(രചന: J. K)
നാട്ടിലേക്ക് ലീവ് കിട്ടിയത് പെട്ടെന്നാണ് കുറെ നാളായിരുന്നു ലീവ് ചോദിച്ചിട്ട് ഇത്ര പെട്ടെന്ന് ശരിയാകും എന്ന് കരുതിയതല്ല എങ്കിൽ പിന്നെ വീട്ടിൽ എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞില്ല…
കൂട്ടുകാരോട് വിളിച്ചുപറഞ്ഞു അവരാണ് എയർപോർട്ടിലേക്ക് കാറും കൊണ്ടുവന്നത് അവർ കൊണ്ടുവന്ന കാറിൽ കയറി വീട്ടിലേക്ക് എത്തി..
അവിടെ എത്തിയപ്പോഴേക്ക് വൈകുന്നേരം ഏഴു മണിയായിരുന്നു….. ആദ്യം പോയത് ഉപ്പയെയും ഉമ്മയെയും കാണാനാണ്.. അപ്രതീക്ഷിതമായി കണ്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. അത് കണ്ട് എന്റെയും…
ഉമ്മ നിർബന്ധിച്ച് അവിടെ നിന്നും ഭക്ഷണമൊക്കെ കഴിപ്പിച്ചിറ്റാണു വിട്ടത്….
പിന്നെ നേരെ ചെന്നത് അവളെയും മോളെയും കാണാനായിരുന്നു അവിടേക്ക് കൂട്ടുകാർ ഒപ്പം വന്നു……
എന്നെ അവിടെ വിട്ട് അവർ പോയി…..
ബെല്ലടിച്ച് വാതിൽ തുറക്കുന്നത് വരേയ്ക്കും ഞാൻ അവളുടെ മുഖം സങ്കൽപ്പിക്കുകയായിരുന്നു എന്നെ പെട്ടെന്ന് കാണുമ്പോഴുള്ള അവളുടെ മുഖത്തെ സന്തോഷത്തെക്കുറിച്ച്…
മോളെ കുറിച്ച്… എന്നും വീഡിയോ കോൾ ചെയ്യുമ്പോൾ അവൾ ചോദിക്കുന്നതാണ് എപ്പോഴാ വാപ്പിച്ചി നാട്ടിൽ വരിക എന്ന്…
അതാണ് കുറെ നാളായി അർബാബിന്റെ പുറകെ നടന്നു എങ്ങനെയും ഒരു ലീവ് ഒപ്പിച്ചെടുത്തത്…
വിവാഹം കഴിഞ്ഞ് അധികനാളൊന്നും നാട്ടിൽ നിൽക്കാൻ പറ്റിയിട്ടില്ല…
ആദ്യം പെണ്ണ് തെറിഞ്ഞു നടന്ന ലീവ് കഴിയാറായപ്പോഴാണ് കല്യാണം ശരിയായത് അതുകൊണ്ടുതന്നെ ലൈലയുടെ കൂടെ നിന്നത് വെറും ഇരുപത്തിമൂന്ന് ദിവസങ്ങളാണ്…..
അതുകഴിഞ്ഞ് പിന്നെ ഒന്നരവർഷം കഴിഞ്ഞാണ് ലീവ് കിട്ടിയത് അത്തവണ വന്നപ്പോഴായിരുന്നു മോൾ ആയത്.. പിന്നെ പോയപ്പോൾ വരാൻ നോക്കിയിട്ട് പറ്റിയില്ല വീടുപണിയും മറ്റുമായി കുറെ കടങ്ങൾ ഉണ്ടായിരുന്നു….
വിവാഹം കഴിഞ്ഞ് അധികം നാളെ കഴിയുന്നതിനു മുമ്പേ ഞാൻ വീട് വച്ചിരുന്നു അതും അവളുടെ നിർബന്ധപ്രകാരമാണ് അവൾക്ക് സ്വന്തമായി ഒരു വീട് വേണം എന്ന് പറഞ്ഞ് എന്നെ സ്വൈര്യം കെടുത്തിയിരുന്നു…..
കയ്യിൽ കാര്യമായി നീക്കിയിരിപ്പ് ഒന്നുമില്ലാത്ത ഞാൻ അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ കടം വാങ്ങിയാണ് വീടുപണി തീർത്തത് അതുകൊണ്ടുതന്നെ നാട്ടിലേക്ക് തോന്നുന്ന പോലെ ഓടി വരാൻ ഒന്നും കഴിഞ്ഞിരുന്നില്ല…
ഉള്ള സമയം അവിടെ കൂടുതൽ സമയം
ജോലി ചെയ്യാൻ നോക്കും…
പിന്നെയും പല കാരണം കൊണ്ട് ലീവ് കിട്ടാതെ പോവുകയായിരുന്നു ഇപ്പോൾ മോൾ ആയതിനുശേഷം ആദ്യമായി വരികയാണ് അവളും ഞാനും തമ്മിലുള്ള ബന്ധം വീഡിയോ കോളിലൂടെ മാത്രമാണ്….
അവളുടെ കൊഞ്ചലും വികൃതിയും ഒക്കെ കാണുമ്പോൾ കൊതിയാവും ഈ നാട്ടിലേക്ക് ഒന്ന് ഓടി വരാൻ…. ഇത്തവണ എന്തായാലും ലീവ് കുറച്ച് നീട്ടിയെടുക്കണം എന്നിട്ട് അവളുടെ കൂടെ തന്നെ നിൽക്കണം അവൾക്ക് ഇപ്പോൾ രണ്ടു വയസ്സാണ്…
തന്നെയുമല്ല ലൈല അവൾ എന്റെ ഒപ്പം ജീവിച്ചിട്ടുള്ളത് വളരെ കുറച്ചുനാളുകൾ മാത്രമാണ് അവളോടും എനിക്ക് കടമകൾ ഉണ്ട്..
ജോലി പണം എന്ന് പറഞ്ഞിരുന്നാൽ ജീവിതം അങ്ങ് പോകും…
ഓരോന്ന് ഓർത്തുകൊണ്ട് നിന്നപ്പോഴാണ് ലൈല വാതിൽ തുറന്നത്
എന്നെ കണ്ടപ്പോൾ അവളുടെ മുഖത്ത് സന്തോഷത്തിനു പകരം മറ്റെന്തോ ഭാവം…
ഒരുപക്ഷേ എന്നെ പെട്ടെന്ന് കണ്ടതു കൊണ്ടായിരിക്കാം ഒന്ന് അമ്പരന്നു നിന്ന് അവൾ എന്റെ അടുത്തേക്ക് വന്നു ഞാൻ അവളെ ചേർത്തുപിടിച്ചു ചോദിച്ചു,
“”” സന്തോഷം അയോടീ “””
എന്ന്..
വലിയ തെളിച്ചമില്ലാതെ ഒന്നു മൂളി അവൾ…. അവളെ ചേർത്ത് പിടിച്ച് ചോദിച്ചു
“””മോളോ???”””
എന്ന്…
ഉറങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ അവളുടെ മുറിയിലേക്ക് ചെന്നു.. അവിടെ ഒരു പാവക്കുട്ടിയെയും കെട്ടിപ്പിടിച്ച് കമിഴ്ന്നു കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു എന്റെ പൊന്നുമോള് അവളെ അടുത്ത് ചെന്ന് എടുത്തു..
ഉറക്കച്ചുടെ അവൾ എന്നെ നോക്കി വാപ്പിച്ചി എന്ന് വിളിച്ചു.. മതിയായിരുന്നു സന്തോഷത്തിന്.. ഈ മനസ്സ് നിറയാൻ..
ലൈല ഭക്ഷണം എടുക്കാം എന്ന് പറഞ്ഞപ്പോൾ വേണ്ട വീട്ടിൽ നിന്ന് കഴിച്ചു എന്ന് പറഞ്ഞു..
അവളുടെ മുഖം ഇപ്പോഴും തെളിഞ്ഞിട്ടില്ല ഒരുപക്ഷേ ഞാൻ ലീവിന് പറയുന്നത് അറിയാത്തത് കൊണ്ടാവാം എന്ന് കരുതി അവളെ അടുത്ത് കിടന്നപ്പോൾ വയറുവേദന ആണെന്ന് പറഞ്ഞു അവൾ നീങ്ങി കിടന്നു….
അവളെ കൂടുതലൊന്നും ശല്യപ്പെടുത്താൻ പോയില്ല പക്ഷേ പിറ്റേദിവസം മുതൽ അവളിൽ എന്തോ മാറ്റം എനിക്ക് കാണുന്നുണ്ടായിരുന്നു…
ഞാൻ വന്നത് ഇഷ്ടമാവാത്ത പോലെ എന്തൊക്കെയോ…
അവളോട് തന്നെ ഞാൻ ചോദിച്ചതാണ് എന്താണ് നിന്റെ പ്രശ്നം എന്ന് പക്ഷേ അവൾ ഒന്നും എന്നോട് തുറന്നു പറഞ്ഞില്ല…
സഹിക്കുന്നതിനും ഒരു പരിധിയുണ്ടായിരുന്നു അത് വിട്ടപ്പോഴാണ് ഞാൻ അവളോട് കയർത്തത്….
പെട്ടെന്ന് അവൾ ബോധരഹിതയായി വീണു.. എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടിവച്ചാണ് അറിഞ്ഞത് അവൾ മൂന്നു മാസം ഗർഭിണിയാണ് എന്ന്.. രണ്ടു മൂന്നു വർഷമായി നാട്ടിലേക്ക് വരാത്ത ആളിന്റെ ഭാര്യയ്ക്ക് മൂന്നുമാസം ഗർഭം….
ഒന്നും മിണ്ടാതെ അവളെയും വിളിച്ച് വീട്ടിലേക്ക് പോയി അവിടെനിന്ന് സാവകാശം പറഞ്ഞു,
“”” ഇതിന്റെ ഉത്തരവാദി ആരാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല… അതറിഞ്ഞിട്ട് എനിക്ക് വലിയ വിശേഷം ഒന്നുമില്ല…. പക്ഷേ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഈ വീട്ടിൽ നിന്ന് ഇപ്പോൾ തന്നെ ഇറങ്ങിത്തരണം…. എന്ന്….
അവൾ കരയുന്നതായിരുന്നു വലിയ വായിൽ എന്നോട് മാപ്പ് പറയുന്നുണ്ടായിരുന്നു പക്ഷേ എനിക്ക് അതൊന്നും ചെവിയിൽ കേൾക്കുവാൻ തന്നെ ഉണ്ടായിരുന്നില്ല..
എന്റെ മോളെ ഞാൻ ചേർത്തുപിടിച്ചു.. ആളെ വിട്ടുകൊടുക്കാൻ എനിക്ക് ആവുമായിരുന്നില്ല..
അവളോട് വീട്ടുകാരെ വിളിച്ചു വരുത്താൻ പറഞ്ഞു അവൾ പറഞ്ഞ പോലെ ചെയ്തു അവരുടെ മുന്നിൽ ഞാൻ എല്ലാം പറഞ്ഞു….
അവർ അവളെ എന്റെ മുന്നിൽ വച്ച് അടിക്കാൻ നോക്കി ഞാൻ സമ്മതിച്ചില്ല… എന്ത് വേണമെങ്കിലും ആയിക്കോളൂ പക്ഷേ ഇവിടെ എന്റെ വീട്ടിൽ നിന്ന് വേണ്ട എന്ന് പറഞ്ഞു…
ഒരു കോംപ്രമൈസ് ശ്രമിച്ച അവരോട് എനിക്ക് തോന്നിയത് പുച്ഛമാണ് ഇത്രയും മകളെ പറ്റി അറിഞ്ഞിട്ടും…
ഞാൻ തീർത്ത തന്നെ പറഞ്ഞു എനിക്കിനി ജീവിതത്തിൽ ഇവളുമായി യോജിച്ചു പോകാൻ പറ്റില്ല എന്ന്… അവളുടെ വൈറ്റിൽ കിടക്കുന്ന കുഞ്ഞിന് ഒരച്ഛൻ ഉണ്ടാകുമല്ലോ പറ്റുമെങ്കിൽ അയാളോട് കൊണ്ടോവാൻ പറ എന്ന് പറഞ്ഞു….
അവർ അവളെയും കൂട്ടിക്കൊണ്ടു പോയി…
എനിക്ക് യാതൊരു വിഷമവും തോന്നിയില്ല പുകഞ്ഞു കൊള്ളി പുറത്ത് എന്നെ കരുതിയുള്ളൂ…
എന്റെ മോളെ കൊണ്ടുപോയി എന്റെ ഉമ്മയെയും ഉപ്പയെയും ഏൽപ്പിച്ചു അവർ അവളെ പൊന്നുപോലെ നോക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു…
ലീവ് തീർന്നു, പോകാൻ നേരം ഒന്നുകൂടി ഞാൻ പറഞ്ഞിരുന്നു എന്റെ മോളെ പൊന്നുപോലെ നോക്കാൻ മനസ്സുള്ള ഒരു പെണ്ണിനെ കണ്ടുവയ്ക്കണം എന്ന്….
ഒരുത്തി പോയി എന്ന് വിചാരിച്ച് എന്റെ ജീവിതം ഒറ്റക്ക് ജീവിച്ചു തീർക്കാൻ ഒന്നും ഞാൻ വിചാരിക്കുന്നില്ല എന്ന്……
വരുന്ന പെണ്ണിനെ എല്ലാ സ്നേഹവും കൊടുക്കും.. എന്നിൽ അവകാശവും പക്ഷേ ഒന്നുണ്ട് എന്റെ മോളെ അതുപോലെ നോക്കണം… എന്ന് മാത്രം….