എത്ര പിണക്കം ആണെങ്കിലും താൻ അവരുടെ മകൾ അല്ലെ.. ക്ഷമിക്കാൻ കഴിയാത്ത തെറ്റ് ഒന്നും താൻ ചെയ്തിട്ടില്ലടോ….. ഇഷ്ടപെട്ട പുരുഷന്റെ കൂടെ ഇറങ്ങി പോന്നു…സ്നേഹത്തിനു മുൻപിൽ 

(രചന: മിഴി മോഹന)

കൈയിൽ ഇരിക്കുന്ന മെഡിക്കൽ റിപ്പോർട്ടിലേക് ഒരിക്കൽ കൂടി കണ്ണോടിച്ചു നൂറ എന്ന നൂർജഹാൻ …

കണ്ണ് നീര് കാഴ്ചയുമായി യുദ്ധം ചെയ്യുന്നത് കൊണ്ടാണോ അതോ ആ പേപ്പർ കഷ്ണം വിറയ്ക്കുന്നത് കൊണ്ടാണോ അക്ഷരങ്ങൾ ഒന്നും വെളിവ് ആകുന്നില്ല….

സീ MRS. നൂർജഹാൻ ഫോർത്ത് സ്റ്റേജ് ആണ്… ഒരു പരിധിവരെ ബ്രസ്റ്റ് റിമൂവൽ കൊണ്ട് നമുക്ക് ഈ രോഗത്തിന് കടിഞ്ഞാൺ ഇടാൻ കഴിയും…

പക്ഷെ കാൻസർ കോശങ്ങൾ കക്ഷത്തിലേക് പടർന്നു കഴിഞ്ഞത് കൊണ്ട് എത്രത്തോളം സർജറി പ്രയോജനം ചെയ്യും എന്ന് പറയാൻ കഴിയില്ല.. “” ഡോക്ടർ നിരൂപ പറഞ്ഞു നിർത്തുമ്പോൾ ഞാൻ ആ മുഖത്തെക്ക് തല ഉയർത്തി നോക്കിയവൾ ….

നിങ്ങളുടെ അവസ്ഥ അറിയാവുന്നത് കൊണ്ട് ഞാൻ ഉള്ള കാര്യം നേരിട്ട് അങ്ങ് പറഞ്ഞത്.. “” നിങ്ങൾ ബോൾഡ് ആണെന്ന് കരുതിയ എനിക്ക് തെറ്റിയോ.. “” ഡോക്ടർ നിരൂപ ടേബിളിലേക്കു ഇരു കൈകളും എടുത്ത് വയ്ക്കുമ്പോൾ അവൾ മെല്ലെ തല കുലുക്കി..

കരയരുത് എന്ന് കരുതി തന്നെയാണ് ഡോക്ടറെ ഞാൻ വന്നത്… പക്ഷെ.. പക്ഷെ എന്റെ കുഞ്ഞുങ്ങളുടെ മുഖം ഓർക്കുമ്പോൾ തളർന്നു പോകും പോലെ.. “” അവർക്ക് ഇനി ആരുണ്ട്..

നൂറയ്ക്ക് സ്വന്തം വീട്ടുകാരെ അറിയിച്ചു കൂടെ.. “” എത്ര പിണക്കം ആണെങ്കിലും താൻ അവരുടെ മകൾ അല്ലെ.. ക്ഷമിക്കാൻ കഴിയാത്ത തെറ്റ് ഒന്നും താൻ ചെയ്തിട്ടില്ലടോ…..

ഇഷ്ടപെട്ട പുരുഷന്റെ കൂടെ ഇറങ്ങി പോന്നു…സ്നേഹത്തിനു മുൻപിൽ മതമൊരു വിലങ് തടി ആയപ്പോൾ താൻ മതത്തിന് മീതെ ഒരു തീരുമാനം കൈകൊണ്ടു…” പക്ഷെ വിധി നിങ്ങൾക് സമ്മാനിച്ചത് കുറച്ചു കൈപ്പേറിയ അനുഭവം ആണ്…

“” അത് ഒന്നും നിങ്ങളുടെ കുറ്റം അല്ലല്ലോ..എന്തായാലും താൻ വീട്ടുകാരെ ഒന്ന് കോൺടാക്ട് ചെയ്തു നോക്കൂ അവർ നിങ്ങളെ സ്വീകരിക്കാതെ ഇരിക്കില്ല.. “”

തത്കാലം ഞാൻ കുറച്ചു മെഡിസിന് എഴുതി തരാം നാല് ദിവസം കഴിഞ്ഞു വരൂ… നമുക്ക് സർജറിക്കുള്ള ഡേറ്റ് ഫിക്സ് ചെയ്യാം…

താൻ പാതി ദൈവം പാതി എന്ന് അല്ലെടോ ഒരു വഴി ദൈവം തുറന്നു തരാതെ ഇരിക്കില്ലടോ … “” നിരൂപ കുറിപ്പ് കൈയിൽ തരുമ്പോൾ അവളുടെ ചുണ്ട് ഒന്ന് കോടി…

താൻ പാതി ദൈവം പാതി..മ്മ്ഹ.. “”എന്നും ഒരാൾക്കു മാത്രം ദുഃഖങ്ങൾ വാരി കോരി കൊടുക്കുന്ന ദൈവത്തെ കുറിച്ച് ആണോ ഡോക്ടർ ഈ പറയുന്നത്..”

ഈ നൂർജഹാനെ കുറിച്ച് ഡോക്ടറിന് എന്ത് അറിയാം… പേര് കേട്ട മുസ്ലിം കുടുംബത്തിൽ സമ്പത്തിന്റ പുറത്ത് വളർന്നവൾ… പക്ഷെ ഓരോ നിമിഷവും ഞാൻ അനുഭവിച്ച വേദന ആരും അറിഞ്ഞില്ല…

പുറത്ത് പറഞ്ഞില്ല അത് ആണ് സത്യം..”” മ്മ്ഹ.. എന്നിട്ടും പിടിച്ചു നില്കാൻ കഴിയാത്ത ഒരു അവസരത്തിൽ ഞാൻ എന്റെ ഉണ്ണിയേട്ടനിൽ അഭയം തേടി..

അതാണ് ഇന്ന് കുടുംബവും നാട്ടുകാരും എന്നിൽ അടിച്ചേല്പിച്ച തെറ്റുകൾ.. “”ഹ്ഹ..””എന്റെ ശ്വാസം ഒന്നു ഉയരുമ്പോൾ ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി ഡോക്ടർ നിരൂപ….

എനിക്കും തോന്നി ആരോടെങ്കിലും എല്ലം തുറന്നു പറയണം എന്ന്.. അല്ലങ്കിൽ ഇന്ന് ഉള്ളിൽ ഇട്ടു നീറ്റുന്ന നെരിപൊടിന് മുകളിൽ അല്പം നീര് തളിക്കണമെന്ന് തോന്നി..

ഓർമ്മ വെച്ച നാൾ മുതൽ താഴെയുള്ള അനിയന്മാർക്ക് മാത്രം പങ്കു വച്ച് പോകുന്ന ഉമ്മയുടെ സ്നേഹം…””അതായിരുന്നു ഡോക്ടറെ ആദ്യമായി എന്നെ തളർത്തിയത്…

ഉമ്മയെ പേടിച്ചാണോ പാത്തും പതുങ്ങിയും ഉപ്പ ചെറു തലോടലുകളോട് മകളെ സ്നേഹിക്കുമ്പോൾ എന്റെ കുഞ്ഞ് മനസിൽ സംശയം ആയിരുന്നു….

എന്തിനാണ് ഉമ്മ എന്നെ മാത്രം അകറ്റി നിർത്തുന്നത് എന്ന സംശയം…അതിന് ഉത്തരം ഒരിക്കൽ ആ ഉമ്മ തന്നെ തന്നു…

ഞാൻ അവരുടെ മകൾ അല്ല എന്ന സത്യം.. “” എന്റെ ഉമ്മ മരിച്ചു പോയി.. എന്റെ കാര്യങ്ങൾ നോക്കാൻ ഉപ്പ രണ്ടാമത് കൊണ്ട് വന്നത് ആണ് ഈ ഉമ്മയെ… “” എന്നിട്ടും ഞാൻ വെറുത്തില്ല… മനസ്സിൽ പതിഞ്ഞു പോയ സ്നേഹത്തെ വെറുപ്പ് കൊണ്ട് അളക്കാൻ അറിയില്ലായിരുന്നു…

എന്നിട്ടും കടുത്ത അവഗണനകൾ ഒരു രണ്ടാനമ്മയിൽ നിന്നും ഏറ്റു വാങ്ങുമ്പോഴും പരാതികൾ പറയാതെ തന്നെ ആ വീട്ടിലെ എല്ലാ പണിയും ചെയ്തു….അപ്പോഴും ആത്മഹത്യാ ചെയ്യാതെ പിടിച്ചു നിന്നത് ഉപ്പയുടെ മുഖം ഓർക്കുമ്പോൾ മാത്രം ആയിരുന്നു…..

പക്ഷെ ആകെയുള്ള ആശ്രയം നേരിയ സ്നേഹത്തിന്റെ തണൽ അത് ഉപ്പയുടെ മരണത്തോടെ നഷ്ടം ആയപ്പോൾ ഞാൻ തീർത്തും ഒറ്റപെട്ടു പോയി……. പിന്നെ ഒരു വേലക്കാരി മാത്രം ആയിരുന്നു ഞാൻ ആ വീട്ടിൽ.. “”

ഡോക്ടർക്ക് അറിയുമോ എന്റെ ദേഹത്തു പൊള്ളൽ ഏൽക്കാത്ത ഒരു ഭാഗം പോലും ഇല്ല…. ഉമ്മ മാത്രം അല്ല എന്റെ സ്വന്തം രക്തമായ സോഹോദരന്മാർ പോലും എന്നെ നോവിച്ചു രസം കണ്ടെത്തി.. “” അവരെ കുറ്റം പറയാൻ ആവില്ല ഉമ്മ ചൊല്ലി കൊടുക്കുന്നത് അവർ അതെപടി അനുസരിച്ചു.. “”

വിശന്ന് പൊരിയുന്ന എന്റെ വയറിന് പഴകിയ ഭക്ഷണം.. “” അനിയൻമാർക്ക് കൊതിയൂറുന്ന വിഭവങ്ങൾ…. അവസാനം ആ എച്ചിൽ പാത്രങ്ങൾ എന്റെ മുൻപിൽ വരുമ്പോൾ കൊതി കൊണ്ട് എച്ചില് പെറുക്കി കഴിച്ചിട്ടുണ്ട് ഞാൻ… “”ഹ്ഹ..””

നൂറ.. “”””

ഡോക്ടറിന്റെ ആ വിളിയിലാണ് തേങ്ങലിൽ നിന്നും ഞാൻ തല ഉയർത്തിയത്….. “”

ഡോക്ടർക്ക് മടുപ്പു തോന്നിയോ… “” കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ ചോദിക്കുമ്പോൾ ഡോക്ടർ മെല്ലെ തല കുലുക്കി..

ഇല്ലെടോ…. “” താൻ പറ ഞാൻ കേൾക്കാം.. “”

ഉണ്ണിയേട്ടന് ശേഷം ആദ്യമായി എന്നെ എന്റെ സങ്കടങ്ങളെ കേൾക്കാൻ ഒരാൾ.. “” എനിക്ക് ആ ഡോക്ടറിനോട് ബഹുമാനം തോന്നി….

ഹ്ഹ.. “” ആ വീട്ടിൽ നിന്നും രക്ഷപെടണം എന്നൊന്നും ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല ഡോക്ടറെ.. “” പക്ഷെ പതിനെട്ടു വയസ് തികയുന്ന ദിവസം എനിക്കും വന്നും അറേബ്യയിൽ നിന്നൊരു രാജകുമാരൻ…

രാജകുമാരൻ.. “” ഡോക്ടർ പുരികം ചുളിക്കുമ്പോൾ നൂറയ്ക്ക് ചിരിയാണ് വന്നത്…

ഹഹ.. “” തൊണ്ണൂറ് കഴിഞ്ഞൊരു രാജകുമാരൻ.. “” ഉമ്മായ്ക്ക് കൈ നിറയെ മഹർ നൽകി എന്നെയും കൊണ്ട് നീല പരവതാനിയിൽ പറക്കാൻ വന്ന രാജകുമാരൻ..

നിക്കാഹിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ മറുതൊന്നും പറയാൻ ആവാതെ നാല് ചുവരുകൾക് ഉള്ളിലെ എന്റെ തേങ്ങലുകൾ മാത്രം… “”

ഹ്ഹ.. ” നിക്കാഹിനു മുറ്റത് വലിയ പന്തൽ തന്നെ വേണം എന്ന് ഉമ്മ വാശി പിടിച്ചു.. “” ഞാൻ അവളെ പൊന്ന് പോലെയാണ് നോക്കുന്നത് എന്ന് ആളുകളെ കാണിക്കാനുള്ള ആവേശം.. ” അതിന് വേണ്ടി മുറ്റത്തെ വലിയ തേൻ വരിക്ക പ്ലാവ് വെട്ടി കളയാൻ ഉമ്മ ആളെ വിളിച്ചു…..

അത് മറ്റാരും ആയിരുന്നില്ല ഡോക്ടറെ ആ നാട്ടിലെ മരം വെട്ടുകാരൻ എന്റെ രാജകുമാരൻ എന്റെ ഉണ്ണിയേട്ടൻ.. “”

വയർ നിറയെ പച്ച വെള്ളം കുടിച്ചു സ്കൂളിൽ പോയ്കൊണ്ടിരുന്ന അഞ്ചാം ക്ലാസ്കാരിക്ക് അമ്മ ഉണ്ടാക്കി കൊടുത്തു വിടുന്ന പൊതിചോറ് തന്നിരുന്ന ഒരു എട്ടാം ക്ലാസുകാരൻ… “”

കണ്ണുകൾ അവൻ പകർന്നു നൽകിയ അന്നത്തെ സ്നേഹം… അത് പ്രണയം ആയിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല ഡോക്ടറെ….

പക്ഷെ ഇന്ന് ആ പൊതിചോറിന് പകരം മരം മുറിക്കാൻ വന്നവന് മുൻപിൽ ഉമ്മ തന്നു വിട്ട പലഹാരവും ചായയുമായി ചെന്നപ്പോൾ അന്നത്തെ അഞ്ചാം ക്ലാസുകാരി കാണാത്ത പ്രണയം ഞാൻ കണ്ടു……

തെറ്റും ശരിയും ഒന്നും നോക്കിയില്ല ആരും അറിയാതെ ആ കൈ പിടിച്ചു കൂടെ ചെല്ലുമ്പോൾ എന്റെ കുടുംബം മുഴുവൻ എന്നെ ശപിച്ചു….

കുഞ്ഞനിയൻമാർ പോലും ഉണ്ണിയേട്ടനെ വെട്ടാനും കുത്താനും വന്നു… പക്ഷെ നെഞ്ചിനുറപ്പുള്ള ആ മനുഷ്യന്റെ കോടാലിക്ക് മുൻപിൽ ഒരെണ്ണം ഞങ്ങളെ തൊട്ടില്ല.. “”

പിന്നെ എനിക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു…ബാല്യത്തിൽ നഷ്ടപെട്ടതൊക്കെ തിരിച്ചു പിടിച്ചുള്ള ആവേശം.. “..ഓർത്തിരിക്കാൻ ചെറിയ ഓർമ്മകൾ പോലും ബാക്കി വയ്ക്കാതെ പോയ എന്റെ ഉമ്മാക് പകരം ആയി ഉണ്ണിയേട്ടന്റെ അമ്മ…

ആ മധുരത്തിനു മേൻപൊടി പോലെ രണ്ട് കുഞ്ഞുങ്ങൾ..”” അതും പെൺകുട്ടികൾ..”

മ്മ്ഹ്ഹ്… “” ഹ്ഹ… പക്ഷെ പടച്ചോന് എന്നോട് കുശുമ്പ് കൂടിയിട്ട് ആണോ എന്ന് അറിയില്ല…. അന്നം തന്ന വൃക്ഷം തന്നെ ഉണ്ണിയേട്ടനെ ചതിച്ചു…..

ഉമ്മറ കോലായിൽ വെള്ള കീറിൽ പൊതിഞ്ഞ ആ രൂപം അത് എന്റെ കാഴ്ചയെ തന്നെ മറയ്ക്കുമ്പോൾ കാതുകളിൽ പതിച്ചു പലരുടെയും വാക്കുകൾ…

അഹങ്കാരി.. “” പടച്ചോനെ മറന്നവൾക്കുള്ള ശിക്ഷ ചോദിച്ചു വാങ്ങിയവൾ… “”

ഇതൊക്കെ കേൾക്കാൻ ബാദ്യസ്തയാണോ ഡോക്ടറെ ഞാൻ.. “” ഒരിക്കലും അല്ല എന്ന് എനിക്ക് അറിയാം.. എന്റെ മനസാക്ഷിയോട് മാത്രം ബോധിപ്പിക്കേണ്ട കാര്യം.. “”

പിന്നെ അവിടെ നിന്നൊരു യാത്ര ആയിരുന്നു ഉണ്ണിയേട്ടൻ പൂർത്തിയാക്കാതെ പോയതൊക്കെയും ചെയ്തു തീർക്കാനുള്ള ഓട്ടം…

മക്കളുടെ കാര്യം അമ്മ… “” പക്ഷെ വിധി വീണ്ടും എന്നെയും കുട്ടികളെയും ഒറ്റപെടുത്തി ഉണ്ണിയേട്ടന്റെ അമ്മയെയും കൊണ്ട് പോയി.. അപ്പോഴും ഞാൻ തളർന്നില്ല…. അധ്വാനിക്കാൻ ആരോഗ്യം മാത്രം സമ്പാദ്യമായുള്ളവൾ…

രാവിലെ തൊട്ട് പല വീടുകളിൽ ജോലി ചെയ്തു ഞാൻ മക്കളെ വളർത്തി.. “” ഇന്ന് എഴിലും അഞ്ചിലും പഠിക്കുന്ന രണ്ട് പെൺകുട്ടികൾ.. ”

അവർക്ക് മുൻപിൽ ഇന്ന് എന്റെ ജീവിതം ചോദ്യചിഹ്നം ആണ് ഡോക്ടറെ….എന്റെ ആകെയുള്ള സമ്പാദ്യം എന്റെ ആരോഗ്യം അതും നശിച്ചില്ലേ…

ഞാൻ പോയാൽ അവർക്ക് ആരുണ്ട്..? തള്ളി കളയാൻ എങ്കിലും സ്വന്തം അല്ലാത്തൊരു ഉമ്മ ഉണ്ടായിരുന്നു എനിക്ക്…

പക്ഷെ എന്റെ മക്കൾക്കോ… നാളെ തെരുവിലേക് അവർ വലിച്ചെറിയപെടുന്നത് കാണേണ്ടി വന്നാൽ എന്റെയും ഉണ്ണിയേട്ടന്റയും ആത്മാവിന് അത് സഹിക്കാൻ കഴിയുവോ ഡോക്ടറെ…

നൂറ.. ഞാൻ.. “” എനിക്ക് ഇത് ഒന്നും അറിയില്ലായിരുന്നു..” എനിക്ക് തന്നെ എത്രത്തോളം സഹായിക്കാൻ കഴിയും എന്ന് അറിയില്ല… എന്നാലും താൻ… താൻ ഒരു കാര്യത്തിൽ വിഷമിക്കണ്ട… തന്റെ സർജറിയുടെ കാശ് അത് ഞാൻ കെട്ടിവച്ചോളാം.. “”

ഡോക്ടറെ.. “”നൂറയുടെ നെഞ്ച് ഒന്ന് ഉയർന്നു…
അത്രയും പണം..?

ഔദാര്യം ഒന്നുമല്ലടോ..”” മക്കൾ ഇല്ലാത്ത എനിക്ക് എന്തിനാടോ ഈ പണം മുഴുവൻ കെട്ടി പൂട്ടി വച്ചിട്ട്…. ഡോക്ടറുടെ കണ്ണ് നിറയുമ്പോൾ ആ മുഖത്തേക്ക് സംശയത്തോടെ നോക്കി നൂറ..

പതിനാറാം വയസിൽ അപൂർവ്വമായ കാൻസർ കോശങ്ങൾ എന്റെ ഗർഭപത്രത്തെ കാർന്നു തിന്നപ്പോൾ ഇനി ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്നുള്ള സത്യത്തെ ഞാൻ ഉൾക്കൊണ്ടു….. ആ എനിക്ക് കൂട്ടായി എല്ലാം അറിഞ്ഞു കൊണ്ട് ഒരു ഡോക്ടർ കൂടി വന്നു എന്റെ ജീവിതത്തിലേക്.. ”

പക്ഷെ ഇന്ന് ചിലപ്പോഴൊക്കെ മക്കളില്ലാത്ത ദുഃഖം അദ്ദേഹത്തേക്കാൾ എന്നെ ഏറെ തളർത്താറുണ്ട്.. “” താൻ പറഞ്ഞത്‌ പോലെ ചില സമയങ്ങളിൽ ദൈവം ഒരു ക്രൂരൻ തന്നെയാടോ.. “” ചില സമയങ്ങളിൽ ദയ ഉള്ളവനും….

ഇവിടെ നമുക്ക് ആ ദയ പ്രതീക്ഷിക്കാം.. ” ചിരിയോടെ ഡോക്ടർ പറയുമ്പോൾ നൂറയുടെ കണ്ണുകളിലും പ്രതീക്ഷയുടെ തിരി തെളിഞ്ഞു.. “”

ഉമ്മ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്..” ഡോക്ടർ അമ്മയ്ക്കും ഡോക്ടർ അച്ഛനും ഇല്ലാത്ത ടെൻഷൻ ആണല്ലോ എന്റെ നൂറ കുട്ടിയുടെ മുഖത്ത്..”

ദേ ഇപ്പോൾ റിസൾട്ട്‌ കൊണ്ട് വരും എന്റെ ഡോക്ടർ അച്ഛൻ..”

അന്നത്തെ ഏഴാം ക്ലാസുകാരി ഇന്ന് മെഡിക്കൽ എൻട്രൻസ്ന്റെ റിസൾട്ട്‌ കാത്ത് കിച്ചൻ സ്ലാബിലേക് ചാടി കയറി ഇരിക്കുമ്പോൾ ശൂന്യമായ നെഞ്ചിൽ ഒന്ന് തിരുമ്മി നൂറ.. “”

അമ്മു.. “”

അർഹിക്കാത്തത് ആണോ മോളെ നമ്മൾ ആഗ്രഹിക്കുന്നത്.. “” ഉമ്മയ്ക്ക് പേടി ആവുന്നു.. “” ജീവിതത്തിലേക്കുള്ള ആയുസ് നീട്ടി തന്നത് ഡോക്ടർ ആണ്….ഈ വീട്ടിൽ നമുക്കും ആശ്രയം തന്നില്ലേ പിന്നെയും ബുദ്ധിമുട്ടിക്കുന്നത് പടച്ചോന് നിരക്കാത്തത് അല്ലെ..

അതേടി.. “” പടച്ചോന് നിരക്കാത്തത് തന്നെയാണ്..” ഒരു കാര്യം ചെയ്യ് ഞങ്ങൾ നിങ്ങൾക് ആരും അല്ലങ്കിൽ ഉമ്മയും മക്കളും കൂടി ആ തെരുവിൽ പോയി ഇരിക്ക്…..””

പെട്ടന്നകത്തേക്ക് കയറി വന്ന ഡോക്ടർ നിരൂപ പറയുമ്പോൾ ഒരു വലിയ ക്യാരറ്റ് കടിച്ചു മുറിച്ചു ഉറക്കെ ചിരിച്ചു കൊണ്ട് ആ കുഞ്ഞി പെണ്ണ് ഡോക്ടറെ അല്ല അവളുടെ അമ്മയെ നോക്കി……

അമ്മയ്ക്ക് എന്താ.. ” ഈ ഉമ്മ ഇടയ്ക്ക് ഇടയ്ക്ക് പഴം കഥകൾ പറഞ്ഞു സെന്റി അടിക്കുന്നത് അല്ലെ..””

എന്റെ നൂറേ ഞാനും ഏട്ടനും അല്ലെ നിന്നോട് നന്ദി പറയേണ്ടത്.. “” രണ്ട് പെൺമക്കളെ തന്നതിന്… “” പ്രസവിക്കാതെ തന്നെ എന്റെ മാതൃത്തത്തിന് തണൽ ഏകിയതിന്….”

ഡോക്ടരുടെ വിരലുകൾ ആ കുഞ്ഞി പെണ്ണിന്റെ കവിളിൽ മെല്ലെ തലോടുമ്പോൾ പതുക്കെ മിഴി നീര് തുടച്ചു നൂറ…

ഡോക്ടർ അച്ഛൻ വിളിച്ചോ അമ്മേ … “” കുഞ്ഞി പെണ്ണ് അവശത്തോടെ അതിലേറെ ആകാംഷയോടെ ചോദിക്കുമ്പോൾ ഡോക്ടർ മെല്ലെ ചിരിച്ചു…

നിന്റ അച്ഛൻ ഇപ്പോൾ വരുമ്പോൾ അറിയാമല്ലോ.. “”ചിരിയോടെ ഡോക്ടർ പറയുമ്പോൾ അതിലേറെ സുന്ദരി ആയ കുഞ്ഞി പെണ്ണിന്റെ കൈ പിടിച്ചു അകത്തേക്കു വന്നു ഡോക്ടർ നിരൂപയുടെ നല്ല പാതി..””

ആ നിമിഷം ആകാംഷയോടെ നോക്കുന്ന നൂറയുടെ കൈകളിലേക്കു വച്ച് കൊടുക്കുന്ന പേപ്പർ കഷ്ണത്തിലെക്ക് വീണ്ടും അവൾ കണ്ണുകൾ ഒടിച്ചു…

ഇത്തവണ കണ്ണുനീർ അതിലെ അക്ഷരങ്ങളോട് യുദ്ധം ചെയ്തു ജയിച്ചത് ഉണ്ണിയുടെ ആഗ്രഹം പോലെ നാളെയുടെ വാഗ്ദാനമായ ഒരു കുഞ്ഞ് ഡോക്ടറിന്റെ എൻട്രൻസ് റിസൾട്ട്‌നോട്‌ ആയിരുന്നു….

ഡോക്ടറെ….””

ഇന്ന് അവൾ തല ഉയർത്തി വിളിക്കുമ്പോൾ അതിൽ അഭിമാനം ഉണ്ടായിരുന്നു.. “വിധിയോട് പൊരുതി ജയിച്ചവൾ ക്യാൻസറിനോട് പൊരുതി ജയിച്ചവൾ എന്ന അഭിമാനം….

Leave a Reply

Your email address will not be published. Required fields are marked *