(രചന: J. K)
ഒരു സ്ത്രീ ആത്മഹത്യ ചെയ്തിടത്ത് ഇൻക്വസ്റ്റ് തയ്യാറാക്കാൻ വന്നതായിരുന്നു പോലീസ്. ആത്മഹത്യ എന്ന് തന്നെയാണ് നിഗമനം…
അതുകൊണ്ടുതന്നെ വേഗം ഇൻക്വസ്റ്റ് പൂർത്തിയാക്കി അവർ പോകാനിറങ്ങിയപ്പോഴാണ് ആരോ വിളിച്ചു പറഞ്ഞത് മരിച്ച യുവതിയുടെ അച്ഛനെ നിങ്ങളെ കാണണം എന്ന് പറയുന്നുണ്ട് എന്ന്..
മരിച്ച യുവതിയും ഭർത്താവും രണ്ടു മക്കളും കൂടി തറവാടിന് തൊട്ടരുകിൽ വീടുണ്ടാക്കി അവിടെയായിരുന്നു താമസം. അച്ഛനും അമ്മയും കൂടി തറവാട്ടിൽ…
പക്ഷാഘാതം തളർത്തിയ ഒരു പാവം മനുഷ്യൻ… പോലീസുകാർ അയാളുടെ അരികിലെത്തി ആകെ തളർന്നുകിടക്കുന്ന ഒരു മനുഷ്യൻ അയാൾ കരയുന്നുണ്ടായിരുന്നു ഇരിക്കാൻ പറഞ്ഞു അവരോട് അയാൾ..
“‘”” എന്റെ മോള് വെറുതെ മരിച്ചതല്ല സാറേ അവളെ എല്ലാവരും കൊന്നതാ… “”
എന്നുപറഞ്ഞപ്പോൾ എസ്ഐ ആദ്യം കരുതിയത് അയാളുടെ വിഷമം കൊണ്ട് പറയുന്നതാണ് എന്നാണ് എസ്ഐ അയാളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു ഇത് ഒരു ആത്മഹത്യ തന്നെയാണ് എന്ന്….
പ്രീതിയുടെ ആത്മഹത്യ കുറിപ്പ് മൃതദേഹത്തിന് അരികിൽ നിന്ന് കിട്ടിയിട്ടുണ്ട്… അതിൽ അവൾ എഴുതിയിരിക്കുന്നത് അവളുടെ മരണത്തിന് ആർക്കും യാതൊരു പങ്കുമില്ല എന്നാണ്…. തന്നെയുമല്ല…
അവർ പെട്രോള് വാങ്ങിക്കൊണ്ട് പോകുന്നത് കണ്ടവരുണ്ട്…. ഒരു വലിയ കാനിൽ പെട്രോളുമായി വരുമ്പോൾ പലരും കണ്ടിരുന്നു…
പിന്നെ അവരുടെ ഭർത്താവ് പറയുന്നത് അവർക്ക് ധാരാളം സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് അതിൽ മനം നൊന്ത് ആണ് അവർ ആത്മഹത്യ ചെയ്തതും…
ഇന്നലെയും അതിനുമുമ്പും പൈസ കടം മേടിക്കാൻ അവർ പലരുടെ അടുത്തും ചെന്നിരുന്നതായും പറഞ്ഞു ആർക്കും സഹായിക്കാൻ പറ്റിയില്ലത്രെ…
ബാങ്കിലെ കടം കൂടി തിരിച്ചടവിനായി അവർ രണ്ടുമൂന്നു തവണ അവരെ വിളിച്ചു സംസാരിച്ചിരുന്നതിനും തെളിവുണ്ട്….. “””
എസ് ഐ സത്യ ശീലൻ അയാളെ പറഞ്ഞ് മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി പക്ഷേ അതൊന്നും അയാളുടെ മുഖം തെളിയിച്ചില്ല…..
അയാൾ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് അവളുടെ പേരിൽ കുറച്ച് ഭൂമിക്ക് ഉണ്ട്…
ഭാഗം ചെയ്തപ്പോൾ എനിക്ക് കിട്ടിയത് ഞാൻ അവളുടെ പേര് എഴുതിവച്ചിരുന്നു. കണ്ണായ സ്ഥലം ആണ് സാറേ…. അവളുടെ പെൺകുട്ടികൾ വളർന്നു വലുതാകുമ്പോൾ അവരെ കല്യാണം കഴിപ്പിച്ചു വിടാൻ വേണ്ടി സൂക്ഷിച്ച് വച്ചിരിക്കുന്നതാ…..
ഒന്നും പറ്റിയില്ല എന്നുണ്ടെങ്കിൽ എന്നോട് പറഞ്ഞിരുന്നു അത് വിൽക്കും എന്ന്…ഞാൻ വിറ്റോന്നും പറഞ്ഞിരുന്നു
“”” ചിലപ്പോൾ ആ സ്ഥലം വിൽക്കണം എന്നുള്ള സങ്കടം കൊണ്ടാവാം അവരിത് ചെയ്തത്… എന്തായാലും ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് പോകാൻ നിന്ന് അവരോട്,
“”” ചെയ്തത് അവൾ ഒറ്റയ്ക്ക് സാറേ പക്ഷേ ചെയ്യിപ്പിച്ചത് വേറെ പലരും ചേർന്ന…… എന്ന് പറഞ്ഞ് അയാൾ കരഞ്ഞു എസ് ഐ അയാൾ എന്താ പോകുന്നത് പറയാൻ പോകുന്നത് എന്നറിയാതെ നിന്നു…. “””
അവൾ ഇത് ചെയ്യുന്നതിന് തൊട്ടുമുൻപ് എന്റെ അടുത്ത് വന്നിരുന്നു…
അവൾ കണ്ട കാഴ്ച വിവരിച്ചു തരാൻ..
സഹിക്കാൻ പറ്റിയില്ല എന്റെ കുഞ്ഞിന് അത്..
അല്ലെങ്കിലും ഏതൊരു ഭാര്യക്കാണ് ഏതു മകൾക്കാണ് സ്വന്തം ഭർത്താവും അമ്മയും തമ്മിലുള്ള അവിഹിതം കണ്ടുനിൽക്കാൻ കഴിയുക…..
അമ്മ എന്ന് പറയാൻ പറ്റില്ല അവളുടെ അമ്മയുടെ അനിയത്തിയാണ് ഇത് അവളുടെ അമ്മ അവളുടെ ചെറുപ്പത്തിൽതന്നെ മരിച്ചു
അവളെ നോക്കാനും മറ്റുമായി, അവളുടെ ചെറിയമ്മ ഇവിടെ വന്നു നിന്നു നാട്ടുകാർ അതും ഇതും പറയാൻ തുടങ്ങി അതുകൊണ്ട് ഞാൻ അവളെ കല്യാണം കഴിച്ചു…
ഇനിയൊരു നല്ല ജീവിതം അവൾക്ക് കിട്ടില്ല എന്ന് വച്ചാണ് അങ്ങനെ ചെയ്തത്… ഞാൻ കാരണം ചീത്ത പേരു കേട്ട കല്യാണം കഴിച്ച് ഞാൻ അതങ്ങ് മാറ്റി..
എന്റെ മോളോട് അവൾ വലിയ അടുപ്പം ഒന്നും കാണിച്ചിരുന്നില്ല പക്ഷേ സ്വന്തം ചേച്ചിയുടെ മകൾ ആയതുകൊണ്ടാവാം വല്ലാതെ ഉപദ്രവിച്ചിരുന്നുമില്ല അവർ രണ്ടും രണ്ട് ലോകത്തായി ഈ വീട്ടിൽ തന്നെ കഴിഞ്ഞു….
ഭർത്താവ് ഇങ്ങനെ കുഴഞ്ഞു കിടക്കുമ്പോൾ സുഖം തേടി പോയതാവാം പക്ഷേ അതിന് എന്റെ കുഞ്ഞിന്റെ ജീവിതം തന്നെ ആ മഹാപാപി തകർക്കേണ്ടിയില്ലായിരുന്നു….
അതും അവളുടെ കൺമുന്നിൽ വച്ച് അത് നേരിട്ട് കണ്ടു പാവം.
എന്റെ കുഞ്ഞിന് അങ്ങനെയൊരു യോഗം ഉണ്ടായി…..
ആറുവർഷമായി സാറേ ഞാൻ ഇങ്ങനെ കൊഴഞ്ഞു കിടക്കാൻ തുടങ്ങ്ങിയിട്ട്….
ആദ്യമൊക്കെ എന്റെ ഭാര്യ തന്നെയാണെന്ന് നോക്കിക്കൊണ്ടിരുന്നത് പക്ഷേ പിന്നെ അവൾ എന്റെ അടുത്തേക്ക് അടുക്കുക പോലും ഇല്ലായിരുന്നു
എന്റെ പാവം മോളാണ് എന്റെ കാര്യങ്ങളെല്ലാം നോക്കിക്കൊണ്ടിരുന്നത് അതുകൊണ്ടുതന്നെയാണ് അവളുടെ ഭർത്താവിനോട് ഞാൻ കാലുപിടിച്ച് പറഞ്ഞത് ഇവിടെ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് വീട് ഉണ്ടാക്കാൻ…
അവർ ഏതായാലും സ്വന്തമായി വീട് വയ്ക്കാൻ പോവുകയായിരുന്നു ഈ വീടിന് ചേർന്നുള്ള പുരയിടം അവൻ എന്റെ പേരിൽ ആയിരുന്നു ഞാൻ അത് അവൾക്ക് എഴുതിക്കൊടുത്തു..
ഈ തറവാടിനു എന്റെ പെങ്ങന്മാർക്ക് കൂടി അവകാശമുള്ളതിനാൽ.. ഇവിടെ നിൽക്കാൻ പറ്റില്ല എന്ന് അവൻ പറഞ്ഞിരുന്നു…
അങ്ങനെയാണ് അവർ ഇവിടെ വീട് വയ്ക്കുന്നതും എന്റെ എല്ലാ കാര്യങ്ങളും എന്റെ മോള് നോക്കുന്നതും…
അവൾ ആദ്യമേ പറയുന്നുണ്ടായിരുന്നു ചെറിയമ്മയുടെയും അവളുടെ മധു ചേട്ടന്റെയും സ്വഭാവത്തിന് എന്തൊക്കെയോ വ്യത്യാസങ്ങളുണ്ട് ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നൊക്കെ….
പാവം അവൾക്ക് രാവിലെ ജോലിക്ക് പോകണമായിരുന്നു… തയ്യലാണ് പണി പക്ഷേ… കയ്യും മെയ്യും മറന്ന് എന്റെ കുഞ്ഞ് പണിയെടുക്കുമായിരുന്നു അവളുടെ കുടുംബത്തിനുവേണ്ടി..
അവളുടെ ഭർത്താവ് മധു നേരാവണ്ണം ജോലിക്കൊന്നും പോവില്ല സാറേ.. അവളാണ് ആ കുടുംബം നോക്കിയിരുന്നത് ബാങ്കിൽ പൈസ ഉള്ളത് നിന്ന് ഉറുമ്പ് സൂക്ഷിക്കും പോലെ എടുത്തുവച്ച് അടച്ചു കൊണ്ടിരുന്നത്..
അവൻ വല്ലപ്പോഴും പണിക്കുപോയാൽ ആയി എന്തെങ്കിലും കൊടുത്താൽ ആയി എന്നാലും അവൾക്ക് പരാതിയില്ലായിരുന്നു അത്രയ്ക്കും ഇഷ്ടമായിരുന്നു എല്ലാവരെയും അവൾക്ക് സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം….
ആ കുഞ്ഞിനോട് ആണ് അവരീ ചതി ചെയ്തത് അവർക്ക് ശിക്ഷ കിട്ടണം സാറേ….””””
അവസരമായപ്പോഴേക്കും ദേഷ്യം കൊണ്ട് അയാൾ വിറച്ചിരുന്നു..
പോലീസുകാർക്ക് മനസ്സിലാകുമായിരുന്നു അയാളുടെ നിസ്സഹായാവസ്ഥ…
പക്ഷേ തെളിവുകൾ ഒന്നുമില്ല അയാൾക്കെതിരെ കേസെടുക്കാൻ എങ്കിലും നമുക്ക് ഒന്ന് ശ്രമിക്കാം എന്ന് ഉറപ്പു കൊടുത്ത് പോലീസുകാർ അവിടെ നിന്നും മടങ്ങി….
പോകാൻ നേരം എസ് ഐ സത്യ ശീലൻ തിരികെ വന്ന് അയാളുടെ ചെവിയിൽ പറഞ്ഞിരുന്നു നിയമസഹായം ഇല്ലാതെയും നമുക്ക് ശിക്ഷ നടപ്പാക്കാം എന്ന്….
പിന്നെ കേൾക്കുന്നത് രാത്രി ആരോ മധുവിന്റെ രണ്ടു കാലും അടിച്ചൊടിച്ച് ഇട്ടിരിക്കുകയാണ് എന്നാണ്… ഇനിയത് ശരിയാവില്ല എന്ന്…
പ്രീതയുടെ രണ്ടാനമ്മയ്ക്ക് കാലാകാലം അയാളെയും നോക്കാനായി…
മകൾ പോയതിന്റെ ആവലാതി കൊണ്ടാവാം അച്ഛൻ അധികകാലം ഒന്നും പിന്നീടുണ്ടായില്ല..
മകളുടെ അടുത്തേക്ക് അദ്ദേഹവും പോയി…
കുഞ്ഞുങ്ങളെ ഒരു സംഘടന ഏറ്റെടുത്തു അവരിപ്പോൾ അവിടെ നല്ല വിദ്യാഭ്യാസവും പരിതസ്ഥിതിയിലും കഴിയുന്നു….
നരകിക്കുന്നത് ഇവർ രണ്ടുമാണ്.. തെറ്റ് ചെയ്തവർ…