ഇതുവരെ ഇല്ലാത്ത മറ്റെന്തൊക്കെയോ വികാരങ്ങൾ തന്നിൽ ഉടലെടുക്കുന്നത് അറിഞ്ഞു അവൾ.. അയാളുടെ വികാരങ്ങൾ പൂർണ്ണതയിൽ എത്തിയതും അയാൾ അവളുടെ മേലേക്ക് തളർന്ന് വീണു

വേശ്യ
(രചന: J. K)

വികാരങ്ങളുടെ മൂർച്ചയിൽ അയാൾ തന്നിലേക്ക് ആഴ്ന്നിറങ്ങി… ഇതുവരെ ഇല്ലാത്ത മറ്റെന്തൊക്കെയോ വികാരങ്ങൾ തന്നിൽ ഉടലെടുക്കുന്നത് അറിഞ്ഞു അവൾ..

അയാളുടെ വികാരങ്ങൾ പൂർണ്ണതയിൽ എത്തിയതും അയാൾ അവളുടെ മേലേക്ക് തളർന്ന് വീണു…. ബെഡ്ഷീറ്റ് വാരിച്ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു.. ഷവർ ഓൺ ചെയ്തു അതിനു ചുവട്ടിൽ നിൽക്കുമ്പോൾ മിഴിനീര് അതിനൊപ്പം ഒലിച്ചിറങ്ങി…

വാതിൽ തുറന്ന് അടുക്കളയിലെത്തി അയാൾക്കൊരു ജിഞ്ചർ ടീ ഉണ്ടാക്കി അതും കയ്യിലെടുത്ത് അങ്ങോട്ടേക്ക് ചെന്നു.. അവളുടെ കയ്യിൽ നിന്ന് ചായ വാങ്ങി ഒന്ന് സിപ് ചെയ്തു അയാൾ..

“””മ്മ് ഇത്രയും പാകത്തിന് വേറെ ആർക്കും ഇത് ഉണ്ടാക്കാൻ അറിയില്ല പെണ്ണെ നിനക്കല്ലാതെ “””‘ എന്നു പറഞ്ഞപ്പോൾ ഉള്ളു നൊന്ത് ഒരു ചിരി വെറുതെ പകരമായി നൽകി…

എന്തൊക്കെയോ അവൾക്ക് അയാളോട് പറയാനുണ്ടായിരുന്നു പക്ഷേ ഒന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു അതുകൊണ്ട് തന്നെ അയാളുടെ അരികെ അയാളുടെ മുഖത്തേക്ക് നോക്കി ഏറെ നേരം അവിടെ ഇരുന്നു….

പതിവില്ലാതെ തന്നെ തന്നെ നോക്കിയിരിക്കുന്ന അവളെ കണ്ടു ഋഷി…. അത്ഭുതത്തോടെ തിരികെ നോക്കി അവളോട് ചോദിച്ചു

“””തനിക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോടോ എന്ന്??”””

ഇരുവശത്തേക്കും തലയാട്ടി ഇല്ല എന്നു പറയുമ്പോൾ, പാതി പിടഞ്ഞു ചത്ത ഒരുപാട് വാക്കുകൾ ഉള്ളിൽ കിടന്നു തേങ്ങുന്നുണ്ടായിരുന്നു….

ഒരു സിഗരറ്റും കത്തിച്ച് ഋഷി ബാൽക്കണിയിലേക്ക് നടന്നു ഏതൊക്കെയോ ചിന്തിച്ചു കൂട്ടി അവൾ അവിടെ തന്നെ ഇരുന്നു….

ആർ. എൻ ഗ്രൂപ്പ്‌ ഓഫ് കമ്പനിസിന്റെ ഉടമ, ഋഷിനന്ദൻ…. അയാളോട് തനിക്ക് പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു…

അതും അയാളുടെ ശമ്പളം പറ്റി അയാളുടെ ചിലവിൽ കഴിയുന്ന വെറും ഒരു പെണ്ണായ തനിക്ക്… സ്വർണ്ണക്ക് സ്വയം നിന്ദ തോന്നി…. ആകാശത്തുകൂടി പറക്കുന്നതിനെ എത്തി പിടിക്കാൻ ശ്രമിച്ചതിന്….

രാവിലെ ഫ്ലാറ്റിൽ നിന്ന് പോകുമ്പോൾ പതിവുപോലെ ഒരു ചുംബനം തന്നിരുന്നു നെറ്റിയിൽ ഋഷി.. ഇതൊക്കെയാ… ഇതൊക്കെയാ ഋഷീ എന്നെ തന്നിലേക്കെത്തിച്ചേ എന്ന് അവളുടെ ഉള്ളം തേങ്ങി അപ്പോൾ…

അയാളവിടെ വിട്ടുപോയപ്പോൾ തളർന്നിരുന്നു പെണ്ണ്…

ഓർമ്മകൾ മെല്ലെ പഴയകാലത്തിലേക്ക് പറന്നു…. വെറും ഒരു കൃഷികാരന്റെ മോൾ ആയ പാവാടക്കാരിയിൽ ചെന്നുനിന്നു…. കേരളത്തിന് പുറത്ത് വലിയൊരു കമ്പനിയിലാണ് ജോലി എന്ന് പറഞ്ഞായിരുന്നു അയാൾ അന്ന് എന്നെ കാണാൻ വന്നത്…..

അഭിൻ””””

അയാൾ കാഴ്ചയിൽ സുന്ദരനായിരുന്നു അയാളുടെ സംസാരം വളരെ ആകർഷണീയവും…. എല്ലാവരും അതിൽ മയങ്ങി കല്യാണം പെട്ടെന്ന് ആണ് നടന്നത്….

വിവാഹം കഴിഞ്ഞ ഒരാഴ്ച മാത്രമേ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ പിന്നീട് അയാളോടോത്ത് ബാംഗ്ലൂരിലേക്ക് പോരുകയായിരുന്നു… ഇവിടെ എത്തിയപ്പോഴാണ് അയാളുടെ തനിസ്വഭാവം മനസ്സിലായത്…. ഏതോ സെ ക് സ് റാക്കറ്റിലെ കണ്ണിയായിരുന്നു അയാൾ…

ഇതുപോലെ ഒത്തിരി പാവം കുട്ടികളെ ഇവിടെ കൊണ്ടുവന്ന് വിറ്റിട്ടുണ്ട്… ഇത്തവണ കുരുങ്ങിയത് ഞാൻ ആണെന്ന് മാത്രം….

ഒരു അന്യന്റെ കിടപ്പറയിലേക്ക് യാതൊരു സങ്കോചവും കൂടാതെ സ്വന്തം ഭാര്യയെ അയാൾ തള്ളിവിട്ടു.. വലിയൊരു ഷോക്ക് ആയിരുന്നു അത്.. പിന്നീട് എല്ലാം ഒരു മരവിപ്പോടെ ആണ് അറിഞ്ഞത്..

എവിടേയ്ക്കോ കൊണ്ടുപോയി ആരൊക്കെയോ.. പിച്ചി ചീന്തി….

എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ പൂർണ്ണമായും വിഷാദ അവസ്ഥയിൽ…. ഒരിക്കൽ ഒരു വലിയ ഹോട്ടലിലേക്ക് എത്തിച്ചതായിരുന്നു അഭിൻ….

അവിടെ ഒരു മുറിയിൽ എന്നെ ഇരുത്തി അയാൾ പോയി… പിന്നീട് അവിടേക്ക് വന്നത് മൃഗത്തെ പോലും നാണിപ്പിക്കുന്ന തരത്തിൽ ആളുകളെ ഉപദ്രവിക്കാൻ മടിയില്ലാത്ത ഒരാളായിരുന്നു… ഏതോ ഒരു പണ ചാക്ക്…..

പെണ്ണിനെ ഭോഗവസ്തുവായി മാത്രം കാണുന്ന ഒരുത്തൻ…

നീറുന്ന അയാളുടെ സിഗരറ്റ് ദേഹത്ത് വെച്ച് പൊള്ളിക്കുമ്പോൾ, നൊന്തു പിടഞ്ഞ് കരയുന്നത് ഒക്കെയും അയാൾക്ക് ഹരമായിരുന്നു… ആ കരച്ചിൽ കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും അയാൾ നോവിച്ചു കൊണ്ടിരുന്നു….

ഒടുവിൽ സഹിക്കാൻ കഴിയാതെ വന്നപ്പഴാ ഇറങ്ങി ഓടിയത്… പാതി ന ഗ്നയായി…. ആാാ ഓട്ടം അവസാനിച്ചത് ഋഷിയുടെ ദേഹത്തു ഇടിച്ചായിരുന്നു….

എന്റെ അവസ്ഥ കണ്ടു സഹതാപം തോന്നിയിട്ടാവണം അന്നുമുതൽ അയാൾ കൂടെ കൂട്ടിയത്…. ചെറുപ്പത്തിലെ നഷ്ടപ്പെട്ട അച്ഛൻ…. പിന്നീട് അമ്മയും പോയപ്പോൾ വല്ലാതെ ഒറ്റപ്പെട്ട ജീവിതം ആയിരുന്നു അയാളുടേത്…

അതുകൊണ്ടുതന്നെ അയാൾക്ക് ഒരു കൂട്ട് അത് മാത്രമായിരുന്നു എന്നിൽ നിന്ന് അയാൾക്ക് ആവശ്യം…. എന്തും തുറന്നുപറയാൻ ഒരു കൂട്ടുകാരി… എല്ലാ അർത്ഥതിലും….

അക്ഷരാർത്ഥത്തിൽ അത് തന്നെയായി മാറി ഞാൻ… എനിക്ക് ആ അവസ്ഥയിൽ ഒരു കൂട്ടായി ഋഷിയും… ഒരു ജോലി ആയിട്ട് മാത്രമേ കണക്കാക്കിയിരുന്നു ഉള്ളൂ…

അയാളെ ആപത്തിൽ സഹായിച്ച ദൈവദൂതനായിട്ടും…. എന്നെ ദ്രോഹിച്ചവർക്കൊക്കെയും വലിയ അപകടങ്ങൾ സംഭവിച്ചിരുന്നു… അവരുടെ ജീവിതം പിന്നീട് നരകതുല്യം ആയിരുന്നു…

ആദ്യം ഒന്നും മനസ്സിലായില്ല പിന്നീട് മനസ്സിലായി എല്ലാതിനും പിന്നിൽ ഋഷിയുടെ കൈകൾ ആണെന്ന്…

ഒന്നും ചെയ്യാനില്ല തന്നെ ദ്രോഹിച്ചവരെ എന്ന് കരുതി നിസ്സഹായയായി ഇരുന്ന ഒരു പെൺകുട്ടിയുടെ മാനം കവർന്നവരെ ശിക്ഷിച്ചവനോട് ആദ്യം ആരാധനയായിരുന്നു….

പിന്നീടെപ്പോഴോ അത് പ്രണയമായി തീർന്നു തുറന്നുപറയാൻ ഭയമായിരുന്നു….

ഒടുവിൽ മനസ്സിനെ ശാസിച്ചു നിർത്തി… തന്റെ യോഗ്യത കുറവായിരുന്നു കാരണം…. ഒരിക്കൽ ഫ്ലാറ്റിൽ തല ചുറ്റി വീണപ്പോഴാണ് അദ്ദേഹത്തിന്റെ ജീവൻ എന്റെ ഉള്ളിൽ തുടിക്കുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്….

പറയാൻ പേടിയായിരുന്നു എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല അടുത്ത തലമുറ വെറുമൊരു വേശ്യയുടെ ഉദരത്തിൽ ജനിക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ എന്ത് തോന്നും എന്ന് അറിയില്ലായിരുന്നു….

ഒപ്പം ഈ കുഞ്ഞിനെ കളയാൻ പറയുമോ എന്ന ഭയവും അതാണ് അവിടം വീട്ടിറങ്ങാൻ തീരുമാനിച്ചത്….

പറയാതെ ഇറങ്ങി….

ഈ കുഞ്ഞു മതി ഇനിയങ്ങോട്ട് അദ്ദേഹത്തിന്റെ ഓർമ്മക്ക് എന്നായിരുന്നു തീരുമാനം.. എങ്കിലും ചങ്ക് പറിയുന്ന പോലെ… വേഗം റെയിൽവേ സ്റ്റേഷനിൽ എത്തി, നാട്ടിലേക്ക് ടിക്കറ്റ് എടുത്തു… വര്ഷങ്ങളായി അവിടവുമായി ഒരു ബന്ധവും ഇല്ല…

ആരൊക്കെ ഉണ്ടെന്ന് പോലും അറിയില്ല…
അവിടെയുള്ള ഒരു കസേരയിൽ ഇരുന്നു…
മിഴികൾ നിർത്താതെ ഒഴുകിയിരുന്നു…. പെട്ടെന്നാണ് തോളിൽ ആരോ കൈ അമർത്തിയത്…

“””ഋഷി “””

ഞെട്ടി പിടഞ്ഞെണീറ്റു…

“”പോവണോ “”” എന്ന് ചോദിച്ചു…. ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു…

“””അപ്പോൾ എന്റെ കുഞ്ഞോ???”” എന്ന് ചോദിച്ചു… അത്ഭുതതോടെ നോക്കി,

ഡോക്ടർ വിളിച്ചു പറഞ്ഞതാണ്… എല്ലാം…

അവിടെ നിന്നും പോയാതൊരു ക്ഷേത്രത്തിലേക്കായിരുന്നു… പോക്കറ്റിൽ നിന്നും താലി എടുത്ത് അണിയിക്കുമ്പോ

“”വേണ്ട ന്ന് പറഞ്ഞു…

കേട്ടില്ല.. ഞാൻ ചീത്തയാ എന്ന് പറഞ്ഞു ആ നെഞ്ചിലേക്ക് വീണു… ഈൗ മനസ്സ് അങ്ങനല്ലല്ലോ അത് മതി എന്ന് പറഞ്ഞു ചേർത്തു പിടിച്ചു അദ്ദേഹം……

ഏറെ നാളായി ആ മനസിലും ഞാൻ ഉണ്ടെന്ന്… സർപ്രൈസ് തരാൻ വച്ചിരിക്കുക ആയിരുന്നത്രെ…

“”അപ്പഴാ അവളുടെ ഒരു ഇറങ്ങി പോക്ക് “” എന്ന് പറഞ്ഞു തലക്ക് കിഴുക്കി… ചിരിച്ചും കരഞ്ഞും എന്റെ പ്രണയത്തെ മുറുകെ പിടിച്ചു ഞാൻ….

Leave a Reply

Your email address will not be published. Required fields are marked *