(രചന: J. K)
“””” ഇനി പേടിക്കാൻ ഒന്നുമില്ല!! ഇപ്പോ അപകടനില തരണം ചെയ്തു”””‘
ഡോക്ടർ അങ്ങനെ പറഞ്ഞപ്പോഴാണ് ശിവദാസൻ ഒന്ന് ശ്വാസം വലിച്ചുവിട്ടത് ഇന്നലെ മുതൽ ഐസിയുവിന്റെ മുന്നിൽ കാവൽ ഇരിക്കുന്നതാണ്…. ഓരോരുത്തരും അതിനുള്ള പുറത്തുവരുന്നതും നോക്കി…. എല്ലാവരുടെയും പുറകെ ഓടി….
തന്റെ മകൾ ശില്പ അതിനുള്ളിൽ ഇത്രയും നേരം മരണത്തോട് മല്ലടിക്കുകയായിരുന്നു….
എല്ലാം തന്റെ തെറ്റാണ്… ജീവിതം കെട്ടിപ്പടിക്കാനുള്ള ധൃതിയിൽ താൻ ഒന്നും കണ്ടില്ല… അറിഞ്ഞില്ല… അല്ലെങ്കിൽ ഇങ്ങനെയൊരു വിധി തനിക്കും തന്റെ കുടുംബത്തിനും വരില്ലായിരുന്നു ഓർമ്മകൾ ഒരു 16 വർഷം പുറകിലേക്ക് പോയി…
ബാങ്കിൽനിന്ന് ജപ്തി നോട്ടീസും കൈപ്പറ്റി എന്തുവേണം എന്നറിയാതെ നിന്നപ്പോഴാണ് രക്ഷകനെ പോലെ അയാൾ വന്നത്….
“””അമ്മാവൻ “””
ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിച്ചതിന് വീട്ടിൽ നിന്ന് ഇറക്കിവിട്ടത് ആയിരുന്നു ആളെ…. അന്നും പക്ഷേ ചില്ലറ സഹായം ഒക്കെ ചെയ്തു കൊടുത്ത് കൂടെ നിന്നത് താനാണ്…
ഭാര്യയുടെ അച്ഛൻ അന്ന് ദുബായിലേക്ക് കൊണ്ടുപോകുമ്പോഴും അമ്മാവൻ വന്ന് യാത്ര പറഞ്ഞത് തന്നോട് മാത്രമാണ് എന്തോ അത്രയും കാലം കൂടെ ഉണ്ടായിരുന്ന ആൾ പോവുകയാണെന്ന് പറഞ്ഞപ്പോൾ വിഷമമായിരുന്നു….
അമ്മാവന്റെ കണ്ണും നിറയുന്നത് കണ്ടു.. ഞാൻ മാത്രമാണ് അദ്ദേഹത്തെ അന്ന് പരിഗണിച്ചിരുന്നുള്ളൂ…
പിന്നെ വിവരമൊന്നും ഉണ്ടായിരുന്നില്ല ഭാര്യ വേറെ നാട്ടുകാരി ആയതുകൊണ്ട് അവർ അങ്ങോട്ട് പോയി ഇവിടെ ഒരു വാടക വീട്ടിലായിരുന്നു താമസം.
പിന്നെ അന്വേഷിക്കാനും ചോദിക്കാനും ഒന്നും പോയില്ല വർഷങ്ങൾ കടന്നുപോയി വിവാഹിതനായി രണ്ടു കുഞ്ഞുങ്ങൾ മൂത്തവൾക്ക് ആറും ഇളയവന് നാലും വയസ്സ്….
അപ്പോഴാണ് അച്ഛന്റെ വയ്യായ്ക തുടങ്ങിയത് വീട് പടയപ്പ ചികിത്സിച്ചു അത് ഒന്നും ഇവിടെ എത്തിയില്ല അച്ഛൻ ഞങ്ങളെ വിട്ടു പോവുകയും ചെയ്തു..
നിലയില്ലാ കടത്തിൽ മുങ്ങിത്താണ് ഞങ്ങളും ബാക്കിയായി അങ്ങനെ ഒരു രക്ഷയും ഇല്ലാതെ ഇരിക്കുന്ന സമയത്താണ് അമ്മാവൻ വീണ്ടും വന്നത്….
തൽക്കാലം ജപ്തി ഒഴിവാക്കാനുള്ള വകയൊക്കെ എനിക്ക് ചെയ്തു തന്നു എന്റെ നന്ദി തീർത്താൽ തീരില്ലായിരുന്നു….
എന്നോട് ചോദിച്ചു കൂടെ പോരുന്നോ എന്ന് എനിക്ക് മറിച്ചൊന്ന് ചിന്തിക്കാൻ പോലും ഉണ്ടായിരുന്നില്ല നടുക്കടലിൽ മുങ്ങിത്താഴുന്ന എന്റെ കുടുംബത്തെ എങ്ങനെയെങ്കിലും കരകയറ്റണം എന്ന് ഒരു വിചാരം മാത്രമേ എനിക്കപ്പോൾ ഉണ്ടായിരുന്നില്ല
ഞാൻ സമ്മതിച്ചു അങ്ങനെയാണ് അമ്മാവൻ പോയിട്ട് വിസ അയച്ചു തരുന്നതും ഗൾഫിലേക്ക് ഒരു പ്രവാസിയുടെ വേഷവും കെട്ടി ഞാൻ പോകുന്നതും…
അവിടെയെത്തി പണം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നിർബന്ധമായിരുന്നു ഞാൻ അനുഭവിച്ച ബുദ്ധിമുട്ടൊന്നും എന്റെ കുഞ്ഞുങ്ങൾ അനുഭവിക്കരുത് എന്ന്…
അതുകൊണ്ടുതന്നെ എന്തുപറഞ്ഞാലും അവർക്ക് വാങ്ങിക്കൊടുക്കണം എന്ന് ഭാര്യയോട് പറഞ്ഞതും ഞാൻ തന്നെയാണ്…
അവർക്ക് ഒന്നിനും ഒരു കുറവും ഉണ്ടാവരുത് അവരുടെ എല്ലാ വാശിക്കും കൂടെ നിന്നു. ഇല്ല എന്നൊരു വാക്ക് കുട്ടികൾക്ക് കേട്ടിട്ടുണ്ടോ എന്നുപോലും സംശയമാണ് അതുപോലെ ഞാൻ അവരെ നോക്കി….
അവിടെ തന്നെയായിരുന്നു എനിക്ക് പിഴച്ചതും അവരൊക്കെ വളർന്ന് വലുതായതും അവരുടെയെല്ലാം ഇഷ്ടത്തിന് തീരുമാനങ്ങൾ എടുക്കാൻ ആയതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല….
ഭാര്യ ഒരിക്കൽ വിളിച്ച് പറഞ്ഞപ്പോഴാണ് മകൾക്ക് ഒരു പ്രണയമുണ്ടെന്നും അവൾക്ക് അത് മതി എന്ന് പറഞ്ഞ് ഉറച്ചു നിൽക്കുകയാണെന്നും ഒക്കെ അറിഞ്ഞത്….. പിന്നെ മനസമാധാനത്തോടെ അവിടെ നിൽക്കാൻ തോന്നിയില്ല…. ഞാൻ നാട്ടിലേക്ക് പെട്ടെന്ന് പോന്നു….
അന്വേഷിച്ചപ്പോൾ അറിഞ്ഞത് അത്ര നല്ല സ്വഭാവമുള്ള ചെക്കനല്ല എന്നായിരുന്നു ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വീട്ടുകാരും അതുകൊണ്ടുതന്നെ ഈ ബന്ധത്തിന് എല്ലാവരും എതിർത്തു ഞാനും….
പക്ഷേ അവൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകുന്നുണ്ടായിരുന്നില്ല..അവളുടെ തീരുമാനത്തിൽ തന്നെ അവൾ ഉറച്ചുനിന്നു ഞാൻ സമ്മതിക്കില്ല എന്ന് തീർത്തു തന്നെ പറഞ്ഞു….
ആദ്യമായി ഇച്ഛാഭംഗം വന്നപ്പോൾ അവൾ ഒരു ഭ്രാന്തിയെ പോലെയായി അതിന് അവൾക്കാകെ വാശിയായി..
ഞങ്ങളെയെല്ലാം തോൽപ്പിച്ചു ഇഷ്ടപ്പെട്ട ആളിന്റെ കൂടെ ഇറങ്ങിപ്പോകും എന്നുവരെ മുഖത്ത് നോക്കി പറഞ്ഞു….
അതിനേക്കാൾ വാശി തോന്നി ഞങ്ങൾക്കും അതുകൊണ്ട് തന്നെയാണ് അവളെ വീട്ടുതടങ്കൽ പോലെ വച്ചത്… എന്തിനും ഏതിനും ആള് പുറകെ നടന്നു എങ്ങോട്ടും തനിയെ വിട്ടില്ല അവനെ ഭീഷണിപ്പെടുത്തിയും മറ്റും അവളെ കാണുന്നത് തന്നെ വിലക്കി…
പക്ഷേ അതിനവൾ ഞങ്ങളോട് പ്രതികാരം ചെയ്തത് മറ്റൊരു രീതിയിലായിരുന്നു… അവിടെ ഇരുന്ന എലി വിഷം എടുത്ത് കഴിച്ചുകൊണ്ട്…
നിർത്താതെയുള്ള ഛർദി കണ്ടപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്… എന്തോ അവൾ ചെയ്തിട്ടുണ്ട് എന്ന് എല്ലാവർക്കും മനസ്സിലായിരുന്നു കൊണ്ട് ഓടി അവളോട് ഒരു നൂറ് പ്രാവശ്യം യാചനയോടെ ചോദിച്ചു എന്താണ് കഴിച്ചത് എന്ന് പക്ഷേ അവൾ പറഞ്ഞില്ല….
ഒടുവിൽ ഡോക്ടറോട് മാത്രമാണ് അവൾക്ക് അത് എന്താണെന്ന് പറഞ്ഞത്… ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്ക് അവൾ ആകെ തളർന്നിരുന്നു…
പിന്നെ ഐ സി യു… പ്രാർത്ഥനകൾ എല്ലാംകൂടെ മനസ്സാകെ മരവിച്ച പോലെ ആയിരുന്നു…
ആദ്യമൊക്കെ പ്രതീക്ഷ വല്ലാതെ കൊടുക്കേണ്ട എന്ന് ഡോക്ടർ പറഞ്ഞത് കേട്ട് ആകെ എന്ത് വേണം എന്നറിയാതെ ഇരുന്നു പോയി…
ജീവനെ പോലെ സ്നേഹിച്ചു വളർത്തിയ രണ്ടു മക്കൾ അതിൽ ഒരുവളാണ് തങ്ങൾ പറയുന്നത് എന്തിനാണ് എന്ന് പോലും മനസ്സിലാക്കാതെ ഇങ്ങനെ പെരുമാറിയത് അത് ഓർക്കുംതോറും ഹൃദയം നുറുങ്ങി….
ഒടുവിൽ അവളോട് സംസാരിക്കാൻ എന്ന് ആയപ്പോൾ അകത്തേക്ക് കയറി..
അവൾ എന്നെ ഒന്ന് കാണാൻ പോലും കൂട്ടാക്കിയില്ല അവൾക്ക് ബുദ്ധിമുട്ടാവേണ്ട എന്ന് വിചാരിച്ച് കാണാൻ ശ്രമിച്ചതും ഇല്ല….
കുറച്ചുദിവസം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി… അവൾ ആരോഗ്യവതിയായി… അതുകഴിഞ്ഞാണ് അവളെ നിർബന്ധിച്ചു അവിടെയുള്ള ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുന്നത് അവളുടെ മനസ്സൊന്ന് ശരിയാവാൻ…
അവളോട് സംസാരിച്ചു കഴിഞ്ഞതിനു ശേഷം അയാൾ ഞങ്ങളെ വിളിപ്പിച്ചിരുന്നു…
‘”””” ഞാൻ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കണം… ഇപ്പോഴത്തെ കാലത്ത് ഒന്നോ രണ്ടോ കുട്ടികൾ മാത്രമേ മാതാപിതാക്കൾക്ക് ഉണ്ടാവുള്ളൂ അതുകൊണ്ട് തന്നെ എല്ലാ ശ്രദ്ധയും ഇംപോർട്ടൻസ് അവർക്ക് തന്നെ ലഭിക്കും.
അവരോട് ഒരിക്കലും പല മാതാപിതാക്കളും നോ എന്ന് പറയാറില്ല അതുകൊണ്ടുതന്നെ എന്തൊരു കാര്യവും മോഹിച്ചു കഴിഞ്ഞാൽ കിട്ടും എന്ന് അവരുടെ മനസ്സിൽ പതിഞ്ഞുപോകും… അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ ചെറുപ്പം മുതൽ അങ്ങനെയല്ലേ അവർ ശീലിച്ചു വരുന്നത്…
പിന്നീട് എന്തെങ്കിലും കിട്ടാതാവുമ്പോൾ അവർക്ക് ഒരുതരം ഭ്രാന്ത് പോലെയാവും. അങ്ങനെയൊന്നു ജീവിതത്തിൽ ശീലം ഇല്ലല്ലോ… അവിടെയാണ് ശ്രദ്ധിക്കേണ്ടത്.
ചെറുപ്പം മുതൽ തന്നെ അവർക്ക് മനസ്സിലാവണം അർഹതയുള്ളത് മാത്രമേ കയ്യിൽ വരൂ എന്ന്… മക്കൾ വാശിപിടിക്കുന്ന സാധനങ്ങൾ അത് അവർക്ക് ഉപയോഗമുണ്ടോ എന്ന് കൂടി മാതാപിതാക്കൾ ശ്രദ്ധിക്കണം.
ഉണ്ടെങ്കിൽ മാത്രം അത് അവർക്ക് നൽകണം…അല്ലാത്തത് പറ്റില്ല എന്ന് നിഷേധത്തോടെ പറയാൻ മാതാപിതാക്കളും പഠിക്കണം.. അല്ലാതെ എല്ലാം കയ്യിലെത്തിച്ചു കൊടുത്തു..
അവരെ അത്തരത്തിൽ വളർത്തിയെടുത്ത്, അവസാനം ഒരിക്കലും നമ്മുടെ യുക്തിക്ക് ചേരാത്ത ഒരു കാര്യം അവർ വേണം എന്ന് വാശിപിടിച്ച് കഴിഞ്ഞാൽ അപ്പോൾ നിഷേധിച്ചിട്ട് എന്താണ് കാര്യം…. “””‘
ഡോക്ടർ അവരോട് സംസാരിച്ചപ്പോൾ അവർക്ക് തങ്ങളുടെ തെറ്റ് മനസ്സിലാകുന്നുണ്ടായിരുന്നു….
“”’ ചെറിയ കുഞ്ഞുങ്ങളായിരുന്നപ്പോൾ നിങ്ങൾ അവരുടെ ഓരോ കൊച്ചു കൊച്ചു വാശികൾ സമ്മതിച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്ത് ചെറിയ ചിരി കാണും ആ കാണുന്നത് അത് നിങ്ങളുടെ മാത്രം സമാധാനമാണ്….
കുഞ്ഞിനോട് ചെയ്യുന്ന ദ്രോഹവും അവന്റെ കുഞ്ഞു മനസ്സിൽ എന്തും കിട്ടും എന്തും സാധിക്കും എന്നൊരു മനസ്സ് വളർന്നു വരും…
എന്നുവച്ച് ഞാൻ പറയുന്നത് കുഞ്ഞുങ്ങൾക്ക് ഒന്നും വാങ്ങി കൊടുക്കരുത് എന്നല്ല ഓരോന്നും കിട്ടുമ്പോഴും അതിനു പിന്നിൽ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട് എന്ന് അവൻ മനസ്സിലാക്കണം…
അങ്ങനെ ഒരാൾക്ക് മാത്രമേ മറ്റുള്ളവരുടെ ഹിതമനുസരിച്ച് പെരുമാറാൻ കഴിയൂ മറ്റുള്ളവരുടെ മനസ്സ് വേദനിക്കുന്നത് കാണാൻ കഴിയു….”””‘
തങ്ങളുടെ തെറ്റ് മനസ്സിലായി തലതാഴ്ത്തിയിരുന്നു ശിവദാസനും ഭാര്യയും…
ഏറെ കൗൺസിലിങ്ങിനൊടുവിൽ ശില്പ മോളെ അവർക്ക് തിരിച്ചു കിട്ടി പഴയതുപോലെതന്നെ.. അപ്പോൾ അവർ തീരുമാനിച്ചിരുന്നു ഇനിയും ഈ തെറ്റ് മകനോട് എങ്കിലും ആവർത്തിക്കില്ല എന്ന്…..