കുറച്ചു ദിവസം വീട്ടുതടങ്കലിൽ ആയിരുന്നു….. എങ്ങനെയോ അവിടെ നിന്നും പുറത്ത് ചാടി അവനോടൊപ്പം ജീവിക്കാൻ വേണ്ടി പോന്നു….

(രചന: J. K)

ഷാജി മാത്രല്ല ഇവിടെ വേറേം ആണുങ്ങൾ ഉണ്ട് “””” കവലയിൽ ഇരിക്കുന്നവർ അഞ്ജലിയെ കണ്ടതും ഉറക്കെ വിളിച്ചുപറഞ്ഞു..

അത് കേട്ട് അവൾക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു…

സ്കൂളിൽ നിന്നും കൂട്ടിയ മകളെയും ചേർത്ത് പിടിച്ച് അവൾ വീട്ടിലേക്ക് നടന്നു…. നിമിഷ അവിടെ അടുക്കളയിലായിരുന്നു അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി മുറിയിൽ പോയി കിടന്നു…

അപ്പോഴേയ്ക്ക് മോള് അവളുടെ അടുത്തേക്ക് ഓടിയിരുന്നു അവൾ അമ്മ എവിടെ എന്നൊക്കെ ചോദിക്കുന്നത് കേട്ടു പിന്നെ മുറിയിലേക്ക് വന്നു… “””എന്തേ വയ്യേ?””

എന്ന് ചോദിച്ചു ചെറിയ ഒരു തലവേദന എന്ന് മാത്രം പറഞ്ഞ് ഞാൻ അവിടെ കിടന്നു അവൾ റസ്റ്റ് എടുക്ക് എന്ന് പറഞ്ഞു പോയി…

എനിക്ക് എന്ത് വേണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല എനിക്ക് അഭയം തന്നതിന്റെ പേരിൽ ഈ വീട്ടുകാര് കൂടി അനുഭവിക്കേണ്ടിവരുമോ എന്ന ടെൻഷൻ ആയിരുന്നു എന്റെ മനസ്സിൽ മുഴുവൻ…

ഓർമ്മകൾ ഒരുപാട് പുറകിലേക്ക് പോയി..

വലിയ വീട്ടിലെ പെൺകുട്ടിയായിട്ടാണ് വളർന്നത് അവിടെ തന്നെയുള്ള ഒരു ജോലിക്കാരന്റെ മകനുമായി പ്രണയത്തിലാകുമ്പോൾ അറിയാമായിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ ഒരുമിച്ച് ജീവിക്കാൻ ആവില്ല എന്ന്…..

അവനും ആശങ്കയുണ്ടായിരുന്നു വിളിച്ചാൽ ഇറങ്ങി വരില്ലേ എന്ന്??? തന്നോടുള്ള പ്രണയം അത്രത്തോളം ആയിരുന്നു അവന്…..

എപ്പോഴും ചോദിക്കും… ഞാൻ വിളിച്ചാൽ നീ എന്റെ കൂടെ വരുമോ എന്ന്???? അവനില്ലാതെ ഞാനും ഇല്ല എന്ന് എപ്പോഴും ഉറപ്പു കൊടുത്തിരുന്നു….

പറഞ്ഞതുപോലെ തന്നെ സംഭവിച്ചു പ്രണയം വീട്ടിൽ പിടിച്ചപ്പോൾ പിന്നെ അവർ നോക്കിയത് ആരെയെങ്കിലും കണ്ടെത്തി വിവാഹം കഴിപ്പിച്ചു വിടാനാണ്…..

കുറച്ചു ദിവസം വീട്ടുതടങ്കലിൽ ആയിരുന്നു….. എങ്ങനെയോ അവിടെ നിന്നും പുറത്ത് ചാടി അവനോടൊപ്പം ജീവിക്കാൻ വേണ്ടി പോന്നു….

കൂട്ടുകാരൻ ഉണ്ട് ഷാജി അവന്റെ വീട്ടിൽ അഭയം തരും എന്നും പറഞ്ഞ് വയനാട്ടിലെത്തി..

അവിടെ നിന്നിട്ടുണ്ടെങ്കിൽ ഞങ്ങളെ എന്തെങ്കിലും തരത്തിൽ എന്റെ വീട്ടുകാർ അപകടപ്പെടുത്തുമോ എന്ന് രണ്ടുപേർക്കും പേടിയുണ്ടായിരുന്നു…

ചേട്ടന്റെ വീട്ടിലേക്ക് പോകാനും പറ്റില്ല.. ജോലിചെയ്യുന്ന വീട്ടിലെ പെൺകുട്ടിയെ സ്നേഹിച്ച് കൂടെ കൂട്ടിയതിന് ചേട്ടന്റെ അച്ഛൻ ചേട്ടനോട് പിണങ്ങിയിരുന്നു…

അതുകൊണ്ടാണ് കൂട്ടുകാരനായ ഷാജി ചേട്ടന്റെ അടുത്തേക്ക് പോകാം എന്ന് ചേട്ടൻ പറഞ്ഞത്…

ഷാജി തന്നെയാണ് ഞങ്ങൾക്ക് പുതിയതായി ഒരു വീട് വാടകയ്ക്ക് വാങ്ങി തന്നത്…
അവിടെ ജീവിതം ആരംഭിച്ചു പൈസക്ക് ബുദ്ധിമുട്ടുണ്ട് എങ്കിലും സന്തോഷകരമായിരുന്നു ജീവിതം…

അതിനിടയിൽ മോളും പിന്നെ സന്തോഷത്തിന് അതിരില്ലായിരുന്നു പക്ഷേ എല്ലാം മാറിമറിഞ്ഞത് ഒരു ആക്സിഡന്റോടെയാണ്…

തോട്ടത്തിൽ ആയിരുന്നു അദ്ദേഹത്തിനും ഷാജി ചേട്ടനും എല്ലാം പണി രാവിലെ വെളുക്കുന്നതിനു മുമ്പ് അവിടെ എത്തണം ഒരു ദിവസം രാവിലെ പോകുമ്പോൾ അതിവേഗതയിൽ വന്ന ഒരു കാർ ഇടിച്ചിടുകയായിരുന്നു….

ആ കാർ നിർത്താതെ പോയി….അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നെയും മോളെയും തനിച്ചാക്കി ഞങ്ങളെ വിട്ട് അദ്ദേഹം പോയി പിന്നീടങ്ങോട്ട് എന്ത് വേണം എന്നുപോലും അറിയില്ലായിരുന്നു…

വീടിന്റെ വാടക ഞങ്ങളുടെ ജീവിതം എല്ലാം കൂടി എന്റെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമായി നിന്നു…
പോരാത്തതിന് അദ്ദേഹം ഇല്ലാത്ത സങ്കടവും…

ഷാജി ചേട്ടൻ മാത്രമാണ് ഒരു സഹായത്തിനുണ്ടായിരുന്നത്… അദ്ദേഹമാണ് ഞങ്ങളെ കൂടി നോക്കിയിരുന്നത് എത്രനാൾ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കും…

അതുകൊണ്ട് മാത്രമാണ് മോളെയും കൂട്ടി ഈ ജീവിതം തന്നെ ഇല്ലാതാക്കാൻ തീരുമാനിച്ചത് ആർക്കും ഒരു ഭാവരമാവരുത് എന്ന് കരുതിയാണ് ഒരു ദിവസം അവൾക്കും എനിക്കും ഉള്ള ഭക്ഷണത്തിൽ വിഷം കലർത്തിയത്…

എന്തിനോ ഷാജി ചേട്ടനും നിമിഷയും ഞങ്ങളുടെ വീട്ടിലേക്ക് വന്നു ഞാൻ എഴുതിവച്ച കുറിപ്പ് അവൾ അവിടെ നിന്ന് കണ്ടെടുത്തു…

ഷാജി ചേട്ടൻ എന്റെ മുഖത്തേക്ക് അടിച്ചു…. ഒരു ചേട്ടന്റെ അച്ഛന്റെ എല്ലാ വ്യാകുലതകളും ഉണ്ടായിരുന്നു ആ പ്രവർത്തിയിൽ..

അതിൽ പിന്നെയാണ് അവിടെ നിൽക്കാൻ സമ്മതിക്കാതെ ഞങ്ങളെ കൂടി അവരുടെ വീട്ടിലേക്ക് കൂട്ടിയത്..

മോൾക്ക് അവിടെ സുഖമായിരുന്നു ഷാജി ചേട്ടനും നിമിഷക്കും കുഞ്ഞുങ്ങൾ ഇല്ലാത്തതുകൊണ്ട് അവളെ താഴത്ത് വയ്ക്കാതെ അവർ കൊണ്ട് നടന്നു…

പക്ഷേ പിന്നീടാണ് ഓരോരുത്തരുടെയും സംസാരം എന്റെ ചെവിയിൽ എത്താൻ തുടങ്ങിയത്.. എന്നേം ഷാജി ചേട്ടനെയും ചേർത്ത് അപവാദങ്ങൾ…

അതോടെ എനിക്ക് ഭയമായി അഭയം തന്ന വീട്ടുകാർക്ക് പോലും ഞങ്ങൾ ശല്യമാവുകയാണല്ലോ എന്നോർത്ത് നെഞ്ചുവിങ്ങി…

ഇനിയും ഇവരെ ബുദ്ധിമുട്ടിക്കാൻ ആവില്ല അങ്ങനെയാണ് മോളെയും കൂട്ടി എന്റെ വീട്ടിലേക്ക് ഒന്ന് പോയി നോക്കിയാലോ എന്ന് തീരുമാനിച്ചത് ഒരിക്കലും ആ പടി കയറില്ല എന്ന് മനസ്സിൽ ഉറപ്പിച്ചതാണ് പക്ഷേ ഇപ്പോൾ വേറെ വഴിയില്ല…

അവിടേക്ക് മോളെയും കൂട്ടി പോയി…
ആദ്യം പോയത് അവളുടെ അച്ഛന്റെ വീട്ടിലേക്ക് തന്നെയാണ് അവർക്ക് തന്നെ അവിടെ കഴിയാൻ പറ്റുന്നില്ല അത്രയ്ക്ക് കൂടുതലായിരുന്നു അവിടുത്തെ പ്രാരാബ്ദം..

ചേട്ടൻ ഉള്ള കാലത്ത് ചേട്ടൻ അവിടേക്ക് പൈസ എത്തിച്ചു കൊടുത്തിരുന്നു.. ഇപ്പോ അതും നിലച്ചു..

ഒരു തനിക്ക് മറുതണിയില്ലാത്തവരുടെ കൂടെ നിൽക്കുന്നത് അവരെ കൂടി ബുദ്ധിമുട്ടിക്കൽ ആവും എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു..

ഉറയ്ക്കാത്ത ചുവടുകളോടെ എന്റെ വീട്ടിലേക്ക് നടന്നു..

അവിടെനിന്നും എന്നെ ആട്ടി പുറത്താക്കി ഈ വഴി ഇനി കേറരുത് എന്ന് പറഞ്ഞ് വാതിൽ ആങ്ങളമാർ കോട്ടിയടച്ചു അമ്മയ്ക്ക് സഹായിക്കണം എന്നുണ്ടെങ്കിൽ പോലും അവരെ പേടിച്ച് അമ്മ ഒന്ന് പുറത്തേക്ക് പോലും വന്നില്ല….

അവസാനത്തെ വഴിയും അടഞ്ഞപ്പോൾ ഞാൻ അവളെയും കൂട്ടി ഇനി എന്തുവേണം എന്നറിയാതെ നിന്നു മെല്ലെ തിരിഞ്ഞു നടന്നപ്പോൾ കണ്ടു പഠിക്കൽ തന്നെ നിമിഷയും ഷാജി ചേട്ടനും…..

“””” അഞ്ജലിക്ക് ഞങ്ങൾ ഒരു അന്യരായി തോന്നിയോ??”’ എന്ന് ചോദിച്ചു നിമിഷ.. കരഞ്ഞുപോയി അത് കേട്ട്

എന്നോട് കരുണ കാണിച്ച ആകെ ഉള്ളവർ അവരാണ്…

ഞാൻ കാരണം നിങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകരുത് എന്ന് കരുതിയാണ് പോന്നത് എന്ന് പറഞ്ഞപ്പോൾ കണ്ണ് പൊട്ടും പോലെ അവർ ചീത്ത വിളിച്ചു…

ആരെങ്കിലും രണ്ടുപേരെ എന്തെങ്കിലും പറഞ്ഞത് തകരുന്നതല്ല ഞങ്ങളുടെ ജീവിതം… എന്ന് ഷാജി ചേട്ടൻ ശാസനയോടെ പറഞ്ഞു…

“”” എന്റെ പൊന്നു പെണ്ണെ ആ മനസ്സിൽ നിനക്ക് ഒരു കുഞ്ഞനിയത്തിയുടെ സ്ഥാനമാണ്… അത് മറ്റാരെക്കാൾ എനിക്കറിയാം എന്നെക്കാൾ കൂടുതൽ ആരും അറിയേണ്ടതും ഇല്ല… അതുകൊണ്ട് മേലാൽ ഞങ്ങളുടെ കൊച്ചിനെയും എടുത്തുകൊണ്ട് ഇങ്ങനെ ഇറങ്ങിപ്പോകരുത്!!!””

എന്നും പറഞ്ഞ് നിമിഷ മോളെയും എടുത്തു കൊണ്ട് മുന്നിൽ നടന്നു…

ചിരിയോടെ ഷാജി ചേട്ടൻ പുറകിലും..
ബന്ധുക്കൾ ആവാൻ രക്തബന്ധം വേണമെന്നൊന്നുമില്ല… രക്തബന്ധം ഉള്ളവർ കൂടെ കാണണം എന്നുമില്ല..

പക്ഷേ ചില സുഹൃത്ത് ബന്ധങ്ങൾ ഉണ്ടല്ലോ.. അവ വാക്കുകൾക്കും അതീതമാണ്.. അത് അനുഭവിച്ചറിഞ്ഞവർക്ക് മാത്രമേ മനസ്സിലാകൂ..

Leave a Reply

Your email address will not be published. Required fields are marked *