(രചന: മാരാർ മാരാർ)
“”” പവി….. എടി പവി….. നീയൊന്ന് നിക്ക്…..””” പവിത്രയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായ നിരഞ്ജന അവളുടെ പുറകെ ഓടി വന്നുകൊണ്ട് പറഞ്ഞു.
“”” എന്തെടി നിന്റെ ആരേലും ചത്തോ കിടന്ന് വിളിച്ച് കൂവാൻ….. “”” ദേഷ്യത്തോടെ പവിത്ര നിരഞ്ജനയോട് പറഞ്ഞു.
“”” എന്റെ പൊന്ന് പവി നിനക്കെന്തിനാ ഇത്രേം ദേഷ്യം…… “”” നിരഞ്ജന ചോദിച്ചു.
അവളുടെ ചോദ്യം കേട്ടിട്ടും പവിത്ര മറുപടിയൊന്നും തന്നെ പറഞ്ഞില്ല…..
“”” പവി….. “””
“”” നിനക്ക് അറിയില്ലേ എനിക്ക് ദേഷ്യംവരാനുള്ള കാരണം…… “”” പവിത്ര ദേഷ്യത്തോടെ ചോദിച്ചു.
“”” ഇന്നും നീയവനെ കണ്ടോ…….. “””
“”” മ്മ്മ്മ്മ്മ് “””” അവൾ ചോദിച്ചതിന് പവിത്ര ദേഷ്യത്തോടെ മൂളി.
“”” എന്റെ പവി അതൊക്കെ നിന്റെ തെറ്റിദ്ധാരണ ആണെങ്കിലോ…… അതൊക്കെ കഴിഞ്ഞ് പോയില്ലേ…….”””
“”” കഴിഞ്ഞ് പോയതോ….. കഴിഞ്ഞ് പോയതോ…… ഹേയ് കഴിഞ്ഞ് പോയതോ……. നിനക്കത് കഴിഞ്ഞതാകും പക്ഷെ എന്റെയുള്ളിൽ ഇപ്പഴും…….”””” പവിത്രയുടെ ശബ്ദവും ഭാവമാറ്റങ്ങളും നിരഞ്ജനയിൽ ഭയം ജനിപ്പിച്ചു.
“”” അവനെന്നോട് ചെയ്തതൊന്നും ഞാൻ മറക്കുമെന്ന് കരുതണ്ട മറക്കില്ല ഞാൻ മരിച്ചാലും മറക്കില്ല……. “”” പവിത്രയുടെ ഓരോ മറുപടികളും നിരഞ്ജനയിൽ പേടിയുടെ കൊടുമുടികൾ സൃഷ്ടിച്ചുകൊണ്ടിരുന്നു……
“”” പവി നീ……. “””
“”” അതെടി ഞാൻ തന്നെ അവനോടുള്ള എന്റെ കലി തീരണമെങ്കിൽ അവൻ ഇല്ലാതാകണം…… ഇല്ലാതെയാകും…… ഇല്ലാതെയാക്കും “””
പവിത്രയുടെ മറുപടി നിരഞ്ജനയുടെ ഉള്ളിൽ ഭയത്തിന്റെ വിത്തുകൾ മുളപ്പിച്ചു…… ഇന്നോളം താൻ കണ്ട പവിത്ര ആയിരുന്നില്ല ഇപ്പോൾ അവൾ കാണുന്നതെന്ന് അവൾക്ക് മനസ്സിലായി…..
മനസ്സിൽ ഉടലെടുത്ത പക അത് പുകഞ്ഞു പുകഞ്ഞു. ഈ ലോകത്തെത്തന്നെ ഇല്ലാതെയാക്കും വിധം വളർന്നിരിക്കുന്നു എന്നത് അവളിൽ കൂടുതൽ ഭയത്തിന് കാരണമായി.
നിരഞ്ജനയുടെ ഓർമ 6 മാസങ്ങൾക്ക് മുൻപിലേക്ക് കടന്ന് ചെന്നു.
അഞ്ചു കൂട്ടുകാർ. പവിത്ര, സാം, ശേഖർ, നിരഞ്ജന, ശ്രേയ.
ആർക്കും അസൂയ തോന്നിപ്പോകുന്ന കൂട്ടുകെട്ട്. അതിൽ പവിത്ര ശ്രേയ തമ്മിലുള്ള കൂട്ട് മറ്റുള്ളവരിൽ നിന്നും എത്രയോ വ്യത്യാസ്ഥമായ കൂട്ടുകെട്ട്…..
ഒറ്റ നോട്ടത്തിൽ ഒരു ലെസ്ബിയൻ ആണെന്ന് തോന്നും വിധമുള്ള കൂട്ടായിരുന്നു അവരുടേത്……
ഒരുനാൾ നിരഞ്ജനയും പവിത്രയും കൂടെ ശ്രെയയെ നോക്കി നടക്കുകയാണ് എവിടെ നോക്കിയിട്ടും ശ്രെയയെ കാണുന്നില്ല….. സാമിനെയും ശേഖരിനെയും കാണുന്നില്ല….. പവിത്രയുടെ ഫോണിൽ വിളിച്ചിട്ടാണെങ്കിൽ സ്വിച്ച് ഓഫ്…..
കോളേജ് കഴിഞ്ഞിട്ട് ഒരുപാട് സമയം കഴിഞ്ഞിരിക്കുന്നു. മിസ്സിനെ കാണണം എന്ന് പറഞ്ഞു ഒറ്റക്ക് പോയതാണ് ശ്രേയ. പവിക്കും നിരഞ്ജനക്കും പ്രൊജക്റ്റ് വർക്ക് ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോൾ അവൾ തനിയെ പോയി…. ഒന്നന്വേഷിക്കാൻ പോലും അവന്മാരെ കാണുന്നില്ല……
ചുറ്റിലും ഇരുട്ട് പരക്കുന്നു. അവർക്ക് ചുറ്റിലും വ്യാപിക്കുന്ന അന്തകാരത്തേക്കാൾ കൂടുതൽ വേഗതയിൽ അവരിൽ ഭയം നിറഞ്ഞിരിക്കുന്നു…..
“”” നീരു….. നമ്മടെ ശ്രേയ…….. “”” പവിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി ഒരു നിഴൽ പോലെ കൂടെ നടന്നിട്ട് അവൾ തന്നോട് പറയാതെ എവിടെ പോയി…….
“”” എന്റെ ജീവൻ ആയിരുന്നില്ലേ നീരു അവൾ എന്നോട് പറയാതെ അവൾ എവിടെ പോയി……. “”” നിറഞ്ഞു വരുന്ന കണ്ണുനീർ ധാരയായി കവിളിനെ തഴുകി ഇറങ്ങി……
“””” പവി അവൾ വരും നീ വാ നമ്മക്ക് റൂമിൽ പോകാം….. പുറത്ത് എവിടെയേലും പോയതാകും അര്ജന്റ് ആയിട്ട്. ഫോണിൽ ചാർജ് തീർന്ന് കാണും……”””
ശ്രെയയെ കാണാത്തതിന്റെ സങ്കടം നിരഞ്ജനക്ക് ഉണ്ടെങ്കിലും അവൾ പവിത്രയേ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു…….
പവിത്രയെ സമാധാനിപ്പിച്ച് നിരഞ്ജന റൂമിലേക്ക് കൊണ്ട് പോയി…..
അവളെയും കാത്ത് അവർ ഇരുന്നു പക്ഷെ ശ്രേയ വന്നില്ല……
പിറ്റേന്ന് രാവിലെ അവരെ തേടി ആ വാർത്തയെത്തി…….
ശ്രേയ ജോസ് 22 വയസ്സ് കാറപടത്തിൽ മരിച്ചു…….
ആ വാർത്ത എല്ലാവരിലും സങ്കടങ്ങൾ മാത്രം നൽകി……
പവിത്രയുടെ ആ നിൽപ്പ് ആ ഭാവം ഇപ്പഴും നിരഞ്ജനയുടെ മനസ്സിൽ മാറാതെ നിൽക്കുന്നുണ്ട്….. ശ്രെയയുടെ മുഖം കണ്ടമാത്രയിൽ പവിത്ര മയങ്ങി വീണതാണ്. പിന്നീട് അവൾ എഴുന്നേൽക്കുന്നത് നാലാം നാളാണ്.
വിഷാദം അവളെ കീഴ്പ്പെടുത്തി. ആരോടും മിണ്ടില്ല എപ്പഴും ശ്രെയയുടെ കാര്യം മാത്രം പറയും ഇടക്ക് ഉച്ചത്തിൽ ശ്രേയയെ വിളിച്ച് കരയും…..
നിഴൽപ്പോലെ നടന്നവൾ അവളിൽ നിന്നും മാഞ്ഞതിന്റെ പരിണിത ഫലമായി അവൾ പല പല മാനസ്സിക വിഭ്രാന്തികൾ പ്രകടിപ്പിച്ചു തുടങ്ങി……
അവളിൽ നിന്നും ഇപ്പഴുള്ള പവിയിലേക്കുള്ള ദൂരം നീണ്ട നാല് മാസങ്ങൾ കൊണ്ടായിരുന്നു.
ഒരുപാട് പരിശ്രമത്തിലൂടെ പവിയെ അവരെല്ലാവരും കൂടെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു…..
തിരിച്ച് കോളേജിൽ കാല് കുത്തിയതിന് ശേഷമാണ് നിരഞ്ജനയിൽ നിന്നും ആ സത്യം അവൾ തിരിച്ചറിയുന്നത്…
ശ്രേയ അവസാനമായി പോയത് സാമിന്റെയും ശേഖറിന്റെയും കൂടെയാണെന്ന സത്യം……
ആ വിവരം പുറത്തറിഞ്ഞതിൽ പിന്നെ ആരും സാമിനെയും ശേഖറിനെയും കണ്ടിട്ടില്ല….. അതുകൂടെയായപ്പോൾ പവിക്ക് അവരിൽ സംശയം തോന്നി.
അവരിരുവരും ചേർന്നാണ് തന്റെ ശ്രെയയെ ഇല്ലാതാക്കിയതെന്ന് വിശ്വസിച്ചു….. അവരുടെ വിശ്വാസം തെറ്റാണെന്ന് തെളിയിക്കാൻ നിരഞ്ജന, അവരെ പലതവണ വിളിച്ച് നോക്കി. പക്ഷെ അവർ ഫോണെടുത്തിരുന്നില്ല……
ഇപ്പോൾ തന്റെ മുൻപിലൂടെ കടന്ന് പോയ പവിയെ കാണുമ്പോൾ നിരഞ്ജനയിൽ മനസ്സിൽ ഭയത്തിന്റെ പൂവുകൾ മൊട്ടിട്ടിരുന്നു….
പവിത്ര പാർക്കിംഗിൽ സാമും ശേഖറും പോകുന്നത് കാത്ത് നിന്നു.
പവിത്ര അവരെ തഞ്ചത്തിന് കിട്ടുവാൻ കാത്തിരുന്നു. തന്റെ പാതിയായിരുന്നവളെ ഇല്ലാതാക്കിയവരെ അവസാനിപ്പിക്കാൻ……
സാമും ശേഖറും കാറെടുത്ത് പോയി. പുറകെ പവിത്രയും……
നിരഞ്ജന പവിത്രയെ പിന്തുടരുന്നുണ്ടായിരുന്നു……
സന്ധ്യയോട് അടുത്തിട്ടും സാമിന്റെ കാർ എങ്ങും നിൽക്കാതെ പോകുകയായിരുന്നു…….
കാറോരു ഇടുങ്ങിയ വഴിയിലൂടെ തിരിഞ്ഞ് പോയി……. പവിത്ര അവരെ പിന്തുടർന്ന് തന്നെ പോയി……
ഇടവഴിയിലൂടെ മുൻപോട്ട് പോകുന്ന അവരെ കണ്ടതും നിരഞ്ജനയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി…. പോകണമോ വേണ്ടയോ എന്ത് തീരുമാനിക്കണമെന്ന് അറിയാതെ അവൾ ഒരു നിമിഷം ആ വാ വഴിക്ക് മുൻപിൽ നിച്ഛലമായി നിന്നു.
പവി അവൾ അബദ്ധം കാണിക്കുന്നതിന് മുൻപ് അവളെ തടയണം….. സാമും ശേഖറും അല്ല ശ്രെയയുടെ മരണത്തിന് ഉത്തരവാദികൾ എങ്കിൽ…….
നിരഞ്ജനയുടെ ഉള്ളിൽ ഭയം നിറഞ്ഞു പവിക്ക് ശ്രെയയയോട് ഉണ്ടായിരുന്ന ആ ഇഷ്ടം തന്നെ അവളെക്കൊണ്ട് പലതും ചെയ്യിപ്പിക്കും നിരഞ്ജന അവർ പോയ വഴിയുടെ പോയി.
കാർ മുൻപോട്ട് പോയി നിന്നത് ഒരു പഴയ വീടിന്റെ മുൻപിലാണ് ശേഖർ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഗേറ്റ് തുറന്ന് കാർ അകത്തേക്ക് കയറ്റി. അവർ കാറിൽ നിന്നും ഇറങ്ങി. വീട് തുറന്ന് അകത്തേക്ക് കയറി.
അവരുടെ പുറകെ ചെന്ന പവിത്ര കാറിനു പുറകിൽ സ്കൂട്ടർ നിർത്തി അവർ പോയ വീടിന്റെ അകത്തേക്ക് കയറി.
വീടിന്റെ ആകമാകെ ഇരുട്ട് നിറഞ്ഞതായിരുന്നു…. അവൾക്ക് ചുറ്റിലുമുള്ളത് ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല…..
അകത്ത് നിന്നും ആരൊക്കെയോ ചിരിക്കുന്ന ശബ്ദം കേൾക്കുന്നു…… പവിത്ര ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് നടന്നു. അവർ രണ്ട് പേർ മാത്രമല്ല മാറ്റാരൊക്കെയോ അവിടെയുണ്ട്……..
പവിത്ര ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് പോയി……
പവിത്ര ഓരോ അടിയും മുൻപോട്ട് വെക്കുമ്പോൾ അവളിൽ എന്തെന്ന് ഇല്ലാത്ത ഒരുതരം മരവിച്ച നിറഞ്ഞു…..
പെട്ടെന്ന് അവളുടെ കാലടികൾ നിന്നു. മുൻപിൽ സാമിന്റെയും ശേഖറിന്റെയും കൂടെ നിൽക്കുന്ന ആളെ കണ്ടതും പവിത്രയുടെ കാലുകൾ നിച്ഛലമായി. കണ്ണുകൾ വികസിച്ചു……
“”” പ്രവീൺ സാർ…… “”” അവളാ വാക്ക് മൊഴിഞ്ഞു
ഇതെ സമയം നിരഞ്ജന വീടിന്റെ മുൻപിൽ എത്തിയിരുന്നു…… കാറും സ്കൂട്ടറും വീടിന്റെ മുൻപിൽ തന്നെയുണ്ട്. നിരഞ്ജന വീടിന്റെ മുൻപിൽ സ്കൂട്ടർ വെക്കാതെ കുറച്ച് മാറി ആരും കാണാത്ത രീതിയിൽ വെച്ചു.
വേഗം നടന്ന് വീട്ടിലേക്ക് കയറി…… ആരെയും കാണുന്നില്ല.
“””” ആാാ “”” പെട്ടെന്ന് അകത്ത് നിന്നുമൊരു അലറിച്ച കേട്ടു…… ഉള്ളിൽ നിറഞ്ഞ ഭയത്തോടെ നിരഞ്ജന അകത്തേക്ക് ഓടി…….
തന്റെ മുൻപിൽ ചോരയിൽ കുളിച്ച് നിൽക്കുന്ന പ്രവീൺ സാറിനെ കണ്ടതും നിരഞ്ജനയുടെ തലയിൽ മിന്നൽ പിണരുകൾ പാഞ്ഞു. തങ്ങളുടെ ക്ലാസ്സ് ടീച്ചറാണ് പ്രവീൺ സാർ തങ്ങളോട് നല്ല അടുപ്പത്തിലുമായിരുന്നു.
നിരഞ്ജന ചുറ്റും നോക്കി…… പവിയെ അവിടെയെങ്ങും കാണുന്നില്ല……
സാർ എങ്ങനെ ഇവിടെ വന്നു. പവിയും അവന്മാരും എവിടെ പല ചോദ്യങ്ങളും അവളിൽ നിറഞ്ഞിരുന്നു.
നിരഞ്ജന തന്റെ മുൻപിൽ ചോരയിൽ കുളിച്ച് കിടക്കുന്ന സാറിന്റെ അടുത്തേക്ക് ഇരുന്നു.
“”” സാർ എന്താ…… എന്താ…. പറ്റിയെ…. പവിത്ര എവിടെ……. “””” അവളത് ചോദിക്കുമ്പോൾ അയാളിൽ ബോധം മറഞ്ഞു കൊണ്ടിരുന്നു…… അവൾ അയാളെ കുലുക്കി വിളിക്കുന്നുണ്ടെങ്കിലും അയാൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല……
“””” പവി……. “””” നിരഞ്ജന ഉച്ചത്തിൽ വിളിച്ചു…
നിമിഷങ്ങൾക്ക് മുൻപ് സാമിന്റെയും ശേഖറിന്റെയും കൂടെ നിൽക്കുന്ന പ്രവീൺ സാറിനെ കണ്ടതും പവിത്രയിൽ ഒരു നിമിഷം അതിശയവും സന്ദേഹവും നിറഞ്ഞു നിന്നു.
തന്റെ മുൻപിൽ നിലക്കുന്ന സാറിനും തന്റെ ശ്രെയയെ കൊന്നതിൽ പങ്കുണ്ടോ എന്ന് വരെ പവിത്ര ചിന്തിച്ചു.
“”” നീ……നീ…… എങ്ങനെ ഇവിടെ വന്നു “”” സാം പവിത്രയെ നോക്കി ആക്രോശിച്ചു.
“”” നീയൊക്കെ കൂടി അല്ലേടാ എന്റെ ശ്രെയയെ……. “”” പവിത്ര പറഞ്ഞ് നിർത്തി.
“”” നീ ഒന്നും പറയണ്ട, നീ വന്നത് അവളെ കൊന്നത് ഞങ്ങൾ ആണോ എന്നറിയാൻ ആയിരിക്കും…… എന്നാൽ നീ കേട്ടോ ദാ ഈ ഞങ്ങൾ മൂന്നുമാണ് അവളെ കൊന്നത്….. നിനക്ക് എന്ത് ചെയ്യൻ പറ്റും……””” സാമത് പറഞ്ഞതും പവിത്രയുടെ മുഖം വലിഞ്ഞു മുറുകി.
പവിത്ര ചുറ്റും കണ്ണോടിച്ചു. വലത് ഭാഗത്തായി ഇരിക്കുന്ന ടേബിളിന്റെ മുകളിൽ ഒരു ജെഗ്ഗ് ഇരിക്കുന്നത് പവിത്രയുടെ ശ്രദ്ധയിൽ പെട്ടു.
പവിത്ര അത് എടുത്ത് അവരുടെ നേർക്ക് എറിഞ്ഞു പക്ഷെയത് കൊണ്ടത് പ്രവീൺ സാറിന്റെ തലയിലായിരുന്നു…… പെട്ടെന്നുള്ള അവളുടെ ആ പ്രവർത്തിയിൽ ആർക്കും മാറാൻ കഴിഞ്ഞില്ല.
വേദനകൊണ്ട് അയാൾ അലറിക്കരഞ്ഞു…… അവളിൽ നിന്നും അത്തരമൊരു നീക്കം അവർ പ്രതീക്ഷിച്ചില്ല….. അവളിൽ നിന്നും മറ്റൊരു നീക്കം ഉണ്ടാകുന്നതിനു മുൻപേ അവർ അവളെ കീഴ്പ്പെടുത്തി ആ റൂമിൽ നിന്നും വലിച്ച് മറ്റൊരു റൂമിലേക്ക് കൊണ്ട് പോയി……
“”” എടി മോളെ ദാ ഈ കൈകൊണ്ട് ഈ റൂമിൽ വെച്ച നിന്റെ ആ ശ്രെയയെ ഞങ്ങൾ പെഴപ്പിച്ച് കൊന്നത്…… അവളുടെ ആ കരച്ചിൽ ഉണ്ടല്ലോ ഇപ്പഴും എന്റെ ചെവിയിൽ ഇങ്ങനെ അലയടിക്കുവാ…..”””
അവൻ പറയുന്ന ഓരോ വാക്ക് കേൾക്കുമ്പോഴും അവളുടെ ചോര തിളയ്ക്കാൻ തുടങ്ങി…. പക്ഷെ അവരുടെ ബലപ്രയോഗത്തിൽ നിന്നും രക്ഷപെട്ട് അവരോട് പകരം ചോദിക്കാൻ അവൾക്ക് ആകുമായിരുന്നില്ല……
“”” അവളെ ഞങ്ങൾ മുൻപേ നോട്ടമിട്ടതാ ആരെയും മയക്കുന്ന ആ സൗന്ദര്യം അത് കാണുമ്പോൾ ഞങ്ങൾക്ക് മത്ത് കയറും. ഞങ്ങടെ എല്ലാ കഴപ്പും അവളുടെ ശരീരത്തിൽ തീർത്തിട്ട് തന്നെയാ അവളെ ഈ ലോകത്തു നിന്നും പറഞ്ഞ് വിട്ടത്…… “”” ശേഖർ അവളോട് പറഞ്ഞു.
പവിത്രയുടെ മറുപടിയൊന്നും കേൾക്കാതെ വന്നപ്പോൾ നിരഞ്ജനയുടെ ഉള്ളിൽ വീണ്ടും ഭയം നിറഞ്ഞു…… നിരഞ്ജന തൊട്ടടുത്ത റൂമിലേക്ക് നടന്നു……..
“”” അവളെ ഞങ്ങൾ മുൻപേ നോട്ടമിട്ടതാ ആരെയും മയക്കുന്ന ആ സൗന്ദര്യം അത് കാണുമ്പോൾ ഞങ്ങൾക്ക് മത്ത് കയറും. ഞങ്ങടെ എല്ലാ കഴപ്പും അവളുടെ ശരീരത്തിൽ തീർത്തിട്ട് തന്നെയാ അവളെ ഈ ലോകത്തു നിന്നും പറഞ്ഞ് വിട്ടത്…… “””
ശേഖർ പവിയോട് പറഞ്ഞത് കേട്ടതും നിരഞ്ജനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്വന്തം നിഴൽ പോലെ നടന്നവർ തന്നെയാവളെ വലിച്ച് കീറി എന്നുള്ള യാഥാർഥ്യം അവളെ വീണ്ടും തളർത്തി….
“”” ദാ ഈ നിമിഷം നിന്നെ ഞങ്ങൾ അവളുടെ അടുത്തേക്ക് പറഞ്ഞു വിടാൻ പോകുവാ….. പക്ഷെ അതിനെ മുൻപ് നിന്റെ ഓരോ അണുവിനെയും ഞങ്ങൾ തൊട്ടുണർത്തും “”” സാം പവിത്രയോട് പറയുന്നത് കേട്ടതും അവളുടെ ഉള്ളിൽ ഞെട്ടൽ ഉളവായി….
തന്റെ മുൻപിൽ വെച്ച് പവിയെ കൂടെ നശിപ്പിക്കാൻ അനുവദിച്ചു കൂടാ…… പവിത്ര റൂമിന്റെ ചുറ്റും കണ്ണോടിച്ചു. അവളുടെ കണ്ണുകൾ ചെന്ന് നിന്നത് ഇരുമ്പ് ദണ്ഡിലായിരുന്നു…. ഒരു നിമിഷം പോലും കാത്ത് നിൽക്കാതെ നിരഞ്ജന അതെടുത്ത് സാമിന്റെ തലയിൽ ആഞ്ഞടിച്ചു…. അടിയുടെ വേദന കൊണ്ട് സാം അലറിക്കറിഞ്ഞു….
ശേഖർ തിരിഞ്ഞ് നോക്കും മുൻപേ നിരഞ്ജന അവന്റെയും തലയിൽ അടിച്ചു…….
സാമും ശേഖറും പവിത്രയുടെ ശരീരത്തിൽ നിന്നും കയ്യയച്ചതും പവിത്ര ചാടി എഴുന്നേറ്റു…..
“”” നീരു…… “””
“””ചാവണം ഈ പട്ടികൾ “”” നിരഞ്ജന പറഞ്ഞു.
തലയിൽ ഏറ്റ അടിയിൽ രണ്ട് പേരുടെയും തലയിൽ നിന്നും രക്തം വാർന്നോഴുകുന്നുണ്ടായിരുന്നു.
ഇരുവരിലും നേർത്ത പിടച്ചിൽ മാത്രമായിരുന്നു….. ഓരോ നിമിഷങ്ങളും കഴിയും തോറും അവരുടെ ജീവൻ നഷ്ടമായിക്കൊണ്ടിരുന്നു….
അവസാനം നേർത്ത ശ്വാസത്തോടെ രണ്ട് പേരുടെയും ജീവൻ ശരീരം വിട്ടകന്നു.
പെണ്ണിന്റെ ശരീരം വെറും ഭോഗവസ്തുവായി കണ്ടവരും അവളുടെ ജീവന് യാതൊരു വിലയും നൽകാതെ കൊന്നവർക്കും മരണം തന്നെയാണ് ശിക്ഷ……