(രചന: ഹേര)
“എടോ ആ പോയ ലേഡി ഏതാ? നല്ല സൊയമ്പൻ സാധനമാണല്ലോ.” മുന്നിലൂടെ നടന്ന് പോയ പെണ്ണിനെ നോക്കി ഹോട്ടൽ ജീവനക്കാരനോട് സ്റ്റീഫൻ ചോദിച്ചു.
“ഡീറ്റെയിൽസ് ഒന്നും അറിയില്ല സർ. കുറച്ചായി ഇവിടെ തന്നെയാ സ്ഥിര താമസം.” ഹോട്ടൽ ബോയുടെ മറുപടി കേട്ട് സ്റ്റീഫൻ പുഞ്ചിരിച്ചു.
“മുട്ടി നോക്കിയ വളയുമോ?”
“സർ തന്നെ മുട്ടി നോക്കിക്കോ. എന്റെ പണി കളയുന്ന പരിപാടിക്കൊന്നും ഞാനില്ല സാറെ. സാറിന്റെ രണ്ട് റൂം അപ്പുറമല്ലേ. നേരിട്ട് ചോദിച്ചു നോക്ക്.” സ്റ്റീഫന്റെ ബാഗും സാധനങ്ങളും റൂമിൽ വച്ച് ഹോട്ടൽ ബോയ് പുറത്തേക്ക് പോയി.
ബിസിനസ് കാരനായ സ്റ്റീഫൻ പെൺ വിഷയത്തിലും കുറച്ചു മുന്നിലാണ്. താൻ മോഹിച്ചിട്ടുള്ള പെണ്ണുങ്ങളെ ഒക്കെ അയാൾ വളച്ചെടുത്തിട്ടുമുണ്ട്. . ഇപ്പോൾ വയസ്സ് മുപ്പത്തി അഞ്ചായി. എങ്കിലും സൗന്ദര്യം കണ്ടാൽ അത്രേം പറയില്ല. സ്റ്റീഫന്റെ അച്ഛനും അമ്മയും പണ്ടേ മരിച്ചതാണ്. ബന്ധു വീട്ടിൽ നിന്നും പഠിച്ചു. പഠനം കഴിഞ്ഞു അമ്മാവന്റെ കൂടെ ഡൽഹിക്ക് പോയി. അമ്മാവനാണ് അവനെ ബിസിനസിലേക്ക് കൊണ്ട് വന്നത്.
ഇപ്പോൾ സ്വന്തം കഴിവ് കൊണ്ട് റിയൽ എസ്റ്റേറ്റ് പരിപാടികളും കേരളത്തിന്റെ ഹൃദ്യ ഭാഗങ്ങളിൽ തുണിക്കടകളൊക്കെയായി ബിസിനസ് വ്യാപിപ്പിച്ചു അടിച്ചു പൊളിച്ചു ജീവിക്കുന്നു. കല്യാണം കഴിഞ്ഞു വർഷം രണ്ടായി കുട്ടികൾ ആയിട്ടില്ല.
ബിസിനസ് ടൂറിനൊക്കെ പോകുമ്പോ കണ്ട് ഇഷ്ടപ്പെടുന്ന പെൺപിള്ളേരെ എന്ത് വില കൊടുത്തും തന്റെ കിടക്കയിലെത്തിക്കാൻ സ്റ്റീഫനു പ്രത്യേക കഴിവാണ്.
ഒരു ബിസിനസ് മീറ്റിംഗുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ വന്നതാണ് സ്റ്റീഫൻ ഇപ്പോൾ. വരുമ്പോൾ സ്ഥിരമായി തങ്ങാറുള്ള ഹോട്ടലാണ് ഹോട്ടൽ ബ്ലൂ ഡയമണ്ട്. അങ്ങനെ റൂമിലേക്ക് പോകുമ്പോഴാണ് അതി സുന്ദരിയായൊരു പെണ്ണിനെ ലോബിയിൽ വച്ച് അവൻ കണ്ടത്.
കണ്ടാൽ ഒരു ഇരുപത്തി എട്ട് വയസ്സ് തോന്നും. ചുവന്ന സാരിയിൽ അവൾ വളരെ സുന്ദരിയായിരുന്നു. വെളുത്ത അണി വയറും പുക്കിൾ ചുഴിയും കാണുന്ന വിധത്തിലായിരുന്നു അവൾ സാരി ഉടുത്തിരുന്നത്. ആ സുന്ദരിയുടെ ആകാര വടിവിൽ സ്റ്റീഫൻ ആദ്യ കാഴ്ച്ചയിൽ തന്നെ വീണുപോയി. അവനെ നോക്കി വശ്യമായൊരു പുഞ്ചിരി നൽകിയാണ് അവൾ റൂമിലേക്ക് പോയത്. അവളുടെ മേനി അഴകിൽ ഉന്മത്നായ സ്റ്റീഫൻ ദിവസേന അവളെ നോക്കി വികാരമടക്കി നിൽക്കും.
ഒരു ദിവസം രാത്രി മീറ്റിംഗ് കഴിഞ്ഞു ലിഫ്റ്റിൽ കയറി തന്റെ റൂമിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു സ്റ്റീഫൻ. അപ്പോഴാണ് അവനെ മയക്കിയിരുന്ന സുന്ദരിയും ലിഫ്റ്റിലേക്ക് ഓടി കയറി വന്നത്. പുറത്തെ ചാറ്റൽ മഴ കൊണ്ട് അവൾ പകുതിയും നനഞ്ഞിരുന്നു. ഇളം മഞ്ഞ സാരിയും സ്ലീവ് ലെസ്സ് ചോളിയുമായിരുന്നു അവളുടെ വേഷം.
മഴയിൽ കുതിർന്ന സാരി ശരീരത്തിൽ ഒട്ടിപ്പിടിച്ചിരുന്നതിനാൽ ഉള്ളിലെ അഴകളവുകൾ കണ്ട് സ്റ്റീഫന്റെ കണ്ട്രോൾ പോയി. അവളിൽ നിന്ന് കണ്ണെടുക്കാൻ അവനു കഴിഞ്ഞില്ല. യൗവനം തുളുമ്പി നിൽക്കുന്ന അവളുടെ മാറിടങ്ങളിൽ പിടിച്ചു ഞെരിക്കാനും ചുവന്ന ചായം തേച്ചു മിനുക്കിയ ചുണ്ടുകൾ കവരാനും അവന്റെ ഉള്ളം വെമ്പൽ പൂണ്ടു.
“എന്താ പേര്?” ഉള്ളിലെ വികാരങ്ങൾ കടിച്ചമർത്തി അവൻ ചോദിച്ചു.
“അഹല്യ” അവന്റെ നോട്ടവും വെപ്രാളവും ആവോളം ആസ്വദിച്ചു നിൽക്കുകയായിരുന്ന അവൾ പെട്ടന്ന് മറുപടി പറഞ്ഞു.
“സാറിന്റെ പേര്?”
“സ്റ്റീഫൻ”
“സാറെന്താ വിയർക്കുന്നത്?” മുത്ത് കിലുങ്ങും പോലുള്ള അഹല്യയുടെ ചോദ്യം കേട്ടപ്പോഴാണ് താൻ വിയർക്കുകയാണെന്ന് സ്റ്റീഫൻ അറിഞ്ഞത്.
“ഏയ് നത്തിങ്.”
“യൂ ലൂക്കിംഗ് സൊ ഹാൻഡ്സം.” കള്ള ചിരിയോടെ അവൾ പറഞ്ഞു.
“യൂ ടൂ…” കർച്ചീഫ് കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പ് സ്റ്റീഫൻ.
ലിഫ്റ്റ് ഇറങ്ങി ഇരുവരും റൂമിന് നേർക്ക് നടന്നു.
കുറച്ചു നിമിഷത്തെ സംസാരം കൊണ്ട് തന്നെ അഹല്യ വളയുന്ന ടൈപ് ആണെന്ന് സ്റ്റീഫൻ ഊഹിച്ചു.
“സർ എന്ത് ചെയ്യുന്നു?”
“ബിസിനസ് ആണ്. താനോ?”
“മേക്കപ്പ് ആർട്ടിസ്റ്റ് ആണ്.”
“താൻ ഭയങ്കര സുന്ദരിയാണ് കേട്ടോ. ഒരു മോഡൽ ആവാനുള്ള എല്ലാ ഗുണവും തനിക്കുണ്ട്. തനിക്ക് വിരോധം ഇല്ലെങ്കിൽ എന്റെ നെക്സ്റ്റ് ആഡിൽ തന്നെ മോഡൽ ആക്കാം ഞാൻ.”
“നമുക്ക് നോക്കാം.”
“ആലോചിച്ചു ഒരു തീരുമാനം പറയൂ. ഒരു ത്രീ ഡേയ്സ് കൂടെ ഞാൻ ഇവിടെ കാണും.” തന്റെ വിസിറ്റിംഗ് കാർഡ് നൽകി അയാൾ പറഞ്ഞു.
അവളത് വാങ്ങുമ്പോൾ അറിയാത്ത ഭാവത്തിൽ സ്റ്റീഫൻ അവളുടെ കയ്യിൽ തഴുകി. പൂ പോലെ ലോലമായ വിരലുകൾ…
പെട്ടെന്നാണ് ഒരു ഇടി മുഴക്കം അവിടെ കേട്ടത്. പുറത്തെ മഴ ശക്തമായി പെയ്യാൻ തുടങ്ങി. ചുറ്റിലുമുള്ള ബൾബുകൾ അണഞ്ഞു. ആ നിമിഷം പേടിച്ചു നിലവിളിച്ചു കൊണ്ട് അഹല്യ സ്റ്റീഫനെ കെട്ടിപ്പിടിച്ചു. പെട്ടന്ന് ഒന്ന് പകച്ചെങ്കിലും അവൻ ആ അവസരം നന്നായി മുതലാക്കി.
“ഏയ്….. താൻ പേടിക്കണ്ട. ഞാനില്ലേ കൂടെ. പവർ കട്ട് ആയതാണ്.”
“അതല്ല സാർ. എനിക്ക് ഇടി പേടിയാ.” വീണ്ടും ഒരു ഇടി മുഴങ്ങിയപ്പോ അവൾ അവനോട് കൂടുതൽ ചേർന്ന് നിന്നു.
സ്റ്റീഫന്റെ കൈകളും അവളെ പൊതിഞ്ഞു. ബലിഷ്ഠമായ കരങ്ങൾ കൊണ്ട് ഒരു പൂവിനെ ഞെരിക്കുന്നത് പോലെ സ്റ്റീഫൻ അവളെ ഉറുമ്പടക്കം കെട്ടിപ്പിടിച്ചു. വിജനമായ ആ ലോബിയിൽ വച്ച് ഇരുവരും പരിസരം മറന്ന് കെട്ടിപ്പുണർന്നു. സ്റ്റീഫന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ അമർന്നു. അവന്റെ കൈകൾ അവളുടെ സാരിക്കിടയിൽ കൂടി വയറിനെ തഴുകി മാറിടങ്ങളുടെ മുഴുപ്പ് തേടി അലഞ്ഞു.
മോഹിപ്പിച്ച പെണ്ണുടൽ സൗകര്യത്തിന് അടുത്ത് കിട്ടിയപ്പോൾ സ്റ്റീഫൻ മറ്റെല്ലാ മറന്നു. അവന്റെ മുഖം അവളുടെ കഴുത്തിടിക്കിൽ അമർന്നു. കൈകൾ നെഞ്ചിലും വയറിലും ഉഴിഞ്ഞു കൊണ്ട് എന്തിനോ വേണ്ടി ദാഹിച്ചു. അവളുടെ ചുണ്ടുകൾ അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി.
വികാര തള്ളിച്ചയിൽ ഇരുവരും സ്വയം മറന്നു. പെട്ടെന്നാണ് പവർ ഓൺ ആയി ചുറ്റും ലൈറ്റ്കൾ തെളിഞ്ഞത്. ഞെട്ടി പിടഞ്ഞവൾ സ്റ്റീഫനിൽ നിന്നും അകന്നു. വഷളൻ ചിരിയോടെ കൊതിപൂണ്ട മൃഗത്തെ പോലെ അവൻ അവളെ നോക്കി. മാറിൽ നിന്ന് ഊർന്ന് പോയ സാരി നേരെയിട്ട് അഴിഞ്ഞുലഞ്ഞ മുടി മുന്നിലേക്ക് വാരിയിട്ട് അവൾ മുഖം താഴ്ത്തി.
“അഹല്യ… നിന്റെ സൗന്ദര്യം എന്നെ മത്തു പിടിപ്പിക്കുന്നു.”
നാണത്തിൽ മുഖം താഴ്ത്തി പുഞ്ചിരിച്ച് കൊണ്ട് അവൾ ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് ഓടി കയറി.
അവൾ പോയ വഴിയേ ഒന്ന് നോക്കി നിന്നിട്ട് ഒരു മൂളിപ്പാട്ടോടെ സ്റ്റീഫൻ തന്റെ റൂമിലേക്ക് പോയി.
ഇനി അവളെ ഈസിയായി വളയ്ക്കാമെന്ന് അവനോർത്തു. ആ രാത്രി അവളുടെ ശരീരത്തിന്റെ ചൂടറിഞ്ഞു ഉറങ്ങാൻ സ്റ്റീഫൻ മോഹിച്ചു.
വിസ്തരിച്ചൊരു കുളി നടത്തി രണ്ട് പെഗും അകത്താക്കിയപ്പോൾ അവന്റെ സിരകൾക്ക് ചൂട് പിടിച്ചു. അപ്പോഴാണ് സ്റ്റീഫന്റെ മൊബൈൽ റിങ് ചെയ്തത്.
വൈഫ് കാളിങ്
“ദിവ്യാ ഞാൻ ഇത്തിരി ബിസിയാണ്.”
“സ്റ്റീഫൻ എപ്പോഴും ബിസി ആണല്ലോ.”
“നീ വിളിച്ച കാര്യം പറയ്യ്.”
“സ്റ്റീഫൻ എന്ന് വരും.”
“ഒരാഴ്ച കഴിയും.”
“മൂന്നു ദിവസം കഴിഞ്ഞു വരുമെന്ന് പറഞ്ഞിട്ട്.”
“കുറച്ചു മുൻപാ ഒരു അർജന്റ് പ്രൊജക്റ്റ് കിട്ടിയത്. അത് തീർന്നാൽ ഉടനെ എത്തും.”
“അപ്പോൾ നമ്മുടെ വെഡിങ് ആനിവേഴ്സറിക്ക് സ്റ്റീഫൻ ഉണ്ടാവില്ലേ?”
“ഓഹ് ഐആം സോറി ഡിയർ. എനിക്ക് അന്ന് നാട്ടിലേക്ക് വരാൻ കഴിയില്ലല്ലോ.” അഹല്യയെ വളച്ചെടുത്തു അവളുമായി കുറച്ചു നാൾ കഴിയാനുള്ള പ്ലാൻ മനസ്സിൽ തയ്യാറാക്കിയ സ്റ്റീഫനു ഉടനെ ഒന്നും നാട്ടിലേക്ക് പോണമെന്നു ഉണ്ടായിരുന്നില്ല.
“അന്നത്തെ ദിവസം പറയാൻ കാത്തു വച്ചൊരു സർപ്രൈസ് ഉണ്ട് സ്റ്റീഫൻ. എന്തായാലും സ്റ്റീഫൻ അന്നിവിടെ കാണില്ലല്ലോ.” നിരാശയോടെ ദിവ്യ പറഞ്ഞ കേട്ട് സ്റ്റീഫൻ കാര്യം തിരക്കി
“എന്ത് സർപ്രൈസ്?”
“ഐആം പ്രെഗ്നന്റ്.”
“വാട്ട്?”
“സത്യം സ്റ്റീഫൻ. ടു മന്ത് ആയി.”
“ഓഹ്. ഈ നിമിഷം ഞാൻ നിന്റെ അടുത്ത് ഇല്ലാതെ പോയല്ലോ ദിവ്യാ.” വിഷമം നടിച്ചു അവൻ പറഞ്ഞു.
“ഇട്സ് ഓക്കേ സ്റ്റീഫൻ. ബിസിനസ് ആവശ്യത്തിനല്ലേ.”
“ഓക്കേ ദിവ്യാ ഞാൻ കുറച്ചു ബിസി ആണ്. നാളെ ഏർലി മോർണിംഗ് എനിക്കൊരു ക്ലൈന്റ് നെ മീറ്റ് ചെയ്യാനുണ്ട്. ഇപ്പോൾ മീറ്റിംഗ് കഴിഞ്ഞു വന്ന് ഞാൻ ആകെ ട്ടയേർഡ് ആണ്.
വൈഫ് പ്രെഗ്നന്റ് ആണെന്നുള്ള ന്യൂസ് അവനെ സന്തോഷോംപ്പിച്ചെങ്കിലും ഇപ്പോൾ അവന്റെ മനസ്സിൽ അതിനേക്കാൾ അഹല്യയ്ക്ക് ആയിരുന്നു പ്രാധാന്യം.
“സ്റ്റീഫൻ നിന്റെ റൂമിലേക്ക് വരുകയാണെങ്കിൽ അയാളെ തീർത്തേക്ക്.” അഹല്യയുടെ ഫോണിൽ ദിവ്യയുടെ മെസ്സേജ് വന്നു. അത് കണ്ടതും അഹല്യ ഒരു സിറിഞ്ചിൽ മരുന്ന് നിറച്ച് സ്റ്റീഫന്റെ വരവിനായി കാത്തു നിന്നു.
സ്നേഹം വഴിഞ്ഞൊഴുകുന്ന ഭർത്താവായിരുന്നു ദിവ്യക്ക് മുൻപിൽ സ്റ്റീഫൻ. പക്ഷേ അയാളൊരു സ്ത്രീ ലമ്പടൻ ആണെന്ന് വളരെ വൈകിയാണ് അവൾ അറിഞ്ഞത്. ബിസിനസ് രംഗത്തെ ഒരു പ്രമുഖനാണു ദിവ്യടെ പപ്പ. അവളെ സ്നേഹിച്ചു കല്യാണം കഴിച്ചതാണ് സ്റ്റീഫൻ. ആ കല്യാണം തന്നെ ബിസിനസ് ലാഭത്തിനാണ് എന്ന് പിന്നീടാണ് അവൾ അറിഞ്ഞത്. വസ്ത്ര വ്യാപര മേഖലയിൽ ഷോറൂം തുറക്കാനുള്ള പദ്ധതിയിലായിരുന്നു ദിവ്യടെ പപ്പ. അത് സ്റ്റീഫൻ അറിഞ്ഞു. അത് തനിക്ക് ഒരു വെല്ലുവിളി ആകുമെന്ന് തോന്നിയിട്ട് ആണ് അവൻ ഒരു പ്രേമ നാടകം കളിച്ചു ദിവ്യയെ സ്വന്തം ആക്കിയത്. എന്നിട്ട് ഭാര്യയോട് നീതി പുലർത്തിയതുമില്ല.
തന്നെ ചതിച്ചതിനു അവനെ ഇല്ലാതാക്കാൻ ദിവ്യ തീരുമാനിച്ചു. അതിനായ് ഒരു പെണ്ണിനെ കണ്ട് പിടിക്കേം ചെയ്തു. എല്ലാം പ്ലാൻ ചെയ്ത ശേഷമാണ് അവൾ താൻ പ്രെഗ്നന്റ് ആണെന്ന് അറിയുന്നത്. സ്റ്റീഫനൊരു ലാസ്റ്റ് ചാൻസ് എന്ന നിലയ്ക്കാണ് പ്രെഗ്നന്റ് ആയ വിവരം അവൾ അവനെ അറിയിച്ചത്. അത് കേട്ടിട്ടും സ്റ്റീഫൻ മാറുന്നില്ലെങ്കിൽ അവനെ കൊല്ലണമെന്ന് ദിവ്യ ഉറപ്പിച്ചു. ഒപ്പം അവന്റെ ബീജത്തെയും വയറ്റിൽ വച്ച് ഇല്ലാതാക്കാൻ അവൾ തീരുമാനം എടുത്തു.
മദ്യം ഉള്ളിൽ ചെന്നപ്പോ സ്റ്റീഫൻ കൂടുതൽ മൂഡായി. അവൻ നേരെ അഹല്യയുടെ മുറയിലേക്ക് പോയി വാതിലിൽ മുട്ടി.
“മാഡം…… ഹി ഈസ് ഹിയർ.”
“ഫിനിഷ് ഹിം.”
“ഓക്കേ.”
വശ്യമായൊരു ചിരിയോടെ അവൾ വാതിൽ തുറന്നു. ഉടനടി സ്റ്റീഫൻ ഉള്ളിലേക്ക് കയറി വാതിൽ അടച്ചു. നനഞ്ഞ വസ്ത്രം മാറാതെ നിൽക്കുകയായിരുന്നു അഹല്യ. സ്റ്റീഫൻ അവളെ അടിമുടി ഉഴിഞ്ഞു.
“ക്യാൻ ഐ..” അനുവാദത്തിനായി അവൻ അഹല്യയെ നോക്കി.
“കരുത്തനായ പുരുഷനെ ഏത് പെണ്ണാ മോഹിക്കാത്തത്.” ഇരു കൈകൾ വിടർത്തി അവളവനെ ക്ഷണിച്ചു.
എല്ലാം കഴിഞ്ഞു സ്റ്റീഫൻ തളർന്നു ഉറങ്ങുമ്പോൾ അവന്റെ ബോഡിയിൽ സിറിഞ്ചിൽ ഉള്ള മരുന്ന് അവൾ കുത്തി വച്ചു. അതൊരു സ്ലോ പോയിസൻ ആണ്. മെല്ലെ മെല്ലെ അത് ബോഡിയിൽ വ്യാപിക്കും. അവസാനം ഒരു അറ്റാക്കിൽ ആ വിഷം ആൾടെ ജീവൻ എടുക്കും. ദിവ്യ ആണ് അത് അഹല്യയ്ക്ക് കൊടുത്തത്.
പോസ്റ്റ് മോർട്ടത്തിൽ അത് കണ്ട് പിടിക്കാനും കഴിയില്ല.
ഒരാഴ്ച അഹല്യയുടെ കൂടെ അടിച്ചു പൊളിച്ചു കഴിഞ്ഞു നാട്ടിലേക്ക് പോകാൻ എയർപോർട്ടിൽ വന്നതാണ് സ്റ്റീഫൻ. അപ്പോഴാണ് ദിവ്യ അയാളെ വിളിക്കുന്നത്.
“സ്റ്റീഫാ….. എന്നെ ചതിച്ച നിന്റെ ജീവൻ ഞാൻ എടുക്കുവാ. ഇനി നിമിഷങ്ങൾ മാത്രേ നിനക്ക് ആയുസ് ഉള്ളു. എന്റെ കൈകൊണ്ടു ഞാൻ തയ്യാറാക്കിയ വിഷക്കൂട്ട് ആണ്.” അത്ര മാത്രം പറഞ്ഞു ദിവ്യ കാൾ വച്ചതും സ്റ്റീഫൻ പകച്ചു പോയി.
ഭാര്യ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കി എടുത്തപ്പോഴേക്കും നെഞ്ച് പൊത്തി അയാൾ അവിടെ വീണിരുന്നു.