“ഈ നാശത്തിനെ ഇല്ലാതാക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ. അപ്പോ നീയല്ലേ ഇതിനെ പ്രസവിക്കണമെന്ന് വാശി പിടിച്ചത്. എനിക്കെന്റെ വികാരമടക്കാനാണ്

(രചന: ഹേര)

“ശബ്ദം പുറത്ത് കേട്ടാൽ കൊന്ന് കളയും ഞാൻ. അടങ്ങി കിടക്കെടി നായിന്റെ മോളെ.” ഇരു കൈകളും ബെഡിലേക്ക് അമർത്തി സഞ്ജയ്‌ അവളിലേക്ക് അമർന്നു.

“വേണ്ട ഏട്ടാ… എനിക്കൊട്ടും വയ്യ. നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും എന്നെ വെറുതെ വിട് ഏട്ടാ.” അടി വയറ്റിൽ കൈ അമർത്തി രേണു കരഞ്ഞു.

“ഈ നാശത്തിനെ ഇല്ലാതാക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ. അപ്പോ നീയല്ലേ ഇതിനെ പ്രസവിക്കണമെന്ന് വാശി പിടിച്ചത്. എനിക്കെന്റെ വികാരമടക്കാനാണ് നിന്നെ കെട്ടിക്കൊണ്ട് വന്നത്.

മിണ്ടാതെ അടങ്ങി കിടന്നാൽ കൂടുതൽ ബലപ്രയോഗമില്ലാതെ കാര്യങ്ങൾ കഴിയും. ഒന്നുല്ലേലും നീ ഗർഭിണി ആണ് എന്ന് അറിഞ്ഞ ശേഷം നിന്നെ കെട്ടിയിട്ട് ഭോഗിക്കുന്നില്ലല്ലോ ഞാൻ. അത്ര ദയ ഞാൻ നിനക്ക് തന്നില്ലേ.” ഒരു ഉന്മാദനെ പോലെ രേണുവിന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു കൊണ്ട് സഞ്ജയ്‌ പുലമ്പി.

വയറ്റിൽ ജീവൻ കൊണ്ട തന്റെ കുഞ്ഞിന്റെ ആയുസ്സ് എത്ര നാൾ ഉണ്ടാകുമെന്ന് ഓർത്ത് രേണുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

സഞ്ജയ്‌ന്റെയും രേണുവിന്റെയും കല്യാണം കഴിഞ്ഞിട്ട് കഷ്ടിച്ച് മൂന്നു മാസം ആയിട്ടേയുള്ളു. ഒന്നര മാസം ഗർഭിണി ആണവൾ.

രേണുവിന്റ അച്ഛനും അമ്മയും അവൾ പത്തിൽ പഠിക്കുമ്പോ ഒരു ആക്‌സിഡന്റ്ൽ മരിച്ചു പോയതാണ്. ഒരേട്ടൻ രാജേഷ്. അവളെക്കാൾ പന്ത്രണ്ടു വയസ്സ് മുതിർന്ന ഏട്ടനാണ് അവളെ പ്ലസ് ടു വരെ പഠിപ്പിച്ചതും പിന്നെ കെട്ടിച്ചു വിട്ടതും. അച്ഛനും അമ്മയും മരിക്കുന്നതിന് മുൻപ് രാജേഷിന്റെ കല്യാണം കഴിഞ്ഞതാണ്. അവനൊരു പെൺകുഞ്ഞുണ്ട്. രണ്ട് വയസ്സുള്ള ആമി.

ഭാര്യ പറയുന്നതിന് അപ്പുറം ഒരു തീരുമാനം ഇല്ലാത്തയാളാണ് രാജേഷ്.
രേണുവിന്റെ വിദ്യാഭ്യാസം പ്ലസ്ടുവിൽ നിർത്തിച്ചത് അവളാണ്. നന്നായി പഠിച്ചിരുന്ന രേണുവിനോട് രാജേഷിന്റെ ഭാര്യ നീതുവിന് അസൂയയിരുന്നു. ടീച്ചർ ആവാൻ മോഹിച്ചവാളേ പെൺപിള്ളേർക്ക് ഇത്ര വിദ്യാഭ്യാസം മതി ഞാനും അത്രയല്ലേ പഠിച്ചുള്ളൂ എന്ന് പറഞ്ഞു പതിനെട്ടു ആയപ്പോൾ തന്നെ കെട്ടിച്ചു വിട്ട് ഭാരം ഒഴിവാക്കി.

അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ് രേണുവെന്നും എപ്പോഴും ഏട്ടന്റെ നിയന്ത്രണത്തിൽ അവളെ നിർത്താൻ കഴിയില്ലെന്നും പെൺകുട്ടികൾ ഒരുപാട് പഠിച്ചാൽ അഹങ്കാരി ആകുമെന്നും കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കുമെന്നും വേഗം കെട്ടിച്ചു വിടണമെന്നും ഭാര്യയും ബന്ധുക്കളും കൂടെ നിരന്തരം ഉപദേശിച്ചു രാജേഷിന്റെ ഉള്ളിലും ആ ചിന്ത ഉറച്ചുപോയി.

നല്ലൊരു ആലോചന വന്നപ്പോ രേണുവിന്റ ഓഹരി ബാങ്കിൽ പണയപ്പെടുത്തി ആർഭാടത്തിൽ വിവാഹം നടത്തി വിട്ടു.

അച്ഛന്റേം അമ്മേടേം ഒറ്റ മകനായിരുന്നു സഞ്ജയ്‌. കുടിയും വലിയും ഇല്ലെങ്കിലും ആൾ സെക്സിനു അഡിക്ട് ആയ ഒരാൾ ആയിരുന്നു. വിവാഹത്തിനു മുൻപ് അവൻ സ്ഥിരമായി വേശ്യകളുടെ അടുത്ത് പോകുമായിരുന്നു. പെണ്ണുങ്ങളെ കട്ടിലിൽ കെട്ടിയിട്ട് ഭോഗിക്കാൻ ആയിരുന്നു അവനിഷ്ടം. വയാഗ്ര കഴിച്ചിട്ടാണ് അവൻ പെണ്ണുങ്ങളെ സമീപിക്കാറുള്ളത്. മകന്റെ വൈകൃതം മനസ്സിലാക്കിയ അച്ഛനും അമ്മയും കണ്ട് പിടിച്ച സൊല്യൂഷൻ ആണ് വിവാഹം.

മാതാപിതാക്കൾ തന്റെ കള്ളത്തരം കണ്ട് പിടിച്ചത് അറിഞ്ഞതോടെ അവൻ അവർക്ക് മുൻപിൽ നല്ലവനായി അഭിനയിച്ചു. അവന്റെ പരാക്രമങ്ങൾ അവരുടെ ബെഡ്‌റൂമിൽ മാത്രം ഒതുങ്ങി നിന്നു.

ലോകവിവരം ഇല്ലാത്ത പെണ്ണ് അവനെ പേടിച്ചു എല്ലാം സഹിച്ചു. ഒരു പതിനെട്ടു കാരിക്ക് സഹിക്കാൻ കഴിയുന്നതിന്റെ അപ്പുറമായിരുന്നു ഭർത്താവിന്റെ ക്രൂരത.

ആരോടെങ്കിലും അതേപറ്റി പറയാൻ അവൾ പേടിച്ചു. ബന്ധം ഉപേക്ഷിച്ചു വീട്ടിൽ ചെന്നാൽ ഏട്ടത്തി വെറുതെ ഇരിക്കില്ല എന്ന് അവൾക്കറിയാം. തിരികെ പോയി ഏട്ടന് ഒരു ഭാരമാകണ്ട എന്ന് കരുതി സഞ്ജയിൽ നിന്ന് രക്ഷപെടാൻ ആത്മഹത്യയെ കുറിച്ച് രേണു ചിന്തിച്ചു.

അപ്പോഴാണ് അവൾ താൻ ഗർഭിണി ആണ് എന്നറിയുന്നത്. ഒന്നുമറിയാത്ത കുഞ്ഞിനെ കൊന്ന് സ്വയം മരിക്കാൻ അവൾക്ക് മനസ്സ് വന്നില്ല. അതിനെ അബോർഷൻ ചെയ്യാൻ സഞ്ജയ്‌ കുറെ നിർബന്ധിച്ചു എങ്കിലും രേണു സമ്മതിച്ചില്ല.

ഗർഭിണി ആണെന്ന് അറിഞ്ഞാൽ ഒരു കുഞ്ഞു വന്നാൽ ഭർത്താവ് മാറിയേക്കുമെന്ന് അവളുടെ പൊട്ടബുദ്ധിയിൽ തോന്നി. അത് വെറുതെ ആണെന്ന് ആശുപത്രിയിൽ പോയി വന്ന രാത്രി രേണുവിന് മനസ്സിലായി.

രേണുവിന്റെ ആരോഗ്യം മോശമായതിനാൽ നല്ല ശ്രദ്ധ വേണമെന്നും ലൈംഗിക ബന്ധം പാടില്ലെന്നും പറഞ്ഞത് സഞ്ജയ്‌ വിസ്മരിച്ചു.

ആദ്യ രാത്രിയിൽ ഭാര്യയെ കെട്ടിയിട്ട് ആസ്വദിച്ച സാഡിസ്റ്റ് ആണ് സഞ്ജയ്‌. അവനിൽ നിന്ന് ഒരു ദയവും അവൾ പ്രതീക്ഷിക്കാൻ പാടില്ലായിരുന്നു. പുറമെ മാന്യനും എല്ലാവരുടെ മുന്നിൽ സ്നേഹമുള്ള ഭർത്താവായി അഭിനയിക്കുന്നത് കൊണ്ട് അവനെ കുറിച്ച് ആരോടും തനിക്ക് പരാതി പെടാൻ കഴിയില്ലെന്ന് രേണു മനസിലാക്കി.

പറഞ്ഞാൽ തന്നെ ആരും വിശ്വസിക്കില്ല. അവന്റെ അച്ഛനും അമ്മയും മോൻ കല്യാണത്തോടെ നല്ലവനായി എന്ന് വിചാരിച്ചു നടക്കുകയാണ്.

ഗർഭിണി ആയതിനു ശേഷവും ഒരാഴ്ചയോളം സഞ്ജയുടെ പീഡനങ്ങൾ അവൾ സഹിക്കേണ്ടി വന്നു. ഒരു ദിവസം രാത്രിയോടെ രേണുവിന് കഠിനമായ വയറു വേദനയും ബ്ലീഡിങ്ങും ഉണ്ടായി. വേദന കൊണ്ട് എല്ലാം മറന്നവൾ അലറി കരഞ്ഞു. രേണുവിന്റെ നിലവിളി കേട്ട് അവന്റെ അച്ഛനും അമ്മയും മുറിയുടെ വാതിലിൽ വന്ന് തട്ടി വിളിക്കാൻ തുടങ്ങി.

പരിഭ്രമിച്ചു പോയ സഞ്ജയ്‌ എല്ലാം കൈവിട്ട് പോയെന്ന് തിരിച്ചറിഞ്ഞു. ഒരു ബെഡ്ഷീറ്റ് എടുത്തു അവളുടെ ദേഹത്തേക്ക് ഇട്ടിട്ട് വേഷം മാറി കാറിന്റെ താക്കോലും എടുത്ത് അവൻ വാതിൽ തുറന്ന് പുറത്തേക്കോടി. മകന്റെ ഓട്ടം കണ്ടപ്പോ തന്നെ അച്ഛനും അമ്മയ്ക്കും അരുതാത്തത് എന്തോ നടന്നുവെന്ന് മനസ്സിലായി.

റൂമിനുള്ളിൽ ബെഡ് ഷീറ്റിൽ മുഴുവനും ചോര പടർന്നു രക്തത്തിൽ കുതിർന്ന് കിടക്കുന്ന മരുമകളെ കണ്ട് ഇരുവരും പേടിച്ചുപോയി.

നേരം കളയാതെ അവർ പെട്ടന്ന് തന്നെ രേണുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. അധികം വൈകാതെ തന്നെ കുഞ്ഞു നഷ്ടപെട്ട വിവരം വേദനയോടെ രേണു അറിഞ്ഞു. ഒരു റേപ്പ് അറ്റംപ്റ്റാണ് നടന്നിരിക്കുന്നതെന്ന് പരിശോധനയിൽ തെളിഞ്ഞതിനാൽ ഹോസ്പിറ്റലിൽ നിന്നും പോലീസിനെ നേരിട്ട് കാര്യങ്ങൾ അറിയിച്ചു.

പെങ്ങളുടെ അവസ്ഥ അറിഞ്ഞ രാജേഷ് രാത്രിക്ക് രാത്രി തന്നെ ഹോസ്പിറ്റലിൽ വന്നു.
“രേണു… മോളെ… എന്താ ഉണ്ടായത് നിനക്ക്.” ഏട്ടന്റെ സ്നേഹത്തോടെയുള്ള ചോദ്യം കേട്ട് രേണു ഞെട്ടി കണ്ണുകൾ തുറന്നു.

അത്രേം സ്നേഹത്തോടെ ആദ്യമായിട്ടാണ് അവൾ രാജേഷിനെ കാണുന്നത്.

“ഏട്ടാ… അയാള്… അയാള് അയാളെന്റെ കുഞ്ഞിനെ കൊന്നു ഏട്ടാ. വേണ്ടന്ന് ഞാൻ കെഞ്ചി പറഞ്ഞിട്ടും കേട്ടില്ല. കല്യാണം കഴിഞ്ഞപ്പോ മുതൽ ഞാൻ അനുഭവിക്കുന്നതാ അയാളെ ക്രൂരത. പേടിച്ചിട്ടാ പറയാതിരുന്നത്. ആർക്കും ഞാനൊരു ഭാരം ആവാതെ മരിക്കാമെന്ന് വിചാരിച്ചപ്പോഴാണ് വയറ്റിലൊരു കുഞ്ഞു ഉണ്ടെന്ന് അറിയുന്നത്. അതിനെ ഓർത്ത് എല്ലാം വീണ്ടും സഹിച്ചു. എന്നിട്ടും….

എന്തിനാ ഏട്ടാ ഇങ്ങനൊരു കല്യാണം നടത്തിയത്. ഞാൻ പഠിച്ചു ഒരു ജോലി വാങ്ങി ആരേം ബുദ്ധിമുട്ടിക്കാതെ ജീവിക്കുമായിരുന്നല്ലോ. എന്നെ പഠിപ്പിക്കാൻ കാല് പിടിച്ചു പറഞ്ഞതല്ലേ ഞാൻ.”

“ഏട്ടനോട് ക്ഷമിക്ക് മോളെ… കെട്ടിച്ചു വിട്ടാൽ നീ സുരക്ഷിതയായിരിക്കുമെന്ന് വിചാരിച്ചു ഞാൻ. എല്ലാരേം വാക്ക് കേട്ട് തുള്ളാൻ പാടില്ലായിരുന്നു ഞാൻ. നിന്നെ ഈ അവസ്ഥയിലാക്കിയ അവനെ വെറുതെ വിടരുത്.

കോടതി കേറ്റി തക്ക ശിക്ഷ വാങ്ങി കൊടുക്കണം. നിന്നെ മനസിലാക്കാൻ ശ്രമിക്കാതെ ഇങ്ങനൊരു ജീവിതത്തിലേക്ക് തള്ളി വിട്ടതിനു ഏട്ടനോട് ക്ഷമിക്ക് മോളെ മാത്രം നിനക്ക് ഞാനുണ്ട്… ” ഏട്ടന്റെ വാക്കുകൾ അവൾക്ക് ധൈര്യം നൽകി.

“ഏട്ടാ… ഏട്ടത്തി..”

“അവളെ കുറിച്ചോർത്തു നീ പേടിക്കണ്ട. ആരുടെ വാക്ക് കേട്ടും നിന്നെ ഇനി ഏട്ടൻ കഷ്ടപ്പെടുത്തില്ല. നിന്റെ ഇഷ്ടം പോലെ പഠിച്ചു ഒരു ജോലി വാങ്ങി ജീവിക്ക്. നാളെ നിന്റെ സ്ഥാനത്തു എന്റെ മോളാണെങ്കിലും എനിക്ക് ഇങ്ങനെ തന്നെ വേദനിക്കും. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ വന്നൂടാ. നന്നായി പഠിച്ചിരുന്ന നിന്നെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചത് എന്റെ തെറ്റാ. ഏട്ടനോട് ക്ഷമിക്ക് നീ ” പെങ്ങളെ ചേർത്ത് പിടിച്ചു രാജേഷ് വിതുമ്പി.

ഒളിവിൽ പോയ് സഞ്ജയ്‌ അവസാനം പോലിസ് പിടിയിലായി. അർഹിച്ച ശിക്ഷ തന്നെ അവന് കിട്ടി. രേണു ആഗ്രഹിച്ച പോലെ പഠിച്ചു ഒരു ടീച്ചറായി. നാത്തൂനും ഏട്ടനെ ഭയന്ന് അവളുടെ കാര്യത്തിൽ ഇടപെടാൻ പിന്നീട് വന്നില്ല.

താൻ വിദ്യ പകർന്നു കൊടുക്കുന്ന കുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കണമെന്നും ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നുമാണ് അവൾ ആദ്യം പഠിപ്പിച്ചതും. തന്റെ അവസ്ഥ ഇനി മറ്റൊരു പെൺകുട്ടിക്കും വരരുതെന്ന് അവൾ ആഗ്രഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *