ശാലിനിയുടെ കൊലപാതകം
രചന: Kannan Saju
*******************************
ഫെയ്സ്ബൂക്കിലും ട്വിറ്ററിലും പ്രതിഷേധം ആർത്തിരമ്പി കൊണ്ടിരിക്കുന്നു…. ഹാഷ്ടാഗ് മുഴുവൻ ഫിറോസ് മുഹമ്മദ്.. ഫിറോസിനെ തൂക്കിലേറ്റാൻ ജനം വിധിയെഴുതി കഴിഞ്ഞു…
അല്ലെങ്കിലും ആർക്കായാലും ചോര തിളക്കും… ഭർത്താവിനെ ഉപേക്ഷിച്ചു കൂടെ വരാൻ വിസമ്മതിച്ച കാമുകിയെ കാമുകൻ ക്രൂരമായി പീഡിപ്പിച്ചു കൊന്നു… അതും സ്വന്തം ഭർത്താവിനോട് പറ്റിയ തെറ്റുകൾ എല്ലാം ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചു പുതിയൊരു ജീവിതം അവൾക്കു ഭർത്താവ് നൽകിയ ശേഷവും ഫിറോസ് അവളെ കൊന്നു… ശാലിനിയുടെ ശരീരം കെട്ടിപിടിച്ചു കിടന്നു കണ്ണൻ കരഞ്ഞത് ലോകം മുഴുവൻ കണ്ടതാണ്… അയ്യാളുടെ മനസ്സിൽ അവളോട് എത്ര സ്നേഹമുണ്ടായിട്ടായിരിക്കും ക്ഷമിക്കാൻ കഴിഞ്ഞത്… പക്ഷെ അവൻ…..
ഫിറോസിന്റെ മൊബൈലിൽ നിന്നും ശാലിനി അവനു മുന്നേ അയച്ചു കൊടുത്തിരുന്ന അവളുടെ നഗ്ന ഫോട്ടോയും വിഡിയോയും എല്ലാം പൊലീസിന് കിട്ടി കഴിഞ്ഞു.. ശാലിനിയുടെ ആവശ്യ പ്രകാരം കൃത്യം നടക്കുന്നതിനു തൊട്ടു മുൻപ് ഫിറോസ് വീട്ടിൽ എത്തിയതിനും തെളിവുകൾ ഉണ്ട്….
പോസ്റ്റ്മോർട്ടം റിപ്പോർട്ട് സമർപ്പിച്ച ഡോക്ടറുടെ കലങ്ങിയ കണ്ണുകളും, താനും ഒരു പെണ്ണായി പോയല്ലോ എന്ന അവരുടെ വാക്കുകളും സ്ത്രീ സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി…..
വിജയ് നായകനായി അഭിനയിച്ച തെരി സിനിമയിലെ കയ്യടി വാങ്ങി കൂട്ടിയ സീൻ ആയ പ്രതിയെ പാലത്തിൽ നിന്നും താഴേക്കു കെട്ടി തൂക്കിയതിന് ശേഷം വണ്ടിയുടെ ബോണറ്റിൽ ചാരി കിടക്കുന്ന ചിത്രം ” ഇതുപോലെയുള്ള ഓഫീസേഴ്‌സാണ് നാടിനു ആവശ്യം ” എന്നാ ക്യാപ്ഷ്യനോടെ ഫെയ്‌സ്‌ബുക്കിൽ കവർ ഫോട്ടോ ആയി നിറഞ്ഞാടി.
ജയിലിൽ അടക്കും മുന്നേ പലരും ചോദിച്ച പല ചോദ്യങ്ങൾക്കും ഫിറോസിന് ഉത്തരം ഇല്ലായിരുന്നു… ഉണ്ടങ്കിൽ തന്നെ ചുറ്റും കൂടിയവരുടെ തെറി വിളിക്കും കൂകി വിളിക്കും ഇടയിൽ അതിനു യാതൊരു പ്രസക്തിയും ഇല്ലായിരുന്നു.
അയ്യാളുടെ മുഖം എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞിരുന്നു… എല്ലാത്തിനും ഉത്തരം ആയി അയ്യാൾ ഇങ്ങനെ പറഞ്ഞു…. അതെ ഞാനാണ് കൊന്നത്…. അപ്പോഴേക്കും ജനം ഇരമ്പി… പോലീസ്കാർ അയ്യാളെ അകത്തേക്ക് പായിച്ചു…
ശാലിനിയുടെ വീട്.
കണ്ണന് അഭിമുഖമായി ഇരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥ റോഷ്‌നി മാരാർ
ഈ ഫോട്ടോയും മറ്റും ഷെയർ ചെയ്തിരുന്ന കാര്യം ശാലിനി നിങ്ങളോട് പറഞ്ഞിരുന്നോ ?
ഉം… പറഞ്ഞിരുന്നു….
എന്നിട്ടും അവളോട് ക്ഷമിക്കാൻ കാരണം ???
എന്റെ ഭാഗത്തും തെറ്റുണ്ടന്നു എനിക്ക് തോന്നി…
എന്ത് തെറ്റ് ????
അത്… അവള് പറഞ്ഞപോലെ എനിക്കവളെ ശ്രദ്ധിക്കാനും വേണ്ടത്ര സ്നേഹം കൊടുക്കാനും ഒന്നും പറ്റിയില്ലെന്നു എനിക്ക് തന്നെ തോന്നി… ഒരർത്ഥത്തിൽ അമ്മക്ക് പകരം എനിക്ക് വെച്ചു വിളമ്പി തരാൻ ഒരാളെന്ന നിലയിൽ മാത്രമേ ഞാൻ അവളെ കണ്ടിരുന്നുള്ളൂ… അവൾക്കു അങ്ങനെ ഒക്കെ തോന്നാനും അതൊരു കാരണം ആണെന്ന് എനിക്ക് തോന്നി… ആ തെറ്റ് തിരുത്താൻ ഞാൻ തയ്യാറായി, മാറാൻ അവളും
അയ്യാളുടെ കണ്ണുകൾ നിറഞ്ഞു…
ഈ ഫോണിലൂടെ ഉള്ള ബന്ധം അല്ലാതെ അവർ തമ്മിൽ ?
രണ്ട് തവണ അയ്യാളെ വീട്ടിൽ വിളിച്ചു വരുത്തിയിട്ടുണ്ടന്നു അവൾ പറഞ്ഞു.. പിന്നെ ഞാൻ കൂടുതൽ ഒന്നും…
അയ്യാൾ പറഞ്ഞു നിർത്തി…
അപ്പൊ ഫിറോസിന്റെ ഭാഗത്തുന്നു പ്രതികരണം ഉണ്ടാവും എന്ന് നിങ്ങള്ക്ക് അറിയാമായിരുന്നില്ലേ ???
ഇല്ല മാഡം.. ഞാൻ ഫിറോസിനെ നേരിൽ പോയി കണ്ടിരുന്നു
എന്നിട്ട് ???
അവൾ എല്ലാം മറക്കാൻ തയ്യാറാണെങ്കിൽ ഞങ്ങളുടെ ജീവിതത്തിൽ ഒരു ശല്യമായി ഒരിക്കലും വരില്ലെന്ന് അവനെനിക്കു വാക്ക് തന്നതാ… എന്നിട്ടും…
കണ്ണുനീർ പിടിച്ചു നിർത്താൻ ആവാതെ കണ്ണൻ വിങ്ങി പൊട്ടി
നിങ്ങളുടെ സ്വന്തം വാഹനമാണോ ടാക്സി ആയിരുന്നു ഓടിക്കുന്നത് ?
അതെ മാഡം
അതിനുള്ള പണം ?
ലോൺ ഉണ്ട്.. പിന്നെ അവളുടെ കുറച്ചു സ്വർണം പണയം വെച്ചിരുന്നു …
ഉം….
ഫിറോസിന്റെ വീട്…
ബാപ്പ : ഓനോട് ഞങ്ങള് പറഞ്ഞതാണ് ഇത് വേണ്ടാന്നു… പക്ഷെ…
റോഷ്‌നി : അപ്പൊ ഇങ്ങനൊക്കെ ഒരു ബന്ധം ഉണ്ടന്ന് നിങ്ങൾക്കറിയാർന്നു…
ഉമ്മ : അറിയാം… പക്ഷെ ഇങ്ങനെ അവൻ ചെയ്യുന്നു
അവർ വിങ്ങിപ്പൊട്ടി
ബാപ്പ : അരുത്…. അവനു വേണ്ടി ഒരു തുള്ളി കണ്ണീരു പോലും ഈ വീട്ടിൽ ആരും വീഴ്ത്തരുത്… അതാ ചെറുക്കന്റെ ശാപം വാങ്ങി വെക്കുംപോലാവും …. !
കണ്ണന്റെ അയൽവാസിയെ ഓഫീസിൽ ചോദ്യം ചെയ്യുന്നു.
അപ്പൊ മുൻപും രണ്ട് തവണ അയ്യാൾ അവിടെ വരുന്നത് താൻ കണ്ടിട്ടുണ്ട്…
ഉവ്വ മാഡം… അന്നും ഞാൻ കണ്ടിരുന്നു.
ഈ എപ്പോഴും ഇത് കാണാൻ ഇയ്യാൾക്ക് വേറെ ജോലി ഒന്നും ഇല്ലേ ??? അതോ ഇരുപത്തിനാലു മണിക്കൂറും അവരുടെ വീട്ടിലേക്കും നോക്കി ഇരിക്കുവാണോ ????
അയ്യാൾ തല താഴ്ത്തി മിണ്ടാതെ ഇരുന്നു
കടുത്ത സ്വരത്തിൽ റോഷ്‌നി : പറയടോ
അത്.. അത് മാഡം… ശാലിനി അത്ര സുന്ദരി ആയിരുന്നു… പണി ഇല്ലാത്ത ദിവസങ്ങളിൽ അവരെ നോക്കി ഇരിക്കാറുണ്ട്
അപ്പൊ താനും കുറ്റം ചെയ്തിരിക്കാൻ സാധ്യത ഉണ്ട് !
അയ്യോ.. ഇല്ല മാഡം…. നോക്കി ഇരിക്കും എന്നല്ലാതെ അവരോടു ഞാൻ മിണ്ടിയിട്ടു പോലും ഇല്ല.
റോഷ്‌നി അവനെ അടിമുടി നോക്കി….
ഒരു പോലീസുകാരൻ അകത്തേക്ക് വന്നു : മാഡം ഫോറൻസിക് ടീം എത്തിയിട്ടുണ്ട്
അന്ന് രാത്രി ജയിലിൽ ഫിറോസിനെ കാണുന്ന റോഷ്‌നി
ഇത്രയും വേഗം എന്റെ ഒരു കേശവസാനിക്കുന്നതു ആദ്യമായിട്ടാണ്… നാളെ ഞാൻ റിപ്പോർട്ട് സമർപ്പിക്കും… തെളിവുകൾ എല്ലാം ഞാൻ കണ്ടെത്തി കഴിഞ്ഞു…
മിണ്ടാട്ടം ഇല്ലാതെ താഴേക്കു നോക്കി ഫിറോസ് ഇരുന്നു
അവസാനമായി തനിക്കു എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ ????
അയ്യാൾ മെല്ലെ മുഖം ഉയർത്തി രോഷ്‌നിയെ നോക്കി… നിങ്ങൾ കഴിവുള്ള ഉദ്യോഗസ്ഥ ആണ് മാഡം… ശാലിനിയെ യഥാർത്ഥത്തിൽ ഞാൻ തന്നെ കൊന്നതാണ്… പക്ഷെ നിങ്ങള്ക്ക് പകരം എന്റെ മുന്നിൽ ഇരിക്കുന്നത് അന്നമ്മ ജോൺ IPS ആയിരുന്നെങ്കിൽ അവരുടെ കോടതിയിൽ ഞാൻ ശിക്ഷിക്ക പെടില്ലായിരുന്നു
..
റോഷ്‌നി കണ്ണുകൾ മിഴിച്ചിരിക്കവേ ഫിറോസ് എഴുന്നേറ്റു വേഗത്തിൽ അകത്തേക്ക് നടന്നു… അത് പറയുമ്പോളും തിരിഞ്ഞു നടക്കുമ്പോളും ഒരു സൈക്കോ കില്ലറിന്റെ എല്ലാ ലക്ഷണങ്ങളും റോഷ്‌നി അവനിൽ കണ്ടു…
പിറ്റേന്ന് റിപ്പോർട്ട് സമർപ്പിക്കുന്ന റോഷ്‌നി.
റിപ്പോർട്ട് മേശപ്പുറത്തു തന്നെ വെച്ചു
ഡിജിപി : അവനെതിരെ ഉള്ള എല്ലാ തെളിവുകളും കിട്ടിയല്ലോ അല്ലെ ? ഒരു പഴുത് പോലും ഉണ്ടാവരുത്… ഇവനൊക്കെ വേണ്ടി വാദിക്കാൻ നാളെ ഏതു കൊമ്പത്തുള്ളവനാ വരുന്നെന്നു പറയാൻ പറ്റില്ല
റോഷ്‌നി : നോ സർ
ഞെട്ടലോടെ ഡിജിപി : പിന്നെ ???
റോഷ്‌നി : അയാളല്ല രോഷ്‌നിയെ കൊന്നത്
ഡിജിപി : പിന്നെ ????
റോഷ്‌നി : പറയാം സർ…. കണ്ണന്റെയും മറ്റുള്ളവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലും, ശാലിനി ഫിറോസിന് ചെയ്തിരിക്കുന്ന കോളുകളുടേയും മെസ്സേജുകളുടെയും അടിസ്ഥാനത്തിലും മൂന്നു തവണയാണ് ഫിറോസ് ശാലിനിയുടെ വീട്ടിൽ എത്തിയിട്ടുള്ളത്… അതിൽ ആദ്യ രണ്ട് തവണയും ഫിറോസുമായി താൻ ബന്ധപ്പെട്ടിരുന്നു എന്ന് ശാലിനി തന്നെ കണ്ണനോട് സമ്മതിക്കുകയും ചെയ്തതായി കണ്ണൻ പറയുന്നു… അങ്ങനെ രണ്ട് തവണ ഫിറോസുമായും കല്യാണം കഴിഞ്ഞ ആദ്യ മാസങ്ങളിൽ താനുമായും പിന്നീട് എല്ലാം ഏറ്റു പറഞ്ഞു ബന്ധം വീണ്ടും ദൃഢമായതിനു ശേഷവും കണ്ണനുമായും ബന്ധപ്പെട്ടിരുന്നു എന്ന് പറയുന്ന ശാലിനി ഒരു കന്യകയാണ് സർ…
വാട്ട്….
അയ്യാൾ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു..
എന്ത് വിഡ്ഢിത്തം ആണ് നീ ഈ വിളിച്ചു പറയുന്നത് ???
സർ.. ഞാൻ പറയുന്നത് മുഴുവൻ കേൾക്കാൻ ഉള്ള ക്ഷമ സാറ് കാണിക്കണം.. പ്ലീസ്…
അയ്യാൾ ശാന്തത കൈ വരിച്ചു… പയ്യെ കസേരയിൽ ഇരുന്നു… ശരി പറയ്യ്..
സർ ഒരു പെണ്ണ് വെർജിൻ അല്ലെന്നു ഉറപ്പിച്ചു പറയാൻ ആ പെണ്ണിന് മാത്രേ സാധിക്കു.. പക്ഷെ അവൾ വെർജിൻ ആണോ എന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് സാധിക്കും… പെണ്ണിന്റെ യോനീ നാളത്തെ പൊതിഞ്ഞിരിക്കുന്ന ഏതാണ്ട് ചുണ്ടുകൾ പോലെ തോന്നാവുന്ന തൊലിയുടെ രണ്ട് മടക്കുകൾ ഉണ്ട്, പുറമെ കാണുന്ന കട്ടി കൂടിയ ചുണ്ടുകൾ Labia Majora യും അവയ്ക്കുള്ളിൽ ഏതാണ്ട് പിങ്ക് നിറത്തിൽ കാണുന്ന Labia Minora യും ആണ്.. രണ്ടിന്റെയും കീഴറ്റങ്ങൾ തമ്മിൽ യോജിച്ചിരിക്കും.ഇതിൽ വിർജിനായ ഒരു പെണ്ണിൽ ലിബിയ മജോറാ ചുണ്ടുകൾ തടിച്ചുരുണ്ടു പൂർണമായും യോനി നാളത്തിനെ മൂടി പരസ്പരം ചേർന്നിരിക്കും.ചുരുക്കി പറഞ്ഞാൽ ഒരു കന്യകയിൽ അകത്തുള്ള ലിബിയ മൈനോറ വെളിയിൽ കാണുവാൻ സാധിക്കില്ല ! ശാലിനിയുടേത് അങ്ങനെ ആയിരുന്നു.
ബട്ട് റോഷ്‌നി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ?
പറയാം സർ.. വെയിറ്റ് …. കന്യക ആയ പെൺകുട്ടികളിൽ കന്യാചര്മത്തിനുള്ളിലെ സുഷിരത്തിനു ഒരു ചെറുവിരൽ കടത്താനുള്ള വലുപ്പമേ ഉണ്ടാകു.. ഇതിലൂടെ ആണ് ആർത്തവ രക്തം അടക്കം പുറത്തു വരുന്നത്.. മറ്റു പല കാരണങ്ങളാലും ഈ സുഷിരം വികസിക്കാം.. പക്ഷെ ശാലിനിയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല… അതായതു ഫിറോസ് ആയിട്ടെന്നല്ല കണ്ണൻ ആയിട്ട് പോലും ശാലിനി ബന്ധപ്പെട്ടിട്ടില്ല.. അതും അവർ തമ്മിൽ ഉള്ള അകൽച്ചക്കു കാരണം ആണ് !
ഉദ്ധരിച്ച പുരുഷ ലിംഗം ഒരു തവണ എങ്കിലും യോനിയിൽ പ്രവേശിച്ചിട്ടുണ്ടങ്കിൽ കന്യാ ചർമ്മം വികസിക്കും.. പിന്നീടൊരിക്കലും അത് പഴയ പോലെ ആവില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഡോക്ടർ കളവായി എഴുതിയതാണ്… അത് മനസ്സിലാക്കാൻ സാധിച്ചത് കേസുമായി ബന്ധപ്പെട്ടു നിക്കുന്ന എല്ലാവരെയും സസൂക്ഷ്മം വീക്ഷിച്ചപ്പോൾ ശാലിനിയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഷെറിൻ ഒരു കുന്നിൻമുകളിൽ കാറിൽ ചാരി നിന്നെടുത്ത ഫോട്ടോ ശ്രദ്ധയിൽ പെട്ടു
അതിനു ? ഡിജിപി ആകാംഷയോടെ ചോദിച്ചു
ആ കാർ കണ്ണൻ ടാക്സി ഓടുന്ന സ്വന്തം കാറാണ് സർ…
വാട്ട്…
യെസ് ! ഇടയ്ക്ക് അവധി എടുത്തു യാത്ര പോയി സന്തോഷം കണ്ടെത്തുന്ന ആളാണ് ഡോക്ടർ ഷെറിൻ… പുറത്തുന്നു വണ്ടി വിളിച്ചു പോക്കാണ് പതിവ്.. അങ്ങനെ ഒരു യാത്രയിൽ ഡ്രൈവർ ആയി വന്ന ചെറുപ്പക്കാരൻ കണ്ണനുമായി നാല്പത്തി അഞ്ചുകാരി ഷെറിൻ സൗഹൃദത്തിലായി… പിന്നെ കണ്ണൻ സ്ഥിരം ആളായി… അയാൾക്ക് ആ കാർ വാങ്ങി കൊടുത്തതും ഷെറിൻ ആണ്.. ഷെറിന്റെ അസിസ്റ്റന്റ്നെ ചോദ്യം ചെയ്തതോടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വരുത്തിയ മാറ്റങ്ങൾ അയ്യാൾ തുറന്നു പറഞ്ഞു… ശാലിനിയുടെ യോനി ഭാഗത്തുണ്ടായ മുറിവുകൾ ശാലിനി സ്വയം ശ്രഷ്ടിച്ചതാണ്
വീണ്ടും ഞെട്ടലോടെ എഴുന്നേറ്റു ഡിജിപി
എന്തിനു ???
കണ്ണൻ പറഞ്ഞ ഒരു കാര്യം സത്യമാണ്.. കണ്ണൻ ഫിറോസിനെ കണ്ടിരുന്നു.. ഇനി അവരുടെ ലൈഫിലേക്കു വരില്ലെന്ന് ഫിറോസ് വാക്കും കൊടുത്തിരുന്നു…
അപ്പൊ ???
അതെ സർ… പക്ഷെ ഫിറോസിനെ പിരിയാൻ ശാലിനി തയ്യാറല്ലായിരുന്നു…. പോവുമെന്നറിഞ്ഞപ്പോ വിട്ടു കൊടുക്കാൻ കണ്ണനും.. ഒടുവിൽ കണ്ണന്റെ അടിയേറ്റു ശാലിനി ബോധം കെട്ടു വീണു.. അവൾ മരിച്ചെന്നു തെറ്റിദ്ധരിച്ച കണ്ണൻ ഡോക്ടർ രോഷ്‌നിയെ കാണാൻ ഓടി… ഇടയ്ക്ക് ബോധം വന്ന ശാലിനി ഫിറോസിനെ അവസാനമായി ഒന്ന് കാണണം എന്ന് പറഞ്ഞും പിരിയാം എന്ന് പറഞ്ഞും വീട്ടിലേക്കു വിളിച്ചു വരുത്തി… അയ്യാൾ വരും മുന്നേ അവൾ ഗുഹ്യ ഭാഗങ്ങളിലും വയറിലും എല്ലാം നഖം കൊണ്ടും മറ്റുമായി വരഞ്ഞിരുന്നു… പേന പോലെ എന്തോ കൊണ്ടു യോനിക്കകത്തും…. ഫിറോസ് ചതിച്ചെന്ന തോന്നലിനാൽ ആവാം… ഫിറോസ് വന്നപ്പോ മനപ്പൂർവം അയ്യാളെ വിഭ്രാന്തിയിലാക്കി.. പിരിയാൻ വയ്യന്നു പറഞ്ഞു മുറുക്കെ കെട്ടി പിടിച്ചു പുറവും ശരീര ഭാഗങ്ങളും നഖം കൊണ്ടു വരഞ്ഞു തെളിവുണ്ടാക്കി … ഉന്തും തള്ളിനും ഇടയിൽ ഫിറോസിന്റെ നഖം ശാലിനിയിലും കൊണ്ടു… തെളിവുകൾ ധാരാളം.. അവളെ തള്ളി മാറ്റി ഫിറോസ് ഇറങ്ങിയോടി… കണ്ണനും ശാലിനിയും തമ്മിൽ ഉള്ള വഴക്ക് കേട്ടു മരത്തിനു മുകളിൽ കയറി ജനലിലൂടെ ഒളിഞ്ഞു നോക്കിയ അയൽവാസി എല്ലാത്തിനും സാക്ഷി ആയിരുന്നു… രണ്ടാമത്തെ ചോദ്യം ചെയ്യലിൽ അയ്യാൾ എല്ലാം തുറന്നു പറഞ്ഞു.. സന്ധ്യക്ക് ആ മരത്തിൽ ഇരുന്നു ശാലിനി കുളിക്കുന്നത് സ്ഥിരം കാണുന്നതും അയാൾക്ക് ഹരമായിരുന്നു…
കണ്ണൻ മടങ്ങി എത്തിയപ്പോഴേക്കും ശാലിനി സ്വയം കുത്തി മരിച്ചിരുന്നു… അതിന്റെ സന്ദേഹഃ മുറിവുകൾ ശാലിനിയുടെ വയറ്റിലും കയ്യിലും ഉണ്ടായിരുന്നു.. കിട്ടിയ അവസരം കണ്ണനും ഡോക്ടർ ഷെറിനും ഫിറോസിന് എതിരെ ഉള്ള ആയുധമാക്കി…
ഡിജിപി ഒരു ദീർഘ ശ്വാസം വിട്ടു…. ഹോ…
അപ്പൊ താൻ കൊന്നെന്നു ഫിറോസ് പറഞ്ഞതോ ???
അത് വിഷമത്തിൽ പറഞ്ഞതാണ് സർ… അയ്യാൾ കാരണം ആണ് അവൾക്കു ആ ഗതി വന്നതെന്ന തോന്നലിൽ നിന്നും, അവൾ മരിക്കാൻ താൻ കാരണക്കാരൻ ആണെന്ന ചിന്തയിൽ നിന്നും വന്ന വാക്കുകൾ മാത്രം…
ഓക്കേ…. അപ്പൊ ഒരു സംശയം ഈ ഷെറിനുമായുള്ള അടുപ്പമാണോ കണ്ണന് ശാലിനിയോട് ഒന്നും തോന്നാതിരുന്നതിന്റെ… ?
അല്ല സർ.. അതിനുള്ള ഉത്തരം ഫിറോസുമായുള്ള ഒരു ചാറ്റിൽ ശാലിനി പറയുന്നുണ്ട്.. അയ്യാൾ പ്രകൃതി വിരുദ്ധം ഇഷ്ട്ടപെടുന്ന ആളായിരുന്നു… ശാലിനി അതിനു അനുവദിച്ചില്ല…
പക്ഷെ അതിനു..
സർ പേടിക്കണ്ട ഡോക്ടർ ഷെറിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കുമ്പോൾ അതിനുള്ള തെളിവ് നമുക്ക് കിട്ടും..
എനിക്ക് അഭിമാനം തോന്നുന്നു റോഷ്‌നി… അന്നമ്മ പോവും മുന്നേ നിന്നെ പോലൊരാളെ ഡിപ്പാർട്മെന്റ്നു തന്നിട്ടാണല്ലോ പോയത്…
ഒന്നും ഇല്ല സർ, ജനങ്ങൾ വികാരപരമായി ചിന്തിക്കും, കോടതിയിൽ തെളിവുകൾ കഥപറയും.. പക്ഷെ ആരോടും ഒരു ചായവും ഇല്ലാതെ കൃത്യമായി ആ തെളിവുകൾ കൊടുക്കേണ്ടത് നമ്മൾ പോലീസുകാരാണ്.. പ്രത്യേകിച്ചും പെൺകുട്ടികളുടെ കാര്യത്തിൽ…
ആയിരം കുറ്റവാളികൾ രെക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ഉറച്ച തീരുമാനം !
താങ്ക്യൂ സർ !