സീതായനം
(രചന: Deviprasad C Unnikrishnan)
കാറുകളുടെ വന്നു നില്കുന്ന ഒച്ച കേട്ടാണ് ഞാൻ വീടിന്റെ ഉമ്മറത്ത്‌ക്ക് ഞാൻ വരുന്നത്. കാറിൽ നിന്നും ഒരു സ്ത്രീയും രണ്ടു ആണുങ്ങളും ഇറങ്ങി വന്നു.
ഒരാൾ ചെറുപ്പകാരൻ ആണ് മറ്റു രണ്ടു പേരെ കണ്ടപ്പോൾ തന്നെ മനസിലായി ആ ചെറുപ്പകാരന്റെ അമ്മയും അച്ഛനും ആണെന്ന്.
എന്റെ ഊഹം ശെരിയുമായിരുന്നു. കയറി വന്നപാടെ അവർ ചോദിച്ചു “അശ്വതി…. അശ്വതിയുടെ വീടല്ലേ… ”
“അതെ…വരു ഇരിക്കു.. എന്താ കുടിക്കാൻ….. ”
“എയ്യ്…. ഒന്നും വേണ്ട…. “ആ ചെറുപ്പക്കാരന് ആണ് മറുപടി പറഞ്ഞത്… ”
“അച്ഛാ… അമ്മേ…. ഒന്ന് വന്നേ…. ”
അച്ഛനും അമ്മയും ഹള്ളിലേക്ക് വന്നു.
“ആരാ… എന്താ കാര്യം.. ” അശ്വതിയും വന്നു. അവള് വന്നു നിന്നപ്പോൾ ആ ചെറുപ്പകാരന്റെ കണ്ണിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു.
“ഇത് ഞങ്ങളുടെ മകൻ സിന്ധാർഥ്. എഞ്ചിനീയർ ആണ്. ഇവിടെത്തെ കുട്ടിയെ അമ്പലത്തിൽ വച്ചു കണ്ടു ഇഷ്ട്ടപ്പെട്ടു. ആ കുട്ടിയെ കാണാൻ ആണ് വന്നത്. ”
“എനിക്ക് രണ്ടു പെണ്ണ് മക്കൾ ആണ് ഇതിൽ ആരെയാ നിങ്ങൾ ഉദ്ദേശിച്ചത്. മൂത്തവൾ സീത., രണ്ടാമത്തെ ആൾ അശ്വതി. ഇതിൽ ആരാ ….. ”
അതിനു മറുപടി പറഞ്ഞത് സിദ്ധുവായിരുന്നു.
“അശ്വതി…. അവളോട് ഞാൻ പറഞ്ഞിരുന്നു അച്ഛനും അമ്മയെയും കൂട്ടി വരുമെന്ന്.. ” അശ്വതി പതുക്കെ നാണത്താൽ കതകിന്റെ മറയിലേക്ക് മാറി.
“അപ്പോൾ നിങ്ങളുടെ ഉദ്ദേശം ഒരു പെണ്ണ് കാണൽ ആണെല്ലേ ”
“അതെ… “ചെറുക്കന്റെ അമ്മ പറഞ്ഞു
“മൂത്തവൾ നിൽകുമ്പോൾ അനിയത്തിയേ കല്യാണം കഴിച്ചു അയക്കന്ന് പറയണത് നാട്ടു നടപ്പാല്ല..
“അച്ഛൻ പറഞ്ഞു
“ഓ ശെരി അവളുടെ കല്യാണം കഴിഞ്ഞു നടത്തിയ മതി പക്ഷെ പെട്ടെന്ന് വേണം… ”
“അശ്വതിയോട് എനികൊന്നു സംസാരിക്കാണ്ണം.. ”
“ശെരി സംസാരിച്ചോ മോനെ.. ”
അശ്വതിയും സിദ്ധുവും കൂടി തൊടിയിലേക്ക് ഇറങ്ങി നടന്നു.
“അതെ ഞങ്ങൾക്ക് ഒറ്റ മോനാ കല്യാണത്തിന് ഞങ്ങൾകും താൽപ്പര്യമാണ്. പക്ഷെ സ്ത്രീ ധനം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.. ”
“എനിക്ക് ഉള്ളതെല്ലാം എന്റെ മക്കൾ രണ്ടാളുക്കും ഉള്ളതാണ്. ”
“ഞങ്ങൾ 50പവനും 5ലക്ഷം രൂപയും ആണ് ഉദ്ദേശിക്കുന്നത്.. നിങ്ങളുടെ തീരുമാനം ഫോൺ വിളിച്ചറിയിച്ചാമതി. ഒരു കാരണവശാലും സിദ്ധു അറിയരുത്.”
ഈ സമയം കൊണ്ട് അവർ തിരിച്ചു വന്നു. ഉടനെ തന്നെ അവര് ഇറങ്ങി ജനൽ ആഴിയിൽ പിടിച്ചു കൊണ്ട് കാർ മറയുന്നത് വരെ അശ്വതി നോക്കി നിന്നു. അവളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി അവൾക് ഇഷ്ട്ടപെട്ടുന്നു.
രാത്രി അത്താഴം കഴികുമ്പോൾ അച്ഛന്റെ മുഖം വല്ലാതെ വാടിയിരുന്നു.
പിറ്റേന്ന് അച്ഛനും അമ്മയും സംസരികുന്നത് കേട്ടാണ് ഞാൻ അടുക്കളയിലേക്ക് ചെല്ലുന്നത്.
“എടി.. എങ്ങനയ അവരു പറഞ്ഞാ തുക ഒപ്പിക്കുക കാര്യസ്ഥ പണി ചെയ്തു എനിക്ക് അധികം ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല. “”
“നിങ്ങൾക്ക് അവരോട് പറയാമായിരുന്നില്ലേ… ”
“ആരോടു.. ”
“പുത്തൻപുരക്കൽക്കാരോട്… അവിടെ കൊല്ലങ്ങളോളം കാര്യസ്ഥ പണി ചെയ്തതല്ലേ അവരു സഹായിക്കും.. ”
“ഉവ്വ…. സഹായിക്കും ചെന്നമതി ഇപ്പൊ കിട്ടും.. ആ രഘു സാറുണ്ടായിരുന്നു എങ്കിൽ മുഴുവനും തന്നു സഹായിച്ചേനെ ഇപ്പൊ അവിടം ഭരികുന്നത് ആ തടാകയല്ലേ മീനാക്ഷി..
രഘു സാറിന് പറ്റിയ തെറ്റ് ഭാര്യ മരിച്ചപ്പോൾ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി വേറെ വിവാഹം കഴിച്ചു സഞ്ജു മോനെ നോക്കാനും കൂടി ചെയ്തതായിരുന്നു. മീനാക്ഷിക്കും ഒരു മോനുണ്ട് അവൻ സുധീര്.. അവനും ആളു മോശം ആണ്. ”
“അതൊക്കെ നിങ്ങൾ എന്തിനാ നോക്കുന്നെ നിങ്ങൾ ഒന്ന് പോയി നോക്ക്”.
“അതെ ഈ ചൊവ്വ ദോഷക്കരിയേ ആരു കെട്ടാന അശ്വതിക്കു ഒരു ജീവിതം ഉണ്ടാകുന്നെൽ ഉണ്ടാകട്ടെ… “ഞാൻ പറഞ്ഞു..
അങ്ങനെ അച്ഛൻ പോയി തിരിച്ചു വന്നു മുഖം ആകെ വാടിയിരിക്കുന്നു
“എന്താ പോയ കാര്യം വല്ലതും നടന്നോ.. ”
“അച്ഛാ എന്തെങ്ങിലും പറ അച്ഛാ ” ഞാൻ ചോദിച്ചു.
“അവർ മുഴുവൻ തുക തന്നു സഹായിക്കാന് പറഞ്ഞു ”
“Oh… ആശ്വാസം ആയി ” ഞാനും അമ്മയും ഒരുമിച്ചു പറഞ്ഞു.
“പക്ഷെ ഒരു കാര്യം പറഞ്ഞു നമ്മുടെ സീത മോളെ ആ പൊട്ടൻ ചെക്കനെ കൊണ്ട് കെട്ടിക്കണംന്ന്. “അച്ഛൻ സങ്കടം ഉള്ളിൽ കടിച്ചമർത്തി സങ്കടം ഉള്ളിൽ ഒതുക്കി ഞാൻ പറഞ്ഞു.
“ഇതാണോ കാര്യം എനിക്ക് സമ്മതം അച്ഛാ അവരോട് പറഞ്ഞേര്. ”
“മോളെ…. എന്താ മോളെ ഈ പറയുന്നേ… ”
“നമ്മുടെ അശ്വതി മോൾക്ക്……. ”
പറഞ്ഞു മുഴുവിപ്പിക്കും മുൻപ് അശ്വതി പറഞ്ഞു.
“ചേച്ചി.. ചേച്ചിടെ ജീവിതം നശിപ്പിച്ചു കൊണ്ട് എനിക്ക് ഒരു ജീവിതം വേണ്ട.. ”
“അരുത് മോളെ നമുക്ക് ആഗ്രഹിക്കാവുന്നതിലും വലിയ ബന്ധമാണ് നിനക്ക് വന്നത്. പിന്നെ ചേച്ചിയെ പോലെ ചൊവ്വ ദോഷം ഉള്ള പെണ്ണിനെ ആരു കെട്ടാന. ”
അങ്ങനെ പറഞ്ഞാ പണം പുത്തൻപുരക്കൽക്കാർ തന്നു. എന്റെയും അനിയത്തിയുടെയും കല്യാണ ഒരേ പന്തലിൽ വെച്ചു നടന്നു സഞ്ജുവിന്റെ മുഖം ഞാൻ നോകിയത് പോലും ഇല്ല.
പന്തലിൽ ആരെല്ലാമോ പറയുന്നത് കേട്ട് പൊട്ടന്റെ പെണ്ണ് പൊട്ടന്റെ പെണ്ണ്ന്ന്. ഞാൻ അത് കാര്യമാക്കിയില്ല. ആദ്യരാത്രിയെത്തി കുറെ നേരം കാത്തിരുന്നിട്ടും സഞ്ജുനെ കാണാനില്ല.
സഹികെട്ടപ്പോ ഞാൻ റൂമിന് പുറത്തു ഇറങ്ങി നോക്കി അപ്പോൾ ഉണ്ട് കുറെ പഴയ സാധനങ്ങൾ അടക്കി വെക്കുന്ന റൂമിൽ വെളിച്ചം കാണുന്നു. ഞാൻ പതുക്കെ മുറി തുറന്നപ്പോൾ സഞ്ജു ഒരു പുല്ലുപായ വിരിച്ചു അതിൽ കിടക്കുന്നു.
“എന്താ ഇവിടെ കിടക്കുന്നെ.. ”
“ഞാൻ എന്നും ഈമുറിയില കിടക്കാറ്…
“കൊച്ചു കുട്ടികളെ പോലെ സഞ്ജു പറഞ്ഞു.. അപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഇവിടെത്തെ സ്ഥിതി ഗതികൾ. സഞ്ജുനെ നന്നായി പിടിപ്പിച്ചിട്ടുണ്ട്.
“ഇനി മുതൽ ഈ മുറിയില സഞ്ജു കിടക്കേണ്ടത്. ”
“ശെരി ചേച്ചി… ”
“ചേച്ചിയല്ല സീത സീതാന്നു വിളിച്ചാമതി. ”
“ശെരി സീതേ…. ”
“എന്നാൽ കിടന്നോ. ” സഞ്ജു നിലത്തു പായ വിരിക്കുന്നു
“എയ്യ് സഞ്ജു ഏട്ടൻ എന്താ ഈ കാണിക്കുന്ന. ഇവിടെ കിടക്കു കട്ടിലിൽ. ”
“സഞ്ജു ഞാൻ ആരാന്നറിയോ….. ”
“മ്മ്മ്മ്… സീത എല്ലാരും പറഞ്ഞു ഇനി മുതൽ മോന്റെ കാര്യങ്ങൾ നോക്കാൻ വന്ന ആളാണ് ന്ന്. “കുട്ടിത്തം നിറഞ്ഞ ആളാണെന്ന് ഒള്ളു ആളു പൊട്ടാനൊന്നുമല്ല വിദ്യഭ്യാസ നൽകാത്ത പ്രശ്നം ഒള്ളു.
“ഞാൻ സഞ്ജുന്റെ ഭാര്യായാണു ഇനി ഞാൻ പറയണത് കേൾകണംന്ന് ” എയ്യ് ഞാൻ അനുസരിക്കൂല ചെറിയമ്മ പറഞ്ഞിട്ടുണ്ട് ചെറിയമ്മയെ മാത്രം അനുസരിക്കാൻ പാടൊള്ളുന്നു. ഇല്ലെങ്കിൽ അടിക്കുന്നു. ”
“ഓഹ്… ശെരി കിടക്കു സഞ്ജു. ”
നേരം വെളുത്തപ്പോൾ തന്നെ ഞാൻ എഴുനേറ്റു.. നോകിയപ്പോൾ എന്റെ കൈയി തണ്ടയിൽ തല വെച്ചു കൈയി വയറിലൂടെ ചുറ്റിപിടിച്ചു ഒരു കൊച്ചു കുട്ടി അമ്മയെ കെട്ടിപിടിച്ചു കിടക്കുന്നപോലെ കിടക്കുന്നു.
പതുക്കെ കൈയിമാറ്റി ഞാൻ എഴുനേറ്റു അടുക്കളയിൽ പോയി. വേലകരെല്ലാം അടുക്കള പണി തീർത്തിരുന്നു. സഞ്ജുനു ചായ നൽകി എഴുന്നേൽപ്പിച്ചു.
“അയ്യോ തൊടിയിൽ പണിയുണ്ട് പോയില്ലെങ്കി ചെറിയമ്മ തല്ലും ”
ആരെക്കെയോ സഞ്ജുനെ തല്ലിയും പറഞ്ഞും പേടിപ്പിച്ചു നിർത്തിയിട്ടുണ്ട് എന്ന് എനിക്ക് കുറച്ചു നാളുകൾ കൊണ്ട് മനസിലായി.
ചെറിയമ്മയും സുധീര് ഭക്ഷണം കഴിച്ചിട്ടാണ് ഇത്രയും നാൾ ഭക്ഷണം കഴിച്ചിരുന്നത് അത് അടുകളയിലെ വേലക്കാരികളുടെ അടക്കം പറച്ചിൽ നിന്ന് എനിക്ക് മനസിലായി.
ഒരു ദിവസം സഞ്ജു കുളിക്കാനായി ഷർട്ട് മാറിയപ്പോ പുറത്തു അടയാളം കണ്ടു അടിച്ച പോലുള്ള അടയാളങ്ങൾ. ”
കണ്ണടിയിലേക്ക് നോക്കി പിൻ തിരിഞ്ഞ് നില്കുന്ന സഞ്ജുവിനോട് ഞാൻ ചോദിച്ചു
“എന്താ സഞ്ജു ഏട്ടാ ഇത് ഈ കാണുന്ന അടയാളം ”
“അനുസരണ കേട് കാട്ടുമ്പോൾ ചെറിയമ്മ തല്ലുന്നത ബെൽറ്റ് കൊണ്ട അടയാളം ആണ്. ”
“ഇത്രയും ആയിട്ട് സഞ്ജു ഇത് എതിർത്തിട്ടില്ല. ”
“എയ്യ് മുതിർന്നവരെ എതിർക്കാൻ പാടില്ല പിന്നെ സുധീര് അടിക്കും ഇടക്ക് ദേഷ്യം വരുമ്പോൾ. “എനിക്ക് അകെ കണ്ണീർ പൊട്ടി വീണു.
“അയ്യേ സീത എന്താ കരയുന്നെ. “എന്റെ കണ്ണീർ തുടച്ചു കൊണ്ട് സഞ്ജു ചോദിച്ചു.
“ഇതവരുടെ വീട് എതിർക്കാൻ നിന്നാൽ അവരു എന്നെ തല്ലും നിന്നെ തല്ലും ” ഞാൻ ഒരു ദിവസം അച്ഛനെ കാണാൻ പോയി കുറെയൊക്കെ അച്ഛൻ പറഞ്ഞു തന്നു
“സഞ്ജുന്റെ അച്ഛൻ മരിച്ചപ്പോൾ സ്വത്ത് എല്ലാം സഞ്ജുന് പതിനെട്ടു വയസ്സ് ആകുന്ന വരെ ചെറിയമ്മയുടെ പേരിലാണ്. ”
“അപ്പോൾ സ്വത്തെല്ലാം ഇപ്പോഴും അവരു തന്നെയാണ് നോകുന്നത്. സഞ്ജുനെ അവർ പൊട്ടനെന്നു മുദ്ര കുത്തിയിരിക്കയാണ്. ”
“അതെ മോളെ ചെറുപ്പം മുതൽ ഉള്ള പീഡനങ്ങൾ അവനെ അങ്ങനെ ആകിയതാണ് ”
ഞാൻ നേരെ വീട്ടിലേക്കു പോയി സഞ്ജുനെ തിരഞ്ഞു. അവിടെ ഇല്ല നേരെ തൊടിയിലേക്കു പോയി അവിടെ കണ്ട കഴയ്ച്ച എന്നെ ചൊടിപ്പിച്ചു. അവിടെ സഞ്ജു നാളികേരം ചുമക്കുന്നു.
“ഡാ… പൊട്ടാ മര്യാദക്ക് പണിയെടുത്ക്കട ” ഇത് കേട്ട് പണികാർ ചിരിക്കുന്നു.
“മര്യാദ നിന്ന നിനക്ക് കൊള്ളാം കേട്ടോട പൊട്ടാ ”
അരിശം വന്ന ഞാൻ ചെറിയമ്മയുടെ മേൽ തട്ടി കയറി
“അതെ എന്റെ ഭർത്താവ് പൊട്ടാനൊന്നുമല്ല നിങ്ങൾ എല്ലാം കൂടി അങ്ങനെ ആക്കിയത. സ്കൂളിലും വിട്ടില്ല. ഓ.. എന്തെങ്കിലും നാലു അക്ഷരം പഠിച്ച ഈ സ്വത്തൊക്കെ പോക്കോലോ അതല്ലേ സഞ്ജുനെ പൊട്ടനായി ചത്രീകരിക്കുന്നത്. ”
ഇതെല്ലാം കേട്ട് നിന്ന സഞ്ജു എന്റെ മുഖത്ത് ഒരു അ ടിച്ചു.
“നീ ഇത് ആരോട സംസരികുന്നത് എന്നറിയോ ”
ഞാൻ റൂമിലേക്ക് ഓടിപോയി. വീട്ടിൽ തിരിച്ചുപോകാൻ ഡ്രസ്സ് പായ്ക്ക് ചെയ്തു. അപ്പോൾ ആണ് ഒരു കാര്യം ഓർത്തത് ഞാൻ പോയാൽ സഞ്ജുനെ ഇവർ കൊത്തിതിന്നും.
രാത്രി കിടക്കാൻ നേരം സഞ്ജുനെ വിളിച്ചു അടുത്തു ഇരുത്തി.
“സീതക്കു വേദനിക്കുന്നുണ്ടോ… ഞാൻ സീതയെ അടിച്ചില്ല എങ്കിൽ അവരു ബെൽറ്റ് കൊണ്ട് അടിക്കും എന്ന് വിചാരിച്ചാണ്. എനിക്ക് പഠിപ്പില്ലതത് കൊണ്ട അവരു എന്നെ പൊട്ടാന്ന് വിളികുന്നത്. ”
“എന്നാൽ ശെരി നാളെ മുതൽ ഞാൻ സഞ്ജുനെ പഠിപ്പിക്കാം. ”
“ശെരി….. സീത എത്ര വരെ പഠിച്ചു. ”
“MBA വരെ പഠിച്ചു… ”
“ഓ.. പത്താംക്ലാസ്സ് വരെ പഠിച്ചില്ല അല്ലേ. ഞാൻ മൂന്നാം ക്ലാസ്സ് വരെ പോയി. ” ആ നിഷ്കളങ്കമായ മറുപടി കേട്ട് ഞാൻ ചിരിച്ചു.
“എന്ത് രസമാ സീതേടെ ചിരി കാണാൻ. ആ നുണ കുഴിയും രസാണ്. ”
തന്റെ പുരുഷനിൽ നിന്ന് ആദ്യമായി അവളെ കുറിച്ച് കേട്ടപ്പോള് അവളിലെ സ്ത്രീ ഉണർന്നു അവള് സഞ്ജുന്റെ അടുത്തേക് നീങ്ങി ഇരുന്നു മുഖം തമ്മിൽ അടുപിച്ചു.
ആദ്യമായി സ്ത്രീയുടെ ശ്വാസം അടുത്തു വന്നപ്പോൾ സഞ്ജുവിലെ പുരുഷൻ ഉണർന്നു. രണ്ടാളും നന്നായി വിയർത്തു പോയി.
രാവിലെ എഴുനെട്ടപ്പോൾ സഞ്ജുവിന്റെ പുറത്തെ മുറിവിൽ ചുംബിച്ചു സീത അടുക്കളയിലേക്കു പോയി.
വളരെ കാലത്തെ അധ്വാനത്തിലൂടെ സഞ്ജുവിൽ പ്രാഥമിക വിദ്യഭ്യ സം നൽകാൻ സീതക്ക് സാധിച്ചു. ഇപ്പൊ സ്വത്തിനു വേണ്ടി ഞാനും സഞ്ജുവും കൂടി വക്കീൽ കേസ് നൽകി.
കുറച്ചു നാളെത്തെ പരിശ്രമം മൂലം മുഴുവൻ സ്വത്തും തിരിച്ചു കിട്ടി അതിലും ഉപരി പൊട്ടന്റെ ഭാര്യാ പൊട്ടന് ഉള്ള വിളിയും നിന്ന് ഇപ്പൊ ഫാക്ടറി കാര്യങ്ങൾ നോക്കുന്നത് സഞ്ജുവും.
വേലക്കാരികളെ പറഞ്ഞു വിട്ടു,വീട്ടു കാര്യം ഞാൻ നോക്കുന്നു. ഇപ്പൊ ഒരു കൊച്ചു സഞ്ജുകൂടി എന്റെ വയറ്റിൽ ഉണ്ട്
NB: ഏതൊരു ആണിന്റെ വിജയത്തിന്റ പുറകിൽ ഒരു പെണ്ണ് ഉണ്ടാകും അത് അമ്മയാകാം സഹോദരിയാകാം ഭാര്യയാകാം കാമുകിയാകാം. So please respect womens.