച്ച സ്വരത്തോടെ അവൻ പറഞ്ഞു നിർത്തി….. എങ്കിലും അളിൽ ഉടലെടുത്ത ചോദ്യങ്ങൾക്ക് ശമനമായിരുന്നില്ല….

എ…. എന്തിനാ വിശ്രുത്…. എന്നെയിങ്ങനെ സ്നേഹിക്കുന്നെ….. വാശിപിടിച്ചു നേടിയതല്ലേ ഞാൻ തന്നെയും….

സുഹൃത്തായിരുന്ന വിശ്രുതിനെ ഇനിയെന്നും എനിക്കുമാത്രം സ്വന്തമായിരിക്കണമെന്ന അത്യാഗ്രഹമല്ലേ വിവാഹം വരെയെത്തിച്ചത്… അതുവരെ നീ തന്ന സ്നേഹവും വാത്സല്യവും…

എന്റെ കുസൃതികളെ ആസ്വദിക്കാനുള്ള മനസും എല്ലാം എനിക്ക് മാത്രമായി തീരണമെന്ന അഹംഭാവം….. എന്നിട്ട് ഒരു ഭാര്യയുടെ കടമ പോലും എനിക്ക് നിർവഹിക്കാനായോ… വാശിമാത്രം ജയിച്ചില്ലേ…..

കഴിഞ്ഞോ….?

ശാന്തമായി ചോദിച്ചപ്പോൾ അവളൊന്നും മിണ്ടിയില്ല… അവൻ തുടർന്നു….

താൻ ചോദിച്ചില്ലേ എന്തിനാ തന്നെയിങ്ങനെ സ്നേഹിക്കുന്നതെന്ന്…
അതിനൊരുത്തരമേയുള്ളു… വെറുക്കാൻ എനിക്കിഷ്ടമില്ലാത്തത് കൊണ്ട്…. വാശിക്കൊണ്ട് നേടിയെടുത്തതാണെങ്കിലും… എന്റെ പാതിയെന്ന പോലെ നീ സ്നേഹിച്ചില്ലെങ്കിലും….

നീയെന്റെ സുഹൃത്തല്ലേ.. അന്നുമിന്നും ഇനിയെന്നും… നല്ലൊരു സുഹൃത്തിനല്ലേ നല്ല പാതിയാകാനുമൊക്കു…. അതുകൊണ്ട് സങ്കടമൊന്നും വേണ്ടാ…. നിന്നെ മറക്കാനോ ഉപേക്ഷിക്കാനോ ഞാൻ തയ്യാറല്ല……

നിന്റെ പാതിയെന്ന പോലെ സ്നേഹിക്കപ്പെടാൻ കൊതിച്ചിരുന്നു ഇല്ലെന്നു പറയുന്നില്ല… എന്നെങ്കിലും നീയെന്നെ സ്നേഹിക്കണമെന്ന് അതിയായി മോഹമുദിച്ചിരുന്നു….. കണ്ണീർ വാർത്തിരുന്നു…..

പക്ഷെ നടന്നില്ല… ഇനിയെന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷയാണെന്നിൽ നിറയെ…. നിനക്കെന്നോട് ഇപ്പഴും സ്നേഹമുണ്ട് ദക്ഷ…. അതിലെ വാശിയെന്ന മൂടുപടത്തെ അഴിച്ചു കളഞ്ഞാൽ നിന്നോളം സ്നേഹിക്കാൻ ആർക്കും കഴിയില്ല….

കാത്തിരിക്കും ഞാൻ… ഇനിയും… അന്നും നെറ്റിയിലി ചുംബനം ഞാനർപ്പിക്കും…. നിന്നെ കേൾക്കും…. അഴലിന്റെ ആഴങ്ങളിൽ മൂങ്ങാങ്കുഴിയിടുമ്പോൾ കൈത്താങ്ങായ് കൂടെനിൽക്കും ….

അന്നാദ്യമായവൾ അവനായി ചുംബനം നൽകി…. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവനിലെ വാത്സല്യത്തിന്റെ പ്രതീകമായി അവൻ പകരുന്ന ചുംബനം സ്വീകരിച്ചതല്ലാതെ തിരിച്ചു കൊടുത്തിട്ടില്ല….

അതിനവൻ പരാതിയും പറഞ്ഞിട്ടില്ല… പക്ഷെ… ഇന്നവൾ നൽകി…. നെറ്റിയിലും…കൺ തടത്തിലും മൂക്കിൻ തുമ്പിലും…. മുഖമാകമാനവും. മുത്തങ്ങളാൽ മൂടി…. അവൻ തടഞ്ഞു നിർത്തിയില്ല… ശ്വാസം മുട്ടുന്നെന്നു പറഞ്ഞില്ല…

ഭ്രാന്തമായി അവളുടെ ഉമിനീരിന്റെ നനവ് മുഖം മുഴുവൻ ഓടി നടന്നു… കണ്ണുനീരിനാൽ കുതിർന്നു…. അപ്പോഴവയ്ക്ക് ആനന്ദത്തിന്റെ….. പുഞ്ചിരിയുടെ…. സ്നേഹത്തിന്റെ കരുതലിന്റെ മധുരം മാത്രമാണെന്ന് തോന്നി പോയി…..

കൊതി തോന്നുന്നതൊക്കയും കൈപ്പിടിയിലൊതുക്കി അതിന്റെ പുതുമ ചോരുമ്പോൾ ഒഴിവാക്കുന്ന ദക്ഷയിൽ നിന്നവൾ പാടെ മാറിയിരുന്നു…. ആദ്യമായാ ചൊടികൾ വിരിഞ്ഞു…. അവനോടുള്ള സ്നേഹത്തിന്റെ അടയാളവും പേറിക്കൊണ്ട്….

നിനക്ക് വേണ്ടി എന്നും തോറ്റു തരാൻ എനിക്കിഷ്ട്ടമാണെടോ… അതിന്റെ രസമൊന്ന് വേറെയാ…. അതനുഭവിക്കാൻ എനിക്കെന്നും മോഹമാണ്….

ദക്ഷയെ തന്റെ നെഞ്ചിലേക്ക് കിടത്തിക്കൊണ്ട് മുടിയിഴകളെ തഴുകിയുറക്കി അവളുടെ കാതോരം മൊഴിഞ്ഞു…. ആ സ്വര മാധുര്യത്തിൽ അവളൊന്നു കുളിർന്നു വിറച്ചു…. ഇത്രയും കാലം ഒരു വീടിന്റെ രണ്ടു മുറിയുടെ ചുമരരുകിൽ കാല ചക്രം കറക്കിയവർ ഒപ്പമായി……..

“””താനൊരിക്കലും എനിക്ക് ഭാരമല്ല…. അങ്ങനെയെങ്കിൽ ഇത്രയും കാലം തനിക്കൊപ്പം നിൽക്കണമായിരുന്നോ… പാതിവഴിയിലൂപേക്ഷിക്കാനായിരുന്നെങ്കിൽ താൻ ഒരുവാക്ക് പോലും പറയാതെ നിന്നപ്പോൾ മടുത്തതൊഴിവാക്കാമായിരുന്നില്ലേ…

അതിനെനിക്ക് പറ്റില്ല… ഒരിക്കലും… നിനക്കെന്നോടുള്ള സ്നേഹമാണ് വാശിയായി പുറത്ത് എത്തിയത്… അതെനിക്കറിയാം നിനക്കെന്നെ സ്നേഹിക്കാനാകും…… എനിക്ക് വിശ്വാസമുണ്ട്…”””

അവൾ നിശബ്ദമായി കേട്ടു…. തന്റെ മുടിയിഴകളെ തലോടിയ കൈകളെ പതിയെ എടുത്തുകൊണ്ട് അതിൽ ചുംബിച്ചു…. അവന്റെ കണ്ണിലേക്കു നോക്കി കിടന്നു…

പതിയെ ആ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി… ഒട്ടും നോവു പകരാതെ… ചോരയുടെ ഇരുമ്പ് ചുവ കലരാതെ നുണഞ്ഞു….ആവേശത്തോടെ… പ്രണയം മാത്രം പകർന്നു നൽകിക്കൊണ്ട്…

ആദ്യമൊന്ന് ഞെട്ടിയെങ്കിലും പതിയെയവനും അതിലേക്ക്‌ ലയിച്ചു….. മത്സരിച്ചു ചുമ്പിച്ചു…. നിലാ വെളിച്ചത്തിലവളുടെ കണ്ണുകൾ നക്ഷത്രങ്ങളെപ്പോൽ തിളങ്ങി… അവയിലപ്പോൾ മരണത്തിന്റെ ഇരുട്ടില്ലായിരുന്നു… പ്രതീക്ഷയുടെ തിരി നാളം മാത്രം….

നിന്നെയങ്ങനെ തനിച്ചു വിടാൻ ഞാനൊരുക്കമല്ല പെണ്ണെ.. മരണത്തിലായാലും ഞാനുണ്ടാകും….. ഈ കയ്യിങ്ങനെ കോർത്തു പിടിക്കും…… നെഞ്ചിലേക്ക് വയ്ക്കും…. ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ വയ്യെടി…..

പരിഗണിക്കാതിരുന്നിട്ടും സ്നേഹിക്കാൻ എങ്ങനെ കഴിയുന്നു വിശ്രുത് നിനക്ക്…

കാരണമൊന്നേയുള്ളു…..
നീ എന്റെയാണ്… എന്റെ മാത്രം…..

“””നിനക്ക് പകരമാകാൻ മറ്റാർക്കും കഴിയില്ലെന്ന തിരിച്ചറിവിന്റെ പേരാണ് പ്രണയം….””” (കടപ്പാട്)

ഇനിയവർ ജീവിക്കട്ടെ…. വിശ്രുതിന്റെ മാത്രം ദക്ഷയായി… മരണത്തിന്റെ കരിനിഴൽ അവരിൽ പടരാതിരിക്കട്ടെ…. പരിധികളില്ലാത്ത പ്രണയം പങ്കു വച്ചുകൊണ്ട് ഇനിയുള്ള യുഗത്തിലും ഒന്നായിരിക്കട്ടെ…..

Leave a Reply

Your email address will not be published. Required fields are marked *