(രചന: മാരാർ മാരാർ)
“”” യെസ്….. ജെ….ആാാ യെസ്…….””” അവളുടെ ശബ്ദം അവന്റെ കാതുകളിലേക്ക് എത്തും തോറും അവന്റെ ഉള്ളിൽ അവളോടുള്ള കാമത്തിന്റെ അഭിനിവേശം വർദ്ധിച്ചു കൊണ്ടേയിരുന്നു……
ഒടുവിൽ ഇരുവരും തളർന്നു വീഴുമ്പോൾ പൂർണ്ണ സംതൃപ്തിയായിരുന്നു അവരിൽ
“”” സ്നേഹ നാളെ കഴിഞ്ഞ് നിന്റെ കല്യാണമാണ് പോകാൻ നോക്കണ്ടേ നിനക്ക്…… “”” ജെയിംസിന്റെ സംസാരം അവളിൽ അലോസരം ഉടലെടുത്തു…..
“”” ഒന്ന് നിർത്ത് ജെ …. ഇന്ന് നിന്നോട് ഞാൻ ബന്ധപ്പെടുമ്പോൾ നീ പറഞ്ഞില്ലല്ലോ നാളെ കഴിഞ്ഞ് എന്റെ കല്ല്യാണമാണെന്ന് “”” അവളിൽ നിന്നും ഉതിർന്ന മറുപടിയിൽ ജെയിംസിന് ഒന്നും പറയാൻ സാധിച്ചിരുന്നില്ല……
“”” ഞാൻ എന്റെ ഇഷ്ടത്തിനാണ് ഇപ്പഴും എപ്പഴും ജീവിക്കുക നിനക്ക് എന്നെ മടുത്തെങ്കിൽ പറഞ്ഞോളൂ ഇനി ഞാനും നീയുമായി ഒരു തരത്തിലുള്ള ബന്ധത്തിന് ഞാൻ വരില്ല……. “””
അവളിൽ നിന്നും അത്തരത്തിലുള്ള ഒരു മറുപടിയായിരുന്നില്ല അവൻ കരുതിയിരുന്നത്……
“”” സ്നേഹ ഞാൻ അങ്ങനെയൊന്നും കരുതിയില്ല……. “”” ജെയിംസ് തന്റെ കൈകൾ അവളുടെ ഇടുപ്പിലേക്ക് ചുറ്റിക്കൊണ്ട് പറഞ്ഞു……
“”” ജെയിംസ് നിനക്ക് അറിയില്ലേ നമ്മൾ ഈ റിലേഷൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന്…. അതിൽ ഞാനും നീയും എത്ര പ്രാവിശ്യം പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്.. “””
അതെ താനും അവളും പരിചയപെട്ട് നാല് വർഷങ്ങൾ പിന്നിട്ടു…… പല പ്രാവിശ്യം പല സ്ഥലത്ത് വെച്ച്……
പരസ്പരം ഒരിക്കലും വിവാഹം കഴിക്കില്ല കഴിക്കാൻ സാധിക്കില്ല എന്നറിഞ്ഞിട്ടും പല പ്രാവിശ്യം ജെയിംസിന്റെ കൂടെ……
“”” ജെയിംസ് നീയെന്റെ കല്യാണത്തിന് വരുമോ……”””
“”” എനിക്ക് മറ്റൊരു കല്യാണത്തിന് പോകണം തീരെ ഒഴിവാക്കാൻ പറ്റില്ല പക്ഷെ ഞാൻ വരും…….””” അവന്റെ മറുപടി കിട്ടിയതും സ്നേഹ ബെഡ് ഷീറ്റ് വാരി പുതച്ച് ബെഡിൽ നിന്നും ഇറങ്ങി……
അവൾ പോകുന്നത് കണ്ടതും ജെയിംസ് ഒരു നിമിഷം നാല് വർഷങ്ങൾ മുൻപിലേക്ക് ചിന്തിച്ചു……
ഭയന്ന് വിറച്ചുകൊണ്ട് ഓഫീസ് റൂമിലേക്ക് കടന്ന് വരുന്ന സ്നേഹ…. അവളുടെ മുഖത്ത് നിറഞ്ഞിരുന്ന നിസംഗഭാവം എന്താണ് താനിവിടെ ചെയ്യേണ്ടത്……
തനിക്ക് ഇത് ചെയ്യാൻ സാധിക്കുമോ….. നൂറ് ചോദ്യങ്ങളുമായി നിൽക്കുന്നവളെ കണ്ട് ഒരു നിമിഷം അവൻ, താൻ ആദ്യമായി അവിടേക്ക് വന്ന ദിവസത്തെ തന്നെ മുൻപിൽ കണ്ടു…….
അവളിൽ നിറഞ്ഞിരുന്ന ഭയത്തെയും അമ്പരപ്പിനെയും ഇല്ലാതെയാക്കാൻ ഒരു നിമിഷം അവന് സാധിക്കുമെന്ന് തോന്നി……
മോഡേൺ എന്നത് ഇതുവരെ അവളിൽ തൊട്ട് തീണ്ടിയിട്ടില്ല എന്ന് അവളുടെ വസ്ത്രധാരണം കൊണ്ട് അവന് മനസ്സിലായി…..
“”” whats your name…….? “”” അവന്റെ ചോദ്യം കേട്ടതും അവളൊന്ന് പകച്ചു……
“”” സ്…. സ്നേഹ……. “””
“”” ഹേയ് സ്നേഹ don’t be afraid….. “”” അവളുടെ പേടി കണ്ടതും അവൻ പറഞ്ഞു……
“””പേടിക്കണ്ടടോ…….. “”” അവനിൽ നിന്നും മലയാളം കേട്ടപ്പോൾ ഒരു നിമിഷം അവളിൽ അതിശയം നിറഞ്ഞിരുന്നു…..
“”” എന്താടോ മുൻപത്തെക്കാൾ കൂടുതൽ പേടി തന്റെ മുഖത്ത് വന്നല്ലോ….. “”” അവനിൽ നിന്നും വീണ്ടും മലയാളം കേൾക്കുമ്പോൾ അവൾക്ക് കൂടുതൽ ആശ്വാസം തോന്നി…..
“”” അത് ആ സാർ എന്നോട് ഇവിടെ നിക്കാൻ പറഞ്ഞു കൊറേ നേരമായി ഞാനവിടെ നിക്കുന്നു ആ സാർ വന്നതുമില്ല എന്നോട് എന്തെങ്കിലും ചെയ്യാൻ പറഞ്ഞിരുന്നോ എന്നെനിക്ക് മനസ്സിലായതുമില്ല……. “”” സ്നേഹ അവളുടെ സന്ദേഹം അവനെ അറിയിച്ചു……
“”” വെയിറ്റ് ഞാൻ ഒന്ന് ചോദിക്കട്ടെ, അല്ല തന്റെ ഡിപ്പാർട്മെന്റ് ഏതാണ്….”””
“”” അതറിയില്ല…… “””
“”” ഓക്കേ ഓക്കേ താൻ ഇവിടെ നിക്ക്, ഞാൻ ചോദിച്ചിട്ട് വരാം…… “””
ഡിപ്പാർട്മെന്റ് ഹെഡിന്റെ അടുത്തേക്ക് പോയി വിവരങ്ങൾ അന്വേഷിച്ച് ജെയിംസ് അവളുടെ അടുത്തേക്ക് വന്നു…..
“”” താൻ വാ…… “”” ജെയിംസ് അവളെയും കൂട്ടി തന്റെ ഡിപ്പാർട്മെന്റിലേക്ക് പോയി…..
ആദ്യമായി അക്ഷര കുറിക്കുന്ന കുട്ടിയെ പോലെയായിരുന്നു സ്നേഹ. പറഞ്ഞ് കൊടുക്കുന്നത് ചെയ്യുമെന്ന് അല്ലാതെ കൂടുതലായി എന്തെങ്കിലും ചെയ്യാൻ അവൾ ശ്രമിച്ചില്ല….. അവൾക്ക് പറഞ്ഞ് കൊടുത്തത് സ്നേഹ വളരെ പെട്ടെന്ന് തന്നെ പഠിച്ചെടുത്തു……
മാസങ്ങളും ആഴ്ചകളും മുൻപോട്ട് പോകുന്നതനുസരിച്ച് അവരുടെ ബന്ധവും കൂടുതൽ ദൃഡമായികൊണ്ടിരുന്നു……
അവളെറിയാതെ അവൾക്ക് അവനിൽ അനുരാഗം ഉടലെടുത്തു……
അവനോടുള്ള അവളുടെ പ്രണയം അവൾ തുറന്ന് പറയാൻ തീരുമാനിച്ചു.
ഒരു ദിവസം സ്നേഹയെ അവൻ തന്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു……
അവൾ തനിക്ക് ജെയിംസിനോട് തോന്നിയ ഇഷ്ടത്തെ തുറന്ന് പറഞ്ഞു…..
“”” സ്നേഹ തന്നെയെനിക്ക് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല…. എനിക്ക് നിന്നെ ഇഷ്ടമാണ് ബട്ട് അത് പ്രണയമല്ല “””
ജെയിംസ് ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കാമായിരുന്നു അവളിൽ നിന്നും ഉണ്ടായത്……
സ്നേഹ ജെയിംസിന്റെ ചുണ്ടുകൾ നുകർന്നു…….. അവളുടെ പ്രവർത്തിയെ അവന് തടയാനായില്ല…..
ആദ്യമൊക്കെ ജെയിംസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പതിയെ അവളോടവനും സഹകരിച്ചിരുന്നു……
ചുംബനത്തിന്റെ അലസ്യത്തിൽ അവന്റെ കൈകൾ അവിടെ ശരീരമാകെ ചലിക്കാൻ തുടങ്ങി……
സ്നേഹ ജെയിംസിന്റെ തല കൂടുതൽ അവളോട് അടുപ്പിച്ചുകൊണ്ടേയിരുന്നു…….
കിതപ്പോടെ രണ്ട് പേരും അകന്ന് മാറുമ്പോൾ ഇരുവരുടെയും കണ്ണിൽ കാമത്തിന്റെ തിരയിളക്കം മാത്രമായിരുന്നു…….
ഒരു നിമിഷം അവർ ആരാണെന്ന് മറന്ന് പരസ്പരം ശരീരങ്ങൾ പങ്കിട്ടു…..
നാളുകൾ കഴിയും തോറും ഇരുവരിലും കാമം മാത്രമായി…… കാമമെന്ന മയിക സുഖത്തെ ഇരുവരും നിബന്ധനകൾ ഏതുമില്ലതെ പങ്കിട്ടു……
ഒടുവിൽ അവനാ സത്യം തിരിച്ചറിഞ്ഞു അവനോട് അവൾക്കുണ്ടായിരുന്നത് പ്രണയമായിരുന്നില്ല മറിച്ച് കാമമായിരുന്നുവെന്ന്…….
അവളിൽ നിന്നും പലപ്പോഴും അവൻ അകലാൻ ശ്രെമിക്കുമ്പോഴും അവളവന് നൽകിയിരുന്നു അനുഭൂതിയെ അവന് വേണ്ടെന്ന് വെക്കാൻ സാധിച്ചില്ല……
തന്റെ വിവാഹമാണെന്ന് അറിഞ്ഞിട്ടും അവൾ ജെയിംസിന് മുൻപിൽ അവളെ വീണ്ടും അർപ്പിച്ചു …….
“”” ജെയിംസ് ഞാൻ പോകുന്നു……””” അവളുടെ വാക്കുകൾ അവനെ ഉണർത്തി…….
തന്റെ മുൻപിൽ നിന്നും അകന്ന് മാറുന്ന അവളെ പിടിച്ച് നിർത്താൻ സാധിച്ചില്ല……
അവൾ പോയതിന് ശേഷമായിരുന്നു അവൻ കൂടുതലായി അവളെ പറ്റി ചിന്തിച്ചത്….. അവർ ഒരുമിച്ചുണ്ടായിരുന്ന ഓരോ നിമിഷവും അവന്റെ ഉള്ളിൽ ഒരു തിരശീലയിൽ എന്നാ പോലെ തെളിഞ്ഞു വന്നു…….
അത് അവന്റെ മനസ്സിൽ കുറ്റബോധത്തിന്റെ വിത്തുകൾ മുളച്ചിരുന്നു…… താൻ കാരണം മറ്റൊരു ചെറുപ്പക്കാരന്റെ ജീവിതം കൂടി ഇല്ലാതെ ആകുകയെന്ന ചിന്ത അവനെ കാർന്നു തിന്നുവാൻ ആരംഭിച്ചു……
ജെയിംസ് ഒരു നിമിഷം തന്റെ ഫോണെടുത്തു സ്നേഹയെ വിളിച്ചു……
പക്ഷെ അവൾ ഫോണെടുത്തില്ല……
ഞാൻ മാത്രമേ അവളെ അറിഞ്ഞിട്ടൊള്ളു, ഞാൻ മാത്രമേ ഇനി അവളെ അറിയാൻ പാടൊള്ളു……
മറ്റൊരാൾ ഒന്നുമറിയാതെ പാടില്ല….?
ജെയിംസ് കയ്യിൽ കിട്ടിയ വസ്ത്രവുമണിഞ്ഞ് റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി ചെന്നു……. ട്രെയിനും കാത്ത് ഇരിക്കുന്നവളെ ഒരു നിമിഷം അവൻ നോക്കി നിന്നു……
തന്റെ അരികിൽ നിന്നും പോന്നവൾ അല്ല അവൾ എന്ന് തോന്നി അവന്….. അവളിൽ ഒരു ചലനവും ഉണ്ടായിരുന്നില്ല….. എന്തോ ചിന്തയിൽ ചുറ്റുമുള്ളതൊന്നും അറിയാതെ ഇരിക്കുന്ന ഒരുവൾ……
ദൂരെ നിന്നും ട്രെയിൻ വരുന്നതിന്റെ വിസിൽ ശബ്ദം കേട്ടപ്പോൾ ഒന്ന് ഞെട്ടി സ്നേഹ താനിരുന്ന സ്ഥലത്ത് നിന്നും എഴുന്നേൽക്കുന്നത് ജെയിംസ് കണ്ടു……
കൂടുതൽ ഒന്നും ചിന്തിച്ചു നിൽക്കാതെ ജെയിംസ് ഉടനെ തന്നെ അവളുടെ മുൻപിലേക്ക് കടന്ന് ചെന്നു…… തന്റെ മുൻപിൽ നിൽക്കുന്ന അവനെ കണ്ടതും അവളിൽ അത്ഭുതം നിറഞ്ഞു……
“”” ജെയിംസ് നീ എന്താണിവിടെ…… “””
“””ഞാൻ നിന്നെ കാണാൻ തന്നെയാണ് വന്നത്…… “””
“”” എന്നെയോ…… എന്തിന്……. “””
“”” സ്നേഹ…… പണ്ട് താൻ എന്നോട് ഒരുകാര്യം പറഞ്ഞപ്പോൾ ഞാനന്ന് അതിനെ എതിർത്തു…… “”” സ്നേഹ അവനെ സംശയത്തോടെ നോക്കി…
“”” കഴിഞ്ഞ നാല് വർഷമായി പരസ്പര സുഖത്തിനു വേണ്ടി മാത്രം ഒന്നായിരുന്നു നമ്മൾ…… ഇനിയും മുന്നോട്ട് അങ്ങനെ……. “”” പറഞ്ഞ് മുഴുമിപ്പിക്കാൻ അവനാൽ സാധിച്ചില്ല…..
“”” ജെയിംസ് നീയെന്താണ് ഈ പറയുന്നത്……. “””
“”” സ്നേഹ പ്ലീസ് എന്റെ മാത്രം സ്നേഹയായി നിനക്കിരുന്നൂടെ…… “”” അവന്റെ മറുപടി അവളിൽ ഞെട്ടൽ ഉളവാക്കി.
പതിയെ അവൾ പറഞ്ഞ് തുടങ്ങി.
“”” ഈ വാക്ക് കേൾക്കാൻ വേണ്ടിയാണ് കഴിഞ്ഞ നാല് വർഷമായി ഞാൻ കാത്തിരിക്കുന്നത് ജെയിംസ്……
നീയുമായി ഓരോ തവണ ബന്ധപ്പെടുമ്പോളും അതിൽ ഏതെങ്കിലും ഒരു നിമിഷത്തിൽ ഇങ്ങനെ ഒന്ന് നീ എന്നോട് പറഞ്ഞിരുന്നെങ്കിലെന്ന് ഒരുപാട് ആശിച്ചിരുന്നു……”””
“”” സ്നേഹ നീ……. “””
“”” അതെ ജെയിംസ് നീ ഞാനുമായി എല്ലാം അർത്ഥത്തിലും ഒന്നായി കഴിഞ്ഞാൽ പിന്നെ മറ്റൊരു പെൺകുട്ടിയുമായി നിനക്ക് ഒന്നിച്ച് ജീവിക്കാൻ പറ്റില്ല എന്നെനിക്ക് തോന്നിയിരുന്നു…….
വെറും സുഖത്തിന് വേണ്ടി സ്ത്രീകളെ മറ്റൊരു കണ്ണിൽ കാണാന്മാത്രം വൃത്തികെട്ടവനല്ല എന്റെ ജെയിംസ്….. “”” അവൾ പറയുന്നതോരൊന്നും അവനിൽ ഞെട്ടൽ നിറച്ചു..
“”” ജെയിംസ്…. ഒരു കാരണത്തിനാലും നിന്നെ എനിക്ക് നഷ്ടപ്പെടുത്താൻ കഴിയില്ലായിയുന്നു….
അതുകൊണ്ട് മാത്രമാണ് ഞാൻ അങ്ങനെയൊക്കെ നിന്നോട്…….. അല്ലാതെ കേവലം കാമത്തിന് വേണ്ടി ഒരാണിന് മുന്നിൽ തുണിയുരിയുന്ന ഒരു തേർഡ്റെസ്റ് കാൾ ഗേൾ അല്ല ഞാൻ…..
നീ എന്നെ സ്വീകരിച്ചാലും ഇല്ലെങ്കിലും…. ഈൗ സ്നേഹയുടെ സ്നേഹത്തിന് അവകാശി എന്നും നീ മാത്രമായിരിക്കും ജെയിംസ്…. നീ മാത്രം……. “””
“”” എന്റെ അവസാന ശ്രെമായിരുന്നു ജെ ഈ കല്ല്യാണ നാടകം….. “””
അവളുടെ ഓരോ വാക്കും അവന് തന്നെ തന്നെ തിരിച്ചറിയാനുള്ള വെളിച്ചമാകുകയായിരുന്നു…..
അവൾ തന്നിൽ നിന്നും പോന്നപ്പോൾ തനിക്ക് തോന്നിയത് താനായി മറ്റൊരാളെ വഞ്ചിക്കുന്നു എന്നാ കുറ്റബോധമായിരുന്നില്ല മറിച് അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്ന നഷ്ടബോധമായിരുന്നു…….
അന്ന് അവൻ ഒരു കാര്യം തിരിച്ചറിഞ്ഞു….. പ്രണയത്തിനു വേണ്ടി ഒരു പെണ്ണ് ഏത് അറ്റം വരെയും പോകും. എന്ന്……….