പ്രതികാരം
(രചന: മഴമുകിൽ)
നിനക്കിപ്പോഴും വല്ലാത്ത ഡിമാൻഡ് ആണല്ലോ ടി വർഷം കുറെ ആയില്ലേ നീ റൂട്ട് പിടിക്കാൻ തുടങ്ങിയിട്ട്.
അവളുടെ മുടി പതിയെ മാടിയൊതുക്കി അയാൾ ഷേവ് ചെയ്യാത്ത താടി കഴുത്തിലിട്ട് ഉരസി..അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ശ്രദ്ധിക്കാതെ…
നീ ഇങ്ങോട്ട് നോക്കടി…അയാൾ അവളുടെ മുഖം പിടിച്ചു തന്റെ നേർക്ക് തിരിച്ചു…അവളുടെ കണ്ണുകളിലെ അഗ്നി ഒരുവേള അയാളെ ഭയപ്പെടുത്തി….
എന്നെ ഇങ്ങനെ നോക്കി കൊല്ലാതെ പെണ്ണെ….അവളുടെ മാ റിൽ നിന്നും സാരി അടർത്തിമാറ്റി…
നിറഞ്ഞുനിൽക്കുന്ന മാ റി ടങ്ങളിൽ ആർത്തിയോടെ നോക്കി.. അവളിൽ നിന്നും പ്രതികരണമൊന്നും കാണാഞ്ഞ് അയാൾ അവളെ വിട്ടകന്നു..
എപ്പോഴത്തെയും പോലെ ചത്ത ശവമായി കിടന്നാലും നിന്നെ മതിയാവുന്നില്ല ല്ലോ…
ഓരോ പ്രാവശ്യവും കൊതി കൂടിക്കൂടിവരികയാണ്.. ഇതെന്തൊരു സ്വഭാവമാണ്…അവളിലേക്ക് ഒന്നു കൂടി ചേർന്ന് അയാൾ ചോദിക്കുമ്പോൾ അവൾ ഒന്നു ചിരിച്ചു…
ഇറങ്ങാൻ നേരം അയാൾ നൽകിയ നോട്ടുകെട്ടുകൾ വാങ്ങി അവൾ മാ റി ട ങ്ങൾക്ക് ഇടയിലേക്ക് താഴ്ത്തി വെച്ചു…
രാഗിണി അതാണ് അവളുടെ പേര് താലികെട്ടിയ പുരുഷൻ തന്നെ അയാളുടെ കൂട്ടുകാരുടെ മുന്നിൽ കാഴ്ച വെച്ച ഒരു സ്ത്രീജന്മം….
എതിർപ്പുകളെ എല്ലാം കാറ്റിൽപറത്തി നാലു പേർ ചേർന്ന് ക്രൂരമായി പിച്ചിചീന്തി റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച്….
ഒടുവിൽ ആരുടെയോ കാരുണ്യത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചു…ആഴ്ചകൾ വേണ്ടി വന്നു ബോധം വീണു കിട്ടാൻ….
പത്രങ്ങളും ചാനലുകളും ഒരു ഇരയെ കിട്ടിയആവേശത്തിൽ ആയിരുന്നു..അവളെ വീണ്ടും വീണ്ടും പിച്ചി ചീന്തുമ്പോൾ ആ പെണ്ണ് തളർന്നുപോയി..
പുതിയ വാർത്തകൾക്ക് പിന്നാലെ അവർ പോയപ്പോൾ രാഗിണി പത്രങ്ങളുടെ അവസാന പേജുകളിൽ നിന്ന് പുറന്തള്ളപ്പെട്ടു. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ അവൾ അപമാനം ആയി…
സ്വന്തം വീട്ടുകാർ കൂടി അപമാനം എന്ന് പറഞ്ഞു തള്ളികളഞ്ഞപ്പോൾ തളർന്നു പോയി ആ പാവം. ഒടുവിൽ കിടപ്പാടം പോലും നഷ്ടപ്പെട്ട്ടു തെരുവിലേക്കു ഇറങ്ങുമ്പോൾ ആശ്രയിക്കാൻ ആരും ഉണ്ടായില്ല…
ലക്ഷ്യമില്ലാതെ ഉള്ള യാത്രയിൽ അവൾക്കു കൂട്ടായത് കൂരിരുട്ടും നിസ്സഹായ അവസ്ഥയും മാത്രം…..
ഇരുട്ടിന്റെ മറവിൽ അഭയം പ്രാപിച്ചവൾക്ക് കൂട്ടു വിശപ്പ് മാത്രം….. അന്നു .ആദ്യമായി സഹായിക്കാനെത്തിയ ഒരാൾ മാധവനായിരുന്നു.
നാട്ടിലെ പേരുകേട്ട പണം പലിശക്കുകൊടുക്കുന്ന ആൾ…അയാൾ അവളെയും കൂട്ടി ഒരു ഹോട്ടലിൽ പോയി വയറുനിറയെ ഭക്ഷണം വാങ്ങി കൊടുത്തു….
മാറി ഉടുക്കുന്നതിനു വേണ്ടി അത്യാവശ്യം വസ്ത്രങ്ങളും വാങ്ങി നൽകി.. പോകാൻനേരം കയ്യിൽ കുറച്ചു കാശും അവൾക്ക് വച്ചു കൊടുത്തു….അവൾ ആകാശ് സന്തോഷത്തോടെ വാങ്ങി….
സാർ വണ്ടി ഏതെങ്കിലും ലോഡ്ജിൽ നിർത്തൂ പണിയെടുക്കാതെ കാശ് എനിക്ക് വേണ്ട.
മാധവൻ അവളെ അടിമുടി ഒന്ന് നോക്കി പിന്നെ വണ്ടി സൈഡിൽ ഒതുക്കി അടുത്തുള്ള ലോഡ്ജിലേക്ക് പോയി…രാഗിണി കുളിച്ച് ഫ്രഷായി ഒരു പുതിയ സാരി ഉടുത്തു വന്നു മാധവൻ കണ്ണെടുക്കാതെ നോക്കിനിന്നു…
ആവേശത്തോടെ അവളെ പ്രാ പി ച്ചു…. ഒരു പ്രതികരണവും ഇല്ലാതെ കിടക്കുന്ന അവളെ ഒന്നു നോക്കി എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ അയാൾ ഒരു വിസിറ്റിങ് കാർഡ് ഏൽപ്പിച്ചു..
നിനക്ക് എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാം….രണ്ടുപേരും ഒന്നിച്ചാണ് ലോഡ്ജിൽ നിന്നും ഇറങ്ങിയത്….
സാർ എനിക്ക് താമസിക്കാൻ ഒരിടം അത് ശരിയാക്കി തരുമോ….. രാഗിണി മാധവനോട് ചോദിച്ചു…
മാടമ്പ്ര കോളനിയിലെ ജാനകിയെ കണ്ടാൽ മതി. ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി താമസത്തിനുള്ള സൗകര്യവും അവർ ചെയ്തു തരും….
ജാനകിക്കു രാഗിണിയെ ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടമായി….
അവളെ ചതിച്ചത് സ്വന്തം ഭർത്താവ് തന്നെ ആണെന്നറിഞ്ഞ് ജാനകി അയാളെ ശപിച്ചു….ഇവനെയൊക്കെ വെട്ടി കൊല്ലണം ജീവിക്കാൻ വിടരുത്….
നീ വല്ലതും കഴിച്ചു കിടക്കാൻ നോക്ക് നിന്റെ തീരുമാനത്തിൽ മാറ്റമില്ല അല്ലെ രാഗിണി…
ഇതൊരു ചളി കുഴി ആണ് ഇതിൽ അകപ്പെട്ടാൽ പിന്നെ ഒരിക്കലും തിരികെ കയറാൻ കഴിയില്ല..
എനിക്കറിയാം ചേച്ചി. വീട്ടുകാരായി കണ്ടെത്തി തന്ന വിവാഹമാണ്.
.കെട്ടിച്ചു വിട്ടപ്പോൾ ബാധ്യത തീർന്നു..പക്ഷേ അയാൾ ഒരു മൃഗം ആയിരുന്നു എന്ന് അറിഞ്ഞില്ല.
മൂന്ന് നാല് പേർ ചേർന്ന് ചവച്ചുതുപ്പി… ദിവസങ്ങളോളം അയാളെന്നെ മുറിയിൽ പൂട്ടി ഇട്ടു ആയിരുന്നു ഈ അക്രമം……
ഒരുകരുണയും എന്നോട് കാട്ടിയില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ ഞാൻ വേശ്യയായി….
നാലുപേര് മാറി മാറി എന്നെ ഉപയോഗിച്ചു.. ഒരു ജീവനുള്ള ശരീരം ആണെന്ന് പോലും നോക്കിയില്ല…. അത്രക്ക് അറപ്പായിപ്പോയി ഈ ശരീരത്തോട്..,
ഇനി ഈ വഴി തന്നെ ആണ് രാഗിണിക്കു. എന്നെങ്കിലുമൊരിക്കൽ എന്റെ ഭർത്താവ് എന്ന് പറയുന്ന ആ നരാദമനെ ഈശ്വരൻഎന്റെ മുന്നിൽ കൊണ്ടെത്തിക്കും..
അന്ന് ഞാൻ അയാൾക്കായി കരുതി വച്ച ഒരു കത്തി ഉണ്ട് അതു അയാളുടെ നെഞ്ചിൽ കുത്തിയിറക്കണം…..
പിന്നെ അങ്ങോട്ട് രാഗിണി രാവെന്നോ പകലെന്നോ ഇല്ലാതെ ഓരോരുത്തരോടൊപ്പം ചിലവഴിച്ചു……
വിലകൂടിയ വേശ്യയായി മാറി രാഗിണി… ആളുകൾക്ക് രാഗിണി എന്നാൽ ഒരു ലഹരിയാണ് അതുവഴി ഉയർന്ന ബന്ധങ്ങളും ഉണ്ടായി വിവിധ ചേരികളിൽ പെട്ടവർ വരെ അവളെ തേടിയെത്തി…..
വരുന്നവരൊക്കെ അവളുടെ ശരീരം ആവോളം ആസ്വദിച്ചു പക്ഷേ അവരിലെല്ലാം രാഗിണി ഭർത്താവിനെ തിരയുകയായിരുന്നു…
ഒരിക്കൽ അവളെ തേടി അയാൾ എത്തി.. ഒറ്റ നോട്ടത്തിൽ തന്നെ രാഗിണി അയാളെ തിരിച്ചറിഞ്ഞു…
പ്രായം അയാളെ പല വിധത്തിൽ തളർത്തി ഒരു രോഗിയായി അയാൾ മാറിയിരുന്നു..എങ്കിലും അവളെ ആസ്വദിക്കാൻ അയാൾക്ക് അസുഖം ഒരു കാരണം ആയിരുന്നില്ല..
രാഗിണി അയാളുടെ മുന്നിലേക്ക് വന്നു.. അയാളുടെ മുഖം തനിക്ക് അഭിമുഖമായി പിടിച്ചു തിരിച്ചു നിർത്തി..
കുറെ കാലമായി ഞാൻ കേൾക്കുന്നു നിന്നെ കുറിച്ച് അന്ന് തൊട്ടേ മനസ്സിൽ തോന്നിയ ആഗ്രഹം ആണ് നിന്നെ ഒന്ന് രുചിക്കണം എന്ന്… ഇപ്പോൾ ആണ് അതിനു അവസരം വന്നത്…. അയാൾ അവളുടെ അടുത്തേക്ക് വന്നു…
തനിക്ക് എന്നെ അറിയാമോ വർഷങ്ങളായി ഞാൻ കാത്തിരുന്നത് തന്നെയാണ്… ഈ രാഗിണി ഇന്ന് ഒരു വേശ്യ ആയി മാറിയിട്ടുണ്ടെങ്കിൽ അതിന് പൂർണ്ണ ഉത്തരവാദി എന്റെ ഭർത്താവായ താൻ ആയിരുന്നു..
തന്റെ കൂട്ടുകാരുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എന്നെ അവരുടെ മുന്നിലേക്ക് താൻ എന്നെ പിച്ചിചീന്തി വാനായി വലിച്ചെറിഞ്ഞു കൊടുത്തു….
അതുകൊണ്ടും തീരാതെ താൻ എന്നെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു… ഒരു മനുഷ്യ ജീവൻ ആണെന്ന് പോലും ഓർക്കാതെ….
അവിടുന്നിങ്ങോട്ട് രാഗിണിയുടെ ജീവിതം താൻ കാണിച്ചു തന്ന വഴിയിൽ കൂടി ആയിരുന്നു…
ഇന്നു രാഗിണിയുടെ കയ്യിൽ ലക്ഷരങ്ങളുണ്ട് വലിയ വലിയ ബന്ധങ്ങളും ഉണ്ട്…… ഞാൻ പറയുന്നത് പോലെ ചെയ്യാനും കേൾക്കാനും ആളുണ്ട്….
ഈ ഒരു അവസരത്തിനു വേണ്ടിയാണു ഞാൻ ഇത്രയും കാലം കാത്തിരുന്നത്…
തനിക്ക് വേണ്ടി ഞാൻ ഒരു പിച്ചാത്തി പണ്ടേ കരുതിവച്ചിരുന്നു… എപ്പോഴും ഞാൻ അതു കയ്യിൽ കരുതും.. അവൾ ഒരു കത്തി വലിച്ചെടുത്ത് അയാളെ ആഞ്ഞു കുത്തി…
അയാളുടെ ശരീരത്തിൽ അവൾ വീണ്ടും മുറിവുകൾ തീർത്തു…. താൻ ആയി എനിക്ക് തിരഞ്ഞെടുത്ത തന്ന വഴിയാണ് അത് വഴിയിലൂടെ തന്നെ ഞാൻ സഞ്ചരിച്ചു……
ഒരു തെറ്റും ചെയ്യാത്ത എന്നെ സമൂഹം വേശ്യയായി മുദ്രകുത്തി…..പിന്നെ ഞാൻ ആ പേരിൽ തന്നെ അറിയപ്പെടാൻ എന്ന് കരുതി…. ഇത് രാഗിണിയുടെ ആദ്യ പ്രതികാരമാണ്…
തന്നെ ഒരു പുഴുത്ത പട്ടിയെപ്പോലെ എന്റെ മുന്നിൽ കൊണ്ടുവന്നത് ഈശ്വരനാണ്…
താൻ അശുദ്ധമാക്കിയ ആ ശരീരത്തെ ഞാനന്ന് വെറുത്തു തുടങ്ങിയതാണ്….. ഇവിടെ തീരുന്നില്ല രാഗിണിയുടെ പ്രതികാരം………
സ്വന്തം ജീവിതം നശിപ്പിച്ചവരോടുള്ള പ്രതികാരം തീർക്കാൻ അവൾ തിരഞ്ഞെടുത്ത വഴി അതു തെറ്റായിരുന്നു എന്ന് അവൾക്കു ബോധം ഉണ്ടായിരുന്നു….
പക്ഷെ അപ്പോൾ അവളുടെ മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നു… നിസ്സഹായയായ ഒരു പെണ്ണ് അതു മാത്രം ആയിപ്പോയി.. രാഗിണി….