ഞാൻ അയാളെ എന്തിനാ കൊന്നത് എന്ന് സാറിന് അറിയേണ്ടേ.. “” അവളുടെ കണ്ണുകളിൽ ആ നിമിഷം കണ്ണുനീർ ആയിരുന്നില്ല അഗ്നി ആയിരുന്നു.. “””

(രചന: മിഴി മോഹന)

ഞാൻ കൊന്നു സാറെ അയാളെ ഞാൻ കൊന്നു.. “” കൈയിലെ വെട്ടരിവാൾ താഴേക്ക് ഇട്ടവൾ SI യുടെ മുൻപിൽ നിൽകുമ്പോൾ അയാൾ അവളെ അടിമുടി നോക്കി…

പഴകിയ കോട്ടൺ സാരിയിൽ തെറിച്ച ചോര പാടുകൾ ഉണങ്ങി തുടങ്ങിയിട്ടില്ലായിരുന്നു… “” മുഖത്തും മുടിയിലും തെളിഞ്ഞു നില്കുന്ന രക്തകറ.. “”

ഹ്ഹ…” എനിക്ക് ഇച്ചിരി വെള്ളം തരുവോ സാറെ… “”താഴേക്ക് തളർന്നവൾ പോകും മുൻപേ വനിതാ കോൺസ്റ്റബിൾ അവളെ താങ്ങി ഒരു കസേരയിൽ ഇരുത്തി….

അവർ കൊടുക്കുന്ന വെള്ളം ആർത്തിയോടെ കുടിക്കുമ്പോൾ ഒരു കോൺസ്റ്റബിൾ താഴെ വീണ കത്തി ടവൽ കൊണ്ട് എടുത്തു ഒരു കവറിലാക്കി മാറ്റി വച്ചു..””‘

ആരെയാ നിങ്ങൾ കൊന്നത്… “” അവൾക് വശത്തായുള്ള കസേരയിൽ ഇരുന്നു കൊണ്ട് അവരുടെ മാനസിക നില മനസിലാക്കിയ si പതുക്കെ ചോദ്യങ്ങൾ ആരാഞ്ഞു തുടങ്ങി…

എന്റെ ഭർത്താവിനെ..” യാതൊരു ഭാവ ഭേദവും ഇല്ലാതെ ഉറച്ച വാക്കുകൾ ആയിരുന്നു അവളിൽ നിന്നും ആ നിമിഷം പുറത്തേക്ക് വന്നത്…

സാറെ ഇത് ആ ചേരിയിലെ തേപ്പു കാരൻ തമിഴന്റെ പെണ്ണാ.. “”അവരെ അറിയാവുന്ന കോൺസ്റ്റബിൾ si യുടെ ചെവിയിൽ അവൾ കേൾക്കാതെ പറഞ്ഞു…

അവൻ ഒരു പാവമാണല്ലോ സാറെ ഇവളെ പൊന്ന് പോലെയാ നോക്കുന്നത്..””

തനിക്ക് എങ്ങനെ അറിയാം.. “” കോൺസ്റ്റബിൾ പറയുന്നതിന് അനുസരിച്ചു പുരികം ഉയർത്തി si..

എന്റെ വീട്ടിൽ തുണി തേയ്ക്കാൻ വരുന്നത് ആ തമിഴൻ അല്ലെ സാറേ.. “” കഴിഞ്ഞ ആഴ്ച വന്നപ്പോഴും ഇവൾ ഉണ്ടായിരുന്നു കൂടെ.. കൊഞ്ചിയും കുണുങ്ങിയും രണ്ട് പേരും ഒരു മിച്ചു പണി എടുക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാ..

“” എന്റെ അറിവിൽ അവൻ ആണെങ്കിൽ കുടിയോ മറ്റ് ദുശീലങ്ങളോ ഇല്ല താനും.. “” കോൺസ്റ്റബിൾ താൻ കണ്ണിൽ കണ്ടത് മാത്രം വിശ്വസിച്ചു കൊണ്ട് അവളെ നേർത്ത കുറ്റപെടുത്താലോടെ പറയുമ്പോൾ കണ്ണുകൾ ഉയർത്തി അവൾ.. ചുണ്ടിൽ നേരിയ പുച്ഛത്തോടെ ശബ്ദം ഉണ്ടാക്കി si യെ നോക്കി..

ഞാൻ അയാളെ എന്തിനാ കൊന്നത് എന്ന് സാറിന് അറിയേണ്ടേ.. “” അവളുടെ കണ്ണുകളിൽ ആ നിമിഷം കണ്ണുനീർ ആയിരുന്നില്ല അഗ്നി ആയിരുന്നു.. “””

മ്മ്ഹ്..” സ്വന്തം കുഞ്ഞിനെ പോലെ കരുതി സ്നേഹിക്കേണ്ടവളെ അയാൾ.. അയാൾ പിച്ചി ചീന്തി…

എന്താണ് സംഭവിക്കുന്നത് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത കുഞ്ഞിനോട് ഇങ്ങനെ ചെയ്യാൻ അയാൾക് എങ്ങനെ തോന്നി.. “”” അവളുടെ വാക്കുകൾ മൊഴിയായി ആയിരുന്നില്ല കൂടി നിന്ന പോലിസ്കാരുടെ കാത്കളിലേക്ക് തുളച്ചു കയറിയത്…

എന്റെ അനിയത്തിയാ സാറെ അവൾ… പതിനാലു വയസ് ഉണ്ട് പക്ഷെ അഞ്ചു വയസ്സിന്റെ ബുദ്ധിയെ അതിനുള്ളു.. “””

രണ്ട് വർഷം മുൻപ് ചേരിയിലെ വീട്ടിലേക് ആ തമിഴൻ എന്നെ കല്യാണം കഴിച്ചു കൊണ്ട് വരുമ്പോൾ കൂടെ അവളെയും കൂട്ടി ഞാൻ… ഞങ്ങള്ക് മറ്റാരും ഇല്ല… എന്റെ ജീവനെക്കാളും അവളുടെ സുരക്ഷിതത്വം ആയിരുന്നു ഞാൻ മുൻപിൽ കണ്ടത്…

സ്വന്തം മകളെ പോലെ അവളെ അയാൾ സ്നേഹിക്കും എന്ന് വാക്ക് തന്നപ്പോൾ ഞാൻ വിശ്വസിച്ചു.. “”പക്ഷെ എന്നിലെ ആ വിശ്വസം ആയിരുന്നു സാറെ അയാൾ മുതൽ എടുത്തത്…””

തീണ്ടാരി ആയാൽ തുണി പോലും മാറ്റാൻ അറിയില്ല എന്റെ കുഞ്ഞിന് കൂടെ ഞാൻ വേണം.. “”അന്ന് ഞാൻ ഇല്ലാത്ത ദിവസം അയാൾ അത് മാറ്റി കൊടുത്തു് എന്റെ കുഞ്ഞിനെ വൃത്തിയാക്കി…

അവൾ എന്റെ മോള് തന്നെയല്ലേ നീ ഇല്ലങ്കിലും ഞാൻ വേണ്ടേ ഇതൊക്കെ ചെയ്യാൻ എന്ന് അയാൾ എന്നോട് പറയുമ്പോൾ എന്നിലെ വിശ്വാസം പതിൻമടങ്ങു വർദ്ധിച്ചു…

പക്ഷെ ആ നിമിഷം അയാളുടെ വിരലുകളിലും കണ്ണുകളിലും കാമം ജ്വലിച്ചു തുടങ്ങിയത് ഞാൻ അറിഞ്ഞില്ല സാറെ..”” മ്മ്ഹ.. അയാളിലെ വിശ്വാസം എന്റെ കണ്ണ് മൂടി കെട്ടി…..

മോളുടെ കുളി തെറ്റിയപ്പോഴും എനിക്ക് സംശയം ഒന്നും തോന്നിയില്ല സാറെ ചില മാസങ്ങളിൽ അവൾക് അങ്ങനെയാണ്… ഇങ്ങെനെയുള്ള കുട്ടികളിൽ എന്തോ ഹോർമോൺ വ്യത്യാസം കാണും അത് കൊണ്ട് ആണെന്ന ഡോക്ടർ നേരത്തെ പറഞ്ഞതു കൊണ്ട് ഞാനും വിശ്വസിച്ചു…

പലപ്പോഴും കുഞ്ഞു നെഞ്ചിൽ കൈ പിടിച്ചവൾ കരയുമ്പോൾ ഞാൻ കരുതി കുഞ്ഞ് അല്ലെ വളർച്ചയുടെ ഘട്ടങ്ങളിൽ മാറിടങ്ങളിൽ ഉണ്ടാകുന്ന സ്വഭാവിക വേദന ആയിരിക്കും എന്ന്.. “” ആ വേദനയുടെ ആഴം അവൾ താഴേക്ക് ചൂണ്ടി കാണിക്കുമ്പോൾ എന്റെ ഹൃദയം ഒരു നിമിഷം പിടഞ്ഞു പോയി സാറെ….

പല്ലും നഖവും കുത്തി ഇറക്കിയ എന്റെ കുഞ്ഞിന്റെ.. “”ഹ്ഹ..

അതോടെ എന്റെ സംശയം ചുറ്റുപാടുമുള്ള ചെക്കൻ മാരിലേക് നീണ്ടു… അപ്പോഴും അയാൾ എനിക്ക് തന്ന വിശ്വസം അത് ഞാൻ നെഞ്ചിനുള്ളിലാണ് സൂക്ഷിച്ചത്..അപ്പോഴാണ് അവൾക് കുളി തെറ്റിയത് ഞാൻ ഓർത്തത്… അത് എന്നിൽ ഭയം ഉണർത്തി….

അവളെയും കൊണ്ട് ലാബിൽ പോകാൻ പറ്റാത്തത് കൊണ്ട് അവളുടെ മൂത്രവും കൊണ്ട് ഇന്ന് രാവിലെ ലാബിലേക് പോയി…

അയാളോട് അമ്പലത്തിൽ പോകുവാണെന്ന കളവ് പറഞ്ഞു പോകുമ്പോൾ വിശ്വാസം ആയിരുന്നു അയാളെ…” ഞാൻ ഭയന്നത് പോലെ എന്തെങ്കിലും ആണെങ്കിൽ മകളെ പോലെ കാണുന്ന അയാൾ എങ്ങനെ സഹിക്കും. അത് ആയിരുന്നു സാറെ എന്റെ ഭയം..

എന്റെ ഊഹം തെറ്റിയില്ല റിപ്പോർട്ട്‌ കൈയിൽ തരുമ്പോൾ എന്റെ കുഞ്ഞ് മൂന്ന് മാസം ഗർഭിണി ആണ്….”” നട്ടുച്ച വെയിലിൽ പോലും എന്റെ ശരീരം തളർന്നില്ല സാറെ … പകരം അതിനോട് കൂടി എന്റെ മനസ് തകർന്നു പോയിരുന്നു…

റിപ്പോർട്ടുമായി വീട്ടിലേക് വരുമ്പോൾ ചേരിയുടെ വക്കിൽ കൂടി നിന്ന ഓരോ പുരുഷനിലേക്കും പോയി എന്റെ കണ്ണുകൾ..” അവരിൽ ഒരാൾ ആണോ എന്റെ കുഞ്ഞിനെ…..

അതെ അവൻ ആണ്…അവൻ അല്ലെ അവൾക് മുട്ടായി മേടിച്ചു കൊടുക്കുന്നത്…അല്ല ഇവൻ ആണ്… ഇവൻ അല്ലെ അവൾക് കരടി പാവയെ മേടിച്ചു കൊടുത്തത്…

അതും അല്ല ആ നില്കുന്നവൻ ആണ്….. അവൾക് അന്ന് പനി കൂടിയിട്ട് അവന്റെ ഓട്ടോയിൽ അവൻ അല്ലെ അവളെ എടുത്തു കയറ്റിയത്… അപ്പോൾ അവളെ അവൻ അനാവശ്യമായി തൊട്ടിരുന്നോ…. പിന്നെ ആരും ഇല്ലാത്തപ്പോൾ വന്നത് ആണോ….

എന്റെ നോട്ടം പലരിലേക്കും നീളുമ്പോൾ അവർ എല്ലാവരും തിരിച്ചെന്നെ സംശയത്തോടെ നോക്കുമ്പോൾ എന്റെ കൈയിൽ ഇരുന്ന റിപ്പോർട്ട്‌ വിറ കൊണ്ടു………

മ്മ്ഹ്ഹ്.. “” ഇല്ല ഇനി ഒരിക്കലും ഒരാളെയും അവളുടെ ദേഹത് തൊടാൻ ഞാൻ അനുവദിക്കില്ല റിപ്പോർട്ടും ചുരുട്ടി പിടിച്ചു ഞാൻ വീട്ടിലേക് ഓടുമ്പോൾ പാതി തുറന്നു കിടക്കുന്ന വാതിൽ കണ്ടതും എന്റെ ശ്വാസം നേരെ വീണു…

അതെ ഞാൻ വിശ്വസിക്കുന്ന അയാൾ ഉണ്ട് അവിടെ എന്റെ കുഞ്ഞിന് സുരക്ഷിതത്വം ഏകാൻ അയാൾ ഉണ്ട്…

“” പറയണം ആരായാലും അവളെ തൊട്ടവനെ അയാൾ വെട്ടി നുറുക്കും… അത്രമേൽ അയാൾ അവളെ സ്നേഹിക്കുന്നുണ്ട്.. “” വിശ്വാസത്തിന്റെ പുറത്ത് എന്നിൽ വരുന്ന ചിന്തകളുമായി ഞാൻ ഓടി ചെന്നു…

ആാാ നിമിഷം അകത്തെ മുറിയിൽ ഉയർന്നു പൊങ്ങുന്ന സീൽക്കാര ശബ്ദം… പല രാത്രികളിൽ ഞാൻ കേൾക്കുന്ന അതെ ശബ്ദം തന്നെയല്ലേ അത്… ഇതേ കിതപ്പിന്റെ താളം അല്ലെ എന്നിലെ പെണ്ണിനേയും ഉണർത്തുന്നത്..””

ആ റിപ്പോർട്ടിന്റെ സ്ഥാനത് വെട്ടരിവാൾ എന്റെ കൈകളിൽ എത്തി ചേരാൻ അധിക സമയം വേണ്ടി വന്നില്ല സാറെ.. “” മുറി തുറന്നു ഞാൻ അകത്തു കയറി വിശ്വാസം നഷ്ടപെട്ടവളുടെ മനസും അവിടെ നഷ്ടം ആയിരുന്നു….

ഇത്രയും നാൾ വിശ്വസിച്ചിരുന്ന പ്രണിയിച്ചിരുന്നവനെ അല്ല ഞാൻ അവിടെ കണ്ടത്.. “” എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിന്റെ നഗ്നമായ ശരീരത്തെ വന്യ മൃഗത്തെ പോലെ ഭോഗിക്കുന്നവനെയാണ്….. “”

വെട്ടിയത് കഴുത്തിൽ ആണ് സാറെ…. “” അവളുടെ കണ്ണുകൾ si യുടെ മുഖത്തേക്ക് ഉയർന്നു…

ആ കുട്ടി എവിടെ..? Si സംശത്തോടെ നോക്കുമ്പോൾ അവൾ മുഖം വെട്ടിച്ചു..

മ്മ്ഹ.. “” കൊന്നില്ല കൊല്ലാൻ കഴിഞ്ഞില്ല.. “” അവളുടെ ദേഹത്തു നിന്നും അയാളെ വലിച്ചു താഴെ ഇടുമ്പോൾ അവളെയും കൊല്ലാൻ തന്നെ ആയിരുന്നു നിശ്ചയം…

പക്ഷെ അവളുടെ നിഷ്കളങ്കമായ മുഖം ജീവന്റെ തുടിപ്പുള്ള ഉദരം… “” കഴിഞ്ഞില്ല സാറെ എനിക്ക്… അടുത്തുള്ള വീട്ടിലേ അമ്മയെ ഏല്പിച്ചിട്ട ഞാൻ ഇങ്ങോട്ട് വന്നത്.. “”

പതുക്കെ അവളുടെ തല താഴുമ്പോൾ si വേണ്ട നിർദേശം എല്ലാവർക്കും കൊടുത്തു് കഴിഞ്ഞിരുന്നു….

മൂന്ന് വർഷങ്ങൾക് ശേഷം വനിതാ സെൻട്രൽ ജയിലിൽ നിന്നും പുറത്ത് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ചുറ്റും പാഞ്ഞു…

ഇല്ല ആരും ഇല്ല എന്നെ കൂട്ടി കൊണ്ട് പോകാൻ..” നിയമത്തിനു മുൻപിൽ ചെയ്തത് തെറ്റ് ആണെങ്കിലും മനസാക്ഷിക്ക് മുൻപിൽ ശരി എന്ന് തോന്നിയത് ആണ് ചെയ്തത്..”

ശിക്ഷ ഏറ്റു വാങ്ങി കോടതി മുറിയിൽ നിന്നും പുറത്തേക്ക് നടക്കുമ്പോൾ കണ്ടു സുരക്ഷിതമായ കൈകളിൽ എന്റെ കുഞ്ഞ്… “”

ഗവണ്മെന്റ് ഏർപ്പെടുത്തിയ അഭയ സ്ഥാനത്തേക്ക് അവളെ എന്നിൽ നിന്നും പറിച്ചെറിഞ്ഞു കൊണ്ട് പോകുമ്പോൾ ചെറുതായ് വീർത്തുന്തിയ വയറിലേക് പോയിരുന്നു എന്റെ കണ്ണുകൾ.. “”

ഇന്ന് അവൾ എവിടെ ആയിരിക്കും…?ആാാ കുഞ്ഞ് വളർന്നു കാണില്ലേ..? …. പാല് കൊടുക്കാൻ അറിയുമോ അവൾക്…..? എല്ലാം പഠിച്ചു കാണും അമ്മ ആയില്ലേ.. “” ഒരു കൂട്ടം സംശയങ്ങളുമായി അന്തം ഇല്ലാതെ മുൻപോട്ട് നടക്കുമ്പോൾ അവൾക് മുൻപിലേക് ഒരു കാർ വന്നു നിന്നു……

കണ്ണുകൾ സംശയത്തോടെ ഉയരുമ്പോൾ അന്ന് കണ്ട ആ si… “”

സാറെ.. “” കൈയിലേ കുഞ്ഞ് കെട്ട് താഴെ വീഴുമ്പോൾ അയാൾക് അടുത്തേക് ഓടി ചെന്നു അവൾ.. “”

അവളെ കാണണ്ടേ തനിക്ക്.. “”?

ആ ചോദ്യത്തിൽ ആവേശത്തോടെ തല കുലുക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു പ്രതീക്ഷയുടെ കണ്ണുനീർ..”’

നിർഭയ എന്ന് എഴുതിയ ബോർഡ് കടന്ന് കാർ ചെല്ലുമ്പോൾ തന്നെ കണ്ടു തന്നെയും പ്രതീക്ഷിച്ചു നിൽക്കുന്ന എന്റെ കുഞ്ഞിനെപോലുള്ള കുറെ കുഞ്ഞുങ്ങൾ…..””

സാറെ””

പുറത്തേക്ക് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ സംശയത്തോടെ അയാളിൽ ചെന്നു നിന്നു…

നിർഭയയുടെ കോർഡിനേറ്റർ കൂടിയാണ് ഞാൻ…”തന്റെ കണ്മണി ഇവിടെയുണ്ട് ഇവരിൽ ഒരാൾ ആയി… “”” ദാ നോക്കു… “”” ആ കണ്ണുകൾ പോകുന്നതിനു ഒപ്പം അവളുടെ കണ്ണുകളും ചലിച്ചു……

രണ്ടായി പിരിയുന്ന കുഞ്ഞ് മക്കൾക്കു നടുവിൽ കൂടി നിഷ്കളങ്കമായ ചിരിയോടെ ചുറ്റും നോക്കി നടന്നു വരുന്നവൾ.. “” അവളുടെ കുഞ്ഞ് കൈകളിൽ കരടി പാവയ്ക്ക് പകരം സുന്ദരനായ ഒരു കുഞ്ഞ്.. “””

കണ്മണി… “”””” മോളെ.. “””

അവളിലേക്ക് ഓടി അടുക്കാൻ അധികം സമയം വേണ്ടി വന്നില്ല ആ ചേച്ചി അല്ല അമ്മയ്ക്ക് .. “”
ഇത്രയും നാൾ കാണാത്ത പരിഭവം കുഞ്ഞ് അടിയിലും പിച്ചിലും മാന്തിലും തീർത്തവൾ തന്റെ കുഞ്ഞു ഉദരം അവളെ കാണിച്ചു… പിന്നെ കൈയിലെ കുഞ്ഞിനേയും.. “”

ചേച്ചിക്ക് അറിയാം എന്റെ പൊന്ന് മോളുടെ കുഞ്ഞാണെന്ന്… “” അമ്മയാ നീ അല്ലെ… ചേച്ചിക്ക് കിട്ടാത്ത സൗഭാഗ്യം….. നിഷ്കളങ്കമായി ചിരിക്കുന്നവളെ മെല്ലെ തലോടി അവൾ….

“”””ആര് പറഞ്ഞു തനിക്ക് ആ ഭാഗ്യം ഇല്ലന്ന്..”ആ നിമിഷം മുൻപോട്ട് വന്ന si ചിരിയോടെ ആ കുഞ്ഞുങ്ങൾക്ക് അടുത്തേക്ക് നീങ്ങി നിന്നു…

കണ്മണിയെ പോലെ തന്നെ നിർഭയയിലെ കുഞ്ഞുങ്ങളെ മക്കളെ പോലെ നോക്കും എങ്കിൽ നിർഭയം തനിക്കും ഇവിടെ ജീവിക്കാം.. “” ഈ മക്കളുടെ അമ്മയായി… “””

സാർ… “”””” നിറ കണ്ണുകളോടെ അയാൾക് മുൻപിൽ കൈകൾ കൂപ്പുമ്പോൾ കൈയിൽ ഇരുന്ന ഫയൽ സ്റ്റാഫിന്റെ കയ്യിൽ കൊടുത്തു് അയാൾ.. ”

മുകളിൽ നിന്നുള്ള ഓർഡർ ആണ്.. “” ഈ കുഞ്ഞുങ്ങൾക്ക് ഇനി ഒരു അമ്മ കൂടി..” പറഞ്ഞ് കൊണ്ട് si പോകുമ്പോൾ കണ്മണിക്ക് ഒപ്പം നിഷ്കളങ്കമായ കുറെ ബാല്യങ്ങൾ അവളുടെ അരകെട്ടിൽ ചുറ്റി പിടിച്ചു… “””

ഇനി അമ്മയാണ് അവർക്ക് അവൾ……

Leave a Reply

Your email address will not be published. Required fields are marked *