ശിവപാർവ്വതി
(രചന: Meera Kurian)
എടോ ടീച്ചറെ ഒന്ന് നിൽക്കടോ… ഇത് എന്തൊരു പോക്കാണ്. അതും പറഞ്ഞ് മുന്നിൽ തടസ്സമായി നിന്ന് കിതപ്പ് അടക്കാൻ പാടുപെടുന്നവനെ കണ്ടപ്പോൾ. കണ്ണുകൾ നാലുപാടും സഞ്ചരിക്കുകയായിരുന്നു.
ദേ ടീച്ചറേ… കാര്യം വളച്ചു കെട്ടില്ലാതെ തുറന്ന് പറയാം. എനിക്ക് തന്നെ ഇഷ്ടമാണ്. ഈ ഇഷ്ടമെന്ന് ഒക്കെ പറഞ്ഞ് പുറകേ പൈങ്കിളി കളിച്ച് നടക്കാൻ ഒന്നും എനിക്കറിയത്തില്ല. ഞാൻ വീട്ടിൽ വന്ന് സംസാരിക്കാടോ.
അങ്ങനെയങ്ങ് പോകാതെ ടീച്ചറേ. ആൺ ഒരുത്തൻ മുഖത്ത് നോക്കി ഇഷ്ടമാന്ന് പറഞ്ഞിട്ട് മറുപടി തരാത്ത പോട്ടെ.
എന്തായാലും ദാ ഇത്തിരി വെള്ളം കുടിക്ക് എന്നെ കാണാതിരിക്കാൻ സ്കൂളിന്റെ മുറ്റത്ത് നിന്ന് തുടങ്ങിയുള്ള ഓട്ടമല്ലേ. ഈ ഓട്ടം ഒളിപിക്സിന് ഓടിയിരുന്നങ്കിൽ മെഡൽ കിട്ടിയനേ.
നീട്ടിയ വെള്ള കുപ്പിയുമായി ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ നിൽക്കുന്നവനെ കണ്ടപ്പോൾ ചുണ്ടിന്റെ കോണിൽ വിരിഞ്ഞ ആ നനുത്ത പുഞ്ചിരിയെ ആരുമറിയാതെ ഒളിപ്പിക്കാൻ പാടുപെടുകയായിരുന്നു.
ഒന്നും മിണ്ടാതെ പുറംതിരിഞ്ഞ് നടക്കുമ്പോൾ അയാളെ ആദ്യമായി കണ്ട ദിവസത്തിലേക്ക് ഓർമ്മകൾ ചേക്കറിയിരുന്നു.
സ്കൂളിലേക്ക് ഇറങ്ങാൻ വൈകിയെ ഒരു ദിവസം. ബസ് കിട്ടാൻ വേണ്ടി ഓടി കിതച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് എവിടുന്നോ പാഞ്ഞ് വന്ന ബൈക്ക് തട്ടിയത്.
ഇടിയുടെ അഘാതത്തിൽ നെറ്റി ചെറുതായി ഒന്ന് മുറിഞ്ഞു. അപ്പറത്തെ നിന്ന ലേഖ ടീച്ചർ ഓടി വന്ന് താങ്ങി എഴുന്നേൽപ്പിച്ചപ്പോഴേക്കും ബൈക്കുകാരൻ നിർത്താതെ പോയിരുന്നു.
എഴുന്നേറ്റ് രണ്ടടി വെച്ചതും തലചുറ്റിയതെ ഓർമ്മ ഉള്ളൂ. മയക്കം വിട്ട് ഉണരുമ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ്.
ആ… ഉണർന്നോ. എന്റെ പാർവ്വതി ടീച്ചറേ ഇത്തിരി നേരേത്തേ വീട്ടിൽ നിന്നിറങ്ങാൻ വയ്യായിരുന്നോ. ഓടി കിതച്ച് വന്ന് ഇപ്പം ആശുപത്രിയിലായപ്പോൾ സമ്മാധാനം ആയല്ലോ.
ഞാനങ്ങ് പേടിച്ചു പോയി. ഇന്നും നിന്റെ ചെറിയമ്മന്ന് പറയുന്ന ആ ചൊറിയമ്മ വല്ല പണിയും തന്ന് കാണും അല്ലേ.
ലേഖ ടീച്ചറുടെ പറച്ചിലിന് ചിരിച്ചതേ ഉള്ളൂ.
പെട്ടന്നാണ് ഡോർ തുറന്ന് ഒരാള് ജ്യൂസുമായി കയറി വന്നത്.
ദേ ടീച്ചറേ… വലിയ പഠിപ്പുണ്ടായിട്ടോ. പിള്ളാരെ പഠിപ്പിച്ചിട്ടോ കാര്യമില്ല. ആദ്യം നേരേ ചൊവ്വേ നിലത്ത് നോക്കി നടക്കാൻ പഠിക്കണം. ബാക്കി ഉള്ളവരെ കൂടി വെറുതെ മെനക്കെടുത്താനായിട്ട്.
വന്ന് കയറിയതും ചീറ്റപുലിയെ പോലെ എന്നോട് കയർത്തിട്ട്. ലേഖ ടീച്ചറോടെ എന്റെ ആരോഗ്യ വിവരങ്ങളും ചോദിച്ച്, ജ്യൂസും ഏൽപ്പിച്ചിട്ടു പോകുന്ന ആളെ കണ്ട് വായും തുറന്ന് ഇരുന്നു പോയി.
ഇയാളാരാ ലേഖ ടീച്ചറെ. എന്തിനാ എന്നോടിപ്പം ദേഷ്യപെട്ടത്.
നീ ബോധം കെട്ട് വീണപ്പോൾ അതുവഴി വന്നതാ. നിന്നെ എടുത്ത് ഒട്ടോയിൽ കയറ്റി ഇവിടെ ഇറക്കി. പിന്നെ ആവശ്യം ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തും തന്നു. ശിവൻ എന്നാ പേര്.
നമ്മുടെ നാട്ടിൽ പുതിയതാ. ഞങ്ങളുടെ വീടിന്റെ അടുത്താ താമസം.
പക്ഷേ ആള് ഇത്തിരി പ്രശ്നമാ. കഴിഞ്ഞ ദിവസം നമ്മൾ വന്ന ബസ് തടഞ്ഞ് ആ ഡ്രൈവറെ പെ രുമാറിയത് ഇയാളാ. കൂലി ത ല്ലാ പ ണി.
ശിവൻ… ശരിക്കും പരമശിവന്റെ രൗദ്ര ഭാവമാന്ന് തോന്നി.
പിന്നീട് സ്കൂളിലേക്ക് പോകുന്ന വഴി കവലയിൽ ഒട്ടോകാരോടൊപ്പവും ബസ് സ്റ്റോപിലും അങ്ങനെ പലയിടത്തായി അയാളെ കാണുമ്പോൾ മുഖം തിരിച്ച് തന്നെ നടക്കും. എന്തിനാ വഴി കൂടെ പോകുന്ന തല്ല് വാങ്ങുന്നേ.
ഒരിക്കൽ അമ്പല മുറ്റത്ത് തൊഴുതു ഇറങ്ങുമ്പോൾ അരയാലിൻ ചുവട്ടിൽ ഇരുന്ന ചെറുപ്പകാരുടെ അ ശ്ശീ ല കമന്റ് കേട്ട് മറുപടി പറയാനായി ഞാൻ തിരിഞ്ഞതും,
പെണ്ണുങ്ങളുടെ നേരേ നീയൊക്കെ അനാവശ്യം പറയും അല്ലടാ. അതും നമ്മുടെ നാട്ടിലെ പിള്ളാർക്ക് നാലക്ഷരം പറഞ്ഞ് കൊടുക്കുന്ന ടീച്ചറെ. അതും പറഞ്ഞ് അവൻമാരുടെ കു ത്തിന് പിടിച്ച് ത ല്ലുന്ന ശിവട്ടേനെ കണ്ടു.
അതെ …ടീച്ചറ് ഒന്ന് നിന്നേ. ആളുടെ വിളി കേട്ട് സ്വല്പം ഒരു പേടിയോടെയാ നോക്കിയത്. കണ്ണി കണ്ടവൻമാരുടെ വായിൽ ഇരിക്കുന്ന കേൾക്കാന്ന് നേർച്ച വലതും നേർന്നിട്ടുണ്ടോ.
ആരാണെങ്കിലും മുഖത്ത് നോക്കി അനാവശ്യം പറഞ്ഞാൽ ക രണം പു കച്ച് കൊടുത്തേക്കണം. അല്ലാതെ അയ്യോ പാവം കളിച്ചാൽ ഇവന്മാരൊക്കെ തലയിൽ കയറും.
ഈശ്വരാ…… ഇയാളുടെ കൈയ്യിൽ നിന്ന് എങ്ങനെ രക്ഷപെടുമെന്ന് ചിന്തിച്ചപ്പേഴാണ്. ടീച്ചറമ്മേ… എന്ന വിളി കേട്ടത്.
അമ്മൂട്ടി …. എന്റെ ക്ലാസ്സിലെ പുതിയ കുറുമ്പി. ഓടി വന്ന് ആൾ സാരിത്തുമ്പിൽ പിടി മുറുക്കിയിരുന്നു.
ഞാൻ മാമന്റെ കൂടെ അമ്പലത്തിൽ വന്നതാ… ശിവട്ടേനെ ചൂണ്ടിയാണ് പറച്ചിൽ.
എത് ഈ വെട്ടുപോത്തോ… കാര്യം അത്മഗതം പറഞ്ഞതാണെങ്കിലും സംഗതി കൈവിട്ട് പോയി. ശബ്ദം കൂടി.
ആള് എന്നെ കലിപ്പിച്ച് നോക്കുന്ന കണ്ടു.
പക്ഷേ അപ്പോഴേക്കും അമ്മൂട്ടി കൈ കൊട്ടി ചിരിച്ച് . വെട്ടു പോത്തേ എന്ന് പറഞ്ഞ് ശിവേട്ടനെ കളിയാക്കാൻ തുടങ്ങിയിരുന്നു.
പിന്നെയും എന്തൊക്കെയൊ കുഞ്ഞി കുഞ്ഞി വിശേഷങ്ങൾ പറയുന്ന കൂട്ടത്തിലാ അമ്മൂട്ടി അത് പറഞ്ഞത്.
ടീച്ചറമ്മേ…ഞാൻ സ്കൂൾ വിട്ടു വരുമ്പോഴെ ഈ മാമൻ എന്നും ചോദിക്കും ടീച്ചറമ്മേടെ കാര്യം. എന്നിട്ടു പറയുവാ… മാമൻ ചോദിച്ച കാര്യം ടീച്ചറമ്മയോട് പറയല്ലന്ന്. പക്ഷേ ഉണ്ടല്ലോ… വലിയ ഭാവത്തിൽ ആൾ എന്തോ പറയാൻ വന്നതും.
അമ്മൂട്ടി നീ വന്നേ അമ്മയും അച്ചമ്മയും തിരക്കുന്നുണ്ടാവും. അതും പറഞ്ഞ് ശിവേട്ടൻ അമ്മൂട്ടിയെ കൈകളിൽ കോരി എടുത്തിരുന്നു. എന്റെ സംശയം നിറഞ്ഞ നോട്ടം കണ്ടിട്ടാവണം ഇതുവരെ ഗൗരവം നിറഞ്ഞ ആ മുഖത്ത് വല്ലാത്തൊരു പരവേശവും ചമ്മലും വന്ന് നിറയുന്നുണ്ടായിരുന്നു.
ഒരോന്ന് ഓർത്ത് വീടിന്റെ ഗേറ്റ് തുറന്നതും ഉമ്മറത്ത് ദേഷ്യത്തേടെ നിൽക്കുന്ന ചെറിയമ്മയെ കാൺകെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.
എവിടെ പോയി കിടക്കുവായിരുന്നടീ ഒരുമ്പെട്ടവളെ.
അത് സ്കൂളിൽ നിന്നിറങ്ങാൻ ലേറ്റ് ആയി. അതാ താമസിച്ചത്.
ആർക്കറിയാം സത്യമാണോന്ന്. ചോദിക്കാനും പറയാനും ആരുമില്ലല്ലോ. നിന്റെ തലവട്ടം കണ്ടപ്പോൾ തന്തയും തള്ളയും പോയി. പുന്നാരിച്ച് വളർത്തിയ എന്റെ കെട്ടിയൊനും പോയി.
ആരുമില്ലാന്ന് വിചാരിച്ച് അഴിഞ്ഞാടി നടക്കാന്ന് വല്ല വിചാരം ഉണ്ടെങ്കിൽ ഇറങ്ങി പോയ്ക്കോണം. ഇവിടെ വെറെ ഒരു പെൺകൊച്ചും കൂടി ഉള്ളതാ.
ചെറിയമ്മടെ സംസാരത്തിന് ചെവി കൊടുക്കാൻ പോയില്ല. ചെറിയച്ഛൻ പോയതിൽ പിന്നെ എന്നെ കുറ്റം പറയുന്നത് സ്ഥിരം എർപ്പാടാണ്. അകത്തേയ്ക്ക് കയറി ഹാൻഡ് ബാഗ് കട്ടിലിലേക്ക് ഇട്ടതും. രണ്ട് കൈകൾ വന്ന് ഇടുപ്പിലൂടെ ചുറ്റി വിരിഞ്ഞു.
എവിടെടീ ചേച്ചീ പെണ്ണേ … എന്റെ ചോക്കലേറ്റ്.
അല്ലെങ്കിൽ തന്നെ ഞാൻ കാരണം നീ വഷളായി പോകുന്നുന്നാ നിന്റെ അമ്മടെ പറിച്ചിൽ. ഇനി ഇതു കൂടി അറിയണം.
ആണോ… അങ്ങനെയങ്ങ് വഷളായങ്കിൽ ഞാൻ അങ്ങ് സഹിച്ചു… നീ എന്റെ സ്വീറ്റ് ആൻഡ് സ്പെഷ്യൽ ചേച്ചീയല്ലേ. അതും പറഞ്ഞ് കവിളിൽ ഒരു മുത്തവും നൽകി. ചോക്കലേറ്റും തട്ടി പറിച്ച് ഓടി പോകുന്നത് കണ്ടു.
പിറ്റേന്ന് അവധി ദിവസമായതിനാൽ പണികൾ ഒക്കെ ഒതുക്കി കുട്ടികളുടെ പരീക്ഷ പേപ്പർ നോക്കുന്നതിനടയിലാണ് ചെറിയമ്മടെ വിളി വന്നത്. ഉമ്മറത്തേയ്ക്ക് എത്തിയതും ചെറിയമ്മടെ മുൻപിൽ നിൽക്കണ ശിവേട്ടനെ കണ്ടു.
കണ്ടില്ലേടീ അഹങ്കാരി വന്നു വന്ന് തെരുവിൽ കിടക്കണ തെ മ്മാടികളു വരെ ഈ മുറ്റത്ത് വന്ന് നിൽക്കണത്. അവൻ സംബന്ധം ആലോചിക്കാൻ വന്നതാ.
എന്തായാലും ആഗ്രഹം കൊള്ളാം. നല്ല കുടുംബത്തിൽ ജനിച്ച ഗവ. ജോലിക്കാരായ ടീച്ചറെ തന്നെ വേണം അല്ലേ. നാണം കെട്ടവൻ. പിന്നെയും ഒരോന്ന് പറഞ്ഞ് ചെറിയമ്മ ശിവേട്ടനെ അപമാനിക്കുന്നുണ്ടായിരുന്നു.
എല്ലാം കേട്ടിട്ടും പ്രതികരിക്കാതെ തികട്ടി വന്ന ദേഷ്യത്തെ മുഷ്ടി ചുരുട്ടി നിയന്ത്രിക്കുന്ന ശിവേട്ടനെ കണ്ടു.
ഞാൻ കാരണം ആ മനുഷ്യൻ കേൾക്കേണ്ടി വന്ന അപമാനം ഓർത്തപ്പോൾ കൈവന്ന ധൈര്യത്തിന് “മതി ഒന്ന് നിർത്ത് ചെറിയമ്മ ” എന്ന എന്റെ പറച്ചിലിന്. അഞ്ച് വിരളുകളും ക വിളിൽ പ തിഞ്ഞിരുന്നു.
എന്നെ ഭരിക്കാൻ മാത്രം നീ വളർന്നല്ലടീ അ സത്തേ. അടുത്ത അടിയ്ക്കായി ചെറിയമ്മ കൈ ഉയർത്തിയതും ശിവേട്ടൻ തടഞ്ഞതും ഒരുമിച്ചായിരുന്നു.
ഇത്രയും നേരം എന്നെ പറഞ്ഞത് ഞാൻ സഹിച്ചത് നിങ്ങൾക്ക് എന്റെ അമ്മടെ അടുത്ത് പ്രായം വരും എന്നുള്ളതു കൊണ്ടാ.
പക്ഷേ ഇനി പാർവ്വതിടെ ദേഹത്ത് നിങ്ങൾ കൈവച്ചാൽ ഞാനതങ്ങ് മറക്കും. മുൻപ് പറഞ്ഞില്ലേ തെ മ്മാടിയാ ഞാൻ എന്ന് ശരിയാ… ആ സ്വഭാവം എന്നെ കൊണ്ട് എടുപ്പിക്കരുത്.
പാർവ്വതി… തന്നെ ഞാൻ ഒരുപാട് ഇഷ്ടപെടുന്നുണ്ട്. ഇഷ്ടമാന്ന് ഒരു വാക്ക് നീ പറഞ്ഞാൽ മതി. ആരൊക്കെ എതിർത്താലും ഞാൻ നോക്കി കൊള്ളാം. എന്തായാലും ഇവിടുത്തെ പോലെ വേലക്കാരിടെ സ്ഥാനത്ത് ജീവിക്കണ്ടി വരില്ല.
അതിന് ഞാൻ നിങ്ങളെ ഇഷ്ടപെടുന്നുന്ന് പറഞ്ഞിട്ട് ഉണ്ടോ … ഇല്ലല്ലോ… പിന്നെ എന്ത് ധൈര്യത്തിലാ ഇങ്ങോട്ട് വന്നത്. ദൈവത്തെ ഓർത്ത് എന്നെ ഉപദ്രവിക്കരുത്… എന്റെ ആ മറുപടി കേട്ടിട്ടാവണം. വിശ്വാസം വരാത്ത പോലെ നോക്കുന്നത് കണ്ടു.
അവളു പറഞ്ഞത് നീ കേട്ടില്ലേ. ഇറങ്ങി പോടാ നിന്ന് ചെലക്കാതെ …… ചെറിയമ്മടെ പറച്ചിലിൽ എല്ലാം തകർന്നവനെ പോലെ തല കുമ്പിട്ട് ഇറങ്ങി പോകുന്ന ശിവേട്ടനെ കാൺകെ ഹൃദയം തകരുന്ന പോലെ തോന്നി.
എന്തിനാടീ ചേച്ചീ ഇവിടെ കിടന്ന് ഇങ്ങനെ നരകിക്കുന്നത്. ഇറങ്ങി പോയ്കൂടെ നിനക്ക്. നിന്നോടുള്ള സ്നേഹം കൊണ്ടല്ല മാസമാസം എന്റെ ചേച്ചീ കൊണ്ടുവരുന്ന ശമ്പളത്തിലാ അമ്മടെ കണ്ണ്.
പിന്നെ ശിവേട്ടൻ അത്ര മോശം ആള് ഒന്നുമല്ല. ഞങ്ങളുടെ സ്കൂളിലെ ഒരു കുട്ടിയെ ശല്യം ചെയ്ത ഡ്രൈവറെ ത ല്ലിയത് ശിവേട്ടനാ… ഇപ്പം ബസ്സിൽ ശല്യവും ഇല്ല. കറക്റ്റ് സ്റ്റോപ്പിൽ നിർത്തുകയും ചെയ്യും.
വയ്യ… മോളെ ….പേടിയാ ചേച്ചിക്ക്… ചെറിയമ്മ പറയണ പോലെ എന്നെ സ്നേഹിക്കുന്നവർക്ക് ഒക്കെ ശാപം വരുത്തുന്ന ജന്മമാ എന്റെത്. നിന്നെ പോലും സ്നേഹിക്കാൻ എനിക്ക് പേടിയാ…..
വല്ല്യ ടീച്ചറാന്ന് പറയാൻ നിനക്ക് നാണം ഉണ്ടോടീ ചേച്ചീ…… ഒരോ അ ന്ധ വിശ്വാസം. എന്തിന്റെ പേരില്ലാണെങ്കിലും ആ ചേട്ടനെ ഇത്രയും വിഷമിപ്പിച്ച് ഇറക്കി വിടണ്ടായിരുന്നു.
രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. കൺമുന്നിൽ എല്ലാം തകർന്നവനെ പോലെ ഇറങ്ങി പോകുന്ന ശിവേട്ടന്റെ മുഖം ആയിരുന്നു.
പിറ്റേന്ന് സ്കൂളിലേക്ക് പോകുമ്പോൾ ബസ്സിലും കവലയിലും ഒക്കെ ആളെ തപ്പിയങ്കിലും കാണാൻ കഴിഞ്ഞില്ല. ഇതു വരെ ഇല്ലാത്ത ഒരു സങ്കടം വന്ന് മൂടുന്നുണ്ടായിരുന്നു.
പലപ്പോഴും “എന്റെ ടീച്ചറെ ” എന്നുള്ള ശിവേട്ടന്റെ വിളി കേൾക്കണ പോലെ. ഒരുവേള അത്ഭുതം തോന്നി. എന്നും വഴിയിൽ കാണും എന്ന് ഒഴിച്ചാൽ അധികമൊന്നും സംസാരിച്ചിട്ടില്ല. എന്നിട്ടും ശിവേട്ടൻ ഇത്രയധികം എന്നെ സ്വാധിനിച്ചിരുന്നോ.
പുറത്ത് പോ ലീ സ് ജീപ്പിന്റെ സൗണ്ട് കേട്ടാണ് ഉമ്മറത്തയ്ക്ക് വന്നത്. ജീപ്പിൽ നിന്ന് പോ ലീ സ് യൂണിഫോമിൽ ഇറങ്ങുന്ന ആളെ കാൺകെ കാണുന്നത് സ്വപ്നം ആണെന്ന് തോന്നി. മുന്നിൽ വന്ന് നിന്നിട്ടും ഞെട്ടൽ മാറിയിരുന്നില്ല. യൂണിഫോമിലെ പേരിലേക്ക് ഒന്ന് കൂടെ സൂക്ഷിച്ച് നോക്കി
ശിവൻ പ്രയാഗ് I P S…
പാർവ്വതിക്ക് ഒരു അറസ്റ്റ് വാറണ്ട് ഉണ്ട്. ഒന്ന് സ്റ്റേഷൻ വരെ വരണം.
ഞാ … ഞാൻ ഒന്നും ചെയ്തിട്ടില്ല. വിക്കി വിക്കിയാണ് പറഞ്ഞത്.
നിർത്തടീ നിന്റെ കഥാപ്രസംഗം. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ അ ടി ച്ചിട്ട് ന്യായം പറയുന്നോ… നീ ആരാടീ ഉണ്ണിയാർച്ചയോ … അതും പറഞ്ഞ് എന്റെ കൈതണ്ടിൽ പിടി മുറുക്കി നീങ്ങുന്ന ശിവേട്ടനെ കാൺകെ കൺ നിറഞ്ഞ് തുളുമ്പിയിരുന്നു.
കൂടെ ജോലി ചെയ്യുന്ന അനന്തൻ സാറിന്റെ ശല്യം തുടങ്ങിയിട്ട് കുറച്ച് അധികമായി. പല തവണ താക്കീത് നൽകിയതാണ്.
ഇന്നലെ സ്റ്റാഫ് റൂമിൽ ആരും ഇല്ലാത്ത സമയത്ത് തന്റെ ദേഹത്ത് കൈ വയ്ക്കാൻ തുടങ്ങുന്നത് കണ്ടതും ക രണം പു കച്ച് ഒരെണ്ണം കൊടുത്തു.
വണ്ടി എവിടെയൊ നിർത്തിയത് അറിഞ്ഞിട്ടാണ് മുഖം ഉയർത്തിയത്. അമ്പല മുറ്റമാണെന്നറിഞ്ഞതും ഒരു പകപ്പോടെ ഞാൻ ആളെ നോക്കി.
ഇന്ന് ഞാൻ ജോയിൻ ചെയ്യുന്ന ദിവസമാ… എനിക്ക് ഒന്ന് തൊഴണം.
അത് പറഞ്ഞിട്ടും അനങ്ങാതെ ഉള്ള എന്റെ ഇരിപ്പ് കണ്ടിട്ടാവണം.
ഇനി നിനക്ക് എഴുന്നുള്ളാൻ താലപൊലി വല്ലതും വേണോ…… കണ്ണീർ പരമ്പര സീ രിയലിലെ നായികമാരെ പോലെ മൊങ്ങാതെ വരുന്നങ്കിൽ വാ…
അമ്പലനടയിൽ കണ്ണടച്ച് നിൽക്കുമ്പോൾ പെട്ടന്ന് കഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടതറിഞ്ഞ് കൺ തുറക്കുമ്പോൾ എന്റെ കഴുത്തിൽ താലി കെട്ടുന്ന ശിവേട്ടനെ കാൺകെ ശില പോലെ നിന്ന് പോയിരുന്നു.
സീമന്തരേഖയിൽ ഒരു നുള്ള് സിന്ദുരം ആ കൈ കൊണ്ട് പതിഞ്ഞതും മിഴികൾ തന്നെ കൂമ്പി അണഞ്ഞു പോയി. ആളെ നോക്കിയതും എന്നും എനിക്കായ് വിരിയുന്ന കുസ്യതി ചിരി ആ മുഖത്ത് ഉണ്ടായിരുന്നു.
ഇനി മുതൽ നീ എന്റെ മാത്രം പാർവ്വതിയാ…. ഈ ശിവന്റെ മാത്രം പാർവ്വതി… ശിവപാർവ്വതി…..
എത്രയൊക്കെ മറച്ച് വച്ചാലും ഈ ഉണ്ടകണ്ണ് കള്ളം പറയില്ലന്റെ ടീച്ചറെ. ജോയിൻ ചെയ്യണ്ട തിരക്കിൽ കുറച്ച് ദിവസം മാറി നിൽക്കേണ്ടി വന്നു അത്ര ഉള്ളൂ. അനന്തൻ അ ശുപത്രിയിലുണ്ട്. എന്റെ പെണ്ണിന്റെ ദേഹത്ത് കൈവയ്ക്കാൻ നോക്കിയവനെ പെ രുമാറിയിട്ടുണ്ട്.
പിന്നെ അറസ്റ്റ് …. ഇനി ജീവപര്യന്തമല്ലേ…. ജീവിതകാലം മുഴുവൻ ഈ വെട്ടുപോത്തിനെ സഹിക്കാൻ തയ്യറായിക്കോ എന്റെ ടീച്ചറു പെണ്ണ്….
അതും പറഞ്ഞ് തിരിഞ്ഞതും …
എടോ… എനിക്ക് ഒരു പരാതി തരാനുണ്ട്. പരാതികാരി ഈ പാർവ്വതി കൃഷ്ണൻ. പ്രതി ശിവൻ…
കേസ് …. തട്ടിക്കൊണ്ടുപോയി ബലമായി കല്യാണം കഴിക്കൽ അല്ല അത് എത് വകുപ്പിൽ വരും… ഇടുപ്പിൽ കൈയ്യും കുത്തി പറയുന്നവളെ കാൺകെ ഒരു നിമിഷം നോക്കി നിന്നു പോയി.
അങ്ങനെയാണോ … എങ്കിൽ പരാതി പറയുമ്പോൾ ഇത് കൂടി ചേർത്തു കൊടുത്തോ..
അതും പറഞ്ഞ് ആ നുണക്കുഴി കവിളിൽ മുത്തമിടുമ്പോൾ… അസ്തമയ സൂര്യനെകാൾ ചുവപ്പുരാശി അവളുടെ കവിൾത്തടങ്ങളിൽ ഉണ്ടായിരുന്നു.