ഇത് കണ്ണനോടോ നിന്റെ വീട്ടുകാരോടോ പറയാൻ നിന്നാ പിന്നെ ഞാനിതു നെറ്റിൽ അപ്‌ലോഡ് ചെയ്യും.. എനിക്ക് വേറെ ഒന്നും വേണ്ട..

പ്രായപൂർത്തി
(രചന: Kannan Saju)

” താനൊരു തേങ്ങയും പറയണ്ട ! തനിക്കു എന്നാത്തിന്റെ സൂക്കേട് ആണെന്ന് എനിക്കറിയാം. ”

“എന്നതാ കണ്ണാ ഇത് ??? ഇങ്ങനൊക്കെ ആണോ ഒരു അദ്ധ്യാപകനോട് സംസാരിക്കുന്നതു ??? ”

കണക്കു മാഷായ ഫിറോസിനോട് കണ്ണൻ തട്ടി കയറിയത് കണ്ടു പ്രിൻസിപ്പാൾ ചോദിച്ചു.

ടീച്ചർമാർ എല്ലാവരും കൂടിയിരിക്കയാണ്… സ്പോർട്സിൽ ഉള്ള കുറച്ചു കുട്ടികളും… ഗ്രൗണ്ടിലെ ബാത്റൂമിനരുകിൽ…

പ്ലസ്ടു പഠിക്കുന്ന കണ്ണനെയും ഒൻപതിൽ പഠിക്കുന്ന റോഷനിയെയും തെറ്റായ രീതിയിൽ ബാത്റൂമിനു പിന്നിൽ കണ്ടെന്നു പറഞ്ഞു ഫിറോസ് ശക്കാരിച്ചു തുടങ്ങിയതാണ് ഒടുവിൽ പ്രശ്നം ആയതു.

” ഫിറോസ് പറഞ്ഞതിൽ എന്നാ എങ്കിലും സത്യം ഉണ്ടോ ??? അതാ ഞങ്ങൾക്ക് അറിയേണ്ടത്? ” പ്രിൻസി ഊന്നി പറഞ്ഞു.

” ഇല്ല ടീച്ചറെ… ഈ കുട്ടി എന്റെ അയൽക്കാരി ആണ്.. കളിക്കാൻ ഉള്ള ജെഴ്സി എടുത്തില്ലെന്നു പറഞ്ഞു. ഞാനതു സൈക്കിളിൽ അവളുടെ വീട്ടിൽ പോയി എടുത്തു കൊണ്ട് കൊടുക്കാൻ വന്നതാണ്… അന്നേരം ആണ് ഇയ്യാള് ”

” കണ്ണാ.. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം! ” പ്രിൻസി താക്കീതു നൽകി.

” സോറി ടീച്ചറെ… സംശയം ഉണ്ടങ്കിൽ റോഷിയുടെ എടത്തിയോട് ചോദിച്ചു നോക്കു… അവരാണ് എനിക്കതു എടുത്തു തന്നത് ”

പ്രിൻസി റോഷനിയെ നോക്കി… അവൾ വല്ലാതെ ഭയന്ന് നിക്കുന്നു. പ്രിൻസി ചുറ്റും നോക്കി ” കണ്ണനും റോഷണിയും ഫിറോസും മാത്രം ഇവിടെ നിന്ന മതി.. ബാക്കി സ്റ്റാഫും കുട്ടികളും ഒക്കെ പൊ ”

എല്ലാവരും തിരിഞ്ഞു നടന്നു.

” മോളെ, ഏടത്തിയുടെ നമ്പർ പറയു ” പ്രിൻസിയുടെ ചോദ്യം കേട്ടു രോഷ്നി ഗൗരിയുടെ നമ്പർ കൊടുത്തു. പ്രിൻസി വിളിച്ചു

” ആ… കണ്ണൻ ഇപ്പൊ വന്നു വാങ്ങിട്ടു പോയെ ഉള്ളു… എന്നാ ടീച്ചറെ ??? ”

” ഏയ്‌ ഒന്നുല്ല.. അവനെങ്ങാനും പ്രാക്ടീസ് ചെയ്യാൻ വയ്യാത്തൊണ്ടു കള്ളം പറഞ്ഞു പോയതാണോ എന്നറിയാൻ വിളിച്ചു നോക്കിയതാ ”

” ആണോ ??? ഏയ്‌… അവനാ വന്നത് ”

” ശരി ഗൗരി ”

” ഉം ” ടീച്ചർ ഫോൺ കട്ട്‌ ചെയ്തു ഫിറോസിനെ നോക്കി.

” ഉള്ളതാ ടീച്ചറെ… ” ഫിറോസ് റോഷനിയെ നോക്കി ” മോളെ നടന്നത് പറ.. നീയെങ്കിലും സത്യം പറ.. നെല്ലും പതിരും തിരിച്ചറിയാൻ ഉള്ള പ്രായം ആയിട്ടില്ല നിനക്ക്.. നിന്റെ പ്രായത്തിൽ ഒരു അനിയത്തി എനിക്കും ഉണ്ട് ”

രോഷ്നി മൗനം പാലിച്ചു. പ്രിൻസി അവളെ നോക്കി ” മോളെ, ഇവൻ നിന്നെ എന്നെങ്കിലും ചെയ്തോ ??? മോളു പേടിക്കാതെ സത്യം പറ ”

കണ്ണൻ ഭയത്തോടെ അവളെ നോക്കി… അവൾ കണ്ണനെ നോക്കി.. അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.. പക്ഷെ അവൾ മറുപടി പറഞ്ഞു ” ഇല്ല ”

പ്രിൻസി ഫിറോസിനെ നോക്കി

ഇടയിൽ കയറിക്കൊണ്ട് കണ്ണൻ ” ടീച്ചറെ കഴിഞ്ഞ ദിവസം ക്ലാസ്സിൽ വെച്ച് ഫിറോസ് സർ ഒരു പ്രോബ്ലം ബോർഡിൽ എഴുതി ഇട്ടപ്പോ മറ്റു കുട്ടികൾ എഴുതി തുടങ്ങും മുന്നേ റോഷി ഉത്തരം പറഞ്ഞു.

അത് ഇയാൾക്ക് ഇഷ്ടപ്പെട്ടില്ല.. നിനക്ക് അത്രക്കും കഴിവുണ്ടോ എന്ന് ചോദിച്ചു പിന്നേം പിന്നേം പ്രോബ്ലെംസ് കൊടുത്തു. പക്ഷെ അതെല്ലാം അവൾ പുല്ല് പോലെ സോൾവ് ചെയ്തു.. അത് സാറിനു ഒരു മോശക്കേടായി.. അന്ന് മുതൽ ചൊറിയുന്നതാ ഇവളെ ”

” ആണോ ഫിറോസേ ??? ”

” ടീച്ചറെ അങ്ങനൊരു സംഭവം അന്നുണ്ടായി എന്നുള്ളത് നേരാ.. പക്ഷെ അവളുടെ കഴിവ് കണ്ടപ്പോ എനിക്ക് സന്തോഷം ആണ് തോന്നിയത്.. അല്ലാതെ ഞാൻ മുൻ വൈരാഗ്യത്തോടെ ഒന്നും ”

” എന്നതാടോ ??? കഷ്ടം.. താൻ പൊ… ”

ഫിറോസ് തല കുനിച്ചു തിരിച്ചു നടന്നു..

” മക്കളെ ഇതൊന്നും ആരോടും പോയി പറയാൻ നിക്കണ്ട.. നിങ്ങക്കും സ്കൂളിനും നാണക്കേടാ ”

” ഇല്ല ടീച്ചറെ.. ഞങ്ങൾ ആരോടും പറയില്ല… ” കണ്ണൻ ചാടി പറഞ്ഞു

” ഉം.. കണ്ണൻ പ്രാക്ടീസിന് പോ.. മോളു മാച്ചിന് പോ ”

വർക്കുകൾ കഴിഞ്ഞു പുറത്തേക്കിറങ്ങിയ ഫിറോസ് ഞെട്ടി.. സ്കൂട്ടറിന്റെ സീറ്റ്‌ മുഴുവൻ കുത്തി പൊളിച്ചു വെച്ചിരിക്കുന്നു.

” പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു… ഇപ്പൊ സ്പോട്ടിലാ അല്ലിയോടാ??”

അപ്പുറത്ത് സൈക്കിലുകൾ പാർക്ക്‌ ചെയ്തിരിക്കുന്നിടത്തു കൂടി നിന്ന കണ്ണന്റെ കൂട്ടുകാർ അടക്കം പറഞ്ഞു.

ഫിറോസ് ഒന്നും മിണ്ടാതെ മുന്നോട്ടു നടന്നു.

” എന്നാലും നിന്റെ ധൈര്യം സമ്മതിക്കണം കേട്ടോ അളിയാ ”

പ്രാക്റ്റീസ് കഴിഞ്ഞു വിയർത്തു തളർന്നിരുന്നു വെള്ളം കുടിക്കുന്ന കണ്ണന്റെ അരികിൽ വന്നിരുന്നു അവന്റെ തോളത്തു പിടിച്ചു കൊണ്ട് ഒരു കൂട്ടുകാരൻ പറഞ്ഞു.

കണ്ണൻ മെല്ലെ ഒന്ന് ചിരിച്ചു.

” ഞങ്ങളൊക്കെ ആയിരുന്നേൽ വിറച്ചു ചത്തേനെ..! ഹോ… ആ പെണ്ണിന് പതിനല് വയസല്ലേ ഉള്ളു ? ”

ആശാര്യത്തോടെ അവനോടു അത് പറഞ്ഞ കൂട്ടുകാരൻ ജെബിനെ വെള്ളം കുടി നിർത്തി കണ്ണൻ ഇരുത്തി ഒന്ന് നോക്കി ” അതിനു?? ”

” അവളെങ്ങാനും സത്യം പറഞ്ഞിരുന്നേൽ നിന്റെ അവസ്ഥ എന്നാ ?? ”

” അവള് പറയില്ല…! അതെനിക്ക് ഉറപ്പാ.. ഇനി അഥവാ പറഞ്ഞാൽ തന്നെ എനിക്കും പതിനേഴു അല്ലെ ആയിട്ടുള്ളു.. ”

” അതുകൊണ്ട്?? ”

” ഹും.. ഡൽഹിയിൽ ആ പെണ്ണിനോട് ഏറ്റവും ക്രൂരത കാണിച്ചവൻ പതിനേഴുകരൻ ആയിരുന്നു.. പ്രായപൂർത്തി ആയിട്ടില്ലല്ലോ ?? എന്ത് ശിക്ഷ കിട്ടി ??? ”

ആരും ഒന്നും മിണ്ടിയില്ല

” നമ്മുടെ നാട്ടിലെ ശിക്ഷ ഒക്കെ അത്രേ ഉള്ളു … ഇനി ജീവപര്യന്തം കിട്ടിയാലും ഇപ്പൊ എനിക്ക് 17 അല്ലെ.. ഇറങ്ങുമ്പോ കൂടി പോയാ 32 അല്ലെങ്കിൽ 34.. ജീവിതം പിന്നേം കിടക്കല്ലേ മക്കളെ ”

” സമ്മതിക്കണം നിന്നെ.. അവളുടെ വീട്ടുകാരെങ്ങാനും അറിഞാലോ ?? ”

” പറയില്ലാ.. അപ്പനും അമ്മേം ഇല്ല.. ഉള്ളത് രണ്ടു ചേട്ടന്മാർ.. മൂത്തവൻ വൻ പ്രശ്നക്കാരനാ.. ഇതെങ്ങും അറിഞ്ഞാൽ എന്നെ കൊന്നു കളയും”

” അളിയാ! ” ജെബിൻ ഞെട്ടി

” നീ പേടിക്കണ്ട.. അവിടല്ലേ സ്നേഹത്തിന്റെ വിജയം.. എനിക്ക് എന്നേലും പറ്റാൻ അവൾ സമ്മതിക്കോ??? ”

” ഹോ.. ഭയങ്കരം തന്നെ ”

അത് കേട്ടു കണ്ണൻ ചിരിച്ചു ” അത് മാത്രല്ല പുള്ളിയും പുള്ളിയുടെ അനിയനും മൂത്ത ചേട്ടന്റെ ഭാര്യ, അതായതു ഇവളുടെ ചേടത്തി.

അവരുടെ വാക്ക് വിട്ടു അനങ്ങില്ല.. അവരെ ഞാൻ കയ്യിൽ എടുത്തു വെച്ചിരിക്ക അല്ലെ… അവർക്കു ഞാൻ മോനെ പോലെ… സിംപിൾ… ഇവൾ പോയി പറഞ്ഞാലും അവര് വിശ്വസിക്കില്ല..”

” ഉം.. ശരി ശരി.. അപ്പൊ ഇനി എന്നാ പരിപാടി?? ”

” ഇത്രേം അവൻ കാണിച്ച സ്ഥിതിക്ക് ഇന്നിനി അവളെ പൊക്കിയിട്ടേ കാര്യം ഉള്ളു ”

” അളിയാ.. എങ്ങനെ ??? എവിടെ??? ”

” ബഷീർ ഇക്കാടെ വീടിന്റെ ഇടവഴി കേറി നടന്ന റബ്ബർ തോട്ടം അല്ലെ.. അതും അമ്പത്തി ആറു ഏക്കർ! അവിടെ രണ്ടു കുഴിഞ്ഞ സ്ഥലങ്ങൾ ഉണ്ട് ”

” നമ്മളില്ലേ.. നീ എന്നാന്നു വെച്ചാ കാണിക്കു ”

ജെബിനും കൂട്ടരും തിരിഞ്ഞു നടന്നു.

റോഷണിയും ആയി കണ്ണൻ റബ്ബർ തോട്ടത്തിനു നടുവിലെ കുഴിഞ്ഞ ഭാഗത്തു എത്താറായി..

അപ്പുറത്ത് കൂട്ടുകാർക്കു ഒപ്പം നടന്നു കൊണ്ടിരുന്ന ജെബിൻ ” അയ്യോടാ.. ഞാനെന്റെ മാത്സിന്റെ നോട്ടബുക് എടുക്കാൻ മറന്നു.. നിങ്ങള് വിട്ടോ.. ഞാൻ വന്നോളാം ”

അവൻ തിരിഞ്ഞു നടന്നു… കുഴിഞ്ഞ ഭാഗത്തു എത്തിയ കണ്ണൻ റോഷനിയെ ഓരോന്നിനായി പ്രലോഭപ്പിക്കാൻ തുടങ്ങി.. ഒളിച്ചും പാത്തും വന്ന ജെബിൻ അതെല്ലാം മൊബൈലിൽ പകർത്തി.

പിറ്റേന്ന് ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങും മുന്നേ ജെബിൻ അവളെ കണ്ടു.. തന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കാണിച്ചു.

” ഇത് കണ്ണനോടോ നിന്റെ വീട്ടുകാരോടോ പറയാൻ നിന്നാ പിന്നെ ഞാനിതു നെറ്റിൽ അപ്‌ലോഡ് ചെയ്യും..

എനിക്ക് വേറെ ഒന്നും വേണ്ട.. കണ്ണൻ ഇല്ലാത്തപ്പോൾ ഇടക്കൊക്കെ അവന്റെ കൂടെ നീ ചെയ്യാറുള്ളത് എന്റെ കൂടേം അങ്ങ് ചെയ്താ മതി ”

നിറ കണ്ണുകളോടെ അവൾ അവിടുന്ന് ഇറങ്ങി ഓടി.

അവളുടെ നെഞ്ചിൽ തീ കോരി ഇടുന്ന പോലെ അവൾക്കു തോന്നി… തനിക്കെന്താണ് സംഭവിച്ചതെന്ന് ഓർത്തെടുത്തു… കൈ കാലുകൾ വിറക്കാൻ തുടങ്ങി.

” കണ്ണനോട് പറഞ്ഞാലോ ?? ” അവൾ സ്വയം ചോദിച്ചു.. പക്ഷെ ഉത്തരം മാത്രം അവളുടേൽ ഇല്ലായിരുന്നു…

പിറ്റേന്ന് കണ്ണൻ ലീവ് ആയിരുന്നു… അന്ന് വൈകുന്നേരം ജെബിൻ വന്നു ” ഇന്ന് രാത്രി പതിനൊന്നു മണി ആവുമ്പൊ ഞാൻ പിന്നിലെ തൊടിയിൽ വരും. ആരും അറിയാതെ ഇറങ്ങി വന്നോണം.. കേട്ടല്ലോ ”

ആ വാക്കുകൾ ഉറച്ച തീരുമാനത്തിന്റേത് ആണെന്ന് അവൾക്കു മനസ്സിലായി…

” നീ ഉറങ്ങീലെ മോളെ ??? ” മുറിയിലേക്ക് വന്നു ഗൗരി ചോദിച്ചു..

” ഇല്ല… ഉറക്കം വന്നില്ല ”

അവളുടെ മുഖം ഗൗരി ശ്രദ്ധിച്ചു.. ” വയ്യേ മോൾക്ക്‌ ??? ഉം..??? എന്നാ എടത്തീടെ അടുത്ത് വന്നു കിടക്കു… ഏട്ടൻ വരാൻ നേരം വെളുക്കും.. റോഷൻ ഉറങ്ങി.. ”

” വേണ്ട.. കുറച്ചു എഴുതാൻ ഉണ്ട് ഏടത്തിയമ്മേ.. എഴുതിട്ട് കിടന്നോളാം.. അമ്മ കിടന്നോ ”

” മം.. അധികം ഉറക്കം കളയണ്ട.. നാളെ സ്കൂളിൽ പോവാൻ ഉള്ളതല്ലേ ”

” ആം ”

എന്തൊക്കയോ സംശയങ്ങളോടെ ഗൗരി ഇറങ്ങി…

അവൻ പറഞ്ഞ സമയം ആയി.. രോഷ്നി ഇറങ്ങിയില്ല.. ഉറങ്ങാതെ നേരം വെളുപ്പിച്ചു.. രാവിലെ സ്കൂളിൽ ചെന്ന അവളെ കണ്ടു എല്ലാരും ചിരിക്കാൻ തുടങ്ങി….

പല പല കമന്റുകൾ അവളുടെ ചെവിയിൽ ഇടിച്ചു കയറി… അവിടെ നിന്നും ഇറങ്ങി ഓടിയ അവൾ ആ റബ്ബർ തൊടിയിൽ കിതച്ചു നിന്നു.

മുന്നിൽ ജെബിൻ ” ഞാൻ പറഞ്ഞതല്ലേ മര്യാദക്ക്..??? എന്തിനാ വെറുതെ എന്നെ പറ്റിച്ചേ??? അതല്ലേ ഞാൻ എല്ലാർക്കും വീഡിയോ അയച്ചു കൊടുത്തേ… ”

ജെബിൻ അവളുടെ അരികിലേക്ക് നടന്നു വന്നു.. രോഷ്നി ബാഗിൽ നിന്നും കൊമ്പസ് പുറത്തെടുത്തു..

” വരരുത്…. ”

” ഓ.. മോളെന്നെ കുത്തുവോ ?? ഞാനങ്ങു പേടിച്ചു പോയി.. അയ്യോ! ” അവൻ പൊട്ടി ചിരിച്ചു.. രോഷ്നി കൊമ്പസ് തന്റെ കഴുത്തിൽ ആഴത്തിൽ കുത്തി ഇറക്കി.. നിലത്തേക്ക് വീണു അവൾ പിടഞ്ഞു.

സ്വപ്നം കണ്ടു കൊണ്ടിരുന്ന രോഷ്നി ഞെട്ടി എണീറ്റു… വിയർത്തു കുളിച്ച അവൾ വിയർപ്പു കണങ്ങൾ ഒപ്പി വെള്ളം എടുത്തു കുടിച്ചു.

കുറച്ചു നേരം മൗനമായി ഇരുന്നു… ഒരു നിമിഷം ഏട്ടനെ പറ്റി ആലോചിച്ചു… അച്ഛന്റെയും അമ്മയുടെയും മുഖം പോലും ഓർമ ഇല്ല..

എടുത്തു വളർത്തിയതും വാരി തന്നതും ഒടുവിൽ പെണ്ണായപ്പോ ചേർത്ത് പിടിച്ചതും എടത്തിയമ്മ ആണ്. അധികം ഒന്നും ആലോചിച്ചില്ല,
ഗൗരിയുടെ മുറിയിലേക്ക് നടന്നു.. അകത്തു കയറിയത് ഉടനെ വെളിച്ചം വീണു… രോഷ്നി ഞെട്ടി.. ഗൗരി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല

” എനിക്കറിയാമായിരുന്നു മോളു വരും എന്ന് ”

അത് കേട്ടതും രോഷ്നി ഓടി വന്നു അവളെ കെട്ടി പിടിച്ചു… നടന്നതെല്ലാം പറഞ്ഞു

” മോൾടെ സമ്മതത്തോടെ ആയിരുന്നല്ലേ ?? ”

” എനിക്കറിയില്ല എടത്തിയമ്മേ… എന്തോ അന്നേരം എതിർക്കാൻ തോന്നിയില്ല.. ഞാൻ ചെയ്തത് തെറ്റാണോ?? ”

” മോളെ… ഫീലിംഗ്സ് എല്ലാവർക്കും ഉണ്ടാവും… പക്ഷെ അത് തിരിച്ചറിയാൻ ഉള്ള പക്വത വരണം…

നമ്മുടെ മനസ്സിനും ശരീരത്തിനും ഒരു പവിത്രത ഉണ്ട്… ഈ പ്രായപൂർത്തി എന്നൊക്കെ പറയുന്നത് ഒരു വയസ്സിന്റെ കണക്കു ആണെങ്കിലും അങ്ങിനെ പറയാൻ ഉള്ള കാരണം പലതാണു..

ദുരുപയോഗം ചെയ്യപ്പെടാതെ ഇരിക്കാനും ശൈശവ വിവാഹം ഒഴിവാക്കാനും നല്ല വിദ്യാഭ്യാസം കിട്ടാനും അതിലൂടെ അറിവുണ്ടാവാനും..

അങ്ങനെ പലതും… മോൻ വിഷമിക്കണ്ട.. ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ.. മോന്റെ കൂടെ ഞാൻ ഇല്ലേ? ആരും മോനെ ഒന്നും ചെയ്യില്ല.. ഇതെന്റെ വാക്കാണ്… നാളെ ഞാൻ പറയും പോലെ ചെയ്യൂ.. ”

” ആം ” അവളുടെ നെഞ്ചിൽ മുഖം ചേർത്ത് രോഷ്നി പറഞ്ഞു.

ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയ റോഷണിക്ക് മുന്നിൽ സ്വപ്നത്തിൽ വന്ന പോലെ ജെബിൻ വന്നു. രോഷ്നി അവനെയും കൂട്ടി റബ്ബർ തോട്ടത്തിൽ എത്തി.. അവിടെ അവനെയും കാത്തു ഫിറോസും ഗൗരിയും റോഷനും നിക്കുന്നുണ്ടായിരുന്നു.

ഗൗരി പറഞ്ഞത് അനുസരിച്ചു ഭർത്താവ് റാഹീൻ പോലീസുകാരെയും കൂട്ടി വന്നു… അവരുടെ കൂടെ കണ്ണനും ഉണ്ടായിരുന്നു.

ഫിറോസ് ഗൗരിക്ക് നന്ദി പറഞ്ഞു ” പേടിയാണ് ചേച്ചി… എന്റെ പ്രായത്തിൽ ഒക്കെ എന്നു പറഞ്ഞാൽ സാറുമാരെ കണ്ടാൽ ഒരു പേടി ഇണ്ടായിരുന്നു.. തെറ്റ് കണ്ടാൽ അവർ ഇടപെടുമായിരുന്നു…

ഇന്നങ്ങനല്ല..അദ്ധ്യാപകരേക്കാൾ ഫോർവേഡഡ് ആയിട്ടുള്ള കുട്ടികൾ ആയി… അവർക്കു ഇൻഫർമേഷൻസ് ഒരുപാടു കിട്ടാൻ തുടങ്ങി.. എന്നാ അതിന്റെ സോഴ്സിനെ പറ്റി ഒരിക്കൽ പോലും അവർ ചിന്തിക്കുന്നില്ല…

കുട്ടികളെ വഴക്ക് പറയാൻ പോലും അദ്ധ്യാപകർക്കു ഭയം ആണ്. അത് ദുർവ്യാഖ്യണിക്ക പെടും.
പണ്ട് ലേബർ ഇന്ത്യയും സ്കൂൾ മാസ്ട്ടരും മാത്രം ഉണ്ടായിരുന്ന കുട്ടികൾക്ക് ഇന്ന് നെറ്റിൽ കിട്ടാത്ത ആപ്പുകൾ ഇല്ല..

അവർക്കു സിലബസ് വേണ്ട.. അല്ലെങ്കിലും കാണപ്പാടം പഠിക്കുന്ന സിലബസിൽ ഒരു കാര്യവും ഇല്ല താനും.
എന്തായാലും ആ കുട്ടിക്ക് അത് പറയാൻ തോന്നിയല്ലോ.. എനിക്ക് അത് മതി..

പക്വത ഇല്ലാത്ത പ്രായത്തെ ഒരാളും മുതലെടുക്കരുത്. അതിനു നിങ്ങളെ പോലുള്ള കുടുംബക്കാർ വേണം… സ്വന്തം അമ്മ അല്ലെങ്കിലും അമ്മയെ പോലെ ഒരു മനസ്സുണ്ടായതിനു ഞാൻ നിങ്ങളോട് നന്ദി പറയുന്നു..

സ്വന്തം പെണ്മക്കളെ… പെണ്മക്കളെ മാത്രം അല്ല ആൺമക്കളെയും.. അവരും ചൂഷണം ചെയ്യപ്പെടുന്നുണ്ട്.. അവരെ അറിയാൻ ഉള്ള ഒരു മനസ്സ് കാണിച്ചാൽ മതി എല്ലാം ശരിയാവും ”

” അറിയാം സർ ” ഗൗരി പറഞ്ഞു

” ഇല്ല ചേച്ചി.. മാതാ പിതാ ഗുരു ദൈവം എന്നാ.. അമ്മ കഴിഞ്ഞിട്ടേ ഉള്ളു എല്ലാം.. ഓരോ അമ്മമാരും ഒരു കരുതൽ ആണ് ആവണം… ഫിറോസിന്റെ വാക്കുകൾ കേട്ടു ഗൗരി റോഷനിയെ ചേർത്ത് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *